Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയെ തെറിവിളിച്ച പാക്കിസ്ഥാൻ പീപ്പിൾ പാർട്ടിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തത് ഇന്ത്യക്കാരനായ 16-കാരൻ; ബ്ലാക്ക് ഡ്രാഗൺ ഇന്ത്യൻ യുവാക്കളുടെ ആവേശമായത് ഇങ്ങനെ

ഇന്ത്യയെ തെറിവിളിച്ച പാക്കിസ്ഥാൻ പീപ്പിൾ പാർട്ടിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തത് ഇന്ത്യക്കാരനായ 16-കാരൻ; ബ്ലാക്ക് ഡ്രാഗൺ ഇന്ത്യൻ യുവാക്കളുടെ ആവേശമായത് ഇങ്ങനെ

ന്യൂഡൽഹി: അതിർത്തിയിലെ സംഘർഷം കൊടുമ്പിരി കൊണ്ടപ്പോൾ, പോരാട്ടം സൈബർലോകത്തും രൂക്ഷമായിരുന്നു. ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ഒട്ടേറെ വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്തുകൊണ്ടാണ് സൈബർ പോരാട്ടം രൂക്ഷമായത്. ഇന്ത്യയ്‌ക്കെതിരെ കടുത്ത വാക്കുകൾ പ്രയോഗിച്ച പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത ബ്ലാക്ക് ഡ്രാഗൺ എന്ന ഹാക്കർ, വെറും 16 വയസ്സുള്ള ഇന്ത്യക്കാരനാണെന്ന വാർത്തയെ ഇന്ത്യൻ സൈബർ ലോകം ആവേശത്തോടെയാണ് സ്വീകരിച്ചത്.

പീപ്പിൾസ് പാർട്ടിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തശേഷം വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത ഇ മെയിൽ സന്ദേശത്തിൽ, അതിന്റെ ഉത്തരവാദിത്വം ബ്ലാക്ക് ഡ്രാഗൺ ഏറ്റെടുത്തിരുന്നു. ജമ്മു കാശ്മീർ പ്രശ്‌നത്തിൽ ബിലാവൽ ഭൂട്ടോ നടത്തിയ പ്രകോപനപരമായ പ്രസ്താവനകൾക്കുള്ള തിരിച്ചടിയായാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തതെന്ന് ബ്ലാക്ക് ഡ്രാഗൺ വ്യക്തമാക്കി.

''വിഡ്ഢികളായ രാഷ്ട്രീയക്കാരുടെ പ്രസ്താവനകളാണ് അവരുടെ സൈറ്റുകൾ ഹാക്ക് ചെയ്ത് നശിപ്പിക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നത്. ഞങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനുള്ള മാർഗമാണിത്. പാക്കിസ്ഥാൻ വെബ്‌സൈറ്റുകൾ തകർക്കുന്നതിൽ ഇന്ത്യയിലെ പൊലീസിനും സേനയ്ക്കും പ്രശ്‌നമുണ്ടാകില്ലെന്ന് കരുതുന്നു. ഞാനും എന്റെ കൂട്ടത്തിലുള്ളവരുടെ ഉൾപ്പെട്ട ഇന്ത്യൻ ഹാക്കേഴ്‌സ് ഓൺലൈൻ സ്‌ക്വാഡ് ഒരിക്കലും ഇന്ത്യൻ വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്യില്ല''ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ ഇമെയിൽ സന്ദേശത്തിൽ ബ്ലാക്ക് ഡ്രാഗൺ വ്യക്തമാക്കി.

എന്നാൽ, വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്യുന്നത് ഐ.ടി.നിയമപ്രകാരം കുറ്റകരമാണ്. ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന കമ്പ്യൂട്ടർ ഉപയോഗിച്ചാണ് ഹാക്കിങ് നടത്തുന്നതെങ്കിൽ, അത് ഐ.ടി.നിയമം 43, 66 എന്നിവ പ്രകാരം കുറ്റകരമാണെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, അതിർത്തിയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സൈബർലോകത്ത് പരസ്പരം ഒട്ടേറെ ഹാക്കിങ് നടന്നിരുന്നു. നടൻ മോഹൻലാൽ, ഗായകൻ സോനു നിഗം എന്നിവരുടെ വെബ്‌സൈറ്റുകളാണ് ഹാക്ക് ചെയ്യപ്പെട്ട പ്രധാന ഇന്ത്യൻ വെബ്‌സൈറ്റുകൾ. എന്നാൽ, പാക്കിസ്ഥാൻ റെയിൽവേ, ഇലക്ട്രിസിറ്റി ബോർഡ്, ലാഹോർ യൂണിവേഴ്‌സിറ്റി തുടങ്ങി നിരവധി പാക് വെബ്‌സൈറ്റുകൾ ഇന്ത്യൻ ഹാക്കർമാർ തകർത്തു.

സർക്കാരും ബന്ധപ്പെട്ട അധികൃതരും പെട്ടെന്ന് ശ്രദ്ധിക്കണമെന്നതിനാൽ, കൂടുതൽ പേർ സന്ദർശിക്കുന്ന സുപ്രധാന വെബ്‌സൈറ്റുകളാണ് ഹാക്ക് ചെയ്യാനായി തിരഞ്ഞെടുക്കുകയെന്ന് ബ്ലാക്ക് ഡ്രാഗൺ വ്യക്തമാക്കി. പ്രശ്‌നവുമായി നേരിട്ട് ബന്ധമില്ലാത്തവരുടെ സൈറ്റുകൾ ഇന്ത്യൻ ഹാക്കർമാർ തകർക്കാറില്ല. എന്നാൽ, പാക്കിസ്ഥാൻ, സാധാരണക്കാരുടെ വെബ്‌സൈറ്റുകൾ പോലും ഹാക്ക് ചെയ്യുന്നു-ബ്ലാക്ക് ഡ്രാഗൺ വ്യക്തമാക്കി. ഇന്ത്യൻ വെബ്‌സൈറ്റുകൾ കൂടുതൽ സുരക്ഷിതമാക്കാനുള്ള സാങ്കേതിക സഹായം നൽകാൻ തയ്യാറാണെന്നും ബ്ലാക്ക് ഡ്രാഗൺ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP