Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202114Wednesday

'തലയില്ലാത്ത പുരുഷ ജഡങ്ങളോടുപോലും ഞാൻ ശവരതിയിൽ ഏർപ്പെട്ടിട്ടുണ്ട്; വെടിവെച്ചുകൊന്നശേഷം അവന്റെ ചോരയിൽ കുളിക്കും; പിന്നെ അത് കുടിക്കയും ചെയ്യുകയും; രക്തത്തിന്റെ രുചി അറിഞ്ഞശേഷം താൻ തീർത്തും രക്തദാഹിയായിപ്പോയി'; മെക്സിക്കൻ അധോലോക സുന്ദരികളുടെ അനുഭവങ്ങളിൽ ഞെട്ടിലോകം; ചെറുപ്പത്തിലേ തട്ടിക്കൊണ്ടുപോയി എല്ലാ ക്രൂരതകളും അഭ്യസിപ്പിച്ച് ഇവരെ ലഹരിമാഫിയ ക്രിമിനലുകളാക്കുന്നു; ഐഎസിനേക്കാൾ ഭീകരർ എന്ന പേരുകേട്ട വനിതാ ക്രിമിനൽ സംഘത്തിന്റെ കഥ

'തലയില്ലാത്ത പുരുഷ ജഡങ്ങളോടുപോലും ഞാൻ ശവരതിയിൽ ഏർപ്പെട്ടിട്ടുണ്ട്; വെടിവെച്ചുകൊന്നശേഷം അവന്റെ ചോരയിൽ കുളിക്കും; പിന്നെ അത് കുടിക്കയും ചെയ്യുകയും; രക്തത്തിന്റെ രുചി അറിഞ്ഞശേഷം താൻ തീർത്തും രക്തദാഹിയായിപ്പോയി'; മെക്സിക്കൻ അധോലോക സുന്ദരികളുടെ അനുഭവങ്ങളിൽ ഞെട്ടിലോകം; ചെറുപ്പത്തിലേ തട്ടിക്കൊണ്ടുപോയി എല്ലാ ക്രൂരതകളും അഭ്യസിപ്പിച്ച് ഇവരെ ലഹരിമാഫിയ ക്രിമിനലുകളാക്കുന്നു; ഐഎസിനേക്കാൾ ഭീകരർ എന്ന പേരുകേട്ട വനിതാ ക്രിമിനൽ സംഘത്തിന്റെ കഥ

മറുനാടൻ ഡെസ്‌ക്‌

നുഷ്യരുടെ രക്തം കുടിക്കുന്ന ഡ്രാക്കുളകളെക്കുറിച്ചുള്ള ഒരു പാടു കഥകളും ഹൊറർ മൂവീസും കണ്ടവരാണ് നാം. എന്നാൽ വെടിവെച്ചുകൊല്ലുന്നവന്റെ ചോരയിൽ കുളിക്കുകയും, അത് കുടിക്കയും ചെയ്യുകയും, തലയില്ലാത്ത ജഡങ്ങളോടുപോലും ശവരതിയിൽ ഏർപ്പെടുന്ന സുന്ദരിമാരെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ! പക്ഷേ കഥയല്ലിത് ജീവിതമാണ്. അതാണ് 'സികാരിയാസ്' അഥവാ കൊലയാളിപ്പെണ്ണുങ്ങൾ എന്നറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും അപകടകാരികളായ വനിതകൾ എന്ന് അറിയപ്പെടുന്ന മെക്സിക്കൻ അധോലോക സുന്ദരികൾ! വെറുതെയണോ അമേരിക്കൻ പ്രസഡിന്റ് ഡൊണാൾഡ് ട്രംപ് മെക്സിക്കൻ മാഫിയയെ ഐഎസിനേക്കാൾ ഭീകരർ എന്ന് വിളിച്ചത്.

ലോകത്തിലെ പ്രധാനപ്പെട്ട മയക്കുമരുന്നു മാഫിയകളുടെയൊക്കെ ഈറ്റില്ലവും പോറ്റില്ലവുമാണ് അമേരിക്കയോട് ചേർന്ന് കിടക്കുന്ന ഈ കൊച്ചു രാഷ്ട്രം. കോവിഡ് മുമ്പ് ഓരോ അരമണിക്കുറിലും ഒരാൾ വീതം കൊല്ലപ്പെട്ടുകൊണ്ടിരുന്ന ഒരു രാജ്യം. ഒരു ദശാബ്ദത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം പേരുടെ ജീവനെടുത്ത മയക്കുമരുന്നു സംഘങ്ങൾക്കിടയിൽ ഏറ്റവും അപകടകാരികളാണ് ഈ പെൺ കൊലയാളികൾ. ലോകത്ത് മറ്റെല്ലാറ്റിനുമെന്നപോലെ മാഫിയാ സംഘങ്ങൾക്കും വൻ തിരിച്ചിടയേറ്റ കാലമായിരുന്നു ഈ കോവിഡ് കാലം. മെക്സിക്കോയിലെ ടിഹ്വാന പോലുള്ള, ബാറുകൾക്കും, മയക്കുമരുന്നിനും, സെക്സ് ടൂറിസത്തിനും പേരുകേട്ട ഇടങ്ങളൊക്കെ കൊറോണയെന്ന കുഞ്ഞൻ വൈറസിനുമുന്നിൽ മുട്ടുകുത്തി.

സർക്കാറും ഈ സമയത്ത് അവസരത്തിന് ഒത്ത് ഉയർന്നു. പല മാഫിയാ തലവന്മാരും അകത്തായി. മുങ്ങിയവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി. ഇങ്ങനെ യാതൊരു വരുമാനവുമില്ലാതെ ഇരിക്കുന്ന സമയത്ത്, ഡോണുകൾക്ക് ഒരു വരുമാനം കിട്ടിയത്, പഴയ അനുഭവങ്ങൾ പുസ്തകവും വീഡിയോയും ആക്കുക എന്നതിലൂടെയാണ്. അധോലോക നായകന്മാരേക്കാൾ വിൽപ്പന കൂടുതൽ മെക്സിക്കൻ അധോലോക സുന്ദരികൾക്കാണ്. അതുകൊണ്ടുതന്നെ ജയിലിലും ജാമ്യത്തിലുമായി കഴിയുന്ന മെക്സിക്കൻ വനിതാ ഗുണ്ടകളുടെ അനുഭവങ്ങൾ വിൽക്കാനായി മാധ്യമ പ്രവർത്തകർ പരക്കം പായുകയാണ്.

അങ്ങനെ ലോകം ചൂടപ്പംപോലെ ചർച്ചചെയ്യുന്ന ഒരു അനുഭവമാണ് കൊലയാളിപ്പെണ്ണുങ്ങളിൽ പ്രമുഖയായിരുന്നു ജുവാനയുടെ കഥ. താൻ ചോരകുടിച്ചിട്ടുണ്ടെന്നൊക്കെയുള്ള ജുവാനയുടെ വെളിപ്പെടുത്തൽ പുളുവാണെന്നാണ് ആദ്യം മാധ്യമപ്രവർത്തകർ കരുതിയിരുന്നതെങ്കിലും പൊലീസ് റിപ്പോർട്ടും സാക്ഷിമൊഴിയും അടക്കമുള്ള വിവിധ കാര്യങ്ങൾ കണ്ടപ്പോൾ അവർ അമ്പരക്കുകയാണ്. മദ്യവും മയക്കുമരുന്നും, അക്രമവും, ചേർന്ന അരാജക ജീവിതം ഇവരെ ശരിക്കും സൈക്കോകൾ ആക്കുകയാണ്. ലോകത്ത് അധോലോക സംഘങ്ങളുടെ കൊലപാതകങ്ങളിൽ ഏറ്റവും അധികം ജീവൻ പൊലിഞ്ഞ നാടാണ് മെക്സിക്കോ. 2019 ജനുവരി മുതൽ ജൂൺ വരെയുള്ള മയക്കുമരുന്ന് യുദ്ധങ്ങളിൽ മെക്സിക്കോയിൽ മരണമടഞ്ഞവരുടെ എണ്ണം 17,000 ആണ്. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ മെക്സിക്കോയിൽ ഫെഡറൽ കുറ്റകൃത്യങ്ങൾക്ക് തടവിലാക്കപ്പെട്ട സ്ത്രീകളുടെ എണ്ണത്തിൽ 400 ശതമാനം വർധനയുണ്ടായി എന്നാണ് കണക്ക്.

വിർജീനിയ കോമൺവെൽത്ത് യൂണിവേഴ്‌സിറ്റി പ്രൊഫസർ പ്രൊഫസർ ആൻഡ്രൂ പറയുന്നത്, ഇങ്ങനെയാണ്. 'മയക്കുമരുന്ന് സംഘങ്ങളുടെ കോടീശ്വരന്മാരുടെ ജീവിതശൈലിയിൽ ആകൃഷ്ടരായ ചെറുപ്പക്കാരും സുന്ദരികളും അക്രമത്തിലേക്ക് ആകർഷിക്കുന്നതിനുള്ള പ്രവണത വർദ്ധിച്ചുവരികയാണ്. ഈ സ്ത്രീ കൊലയാളികളുടെ സംസ്‌കാരത്തിൽ ലൈംഗികതയും മരണവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. നാർക്കോ പുരുഷന്മാർ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഇത്തരം സുന്ദരികളെലാണ്.'മെക്സിക്കോയിലെ ഡ്രഗ് കാർട്ടലുകളുടെ ജീവിതം രേഖപ്പെടുത്തുന്ന വർഷങ്ങൾ ചെലവഴിച്ച ഫോട്ടോ ജേർണലിസ്റ്റ് കാറ്റി ഓർലിൻസി, 'മയക്കുമരുന്ന് യുദ്ധത്തിന്റെ സ്ത്രീവൽക്കരണം' സമീപകാല പ്രവണതയാണെന്ന് വിലയിരുത്തതുന്നു. ഒരു ലേഖനത്തിൽ അദ്ദേഹം ഇങ്ങനെ എഴുതുന്നു: 'തകർന്നുകിടക്കുന്ന സമ്പദ്വ്യവസ്ഥയിൽ .മയക്കുമരുന്ന് കടത്ത്, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ക്രിമിനൽ പ്രവർത്തനങ്ങളിൽ സ്ത്രീകളെ എളുപ്പത്തിൽ ആകർഷിക്കുന്നു, മിക്കപ്പോഴും അവരുടെ കുട്ടികളെയും പ്രായമായ മാതാപിതാക്കളെയും പിന്തുണയ്ക്കാൻ ലഭ്യമായ ഒരേയൊരു സാമ്പത്തിക ഓപ്ഷനുകൾ.'

ചോരകുടിക്കുകയും ശവരതി നടത്തുകയും ചെയ്യുന്ന സുന്ദരി

'ലെ പെക്കെ' അഥവാ 'ഇത്തിരിപ്പെണ്ണ്' എന്നാണ് ലഹരിമാഫിയാ സർക്യൂട്ടിൽ അറിയപ്പെടുന്ന ജുവാനയുടെ അനുഭവങ്ങളാണ് ഏവരെയും നടുക്കുന്നത്. 2016ൽ ജുവാന അറസ്റ്റിലായപ്പോൾ അവർ നൽകിയ അഭിമുഖം ഇപ്പോൾ വൈറൽ ആവുകയാണ്. തോളിലൂടെ ഇറങ്ങിക്കിടക്കുന്ന ചെമ്പൻ മുടി. നേർത്ത പുരികങ്ങൾ, നിഷ്‌കളങ്കമായ മുഖം. ജുവാന ഒറ്റ നോട്ടത്തിൽ ഒരു സാധാരണ മെക്‌സിക്കൻ യുവതിയാണ്. എക്ഷേ അവൾ നടത്തിയ കൊലപാതങ്ങൾക്ക് കണക്കില്ല.

മയക്കുമരുന്നുമായി ബന്ധപ്പെട്ട ആക്രമണങ്ങളിൽ ഒന്നിൽ അഞ്ചുപേരയാണ് ഈ സുന്ദരി വെടിവെച്ചിട്ടത്.  അവരുടെ ചോര കുടിച്ചിറക്കിയ ജുവാന അവരിൽ ഒരു പുരുഷന്റെ ശവത്തെ രതിവൈകൃതത്തിന് വിധേയാമാക്കിയെന്നാണ് പൊലീസ് റിപ്പോർട്ട്. ജുവാനയും ഇത് സമ്മതിക്കുന്നു. ഇരകളെ പബ്ബുകളിലും, ഷോപ്പിങ് മോളുകളിലും വെച്ച് ആകർഷിക്കും. ഈ സുന്ദരികളുമായി ബന്ധപ്പെടാൻ ധൃതിപ്പെട്ടെത്തുന്ന മല്ലന്മാർക്ക് തങ്ങൾ വിളിച്ചുവരുത്തുന്നത് സ്വന്തം മരണത്തെത്തന്നെയാണെന്ന തിരിച്ചറിവ് തെല്ലുമുണ്ടാകാറില്ലകോൾ ഗേളായി ജോലിചെയ്തിരുന്ന ജുവാനയെ ലോസ് സീറ്റാസ് ഗ്യാങ്ങാണ് കൊലയാളിയായി റിക്രൂട്ട് ചെയ്യുന്നത്.

 2016 -ൽ അറസ്റ്റു ചെയ്യപ്പെട്ട ജുവാന ജയിൽ ബ്ലോഗിലൂടെ തന്റെ രക്തദാഹത്തെപ്പറ്റിയും ശവരതിയെപ്പറ്റിയും ഒക്കെ വാചാലയായതോടെയാണ് അവർ ഫീൽഡിൽ കുപ്രസിദ്ധയായി മാറിയത്. 'ചെറുപ്പം മുതൽക്കേ ഞാനൊരു തെറിച്ച പെണ്ണായിരുന്നു. ആദ്യം മദ്യത്തിനും, പിന്നെ മയക്കുമരുന്നിനും അടിമയായി. അതിലൂടെ വേശ്യാവൃത്തിയിലേക്കും കടന്നുവരേണ്ടി വന്നു..' ബ്ലോഗിൽ അവർ കുറിച്ചു.

പതിനഞ്ചാമത്തെ വയസ്സിൽ ഗർഭിണിയായ ജുവാന കുഞ്ഞിനെ പോറ്റാൻ വേണ്ടിയാണ് ആദ്യമായി കോൾ ഗേളാകുന്നത്.ആദ്യമൊക്കെ ചോരകണ്ടാൽ മോഹാലസ്യപ്പെട്ടിരുന്ന ജുവാനയ്ക്ക് ഒരു ദിവസം തന്റെ ഗാങ്ങിൽ പെട്ടവർ കൂട്ടത്തിലെ ഒരു ഒറ്റുകാരന്റെ തല ചുറ്റികയ്ക്ക് അടിച്ച് ചമ്മന്തിയാക്കുന്നത് കണ്ട അന്ന് ചോരയോടുള്ള അറപ്പുമാറി. മുഖത്ത് തെറിച്ചു വീണ ചോര അവർ തുടച്ചു കളഞ്ഞു. പിന്നീടങ്ങോട്ട് അവൾ തിരിഞ്ഞുനോക്കിയിട്ടില്ല.

രക്തത്തിന്റെ രുചി അറിഞ്ഞശേഷം താൻ തീർത്തും രക്തദാഹിയായിപ്പോയി എന്നാണ് മെക്സിക്കൻ വെബ്‌സൈറ്റായ ഡെനുൻസിയസിനോട് അവൾ പറഞ്ഞത്.''അതിൽ ആവേശഭരിതനായിത്തുടങ്ങി, അതിൽ എന്നെത്തന്നെ തടവുകയും ഇരയെ കൊന്നശേഷം അതിൽ കുളിക്കുകയും ചെയ്തു. ഇളം ചൂടുള്ളപ്പോൾ പോലും ഞാൻ അത് കുടിച്ചു.'അഞ്ച് പേരെ കൊന്നതായി ജുവാന സമ്മതിച്ചതായി സൈറ്റ് അവകാശപ്പെട്ടു - ''ശിരഛേദം ചെയ്യപ്പെട്ടവരുടെ ജീവികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിട്ടണ്ട്. മുറിഞ്ഞ തലകളും അവരുടെ ശരീരവും സ്വയം ആസ്വദിക്കാൻ.'- ജുവാന പറയുന്നത് അറപ്പോടും ഭയത്തോടും മാത്രമേ ആർക്കും കാണാനാവൂ.

'സികാരിയാസിലെ ഒട്ടുമിക്ക സുന്ദരികളും ഇത്തരം രതി വൈകൃതങ്ങളും മാനസിക പ്രശ്നങ്ങളും ഉള്ളവരാണെന്നാണ് വിവിധി പഠനങ്ങൾ പറയുന്നത്.

കൂളറിൽ കൊല്ലപ്പെട്ട നിലയിൽ കണ്ട നിനോ

2014 -ൽ ഫേസ്‌ബുക്കിലും ട്വിറ്ററിലും വൈറലായ ഒരു ചിത്രമാണിത്. കയ്യിൽ പച്ചകുത്തിയിരിക്കുന്ന പേര് 'നിനോ' എന്നാണ്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്, യന്ത്രത്തോക്ക്. ജോസ്ലിൻ അലക്സാൻഡ്ര നിനോ എന്നാണ് മുഴുവൻ പേര്. 'ലാ ഫ്‌ളാകാ' അഥവാ കൊലുന്നനെയുള്ളവൾ എന്നാണ് വിളിപ്പേര്. ലോസ് സൈക്‌ളോൺസ് കാർട്ടലിന്റെ പരിശീലനം സിദ്ധിച്ച ഒരു കൊലയാളിയായിരുന്നു അവൾ.

ഈ ചിത്രം വൈറലായി നാലുമാസത്തിനകം മാറ്റമാറോസിലെ ഷോപ്പിങ് കോംപ്ലക്സിന്റെ കാർപാർക്കിങ്ങിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ട്രക്ക് കണ്ടെടുത്തു. മൂന്നു ബിയർ കൂളറുകൾ അതിനുള്ളിലുണ്ടായിരുന്നു. ഒന്നിൽ ഒരു സ്ത്രീയുടെ വലത്തേ കാലും, വലത്തേ കയ്യും കണ്ടെത്തി. ആ കയ്യിൽ 'നിനോ' എന്ന് പച്ചകുത്തിയിട്ടുണ്ടായിരുന്നു. മറ്റു രണ്ടു കൂളറുകളിൽ ഒരു സ്ത്രീയുടെയും മറ്റൊരു പുരുഷന്റെയും ശരീരഭാഗങ്ങളും ഉണ്ടായിരുന്നു. ഈ കൊലപാതകങ്ങൾക്ക് പിന്നിൽ ഗ്ലാഡിസ് എന്ന മറ്റൊരു പെൺ കൊലയാളിയാണ് എന്ന് അന്ന് പറയപ്പെട്ടിരുന്നു എങ്കിലും അറസ്റ്റുകളൊന്നും ഉണ്ടായില്ല.

10വർഷത്തിനുള്ളിൽ 150പേരെ വധിച്ച ലാ ചെന

2015 -ൽ ഒഡെൻസിയോ ബെൽട്രാൻ അഥവാ എൽ ഹെക്ടർ തന്റെ നഴ്സിങ്ങ് വിദ്യാർത്ഥിനിയായ സ്‌നേഹിതയോടൊപ്പം ഒരു നൈറ്റ്ക്ലബ്ബിലേക്ക് പോവുകയായിരുന്നു കാറിൽ. വഴിയിൽ മദ്യപിച്ച് ലക്കുകെട്ട് വണ്ടിക്കുമുന്നിൽ ഒരു പെൺകുട്ടി വന്നു ചാടുന്നു. വണ്ടി നിർത്തി പെൺകുട്ടിയെ പരിശോധിക്കാൻ ചെന്ന എൽ ഹെക്ടറെ കാത്തിരുന്നത് ഒരു 9 എം എം കൈത്തോക്കിൽ നിന്നുള്ള വെടിയുണ്ടകളായിരുന്നു.

പുകപോകുന്ന തോക്കിൻ കുഴൽ ചുണ്ടോടു ചേർത്തിട്ട് ആ യുവതി പറഞ്ഞു, ' ഇത് ലാ ചൈനയുടെ വക നിനക്കൊരു സമ്മാനം..' 'ലാ ചൈന' എന്ന പേരിൽ അറിയപ്പെട്ടിരുന്നത് മറ്റൊരു കുപ്രസിദ്ധയായ പെൺകൊലയാളിയായിരുന്നു. മെലീസ മാർഗരീറ്റ കാൽഡെറോൺ എന്നാണ് യഥാർത്ഥ പേര്. പത്തുവർഷത്തിനുള്ളിൽ 150-ലധികം പേരെ വധിച്ച ഡമാസൊ കാർട്ടലിന്റെ ഈ കുപ്രസിദ്ധ കൊലയാളിയുടെ കീഴിൽ മുന്നൂറിലധികം അനുയായികളുണ്ട്. സ്വന്തം ബോയ്ഫ്രണ്ട് ഒറ്റുകൊടുത്ത് പൊലീസ് പിടിയിലായ ലാ ചൈന ഇപ്പോൾ മെക്‌സിക്കോയിലെ ഒരു അതീവസുരക്ഷാ ജയിലിലാണ്.

തുടക്കം ഈ സർപ്പസുന്ദരി വഴി

ഇവൾ കുറ്റകൃത്യങ്ങളുടെ കിം കർദോഷിയാൻ എന്ന് വിശേഷണമുള്ള ക്‌ളോഡിയ ഒക്കോയാ ഫെലിക്‌സ് എന്ന സർപ്പ സുന്ദരിക്കുശേഷമാണ് മെക്സിക്കോ അധോലോകത്തിലേക്ക് സ്ത്രീകളുടെ കുത്തൊഴുക്ക് വ്യാപകമായി ഉണ്ടാവുന്നത്. ലോകത്തിലെ ഏറ്റവും വലിയ ക്രിമനിൽ എന്ന വിശേഷണമുള്ള ഗുസ്താവോ ചാപ്പ്മാൻ അഥവാ 'എൽ ചാപ്പോ'യുടെ സിനാലോവ കാർട്ടലിലെ ഏറ്റവും കുപ്രസിദ്ധയായ പെൺകൊലയാളിയിരുന്നു ക്‌ളോഡിയ.വളരെ സെക്‌സിയായ പോസുകളിലാണ് ഇവരിൽ പലരും ഓൺലൈനിൽ തങ്ങളുടെ ചിത്രങ്ങൾ ഇടുന്നത്സോഷ്യൽ മീഡിയയിൽ ഇവർ ആയുധധാരികളായി പ്രത്യക്ഷപ്പെടാറുണ്ട്. തോക്കുകളും മറ്റും കയ്യിലെടുത്തുള്ള ഇൻസ്റ്റഗ്രാം, ഫേസ്‌ബുക് പോസ്റ്റുകൾ പതിവാണ്. തോക്കുകൾക്കും കടുവകൾക്കുമൊക്കെ ഒപ്പമാണ് പലരുടെയും പോസിങ്ങ്. മരിച്ചശേഷം ലോകത്തിലെ അപകടകാരിയായ വനിത എന്നപേരാണ് ഇവർക്ക് കിട്ടിയത്

ആണുങ്ങൾ അടക്കിവാണ മെക്സിക്കൻ ലഹരിമരുന്നു സാമ്രാജ്യത്തെ ഞെട്ടിച്ച പെൺ പുലിയായിരുന്നു ക്ലോഡിയ ഗുസമാനെ വളർത്തുന്നതിൽ വലിയ പങ്കുവഹിച്ച ഇവർ 2019 ഒക്ടോബറിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുകയായിരുന്നു. 2014 ജൂണിൽ ട്വീറ്റ് ചെയ്ത രണ്ടു ചിത്രങ്ങളിലൂടെയാണു ലഹരിമരുന്നു മാഫിയ ലോകത്തേക്കുള്ള ക്ലോഡിയയുടെ വരവ് ലോകം അറിയുന്നത്. പിങ്ക് നിറത്തിലും സ്വർണ നിറത്തിലുമുള്ള എകെ 47 തോക്കുകൾ പിടിച്ചുള്ള രണ്ടു ചിത്രങ്ങളായിരുന്നു അത്. പതിനായിരങ്ങളാണ് അതിനു പിന്നാലെ ട്വിറ്ററിൽ ക്ലോഡിയയെ പിന്തുടരാനെത്തിയത്. ഇവർ മയക്കുമരുന്ന് മാഫിയിൽ പേരെടുത്തതോടെ സമാന്തരമായ വനിതാ സ്‌ക്വാഡും ഉണ്ടാക്കിയിരുന്നു.

മെക്സിക്കോയിലെ സൂപ്പർ മോഡലായ അവർ അന്ന് അറിയപ്പെട്ടിരുന്നത് റിയാലിറ്റി ഷോ താരം കിം കർദഷിയാന്റെ പേരിലായിരുന്നു. കർദഷിയാനുമായുള്ള രൂപസാദൃശ്യമായിരുന്നു കാരണം. കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തിൽ മരിക്കുമ്പോൾ അവരുടെ കൃത്യമായ പ്രായം പോലും ആർക്കും അറിയില്ലായിരുന്നു. പക്ഷേ 35 വയസ്സിനിടെ അവർ നേടിയെടുത്ത കുപ്രസിദ്ധി മെക്സിക്കോയിൽ മറ്റൊരു വനിതയ്ക്കും ഇന്നേവരെയില്ലാത്തതാണ്. ലഹരിമാഫിയയുടെ പല പ്രവർത്തനങ്ങൾക്കു പിന്നിലും ക്ലോഡിയയാണെന്നു നേരത്തേ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. നൈറ്റ് ക്ലബുകളിൽ തോക്കേന്തിയ അംഗരക്ഷകരുടെ അകമ്പടിയോടെയെത്തുന്ന അവരെ അതുവരെ കൗതുകത്തിന്റെ കണ്ണുകളോടെയായിരുന്നു മെക്സിക്കോക്കാരും കണ്ടിരുന്നത്. എന്നാൽ മോഡൽ പദവിയിൽ നിന്ന് മെക്സിക്കൻ ലഹരിമരുന്നു മാഫിയയിലെ ഏറ്റവും കരുത്തുറ്റ വനിതയെന്ന നിലയിലേക്ക് ഏതാനും വർഷംകൊണ്ടായിരുന്നു അവരുടെ വളർച്ച.

മരണം വിതച്ച് 'ആന്ത്രാക്സിന്റെ മഹാറാണി'

സിനലോവ കാർട്ടലെന്ന കൊടുംമാഫിയ സംഘത്തിന്റെ നെടുംതൂണായ വാക്വീൻ ഗുസ്മാൻ അറസ്റ്റിലായതും പിന്നാലെയെത്തിയ ഹോസെ റോഡ്രിഗോ ഏരെചികയെ യുഎസ് കുരുക്കിയതുമെല്ലാം ലഹരിക്കടത്തുകാർക്കു വൻ തിരിച്ചടിയാണു നൽകിയത്. എന്നാൽ ഗുസ്മാന്റെ അറസ്റ്റോടെ സിനലോവ കാർട്ടലിനു ചരമഗീതം എഴുതാമെന്ന മെക്സിക്കൻ ഭരണകൂടത്തിന്റെയും യുഎസിന്റെയും കണക്കുകൂട്ടലുകളെ അപ്പാടെ അട്ടിമറിക്കുന്നതായിരുന്നു ക്ലോഡിയയുടെ ഇടപെടൽ. പാവപ്പെട്ടവരെ സഹായിച്ചും തന്റെ കീഴിലുള്ള ലഹരികടത്തു ഗ്രാമങ്ങളിൽ സിനലോവ കാർട്ടൽ കമ്പനിയുടെ സിഎസ്ആർ പരിപാടികൾ മുഖേന വികസന പ്രവർത്തനങ്ങൾ നടത്തിയും പ്രദേശവാസികളുടെ പിന്തുണ നേടാൻ ഗുസ്മാനെ സഹായിച്ചിരുന്നവരിൽ പ്രമുഖയായിരുന്നു ക്ലോഡിയ. ജനങ്ങളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നതിനാൽ പലപ്പോഴും പൊലീസിനു വെട്ടിച്ച് രക്ഷപ്പെടാൻ ഈ മാഫിയ സംഘങ്ങൾക്കു സാധിച്ചിരുന്നു. ഗുസ്മാന്റെ പെൺരൂപമായിരുന്നു ക്ലോഡിയയെന്നാണു വിശേഷിപ്പിക്കപ്പെടുന്നത്.

ആഡംബര ജീവിതത്തോട് അമിതഭ്രമമുള്ള ക്ലോഡിയ മെക്സിക്കോയിൽ മോഹവിലയുള്ള മോഡൽ ആയിരുന്നു. സമൂഹമാധ്യമങ്ങളിലെ ഫോട്ടോകളിലൂടെയും ഇവർ വിവാദങ്ങളിൽ ഇടംപിടിച്ചു. സ്വന്തം മകനെ കിടക്കയിൽ കെട്ടുകണക്കിന് ഡോളറുകൾക്കിടയിലിട്ടുള്ള ചിത്രമായിരുന്നു അതിലൊന്ന്. ബിഎംഡബ്ല്യു കാറിൽ എകെ 47 സൂക്ഷിച്ച ചിത്രവും വൈറലായി. ആഡബംര കാറുകൾക്കും സിംഹത്തിനും ചീറ്റപ്പുലിക്കുമെല്ലാം ഒപ്പം ക്ലോഡിയയെടുത്ത ചിത്രങ്ങളും അവർക്ക് സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരെ സൃഷ്ടിച്ചു.നീന്തൽ വേഷത്തിലും ആഡംബര വസ്ത്രത്തിലുമെല്ലാമുള്ള ചൂടൻ ചിത്രങ്ങൾ വഴി മെക്സിക്കൻ യുവാക്കളുടെയും ഹരമായിരുന്നു ക്ലോഡിയ. ബിക്കിനി ധരിച്ച, അഴകളവുകളുള്ള കൊലയാളി, സർപ്പസുന്ദരി എന്നിങ്ങനെയായിരുന്നു രാജ്യാന്തരമാധ്യമങ്ങൾ ക്ലോഡിയയെ വിശേഷിപ്പിച്ചിരുന്നത്. ഇൻസ്റ്റഗ്രാമിലെയും താരങ്ങളിലൊരായിരുന്നു ക്ലോഡിയ.

സിനലോവ കാർട്ടലിന്റെ ബി ടീമായ ലോസ് ആന്ത്രാക്സിന്റെ തലവൻ ഹോസെ റോഡ്രിഗോ ഏരെചികയുടെ കാമുകിയായിരുന്നു ക്ലോഡിയയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. 'ആന്ത്രാക്സിന്റെ മഹാറാണി'യെന്നായിരുന്നു അവരുടെ വിശേഷണം തന്നെ. ലഹരിക്കടത്തുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സിനലോവ കാർട്ടൽ ചെയ്യുമ്പോൾ ആവശ്യമെങ്കിൽ കൊലപാതകങ്ങളിലൂടെ അവർക്കുള്ള വഴിയൊരുക്കിയിരുന്നത് ആന്ത്രാക്സ് സംഘമായിരുന്നു. സിനലോവയുടെ കൊലയാളി സംഘമെന്നു തന്നെ വിശേഷിപ്പിക്കാം ആന്ത്രാക്സിനെ.ലഹരിക്കടത്തു സംഘത്തിന്റെ പ്രവർത്തനത്തിനു തടസ്സം നിൽക്കുന്നവരെ കണ്ടെത്തി കൊലപ്പെടുത്തുന്ന ആന്ത്രാക്സിന്റെ 'സംഘടിത' നീക്കങ്ങളുടെ തലപ്പത്തു പ്രവർത്തിച്ചത് ക്ലോഡിയയാണ്. 2014 മേയിൽ ഇവരെ കൊലപ്പെടുത്താനും ശ്രമമുണ്ടായി. എന്നാൽ ആളുമാറി വെടിയേറ്റു മരിച്ചത് മറ്റൊരു വനിതയായിരുന്നു. സിനലോവ കാർട്ടലിന്റെ പേരിൽ മെക്സിക്കോയിൽ അരങ്ങേറിയിരുന്ന പല കൊലപാതകങ്ങളുടെയും ആസൂത്രണത്തിനു പിന്നിൽ ക്ലോഡിയ ആയിരുന്നെങ്കിലും അവരെ കുരുക്കാൻ മാത്രം െപാലീസിനു കഴിഞ്ഞിരുന്നില്ല.വാക്വീൻ ഗുസ്മാൻ എന്ന അധോലോക രാജാവ് കൊടുംക്രൂരതകൾക്കു വേണ്ടി ഉപയോഗിച്ചിരുന്ന സുന്ദരമായ മുഖമായിരുന്നു ക്ലോഡിയ എന്നതു പരസ്യമായ രഹസ്യമായിരുന്നു. എന്നാൽ െപാതുമധ്യത്തിൽ ഗുസ്മാനുമായുള്ള ബന്ധം ക്ലോഡിയ നിഷേധിച്ചിരുന്നു. ഗുസ്മാന്റെ നിർദ്ദേശങ്ങൾ കേട്ടു തുള്ളിയിരുന്നു ഒരു കളിപ്പാവയെന്നായിരുന്നു എൽ കീനോയെന്നു വിളിപ്പേരുള്ള ഹോസെയ്ക്കു മാധ്യമങ്ങൾ നൽകിയിരുന്ന വിശേഷണം

സെപ്റ്റംബർ 14ന് ഒരു ഫ്ലാറ്റിൽ ശ്വാസംമുട്ടിയാണ് ക്ലോഡിയ മരിച്ചതെന്നായിരുന്നു പൊലീസ് നിഗമനം. രക്തത്തിൽ അമിത അളവിൽ മദ്യത്തിന്റെ അംശവുമുണ്ടായിരുന്നു. വിഷവാതകമോ മറ്റെന്തെങ്കിലും ശ്വാസതടസ്സമുണ്ടാക്കുന്ന പദാർഥമോ ബലമായി ശ്വസിപ്പിച്ച് കൊലപ്പെടുത്തിയതാകാമെന്ന സാധ്യതയും പരിശോധിക്കുന്നുണ്ട്.തലേന്ന് നൈറ്റ് പാർട്ടിയിൽ ഒരാൾക്കൊപ്പം ക്ലോഡിയ പങ്കെടുത്തതിനു തെളിവുകൾ ഉണ്ട്. നൈറ്റ് പാർട്ടിക്കു ശേഷം അപാർട്ട്മെന്റിൽ തിരിച്ചെത്തിയ ക്ലോഡിയയെ പിറ്റേന്നു രാവിലെ വിളിച്ചപ്പോൾ എണീക്കാതായതോടെയാണ് പൊലീസിനെ അറിയിച്ചത്. ഇവർക്ക് എന്തു സംഭവിച്ചുവെന്ന കാര്യത്തിൽ അന്വേഷണ സംഘത്തിനും വ്യക്തതയില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടും വരാനിരിക്കുകയാണ്.

മെക്സിക്കോയുടെ പടിഞ്ഞാറൻ സംസ്ഥാനമായ ഹലീസ്‌കോയിലെ പ്രമുഖ നഗരമായ ഗ്വാഡലഹാരയിലെ കിണറ്റിൽ നിന്നു 44 മൃതദേഹങ്ങൾ കണ്ടെടുത്തതിനു തൊട്ടുപിന്നാലെയാണ് ക്ലോഡിയയുടെ ദുരൂഹമരണവും റിപ്പോർട്ട് ചെയ്യുന്നത്. പക്ഷേ ഇതുസംബന്ധിച്ച അന്വേഷണവും എങ്ങുമെത്തിയിട്ടില്ല. പക്ഷേ പൊടിപ്പും തൊങ്ങലും വെച്ച് സർപ്പസുന്ദരിയുടെ കഥകൾ മാധ്യമങ്ങൾ വാർത്തയാക്കിയതോടെ കൂടുതൽ സ്ത്രീകൾ ഈ മേഖലയിലേക്ക് ആകർഷിക്കപ്പെടുകയാണ് ഉണ്ടായത്.

തട്ടിക്കൊണ്ടുപോയി അടിമായി വളർത്തിയെടുക്കുന്നു

ഈ മാഫിയാ ജീവിതം എല്ലാവും സ്വയം തിരഞ്ഞെടുക്കുന്നതാണെന്ന് കരുതരുത്. അവരിൽ പലരെയും അഞ്ചും ആറും വയസ്സിൽ മാഫിയകൾ തട്ടിക്കൊണ്ടു പോകുന്നതാണ് എന്നിട്ട് ചെറുപ്പം മുതലേ ഒരു വാടകക്കൊലയാളിക്ക് വേണ്ട ആയോധനവിദ്യകളെല്ലാം തന്നെ പരിശീലിപ്പിച്ച് വളർത്തിയെടുക്കും.മുതിർന്ന് യൗവ്വനയുക്തകളാകുമ്പോഴേക്കും അവർ കൊലകൾ ചെയ്ത് അറപ്പുതീർന്നവരായിക്കാണും. സമാനകൾ ഇല്ലാത്ത ക്രൂരതയാണ് നടക്കുന്നത്.

ഇതു സംബന്ധിച്ച് യുകെയിലെ ഡെയിലിമെയിൽ പത്രം നടത്തിയ അന്വേഷണ റിപ്പോർട്ട് ഇങ്ങനെയാണ്. 'ഏഴ് വയസ്സിനും ഒൻപതിനും ഇടയിൽ പ്രായമുള്ള കുട്ടികളെ നിർബന്ധിതമായി അല്ലെങ്കിൽ തട്ടിക്കൊണ്ടുപോകൽ വഴി ഡ്രഗ് കാർട്ടൂലുകൾ കൂടുതലായി റിക്രൂട്ട് ചെയ്യുന്നു.14 വയസ്സിന് താഴെയുള്ള കുട്ടികളെ അവർ ചെയ്ത കുറ്റകൃത്യങ്ങൾക്ക് നിയമപരമായി ഉത്തരവാദികളാക്കാനാവില്ല എന്ന നിയമം ഉപയോഗപ്പെടുത്താൻ മയക്കുമരുന്ന് മേധാവികൾ താൽപ്പര്യപ്പെടുന്നു. 16 വയസ്സിന് മുമ്പ് സംഘങ്ങൾ അവരെ കൊലയാളികളായി പരിശീലിപ്പിക്കുന്നു.അവരുടെ പതിനെട്ടാം പിറന്നാളിന് മുമ്പായി അവർ കൊലപാതക കുറ്റം ചുമത്തിയാൽ മിനിമം ശിക്ഷ ലഭിക്കും.അത്തരത്തിലുള്ള ഒരു റിക്രൂട്ട്‌മെന്റാണ് ഇപ്പോൾ നടക്കുന്നത്.

ലാ ജാ എന്ന പെൺകുട്ടിയുടെ അനുഭവം ഇങ്ങനെയാണ്. ഒൻപതാമത്തെ വയസ്സിൽ ലോസ് സെറ്റാസ് കാർട്ടൽ റിക്രൂട്ട് ചെയ്ത അവർ രണ്ട് വർഷം മുമ്പ് സോഷ്യൽ മീഡിയയിൽ ട്രെൻഡുചെയ്യാൻ തുടങ്ങി. ബോഡി കവചത്തിൽ ടു വേ റേഡിയോ ഉപയോഗിച്ച് പോസ് ചെയ്യുകയും ക്യാമറയിലേക്ക് കുതിക്കുമ്പോൾ എകെ 47 വായുവിൽ ചൂണ്ടുകയും ചെയ്തു.'- ഡെയ്ലിമെയിൽ പറയുന്നു.

മെക്സിക്കോയിലെ മറ്റ് എല്ലാറ്റിനെയും എന്നപോലെ മാധ്യമപ്രവർത്തനത്തെതും മാഫിയകൾ റാഞ്ചിക്കഴിഞ്ഞു. നാർകോ വെബ്‌സൈറ്റുകൾക്കാണ് അവിടെ ഇപ്പോൾ ഡിമാന്റ്. അതായത് ഇത്തരത്തിലുള്ളെൈ സക്കോ വനിതകളുടെ ധീരകഥകളും അഭിമുഖങ്ങളും പ്രസിദ്ധീകരിക്കയാണ് അവർ ചെയ്യുന്നത്. ഇത്തരം വീരശൂര കഥകളിൽ ആകൃഷ്ടരായും, പണത്തോടുള്ള അത്യാർത്തിയുമാണ് യുവാക്കളെയും യുവതികളെയും ഡ്രഗ് കാർട്ടലുകളിലേക്ക് ആകർഷിക്കുന്നതും. പക്ഷേ വസ്തുതാപരമായ വിലയിരുത്തിയാൽ ലോകത്തിലെ ഏറ്റവും ക്രൂരന്മാരുടെ സംഘമാണ് മെക്സിക്കൽ ഡ്രഗ് കാർട്ടലുകൾ. ട്രംപ് പറഞ്ഞപോലെ ഐഎസിനേക്കാൾ ക്രൂരനും ഭീകരരും ആണ് അവർ.

ഓരോ അരമണിക്കുറിലും ഒരാൾ കൊല്ലപ്പെടുന്നു

ഐഎസിനെക്കാൾ അപകടകാരികൾ മെക്സിക്കൻ ലഹരിമരുന്നു മാഫിയകൾ ആണെന്ന യുഎസ് ഭരണകൂടത്തിന്റെ ആരോപണങ്ങളിൽ കഴമ്പുണ്ടെന്നാണ് ഐക്യരാഷ്ട്ര സംഘടന പുറത്തുവിട്ട കണക്കുകൾ പറയുന്നത്.2006 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ ഒരുലക്ഷം പേരാണു ലഹരിമാഫിയകളുടെ കുടിപ്പകയിൽ ഹോമിക്കപ്പെട്ടത്. ഓരോ അരമണിക്കൂറിലും മെക്‌സിക്കോയിൽ ഒരാൾ വീതം കൊല്ലപ്പെടുന്നുവെന്നു മെക്‌സിക്കൻ ഭരണകൂടവും സാക്ഷ്യപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കിയും എതിർക്കുന്നവരെ കെട്ടിടത്തിൽനിന്ന് എറിഞ്ഞുകൊന്നും കഴുത്തറത്തു തലകീഴായി കെട്ടിത്തൂക്കിയും ആളുകളിൽ ഭീതിപടർത്തുന്ന ഐഎസ് ഭീകരരുടെ മറ്റൊരു പതിപ്പാണു മെക്‌സിക്കോയിലെ ലഹരിക്കടത്തു മാഫിയയെന്നാണു യുഎസിന്റെ നിരീക്ഷണം. മെക്സിക്കൻ അതിർത്തിൽ അമേരിക്ക മതിൽ കെട്ടുന്നതും ഇതിനുവേണ്ടിതന്നെയാണ്.

2019 നംവബർ 4ന് മെക്സിക്കോ-അരിസോണ അതിർത്തിയിൽ ഒൻപതു പേരെ ലഹരിമരുന്നു മാഫിയ വെടിവച്ചുകൊന്നതാണ് മെക്സിക്കോയിൽ അരങ്ങുവാഴുന്ന മാഫിയ സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ട്രംപിനെ പ്രേരിപ്പിച്ചത്. സൂചന. യുഎസ്-മെക്സിക്കോ ഇരട്ടപൗരത്വമുള്ള മൂന്ന് സ്ത്രീകളും ആറ് കുട്ടികളുമാണ് അന്ന് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആറു കുട്ടികൾ അടുത്തുള്ള വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു. എട്ടുമാസം മാത്രം പ്രായമായ ഇരട്ടക്കുട്ടികളും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഭീകര സംഘടനയായി പ്രഖ്യപിക്കുന്നതോടെ അന്താരാഷ്ട്ര തലത്തിലുള്ള നടപടിയാണ് യുഎസ് ഉദ്ദേശിക്കുന്നത്.

കൊളമ്പിയ, നിക്കരാഗ്വേ, അർജന്റീന, ബ്രസീൽ, തുടങ്ങിയ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലൂടെയാണ് മയക്കുമരുന്ന് മാഫിയയുടെ മറ്റ് കേന്ദ്രങ്ങൾ. ഉൽപ്പാദക രാഷ്ട്രങ്ങളിൽ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ആഫ്രിക്കൽ രാജ്യങ്ങളും വരും. മയക്കുമരുന്ന് മാഫിയകളെ ഭീകര സംഘടനകളായി പ്രഖ്യാപിക്കുന്നതോടെ യുഎസിന് ഇവിടെയൊക്കെ ഇടപെടാൻ കഴിയും. അടിത്തട്ടുതൊട്ടുള്ള നടപടിയിലൂടെ മാത്രമേ മയക്കുമരുന്ന് മാഫിയയുടെ വേര് അറക്കാൻ കഴിയൂവെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കരുതുന്നത്.

യുഎസ് പ്രസിഡന്റായി ട്രംപ് അധികാരമേൽക്കുന്നതിനുതൊട്ടുമുൻപായിരുന്നു കൊടുംകുറ്റവാളി വാക്വീൻ ഗുസ്മാനെ മെക്സിക്കോ യുഎസിനു വിട്ടുകൊടുത്തത്. അന്നത്തെ മെക്സിക്കോ പ്രസിഡന്റ് എന്റീക് പെന നിയെറ്റോ, ഗുസ്മാനെ യുഎസിനു വിട്ടുകൊടുക്കേണ്ടെന്ന നിലപാടിലായിരുന്നെങ്കിലും ജയിൽചാട്ടം തുടർക്കഥയായപ്പോൾ തീരുമാനം മാറ്റുകയായിരുന്നു. ഗുസ്മാൻ ജയിലായിട്ടും അനുചരർ സുഖമായി മാഫിയാ പ്രവർത്തനം നടത്തുകയാണ്. പ്രസിഡന്റ് പദവി ഒഴിയുന്ന ബറാക് ഒബാമയ്ക്കുള്ള വിടപറയൽ സമ്മാനമായും മെക്സിക്കോ വിരുദ്ധനായ ട്രംപുമായി സമാധാനത്തിൽ പുലരാനുള്ള പ്രതീകാത്മക നീക്കവുമായിരുന്നു അത്. വാക്വീൻ ഗുസ്മാൻ പിടിയിലായതോടെ മെക്സിക്കൻ യുഎസ് അതിർത്തിയിൽ സമാധാനം പുലരുമെന്നും ട്രംമ്പും കണക്കുകൂട്ടി. എന്നാൽ ഗുസ്മാന്റെ അറസ്റ്റോടെ സിനലോവ കാർട്ടലിനു ചരമഗീതം എഴുതാമെന്ന മെക്സിക്കൻ ഭരണകൂടത്തിന്റെയും യുഎസിന്റെ കണക്കുകൂട്ടലുകൾ തെറ്റുന്നതാണ് പിന്നീട് കണ്ടത്.

ഗുസ്മാൻ ലോകത്തിലെ ഏറ്റവും വലിയ ക്രമിനൽ

ഹോളിവുഡ്ഡ് മസാല സിനിമാക്കഥകളെ അമ്പരപ്പിക്കുന്ന രീതിയിലായിരുന്നു, സിനലോവ കാർട്ടൽ സ്ഥാപകൻ വാക്വീൻ ഗുസ്മാന്റെ വളർച്ച. മൂന്നാംക്ലാസ്സിൽ പഠനം നിർത്തി അച്ഛനൊപ്പം പൊതിക്കഞ്ചാവു വിറ്റു നടന്ന ബാലൻ മെക്സിക്കോയിലെ ലഹരിക്കടത്തു സംഘത്തിന്റെ തലവനായത് ചോര ചിന്തി തന്നെയാണ്. വെറും നാലരയടിമാത്രം ഉയരംമാത്രമുള്ളതനാൽ 'കുള്ളൻ' എന്ന് ഇരട്ടപ്പേരുവീണ ഗുസ്മാൻ മനോധൈര്യവും തോക്ക് ഉപയോഗിക്കുന്നതിലെ മിടുക്കമാണ് തുണയായത്. കൗമാര പ്രായത്തിൽ എത്തിയപ്പോഴേക്കും ഇയാൾ പ്രാദേശിക ഗുണ്ടകളുടെ തലവനായി. ഈ സംഘാടനമികവാണ് ഗുസ്്മാനെ വളർത്തിയതെന്നാണ് ബിബിസി എഴുതുന്നത്. യൗവനത്തുടക്കത്തിൽ തന്നെ രാജ്യത്തിന്റെ നാനാ ഭാഗത്തുമുള്ള കള്ളക്കടത്തുകാരെ ഏകോപിപ്പിച്ച് സിനലോവ കാർട്ടൽ എന്ന ആരും പേടിക്കുന്ന സംഘടനയുണ്ടാക്കാൻ ആയാൾക്ക് കഴിഞ്ഞു.

തനിക്കെതിരെ നീങ്ങുന്നവർ പൊലീസ് ഓഫീസറായാലും പത്രപ്രവർത്തകനായാലും ഗുസ്മാൻ തല അറുക്കുമെന്നുറപ്പാണ്. ഒറ്റുകാരെ പരസ്യമായി കെട്ടിത്തൂക്കി കൊല്ലും. അതായത് ശത്രുക്കളെ കണ്ടെത്തി തല അറുത്ത് റോഡരികിൽ പ്രദർശിപ്പിപ്പിക്കുന്ന നിഷ്ഠൂരനാണിയാൾ. മെകിസിക്കോയിൽ പതിവായ ഒരു കൊലപാതക രീതിയുമാണിത്. കൊലപാതക പരമ്പര ജയിലിലേക്കും വ്യാപിപ്പിച്ചു. നോർത്ത് മെക്‌സിക്കോയിലെ ടോപോ ചികോ ജയിലിലാണ് രണ്ട് വിഭാഗത്തിൽ പെട്ട മയക്കുമരുന്ന് കടത്ത് സംഘത്തിലുള്ള പ്രതികൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ 52 പേരാണ് കൊല്ലപ്പെട്ടത്.

മയക്കുമരുന്ന് കള്ളക്കടത്തിലൂടെ വരുമാനം കുമിഞ്ഞുകൂടിയപ്പോൾ ആധുനിക ആയുധങ്ങൾ വാങ്ങി തന്റെ സേനയെ ഇയാൾ നവീകരിച്ചു്.ഗ്രനേഡുകളും റോക്കറ്റുകളുംപോലും ഈ സംഘത്തിന്റെ കൈയിലുണ്ട്. പൊലീസ് പിടിക്കാതിരിക്കാൻ നഗരങ്ങളിൽ തുരങ്കങ്ങൾ ഉണ്ടാക്കിയായിരുന്നു സഞ്ചാരം! ജയിലിൽ അടച്ചാലും ചാൾസ് ശോഭരാജിനെ വെല്ലുന്ന രീതിയിൽ ഗുസ്മാൻ രക്ഷപ്പെടും. ജയിൽപ്പുള്ളികളുടെ അലക്കുതുണിക്കെട്ടിനുള്ളിൽ പതുങ്ങിയിരുന്നാണ് നാലരയടി മാത്രം ഉയരമുള്ള ഗുസ്മാൻ ഒരിക്കൽ രക്ഷപ്പെട്ടത്.ഒന്നര കിലോമീറ്റർ നീളമുള്ള തുരങ്കത്തിലൂടെയും ഒരിക്കൽ രക്ഷപ്പെട്ടു. തുരങ്കത്തിലെ പാളങ്ങളിലൂടെ ഓടുന്ന പ്രത്യേക മോട്ടർ സൈക്കിളും അനുയായികൾ തയാറാക്കി വച്ചിരുന്നു. 2009ൽ ഫോബ്‌സ് മാസിക തയാറാക്കിയ അതിസമ്പന്നരുടെ പട്ടികയിൽ ഇടം നേടിയ ഗുസ്മാൻ യുഎസിലേക്ക് ഏറ്റവും കൂടുതൽ കൊക്കെയിനും മരിജുവാനയും കയറ്റിപ്പോകുന്ന മെക്സിക്കൻ നഗരമായ ലോസ് മോചിസാണു തട്ടകമാക്കിയത്.

തന്റെ ജീവിത കഥ സിനിമയാക്കാനുൾപ്പെടെശ്രമം നടത്തുന്നതിനിടെയാണ് ഇയാൾ അറസ്റ്റിലായത്. ബറാക് ഒബാമയ്ക്കുള്ള വിടപറയൽ സമ്മാനമായും മെക്സിക്കോ വിരുദ്ധനായ ട്രംമ്പുമായി സമാധാനത്തിൽ പുലരാനുള്ള നീക്കമായും മുൻ മെക്സിക്കൻ പ്രസിഡന്റ് എന്റീക് പേനിയ നിയത്തോ യുഎസിനു വച്ചുനീട്ടിയത് ഗുസ്മാനെയായിരുന്നു. എത്ര സുരക്ഷാസന്നാഹമുള്ള ജയിലിൽ പിടിച്ചിട്ടാലും പുല്ലുപോലെ ചാടിപ്പോരുന്ന കുറ്റവാളിയെ തളയ്ക്കാൻ യുഎസിനു മാത്രമേ സാധിക്കൂവെന്ന തിരിച്ചറിവും ആ നാടുകടത്തലിനു പിന്നിലുണ്ടെന്നും രാജ്യാന്തരമാധ്യമങ്ങൾ വിധിയെഴുതി. ജീവപര്യന്തംതടവിനു ശിക്ഷിക്കപ്പെട്ട ഗുസ്മാൻ യുഎസിൽ തടവിലാണിപ്പോൾ. ജീവപര്യന്തത്തിനൊപ്പം 30 വർഷവും തടവും യുഎസ് കോടതി ഗുസ്മാനു വിധിച്ചിരുന്നു.

പക്ഷേ ഗുസ്മാൻ അകത്തായിട്ടും കാർട്ടൽ ശക്തി പ്രാപിക്കയാണ് ഉണ്ടായത്. ഹോസെ റോഡ്രിഗോ ഏരെചിക, ക്ലോഡിയ ഓച്ചോവ ഫെലിക്സ്, എന്നിവരിലൂടെ സിനലോവ കാർട്ടൽ വളർന്നു. ഏരെചികയെ യുഎസ് പിടികൂടി. ക്ലോഡിയ ഓച്ചോവ ഫെലിക്സ് ദുരൂഹ സാഹചര്യത്തിൽ സെപ്റ്റംബറിൽകൊല്ലപ്പെട്ടു. പക്ഷേ എന്നിട്ടും കാർട്ടൽ തളർന്നില്ല. ഈ വർഷം ജൂൺ 18ന് രാജ്യത്ത് ഏറ്റവും ആസുത്രിതവും ക്രൂരവുമായ ആക്രമണത്തിന് സാക്ഷ്യം വഹിച്ച് മെക്‌സിക്കോ സിറ്റി സാക്ഷ്യം വഹിച്ചത്..കുപ്രസിദ്ധ ക്രിമിനൽ സംഘമായ ജാലിസ്‌കോ ന്യൂ ജനറേഷൻ കാർട്ടലുമായി (സിജെഎൻജി) ബന്ധമുള്ള ഡസൻ കണക്കിനു തോക്കുധാരികൾ മെക്സിക്കോ സിറ്റി പൊലീസ് മേധാവിയെ വധിക്കാനാണു പദ്ധതിയിട്ടത്. ഗുരുതരമായി പരുക്കേറ്റ പൊലീസ് മേധാവി തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്.

അമേരിക്കയടക്കം ഇത്രയും കാലം ശ്രമിച്ചിട്ടും തടയാൻ കഴിയാതിരുന്ന ഈ മാഫിയയെ തകർത്തത് കോവിഡ് വൈറസാണ്. പക്ഷേ ഇപ്പോൾ മെക്സിക്കോ ലോക്ഡൗൺ ഒക്കെ പിൻവലിച്ച്, തങ്ങളുടെ സമ്പദ് വ്യവസ്ഥ തകരാതിരിക്കാനായി സുഖവാസ കേന്ദ്രങ്ങൾ അടക്കം തുറന്നുകൊടുക്കാനുള്ള തയ്യാറെടുപ്പിലാണ്. അതോടെ വനിതകളുടെ വർധിച്ച പിന്തുണയോടെ ഈ മയക്കുമരുന്ന് സംഘങ്ങൾ തിരിച്ചുവരുമോ. മെക്സിക്കോയെ മാത്രമല്ല, ലോകത്തെ തന്നെ അലട്ടുന്ന ഒരു ചോദ്യമാണ് അത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP