Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മോഷണക്കുറ്റം ആരോപിച്ച് പതിമൂന്നുകാരനെ പൊലീസ് സ്റ്റേഷനിൽ ചങ്ങലയ്ക്കിട്ടു; ഹൈദരാബാദ് പൊലീസിന്റെ ക്രൂരത ആക്രി പെറുക്കി വിറ്റ് ജീവിക്കുന്ന ബാലനോട്

മോഷണക്കുറ്റം ആരോപിച്ച് പതിമൂന്നുകാരനെ പൊലീസ് സ്റ്റേഷനിൽ ചങ്ങലയ്ക്കിട്ടു; ഹൈദരാബാദ് പൊലീസിന്റെ ക്രൂരത ആക്രി പെറുക്കി വിറ്റ് ജീവിക്കുന്ന ബാലനോട്

ഹൈദരാബാദ്: ആക്രി പെറുക്കി വിറ്റ് ഉപജീവനം നടത്തുന്ന പതിമൂന്നുകാരനെ മോഷണക്കുറ്റം ആരോപിച്ച് പൊലീസ് ചങ്ങലയ്ക്കിട്ടു. ഹൈദരാബാദിലെ പൊലീസ് സ്റ്റേഷനാണ് ബാലനെ ചങ്ങലയ്ക്കിട്ടത്.

ഇടതുകാലിൽ ചങ്ങലയിട്ടു പൂട്ടി ജനാലയിൽ ബന്ധിച്ച നിലയിൽ കരഞ്ഞു കൊണ്ടിരിക്കുന്ന കുട്ടിയുടെ വീഡിയോ ദൃശ്യം പുറത്തു വന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. മാല മോഷ്ടിച്ചെന്ന് ആരോപിച്ചാണ് കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും അഞ്ച് ദിവസമായി അവൻ സ്റ്റേഷനിൽ ഉണ്ടായിരുന്നെന്നുമാണ് റിപ്പോർട്ട്.

എന്നാൽ, തെരുവിൽ ആക്രി പെറുക്കി ജീവിക്കുന്ന ഈ കുട്ടി സ്ഥിരമായി കുറ്റകൃത്യങ്ങൾ ചെയ്യുന്നയാളാണെന്നാണ് പൊലീസിന്റെ വാദം. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ ഉച്ചഭക്ഷണത്തിന് പോയ അൽപ സമയം മാത്രമാണ് കുട്ടിയെ ചങ്ങലയ്ക്ക് ഇട്ടതെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. കുട്ടി ഓടിപ്പോകാതിരിക്കാനാണ് ചങ്ങലയ്ക്കിട്ടതെന്നാണ് പൊലീസുകാർ പറയുന്നത്.

കുട്ടിയുടെ കൈയിൽ മാലയുണ്ടായിരുന്നെന്നും ദിവസങ്ങളായി സ്റ്റേഷനിൽ താമസിപ്പിച്ചിരിക്കുകയാണെന്ന വാർത്ത തെറ്റാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ചങ്ങലയിലുള്ള കുട്ടിയുടെ ദൃശ്യങ്ങൾ പുറത്തു വന്നതോടെ സംസ്ഥാന പൊലീസും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസവും ഇത്തരത്തിൽ ഒരു സംഭവം തെലങ്കാനയിൽ നിന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ഒരു കടയിൽ നിന്നും 300 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് ഇരുപത്തിമൂന്നുകാരനായ യുവാവിനെയാണ് പൊലീസ് തടിയിൽ ചങ്ങലയ്ക്കിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP