Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സഹോദരിയുടെ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് വിവിധ ഇടങ്ങളിലായി താമസിച്ച്; പതിനേഴുകാരി രക്ഷപെട്ടത് 24 ദിവസങ്ങൾക്ക് ശേഷം; യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസും

സഹോദരിയുടെ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് വിവിധ ഇടങ്ങളിലായി താമസിച്ച്; പതിനേഴുകാരി രക്ഷപെട്ടത് 24 ദിവസങ്ങൾക്ക് ശേഷം; യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: സഹോദരിയുടെ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിലായി. പതിനേഴുകാരിയായ പെൺകുട്ടി 24 ദിവസങ്ങൾക്ക് ശേഷമാണ് അമ്മാവന്റെ തടവിൽ നിന്നും മോചിതയായത്. മഹാരാഷ്ട്രയിലെ ജൽനയിലാണ് സംഭവം. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മാവനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

ജനുവരി 14നാണ് പെൺകുട്ടിയെ യുവാവ് തട്ടിക്കൊണ്ടുപോകുന്നത്. തുടർന്ന് വിവിധയിടങ്ങളിലായി താമസിപ്പിച്ച് ഇയാൾ പെൺകുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കി. പെൺകുട്ടിയെ ഒരു മുറിയിലാക്കി പുറത്തുനിന്ന് പൂട്ടിയ ശേഷമാണ് ഇയാൾ പുറത്തേക്ക് പോയിരുന്നത്.

പൊലീസ് കണ്ടെത്താതിരിക്കാനാണ് ഇയാൾ വിവിധ ഇടങ്ങളിൽ മാറി മാറി താമസിച്ചിരുന്നത്. ശനിയാഴ്ച ഇത്തരത്തിൽ സ്ഥലം മാറുന്നതിനായി ഔറംഗാബാദിലെ ബസ്സ്‌റ്റോപ്പിൽ എത്തിയപ്പോൾ പെൺകുട്ടി രക്ഷപ്പെടാൻ ശ്രമിക്കുകയും സംഭവം പൊലീസിന്റെ ശ്രദ്ധയിൽ പെടുകയുമായിരുന്നു. തുടർന്ന് യുവാവിനെ പൊലീസ് പിടികൂടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP