Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പതിനാറുകാരന് ഹൃദയാഘാതമുണ്ടായത് തുടർച്ചയായി മൂന്നു മണിക്കൂർ പബ്ജി കളിച്ചതിനെ തുടർന്ന്; രക്തസമ്മർദ്ദം അപകടമായ നിലയിൽ കുറഞ്ഞ ഫുർക്കാൻ ഖുറേഷിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഓൺലൈൻ ഗെയിം നിരോധിക്കണം എന്ന ആവശ്യം വർദ്ധിക്കുന്നതിനിടെ ഗെയിമിന് ഇരയായി ബാലൻ മരിച്ചത് കഴിഞ്ഞ 28ന്

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: മധ്യപ്രദേശിൽ ഓൺലൈൻ ഗെയിമായ പബ്ജി തുടർച്ചയായി മൂന്ന് മണിക്കൂർ കളിച്ച 16 കാരൻ ഹൃദയാഘാതം മൂലം മരിച്ചു. ഫുർക്കാൻ ഖുറേഷി എന്ന ബാലനാണ് മരിച്ചത്. മെയ് 28നായിരുന്നു സംഭവം.ഹൃദയാഘാതം സംഭവിച്ച ബാലനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ മാതാപിതാക്കളാണ് മകൻ തുടർച്ചയായി പബ്ജി കളിക്കുകയായിരുന്നുവെന്ന് ഡോക്ടർമാരെ അറിയിച്ചത്.

ആശുപത്രിയിലെത്തിക്കുമ്പോൾ കുട്ടിയുടെ രക്തസമ്മർദം അപകടാവസ്ഥയിലായിരുന്നുവെന്ന് ഡോ. അശോക് ജെയിൻ പറഞ്ഞു. തുടർച്ചയായി കുട്ടികൾ പബ്ജി കളിക്കുന്നത് രക്ത സമ്മർദം പെട്ടെന്ന് കുറയാനും കൂടാനും കാരണമാകുമെന്ന് ഡോക്ടർ പറഞ്ഞു. നേരത്തെ, പബ്ജി ഗെയിം നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്ന് ബോംബെ ഹൈക്കോടതി നിർദേശിച്ചിരുന്നു. പബ്ജി നിരോധിക്കണമെന്നാവശ്യപ്പെട്ട് 11 കാരൻ കോടതിയെ സമീപിച്ചതിനെ തുടർന്നായിരുന്നു കോടതിയുടെ ഇടപെടൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP