Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വയറുവേദനയുമായെത്തിയ ആളുടെ ആമാശയത്തിൽ നിന്നും നീക്കം ചെയ്തത് 116 ഇരുമ്പാണികളും പ്ലാസ്റ്റിക് വയറും തിരയും; ഇത്രയും സാധനങ്ങൾ എങ്ങനെ ഉള്ളിലായെന്നറിയാതെ രോഗിയും വീട്ടുകാരും; മരണം വരെ സംഭവിക്കാമായിരുന്നെന്ന് ഡോക്ടർമാർ

വയറുവേദനയുമായെത്തിയ ആളുടെ ആമാശയത്തിൽ നിന്നും നീക്കം ചെയ്തത് 116 ഇരുമ്പാണികളും പ്ലാസ്റ്റിക് വയറും തിരയും; ഇത്രയും സാധനങ്ങൾ എങ്ങനെ ഉള്ളിലായെന്നറിയാതെ രോഗിയും വീട്ടുകാരും; മരണം വരെ സംഭവിക്കാമായിരുന്നെന്ന് ഡോക്ടർമാർ

മറുനാടൻ മലയാളി ബ്യൂറോ

കോട്ട: വയറു വേദനയുമായി ആശുപത്രിയിലെത്തിയ 42കാരന്റെ വയറ്റിൽ നിന്നും പുറത്തെടുത്തത് 116 ഇരുമ്പാണികളും ഇരുമ്പ് തിരയും പിന്നെ പ്ലാസ്റ്റിക് വയറും. രാജസ്ഥാനിലെ ബുൻഡി മെഡിക്കൽ കോളജിലാണ് പൂന്തോട്ടം പരിചാരകന്റെ വയറ്റിനുള്ളിലെ ഇത്രയും സാധനങ്ങൾ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.

വയറുവേദനയുമായി ബുൻഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയ ഭോല ശങ്കറിനെ എക്‌സ്‌റേക്ക് വിധേയനാക്കിയപ്പോൾ തന്നെ ഈ സാധനങ്ങൾ ശ്രദ്ധയിൽപ്പെടുകയായിരുന്നു.ഇതിനെ തുടർന്ന് സി.ടി സ്‌കാനിങ്എടുക്കുകയായിരുന്നുവെന്നും സർജൻ ഡോ. അനിൽ സെയ്‌നി പറഞ്ഞു. ഒന്നരമണിക്കൂർ എടുത്താണ് ഇത്രയും വസ്തുക്കൾ ഭോല ശങ്കറിെന്റ ആമാശയത്തിൽനിന്ന് നീക്കിയത്. 6.5 സെ.മീ നീളമുള്ളവയുൾപ്പെടെ 116 ഇരുമ്പാണികളും പുറമെ പ്ലാസ്റ്റിക് വയറും ഇരുമ്പ് തിരയുമായിരുന്നു ഇയാളുടെ വയറ്റിനുള്ളിൽ ഉണ്ടായിരുന്നത്. ആണിയിൽ ഏതെങ്കിലുമൊന്ന് കുടലിൽ എത്തിയിരുന്നുവെങ്കിൽ മരണംവരെ സംഭവിക്കുമായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു.

പൂന്തോട്ടം പരിചാരകനായി ജോലി ചെയ്തുവരികയായിരുന്നു ഭോല. ഇത്രയും സാധനങ്ങൾ എങ്ങനെ ഉള്ളിൽ ചെന്നെന്ന് പറയാൻ ഭോലക്കോ വീട്ടുകാർക്കോ പറയാനാകുന്നില്ല. ഇപ്പോൾ ഇയാളുടെ നില തൃപ്തികരമാണെന്നും സംസാരിക്കുന്നുണ്ടെന്നും ഡോക്ടർ അറിയിച്ചു.

സമാനമായ സംഭവം നേരത്തെ കൊൽക്കത്തയിൽ റിപ്പോർട്ട് ചെയ്തതായി ഡോക്ടർ പറഞ്ഞു. 2.5 സെ.മീ നീളമുള്ള ഇരുമ്പാണികൾ ഒരാളുടെ വയറ്റിൽനിന്ന് നീക്കം ചെയ്തത്. ബുൻഡി സ്വദേശിയായ ഒരു 56കാരെന്റ വയറ്റിൽനിന്ന് 2017 ജൂലൈയിൽ 150 സൂചിയും ഇരുമ്പാണിയും ഫരീദാബാദ് ആശുപത്രിയിൽവെച്ച് നീക്കം ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP