Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തട്ടിക്കൊണ്ടുപോയി 15 ലക്ഷം രൂപ കവർന്നെന്ന് യുവാവിന്റെ പരാതി; അന്വേഷണത്തിനൊടുവിൽ പൊലീസ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത് 1.75 കോടി രൂപ; ചോദ്യം ചെയ്യലിൽ യുവാവിന്റെ പക്കൽ നിന്നും പ്രതികൾ മോഷ്ടിച്ചത് 2.35 കോടി രൂപയെന്ന് അറിഞ്ഞതോടെ പൊലീസും ഞെട്ടി: മംഗളൂരുവിൽ നടന്ന കവർച്ചക്കേസിന്റെ യഥാർത്ഥ ചിത്രമറിഞ്ഞ പൊലീസും ഞെട്ടി

തട്ടിക്കൊണ്ടുപോയി 15 ലക്ഷം രൂപ കവർന്നെന്ന് യുവാവിന്റെ പരാതി; അന്വേഷണത്തിനൊടുവിൽ പൊലീസ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത് 1.75 കോടി രൂപ; ചോദ്യം ചെയ്യലിൽ യുവാവിന്റെ പക്കൽ നിന്നും പ്രതികൾ മോഷ്ടിച്ചത് 2.35 കോടി രൂപയെന്ന് അറിഞ്ഞതോടെ പൊലീസും ഞെട്ടി: മംഗളൂരുവിൽ നടന്ന കവർച്ചക്കേസിന്റെ യഥാർത്ഥ ചിത്രമറിഞ്ഞ പൊലീസും ഞെട്ടി

മംഗളൂരു: പട്ടാപ്പകൽ ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോയി 15 ലക്ഷം രൂപ കവർന്നെന്ന് യുവാവിന്റെ പരാതി. ഒടുവിൽ പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത് കോടികളുടെ പണമിടപാട്. 15 ലക്ഷം രൂപ തേടിപ്പോയ പൊലീസ് പ്രതികളിൽ നിന്നും പിടിച്ചെടുത്തത് 1.75 കോടി രൂപയാണ്. പ്രതികളിൽ നിന്നും കൂടുതൽ കൂടുതൽ പണം കണ്ടെത്തിയതോടെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ യുവാവിന്റെ പക്കൽനിന്ന് കവർന്നത് 2.35 കോടി രൂപയാണെന്ന് പ്രതികൾ സമ്മതിച്ചു.

ഒക്ടോബർ 23-ന് മംഗളൂരുവിൽ നടന്ന കവർച്ചക്കേസിലെ വിചിത്രമായ സംഭവങ്ങളാണ് പൊലീസിനെയും ഞെട്ടിച്ചത്. ഉച്ചയ്ക്ക് നഗരമധ്യത്തിലെ ലേഡി ഹിൽ ബസ് സ്റ്റോപ്പിനടുത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ മഞ്ജുനാഥ് എന്നയാളെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി കൊള്ളയടിക്കുകയായിരുന്നു. 15 ലക്ഷം രൂപ കൊള്ളയടിച്ചതായി 26-ന് ഉർവ പൊലീസിൽ മഞ്ജുനാഥ് പരാതി നൽകി. തുടർന്ന് സിറ്റി ക്രൈം ബ്രാഞ്ചും ഉർവ പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളായ തലപ്പാടിയിലെ അബ്ദുൾ മന്നാൻ (29), പടീലിലെ റാസി (26) എന്നിവർ പിടിയിലായി. ഇവരിൽനിന്ന് 1.75 കോടി രൂപയും കാറും പിടിച്ചെടുത്തു.

ചോദ്യം ചെയ്തപ്പോൾ മോഷണമുതലിൽനിന്ന് 60 ലക്ഷം രൂപ ചെലവായതായി പ്രതികൾ മൊഴി നൽകി. അപ്പോൾ മൊത്തം മോഷ്ടിച്ചത് 2.35 കോടിരൂപ. തുടർന്ന് പരാതിക്കാരനായ മഞ്ജുനാഥിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് യഥാർഥത്തിൽ നഷ്ടപ്പെട്ടത് 2.35 കോടി രൂപയാണെന്നും കണക്കിൽപ്പെടാത്ത പണം ആയതിനാൽ പരാതി നൽകുമ്പോൾ തുക കുറച്ചുകാണിച്ചതാണെന്നും സമ്മതിച്ചത്.

മംഗളൂരു കാർ സ്ട്രീറ്റിലെ വൈഷ്ണവി വെള്ളി ജൂവലറി ഉടമ സന്തോഷിന്റെതാണ് പണമെന്നും ഇയാൾക്കു നൽകാൻ പണവുമായി മഞ്ചുനാഥ് മുംബൈയിൽനിന്ന് എത്തിയപ്പോഴാണ് കൊള്ളയടിക്കപ്പെട്ടതെന്നും പൊലീസ് കമ്മിഷണർ ടി.ആർ.സുരേഷ് അറിയിച്ചു. കേസിൽ നാലുപേർ കൂടി പിടിയിലാകാനുണ്ട്. അറസ്റ്റിലായ അബ്ദുൾ മന്നാനെതിരേ ഉള്ളാൾ, കൊണാജെ സ്റ്റേഷനുകളിലായി നാലുകേസുകൾ നിലവിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP