Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202208Saturday

എസ്.ബി.ഐയിൽ നാണയങ്ങൾ കാണാതായ സംഭവം; അന്വേഷണം തുടങ്ങി; നഷ്ടമായത് 11 കോടിയുടെ നാണയങ്ങൾ

എസ്.ബി.ഐയിൽ നാണയങ്ങൾ കാണാതായ സംഭവം; അന്വേഷണം തുടങ്ങി; നഷ്ടമായത് 11 കോടിയുടെ നാണയങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജസ്ഥാനിലെ കരൗളി എസ്.ബി.ഐ ബ്രാഞ്ചിൽ നിന്ന് 11 കോടിയുടെ നാണയങ്ങൾ കാണാതായ കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചു. ബാങ്കിലെ 15 മുൻ ഉദ്യോഗസ്ഥരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. 2021 ആഗസ്റ്റിൽ കണക്കിൽ സംശയം തോന്നിയതിനെ തുടർന്ന് പണം എണ്ണിത്തിട്ടപ്പെടുത്താൻ ബാങ്ക് തീരുമാനിച്ചതോടെയാണ് നാണയം കാണാതായ വിവരം പുറത്തറിഞ്ഞത്.

കണക്കുകൾ പ്രകാരം ബാങ്കിന്റെ നിലവറയിൽ 13 കോടിയുടെ കോയിൻ ഉണ്ടായിരുന്നു. എന്നാൽ, പരിശോധനയിൽ 3000 ബാഗുകളിലായി സൂക്ഷിച്ച രണ്ടു കോടിയുടെ നാണയങ്ങൾ മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്. 11 കോടിയുടെ നാണയങ്ങൾ മോഷണം പോയതായും കണ്ടെത്തി.

നാണയം എണ്ണിത്തിട്ടപ്പെടുത്തിയ സ്വകാര്യ വെണ്ടർമാരെ ബാങ്കിലെ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായും പരാതി ഉണ്ടായിരുന്നു. തുടർന്ന് സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എസ്.ബി.ഐ രാജസ്ഥാൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP