Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

അമ്മയുടെ കാമുകനെ തട്ടിക്കൊണ്ടുപോകാൻ നീക്കം; നാഗ്പുരിൽ കൗമാരക്കാരനും സുഹൃത്തുക്കളും പിടിയിൽ; മൂവർക്കും ക്രിമിനൽ പശ്ചാത്തലമില്ല; നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ്

അമ്മയുടെ കാമുകനെ തട്ടിക്കൊണ്ടുപോകാൻ നീക്കം;  നാഗ്പുരിൽ കൗമാരക്കാരനും സുഹൃത്തുക്കളും പിടിയിൽ; മൂവർക്കും ക്രിമിനൽ പശ്ചാത്തലമില്ല; നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ്

ന്യൂസ് ഡെസ്‌ക്‌

നാഗ്പുർ: അമ്മയുടെ കാമുകനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച 15-കാരനും സുഹൃത്തുക്കളും നാഗ്പൂരിൽ പിടിയിൽ. പ്രദീപ് നന്ദൻവാർ എന്നയാളെയാണ് 15-കാരനും ഇയാളുടെ സുഹൃത്തുക്കളായ 17 കാരനും 19 കാരനായ സുരേഷ് കോരാഡ്ക്കറും ചേർന്ന് ബൈക്കിൽ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്.

15-കാരന്റെ അമ്മയും പ്രദീപും തമ്മിൽ അടുപ്പത്തിലാണെന്നാണ് പൊലീസ് പറയുന്നത്. ഇതിനെച്ചൊല്ലി കുടുംബപ്രശ്നങ്ങളുണ്ടായി. തുടർന്ന് അമ്മയുടെ കാമുകനെ ഒരു പാഠം പഠിപ്പിക്കാൻ 15-കാരൻ തീരുമാനിക്കുകയായിരുന്നു.

സഹോദരിയുടെ സുഹൃത്തായ സുരേഷിനെയും മറ്റൊരു സുഹൃത്തായ 17-കാരനെയുമാണ് 15-കാരൻ ഒപ്പംകൂട്ടിയത്. ജഗ്‌നാഥ് ബുദ്വാരിയിലെ പ്രദീപിന്റെ ജോലിസ്ഥലത്തെത്തിയ മൂവർസംഘം ഇയാളെ ബലമായി ബൈക്കിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു.

എന്നാൽ യാത്രയ്ക്കിടെ പൊലീസ് പട്രോളിങ് വാഹനം കണ്ടതോടെ പ്രദീപ് ബൈക്കിൽനിന്ന് ചാടി. ഇതോടെ മൂന്നംഗസംഘം മറ്റൊരു വഴിയിലൂടെ രക്ഷപ്പെട്ടു. സംഭവത്തിന് പിന്നാലെ 15-കാരന്റെ അമ്മയെയും തന്റെ ബന്ധുക്കളെയും പ്രദീപ് വിവരമറിയിച്ചിരുന്നു. പൊലീസിലും പരാതി നൽകി. തുടർന്നാണ് മൂന്നംഗ സംഘത്തെ പിടികൂടിയത്. മൂന്ന് പേർക്കും മറ്റ് ക്രിമിനൽ പശ്ചാത്തലമില്ലെന്നും പക്ഷേ, സംഭവത്തിൽ നിയമപരമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP