1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
05
Wednesday

യുവതയെ കശക്കിയെറിഞ്ഞ ആ കമ്യൂണിസ്റ്റ് ക്രൂരതക്ക് 31 വയസ്സ്; കവചിതടാങ്കുകളിൽ ഞെരിഞ്ഞമർന്നും യന്ത്രത്തോക്കുകൾക്ക് ഇരയായും എത്ര ചെറുപ്പക്കാർ മരിച്ചുവെന്നുപോലും കണക്കില്ല; ഹോങ്കോങ്ങിൽ അനുസ്മരണ ചടങ്ങുകൾക്ക് വിലക്ക്; അഭിപ്രായ സ്വാതന്ത്ര്യത്തെ തടയാനുള്ള ഉപാധിയായി കോവിഡ് പ്രതിരോധത്തെ മാറ്റരുതെന്ന് ആനംസ്റ്റി ഇന്റർനാഷണൽ; ടിയാനന്മെൻ സ്‌ക്വയറിന്റെ ഓർമ്മകളെ ചൈന ഇപ്പോഴും ഭയക്കുമ്പോൾ

June 03, 2020 | 03:48 PM IST | Permalinkയുവതയെ കശക്കിയെറിഞ്ഞ ആ കമ്യൂണിസ്റ്റ് ക്രൂരതക്ക് 31 വയസ്സ്; കവചിതടാങ്കുകളിൽ ഞെരിഞ്ഞമർന്നും യന്ത്രത്തോക്കുകൾക്ക് ഇരയായും എത്ര ചെറുപ്പക്കാർ മരിച്ചുവെന്നുപോലും കണക്കില്ല; ഹോങ്കോങ്ങിൽ അനുസ്മരണ ചടങ്ങുകൾക്ക് വിലക്ക്; അഭിപ്രായ സ്വാതന്ത്ര്യത്തെ തടയാനുള്ള ഉപാധിയായി കോവിഡ് പ്രതിരോധത്തെ മാറ്റരുതെന്ന് ആനംസ്റ്റി ഇന്റർനാഷണൽ; ടിയാനന്മെൻ സ്‌ക്വയറിന്റെ ഓർമ്മകളെ ചൈന ഇപ്പോഴും ഭയക്കുമ്പോൾ

എം മാധവദാസ്

നിരായുധരായ ഒരു കുട്ടം വിദ്യാർത്ഥികൾക്കുനേരെ കവചിത ടാങ്ക് ഓടിച്ചുകയറ്റാൻ അസാമാന്യമായ ക്രൂരത മനസ്സിലുള്ളവർക്ക് മാത്രമേ കഴിയൂ. പക്ഷേ അതാണ് 1989 ജൂൺ 4ന് ചൈനയുടെ തലസ്ഥാനമായ ബീജീങ്ങിലെ ടിയാനന്മെൻ സ്‌ക്വയറിൽ സംഭവിച്ചത്. പ്രക്ഷോഭകാരികളായ വിദ്യാർത്ഥികൾ ആയുധം എടുത്തിരുന്നില്ല, ഭരണകൂടത്തെ അട്ടിമറിക്കാൻ അവർ ആവശ്യപ്പെട്ടിരുന്നില്ല... അവർ ആവശ്യപ്പെട്ടത് അൽപ്പം കൂടി സ്വാതന്ത്ര്യമായിരുന്നു. ജനാധിപത്യത്തിന്റെയും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെയും ശുദ്ധവായു ആയിരുന്നു. പക്ഷേ സമാനതകൾ ഇല്ലാത്ത ക്രൂരതയാണ് ചൈനയിലെ കമ്യൂണിസറ്റ് ഭരണകൂടം അവരോട് കാട്ടിയത്.

89 ജൂൺ 4ന് പുലർച്ചെ കവചിത ടാങ്കുകൾ കയറിയിറങ്ങിയും യന്ത്രത്തോക്കുകൾ കൊണ്ട് വെടിയേറ്റും 12,000 ത്തോളം വിദ്യാർത്ഥികൾ മരിച്ചുവെന്നാണ് അനൗദ്യോഗിക കണക്ക്. എന്നാൽ വെറും 241 പേർ എന്ന് മാത്രമാണ് ചൈനീസ് ഭരണകൂടം പറയുന്നത്. ( ഇപ്പോൾ കോവിഡിൽ മരിച്ചവരുടെ കണക്കിലെയും വൈരുധ്യം നോക്കുക. ഇരുമ്പുമറ എന്നും ഇരുമ്പുമറ തന്നെയാണ്) 5000 പേരോളം മരിച്ചിട്ടുണ്ടാവുമെന്നാണ് ചൈന സപ്പോർട്ട് നെറ്റ്‌വർക്ക് പറയുന്നത്. വർഷം 31 ആയിട്ടും മരണസഖ്യപോലും തിട്ടമില്ലാത്ത ഒരു കൂട്ടക്കൊല. തുടർന്ന് നടത്തിയ വിദ്യാർത്ഥി വേട്ട കൂടി കണക്കിലെടുക്കുമ്പോകൾ മിനിമം കാൽ ലക്ഷത്തോളം വിദ്യാർത്ഥികൾ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. എന്നാൽ ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കണക്കിൽ ഇത് അമേരിക്കയുടെയും മറ്റ് പാശ്ചാത്യ ശകതികളുടെയും പിന്തുണയോടെ നടത്തിയ പ്രതി വിപ്ലവം മാത്രം!

പക്ഷേ ടിയാനമെൻ സ്‌ക്വയർ പ്രക്ഷോഭത്തെ എഴുതി തള്ളുമ്പോഴും ചൈന ഇപ്പോഴും അതിന്റെ ഓർമ്മകളെ പേടിക്കുന്നുണ്ട്. ഹോങ്കോങ്ങിൽ ടിയാനമെൻ പ്രക്ഷോഭത്തിന്റെ വാർഷികം ആഘോഷിക്കുന്നത് വിലക്കിയിരുക്കുയാണ്. ചൈന ഹോങ്കോങ്ങിനെ പൂർണ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടെയാണ് ഈ നടപടി. എല്ലാവർഷവും അനുസ്മരണം ഹോങ്കോങ്ങിൽ നടക്കാറുണ്ട്. എന്നാൽ ഇത്തവണ നടത്തിയാൽ അത് കോവിഡ് 19 പടരുന്നതിന് കാരണമായേക്കാമെന്നാണ് ഹോങ്കോങ് പൊലീസ് അറിയിച്ചത്. പൊതു പരിപാടികൾ അപകടം പിടിച്ചതാണെന്ന് ഹോങ്കോങ്ങ് പൊലീസ് വ്യക്തമാക്കി. പൊലീസിന്റെ നടപടിയിൽ നിരാശ പ്രകടിപ്പിച്ച സംഘാടകർ മെഴുകുതിരി തെളിച്ച് നിശബ്ദരായി ടിയാന്മെനിൽ കൊല്ലപ്പെട്ടവരെ അനുസ്മരിക്കുമെന്ന് പറഞ്ഞു.അഭിപ്രായ സ്വാതന്ത്ര്യത്തെ തടയാനുള്ള ഉപാധിയായി കോവിഡ് 19 പ്രതിരോധത്തെ മാറ്റരുതെന്ന് ആനംസ്റ്റി ഇന്റർനാഷണൽ പ്രതികരിച്ചു. ചൈനക്കെതിരെ ഹോങ്കോങ്ങിൽ കടുത്ത പ്രതിഷേധം ഉയരുന്ന സമയമാണ് ഇതെന്ന് ഓർക്കണം. സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഹോങ്കോങ്ങിനെ അടിച്ചമർത്തി ടിയാനമെൻ സ്‌ക്വയർ ആവത്തിക്കുകയാണ് ചൈന ചെയ്യുന്നത്.

സ്വാതന്ത്ര്യം തന്നെ അമൃതം

കമ്യൂണിസ്റ്റ് ഇരുമ്പുമറ എപ്പോഴും സ്വാതന്ത്ര്യത്തിന്റെ ശത്രുക്കളാണ് . ടിയാനമെൻ സ്വകയർ സമരത്തിലും അത് പ്രകടമാണ്. ഒരു സുപ്രഭാതത്തിൽ ഒറ്റ രാത്രികൊണ്ട്പൊട്ടിമുളച്ചതായിരുന്നില്ല വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ. അതിനിടയാക്കിയത് 1978ൽ മാവോക്ക്‌ശേഷം പ്രസിഡന്റായ ഡെങ്ങ് സിയാവോ പിങ്ങിന്റെ പുതിയ സാമ്പത്തിക നയങ്ങളായിരുന്നു. സത്യത്തിൽ മാവോയുടെ അറുപിന്തിരിപ്പൻ നയങ്ങളിൽനിന്ന് മാറി ആധുനികതയെയും കമ്പോളത്തെയും പുൽകാനായി ഡെങ്ങ് നടത്തിയ ശ്രമങ്ങളാണ് ചൈനയെ നാം ഇന്ന് കാണുന്ന രീതിയിലുള്ള ഒരു വലിയ ശക്തിയാക്കി മാറ്റിയത്. ഡെങിന്റെ പുതിയ നയങ്ങൾമൂലം 80 കളിൽ വിദേശ സർവകാലാശാലകളിൽ പോയി പഠിക്കാൻ ചൈനീസ് വിദ്യാർത്ഥികൾക്ക് അവസരം ഉണ്ടായി. അപ്പോഴാണ് തങ്ങളുടെ രാജ്യത്തിൽ സ്വാതന്ത്ര്യം എത്ര കുറവാണെന്നും ജനാധിപത്യത്തിന്റെ അവസ്ഥ എത്ര മോശമാണെന്നും അവർ ചിന്തിക്കുന്നത്. മാവോയുടെ കാലത്ത് അങ്ങനെ ചിന്തിക്കാനുള്ള അവസരംപോലും അവർക്ക് കിട്ടിയിരുന്നില്ല. അങ്ങനെ 80കളുടെ ഒടുക്കത്തിൽ വിദ്യാർത്ഥികൾക്ക് ഇടയിലുണ്ടായ അസൃതൃപ്തിയാണ് വലിയ ഒരു പ്രക്ഷോഭത്തിലേക്ക് നീങ്ങിയത്.

മാവോയുടേത് കൂട്ടക്കൊലയുടെ ചരിത്രം

ചൈനയിൽ വിദ്യാർത്ഥി പ്രക്ഷോഭം ഉണ്ടായതിന്റെ കാരണങ്ങളെക്കുറിച്ച് പഠിക്കുമ്പോൾ അതിനുമുമ്പ് ഉണ്ടായിരുന്ന അവസ്ഥയെപറ്റി മനസ്സിലാക്കേണ്ടതുണ്ട്. 1912 ലാണ് സൻ യാത് സെന്നിന്റെ നേതൃത്വത്തിൽ ആധുനിക ചൈന പിറവി കൊള്ളുന്നത്. ജപ്പാനുമായുള്ള വിനാശകരമായ യുദ്ധങ്ങളും, പഴയ ബ്രിട്ടീഷ് അവശിഷ്ടങ്ങളായ ഭീമമായ മയക്കുമരുന്ന് വ്യാപനവും , പിന്നീടുവന്ന ചിയാംഗ് കൈഷക്കിന്റെ ചൈനയെ ഭീകരമായ പിന്നോക്കാവസ്തയിലെക്ക് തള്ളിവിട്ടു .ഈ പിന്നോക്കവസ്ഥയുടെ വളക്കൂറിലാണ് ,മാവോ സെ തൂങ്ങിന്റെ നേതൃത്വത്തിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ ഏറിയത്. ആദ്യം മുതൽ തന്നെ ,ചിയാംഗ് കൈഷക്കിന്റെ ഭരണത്തെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ച് പോന്ന കമ്മ്യൂണിസ്റ്റുകൾക്ക് ,പക്ഷെ വിജയങ്ങളൊന്നും സാധ്യമായില്ല .പക്ഷെ 1936 ലെ ചൈന ജാപ്പനീസ് യുദ്ധത്തിൽ ,ആഭ്യന്തര കലഹത്തിനു തടയിടാൻ ,ചിയാംഗ് കൈഷക്കിന് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി സന്ധി ചെയ്യേണ്ടി വന്നു. യുദ്ധത്തിലെ ജാപ്പനീസ് ക്രൂരതകളും യുദ്ധാനന്തര ചൈനയിലെ ഭീകരമായ സാമൂഹ്യ സാഹചര്യങ്ങളുമെല്ലാം മുതലെടുത്ത് നടത്തിയ മാവോയുടെ ലോങ്ങ് മാർച്ചിനോടുവിൽ ചിയാം കൈഷക്ക് നിലം പൊത്തി.അങ്ങിനെ ചെയർമാൻ മാവോ നേതൃത്വം കൊടുത്ത ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി 90 കോടിയോളം വരുന്ന ലോകത്തിലെ എറ്റവും വലിയ ജനതയുടെ നേതൃത്വം ഏറ്റെടുത്തു.

മാവോയുടെ അസാധാരണമായ സംഘടനാ പാടവവും, നേതൃശേഷിയും ,അദ്ദേഹത്തിനു അഭൂതപൂർവമായ ജനപിന്തുണ നേടിക്കൊടുത്തിരുന്നു. പക്ഷേ ഏതൊരു നേതാവിനും ഒരു സ്വേഛാധികാരിയാകാൻ വലിയ സമയമൊന്നും ആവശ്യമില്ല. ചെയർമാൻ മാവോയുടെ പരിണാമവും മറ്റൊന്നായിരുന്നില്ല.സ്വകാര്യസ്വത്തിനെതിരെ നിലപാട് സ്വീകരിച്ച സർക്കാർ കോടിക്കണക്കിനു ഏക്കർ ഭൂമി പിടിച്ചെടുത്തു ലക്ഷക്കണക്കിന് ഭൂവുടമകളെയും എതിർ ശബ്ദമുയമുയർത്തിയവരെയും നിർദയം കൊന്നു തള്ളി. വിപ്ലവാനന്തര ചൈനയിൽ ,അടുത്ത വർഷങ്ങളിൽ കൊല്ലപ്പെട്ടത് 20 ലക്ഷത്തോളം ഭൂവുടമകളാണ്. മാവോയുടെ ,കുപ്രസിദ്ധമായ 'ദ ഗ്രേറ്റ് ലീപ്പ് ഫോർവേഡ്' ്എന്ന സാമ്പത്തിക പരിഷ്‌കരണ പദ്ധതികൾ നടപ്പാക്കാൻ തുടങ്ങിയ വർഷങ്ങളിൽ കടുത്ത ക്ഷാമവും ദാരിദ്ര്യവുമാണ് ചൈനയിൽ ഉണ്ടായിരുന്നത്. സോവിയറ്റ് യൂണിയനുമായുള്ള, കമ്മ്യൂണിസ്റ്റ് മേധാവിത്വമത്സരത്തിന്റെ ഭാഗമായി ,മുഴുവൻ വിഭവശേഷിയും സൈനിക ചെലവുകൾക്ക് ഉപയോഗിച്ചു. അതിനാൽ ഉണ്ടായ ഭീകരമായ ക്ഷാമത്തിൽ 1958-61 കാലഘട്ടത്തിൽ ,ചൈനയിൽ പിടഞ്ഞ് വീണത് നാലര കോടി ജനങ്ങളാണ് ഔദ്യോഗികവും അനൗദ്യോഗിവുമായ വധശിക്ഷകൾ വേറെ .

ഗ്രേറ്റ് ലീപ്പ് ഫോർവേഡ് പരാജയപ്പെട്ടതിനെ തുടർന്ന്, മാവോ 1966ൽ ,മറ്റൊരു കുപ്രസിദ്ധ പദ്ധതി ആരംഭിച്ചു. അതായിരുന്നു.സാംസ്‌കാരിക വിപ്ലവം . പാർട്ടിയിലും ,ഗവന്മെന്റിലും അടിഞ്ഞു കൂടിയ അഴിമതിക്കാരെയും സ്വജനപക്ഷപാതികളെയും പുറത്താക്കാനുള്ള പരിപാടി എന്നാണു പറഞ്ഞിരുന്നതെങ്കിലും നഷഷ്ടപ്പെട്ടു തുടങ്ങിയ സ്വാധീനം തിരികെപ്പിടിക്കാനുള്ള തന്ത്രമായിരുന്നു അത്.മാവോയുടെ പത്‌നിയുടെ നേതൃത്വത്തിലുള്ള നാൽവർ സംഘമാണ് പിന്നീട് കാര്യങ്ങൾ നിയന്ത്രിച്ചത്. പന്നീടുള്ള ശുദ്ധീകരണ പക്രിയയിൽ പതിനായിരങ്ങൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്ത്. ആയിരക്കണക്കിന് ,പ്രാദേശിക നേതാക്കന്മാർ കൊല്ലപ്പെടുകയോ നാടുവിടുകയോ ചെയ്യുന്നു. ആകെ താറുമാറായ സർക്കാരിനെ അതുകൊണ്ട് തന്നെ മാവോയുടെ നാൽവർ സംഘം അടക്കി ഭരിച്ചു .ചെറിയ ചോദ്യങ്ങളെ പോലും സാംസ്‌കാരിക പ്രവർത്തകരെ കൊണ്ട് ഉന്മൂലനം ചെയ്തു .1976 ൽ മാവോയുടെ അന്ത്യം വരെ ഇത് തുടർന്നു. മാവോക്ക് ശേഷം അധികാരത്തിൽ വന്ന ഡെങ്ങ് സിയാവോ പിങ്ങ് ,സാംസ്‌കാരിക വിപ്ലവ കാലത്ത് മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ട ഒരു നേതാവാണ്. ചൈനയെ പട്ടിണി മരണങ്ങളിൽനിന്ന് രക്ഷിച്ച് റെഡ് കാപ്പിറ്റലിസത്തിലേക്ക് കൊണ്ടുവരുന്നതും സാക്ഷാൽ ഡെങ്ങ് തന്നെ.

സോഷ്യലിസത്തിൽനിന്ന് ചുവപ്പ് മുതലാളിത്തത്തിലേക്ക്

ഡെങ്ങിന്റെ വരവോടു കൂടിയാണ് ചൈനയുടെ ജാതകം മാറിമറിയാൻ തുടങ്ങിയത്. ഇന്ന് കാണുന്ന എല്ലാ പുരോഗതിക്കും ചൈന കടപ്പെട്ടിരിക്കുന്നത് ഡെങ്ങ് സിയാവോ പിങ്ങിനോടാണെന്ന് വാഷിങ്ടൻ പോസ്റ്റിന്റെ ചൈനീസ് ലേഖകൻ മാർക്ക് ലീ ചൂണ്ടിക്കാട്ടുന്നു.

സ്വകാര്യ സ്വത്ത് നിരോധനം, പൊതുമേഖല എന്നൊക്കെ പറഞ്ഞു കൊണ്ടിരുന്നാൽ ചൈനയുടെ അന്ത്യത്തിന് വലിയ താമസമുണ്ടാകില്ല എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം , അന്ന്‌വരെ പിന്തുടർന്ന എല്ലാ സാമ്പത്തിക നയങ്ങളും ചവറ്റുകുട്ടയിലെറിഞ്ഞു .സ്വകാര്യ സ്വത്തും ഓപൺ മാർക്കറ്റ് പോളിസിയും വിദേശ നിക്ഷേപങ്ങളും അനുവദിച്ച് കൊണ്ടുള്ള പുതിയ ഭരണ ഘടന 1981 നടപ്പാക്കി .അങ്ങിനെ ,മുതലാളിത്ത ലോകത്തിന്റെ മുഖമുദ്രകൾ വന്മതിൽ ഭേദിച്ച് കൊണ്ട് ചൈനയിലേക്ക് ഒഴുകി .വൻ ബിസിനസ് ഗ്രൂപ്പുകളും ശത കൊടീശ്വരന്മാരുമോയായി ഒരു മുതലാളിത്ത ചൈന ജന്മം കൊണ്ടു.ഡെങ്ങിന്റെ പ്രസിദ്ധമായ ഒരു വാചകമുണ്ട് .'പൂച്ച കറുത്തതോ വെളുത്തതോ എന്നതല്ല പ്രശ്‌നം ,എലിയെ പിടിക്കുമോ എന്നത് മാത്രമാണ്. എന്ന് കമ്മ്യൂണിസം പേരിലും അധികാര ധ്രുവീകരണത്തിലും ,പാർട്ടി സ്വേഛാധിപത്യത്തിലും, മാത്രമായി ഒതുങ്ങി.

സാമ്പത്തിക പരിഷ്‌കരണങ്ങളുടെ തുറന്നിട്ട വാതായനങ്ങളിലൂടെ ,പുതിയ കാറ്റും വെളിച്ചവും ചൈനയിലേക്ക് കടന്നു വന്നതിന്റെ ഒരു ദുരന്ത പര്യവസായിയായ സംഭവമാണ് 1989 ലെ ടിയാനമെൻ കൂട്ടക്കൊല. അമേരിക്കയിലും ,പാശ്ചാത്യ നാടുകളിലും വിദ്യാഭ്യാസം സിദ്ധിച്ച ചെറുപ്പക്കാർ അറിഞ്ഞത് അഭിപ്രായ -ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പുതിയ രുചിക്കൂട്ടുകളാണ്. ചൈനയിലേക്ക് മടങ്ങി വന്ന ആ ചെറുപ്പക്കാർ പകർന്ന സ്വാതന്ത്ര്യത്തിന്റെ സന്ദേശം പടർന്ന് പിടിക്കാൻ അധികം താമസമുണ്ടായില്ല.

വഴിമരുന്നിട്ടത് പ്രൊഫസർ ഫാങ് ലിഷി

ചൈനീസ് വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ തുടക്കം 1986ലാണ്. പ്രൊഫസർ ഫാങ് ലിഷിയെപ്പോലുള്ളവരുടെ പ്രഭാഷണങ്ങൾ അക്കാലത്ത് വിദ്യാർത്ഥികളെ ആഴത്തിൽ സ്വാധീനിച്ചിരുന്നു. പ്രിൻസ്റ്റൺ സർവ്വകലാശാലയിലെ ഉന്നത സ്ഥാനത്തുനിന്ന് രാജിവെച്ച് നാട്ടിലെത്തിയ അദ്ദേഹം ചൈനയിലെ സർവ്വകലാശാലകളിൽ ഒരു വ്യക്തിഗത പര്യടനം ആരംഭിച്ചു; സ്വാതന്ത്ര്യം, മനുഷ്യാവകാശം, അധികാര വിഭജനം എന്നിവയെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ചൈനയുടെ ദാരിദ്ര്യവും അവികസിത വികസനവും സാംസ്‌കാരിക വിപ്ലവത്തിന്റെ ദുരന്തവും സ്വേച്ഛാധിപത്യ രാഷ്ട്രീയ വ്യവസ്ഥയുടെയും കർശനമായ കമാൻഡ് സമ്പദ്വ്യവസ്ഥയുടെയും നേരിട്ടുള്ള ഫലമാണെന്ന് അദ്ദേഹം പ്രസംഗിച്ചു.

ഫാങ്ങിന്റെ റെക്കോർഡുചെയ്ത പ്രസംഗങ്ങൾ രാജ്യമെമ്പാടും വ്യാപകമായി പ്രചരിച്ചു. ഇതിന് മറുപടിയായി, ചൈനയുടെ സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തെയും പരമ്പരാഗത മൂല്യങ്ങളെയും പാർട്ടിയുടെ നേതൃത്വത്തെയും തുരങ്കംവെക്കുമ്പോൾ ഫാങ് പാശ്ചാത്യ ജീവിതശൈലി, മുതലാളിത്തം, ബഹുകക്ഷിസംവിധാനങ്ങൾ എന്നിവ അന്ധമായി ആരാധിക്കുകയാണെന്ന് ഡെങ്  മുന്നറിയിപ്പ് നൽകി. ലോകമെമ്പാടുമുള്ള ഫാങും മറ്റ് 'ജന-ശക്തി' പ്രസ്ഥാനങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, 1986 ഡിസംബറിൽ വിദ്യാർത്ഥി പ്രകടനക്കാർ പരിഷ്‌കരണത്തിന്റെ വേഗത കുറയ്ക്കുന്നതിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. സാമ്പത്തിക ഉദാരവൽക്കരണം, ജനാധിപത്യം, നിയമവാഴ്ച എന്നിവയ്ക്കുള്ള ആവശ്യങ്ങളും ഈ വിഷയങ്ങളിൽ വ്യാപകമായിരുന്നു പ്രതിഷേധം തുടക്കത്തിൽ ഫാങ് താമസിച്ചിരുന്ന ഹെഫെയിയിൽ ഉണ്ടായിരുന്നെങ്കിലും അവ വേഗത്തിൽ ഷാങ്ഹായ്, ബീജിങ്, മറ്റ് പ്രധാന നഗരങ്ങൾ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. ചൈനയുടെ ചരിത്രത്തിൽ ആദ്യമായിരുന്നു ഇതുപോലെ ഒരു സമരം.

ഹു യൊബാങ്ങിന്റെ മരണം പ്രതിഷേധം ആളിക്കത്തിച്ചു

മാവോയ്ക്കു ശേഷമുള്ള ചൈനയിലെ ദ്രുതഗതിയിലുള്ള സാമ്പത്തിക വികസനത്തിന്റെയും സാമൂഹിക മാറ്റങ്ങളുടെയും പ്രതിനിധിയായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടി
ജനറൽ സെക്രട്ടറി ഹു യൊബാങ്ങ്. അദ്ദേഹത്തിന് വിദ്യാർത്ഥികളോട് അനുഭാവം ഉണ്ടാതിരുന്നു. വിദ്യാർത്ഥികൾ ജനാധിപത്യം, മാധ്യമ സ്വാതന്ത്ര്യം, ആവിഷ്‌ക്കാരി സ്വാതന്ത്ര്യം എന്നിവ ആവശ്യപ്പെടുന്നത് ശരിയാണ് എന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. പക്ഷേ വിദ്യാർത്ഥി പ്രക്ഷോഭം പടർന്നതോടെ എല്ലാ കുറ്റവും ജനറൽ സെക്രട്ടറി ഹു യോബാംഗിന്റെ മേലായി. പാർട്ടിയിലെ യാഥാസ്ഥിതികർ അദ്ദേഹത്തെ നിന്ദിച്ചു. 1987 ജനുവരി 16 ന് ഹു ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കാൻ നിർബന്ധിതനായി. എന്നാൽ പാർട്ടിയിലെ പുരോഗമനവാദികൾ, ബുദ്ധിജീവികൾ, വിദ്യാർത്ഥികൾ എന്നിവരിൽ ഹു ജനപ്രിയനായി.

1989 ഏപ്രിൽ 15 ന് ഹു യൊബാംഗ് ഹൃദയാഘാതത്തെത്തുടർന്ന് പെട്ടെന്നു മരിച്ചപ്പോൾ, വിദ്യാർത്ഥികൾ ശക്തമായി പ്രതികരിച്ചു.  മരണം അദ്ദേഹത്തിന്റെ നിർബന്ധിത രാജിയുമായി ബന്ധപ്പെട്ടതാണെന്ന് മിക്കവരും വിശ്വസിച്ചു. വിഷം കുത്തിവെച്ച് കൊന്നതാണെന്നും പ്രചാരണം ഉണ്ടായി. ഹുവിന്റെ മരണം വിദ്യാർത്ഥികൾക്ക് പ്രക്ഷോഭത്തിനുള്ള പ്രാരംഭ പ്രേരണ നൽകി. യൂണിവേഴ്‌സിറ്റി കാമ്പസുകളിൽ, ഹുവിന്റെ പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പോസ്റ്ററുകൾ വന്നു. വിദ്യാർത്ഥികൾ തെരുവിലിറങ്ങി. ദിവസങ്ങൾക്കുള്ളിൽ, മിക്ക പോസ്റ്ററുകളും മാധ്യമ സ്വാതന്ത്ര്യം, ജനാധിപത്യം, അഴിമതി തുടങ്ങിയ വിശാലമായ രാഷ്ട്രീയ പ്രശ്‌നങ്ങളെക്കുറിച്ചായിരുന്നു. ഏപ്രിൽ 15 ന് ടിയാനന്മെൻ സ്‌ക്വയറിലെ പീപ്പിൾസ് ഹീറോസിലേക്കുള്ള സ്മാരകത്തിന് ചുറ്റും ഹുവിന് വേണ്ടി വിദ്യാർത്ഥികൾ ഒത്തുചേർന്നു. ഇത് ഒരു വലിയ തരംഗമായി കാമ്പസുകളിൽ
പടർന്നു.

മെയ് മാസത്തോടെ, വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള നിരാഹാര സമരം രാജ്യമെമ്പാടുമുള്ള പ്രകടനക്കാർക്ക് പിന്തുണ വർദ്ധിപ്പിച്ചു, പ്രതിഷേധം 400 ഓളം നഗരങ്ങളിലേക്ക് വ്യാപിച്ചു. സമരത്തിന്റെ ഭാഗമായി ഷാങ്ങ് ഹായിൽ തീവണ്ടി തടയാൻ ശ്രമിച്ച ജനാധിപത്യ വാദികളെ അതെ ട്രെയിൻ കയറ്റി കൊന്നതിനെത്തുടർന്നു സമരക്കാർ ട്രെയിനിനു തീവെച്ചു. അതോടെ സമരം അക്രമാസ്‌കതമായി. കാര്യങ്ങൾ കൈവിട്ടു. ആത്യന്തികമായി, ഡെങ് സിയാവോ പിങ്ങും മറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി മൂപ്പന്മാരും പ്രതിഷേധം ഒരു രാഷ്ട്രീയ ഭീഷണിയാണെന്ന് വിശ്വസിക്കുകയും ബലപ്രയോഗം നടത്താൻ തീരുമാനിക്കുകയും ചെയ്തു. മെയ് 20 ന് സ്റ്റേറ്റ് കൗൺസിൽ സൈനികനിയമം പ്രഖ്യാപിക്കുകയും 300,000 സൈനികരെ ബീജിംഗിലേക്ക് അണിനിരത്തുകയും ചെയ്തു. പക്ഷേ വിദ്യാർത്ഥികൾ പിരിഞ്ഞുപോകാൻ കൂട്ടാക്കിയില്ല.

ആ ടാങ്ക്മാൻ എവിടെ?

ടിയാനമെൻ എന്ന പേരിന്റെ അർത്ഥം സ്വർഗ്ഗീയ സമാധാനത്തിലേക്കുള്ള കവാടം എന്നാണ്. പക്ഷേ വിദ്യാർത്ഥികൾക്ക് അത് നരക കാവാടം അയിരുന്നു. 1989 ജൂൺ 4 നു അർദ്ധരാത്രി ടാങ്കുകളും കവചിത വാഹനങ്ങളുമടക്കമുള്ള സൈനിക വ്യൂഹം ടിയാനമെൻ സ്‌ക്വയറിലെക്ക് ഇരച്ച് കയറി. തീർത്തും നിരായുധരായിരുന്ന ആയിരക്കണക്കിന് ചെറുപ്പക്കാരുടെ ശരീരങ്ങൾ ടാങ്കുകൾ പൊടിപോലുമില്ലാതെ ചതച്ചരച്ചു. ദമ്പതികൾക്ക് ഒരു കുട്ടി എന്നാ നിയമം കർശനമായി നടപ്പാക്കിയ രാജ്യത്ത് പതിനായിരക്കണക്കിനു കുടുംബങ്ങളെ എന്നന്നേക്കുമായി അനാഥമാക്കിക്കൊണ്ട് ,ചൈനീസ് സേന സംഹാര താണ്ഡവമാടി..

ടിയാമെൻ സ്‌ക്വയർ പ്രക്ഷോഭത്തെ കുറിച്ച് അറിയാത്തവർ പോലും ഒരു ഫോട്ടോ കണ്ടിരിക്കും. 31 വർഷങ്ങൾക്ക്‌ശേഷവും ഇദ്ദേഹത്തിനെ (ടാങ്ക് മാൻ) കുറിച്ച് കൂടുതലൊന്നും അറിയില്ല. ജൂൺ അഞ്ചിന് ടിയാനെന്മെൻ സ്‌ക്വയറിന്റെ നിയന്ത്രണം പട്ടാളം പൂർണ്ണമായും ഏറ്റെടുത്തു. അന്ന് അവിടെ മാർച്ച് ചെയ്ത ടാങ്കുകളുടെ ഒരു നീണ്ട നിരയുടെ മുന്നിലേക്ക് എവിടെ നിന്നോ ഈ മനുഷ്യൻ വന്നു. എന്തുകൊണ്ടോ ടാങ്കുകൾ അയാളുടെ മുകളിലൂടെ കേറിയിറങ്ങിയില്ല, പകരം വരിയായി വരിയായി കാത്ത് നിന്നു. മാറാൻ തയ്യാറല്ലാതെ നിലയുറപ്പിച്ച ടാങ്ക് മാനെ, കാഴ്‌ച്ചക്കാരിൽ ചിലർ നിർബന്ധപൂർവ്വം അവിടെ നിന്നും നീക്കി.

പ്രക്ഷോഭത്തോടെ വിപ്ലവകടമായ പല മാറ്റങ്ങൾക്കും ചൈന വിധേയമാവുകയും, പിൽകാലത്ത് ലോകത്തിന്റെ തന്നെയൊരു ഫാക്ടറിയായി മാറുകയും ചെയ്തു. ഇപ്പോഴും ഗൂഗിളിൽ 'tiananmen square' എന്ന് ഇമേജ് സർച്ച് ചെയ്താൽ വരുന്ന ചിത്രങ്ങളിൽ ഭൂരിഭാഗവും ടാങ്ക് മാന്റെ ചിത്രമാണ്. ഈ പ്രക്ഷോഭങ്ങളെകുറിച്ചുള്ള വാർത്തകൾക്കും ചിത്രങ്ങൾക്കും ചൈനയിൽ കടുത്ത സെൻസർഷിപ്പ് ഏർപ്പെടുത്തിയിരുന്നു. അതിനാൽ അന്നാ പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ പഠിച്ചിരുന്ന ബീജിങ് യൂനിവേർസിറ്റിയിൽ ഇപ്പോൾ പഠിക്കുന്ന വിദ്യാർത്ഥികൾ പോലും ഈ ചിത്രം കാണുകയോ, ഇങ്ങിനെ ഒരാളെ അറിയുകയോ ചെയ്യില്ല. അപ്പോൾ പിന്നെ ചൈനയിലെ സാധാരണക്കാരുടെ കാര്യം പറയേണ്ടതില്ലല്ലോ.ടാങ്ക്മാൻ ഒരു സാധാരണക്കാരൻ ആയിരിക്കാനാണ് സാധ്യത, കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കണ്ട കാഴ്ചകളിൽ നിയന്ത്രണംവിട്ട് പ്രതികരിച്ച് പോയൊരു സാധാരണക്കാരൻ. പക്ഷേ അയാളെക്കുറിച്ചും ഇപ്പോൾ യാതൊരു വിവരവും ഇല്ല.

ആവർത്തിക്കുന്ന അടിച്ചമർത്തലുകൾ

കൂട്ടക്കൊലയെ തുടർന്ന് അന്താരാഷ്ട്ര സമൂഹവും മനുഷ്യാവകാശ സംഘടനകളും രാഷ്ട്രീയ വിശകലന വിദഗ്ധരും ചൈനീസ് സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചു. പാശ്ചാത്യ രാജ്യങ്ങൾ ചൈനയ്ക്ക് ആയുധ ഉപരോധം ഏർപ്പെടുത്തി. ചൈനീസ് സർക്കാർ പ്രതിഷേധക്കാരെയും അവരുടെ അനുയായികളെയും വ്യാപകമായി അറസ്റ്റ് ചെയ്യുകയും ചൈനയ്ക്ക് ചുറ്റുമുള്ള മറ്റ് പ്രതിഷേധങ്ങളെ അടിച്ചമർത്തുകയും ചെയ്തു. വിദേശ മാധ്യമപ്രവർത്തകരെ പുറത്താക്കുകയും ആഭ്യന്തര മാധ്യമങ്ങളിലെ സംഭവങ്ങളുടെ കർശന നിയന്ത്രണം നിയന്ത്രിക്കുകയും ചെയ്തു. അതോടെ സമരം അടിച്ചമർത്തപ്പെട്ടു.

പക്ഷേ കാലം ഇത്രകഴിഞ്ഞിട്ടും ഉയിഗുർ മുസ്‌ലീങ്ങളോട്  ചൈന ചെയ്യുന്നത് എന്താണ്. ഹോങ്കോങ്ങിനോട് ചെയ്യുന്നത് എന്താണ്. ഇതേ അടിച്ചമർത്തലുകൾ തന്നെ. സാമ്പത്തികമായി മുന്നേറിയെങ്കിലും കമ്യൂണിസത്തിന്റെ അടിച്ചമർത്തൽ ഭീകരതയിൽനിന്ന് ചൈനക്ക് ഇപ്പോഴും മോചനമില്ല.

കൂട്ടക്കുരുതിയുടെ വാർഷിക ദിനം ആചരിക്കുന്നതിന് ഹോങ്കോങ്ങിൽ നിരോധനമുണ്ട്. കോവിഡ് 19 ന്റെ നിയന്ത്രണങ്ങളുടെ പാശ്ചാത്തലത്തിൽ അനുസ്മരണ ചടങ്ങുകൾ അനുവദിക്കാൻ കഴിയില്ലെന്ന് ഹോങ്കോങ് പൊലീസ് അറിയിച്ചു. ടിയാനന്മെൻ സ്‌ക്വയർ സംഭവത്തിന് ശേഷം ഇതാദ്യമായാണ് അനുസ്മരണ ചടങ്ങുകൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത്. അനുസ്മരണ പരിപാടികൾ നിരോധിക്കുകയല്ല മറിച്ച് കോവിഡ് 19 ന്റെ നിർദ്ദേശങ്ങൾ പാലിച്ച് അവ നടത്താനുള്ള സാഹചര്യം ഉണ്ടാക്കുകയാണ് വേണ്ടതെന്ന് ആനംസ്റ്റി ഇന്റർനാഷണൽ പ്രതികരിച്ചു.അമേരിക്ക പാസ്സാക്കുന്ന സെക്യുരിറ്റി നിയമത്തിന്റെ പാശ്ചാത്തലത്തിൽ ഇനി ഹോങ്കോങ്ങിൽ ടിയാനന്മെൻ അനുസ്മരണം നടക്കുമോ എന്നു പോലും പറയാത്ത സാഹചര്യമാണെന്ന് ആനംസ്റ്റി ഇന്റർനാഷണൽ തെക്കു കിഴക്ക് ഏഷ്യ ഡെപ്യുട്ടി ഡയറക്ടർ ജോഷ്വാ റോസെൻസ്വിഗ് പറഞ്ഞു.

കഴിഞ്ഞയാഴ്ചയാണ് ചൈനീസ് പാർലമെന്റ് ഹോങ്കോങ്ങുമായി ബന്ധപ്പെട്ട സെക്യൂരിറ്റി നിയമം പാസ്സാക്കിയത്. ഒരു രാജ്യം രണ്ട് വ്യവസ്ഥകൾ എന്ന നിലയിലായിരുന്നു ഹോങ്കോങ്ങും ചൈനയും നിലനിന്നിരുന്നത്. എന്നാൽ പുതിയ നിയമം നടപ്പിലാക്കപ്പെടുന്നതോടെ ചൈനയ്ക്ക് സ്വന്തം സൈന്യത്തെ ഹോങ്കോങ്ങിൽ വിന്യസിക്കാൻ അടക്കമുള്ള അധികാരമുണ്ടാകും. ഇത് ഫലത്തിൽ ഹോങ്കോങ്ങിന്റെ സ്വതന്ത്ര്യ അസ്ഥിത്വം ഇല്ലാതാക്കുമെന്നാണ് ജനാധിപത്യ വാദികൾ പറയുന്നത്. ബ്രീട്ടൻ ഹോങ്കോങ്ങിൽനിന്ന് പിന്മാറിയപ്പോൾ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഒരു രാജ്യം രണ്ട് വ്യവസ്ഥകൾ എന്ന സംവിധാനം നിലവിൽ വന്നത്.ജാക്കിച്ചാനും ലിയു യിഫെയും അടക്കമുള്ള ആളുകൾ ചൈനയെ പേടിച്ച് ഹോങ്കോങ് പ്രക്ഷോഭത്തെ തള്ളിപ്പറഞ്ഞിരിക്കയാണ്.

ഇഎംഎസും സിപിഎമ്മും ചൈനക്ക് ഒപ്പം

ടിയാനമെൻ സ്വക്വയർ കാലത്ത് കേരളത്തിൽ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുന്നതും ഇപ്പോൾ കൗതുകകരമായിരിക്കും. ഈ നരവേട്ടയെ ന്യായീകരിക്കയാണ് ഇഎംഎസ് നമ്പൂതിരിപ്പാടും മാർക്വിസ്റ്റ് പാർട്ടിയും ചെയ്തത്. അമേരിക്കയുടെ പിന്തുണയുള്ള പ്രതി വിപ്ലവകാരികൾ ആണ് ഈ വിദ്യാർത്ഥികൾ എന്നാണ് ഇഎംഎസ് എഴുതിയത്. പി ഗോവിന്ദപ്പിള്ള മാത്രമാണ് ഈ നരനായാട്ടിനെതിരെ പ്രതികരിച്ചത്. അതിനെതിരെ പി ഗോവിന്ദപ്പിള്ളക്കെതിരെ നടപടിയെടുക്കയാണ് സിപിഎം ചെയ്തത്.

എന്നാൽ എഴുത്തകാൻ ഡോ യുആർ അനന്തമൂർത്തി അടക്കമുള്ളവർ സത്യം നിരന്തരം എഴുതിയിരുന്നു. ജനാധിപത്യവും സ്വാതന്ത്ര്യവും ആവശ്യപ്പെട്ട് പ്രക്ഷോഭം നയിച്ച ചൈനീസ് വിദ്യാർത്ഥികളെ ടിയാനമെൻ സ്‌ക്വയറിൽ ഫാക്ടൻ ടാങ്കുകൾ ഉപയോഗിച്ച് ചതച്ചരച്ചതിന്റെ ദൃക്സാക്ഷിയായിരുന്നു അനന്തമൂർത്തി. അതിനെപ്പറ്റി നാലോ അഞ്ചോ ലേഖനങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. പ്രതിവിപ്ലവകാരികളായ ഏതാനും പേരെ മാത്രമാണ് ചൈനീസ് ഗവൺമെന്റ് ശിക്ഷിച്ചത് എന്ന് ഇ എം എസ് നമ്പൂതിരിപ്പാടക്കം എഴുതുകയും പറയുകയും ചെയ്തപ്പോൾ 'എന്റെ കണ്ണുകളെ വിശ്വസിക്കാമെങ്കിൽ പന്ത്രണ്ടായിരത്തിനും പതിനയ്യായിരത്തിനുമിടയിൽ പ്രക്ഷോഭകാരികളെയാണ് അവിടെ ചതച്ചരച്ചത്' എന്നദ്ദേഹം തുറന്നെഴുതി. തന്റെ സൗഹൃദങ്ങളോ രാഷ്ട്രീയ ചേരിയോ സത്യം പറയുന്നതിൽ ഡോ അനന്ദമൂർത്തിയെ തടഞ്ഞില്ല.

ചൈനീസ് യുദ്ധകാലത്തും ഇതേ നിലപാടാണ് കമ്യൂണിസ്റ്റ് പാർട്ടി എടുത്തതത്. 'നാം നമ്മുടേതെന്നും അവർ അവരുടെതെന്നും പറയുന്ന ഭൂമി' എന്ന ഇഎംഎസിന്റെ പ്രസ്താവനയും വ്യാപകമായി അപലപിക്കപ്പെട്ടിരുന്നു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
കോലഞ്ചേരിയിൽ 75 കാരിയെ ക്രൂരമായി പീഡിപ്പിച്ച കേസ്: ഒരുസ്ത്രീ അടക്കം മൂന്നുപേർ അറസ്റ്റിൽ; പ്രതികളിൽ വയോധികയെ ഏറ്റവും മൃഗീയമായി പീഡിപ്പിച്ചത് ഷാഫി; മാറിടം കത്തി കൊണ്ട് വരഞ്ഞ നിലയിൽ; ശരീരമാസകലം മുറിവുകൾ; ആന്തരികാവയവങ്ങൾക്കും പരിക്കെന്ന് മെഡിക്കൽ റിപ്പോർട്ട്; ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും
ലബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ വൻ സ്‌ഫോടനപരമ്പര; 10 ലധികം പേർ കൊല്ലപ്പെട്ടതായി ആദ്യവിവരം; 100 ലധികം പേർക്ക് പരിക്കേറ്റു; ബെയ്‌റൂട്ടിനെ പിടിച്ചുകുലുക്കിയ സ്‌ഫോടനങ്ങൾ ഉണ്ടായത് നഗരത്തിലെ തുറമുഖപ്രദേശത്ത്; തുറമുഖത്തിന് സമീപത്തെ വെയർഹൗസിലാണ് സ്‌ഫോടനങ്ങളുണ്ടായതെന്ന് സുരക്ഷാ ഏജൻസികൾ; സ്‌ഫോടനം മുൻ പ്രധാനമന്ത്രി റാഫിക് ഹരീരിയെ കൊലപ്പെടുത്തിയ കേസിലെ വിധി വരാനിരിക്കെ; സംഭവത്തിൽ തങ്ങൾക്ക് പങ്കൊന്നുമില്ലെന്ന് ഇസ്രേയൽ
'ആറാം വാർഡിൽ ഗോപാലന്റെ വീട്ടിൽ നിനക്ക് നാളെ എന്തു ഡ്യൂട്ടി ആണെന്നാണ് പറഞ്ഞത്? അവർക്ക് പച്ചക്കറിയും മരുന്നും മേടിച്ച് കൊടുക്കുന്ന ഡ്യൂട്ടി; ഉണ്ട...നീ ആണ് നാളെ അവരെ ഓപ്പറേഷൻ ചെയ്യേണ്ടത്': പൊലീസിനെ കോവിഡ് പ്രതിരോധ ചുമതല ഏല്പിച്ചതിൽ ആരോഗ്യ പ്രവർത്തകർ പിണങ്ങിയപ്പോൾ ആഭ്യന്തര ട്രോളുകളുമായി കേരള പൊലീസ് ഏമാന്മാർ; ട്രോളിനെ ട്രോളായി മാത്രമേ കാണാവൂ എന്ന് ഒഫീഷ്യൽ പേജിൽ ഉപദേശവും
പാക്കിസ്ഥാന്റെ പുതിയ മാപ്പിൽ ലഡാക്കും കാശ്മീരും മാത്രമല്ല ഗുജറാത്തിന്റെ ചില ഭാഗങ്ങളും; ജുനാഗഡ്, സർ ക്രീക്ക് എന്നീ പ്രദേശങ്ങൾ പാക്കിസ്ഥാനൊപ്പം; ഭൂപടത്തിന് പാക്കിസ്ഥാനിലെ എല്ലാ ജനങ്ങളുടെയും പിന്തുണയുണ്ടെന്ന് ഇമ്രാൻ ഖാൻ; പാക് കുട്ടികൾ പഠനത്തിന് ഉപയോഗിക്കുക ഈ ഭൂപടം; പുതിയ തീരുമാനത്തിന് അംഗീകാരം നൽകിയത് പാക് ഫെഡറൽ ക്യാബിനറ്റ് സമ്മേളനം; 370 ാം വകുപ്പ് റദ്ദാക്കിയതിന്റെ വാർഷികത്തലേന്ന് പാക് പ്രകാപനം ഇങ്ങനെ
അഞ്ച് വർഷങ്ങൾക്ക് മുമ്പ് അടുത്ത ബന്ധുവിന്റെ വീടിന്റെ ഓട് പൊളിച്ച് മോഷണത്തിലേക്ക് കടന്നു; റോബിൻ ഹുഡ് സ്‌റ്റൈലിൽ എറണാകുളത്തു നിന്നും കരുവാറ്റയിലെത്തി മോഷണം നടത്തി മടങ്ങും; സിസിടിവിയിൽ പതിയാതിരിക്കാൻ ലെഗിൻസ് വെട്ടി മുഖംമൂടിയാക്കി; കരുവാറ്റയിലെ മോഷണ പരമ്പര പൊലീസ് തകർത്തപ്പോൾ പിടിയിലായത് സമ്പന്ന കുടുംബാംഗം
'വെൽകം വീ ആർ ഓപ്പൺ ഫ്രം ഓഗസ്റ്റ് 4...സ്‌റ്റോർ ടൈമിങ്‌സ് 9 എഎം- 7 പിഎം; പോത്തീസ് ആടി സെയിൽ ആരംഭിച്ചിരിക്കുന്നു': കോവിഡ് വ്യാപനത്തിന് വഴിവച്ച തലസ്ഥാനത്തെ പോത്തീസ് മാൾ വീണ്ടും കുറുക്കുവഴിയിലൂടെ തുറന്നു; ലൈസൻസ് റദ്ദ് ചെയ്യുന്നുവെന്ന് പറഞ്ഞ് മാൾ അടച്ചുപൂട്ടിയത് രണ്ടാഴ്ച മുമ്പ്; ഗുരുതര വീഴ്ച വരുത്തി എന്ന് മുഖ്യമന്ത്രി പഴിച്ച സ്ഥാപനം വീണ്ടും തുറന്നത് എങ്ങനെ? മറുനാടൻ അന്വേഷണത്തിൽ തെളിഞ്ഞത് ഇങ്ങനെ; ഞെട്ടിക്കുന്ന മൂന്ന് ഓഡിയോ ക്ലിപ്പുകൾ
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി
ഉറക്കം വന്നപ്പോൾ പമ്പിന് സമീപം വണ്ടിയൊതുക്കി; മൂന്നരയോടെ വലിയ ശബ്ദം കേട്ട് ഞെട്ടിയുണർന്നപ്പോൾ കണ്ടത് സ്‌കോർപ്പിയോയിൽ ക്വട്ടേഷൻ സംഘം വന്നിറങ്ങുന്നത്; പിന്നാലെ നീല ഇന്നോവ എത്തി; കാറിന്റെ ഗ്ലാസ് അടിച്ചു തകർത്ത് ബാലുവിനെ അടിച്ചു കൊന്നു; മരണ മൊഴിയെന്ന് പറഞ്ഞ് കലാഭവൻ സോബി റിക്കോർഡ് ചെയ്ത വീഡിയോ പുറത്ത്; ബാലുവിനെ കൊന്നതാണ് കൊന്നതാണ് കൊന്നതാണ് എന്ന് വെളിപ്പെടുത്തൽ; ബാലഭാസ്‌കറിനെ പള്ളിപ്പുറത്ത് വകവരുത്തിയത് സ്വർണ്ണ കടത്ത് ഗ്യാങോ? സിബിഐയ്ക്ക് മുന്നിൽ ചോദ്യങ്ങൾ ഏറെ
ഭർത്താവിന്റെ വ്യക്തിഗത സന്ദേശങ്ങളെയും ഫോട്ടോകളെയും കുറിച്ച് വ്യാകുലപ്പെട്ട മെറിൻ ജോയ് ജൂലൈ 19 ന് കോറൽ സ്പ്രിങ്‌സ് പൊലീസിനെ വിളിച്ചത് മരണ ഭീതിയിൽ; കേസെടുക്കാനൊന്നുമില്ലെന്നും വിവാഹ മോചനത്തിന് അഭിഭാഷകനെ കാണാനും ഉപദേശിച്ച പൊലീസിനും നെവിന്റെ മനസ്സിലെ ക്രൂരത തിരിച്ചറിയാനായില്ല; ജോലി സ്ഥലം വിട്ട് ഓടിയൊളിക്കാൻ മലയാളി നേഴ്‌സ് ആഗ്രഹിച്ചതും ജീവിക്കാനുള്ള മോഹം കൊണ്ട്; മെറിൻ ജോയിയുടെ കൊലപാതകത്തിന് പിന്നിൽ ഫിലിപ്പ് മാത്യുവിന്റെ ഈഗോ തന്നെ
ലക്ഷ്മിയെ തേടിയുള്ള അന്വേഷണം ചെന്നു നിൽക്കുന്നത് തിട്ടമംഗലത്തെ വീട്ടിൽ; ദുബായിൽ പോയെന്നും കൊച്ചിയിലുണ്ടെന്നും ബംഗളൂരുവിലേക്ക് താമസം മാറിയെന്നും പറയുന്നത് പച്ചക്കള്ളം; ഭർത്താവിന്റേയും മകളുടേയും വേർപാടിൽ വിവാദങ്ങൾ ചർച്ചയാകുമ്പോൾ ഒന്നും മിണ്ടാതെ മാറി നിൽക്കുന്ന ദൃക്സാക്ഷി; ബാലഭാസ്‌കറിനെ കൊന്നു തള്ളിയെന്ന് കലാഭവൻ സോബി വെളിപ്പെടുത്തിയിട്ടും മിണ്ടാട്ടമില്ല; നേരറിയാൻ സിബിഐ ആദ്യമെത്തുക ലക്ഷ്മിക്ക് അരികിൽ; വയലിനിസ്റ്റിന്റെ മരണത്തിൽ ഭാര്യ പറയുന്നത് അതിനിർണ്ണായകം
'എന്റെ വ്യക്തിപരമായ ജീവിതത്തിൽ നഴ്‌സുമാർ ചില പ്രശ്‌നമൊക്കെ ഉണ്ടാക്കിയിട്ടുണ്ട്..അവരെ ഉദ്ദേശിച്ച് പറഞ്ഞതാണ്; പറഞ്ഞപ്പോ..അങ്ങനെ ആയി പോയി; അതല്ലാതെ ലോകത്തുള്ള എല്ലാ നഴ്‌സുമാരെയും കുറിച്ചല്ല പറഞ്ഞത്..എനിക്ക് ഒരുപാട് വിഷമമുണ്ട്..നഴ്‌സുമാരുടെ ജോലിയുടെ മഹത്വം എന്തെന്ന് അറിയില്ലായിരുന്നു..മാപ്പ്': പൊട്ടിക്കരഞ്ഞുകൊണ്ട് ക്ഷമാപണവുമായി സോഷ്യൽ മീഡിയയിൽ നഴ്‌സുമാരെ അധിക്ഷേപിച്ച കണ്ണൻ.സി.അമേരിക്ക
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി