Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ട്രെയിനിന്റെ വാതിൽപടിയിൽ നിന്നുകൊണ്ട് ഫോൺ വിളിക്കുന്നതിനിടെ കാലു തെറ്റി വീണു ! സഹയാത്രികൻ ടീഷർട്ടിൽ പിടുത്തമിട്ടതുകൊണ്ട് അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിവരവ് ; കല്ല്യാണിലേക്കുള്ള യാത്രയ്ക്കിടെ 17കാരിയുടെ അത്ഭുത രക്ഷപെടലിന്റെ വീഡിയോ സമൂഹ മാധ്യമത്തിൽ വൈറൽ

ട്രെയിനിന്റെ വാതിൽപടിയിൽ നിന്നുകൊണ്ട് ഫോൺ വിളിക്കുന്നതിനിടെ കാലു തെറ്റി വീണു ! സഹയാത്രികൻ ടീഷർട്ടിൽ പിടുത്തമിട്ടതുകൊണ്ട് അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിവരവ് ; കല്ല്യാണിലേക്കുള്ള യാത്രയ്ക്കിടെ 17കാരിയുടെ അത്ഭുത രക്ഷപെടലിന്റെ വീഡിയോ സമൂഹ മാധ്യമത്തിൽ വൈറൽ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ട്രെയിനിന്റെ വാതിൽപടിയിൽ നിന്നുകൊണ്ട് യാത്ര ചെയ്യരുത് എന്ന് പലതവണ നിർദ്ദേശം നൽകാറുണ്ടെങ്കിലും അത് കാറ്റിൽ പറത്തി യാത്ര ചെയ്യുന്നവരാണ് പലരും. ഇതിനിടെയാണ് മുംബൈയിൽ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിയിൽ ട്രെയിനിൽ നിന്നും വീഴുന്ന 17കാരിയുടെ വീഡിയോ ഇന്റർനെറ്റിൽ വൈറലാകുന്നത്. ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ വാതിൽക്കൽ നിന്ന് യാത്രചെയ്യുന്നതിനിടെ പുറത്തേക്ക് വീണ പെൺകുട്ടി സഹയാത്രക്കാരന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് രക്ഷപ്പെട്ടത്. അടുത്തുണ്ടായിരുന്ന യാത്രക്കാരൻ പെൺകുട്ടിയുടെ ടീ ഷർട്ടിൽ പിടിച്ചുയർത്തിയാണ് രക്ഷപ്പെടുത്തിയത്.

പെൺകുട്ടിയുടെ വീഴ്ചയും രക്ഷപ്പെടലും അടങ്ങിയ വീഡിയോ മണിക്കൂറുകൾക്കകം തന്നെ വൈറലായി.പതിനേഴുകാരിയായ പെൺകുട്ടി മുംബൈയിലെ താനെയ്ക്കു സമീപത്തെ ദിവ സ്വദേശിയാണ്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. കല്ല്യാണിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. വീണ പെൺകുട്ടിയെ കൂടെയുള്ള യാത്രക്കാരൻ പിടിച്ചതു കൊണ്ട് ട്രാക്കിൽ വീണില്ല. തൊട്ടടുത്ത പാളത്തിലൂടെ മറ്റൊരു ട്രെയിൻ ആ സമയം കടന്നു പോകുന്നുണ്ടായിരുന്നു. മറ്റു യാത്രക്കാരുടെ സഹായത്തോടെ പെൺകുട്ടിയെ വേഗം തന്നെ മുകളിലേക്കുയർത്താനായതു കൊണ്ട് പെൺകുട്ടി അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.

 വീഡിയോ കണ്ട് റെയിൽവേ പൊലീസ് ചൊവ്വാഴ്ച പെൺകുട്ടിയെ തിരിച്ചറിഞ്ഞു. ഫോണിൽ സംസാരിക്കുന്നതിനിടെയാണ് താഴേക്കു വീണതെന്ന് പെൺകുട്ടി പൊലീസിനെ അറിയിച്ചു. ട്രെയിനിൽ തിരക്കില്ലാതിരുന്നിട്ടും വാതിലിനരികിൽ നിന്നതു കൊണ്ടാണ് അപകടമുണ്ടായതെന്ന് സഹയാത്രക്കാർ പെൺകുട്ടിയെ കുറ്റപ്പെടുത്തി. ട്രെയിനിലെ വാതിൽക്കൽ നിന്ന് യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഒരാൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP