Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

132 മുറികൾ ഉള്ള 55,000 ചതുരശ്ര അടി വരുന്ന ഭീമൻ കെട്ടിടം പരന്ന് കിടക്കുന്നത് 18 ഏക്കറിൽ; അഞ്ചു കിലോമീറ്റർ ചുറ്റളവിൽ പോലും നടക്കുന്ന കാര്യങ്ങൾ അറിയാൻ കഴിയുന്ന ജിപിഎസ് അഡ്വാൻസ് സിസ്റ്റം, വെർച്വൽ റിയാലിറ്റി വഴിയുള്ള റോബോട്ടിക്‌സ് സുരക്ഷ, ബാലിസ്റ്റിക് മിസൈൽ പ്രതിരോധ കവചം; ഈച്ച പോലും കടക്കാത്ത പഴുതടച്ച സുരക്ഷയുണ്ടായിട്ടും ട്രംപ് ഭൂഗർഭ അറയിലേക്ക് ഒളിക്കേണ്ടിവന്നത് എന്തുകൊണ്ട്? വൈറ്റ്ഹൗസ് പ്രക്ഷോഭത്തിൽ അമ്പരന്ന് ലോകം

132 മുറികൾ ഉള്ള 55,000 ചതുരശ്ര അടി വരുന്ന ഭീമൻ കെട്ടിടം പരന്ന് കിടക്കുന്നത് 18 ഏക്കറിൽ; അഞ്ചു കിലോമീറ്റർ ചുറ്റളവിൽ പോലും നടക്കുന്ന കാര്യങ്ങൾ അറിയാൻ കഴിയുന്ന ജിപിഎസ് അഡ്വാൻസ് സിസ്റ്റം, വെർച്വൽ റിയാലിറ്റി വഴിയുള്ള റോബോട്ടിക്‌സ് സുരക്ഷ, ബാലിസ്റ്റിക് മിസൈൽ പ്രതിരോധ കവചം; ഈച്ച പോലും കടക്കാത്ത പഴുതടച്ച സുരക്ഷയുണ്ടായിട്ടും ട്രംപ് ഭൂഗർഭ അറയിലേക്ക് ഒളിക്കേണ്ടിവന്നത് എന്തുകൊണ്ട്? വൈറ്റ്ഹൗസ് പ്രക്ഷോഭത്തിൽ അമ്പരന്ന് ലോകം

എം മാധവദാസ്

വാഷിങ്ടൺ: അഞ്ചുകിലോ മീറ്റർ ചുറ്റളവിൽ പോലും നടക്കുന്നകാര്യങ്ങൾ അറിയാൻ കഴിയുന്ന ജിപിഎസ് അഡ്വാൻസ് സിസ്റ്റം, വെർച്വൽ റിയാലിറ്റി വഴിയുള്ള റോബോട്ടിക്‌സ
സുരക്ഷ, ബാലിസ്റ്റിക് മിസൈൽ പ്രതിരോധ കവചം, സദാ കണ്ണുതുറന്നിരിക്കുന്ന റഡാറുകളും കാമറകളും, യന്ത്രത്തോക്കകളും കവചിത സംവധാനങ്ങളുമായി കാവൽ നിൽക്കുന്ന നാഷണൽ സെക്യൂരിറ്റ ഗാർഡ്, പോരത്തതിന് മിസൈൽ വാണിങ് സിസ്റ്റം, ആന്റി മിസൈൽ ഡിഫൻസ് സംവിധാനവും . ഐബ്രോ സ്‌കാനിങ്ങ് ഇല്ലാതെ തുറക്കാൻ കഴിയാത്ത വാതിലുകൾ. ശരിക്കും ഈച്ചപോലും കടക്കാത്ത പഴുതടച്ച സുരക്ഷ. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസ് എന്നിട്ടും ഇന്നലെ ഞെട്ടിവിറച്ചു. കറുത്തവർഗക്കാരനെ പട്ടാപ്പകൽ തെരുവിൽ കാൽമുട്ടിനിടയിൽ ഞെരിച്ചുകൊന്ന സംഭവത്തിൽ അമേരിക്കയിലാകെ
ആകെ പടരുന്ന പ്രതിഷേധത്തിന്റെ ഭാഗമായി സമരക്കാർ വൈറ്റ്ഹൗസിലും എത്തിയെന്നത് യുഎസിനെ മാത്രമല്ലമല്ല ലോകത്തെതന്നെ ഞെട്ടിച്ചിരിക്കയാണ്. മാത്രമല്ല പ്രതിഷേധക്കാരെ പേടിച്ച് ട്രംപിനെ ഇവിടുത്തെ ഭൂഗർഭ അറയിലേക്ക് മാറ്റിയെന്നും ന്യൂയോർക്ക് ടൈംസ് പോലുള്ള പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ ഗാർഡിയൻ അടക്കമുള്ള ഇടതുപക്ഷ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത് അമേരിക്ക കൊട്ടിഘോഷിച്ച് ഹൈട്ടക്ക് സുരക്ഷ എവിടെപ്പോയി എന്നാണ്. വൻപിച്ച സുരക്ഷാ പിഴവാണ് വൈറ്റ്ഹൗസിൽ ഉണ്ടായതെന്ന് പറഞ്ഞ് നവ മാധ്യമങ്ങളിലും പ്രചരണം ശക്തമാണ്. എന്നാൽ ട്രംപിനെ എക്കാലവും അനുകൂലിക്കുന്ന ഫോക്സ് ടെലിവിഷൻ പറയുന്നത് ഇത് അമേരിക്കൻ
സീക്രട്ട്‌ സർവീസിന്റെ തന്ത്രം മാത്രമായിരുന്നെന്നാണ്. അത്യാധുനിക റഡാർ തൊട്ട് ബാലിസ്റ്റ്ക്ക് സംരക്ഷണവരെയുള്ള വെറ്റഹൗസിന് മുകളിലൂടെ സീക്രട്ട് സർവീസുകാർ അറിയാതെ ഒരു ഈച്ചപോലും പറക്കില്ല. എന്നിട്ടും വെറ്റഹൗസിന്റെ ഗേറ്റ് ചാടിക്കടന്ന് എത്തിയവരെ സുരക്ഷാ ഉദ്യോഗസ്ഥർ ഒന്നും ചെയ്തില്ല. ഇനിയൊരു വെടിവെപ്പ് ഉണ്ടാവുകയാണെങ്കിൽ അത് കലാപം പടർത്തുമെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള
സംയമനം യിരുന്നു ഇത്. വൈറ്റ് ഹൗസിൽ ഏത് കനത്ത ബോംബിങ്ങിനെയും അതിജീവിക്കാവുന്ന ഭൂഗർഭ അറ ഉണ്ടെങ്കിലും ട്രംപിനെ അങ്ങോട്ട് മാറ്റിയിട്ടില്ലെന്നുമാണ് ഫോക്സ് ടെലിവിഷൻ പറയുന്നത്. വെറ്റ് ഹൗസിന് സുരക്ഷ ഒരുക്കിയ സീക്രട്ട് സർവ്വീസിനെ ട്രംപ് പ്രശംസിക്കുകയും ചെയ്തിരുന്നു.അതേസമയം, വൈറ്റ് ഹൗസിന്റെ മതിൽക്കെട്ട് ഭേദിച്ച് പ്രതിഷേധക്കാർ അകത്തു കടന്നിരുന്നെങ്കിൽ സ്വീകരിക്കാൻ കാത്തിരുന്നത് അപകടകരമായ ആയുധങ്ങളും വെറിപിടിച്ച നായ്ക്കളും ആയിരുന്നെന്ന് ട്രംപ് പ്രതികരിച്ചിരുന്നു.

എന്താണ് വൈറ്റ്ഹൗസ്?

അമേരിക്കൻ പ്രസിഡന്റിന്റെ വസതിയും കാര്യനിർവ്വഹണ സ്ഥലവും കൂടിയാണ് വൈറ്റ് ഹൗസ് . മറ്റൊര രീതിയിൽ പറഞ്ഞാൽ ലോകത്തിന്റെ തന്നെ ഹെഡ്ക്വാർട്ടേഴസ്. തലസ്ഥാനമായ വാഷിങ്ടൺ ഡി.സിയിലെ ഈ  മന്ദിരത്തിന് വെള്ളപൂശിയതുകൊണ്ടുതന്നെയാണ്‌ വൈറ്റ്ഹൗസ് എന്ന പേരു ലഭിച്ചത്. 1791ൽ അമേരിക്കയുടെ ആദ്യ പ്രസിഡന്റായ ജോർജ് വാഷിങ്ടൺ തനെയാണ് ഈ സ്ഥലം കണ്ടെത്തിയത്. 1800 ൽ ജോൺ ആഡംസ് മുതൽ ഓരോ അമേരിക്കൻ പ്രസിഡന്റിന്റെയും താമസസ്ഥലം കൂടിയാണ് ഈ മന്ദിരം.. നവവാസ്തു ശൈലിയിൽ ഐറിഷ് വംശജനായ വാസ്തുശില്പി ജെയിംസ് ഹൊബാനാണ് വൈറ്റ് ഹൗസ് രൂപകല്പന ചെയ്തത്. 1792 നും 1800 നും ഇടക്ക് വെള്ള നിറം പൂശിയ അക്വായി ക്രീക്ക് മാർബിളിൾ ഉപയോഗിച്ചാണ് നിർമ്മാണം നടന്നത്. 1812 ലെ യുദ്ധഫലമായി 1814 ൽ ബ്രിട്ടീഷ് പട്ടാളം കെട്ടിടം ഏകദേശം പൂർണമായി നശിപ്പിക്കുകയുണ്ടായി. എന്നാൽ പുനർനിർമ്മാണം വളരെ പെട്ടെന്ന് തന്നെ ആരംഭിക്കുകയും, 1817ൽ പകുതിയോളം പൂർത്തിയായ കെട്ടിടത്തിലേക്ക് പ്രസിഡന്റ് ജെയിംസ് മോന്റോ താമസം മാറ്റുകയും ചെയ്തു. പുറംഭാഗത്തെ നിർമ്മാണം അതിനു ശേഷവും തുടരുകയുണ്ടായി. തത്ഫലമായി അർദ്ധവൃത്താകൃതിയിൽ തെക്കേ നടപന്തൽ 1824ലും വടക്കേ നടപന്തൽ 1829ലും പൂർത്തീകരിച്ചു.

132 മുറികൾ ഉള്ള ഈ ഭീമൻ കെട്ടിടം മൊത്തം  55,000 ചതുരശ്ര അടിയുണ്ട്. 412 വാതിലുകളും,147 ജനലുകളും,28 നെരിപ്പോടുകളും, 35ബാത്ത് റൂമുകളും ഉണ്ട്. മൊത്തം 18 ഏക്കർ സ്ഥലത്താണ് ഇത് നിലനിൽക്കുന്നത്. യുഎസിലെ റിയൽ എസ്റേറ്റ് പോർട്ലായ സില്ലോയിലെ വിവരങ്ങൾ അനുസരിച്ച് വൈറ്റ് ഹൗസിന്റെ വില 3190 ലക്ഷം ഡോളറാണ്.കെട്ടിടത്തിന്റെ പ്രവേശന കവാടം, കാവക്കാർ, സുരക്ഷാ സംവിധാനങ്ങൾ തുടങ്ങി വൈറ്റ്ഹൗസ് കെട്ടിടത്തെക്കുറിച്ചുള്ള സർവ്വകാര്യങ്ങളും സില്ലോയിൽ വിശദീകരിച്ചിട്ടുണ്ട്. ഈ കെട്ടിടത്തിന്റെ പുറംഭാഗം മാത്രം വെള്ളപൂശാൻ 1710 ലിറ്റർ പെയന്റ് വേണം എന്നും കണക്കാക്കുന്നു. ചരിത്രപ്രാധാന്യമുള്ള പെയിന്റിംഗുകൾ, ശിൽപങ്ങൾ, ഫർണിച്ചറുകൾ തുടങ്ങിയവയൊക്കെ ഇവിടെയുണ്ട്.

പ്രസിഡറിന്റെ വസതിയായതുകൊണ്ടും അതീവ സുരക്ഷയുള്ളതുകൊണ്ടും ഇങ്ങോട്ട് ആരെയും പ്രവേശിപ്പിക്കില്ല എന്നും കരുതരുത്. വൈറ്റ് ഹൗസ് ടൂറിസം എന്നത് അമേരിക്കയ്ക്ക് നല്ല വരുമാനം ഉണ്ടാക്കിക്കൊടുക്കുന്ന ഏർപ്പാടാണ്. നേരത്തെ ബുക്ക് ചെയ്താൽ
വൈറ്റ് ഹൗസിന്റെ ഒരു ഭാഗം സഞ്ചാരികൾക്ക് കാണാം. വേർഡ് ട്രേഡ് സെന്റർ ആക്രമണത്തിനുശേഷം, വെരിഫിക്കേഷൻ അൽപ്പം കർശനമാണെന്ന് മാത്രം. വൈറ്റ് ഹൗസ് ഗാർഡൻ പൊതുജനങ്ങൾക്ക് വർഷത്തിൽ ഏതാനും തവണ തുറന്നിട്ടിരിക്കുന്നു. ജാക്ക്ലൈൻ കെന്നഡി ഗാർഡൻ, റോസ് ഗാർഡൻ, ചിൽഡ്രൻസ് ഗാർഡൻ, സൗത്ത് ലോൺ എന്നിവ സന്ദർശിക്കാൻ സന്ദർശകരെ ക്ഷണിച്ചിട്ടുണ്ട്. വൈറ്റ് ഹൗസിൽ ലാഫയേറ്റ് പാർക്ക് എഴ് ഏക്കറിലധികം പൊതു ഉദ്യാനമാണ്. ഫോട്ടോ എടുത്ത് കാഴ്ച ആസ്വദിക്കാൻ പറ്റിയ സ്ഥലമാണ്. പൊതു പ്രക്ഷോഭങ്ങൾ, റേഞ്ചർ പ്രോഗ്രാമുകൾ, പ്രത്യേക ഇവന്റുകൾ എന്നിവയ്ക്കായി പലപ്പോഴും ഉപയോഗിക്കുന്ന ഒരു മേഖലയാണ് ഇത്. വൈറ്റ് ഹൗസിൽ ഒരു വിസിറ്റർ സെന്റർറുമുണ്ട്.

അതായത് പുറത്തിനിന്ന് പ്രചരിക്കുന്നപോലെ പൂർണ്ണമായും അടിച്ചിട്ട ഒരു കെട്ടിടമല്ല വൈറ്റ് ഹൗസ് എന്ന് ചുരുക്കം. അതുകൊണ്ടുതന്നെയാണ് പ്രക്ഷോഭകാരികൾക്ക് ഇങ്ങോട്ട് എഴുപ്പത്തിൽ കയറിവരാൻ കഴിയുന്നതും. നേരത്തെ ഒക്കിപ്പെ വാൾസ്ട്രീറ്റ് പ്രക്ഷോഭ സമയത്തും സമരക്കാർ വൈറ്റ്ഹൗസിൽ എത്തിയിരുന്നു. പലതവണ പുനരുദ്ധരിക്കുകയും പുതുക്കു പണിയുകയും ചെയ്തിട്ടുണ്ട് ഈ മന്ദിരം. ഇതിലേക്കുള്ള വഴികൾപോലും വേറെയാക്കിയിട്ടുണ്ട്. 1995ലെ ഒക്ലാമ ബോംബ് സ്ഫോടത്തിനുശേഷം ചില വഴികളിൽ മാറ്റമുണ്ടായി. അതുപോലെ വേൾഡ ട്രേഡ് സെന്റർ ആക്രമണം സുരക്ഷയുടെ തീവ്രത വർധിപ്പിച്ചു. ഇന്ന് വെർച്വൽ റിയാലിറ്റി വഴിയുള്ള റോബോർട്ടിക് സുരക്ഷയാണ് മന്ദിരത്തിന് കൂടുതലായി ഒരുക്കിയിട്ടുള്ളത്.

അതുകൊണ്ടുതന്നെ പുറമേ തോക്ക് പിടിച്ച് കാവൽക്കാരെ കണ്ടില്ലെങ്കിലും സുരക്ഷ ശക്തമാണ്. നോർവീജിയൻ അഡ്വാൻസ്ഡ് സർഫസ് ടു എയർ മിസൈൽ സിസ്റ്റം എന്ന വിഖ്യാത ഫോഴസിനാണ വൈറ്റ് ഹൗസിന് മുകളിയുള്ള എയർ സ്പേസിന്റെ നിയന്ത്രണം. ഈ മന്ദിരത്തിന് മുകളിൽകൂടി വിമാനം പറക്കാൻ അനുവദിക്കാറില്ല. അതുകൊണ്ടതന്നെ വൈററ് ഹൗസിനെ ആർക്കും ആക്രമിക്കാനും കഴിയില്ല. അഥവാ ഒരു ആക്രമണം ഉണ്ടായാലുള്ള പ്ലാൻ ബിയാണ് ഭൂഗർഭ അറ. ഇതിന്റെ വിശദാംശങ്ങൾ സുരക്ഷാ ഭീഷണിയുള്ളതിനാൽ പുറത്ത് വിട്ടിട്ടില്ല. വൈറ്റഹൗസിന് അകത്തുതന്നെ ഹെലിപാഡും തുരങ്കങ്ങളും ഉണ്ട്. ഒരു ആക്രമണം ഉണ്ടായാൽ എത് നിമിഷവും പ്രഡിന്റിന്റെ പുറത്തെത്തിക്കാൻ അവർക്ക് കഴിയും.

പറക്കുന്ന വൈറ്റ്ഹൗസ്

പറക്കുന്ന വൈറ്റ് ഹൗസ് എന്ന് അറിയപ്പെടുന്ന അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ 'എയർഫോസ് 1 ഏത്  സമയത്തും പ്രസിഡറിന്റെ വസതിയിലുണ്ട്. ഇതിൽ യാത്ര ചെയുതുകൊണ്ട് വൈറ്റ് ഹൗസിൽനിന്ന് ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും അമേരിക്കൻ പ്രസിഡന്റിന് ചെയ്യാൻ കഴിയും. രണ്ട് പൈലറ്റുമാരടക്കം 78പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ഈ വിമാനത്തിന് 2000കോടി രൂപയാണ് വില. വീതികൂടിയ ബോഡിയും നാലു എൻജിനുമുള്ള ഈ ബോയിങ് വിമാനമാണിത്.അമേരിക്കയിൽ ആണവാക്രമണങ്ങൾ പോലുള്ള ഗൗരവകരമായ അക്രമണങ്ങളുണ്ടാകുന്ന വേളയിൽ അത് സംബന്ധിച്ചുള്ള വിവരങ്ങൾ ഉടനടി പുറത്ത് വിടുന്ന ഇലക്ട്രോമാഗ്നെറ്റിക് തരംഗങ്ങളാൽ പ്രവർത്തിക്കുന്ന പുതിയൊരു കമ്മ്യൂണിക്കേഷൻ സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്.പറക്കും ം.ഭൂമിയിലും ആകാശത്തുമുള്ള അക്രമണങ്ങളെ ഒരുപോലെ നേരിടാനും പ്രത്യാക്രമണം നടത്താനും ശേഷിയുള്ള സ്വയംനിയന്ത്രിത ആയുധങ്ങളും തോക്കുകളുമൊക്കെ ഈ വിമാത്തിൽ ഘടിപ്പിച്ചിട്ടുണ്ട്.

ഏത് പ്രതികൂല കാലാവസ്ഥയിലും പറക്കുന്ന ഈ വിമാനത്തിന് ആക്രമണങ്ങളിൽ യന്ത്ര തകരാറുകളൊന്നും സംഭവിക്കില്ലെന്നതാണ് സവിശേഷത. നാലായിരത്തോളം ചതുരശ്ര അടി വിസ്തീർണ്ണവും 70.4 മീറ്റർ നീളവും 59.6 മീറ്റർ വീതിയുമാണ് ഔദ്യോഗിക വിമാനത്തിനുള്ളത്. പ്രസിഡന്റിന് പ്രത്യേകമായി ഒരു സ്യൂട്ട് മുറിയുള്ള ഈ വിമാനത്തിന് മൂന്നു നിലകളാണുള്ളത്. കിടപ്പറ, ഒരു ഡ്രസ്സിങ് റൂം, കുളിമുറി, ജിം പരിശീലന സ്ഥലം എന്നിവ അടങ്ങുന്നതാണ് പ്രസിഡന്റിന്റെ സ്വകാര്യമുറി.അത്യാധുനിക ആശയവിനിമയ സൗകര്യങ്ങൾക്ക് പുറമെ 85 ടെലിഫോൺ, 19 എൽസിഡി സ്‌ക്രീനുകൾ എന്നിവയും വിമാനത്തിന്റെ ഭാഗമാണ്. വൈദ്യചികിത്സയ്ക്കായുള്ള മെഡിക്കൽ സ്യൂട്ട്, സമ്മേളനഹാൾ, പ്രസിഡന്റിന്റെ മുതിർന്ന ഉദ്യോഗസ്ഥർക്കുള്ള പ്രത്യേക കാബിനുകൾ, മാധ്യമപ്രവർത്തകർക്കുള്ള ഇരിപ്പിടം, സുരക്ഷാ ഉദ്യോഗസ്ഥർക്കായി താമസസൗകര്യം, മറ്റ് ജീവനക്കാർക്കുള്ള മുറികൾ എന്നീ സൗകര്യങ്ങൾ അടങ്ങുന്നതാണ് അമേരിക്കൻ പ്രസിണ്ടന്റിന്റെ ഔദ്യോഗിക വിമാനം.

ഈ വിമാനത്തിലുള്ള ഭക്ഷണശാലയിൽ ഒരേ സമയം നൂറു പേർക്ക് ഭക്ഷണം വിളമ്പനാകും.സാറ്റലൈറ്റ് സംവിധാനത്തിലൂടെ യാത്രാവേളയിൽ തന്നെ പ്രസിഡന്റിന് ഈ ലോകത്തിലെ ആരുമായും ആശയ വിനിമയം നടത്താനാവും. ഭീകരാക്രമണത്തേയും ആണവാക്രമങ്ങളേയും പ്രതിരോധിക്കാൻ തക്കവണ്ണമാണിതിന്റെ നിർമ്മിതി. വിമാനത്തിൽ ഇലക്ട്രിക് ഡിഫൻസ് സിസ്റ്റം പോലുള്ള പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനാൽ ശത്രുവിന്റെ റഡാറുകളുടെ ദിശ മാറ്റാനും മിസൈലുകളെ തകർക്കാനും സാധിക്കും. ഇൻഫ്രാ റെഡ് മിസൈൽ ദിശാസംവിധാനത്തെ കണ്ണഞ്ചിപ്പിച്ച് ശത്രുവിന്റെ മിസൈലുകളെ ആശയക്കുഴപ്പത്തിലാക്കി ആക്രമണം തടയാൻ വിമാനത്തിലുള്ള മിറർ ബാൾ ഡിഫൻസിലൂടെ സാധിക്കും. ആണവാക്രമണം ചെറുക്കാനും അമേരിക്കൻ പ്രസിഡന്റിന് വേണമെങ്കിൽ വിമാനത്തിലിരുന്നു കൊണ്ട് തന്നെ പ്രത്യാക്രമണം നടത്താനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ന്യൂക്ലിയർ ബട്ടൺ ഘടിപ്പിച്ച മിലിട്ടറി ബ്രീഫ് കേസും വിമാനത്തിലുണ്ട്.

യാത്രാവേളയിൽ ആക്രമണം നടന്നാലുള്ള വൈദ്യാവശ്യങ്ങൾക്കായി വേണ്ട സൗകര്യവും രക്തബാങ്കും ഓപ്പറേഷൻ തിയേറ്റും ഇതിലുൾപ്പെടുത്തിയിട്ടുണ്ട്.ഏത് സമയത്തും വൈദ്യചികിത്സനൽകാൻ തയ്യാറായുള്ള ഒരു ഡോക്ടറും എയർഫോസ് വണ്ണിന്റെ ഭാഗമാണ്.ഇന്ന് അമേരിക്കൻ പ്രസിണ്ടന്റുപോലുള്ള ഉയർന്ന വ്യക്തികളുടെ ജീവന് എപ്പോൾ വേണമെങ്കിലും ഭീഷണി ഉയർന്നേക്കാമെന്നതിനാലാണ് കടുത്ത സുരക്ഷാ സജ്ജീകരണങ്ങോടെ വിമാനങ്ങൾ നിർമ്മിക്കുന്നത്.

അത്യാധുനിക കാർ

ജനറൽ മോട്ടോർസ് നിർമ്മിച്ച പുതിയ കാഡിലാക്ക് കാറാണ് വൈറ്റ് ഹൗസിനെ അലങ്കരിക്കുന്ന മറ്റൊരു വസ്തു. ഏത് ആക്രമണത്തിൽനിന്നും രക്ഷനേടാൻ സജജമാണ് ഈ കാർ. ബോംബ് ആക്രമണത്തെയും രാസായുധത്തെയും ചെറുക്കാൻ കഴിയുന്ന അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാണു കാറിലുള്ളത്. രണ്ട് വലിയ എസ്യുവികളേക്കാൾ നീളം വരും ട്രംപിന്റെ കാഡിലാക്കിന്. നിലവിലുള്ള ഔദ്യോഗിക വാഹനത്തിന്റെ നിറത്തിൽത്തന്നെയാകും പുതിയ വാഹനവും. ഒരു കാറിന് 1.2 ബ്രിട്ടിഷ് പൗണ്ടാണു വില. ഇന്ത്യൻ രൂപയിൽ ഇത് ഏകദേശം 10 കോടിക്കടുത്തു വരും. ഇതുപോലത്തെ 12 കാറുകളാണ് അമേരിക്കൻ പ്രസിഡന്റിന് ഉള്ളത്. വിവിധ രാജ്യങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് സന്ദർശം നടത്തുന്നതിനു മുന്നോടിയായി ഈ കാറുകളിലൊന്ന് അവിടേയ്ക്ക് അയയ്ക്കും. അതിലാകും പ്രസിഡന്റ് സഞ്ചരിക്കുക.

എട്ട് ടണ്ണാണ് ട്രംപിന്റെ പുതിയ വാഹനത്തിന്റെ ആകെ ഭാരം. എട്ട് ഇഞ്ചു കനം വരുന്ന സ്റ്റീൽ ഡോറാണു കാറിലുള്ളത്. ബോയിങ് 757 വിമാനത്തിന്റെ വാതിലിനുള്ള അതേ കനം. ജൈവ, രാസായുധ പ്രയോഗങ്ങളെ ചെറുക്കാൻതക്ക ശേഷിയിലാണ് ഇതു നിർമ്മിച്ചിരിക്കുന്നത്. കാറിന്റെ ഡ്രൈവേഴ്സ് കംപാർട്ട്മെന്റിലെ ഡാഷ്ബോർഡുമായി ജിപിഎസ് ഘടിപ്പിച്ചിരിക്കുന്നു. ഇതിലുള്ള കമ്യൂണിക്കേഷൻ സെന്റർ യുഎസ് സുരക്ഷാ ഏജൻസികളുടെ കമ്യൂണിക്കേഷൻ സെന്ററുമായി ബന്ധിപ്പിച്ചിട്ടുണ്ട്. മുൻവശത്തെ ഗ്ലാസിന് അഞ്ചു പാളികളുണ്ട്. കാറിന്റെ പിൻവശത്തെ ചില്ലുകൾ ട്രംപിനു മാത്രമേ താഴ്‌ത്താനും ഉയർത്താനും കഴിയൂ. ഇവിടെ പ്രത്യേക ഓക്സിജൻ സംവിധാനമുമ്ടാകും. പെന്റഗണുമായും വൈസ് പ്രസിഡന്റുമായും ബന്ധപ്പെടുന്നതിനുള്ള സാറ്റലൈറ്റ് ഫോൺ ട്രംപിന്റെ സീറ്റിലുണ്ട്. ആക്രമണമുണ്ടായാൽ നേരിടുന്നതിനുള്ള ആയുധങ്ങൾ തുടങ്ങി ട്രംപിന്റെ രക്തഗ്രൂപ്പിൽപ്പെട്ട രക്തം പോലും മുൻകരുതലെന്ന നിലയിൽ കാറിനുള്ളിൽ സൂക്ഷിച്ചിട്ടുണ്ടാകും.

ആണവ കോഡ് ആസ്ഥാനം

ലോകത്തിന്റെ ആണവ തലസ്ഥാനവും സത്യത്തിൽ വൈറ്റ് ഹൗസാണ്. അമേരിക്കൻ പ്രസിഡന്റുമാർ സദാ കൂടെ കൊണ്ടുനടക്കുന്ന സുരക്ഷാബാഗ് ഇവിടെയാണ് സുക്ഷിക്കുന്നത്. ആണവായുധം പ്രയോഗിക്കാനുള്ള തീരുമാനമെടുക്കാനുള്ള പരമാധികാരം അമേരിക്കൻ പ്രസിഡന്റിനാണ്. എന്നാൽ പലരും കരുതുന്നപോലെ അമേരിക്കൻ പ്രസിഡന്റിന് സ്വയം ഒരു ബട്ടൺ അമർത്തി മിസൈലുകൾ തൊടുക്കാൻ സാധിക്കില്ല. 'ആണവ മിസൈലുകൾ തൊടുക്കണമെന്ന ഉത്തരവിറക്കാനുള്ള അധികാരം മാത്രമാണ് അദ്ദേഹത്തിനുള്ളത്' ഡ്യൂക്ക് സർവകലാശാലയിലെ രാഷ്ട്രമീംമാംസ അദ്ധ്യാപകൻ ഡോ. പീറ്റർ ഫീവർ മുമ്പ് ഇതു സംബ്നധിച്ച് വിവാദമുണ്ടായപ്പോൾ വെളിപ്പെടുത്തിയിരുന്നു.

'പ്രസിഡന്റ് ഒന്ന് തന്റെ മേശപ്പുറത്തേക്ക് അബദ്ധത്തിൽ കുനിഞ്ഞാൽ ജനങ്ങൾക്ക് നേരെ മിസൈലുകൾ പറക്കുന്നതുപോലുള്ള ഒരു ബട്ടൺ അല്ല ആ സംവിധാനം. പൊതുവിലുള്ള ഭയം അങ്ങിനെയാണെന്നാണ് തോന്നുന്നത്.' എന്നും ഫീവർ പറഞ്ഞു.ഒരു ആണവ ആക്രമണത്തിന് ഉത്തരവിടുന്നതിന്, സൈനിക മേധാവികളുമായും, മുതിർന്ന കമാൻഡർമാർ മുതൽ മിസൈൽ അറകളിലെ ജീവനക്കാർ വരെയുള്ള വിവിധ വിഭാഗങ്ങളിലെ ഉദ്യേഗസ്ഥരുമായും പ്രസിഡന്റിന് ഒന്നിച്ച് പ്രവർത്തിക്കേണ്ടി വരുമെന്നും ഫീവർ കൂട്ടിച്ചേർത്തു.അമേരിക്കൻ പ്രസിഡന്റ് ദുർബലനാവുന്ന സാഹചര്യങ്ങളിൽ, അതായത് അത്യാഹിതങ്ങളോ ആരോഗ്യപ്രശ്‌നങ്ങളോ മറ്റും ഉണ്ടാകുന്ന അവസരങ്ങളിൽ വൈസ് പ്രസിഡന്റിനാണ് ഈ വിഷയത്തിൽ തീരുമാനമെടുക്കാനുള്ള അധികാരമുള്ളത്.

ഇതുപോലുള്ള അടയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ള നാല് കാര്യങ്ങൾ അടങ്ങുന്ന ഒരു ബാഗ് അമേരിക്കൻ പ്രസിഡന്റിന്റെ ഒരു കയ്യകലത്തിൽ എപ്പോഴും ഉണ്ടാവുമെന്ന് മുൻ വൈറ്റ് ഹൗസ് സൈനിക ഡയറക്ടർ ബിൽ ഗുള്ളിയുടെ ബ്രേക്കിങ് കവർ' എന്ന പുസ്തകത്തിൽ പറയുന്നു. 'പ്രസിഡൻഷ്യൽ എമർജൻസി സാഷെ' (Presidential Emergency Satchel) എന്നാണ് ഈ ബാഗിനെ ഔദ്യോഗികമായി വിളിക്കുന്നത്. പ്രസിഡന്റിന് നൽകുന്ന അത്രയും ശക്തമായ സുരക്ഷയിലാണ് ഈ ബാഗും സൂക്ഷിക്കുക.

ആക്രമണ രീതികളുടെ ഒരു പട്ടിക ഉൾപ്പെടുന്ന ഒരു കറുത്ത പുസ്തകം, പ്രസിഡന്റിനെ തിരിച്ചറിയുന്നതിനായുള്ള കോഡുകൾ അടങ്ങിയ 3ഃ5 ഇഞ്ച് വലിപ്പമുള്ള ഒരു കാർഡ്, പ്രസിഡന്റിന് താമസിക്കാനുള്ള സുരക്ഷിത ഭവനങ്ങളുടെ പട്ടിക, എമർജൻസി ബ്രോഡ്കാസ്റ്റ് സംവിധാനം ഉപയോഗിക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ എന്നിവയാണ് ഈ ബാഗിനകത്തുണ്ടാവുക. ഇത് സുക്ഷിക്കുന്നതും വൈറ്റ് ഹൗസിൽ തന്നെയാണ്.

ലോകത്തെ 26 വട്ടം ചുട്ടെരിക്കാനുള്ള ആണവായുധങ്ങൾ അമേരിക്കയുടെ കൈയിൽ മാത്രമുണ്ടെന്നാണ് കണക്ക്. ഇതിന്റെ അന്തിമ നിയന്ത്രണം വരുന്നത് വൈറ്റ് ഹൗസിൽനിന്നാണ്. ചുരുക്കിപ്പറഞ്ഞാൽ വൈറ്റ് ഹൗസിനെ ആക്രമിച്ച് തകർക്കുക എന്നാൽ അതിന് ചെറിയ വിലയൊന്നുമല്ല ലോകം കൊടുക്കേണ്ടി വരിക. അതുകൊണ്ടുതന്നെ സുരക്ഷാ വീഴ്ചയല്ല, തന്ത്രപുർവമായ പിന്മാറ്റമാണ് ഇപ്പോൾ അമേരിക്കയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് നിഷ്പക്ഷ മാധ്യമങ്ങളുടെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP