Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബൈക്ക് തള്ളിത്തരാൻ ആവശ്യപ്പെട്ടു; അടിക്കാൻ അമ്മയുടെ കൽപ്പന; 14കാരൻ മർദനത്തിന് പകരം കത്തിയെടുത്ത് പിതാവിനെ കുത്തിക്കൊന്നു

ബൈക്ക് തള്ളിത്തരാൻ ആവശ്യപ്പെട്ടു; അടിക്കാൻ അമ്മയുടെ കൽപ്പന; 14കാരൻ മർദനത്തിന് പകരം കത്തിയെടുത്ത് പിതാവിനെ കുത്തിക്കൊന്നു

സ്വന്തം ലേഖകൻ

റാഞ്ചി: കുടുംബ വഴക്കിനെ തുടർന്ന് ഒൻപതാം ക്ലാസ് വിദ്യാർത്ഥി പിതാവിനെ കുത്തിക്കൊന്നു. ഝാർഖണ്ഡിലെ ഗുമ്ല ജില്ലയിലെ അസ്റോ ഗ്രാമത്തിലാണ് ദാരുണ സംഭവം അരങ്ങേറിയത്. അമ്മയുടെ മുന്നിൽ വച്ചാണ് കുട്ടി പിതാവിനെ കുത്തിയത്. കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന അനിൽ കുമാർ സിങാണ് കൊല്ലപ്പെട്ടത്. അനിലും ഭാര്യ പത്മാവതിയും തമ്മിൽ തർക്കം നടക്കുന്നതിനിടെ 14 കാരനായ മകൻ ആര്യൻ അനിലിനെ കുത്തുകയായിരുന്നു.

ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ അനിൽ മകളോട് തന്റെ ബൈക്ക് തള്ളിത്തരാൻ ആവശ്യപ്പെട്ടു. എന്നാൽ ഇതുകേട്ട് ദേഷ്യം വന്ന ഭാര്യ മകനെ വിളിച്ചുവരുത്തി അനിലിനെ മർദ്ദിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ മകൻ ആര്യൻ ഇയാളെ കത്തിയെടുത്ത് കുത്തുകയാണ് ചെയ്തത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP