Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസോ വൈദ്യസഹായമോ സ്ത്രീ സുരക്ഷയോ എന്ത് അടിയന്തര സേവനത്തിനും ഇനി '112'ൽ വിരലമർത്തിയാൽ മതി; കേരളം അടക്കം 14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സേവനം ആരംഭിക്കുന്നത് ചൊവ്വാഴ്‌ച്ച മുതൽ; അമേരിക്കയിലെ 911 ഹെൽപ് ലൈൻ മാതൃകയാക്കിയാണ് പുത്തൻ സംവിധാനമെന്ന് ആഭ്യന്തര മന്ത്രാലയം

പൊലീസോ വൈദ്യസഹായമോ സ്ത്രീ സുരക്ഷയോ എന്ത് അടിയന്തര സേവനത്തിനും ഇനി '112'ൽ വിരലമർത്തിയാൽ മതി; കേരളം അടക്കം 14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സേവനം ആരംഭിക്കുന്നത് ചൊവ്വാഴ്‌ച്ച മുതൽ; അമേരിക്കയിലെ 911 ഹെൽപ് ലൈൻ മാതൃകയാക്കിയാണ് പുത്തൻ സംവിധാനമെന്ന് ആഭ്യന്തര മന്ത്രാലയം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പൊലീസിനെ വിളിക്കാൻ 100, ആംബുലൻസിന് 108 എന്നിങ്ങനെ പല നമ്പറുകൾ ഓർത്തുവയ്‌ക്കേണ്ട ബുദ്ധിമുട്ട് ഇനി അടിയന്കര സാഹചര്യങ്ങളിൽ വേണ്ടിവരില്ല. പൊലീസ് സേവനം മുതൽ സ്ത്രീ സുരക്ഷയടക്കമുള്ള വിവിധ സേവനങ്ങൾ അടക്കമുള്ള അടിയന്തര സഹായം ലഭിക്കുന്നതിനായി ഇനി 112 എന്ന ഒറ്റ നമ്പർ ഡയൽ ചെയതാൽ മതിയാകും. അടുത്ത ചൊവ്വാഴ്‌ച്ച മുതൽ കേരളം അടക്കം 14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും '112' നമ്പർ സേവനം ലഭ്യമാവാൻ പോകുന്നത്.

നിലവിൽ പൊലീസിനെ വിളിക്കാൻ 100, അഗ്‌നിശമന സേനയ്ക്ക് 101, ആംബുലൻസിന് 108, സ്ത്രീകളുടെ സുരക്ഷാപ്രശ്‌നങ്ങൾക്ക് 1090 എന്നിങ്ങനെയാണ് ഹെൽപ് ലൈൻ നമ്പറുകൾ. 112 വരുന്നതോടെ ഇത്രയും നമ്പർ ഓർത്തു വയ്‌ക്കേണ്ട അവസ്ഥയ്ക്ക് ശമനമാകും. അമേരിക്കയിലെ 911 ഹെൽപ്ലൈൻ നമ്പർ മാതൃകയിലാണു പുതിയ സംവിധാനമെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതർ അറിയിച്ചു.

ഇതോടൊപ്പം തന്നെ സ്മാർട്ട് ഫോണുകളിൽ പവർ ബട്ടൻ തുടർച്ചയായി 3 തവണ അമർത്തിയാൽ ഈ സേവനം ലഭിക്കുമെന്നതും മറ്റൊരു പ്രത്യേകതയാണ്. മാത്രമല്ല സാധാരണ മൊബൈൽ ഫോണുകളിൽ 5 അല്ലെങ്കിൽ 9 അൽപനേരം അമർത്തിയാൽ മതിയാകും. വളരെ ചുരുക്കം രാജ്യങ്ങളിലാണ് അടിയന്തര സഹായത്തിനായി ഒറ്റ നമ്പർ സേവനമുള്ളത്. ഇനി ആ നിരയിലേക്ക് ഇന്ത്യയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP