1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

തൃണമൂലിന്റെ ബൈക്ക് ബ്രിഗേഡിന്റെ ആക്രമണത്തിൽ വലഞ്ഞ സിപിഎം പ്രവർത്തകർക്ക് തുണയായത് ബിജെപി; മമതയെ തോൽപ്പിക്കാൻ ബിജെപിയെ സഹായിച്ച സിപിഎം അടവുനയം അണികൾ കാര്യമാക്കി; പാർട്ടി ഓഫീസുകളിൽ കാവിക്കൊടി തൂക്കി പ്രവർത്തകർ ഒന്നടങ്കം ബിജെപിയിൽ; 34 വർഷം ഭരിച്ച ബംഗാളിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംപൂജ്യരായി; രണ്ടു പ്രബലർക്കിടയിൽ ഞെരിഞ്ഞ് അമരുമെന്ന് അറിഞ്ഞതോടെ കൈ അരിവാൾ സഖ്യം വീണ്ടും; ബംഗാളിൽ സിപിഎമ്മിനെ ബിജെപി വിഴുങ്ങിയ കഥ

June 27, 2020 | 02:11 PM IST | Permalinkതൃണമൂലിന്റെ ബൈക്ക് ബ്രിഗേഡിന്റെ ആക്രമണത്തിൽ വലഞ്ഞ സിപിഎം പ്രവർത്തകർക്ക് തുണയായത് ബിജെപി; മമതയെ തോൽപ്പിക്കാൻ ബിജെപിയെ സഹായിച്ച സിപിഎം അടവുനയം അണികൾ കാര്യമാക്കി; പാർട്ടി ഓഫീസുകളിൽ കാവിക്കൊടി തൂക്കി പ്രവർത്തകർ ഒന്നടങ്കം ബിജെപിയിൽ; 34 വർഷം ഭരിച്ച ബംഗാളിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംപൂജ്യരായി; രണ്ടു പ്രബലർക്കിടയിൽ ഞെരിഞ്ഞ് അമരുമെന്ന് അറിഞ്ഞതോടെ കൈ അരിവാൾ സഖ്യം വീണ്ടും; ബംഗാളിൽ സിപിഎമ്മിനെ ബിജെപി വിഴുങ്ങിയ കഥ

എം മാധവദാസ്

'പല രാഷ്ട്രീയ കൂറുമാറ്റങ്ങളും കാലുമാറ്റങ്ങളും നാം കണ്ടിട്ടുണ്ട്. എന്നാൽ പാർട്ടി ഓഫീസുകൾ അടക്കം ഒരു പാർട്ടിയിലെ നേതാക്കളും അണികളും ഒന്നടങ്കം മറ്റൊരു പാർട്ടിയിൽ എത്തുക എന്നത് അപൂർവങ്ങളിൽ അപൂർവം തന്നെ. അത്തരമൊരു കാഴ്ചയാണ് ഞാൻ കഴിഞ്ഞ കുറച്ചുവർഷങ്ങളായി 24 പർഗാനപോലുള്ള സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ കണ്ടത്. അരിവാൾ ചുറ്റിക നക്ഷത്രമുള്ള ചെങ്കൊടി എടുത്തുമാറ്റി അവിടെ കാവിക്കൊടി ഉയർത്തി, പാർട്ടി ഓഫീസ് അടക്കം ഒന്നടങ്കം ബിജെപി ഓഫീസ് ആയി മാറിയത് ബംഗാളിന്റെ ഉൾഗ്രാമങ്ങളിൽ വ്യാപകമായിരുന്നു. 2011ലെ തെരഞ്ഞെടുപ്പ് തോൽവിയും തുടർന്നുണ്ടായ സമാനതകൾ ഇല്ലാത്ത ത്രിണമൂൽ അക്രമണവും സിപിഎം പ്രവർത്തകരെ വ്യാപകമായി ബിജെപിയിലേക്ക് ആകർഷിച്ചു. കഴിഞ്ഞ ലോക്സഭാ തെരെഞ്ഞടുപ്പിടക്കം മമതയെ തോൽപ്പിക്കനായി സിപിഎം പ്രവർത്തകർ പ്രവർത്തിച്ചതും വോട്ട് ചെയ്തതും ബിജെപിക്കാണ്. നേതൃത്വത്തിലെ പലരും ബിജെപിയോട് മൃദു സമീപനമാണ് എടുത്തത്. ഫലമോ 2019ലെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ സിപിഎം സംപൂജ്യരായി. ഒരുകാലത്ത് ഇൻക്വിലാബ് ഉയർന്ന ബംഗാൾ ഗ്രാമങ്ങളിലെ സിപിഎം പ്രവർത്തർ ഇന്ന് ഭാരത്മാതാ കീ ജയ് വിളിക്കയാണ്. തൃണമൂലിനെ തോൽപ്പിക്കാൻ ബിജെപിയെ പിന്തുണക്കുക ഒരു അടവുനയമായാണ് സിപിഎം എടുത്തതെങ്കിലും പണി പാളി. പ്രവർത്തകർ തിരികെവരാതെ ബിജെപിയിൽ ഉറച്ചു നിൽക്കുന്നു'- ബംഗാളിൽ സിപിപിഎമ്മിനെ ബിജെപി വിഴുങ്ങിയ കഥ എന്നപേരിൽ പ്രശസ്ത മാധ്യമ പ്രവർത്തകൻ ലാൽ ചൗധരി ടെലഗ്രാഫിൽ എഴുതിയ ലേഖനമാണിത്.

കണക്കുകൾ നോക്കുമ്പോൾ ഈ മാറ്റം ഭീകരണമാണ്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 42ൽ 22 സീറ്റുകൾ തൃണമൂൽ സ്വന്തമാക്കിയെങ്കിലും സംസ്ഥാനത്ത് എറ്റവും വലിയ നേട്ടമുണ്ടാക്കിയത് ബിജെപിയായിരുന്നു. 18 സീറ്റുകളിൽ വിജയിച്ചായിരുന്നു ബിജെപി ബംഗാളിൽ റെക്കോർഡ് വിജയം കരസ്ഥമാക്കിയത്. 2014 ൽ കേവലം രണ്ട് സീറ്റ് മാത്രം വിജയം നേടിയിടത്ത് നിന്നായിരുന്നു ഒറ്റയടിക്ക് 16 സീറ്റുകൾ ബിജെപി വർധിപ്പിച്ചത്. സിപിഎമ്മിന് കൈയിലുണ്ടായിരുന്നു രണ്ടുസീറ്റും പോയി. ചരിത്രത്തിലാദ്യമായി വോട്ട് വിഹിതം ഏഴ് ശതമാനത്തിലേക്ക് കുറയുകയും ചെയ്തു.

ഇതോടെയാണ് സിപിഎമ്മിന് തങ്ങൾ എത്തിനിൽക്കുന്ന അപകടത്തിന്റെ ആഴം മനസ്സിലായത്. അതുകൊണ്ടുതന്നെ തൃണമൂലിനെ എതിർക്കാൻ ബിജെപി എന്ന അടുവുനയം മാറ്റി, തൃണമൂലും ബിജെപിയെയും ഒരുപോലെ എതിർക്കാനാണ് ബംഗാൾ സിപിഎമ്മിന്റെ തീരുമാനം. അടുത്തവർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 32 സിറ്റിങ്് സീറ്റുകൾ നിലനിർത്തുകയെന്നത് സിപിഎമ്മിനെ സംബന്ധിച്ച് അങ്ങേയറ്റം പ്രയാസുമുള്ള കാര്യമാണ്. അതിനായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കോൺഗ്രസ് സഖ്യം വീണ്ടും പൊടിതട്ടി എടുക്കകയാണ് അവർ. സിപിഎമ്മുമായുള്ള സഖ്യത്തിന് കോൺഗ്രസ് ഹൈക്കമാൻഡും സമ്മതം മൂളിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ കൈഅരിവാൾ സഖ്യം എന്ന് പേരിട്ട സിപിഎം- കോൺഗ്രസ് മുന്നണിയായിരിക്കും അടുത്ത തെരഞ്ഞെടുപ്പിൽ ബംഗാളിൽ ഉണ്ടാവുക എന്ന് ഉറപ്പാണ്. മുതിർന്ന സിപിഎം നേതാവ് ബിമൻ ബോസും സംസ്ഥാന സെക്രട്ടിറി സൂര്യകാന്ത് മിശ്രയും ഇക്കാര്യം സ്ഥിരീകരിച്ചതായി ദ ടെലഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്യുന്നു. മമത നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുമ്പോൾ ഒറ്റ സീറ്റും ലഭിക്കില്ലെന്ന തിരിച്ചറിവാണ് ഇരുപാർട്ടികളെയും സഖ്യത്തിന് പ്രേരിപ്പിക്കുന്നത്. സഖ്യം സംബന്ധിച്ച് കോൺഗ്രസ്സിന്റെയും സിപിഎമ്മിന്റെയും സംസ്ഥാന നേതൃത്വങ്ങൾ ധാരണയിലായിട്ടുണ്ട്. കേരളത്തിൽ പരസ്പരം കടിച്ചുകീറാൻ നിൽക്കുന്ന രണ്ടുപാർട്ടികൾ ബംഗാളിൽ പരസ്പരം ധാരണയിൽ എത്തുന്നു. ഇതിന്റെ പേരുതന്നെയാണ് പ്രായോഗിക രാഷ്ട്രീയം.

ബംഗാളിൽ സിപിഎം പ്രവർത്തകർ എന്തുകൊണ്ടാണ് ബിജെപിയിലേക്ക് പോകുന്നതെന്ന് ചോദിച്ചപ്പോൾ എഴുത്തുകാരൻ രാമചന്ദ്രഗുഹയുടെ നിരീക്ഷണം ഇങ്ങനെയായിരുന്നു. ' എന്താണ് അടിസ്ഥാനപരമായി ഒരു സിപിഎംകാരനും ബിജെപിക്കാരനും തമ്മിയുള്ള വ്യത്യാസം. രണ്ടുപേരും ഒരുപോലെ അന്ധവിശ്വാസികളാണ്. ജ്യോതിഷം നോക്കാതെ ഒരു ബംഗാളിയും ഒരു കാര്യം ചെയ്യില്ല. കാളിപൂജയുതൊട്ട് കൂടോത്രമടക്കം രണ്ട് അണികളിലും എല്ലാം ഒരുപോലെ. ഭൗതികമായ യാതൊരു മാറ്റവും അവിടെ കൊണ്ടുവരാൻ സിപിഎമ്മിന് കഴിഞ്ഞിട്ടല്ല. എങ്ങനെ സിപിഎമ്മിൽ പ്രവത്തിച്ചോ അതുപോലെ തന്നെ ഒരു ബംഗാളിക്ക് ബിജെപിയിലും പ്രവർത്തിക്കാൻ കഴിയും.'- അദ്ദേഹം വ്യക്തമാക്കി. കേരളത്തിലടക്കം സിപിഎമ്മുകാർ ഓർക്കേണ്ട ഒരു നിരീക്ഷണമാണിത്. ഭൗതികവാദമെന്ന അടിസ്ഥാന ആശയത്തിൽ വെള്ളം ചേർത്തുകഴിഞ്ഞാൽ, ഒരു തിരിച്ചടിയുണ്ടാൽ എല്ലാം ഒലിച്ചുപോകൻ അധികം സമയം വേണ്ട.

2016ൽ പരാജയപ്പെട്ട കൈ അരിവാൾ സഖ്യം

2011ലെ കനത്ത തിരിച്ചടിക്കും ഭരണമാറ്റത്തിനും ശേഷം പാർട്ടി ഒലിച്ചുപോകുന്നത് തിരിച്ചറിഞ്ഞുകൊണ്ട് ബംഗാൾ നേതാക്കൾ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എടുത്ത തീരുമാനമായിരുന്നു കോൺഗ്രസ് ധാരണം. എന്നാൽ കേരളത്തിലെ സിപിഎം നേതാക്കൾ ആയിരുന്നു കേന്ദ്ര കമ്മറ്റിയിൽ അടക്കം ഇതിനെതിരെ ഏറ്റവും കൂടുതൽ ഒച്ചവെച്ചത്. പക്ഷേ ദാർശനികമായ കടുംപിടുത്തങ്ങൾക്കല്ല, പ്രായോഗിക രാഷട്രീയത്തിനായിരുന്നു ബംഗാൾ നേതാക്കൾ മുൻഗണന നൽകിയത്.

എന്നാൽ തൃണമൂൽ കോൺഗ്രസ് തരംഗത്തിൽ സഖ്യത്തിന്റെ പ്രകടനം മോശമായിരുന്നു.34 വർഷം ഒരു സംസ്ഥാനം ഭരിച്ച പാർട്ടി പ്രതിപക്ഷം പോലുമാവാനാവാതെ വെറും 32 സീറ്റുകളുമായി മൂന്നാം സ്ഥാനത്തേക്ക അപ്രസക്തരാക്കപ്പെട്ടു. 2016 നിയമസഭ ഇലക്ഷനിൽ കേരളം ചുവന്നു തുടുത്തപ്പോൾ അങ്ങ് ബംഗാളിൽ ഇടതു കോട്ട തകർന്ന് തരിപ്പണമാവുന്ന ദയനീയ ശബ്ദമാണ് ഉയർന്നു കേട്ടത്. ആകെയുള്ള 294ൽ 211 സീറ്റും നേടി തൃണമൂൽ കോൺഗ്രസ് രണ്ടാം വട്ടവും ബംഗാളിൽ അധികാരത്തിലേറി. 2011ൽ 184 സീറ്റുനേടിയ സ്ഥാനത്ത് നിന്ന് 211 ആയി ഉയർത്താൻ തൃണമൂലിനായി. അധികാരത്തിലെത്തിയ ശേഷം നേരിടേണ്ടി വന്ന നാരദ, ശാരദാ വിവാദങ്ങളും മേൽപ്പാല ദുരന്തവും തൃണമൂലിന്റെ സാധ്യതയെ ബാധിക്കുമെന്നു സി പി എം കരുതിയെങ്കിലും കണക്കു കൂട്ടലുകൾ പിഴച്ച കാഴ്ചയായിരുന്നു ബംഗാളിലേത്.

44 സീറ്റുകളുമായി കോൺഗ്രസ് പ്രതിപക്ഷ സ്ഥാനത്തിന് അർഹത നേടിയപ്പോൾ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ഏറ്റു വാങ്ങുകയായിരുന്നു സിപിഎം. സംസ്ഥാനത്തെ പാർട്ടിയുടെ മുഖമായ സൂര്യകാന്ത് മിശ്ര ഉൾപ്പെടെയുള്ളവർ പരാജയം രുചിച്ചത് 13589 വോട്ടുകൾക്കാണ്.
2011ൽ 62 സീറ്റ് നേടിയ സ്ഥാനത്ത് അഞ്ച് വർഷം പിന്നിടുമ്പോൾ 32 സീറ്റുമാത്രമായി സിപിഎം ഒതുങ്ങി. 42 സീറ്റുകൾ 2011ൽ നേടിയ കോൺഗ്രസ്സാവട്ടെ 44ലേക്കുയർന്ന് നില മെച്ചപ്പടുത്തി.

കോൺഗ്രസുമായുണ്ടാക്കിയ തിരഞ്ഞെടുപ്പു ബാന്ധവത്തെ സഖ്യമെന്നു വിളിക്കാൻ സിപിഎം നേതാക്കൾ ഒരിക്കലും തയ്യാറായിരുന്നില്ല. കോൺഗ്രസ് പ്രത്യയശാസ്ത്രത്തെ എതിർക്കുകയും തിരഞ്ഞെടുപ്പിൽ അവരുമായി യോജിച്ചു പ്രവർത്തിക്കാൻ ഒരുങ്ങിയതും അണികളിൽ പ്രതിഷേധത്തിന് കാരണമായിരുന്നു സിപിഎം അണികൾ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കു വോട്ടു ചെയ്തെങ്കിലും കോൺഗ്രസിന്റെ അണികൾ സിപിഎം സ്ഥാനാർത്ഥികൾക്ക് വോട്ടു ചെയ്തില്ലെന്നാണ് തിരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നത്. പല വടക്കൻ ജില്ലകളിലും ഈ സാഹചര്യത്തെ ഫലപ്രദമായി ഉപയോഗിക്കാൻ തൃണമൂൽ കോൺഗ്രസിനു സാധിച്ചു. കോൺഗ്രസ് അനുഭാവികളിൽ പലരും നോട്ടയ്ക്കു കുത്തിയതും സിപിഎമ്മിനു ക്ഷീണം ചെയ്തു.

45 ശതമാനം വോട്ടാണ് ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് നേടിയത്. കോൺഗ്രസ് 12 ശതമാനവും സിപിഎം 19 ശതമാനം വോട്ടും നേടി. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ട് വിഹിതം നിലനിർത്താനായെന്ന് പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി സമാശ്വസിച്ചെങ്കിലും എളുപ്പം മായ്ക്കാൻ കഴിയുന്നതല്ല ഈ വിള്ളൽ. കോൺഗ്രസ് തങ്ങളെ ചതിച്ചുവെന്നായിരുന്നു ഇക്കാര്യത്തിൽ സിപിഎം നേതാക്കളുടെ പ്രതികരണം. ഇതേ തുടർന്നാണ് അവർ ബിജെപിയോട് മൃദുസമീപനം കാണിച്ചതും.

2019ൽ ബിജെപിയെ സഹായിച്ചത് പരസ്യമായി

2016ൽ കോൺഗ്രസ് സഖ്യം പരാജയമായിട്ടും 2019ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിന് സിപിഎം ശ്രമിച്ചിരുന്നു. പക്ഷേ സീറ്റ് ധാരണയാവാത്തതിന്റെ പേരിൽ അത് പൊളിഞ്ഞു. അതോടെയാണ് തൃണമൂലിനെ ഒരു പാഠം പഠിപ്പിക്കുക എന്ന രീതിയിൽ, സിപിഎം പ്രവർത്തകർ ബിജെപിയെ സഹായിക്കാൻ തീരീമാനിക്കുന്നത്.

ഭാരത് മാതാ കീ ജയ് വിളിച്ച് കാവിക്കൊടിയുമേന്തി വടക്കൻ ബംഗാളിലും മറ്റും പ്രകടനം നടത്തുകയാണ് സിപിഎം പ്രവർത്തകർ! മൂന്നര ദശാബ്ദം സിപിഎം ഭരിച്ച ചുവപ്പ് കോട്ടയായ ബംഗാളിലെ ഗ്രാമങ്ങളിലെ അവസ്ഥ ഇതാണെന്ന് കഴിഞ്ഞവർഷം മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയിരുന്നു. സിപിഎം പ്രവർത്തകർ മാത്രമല്ല ഏരിയാ കമ്മറ്റി അംഗങ്ങളായ മുതിർന്ന നേതാക്കൾ പോലും ഈ കൂട്ടത്തിൽ ഉണ്ടെന്നാണ് ദ ടെലിഗ്രാഫ്, ദ വയർ പോലുള്ള മാധ്യമങ്ങൾ വീഡിയോ സഹിതം ചൂണ്ടിക്കാട്ടുന്നത്. ബിജെപിയോട് എന്തെങ്കിലും ആശയപരമായ യോജിപ്പ് ഉണ്ടായിട്ടില്ല, മറിച്ച് തൃണമൂൽ അക്രമം ഭയന്നിട്ടാണ് ഈ നടപടിയെന്നും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. 'തൃണമൂലിന്റെ അക്രമവും ഭീഷണിയും താങ്ങാനാവാതെയാണ് ഞാൻ ബിജെപിക്കു വേണ്ടി പ്രവർത്തിക്കുന്നത്. ഞങ്ങളുടെ പാർട്ടിക്ക് ഈ അക്രമങ്ങളെ പ്രതിരോധിക്കാൻ ആവുന്നില്ല. തല്ലിയാൽ ചോദിക്കാൻ ബിജെപിക്കും ആർഎസ്എസിനും ആളുകൾ ഉണ്ട്'- ഒരു കാലത്ത് സിപിഎം കോട്ടയായ 24 പർഗാനയിലെ മുൻ സിപിഎം ലോക്കൽ സെക്രട്ടറിയായ ലാൽ ചതുവേദിയെന്ന കർഷകൻ ദ ടെലിഗ്രാഫിനോട് പറഞ്ഞ വാക്കുകൾ ആണിത്.

ബംഗാളിലെ അടിത്തട്ടിൽ സംഭവിച്ചത് അതായിരുന്നു. ബൈക്ക് ബ്രിഗേഡ് എന്ന് വിളിക്കുന്ന തൃണമൂൽ ഗുണ്ടാ സംഘങ്ങളുടെ അക്രമവും ഭീഷണിയും താങ്ങാനാവാതെ സിപിഎം പ്രവർത്തകർ കൂട്ടത്തോടെ ബിജെപിയിലേക്ക് ഒഴുകി. ഇത് മുന്നിൽ കണ്ട് ബിജെപിയാവട്ടെ മമതക്കുനേരെയുള്ള വിമർശനവും ശക്തമാക്കുകയാണ്. പാർട്ടി ഓഫീസുകൾ പോലും ബിജെപി ഓഫീസ് ആക്കിയും ബിജെപിക്ക് ബൂത്ത് ഏജന്റുമാർ ഇല്ലാത്തിടത്ത് തങ്ങളുടെ പാർട്ടി പ്രവർത്തകരെ ഇറക്കിയുമാണ് ഇവിടെ സിപിഎം ബിജെപിയോട് സഹകിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള ദേശീയമാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്. പല ബൂത്തുകളിലും ബിജെപി- സിപിഎം ധാരണ നിലനിൽക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.അമിത്ഷാ അടക്കമുള്ള ബിജെപി നേതാക്കളും ഇത് നന്നായി മുതലെടുത്തു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപി റാലികളിൽ അവർ സിപിഎമ്മിനെ വിമർശിച്ചില്ല. ഫലം വന്നപ്പോൾ ബിജെപി 2ൽ നിന്ന് 18 സീറ്റിലേക്ക് കുതിച്ചുയർന്നു. സിപിഎം വട്ടപൂജ്യമായി.

2011 ലെ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ വോട്ട് വിഹിതം 39.6 ശതമാനമായിരുന്നു. ബിജെപിയുടേത് 4.06 ശതമാനവും. എന്നാൽ അഞ്ച് വർഷത്തിന് ശേഷം ഇടതുപക്ഷത്തിന്റെ വോട്ടുവിഹിതം 25.6 ശതമാനമായി കുറഞ്ഞു. ബിജെപിയുടെത് 10.28 ശതമാനമായി വർധിച്ചു. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെയും തൃണമൂലിന്റെയും വോട്ട് വിഹിതം വർധിക്കുകയാണ് ചെയ്തത്. അതുകൊണ്ട് തന്നെ സിപിഎം വോട്ടുകളാണ് ബിജെപിയിലേക്ക് പോകുന്നതെന്ന വിലയിരുത്തലുകളാണ് കൂടുതൽ. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് വിഹിതം 17 ശതമാനമായിരുന്നു. ഇടതുപക്ഷത്തിന്റെത് 30 ശതമാനവും. പക്ഷേ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വെറും 7 ശതമാനം വോട്ടിലേക്കാണ് സിപിഎം വീണത്.

ബിജെപിയിൽ ചേർന്നവരിൽ സിപിഎം എംഎൽഎയും

ഒരു എംഎൽഎ ബിജെപിയിൽ ചേർന്നത് പാർട്ടിയെ ഞെട്ടിച്ചിരുന്നു. അതും ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടു മുമ്പ്. ബംഗാളിലെ പ്രമുഖ സിപിഎം നേതാവും എംഎൽഎയുമായ ഖഗേൻ മർമുവാണ് ഏറ്റവുമൊടുവിലായി കാവിക്കൊടി പിടിച്ചിരിക്കുന്നത്. തൃണമൂൽ എംപി അനുപം ഹസ്രം ബിജെപിയിലെത്തിയതിന് പിന്നാലെയാണ് സിപിഎം എംഎൽഎ മർമുവും ബിജെപിയിലെത്തിയിരിക്കുന്നത്. ബിർഭം ജില്ലയിലെ ബോൽപ്പൂർ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് ഹസ്ര.

രാഷ്ട്രീയ എതിരാളികളെ പാളയത്തിലെത്തിച്ച് വിജയം നേടുകയെന്ന തന്ത്രം ഏറ്റവും ഫലപ്രദമായി നടപ്പിലാക്കുന്ന നേതാവ് എന്ന വിശേഷണത്തിന് അർഹനാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ. കോൺഗ്രസ് നേതാക്കളെ കൂട്ടത്തോടെ കാവിപുതപ്പിച്ചാണ് ഷായും കൂട്ടരും തൃപുരയിൽ രണ്ടരപതിറ്റാണ്ട് നീണ്ടുനിന്ന ഇടതുഭരണത്തിന് അന്ത്യം കുറിച്ച് അധികാരത്തിലേറിയത്. ലോക് സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിഞ്ഞതോടെ അമിത് ഷായും ബിജെപിയും ഇതര പാർട്ടികളുടെ നേതാക്കളെ താമരയ്ക്ക് കീഴിൽ അണി നിരത്താനുള്ള തീവ്രശ്രമത്തിലാണ്. കോൺഗ്രസ് പാർട്ടിയിൽ നിന്നാണ് ഏറ്റവും അധികം നേതാക്കളെ ബിജെപി പാളയത്തിലെത്തിക്കുന്നത്. എന്നാൽ, സിപിഎം എംഎൽഎയും ബിജെപിയിൽ ചേർന്നതോടെ മറ്റ് പാർട്ടികളും ഭയപ്പെടണമെന്ന സന്ദേശം തന്നെയാണ് ബിജെപി നൽകുന്നത്. എപ്പോഴും സിപിഎം പറഞ്ഞിരുന്നത് തങ്ങളുടെ നേതാക്കൾ ആരും ബിജെപിയിൽ ചേരില്ല എന്നായാരുന്നു. ഈ ആത്മവിശ്വാസം പൊള്ളയാണെന്നാണ് ബംഗാൾ അനുഭവങ്ങൾ തെളിയിക്കുന്നത്.

അതിനിടെ സിപിഎം ബിജെപി ബാന്ധവത്തിനെതിരെ മുന്നറിയിപ്പുമായി മൂൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയും രംഗത്തെത്തിയിരുന്നു. ദ വയറിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഇത് അങ്ങേയറ്റം ഗുരുതരമായ സ്ഥിതി വിശേഷമാണെന്നാണ്, ബംഗാളിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി കൂടിയായ ബുദ്ധദേവ് പറയുന്നത്. തൃണമൂലിന്റെ വറചട്ടിയിൽ നിന്ന് ബിജെപിയുടെ എരിതീയിലേക്ക് ബംഗാളി ജനത പതിക്കാൻ ഇടയാക്കരുയെന്ന് തീർത്തുപറയുന്ന ബുദ്ധദേവ്, തൃണമൂലിനെപ്പോലെ സമാനമായ അപകടമാണ് ബിജെപിയെന്നും ചൂണ്ടിക്കാട്ടുന്നു. ' ബിജെപിക്കും തൃണമൂലിനും ബദൽ ഒരുക്കാനാണ് നാം ശ്രമിക്കേണ്ടയത്. പാർട്ടി വിട്ടുപോയെവർക്കൊ്ക്കെ അത്മവിശ്വാസം നൽകി തിരിച്ചു കൊണ്ടുവരാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കേണ്ടത്. ഒരു തിന്മയെ നിങ്ങൾക്ക് മറ്റൊരു തിന്മാകൊണ്ട് നേരിടാൻ ആവില്ല. മോദിയും മമതയും ഒരുപോലെ വർഗീയ രാഷ്ട്രീയം കളിക്കുകയാണ്-പ്രശസ്ത മാധ്യമ പ്രവർത്തകൻ ഹിമാദ്രി ഘോഷിന് നൽകിയ അഭിമുഖത്തിൽ ബുദ്ധദേവ് ചൂണ്ടിക്കാട്ടിയരുന്നു.

ഗ്രാമങ്ങളിൽ തൃണമൂലിന്റെ ഏരിയാ ഡോമിനേഷൻ

'സൈനിക ഭാഷയിൽ 'ഏരിയ ഡോമിനേഷൻ' എന്നൊരു പ്രയോഗമുണ്ട്. ബംഗാളിൽ സിപിഎം മുമ്പ് നടപ്പാക്കിയ തന്ത്രം ഇപ്പോൾ അതുപോലെ തൃണമൂലം പുറത്തെുടക്കുകയാണ്'- പ്രശസ്ത മാധ്യമ പ്രവർത്തകനായ തപൻ ഘോഷ് ബംഗാളിലെ സ്ഥിതി വിലയിരുത്തുന്നത് ഇങ്ങനെയാണ്.
പൊതുസ്ഥലത്ത് പൂർണ ആധിപത്യം സ്ഥാപിക്കുകയും മറ്റുള്ളവരെ അവിടെ പ്രവേശിപ്പിക്കാതിരിക്കുകയും ചെയ്യുക. സിപിഎം ഏറെക്കാലം പ്രയോഗിച്ച ആ പദ്ധതി അതിനു മുമ്പ് കോൺഗ്രസും ഇപ്പോൾ തൃണമൂൽ കോൺഗ്രസും പ്രയോഗിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് ബംഗാളിലെ യാഥാർഥ്യം. സിപിഎം ഭരണകാലത്തും രാഷ്ട്രീയ അക്രമങ്ങൾ ബംഗാളിൽ പതിവായിരുന്നു. പൊലീസ് വെടിവയ്പിലും മറ്റ് രാഷ്ട്രീയ ഏറ്റുമുട്ടലുകളിലുമൊക്കെയായി നൂറുകണക്കിന് പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുമുണ്ട്. എന്നാൽ തൃണമൂൽ കോൺഗ്രസ് അധിപത്യം സ്ഥാപിച്ചതോടെ ഇക്കാര്യങ്ങൾ വളരെ കൂടിയിട്ടുള്ളതായി കാണാം.

മമതയുടെ ഭരണത്തിൽ തങ്ങളുടെ ആയിരത്തോളം പ്രവർത്തകരുടെ ജീവൻ നഷ്ടമായി എന്നാണ് സിപിഎം പറയുന്നത്. കള്ളകേസിൽ കുടുക്കുക്, പരസ്യമായി മർദിക്കുക, സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കുക തുടങ്ങിയവായാണ് സിപിഎം പ്രവർത്തകർക്കുനേരെ ഇപ്പോൾ തൃണമൂലുകാർ ചെയ്യുന്നത്. അടിതാങ്ങാനാവതെ വലിയ വായിൽ കരയുന്ന സിപിഎം പ്രവർത്തകരുടെ വീഡിയോ യ്യൂട്യൂബിൽ വൈറലായിരുന്നു. തല്ലുന്നവനെ തിരച്ചുതല്ലാൻ പാർട്ടിക്ക് ശക്തിയില്ലാതായതോടെ സിപിഎമ്മുകാർ ആശ്രയിക്കുന്നത് ബിജെപിയെയാണ്. ആർഎസ്എസിന്റെയും കേന്ദ്രഭരണത്തിന്റെയും സഹായത്തോടെയുള്ള ഒരു സംരക്ഷണം ബിജെപി നിൽകുമെന്നത് തന്നെയാണ, ആ പാർട്ടിയിലേക്ക് കൂറുമാറാൻ സിപിഎം പ്രവർത്തകരെ പ്രേരിപ്പിക്കുന്നത്.

പരിബർത്തൻ' (മാറ്റം) ആഹ്വാനം ചെയ്തു കൊണ്ടാണ് 2011-ൽ മമതാ ബാനർജി അധികാരത്തിൽ വന്നത്. എന്നാൽ, മമതയുടെ വരവോടെ ഗുണ്ടകളും മാഫിയാ സംഘങ്ങളുമൊക്കെ തൃണമൂലിലേക്ക് കളംമാറ്റിച്ചവിട്ടി എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ബംഗാളിൽ മൂന്നു ദശകം മുമ്പ് നിലവിൽ വന്ന 'ബൈക്ക് ബ്രിഗേഡ്‌സ്' വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നു എന്ന പരാതി ഏറെക്കാലമായി നിലനിൽക്കുന്നുണ്ട്. അന്തരിച്ച മുൻ സിപിഎം നേതാവും മന്ത്രിയുമായിരുന്ന സുഭാഷ് ചക്രവർത്തി 1980-കളിൽ രൂപം കൊടുത്തതാണ് ബൈക്ക് ബ്രിഗേഡ്. തെരഞ്ഞെടുപ്പ് പ്രചരണമാണ് ലക്ഷ്യമെങ്കിലും വോട്ടർമാരെ ഭീഷണിപ്പെടുത്തുകയാണ് ഇവരുടെ പ്രധാന ജോലിയെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു.

സിപിഎം തളർന്നതോടെ ബൈക്ക് ബ്രിഗേഡ് തൃണമൂൽ ഏറ്റെടുക്കുകകയായിരുന്നു. 70-100 അംഗങ്ങൾ വീതമുള്ള ബൈക്ക് ബ്രിഗേഡാണ് തൃണമൂലിന് ഓരോ ബ്ലോക്കിലുമുള്ളതെന്നാണ് പൊലീസിന്റെ കണക്ക്. കൊൽക്കത്ത ഹൈക്കോടതി ബൈക്ക് ബ്രിഗേഡുകൾക്ക് നിരോധനം ഏർപ്പെടുത്തിയെങ്കിലും ബംഗാളിലെ ഗ്രാമങ്ങൾ ഇപ്പോഴും ഭരിക്കുന്നത് തൃണമൂലിന്റെ ഇത്തരം സംഘങ്ങളാണ്. നാമനിർദ്ദേശ പത്രിക കൊടുക്കാൻ അനുവദിക്കാതിരിക്കുക, വോട്ടർമാരെ ഭീഷണിപ്പെടുത്തി വോട്ടു ചെയ്യിക്കുക തുടങ്ങി സിപിഎം അനുവർത്തിച്ചിരുന്ന കാര്യങ്ങൾ അധികാരത്തിൽ വന്ന് രണ്ടു വർഷത്തിനുള്ളിൽ തന്നെ തൃണമൂൽ അതേ പടി ഏറ്റെടുത്തു എന്നതാണ് ഇപ്പോഴത്തെ ബംഗാളിന്റെ ചിത്രം. സമ്മർദ്ദവും ഭീഷണിയും താങ്ങാനാവതെ 3,500-ഓളം സ്ഥാനാർത്ഥികളാണ് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പിന്മാറിയത് എന്നാണ് കണക്കുകൾ പറയുന്നത്.

പഞ്ചായത്തുകളിൽ തൃണമൂലിന് എതിരില്ല

മമതയുടെ ഭരണത്തിൽ തൃണമൂലുകാർ അക്ഷരാർഥത്തിൽ അഴിഞ്ഞാടുകയാണെന്നാണ് ബംഗാളിന്റെ ഉൾ ഗ്രാമങ്ങളിൽനിന്നുള്ള റിപ്പോർട്ട്. എതിർക്കുന്നവരെ കൊന്നുതള്ളുകയും തല്ലയോടിക്കുകയുമാണ് ഇവരുടെ രീതി. മമതാ ബാനർജി അധികാരത്തിൽ വന്നതോടെ ബംഗാളിൽ രാഷ്ട്രീയ ഏറ്റുമുട്ടലുകളും അക്രമങ്ങളും സിപിഎം കാലത്തെക്കളും വർധിച്ചുവെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. മമത അധികാരത്തിലെത്തി ആദ്യ അഞ്ചു മാസങ്ങൾക്കുള്ളിൽ തന്നെ വിദ്യാർത്ഥി രാഷ്ട്രീയവുമായി ബന്ധപ്പെട്ട് 642 കേസുകൾ ബംഗാളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 27 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 926 രാഷ്ട്രീയ പ്രവർത്തകർക്കും 128 വിദ്യാർത്ഥികൾക്കും പരിക്കു പറ്റുകയും ചെയ്തു. കണക്കുകൾ സൂചിപ്പിക്കുന്നത് ഓരോ മാസവും കുറഞ്ഞത് 100 ഏറ്റുമുട്ടലുകളെങ്കിലും ബംഗാളിൽ നടക്കുന്നുണ്ടെന്നാണ്.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ അക്രമങ്ങളിൽ 30 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ ഏറെയും സിപിഎം പ്രവർത്തകർ. ഒരിക്കൽ ഇടതു കോട്ടയെന്ന് അറിയപ്പെട്ടിരുന്ന ബർദവാനിലെ 800 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ തൃണമൂലിന് എതിരാളികൾ പോലുമില്ല. 2004 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായ അനിൽ ബസു 5.92 ലക്ഷം വോട്ടിന് വിജയിച്ച ഹൂഗ്ലിയിലെ 1207 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ മത്സരം പോലുമില്ലാതെയാണ് തൃണമൂൽ സ്ഥാനാർത്ഥികൾ വിജയിച്ചത്. ദക്ഷിണ ബംഗാളിലെ 31,063 സീറ്റുകളിൽ അഞ്ചു വർഷം മുമ്പ് ഇടതു സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചത് 2362 സീറ്റുകളിലാണെങ്കിൽ ഇത്തവണ തൃണമൂൽ സ്ഥാനാർത്ഥികൾ അത്തരത്തിൽ വിജയം കണ്ടത് 5,098 സീറ്റുകളിലാണ്. ജില്ലാ പഞ്ചായത്തിലേക്ക് 2008-ൽ എട്ടു സീറ്റുകളിലാണ് ഇടതുപക്ഷം എതിരില്ലാതെ വിജയം കണ്ടതെങ്കിൽ ആകെയുള്ള 748 സീറ്റുകളിൽ 15 സീറ്റുകളിലും തൃണമൂൽ എതിരില്ലാതെ വിജയിച്ചു.

എല്ലാ മുനിസിപ്പാലിറ്റികളിലും മത്സരിച്ചിട്ടും കോൺഗ്രസിനോട് സഖ്യം ഉണ്ടായിരുന്നിട്ടും ഒറ്റ സീറ്റിൽ പോലും ജയിക്കാൻ സിപിഎമ്മിനായില്ല . ഫോർവേഡ് ബ്ളോക്കിന്റെ ഒരു സീറ്റു മാത്രമാണ് ആകെയുള്ള അപവാദം .അതേ സമയം ബിജെപി പതുക്കെ പതുക്കെ നില മെച്ചപ്പെടുത്തുന്നുമുണ്ട് . ബുനിയാദ്പൂർ , കൂപ്പേഴ്സ് ക്യാമ്പ് , ദുർഗാപൂർ, ധുപ്ഗുരി , ഹൽദിയ, നൽഹട്ടി,പൻസ്‌കുര എന്നെ നഗരസഭകളിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത് . ആകെയുള്ള 148 സീറ്റുകളിൽ 140 ഉം തൃണമൂൽ നേടിയപ്പോൾ 6 സീറ്റുകൾ ബിജെപിക്ക് ലഭിച്ചു . ഒരു സ്വതന്ത്രനും ഒരു ഫോർവേഡ് ബ്ളോക്ക് അംഗവുമാണ് മറ്റുള്ള രണ്ട് സീറ്റുകൾ നേടിയത് .

സീറ്റുകൾ ലഭിക്കാത്തതല്ല സിപിഎമ്മിനെ ആശങ്കയിലാഴ്‌ത്തുന്നത് .ഏഴ് മുനിസിപ്പാലിറ്റികളിലും കൂടി മുന്നണിക്ക് ലഭിച്ചത് അറുപത്താറായിരം വോട്ടുകൾ മാത്രമാണ് . അതും കോൺഗ്രസുമായി ചേർന്നാണ് ഇത്രയും വോട്ടുകൾ ലഭിച്ചത് . അതേ സമയം ബിജെപി ഒറ്റയ്ക്ക് നേടിയത് എൺപത്തിയാറായിരം വോട്ടുകളാണ് . കഴിഞ്ഞവട്ടം ബിജെപിക്ക് ലഭിച്ചത് വെറും ഇരുപതിനായിരം വോട്ടുകളായിരുന്നു.ഭൂരിഭാഗം സ്ഥലങ്ങളിലും രണ്ടാം സ്ഥാനത്തെത്തിയ ബിജെപി ചിലയിടങ്ങളിൽ തൃണമൂലുമായി നല്ല മത്സരവും കാഴ്ചവച്ചു . എന്നാൽ മൂന്നക്കത്തിലെത്താൻ തന്നെ പാടുപെടുന്ന അവസ്ഥയിലാണ് സിപിഎം . ഒരു വാർഡിൽ വെറും 7 വോട്ടുകൾ മാത്രമാണ് അവർക്ക് ലഭിച്ചതെന്നറിയുമ്പോഴാണ് തകർച്ചയുടെ ആഴം മനസ്സിലാവുക

പലയിടത്തും കേസിൽ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് തൃണമൂൽ സിപിഎം സ്ഥാനാർത്ഥികളെ പിൻവലിപ്പിച്ചത്.ആയുധ നിയമം അടക്കമുള്ളവയുടെ അടിസ്ഥാനത്തിൽ വ്യാജ കുറ്റങ്ങൾ ചുമത്തുമെന്ന് വന്നതോടെയാണ് പല സിപിഎം പ്രവർത്തകരും പിന്മാറിയതെന്ന് ദ ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത്.സിപിഎമ്മിന്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പ് ക്രമക്കേടുകയൊക്കെ അമ്പരപ്പിക്കുന്ന രീതിയിലാണ് മമതയുടെ ഏകാധിപത്യം എന്നാണ് ദ ടെലഗ്രാഫ് ലേഖിക സഞ്ജു സാറ എഴുതിയത്. ഇത്രയും സംവിധാനം ഉണ്ടായിട്ടും ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽപോലും തൃണമൂൽ വ്യാപകമായ കൃത്രിമം നടത്തി. മമതയെ പേടിച്ച് ബംഗാളി മാധ്യമങ്ങൾ ഇക്കാര്യത്തിൽ മൗനം അവലംബിക്കയാണെന്നും അവർ പറയുന്നു.

സിഎഎ വിരുദ്ധ പ്രക്ഷോഭം മമതയുടെ തുറപ്പുചീട്ട്

34 വർഷത്തെ സിപിഎം ഭരണത്തിന് അറുതിവരുത്തിയ മമതക്ക് 10 വർഷം കൊണ്ട് ജ്യോതിബസും, ബുദ്ധദേവ് ഭട്ടാചാര്യയും ഭരിച്ചതിനേക്കാൾ നല്ല ഭരണം കാഴ്ചവെക്കാൻ സാധിച്ചോ എന്ന് ചോദിച്ചാൽ നിഷ്പക്ഷർ ഇല്ല എന്നതന്നെയാണ് മറുപടി. കൊടിയ അനീതികളുടെയും അഴിമതികളുടെയും അക്രമത്തിന്റെയും കാലമായിരുന്നു മമതാ ഭരണകാലം. സിപിഎമ്മിന്റെ സിംഗൂർ നന്ദിഗ്രാം പ്രശ്നങ്ങൾ മുതലെടുത്ത് വളർന്ന മമത പിന്നീട് വ്യവസായത്തിനുവേണ്ടി അതിലും വലിയ കുടിയൊഴിപ്പിക്കൽ നടത്തി. അന്ന് കൂടെയുണ്ടായിരുന്ന മവോയിസ്റ്റ് നേതാക്കളിൽ കിഷൻജി അടക്കമുള്ള പലരെയും മമതയുടെപൊലീസ് നിഷ്‌ക്കരുണം വെടിവെച്ച് കൊന്നു. ത്രിണമൂൽ നേതാക്കൾ അഴിമതി ഒരു ആചാരമാക്കി. എന്നിട്ടും സിപിഎമ്മിന് അതൊന്നും മുതലെടുക്കാൻ ആവുന്നില്ല. കാരണം സംഘടനാ സംവിധാനം തകർന്ന സിപിഎമ്മിന് അവിടെ മുന്നോട്ട്വെക്കാൻ ജനപ്രിയ മുഖങ്ങൾ പോലുമില്ല. ഇപ്പോൾ മമത സിപിഎമ്മിനെ ഒരു എതിരാളിപോലുമായി കാണുന്നില്ല. അവർ ബിജെപിയെയാണ് ലക്ഷ്യമിടുന്നത്.

ഇപ്പോൾ ഉണ്ടായ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിലും മമത ഗോളടിച്ചു. മുസ്ലിം വോട്ടുകൾ ത്രിണമൂലിലേക്ക് കുത്തിയൊലിച്ചു. ഒടുവിൽ പശ്ചിമ ബംഗാളിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലും തൃണമൂൽ വൻ വിജയമാണ് നേടിയത്. മൂന്ന് മണ്ഡലങ്ങളിലും ബിജെപിക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് സിപിഎം കോൺഗ്രസ് സഖ്യം ഫിനിഷ് ചെയ്തത്.അതേസമയം ബിജെപിയുടേയും കോൺഗ്രസിന്റെയും ഓരോ സിറ്റിങ് സീറ്റുകൾ തൃണമൂൽ കോൺഗ്രസ് പിടിച്ചെടുത്തു.ഒരു സീറ്റ് നിലനിർത്തി. എല്ലായിടത്തും ബിജെപി തന്നെയാണ് രണ്ടാം സ്ഥാനത്ത്.

ഖരഗ്പൂർ , കലിയഗഞ്ച് എന്നീ രണ്ട് സീറ്റുകളിൽ ബിജെപിയുടെ പരാജയത്തിന് കാരണമായത് കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ഫ്‌ളോട്ടിങ് വോട്ടുകളാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മൂന്നാമത്തെ സീറ്റായ കരിംപൂർ ഒരു തൃണമൂൽ ശക്തികേന്ദ്രമാണ്. ഖരഗ്പൂർ , കലിയഗഞ്ച് എന്നീ നിയോജകമണ്ഡലങ്ങളിലെ ഫലങ്ങളുടെ വിശകലനവും വ്യക്തമാക്കുന്നത് ബിജെപിയുടെ വോട്ടുകൾ വിഭജിച്ചിട്ടില്ലെന്നാണ്. അതിനാൽ ദേശീയ പൗരത്വ രജിസ്റ്റർ സംബന്ധിച്ച ഭയം തെരഞ്ഞെടുപ്പിൽ ഒരു ഘടകമായി പ്രവർത്തിച്ചുവെന്ന് വിലയിരുത്തലുണ്ട്. ഖരഗ്പൂരിൽ ബിജെപിക്ക് സ്വന്തം തട്ടകമാണ് നഷ്ടപ്പെട്ടത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 61,000 വോട്ടുകൾ നേടിയ ബിജെപിക്ക് ഇത്തവണ 52,000 വോട്ടുകളാണ് കിട്ടിയയത്.

കേരളത്തിലും ത്രിപുര ആവർത്തിക്കുമോ?

വോട്ടുകൾ മതാടിസ്ഥാനത്തിൽ എകീകരിക്കപ്പെടന്നതിന്റെ വിപത്ത് ഇപ്പോൾ കോൺഗ്രസും തിരിച്ചറിയുന്നുണ്ട്. ''ഇതാദ്യമായാണ് കോൺഗ്രസിന്റെയും ഇടതുപാർട്ടികളുടെയും മതേതര വോട്ട് ബാങ്ക് ഈ രീതിയിൽ ധ്രുവീകരിക്കപ്പെടുന്നത്. സാമുദായിക തരത്തിലുള്ള പ്രചാരണത്തിലേക്ക് ഞങ്ങൾക്ക് ഒരിക്കലും പ്രവേശിക്കാൻ കഴിയില്ല, ''പശ്ചിമ ബംഗാൾ കോൺഗ്രസ് നേതാവ് അമിതാഭ ചക്രവർത്തി പറഞ്ഞു. പോളിംഗിന്റെ സാമൂഹിക രീതി മാറി. ''നമ്മുടെ ആളുകൾ അഭയത്തിനായി ബിജെപിയെ അനുകൂലിക്കുന്നതിനോ തൃണമൂലിനെ അനുകൂലിക്കുന്നതിനോ വോട്ടുചെയ്യുന്നു. അതത് മതത്തെ അടിസ്ഥാനമാക്കി ജനങ്ങളുടെ പൗരത്വം നിർണയിക്കപ്പെടുമെന്ന് പ്രധാനമന്ത്രിയോ കേന്ദ്ര ആഭ്യന്തരമന്ത്രിയോ പരസ്യമായി പറയുന്നുണ്ടെങ്കിൽ, ഒരാൾ എങ്ങനെ അവരുടെ ജനാധിപത്യ അവകാശം വിവേകപൂർവ്വം വിനിയോഗിക്കുമെന്ന് പ്രതീക്ഷിക്കാം. തൃണമൂൽ കോൺഗ്രസിന് സന്തോഷിക്കാൻ ഒന്നുമില്ല.''അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതേ വോട്ടിങ്ങ് പാറ്റേൺ ആയിരിക്കുമോ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കുക. കൈ അരിവാൾ സഖ്യം കൂടുതൽ വോട്ടുപിടിച്ചാൽ അത് ഏത് മുന്നണിയെ ബാധിക്കും. എന്തായാലും നിലവിലുള്ള 32 സീറ്റുകൾ നില നിർത്താനായാൽ അത് സിപിഎമ്മിനെ സംബന്ധിച്ച് വൻ വിജയമായിരിക്കും. ബംഗാളിൽനിന്നുള്ള വാർത്തകൾക്കായി കാത്തിരിക്കാം.

ബംഗാളിന് പിന്നാലെ തൃപുരയും ബിജെപി പിടിച്ചതോടെ കേരളത്തിലും ഇതേ അവസ്ഥ ആവർത്തിക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്.ഇക്കാര്യത്തിലും രാമചന്ദ്രഗുഹയുടെ നിരീക്ഷണം പ്രസക്തമാണ്. ' സത്യത്തിൽ 34 വർഷം ഭരിച്ചിട്ടും കേരളത്തിലേതുപോലുള്ള ഒരു സാമ്പത്തിക ഉന്നതി ബംഗാളിലെ പാർട്ടിക്ക് ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇവിടെ പിഎസ്എസി കഴിഞ്ഞാൽ എറ്റവും വലിയ തൊഴിൽ ദാതാവ് സിപിഎം ആണ്. നൂറായിരം സഹകരണ സ്ഥാപനങ്ങളും ആശുപത്രികളും പാർക്കുകളുമായി വലിയൊരു സാമ്പത്തിക ശക്തികൂടിയാണ് സിപിഎം. എന്നാൽ ബംഗാളിൽ ആ അവസ്ഥയില്ല. ഭരണംമാറിയാലും ട്രേഡ് യൂണിയനുകളിലൂടെയും സർവീസ് സംഘടനകളിലൂടെയും കേരളത്തെ നിയന്ത്രിക്കുന്നത് സിപിഎം തന്നെയാണ്.'- അദ്ദേഹം വ്യക്തമാക്കി.

എം മാധവദാസ്    
മറുനാടൻ മലയാളി ചലച്ചിത്ര നിരൂപകൻ, കോൺട്രിബ്യൂട്ടർ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
വാവിട്ട വാക്കും കൈവിട്ട ഫേസ്‌ബുക്ക് പോസ്റ്റും; തെറിച്ചത് മാധ്യമപ്രവർത്തകന്റെ പണി; മാധ്യമങ്ങളോട് ചൂടായ മുഖ്യമന്ത്രിയെ വിമർശിച്ച് 'മിസ്റ്റർ പിണറായി' എന്ന് തുടങ്ങുന്ന പോസ്റ്റിട്ട 'കേരള വിഷൻ' ന്യൂസ് ഹെഡിന് കിട്ടിയത് വലിയ പണി; കടുത്ത സൈബർ ആക്രമണത്തിന് പിന്നാലെ പ്രജീഷിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തി മാനേജ്‌മെന്റ്; ആകെ തകർന്നപ്പോൾ ജീവനൊടുക്കാനും മാധ്യമപ്രവർത്തകന്റെ ശ്രമം
മൂന്ന് വിവാഹം കഴിച്ച സംഘത്തലവന് മകൾ ഷഹ്നാസിനെ വിവാഹം കഴിച്ചു കൊടുക്കാത്തത് ഭീഷണിയായി; അവർ കൊല്ലുമെന്ന ഭയമുണ്ടെന്ന കടയ്ക്കൽ സ്വദേശിനിയുടെ വെളിപ്പെടുത്തൽ എത്തിയത് എൻഐഎ സംഘം വിമാനം ഇറങ്ങിയപ്പോൾ; അന്വേഷണം വഴി തെറ്റിക്കാനും ഇരവാദമുയർത്തി രക്ഷപ്പെടാനും മാഫിയാ സംഘങ്ങൾ കള്ളക്കളി തുടങ്ങിയെന്ന തിരിച്ചറവിൽ യുഎഇയിൽ എത്തിയ അന്വേഷണ സംഘം; ബ്യൂട്ടീഷ്യനായ തയ്യൽകടക്കാരിയുടേത് മാപ്പുസാക്ഷിയാകാനുള്ള ഗൂഡ നീക്കം; ഷീജയെ അറസ്റ്റ് ചെയ്യുന്നത് പരിഗണിച്ച് എൻഐഎ
ചായക്കടക്കാരന്റെ മകൾ സ്വപ്രയത്നത്തിലൂടെ നേടിയത് 3.83 കോടി രൂപയുടെ സ്കോളർഷിപ്പോടുകൂടി യുഎസിൽ ഉന്നത പഠനത്തിനുള്ള അവസരം; അമ്മാവനൊപ്പം ബൈക്കിൽ ബന്ധുവീട്ടിലേക്ക് പോകവെ അശ്ലീല പദങ്ങളുമായി പിന്നാലെ കൂടിയത് രണ്ട് യുവാക്കൾ; 20കാരിക്ക് ജീവൻ നഷ്ടമായത് യുവാക്കളുടെ അഭ്യാസ പ്രകടനത്തിനിടെയുണ്ടായ അപകടത്തിൽ; സുധിക്ഷയുടെ വിയോ​ഗം താങ്ങാനാകാതെ നാട്ടുകാർ
വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് പദ്ധതിക്ക് 2019 ജൂണിൽ നൽകിയത് 13 കോടിയുടെ ഭരണാനുമതി; ലൈഫ് മിഷന് കീഴിലെ പദ്ധതിയിൽ യുഎഇ സന്നദ്ധ സംഘടനയായ എമിറേറ്റസ് റെഡ് ക്രസന്റ് സഹകരണം പ്രഖ്യാപിച്ചതോടെ 13 കോടിയുടെ ഫ്‌ളാറ്റ് പദ്ധതി 20 കോടിയായി; പിന്നാലെ യുണിടെക്കും; കമ്മീഷനായി സ്വപ്‌നയ്ക്ക് ഒരു കോടിയും; പണമെത്തിയ വഴി തേടി കേന്ദ്ര ഏജൻസികൾ; വടക്കാഞ്ചേരി ഫ്‌ളാറ്റിലേത് പണാപഹരണത്തിന്റെ കോൺസുലേറ്റ് മോഡൽ
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനു വേണ്ടി മത്സരിക്കാൻ പരിഗണിക്കുന്നവരുടെ പട്ടികയിൽ ശ്രീകണ്ഠൻ നായരുമുണ്ടെന്ന് ജന്മഭൂമിയുടെ വാർത്ത; കൊട്ടാരക്കരയിൽ ഐഷാ പോറ്റിക്ക് ഇനി അവസരം നൽകില്ലെന്നും പകരം പാർട്ടി ചിഹ്നത്തിലോ ഇടതു സ്വതന്ത്രനായോ ശ്രീകണ്ഠൻ നായരെ മത്സരിപ്പിക്കണമെന്നാണ് സിപിഎം ആലോചനയെന്നും പരിവാർ പത്രം; വീണ ജോർജിനും നികേഷിനും പിന്നാലെ മാധ്യമ പ്രമുഖനെ ലക്ഷ്യമിട്ടാണ് സിപിഎം നീക്കമെന്നും ജന്മഭൂമി
തൊഴുത്തിനുള്ളിൽ ആടുകൾക്കും കോഴികൾക്കും ഒപ്പം രണ്ട് വർഷം കഴിഞ്ഞ 12 വയസ്സുകാരനെ രക്ഷിച്ചു; തൊഴുത്തിനുള്ളിൽ കെട്ടിയിട്ടത് സ്വന്തം പിതാവ്; മകൻ കാലിത്തീറ്റ തിന്ന് നരകിക്കുമ്പോഴും മൂന്ന് ഭാര്യമാർക്കും അവരിലുള്ള മക്കൾക്കും ഒപ്പം പിതാവ് സുഖിച്ച് താമസിച്ചത് അധികം അകലെയല്ലാതെ; ഒരു പിതാവിന്റെ ക്രൂരതയുടെ കഥ ഇങ്ങനെ
ബാങ്ക് ലോക്കറിലെ ഒരു കോടിയിലും നിറയുന്നത് ഹവാലാ പണത്തിന്റെ സ്വാധീനം; സ്വപ്‌നയുടേയും ചാർട്ടേഡ് അക്കൗണ്ടന്റിന്റേയും സംയുക്ത അക്കൗണ്ടിലെ പണത്തിന്റെ ഉറവിടം കണ്ടെത്താൻ ശിവശങ്കറിനേയും ഇഡി ചോദ്യം ചെയ്‌തേയ്ക്കും; സ്വർണ്ണ കടത്തിനും ഹവാലാ ഇടപാടിനും തമ്മിൽ ഇഴ പിരിയാത്ത ബന്ധമെന്ന് കസ്റ്റംസും; നയതന്ത്ര കടത്തിലെ അന്വേഷണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കർശനമായ ഇടപെടലിന്; നോട്ട് നിരോധനത്തെ സ്വപ്‌നാ സുരേഷും സംഘവം തോൽപ്പിച്ചെന്ന തിരിച്ചറിവിൽ കേന്ദ്ര ഏജൻസികൾ
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
ലോറി ഡ്രൈവർമാർക്ക് 'ചരക്കുകളെ' എത്തിച്ചു കൊടുക്കുന്ന ലോട്ടറി കച്ചവടം; പൂനയിൽ നിന്ന് ലോറി എടുക്കുമ്പോൾ ഷാഫി ഓർഡർ ചെയ്തത് പ്രായം കുറഞ്ഞ ഇരയെ; ലക്ഷ്യമിട്ട പെൺകുട്ടി കൈയിൽ നിന്നും വഴുതിയപ്പോൾ റൂമിലേക്ക് ഉന്തിതള്ളി വിട്ടത് വൃദ്ധയെ; കാമഭ്രാന്തനെ പ്രതിരോധിച്ചപ്പോൾ ബ്ലൈഡു കൊണ്ടും ക്രൂരത; കണ്ടു വന്ന മകന് ഹാലിളകിയപ്പോൾ ലോറി ഡ്രൈവർക്കും അമ്മയ്ക്കും കിട്ടിയത് പൊതിരെ തല്ല്; എല്ലാം അനുഭവിച്ചത് 75-കാരി; കോലഞ്ചേരിയിലെ പീഡനത്തിൽ നിറയുന്നത് ഓമനയുടെ വാണിഭ കച്ചവടം
ഭർത്താവിനോട് പോലും നീതി പുലർത്താത്ത, കള്ളം പറയുന്ന ഉത്തമനായ പുരുഷന്റെ മകൾ വിവാഹ മോചനം നേടാൻ പോകുന്നു......; കാരണം..... തെറ്റ് ചെയ്യാത്തവർ ആരും ഇല്ല എന്ന് ഭർത്താവിനോട് പറഞ്ഞതിനാൽ; മനോരമ വാർത്താ അവതാരകയ്ക്കെതിരെ സ്ത്രീ വിരുദ്ധത നിറച്ച് ദേശാഭിമാനിക്കാരന്റെ വ്യാജ ആരോപണ പോസ്റ്റ്; നിഷാ പുരുഷോത്തമനെതിരെ അതിക്രമം കാട്ടിയ സഖാവിനെതിരെ ഒരക്ഷരം മിണ്ടാതെ പത്രപ്രവർത്തക യൂണിയനും സ്ത്രീ സമത്വ വാദികളും; മനോരമ നിലപാട് കടുപ്പിച്ചപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പൽ
സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും മനസ്സാന്നിധ്യത്തോടെ കൂടെയുള്ളവരുടെ ജീവനുകൾ കാത്ത ക്യാപ്റ്റന് സല്യൂട്ട്! ഗിയർ ബോക്‌സിലെ തകരാർ തിരിച്ചറിഞ്ഞതോടെ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം പരമാവധി ഒഴിവാക്കി; സാങ്കേതിക തകരാർ തിരിച്ചറിഞ്ഞ് നിലത്തിറക്കൽ; മഴയിൽ തെന്നിമാറിയപ്പോഴും പറന്നുയരാത്തത് ജനവാസ കേന്ദ്രം മുന്നിലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്; കരിപ്പൂരിൽ വൻ ദുരന്തം ഒഴിവാക്കിയത് യുദ്ധവിമാനങ്ങളെ അടക്കം നിയന്ത്രിച്ച ക്യാപ്ടൻ ഡിവി സാഥെ; വലിയ ദുരന്തം ഒഴിവാക്കിയത് ഈ മനക്കരുത്ത്
ജഡ്ജിയും നേതാവുമായി അടുത്ത ബന്ധം; ഖുറാൻ വാഹനമെത്തി സിആപ്റ്റിലും ബന്ധുവിന്റെ സാന്നിധ്യം; എൻഐഎ നിരീക്ഷണത്തിലൂള്ളത് സ്വപ്നയുടെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുത്ത ഏക നേതാവ്; സർക്കാരിൽ ഉന്നത സ്വാധീനമുള്ള നേതാവിനെ ചോദ്യം ചെയ്യുന്നത് എല്ലാ തെളിവുകളും സൂക്ഷ്മമായി വിലയിരുത്തിയ ശേഷം മാത്രം; സ്വപ്‌നയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ കിട്ടിയാൽ ഉടൻ നേതാവിന് നോട്ടീസ് നൽകും; സ്വർണ്ണ കടത്തിൽ വിഐപി മൂന്നാമാനിലേക്ക് അന്വേഷണം
ഒറ്റയ്ക്ക് പോകാൻ ധൈര്യമില്ല; നേരോടെയുമല്ല.. നിർഭയവുമല്ല... നിരന്തരം മര്യാദകെട്ട്...! ഏഷ്യാനെറ്റിനെ കളിയാക്കി പോസ്റ്റ്; പാർട്ടി അടിമയെ പോലെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പെരുമാറരുതെന്ന് വിനു വി ജോൺ; മര്യാദ കെട്ടവരുമായി കൂട്ടു വേണ്ടാന്നു വെക്കാനുള്ള സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള അധികാരം ഒരു ചാനൽ ജഡ്ജിക്കും ആരും നൽകിയിട്ടുമില്ല... കുഞ്ഞ് പോയി തരത്തിൽ കളിക്ക്...! പിഎം മനോജിന്റെ പരിഹാസത്തിൽ പത്രപ്രവർത്തക യൂണിയന് മൗനം; ചോദ്യം ചെയ്യലുകൾ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുമ്പോൾ
ഷാപ്പിലെ കറിവെപ്പുകാരനായി മണർകാടെത്തി; വട്ടിപ്പലിശക്കാരുടെ ഇടനിലക്കാരനായി ചുവടുമാറ്റം; നിസാര തുക കടം കൊടുത്ത് കോടികൾ മൂല്യമുള്ള വസ്തു വകകൾ തട്ടിയെടുത്ത് വളർന്ന് പന്തലിച്ചു; 20 ലക്ഷം രൂപയ്ക്ക് രണ്ടേ കാൽ മാസത്തേക്ക് പലിശയായി വാങ്ങിയത് ഒരു കോടി രൂപ; കൊള്ളപ്പലിശയ്ക്ക് അവതരിപ്പിച്ചത് പത്താംകളം എന്ന പലിശ രീതി; അച്ഛനെ കിഡ്‌നാപ്പ് ചെയ്ത് യുവതിയെ ധർമ്മ സങ്കടത്തിലാക്കി; മാലം സുരേഷ് ക്രൂരതയുടെ അവതാരം! മല്ലപ്പള്ളിയിലെ പ്രീതി മാത്യുവിനെ തകർത്തതും മണർകാട്ടെ ഷൈലോക്കിന്റെ ചതിക്കുഴി
ശ്രീകണ്ഠൻ നായരുടെ വിദേശയാത്രകൾക്ക് ഹൈക്കോടതിയുടെ വിലക്ക്; വ്യാജ വാർത്താ കേസിൽ അറസ്റ്റ് ചെയ്താൽ 50,000 രൂപ ബോണ്ടിൽ വിട്ടയയ്ക്കണം; ഇനി വ്യാജ വാർത്തകൾ സംപ്രക്ഷേണം ചെയ്താൽ ജാമ്യം റദ്ദാക്കും; മറ്റുള്ളവർക്ക് വഴികാട്ടേണ്ട ശ്രീകണ്ഠൻ നായർ കേട്ടുകേൾവി വാർത്തയാക്കരുതെന്ന് ഓർമ്മിപ്പിച്ച് 24 ചാനൽ മേധാവിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി; ശ്രീകണ്ഠൻ നായർ ഷോയിലെ കോവിഡിനെ കുറിച്ചുള്ള വ്യാജ വാർത്തയിലെ വിധിയിൽ നിറയുന്നത് വിമർശനങ്ങൾ മാത്രം
അമ്മയാണെ സത്യം അമ്മ മരിച്ചുവെന്ന് പറഞ്ഞിട്ടില്ല; ഒരു നടൻ മരിച്ചു പോയി അയാളെ കാണാൻ പോകാനാണ് വണ്ടിക്കൂലിക്ക് എന്തെങ്കിലും സഹായം ചെയ്യണമെന്ന് പറഞ്ഞത്; അപ്പോൾ അയാൾ തിരുവനന്തപുരത്തേക്ക് കൊണ്ടു വിടാമെന്നും പണം അവിടെ എത്തിയിട്ട് നൽകിയാൽ മതിയെന്നും പറഞ്ഞു; വേണ്ട എന്ന് പറഞ്ഞെങ്കിലും അയാൾ എന്നെ നിർബന്ധിപ്പിച്ച് കയറ്റി; വിചിത്ര ന്യായവുമായി മരിയാപുരത്തുകാരൻ നിശാന്തും; ഓട്ടോക്കാരനെ അളിയൻ പണം തരുമെന്ന് പറഞ്ഞ് പറ്റിച്ചു മുങ്ങിയ വിരുതൻ പറയുന്ന കഥ ഇങ്ങനെ
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി