Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തന്റെ വിവാഹം മുടക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പതിനഞ്ചുകാരി സമീപിച്ചത് മുഖ്യമന്ത്രിയെ; പഠിക്കാൻ എല്ലാ പ്രോത്സാഹനവും സഹായവും സർക്കാർ നൽകുമെന്ന് ഉറപ്പുനൽകി അശോക് ഗെഹ്‌ലോട്ടും

തന്റെ വിവാഹം മുടക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പതിനഞ്ചുകാരി സമീപിച്ചത് മുഖ്യമന്ത്രിയെ; പഠിക്കാൻ എല്ലാ പ്രോത്സാഹനവും സഹായവും സർക്കാർ നൽകുമെന്ന് ഉറപ്പുനൽകി അശോക് ഗെഹ്‌ലോട്ടും

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: വിവാഹം മുടക്കണമെന്നാവശ്യപ്പെട്ട് പതിനഞ്ചുകാരി സമീപിച്ചത് മുഖ്യമന്ത്രിയെ. രാജസ്ഥാനിലെ ടോങ്ക് ജില്ലയിലെ പെൺകുട്ടിയാണ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ കണ്ട് പരാതി നൽകിയത്. അമ്മാവന്റെ കൂടെയാണ് പെൺകുട്ടി പരാതി പറയാനെത്തിയത്. അമ്മയുടെ മരണശേഷം 15 വയസ്സ് മാത്രം പ്രായമുള്ള തന്നെ പഠിക്കാനനുവദിക്കാതെ വിവാഹം കഴിക്കാൻ അച്ഛൻ നിർബന്ധിക്കുകയാണെന്ന് പെൺകുട്ടി പരാതിപ്പെട്ടു. പഠിക്കാൻ എല്ലാ പ്രോത്സാഹനവും സഹായവും സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.

മുഖ്യമന്ത്രിയുടെ വസതിയിൽ നടത്തിയ പരാതി പരിഹാര അദാലത്തിലാണ് 15 കാരി മുഖ്യമന്ത്രിയെ സമീപിച്ചത്. ടോങ്ക് ജില്ലയാണ് പെൺകുട്ടിയുടെ സ്വദേശം. പരാതി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറിയ മുഖ്യമന്ത്രി, കർശന നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടു. ദിവസവും തന്റെ വസതിയിൽ തെരഞ്ഞെടുത്ത പരാതിക്കാരുടെ പരാതി അതത് വകുപ്പുകൾക്ക് കൈമാറുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. പരിപാടിക്ക് വൻ പ്രതികരണമാണ് ലഭിക്കുന്നതെന്ന് മാധ്യമങ്ങൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP