Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗാർഗി വനിതാ കോളേജിൽ അതിക്രമിച്ച് കയറി ജയ് ശ്രീറാം മുഴക്കിയ ശേഷം സ്വയം ഭോഗം; വിദ്യാർത്ഥിനികളോട് ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത് പത്ത് പ്രതികളെ; അറസ്റ്റിലായവരെല്ലാം 18നും-25നും ഇടയിൽ പ്രായമുള്ളവർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഗാർഗി വനിതാ കോളേജിൽ അതിക്രമിച്ച് കയറി ജയ്ശ്രീറാം മുഴക്കിയ ശേഷം വിദ്യാർത്ഥികളെ ലൈംഗികമായി ഉപദ്രവിക്കുകയും സ്വയംഭോഗം ചെയ്ത കേസിലും പത്ത് പ്രതികൾ പിടിയിലായി. കേസിൽ അറസ്റ്റിലായവരെല്ലൊം 18 മുതൽ 25 വയസ് പ്രായമുള്ളവരാണ്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാാനത്തിലാണ് പൊലീസ് കേസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി 11 ടീമുകൾ പ്രവർത്തിച്ചുവെന്ന് സൗത്ത് ഡൽഹി കമ്മീഷണർ എ.താക്കൂർ പറഞ്ഞു.

പ്രതികൾ ഗെയ്റ്റ് ചാടികടന്ന് കോളേജിനകത്ത് പ്രവേശിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കോളേജിനകത്തെത്തിയ പ്രതികൾ പെൺകുട്ടികളോട് അപമര്യാദയായി പെരുമാറുകയും ജയ്ശ്രീറാം വിളിച്ച് പെൺകുട്ടികൾക്ക് മുൻപിൽ സ്വയംഭോഗം ചെയ്യുകയുമായിരുന്നു. കോളേജിൽ വാർഷിക ആഘോഷ പരിപാടികൾ നടക്കുന്നതിനിടെയാണ് വനിതാ കോളേജിൽ ഒരു സംഘം ആളുകൾ അതിക്രമിച്ച് കടന്നതും വിദ്യാർത്ഥികളെ ഉപദ്രവിക്കുന്നതും.

ക്യാംപസിൽ 30ൽ അധികം ആളുകൾ എത്തിയെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായ റാലിയിൽ പങ്കെടുത്തവരാണ് കോളേജിൽ എത്തിയതെന്ന് വാർത്താ ഏജൻസിയായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തിരുന്നു.കേസിൽ പൊലീസ് ഗാർഗി കോളേജ് അധികൃതർ ഉൾപ്പെടെ നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. സംഭവത്തെ അപലപിച്ച ഡൽഹി യൂണിവേഴ്സിറ്റിയും രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP