Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വന്ദേഭാരത് മിഷന്റെ രണ്ടാംഘട്ടത്തിൽ തിരികെ എത്തിക്കുക ഒരു ലക്ഷം പേരെ; നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നായി റോഡ് മാർ​ഗം എത്തിയത് 5000ത്തോളം ഇന്ത്യക്കാർ

വന്ദേഭാരത് മിഷന്റെ രണ്ടാംഘട്ടത്തിൽ തിരികെ എത്തിക്കുക ഒരു ലക്ഷം പേരെ; നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നായി റോഡ് മാർ​ഗം എത്തിയത് 5000ത്തോളം ഇന്ത്യക്കാർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള വന്ദേഭാരത് മിഷന്റെ രണ്ടാംഘട്ടത്തിൽ ഒരു ലക്ഷം പേരെ തിരികെയെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. മന്ത്രാലയ വൃത്തങ്ങൾ ഇക്കാര്യം സൂചിപ്പിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വന്ദേഭാരത് മിഷന്റെ ഒന്ന്, രണ്ട് ഘട്ടത്തിൽ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് സർവിസ് നടത്തുന്നത്. മൂന്നാംഘട്ടത്തിൽ സ്വകാര്യ എയർലൈൻസുകളെയും ഉൾപ്പെടുത്തുമെന്ന് വിവരമുണ്ട്.

മെയ്‌ 16 മുതലാണ് വന്ദേഭാരത് മിഷൻ രണ്ടാംഘട്ടത്തിലേക്ക് കടന്നത്. ജൂൺ മൂന്നുവരെ രണ്ടാംഘട്ടം തുടരും. 3,08,200 ഇന്ത്യക്കാരാണ് വിദേശത്തുനിന്ന് തിരികെയെത്താനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. മിഷന്റെ ഭാഗമായി പശ്ചിമേഷ്യൻ രാജ്യങ്ങളിൽനിന്ന് 141 വിമാനങ്ങൾ കൂടി സർവിസ് നടത്തുമെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ശ്രീലങ്ക, മാലിദ്വീപ്, ഇറാൻ എന്നിവിടങ്ങളിലെ ഇന്ത്യക്കാരെ കപ്പലുകളിൽ എത്തിക്കും. നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നായി 5000ത്തോളം ഇന്ത്യക്കാർ റോഡ് മാർഗം എത്തിക്കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP