Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പത്തുവയസ്സുകാരിയെ പീഡിപ്പിച്ച 14കാരൻ അറസ്റ്റിൽ; പൊലീസിന് കൈമാറും മുമ്പ് കൗമാരക്കാരനെ കൈകാര്യം ചെയ്ത് നാട്ടുകാർ

പത്തുവയസ്സുകാരിയെ പീഡിപ്പിച്ച 14കാരൻ അറസ്റ്റിൽ; പൊലീസിന് കൈമാറും മുമ്പ് കൗമാരക്കാരനെ കൈകാര്യം ചെയ്ത് നാട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

കാൺപുർ: പത്തു വയസ്സുകാരിയെ പീഡിപ്പിച്ച 14കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഗദ്ദംപുരിലെ ഒരു ഗ്രാമത്തിലാണ് പെൺകുട്ടി പീഡനത്തിനിരയായത്. കാലിമെയ്‌ക്കുകയായിരുന്ന പെൺകുട്ടിയെ കൗമാരക്കാരൻ ലൈം​ഗികപീഡനത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് 14കാരനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഗ്രാമത്തിലെ പുഴക്കരയിൽ കാലികളെ മെയ്‌ക്കാൻ പോയ പെൺകുട്ടിയെയാണ് 14 കാരൻ പീഡിപ്പിച്ചത്. പെൺകുട്ടിയെ കയറിപ്പിടിക്കുകയും പിന്നാലെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി ഇക്കാര്യം മാതാപിതാക്കളോടും ബന്ധുക്കളോടും പറഞ്ഞു. തുടർന്ന് മാതാപിതാക്കളാണ് പൊലീസിൽ പരാതി നൽകിയത്.

വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിനിരയായെന്ന് തെളിഞ്ഞതോടെയാണ് പൊലീസ് 14 കാരനെ പിടികൂടിയത്. പൊലീസെത്തും മുമ്പ് 14 കാരനെ പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് മർദിച്ചിരുന്നു. 14 കാരനെ കോടതിയിൽ ഹാജരാക്കിയ ശേഷം ജുവനൈൽ ഹോമിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP