Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം കനത്തതോടെ രാജ്യതലസ്ഥാനത്ത് മദ്യഷോപ്പുകൾ പൂട്ടാൻ സർക്കാർ ഉത്തരവ്; നാളെ മുതൽ അടച്ചിടുക ഡൽഹിയിലെ 125 മദ്യഷോപ്പുകൾ

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം കനത്തതോടെ രാജ്യതലസ്ഥാനത്ത് മദ്യഷോപ്പുകൾ പൂട്ടാൻ സർക്കാർ ഉത്തരവ്; നാളെ മുതൽ അടച്ചിടുക ഡൽഹിയിലെ 125 മദ്യഷോപ്പുകൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വനിയമ ഭേദഗതിക്കെതിരെ രാജ്യ തലസ്ഥാനത്ത് പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ മദ്യഷാപ്പുകൾ പൂട്ടാൻ സർക്കാർ ഉത്തരവിട്ടു. വെള്ളിയാഴ്ച മുതൽ ഡൽഹിയിലെ 125 മദ്യഷോപ്പുകൾ അടച്ചിടാനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. പ്രതിഷേധങ്ങൾ അക്രമാസക്തമാകുന്നതിനെ തുടർന്നാണ് മദ്യഷോപ്പുകൾ അടയ്ക്കാൻ സർക്കാർ ഉത്തരവിട്ടത്.

അതിനിടെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾക്കിടെ മംഗളൂരുവിൽ പൊലീസ് നടത്തിയ വെടിവെപ്പിൽ രണ്ടുപേരും ലക്‌നൗവിലെ സംഘർഷത്തിൽ ഒരാളും കൊല്ലപ്പെട്ടു. ജലീൽ, നൗസീൻ എന്നിവരാണ് മംഗളൂരുവിലെ വെടിവെപ്പിൽ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. പരിക്കേറ്റ രണ്ടുപേർ ചികിത്സയിലാണെന്ന് മാത്രമായിരുന്നു പൊലീസ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ രാത്രിയോടെ രണ്ടുപേർ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. സംഘർഷത്തിൽ 20 പൊലീസുകാർക്ക് പരിക്കേറ്റതായും പൊലീസ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP