Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

2017ൽ വായു മലിനീകരണത്തെ തുടർന്ന് ഇന്ത്യയിൽ മരിച്ചത് 12.4 ലക്ഷം പേർ; ഇന്ത്യയിലുണ്ടായ ആകെ മരണങ്ങളിൽ എട്ടിൽ ഒന്നിനും കാരണം മലന വായു തന്നെ: രാജ്യത്തെ ഏറ്റവും മലിനമായ അന്തരീക്ഷം ഡൽഹിയിലേത്

2017ൽ വായു മലിനീകരണത്തെ തുടർന്ന് ഇന്ത്യയിൽ മരിച്ചത് 12.4 ലക്ഷം പേർ; ഇന്ത്യയിലുണ്ടായ ആകെ മരണങ്ങളിൽ എട്ടിൽ ഒന്നിനും കാരണം മലന വായു തന്നെ: രാജ്യത്തെ ഏറ്റവും മലിനമായ അന്തരീക്ഷം ഡൽഹിയിലേത്

ന്യൂഡൽഹി: കഴിഞ്ഞ വർഷം മാത്രം വായുമലിനീകരണം മൂലം വിവിധ അസുഖങ്ങൾ ബാധിച്ച് ഇന്ത്യയിൽ മരിച്ചത് 12.4 ലക്ഷം പേർ. 2017ൽ ഇന്ത്യയിലുണ്ടായ ആകെ മരണങ്ങളിൽ എട്ടിൽ ഒന്നും വായു മലിനീകരണത്തിന്റെ ഫലമാണെന്നും പഠന റിപ്പോർട്ട്. ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരം ഉള്ളത്.

റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും മലിനമായ അന്തരീക്ഷം ഡൽഹിയിലേതാണ്. ഉത്തർപ്രദേശും ഹരിയാണയും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. മറ്റിടങ്ങളേക്കാൾ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളാണ് വായു മലിനീകരണത്തിൽ മുൻപന്തിയിലുള്ളത്. വായു മലിനീകരണത്തിന്റെ ഫലമായി 2017ൽ ഉത്തർപ്രദേശിൽ 2,60,028 പേരാണ് മരിച്ചത്. മഹാരാഷ്ട്രയിൽ 1,08,038ഉം ബിഹാറിൽ 96,967ഉം പേർ മരിച്ചു. 4.8 ലക്ഷം പേർ വീടുകളിലെ മലിനീകരണത്തിലൂടെയും 6.7 ലക്ഷം പേർ പുറമേ നിന്നുള്ള മലിന വായു ശ്വസിച്ചതിലൂടെയുമാണ് മരിച്ചത്.

പുകയില ഉപയോഗത്തിലൂടെ ഉണ്ടാകുന്ന രോഗങ്ങളേക്കാൾ കൂടുതലാണ് വായു മലിനീകരണത്തിലൂടെ ഉണ്ടാകുന്നതെന്ന് റിപ്പോർട്ടിലെ കണക്കുകളിൽനിന്ന് വ്യക്തമാണ്. 2017ൽ ഇന്ത്യയിലെ 77 ശതമാനം ആളുകൾക്കും മലിന വായു ശ്വസിക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

വായു മലിനീകരണത്തിന്റെ തോത് അനുവദനീയമായ അളവിലേക്ക് കുറയ്ക്കാനായാൽ ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം 1.7 വർഷമെങ്കിലും കൂട്ടാനാകുമെന്ന കണ്ടെത്തലും റിപ്പോർട്ടിലുണ്ട്. വായുമലിനീകരണത്തിന്റെ ഫലമായി 2017ൽ മരണപ്പെട്ടതിൽ പകുതിയിലേറെപ്പേർക്കും 70 വയസിൽ താഴെയാണ് പ്രായം. ലോക ജനസംഖ്യയുടെ 18 ശതമാനവും ഇന്ത്യയിലേതാണ്. അതേസമയം വായുമലിനീകരണം മൂലം ലോകത്തുണ്ടാകുണ്ടാകുന്ന 26 ശതമാനം അകാല മരണവും സംഭവിക്കുന്നത് ഇന്ത്യയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP