Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യുവാവിനൊപ്പം നിൽക്കുന്ന പതിനാറ്കാരിയുടെ ഫോട്ടോ കണ്ടതോടെ കൊല്ലാൻ തീരുമാനിച്ചത് സ്വന്തം അച്ഛൻ; പെൺകുട്ടി ദുരഭിമാന കൊലക്ക് ഇരയായത് വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ തൊട്ടടുത്ത മാസം

യുവാവിനൊപ്പം നിൽക്കുന്ന പതിനാറ്കാരിയുടെ ഫോട്ടോ കണ്ടതോടെ കൊല്ലാൻ തീരുമാനിച്ചത് സ്വന്തം അച്ഛൻ; പെൺകുട്ടി ദുരഭിമാന കൊലക്ക് ഇരയായത് വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ തൊട്ടടുത്ത മാസം

മറുനാടൻ മലയാളി ബ്യൂറോ

ആഗ്ര: വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ അച്ഛൻ കൊലപ്പെടുത്തിയത് മറ്റൊരു യുവാവിനൊപ്പം നിന്ന് ഫോട്ടോ എടുത്തതിന്റെ പേരിൽ. ആഗ്രയ്ക്കടുത്ത് പാടിയാലി എന്ന ഗ്രാമത്തിലാണ് സംഭവം. ഇരുവരും പ്രണയത്തിലാണെന്ന സംശയത്തെ തുടർന്നാണ് 16കാരിയായ മകളെ അച്ഛൻ കൊലപ്പെടുത്തിയത്. കഴിഞ്ഞ 15 മാസത്തിനിടെ പ്രദേശത്ത് നടക്കുന്ന 14ാമത്തെ ദുരഭിമാന കൊലയാണിത്.

കഴിഞ്ഞ മാസം മകളുടെ വിവാഹം നിശ്ചയിച്ചതായിരുന്നു. യുവതി പ്രണയത്തിലാണെന്ന് കരുതിയ ഇയാൾ അപമാനം ഭയന്നാണ് മകളെ കൊലപ്പെടുത്തിയതെന്ന് പാടിയാലി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ മനോജ് കുമാർ പറഞ്ഞു. പ്രതിക്ക് മൂന്ന് പെൺമക്കളും നാല് ആൺമക്കളുമാണ് ഉള്ളത്. ഇവരിൽ ഒരാളാണ് കൊല്ലപ്പെട്ടത്.

52കാരനായ പ്രതി മകളുടെ ഒപ്പം യുവാവ് നിൽക്കുന്ന ഫോട്ടോ കണ്ടതോടെ പെൺകുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിന് കുറച്ചകലെയായി ഉപേക്ഷിച്ചു. മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നടന്ന അന്വേഷണത്തിനിടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP