Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബിഹാറിൽ ഇടിമിന്നലേറ്റ് 18 മരണം; സംസ്ഥാനത്ത് ഒരാഴ്‌ച്ചക്കിടെ മരിച്ചത് നൂറിലേറെപ്പേർ

ബിഹാറിൽ ഇടിമിന്നലേറ്റ് 18 മരണം; സംസ്ഥാനത്ത് ഒരാഴ്‌ച്ചക്കിടെ മരിച്ചത് നൂറിലേറെപ്പേർ

മറുനാടൻ മലയാളി ബ്യൂറോ

പട്‌ന: ബിഹാറിൽ ഇടിമിന്നലേറ്റ് 18 പേർ കൂടി മരിച്ചു. അഞ്ച് ജില്ലകളിലായാണ് ഇത്രയും പേർ ശനിയാഴ്ച മരിച്ചത്. ഭോജ്പുർ, സരൺ ജില്ലകളിൽ നാല് പേർ വീതം മരിച്ചു. കൈമൂർ, പട്‌ന, ബക്‌സർ ജില്ലകളിലായി 10 പേരും മരിച്ചു. കഴിഞ്ഞ ദിവസവും എട്ട് പേർ മിന്നലേറ്റ് മരിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ബിഹാറിൽ മിന്നലേറ്റ് 100ലേറെ പേരാണ് മരിച്ചത്. കാലാവസ്ഥ അറിയിപ്പുകൾ കണക്കിലെടുത്ത് ആളുകളോട് അകത്തിരിക്കണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ അഭ്യർത്ഥിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ സഹായധനം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കിഴക്കൻ യുപിയിലെയും ബിഹാറിലെയുംഉയർന്ന താപനിലയും ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ആർദ്രതയേറിയ കാറ്റുമാണ് കാലാവസ്ഥ അസന്തുലിതാവസ്ഥക്കും വലിയ മിന്നലിനും കാരണമെന്ന് കാലാവസ്ഥ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. യുപിയിലും ബിഹാറിലുമായി മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 150 കടന്നു. കാലാവസ്ഥ മുന്നറിയിപ്പുകൾ യഥാസമയം നൽകുന്നുണ്ടെന്ന് ഐഎംഡി ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മോഹപത്ര പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP