Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഗുജറാത്തിൽ മോദിയെ സ്വീകരിക്കാൻ 11 കിലോമീറ്റർ നീളമുള്ള സാരി; സാരിയിൽ ആലേഖനം ചെയ്തിരിക്കുന്നത് സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ; വിമനത്താവളം മുതൽ മോദി തങ്ങുന്ന സർക്യൂട്ട് ഹൗസ് വരെ അലങ്കാരം

ഗുജറാത്തിൽ മോദിയെ സ്വീകരിക്കാൻ 11 കിലോമീറ്റർ നീളമുള്ള സാരി; സാരിയിൽ ആലേഖനം ചെയ്തിരിക്കുന്നത് സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ; വിമനത്താവളം മുതൽ മോദി തങ്ങുന്ന സർക്യൂട്ട് ഹൗസ് വരെ അലങ്കാരം

ന്യൂഡൽഹി: ഗുജറാത്തിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ പാതയോരത്ത് 11 കിലോമീറ്റർ ദൈർഘ്യമുള്ള സാരി.

മോദി വന്നിറങ്ങുന്ന വിമനത്താവളം മുതൽ മോദി തങ്ങുന്ന സർക്യൂട്ട് ഹൗസ് വരെയാണ് 11 കിലോമീറ്റർ നീളമുള്ള സാരികൊണ്ട് അലങ്കരിക്കുന്നത്.

മോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ചിത്രീകരിക്കുന്നതാണ് സാരി. സൂറത്തിൽ ഞായറാഴ്ച വൈകുന്നേരം നടക്കുന്ന റോഡ് ഷോയോടുകൂടിയാണ് മോദിയുടെ സന്ദർശനം ആരംഭിക്കുന്നത്.

400 കോടി ചെലവഴിച്ച് നിർമ്മിച്ച കിരൺ മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി തിങ്കളാഴ്ച മോദി ഉൽഘാടനം ചെയ്യും. തുടർന്ന് വിവിധ സ്ഥാപനങ്ങളുടെ ഉദ്ഘാടന ചടങ്ങുകളിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP