Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202206Thursday

നാടോടികളായി എത്തിയവർ കർഷകരായ കന്യാസ്ത്രീകളുടെ കൃഷി ഭൂമി വെട്ടിപ്പിടിച്ച് തുടക്കം; കുട്ടികളെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുന്ന കൊടും ക്രൂരന്മാർ; ക്രൈസ്തവ വിശ്വാസികളെ കണ്ടാൽ കൊന്നുതള്ളുന്നത് ഹോബി; പോളിയോ നൽകുന്ന ആരോഗ്യ പ്രവർത്തകരെയും കൊന്നുതള്ളി; ആഫ്രിക്കയെ ചോരയിൽ മുക്കുന്ന ബൊക്കോ ഹറാം എന്ന ഭീകര സംഘടനയുടെ കഥ

നാടോടികളായി എത്തിയവർ കർഷകരായ കന്യാസ്ത്രീകളുടെ കൃഷി ഭൂമി വെട്ടിപ്പിടിച്ച് തുടക്കം; കുട്ടികളെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുന്ന കൊടും ക്രൂരന്മാർ; ക്രൈസ്തവ വിശ്വാസികളെ കണ്ടാൽ കൊന്നുതള്ളുന്നത് ഹോബി; പോളിയോ നൽകുന്ന ആരോഗ്യ പ്രവർത്തകരെയും കൊന്നുതള്ളി; ആഫ്രിക്കയെ ചോരയിൽ മുക്കുന്ന ബൊക്കോ ഹറാം എന്ന ഭീകര സംഘടനയുടെ കഥ

മറുനാടൻ ഡെസ്‌ക്‌

അബുജ: നൈജീരിയൻ ഭീകരസംഘടന ബൊക്കോ ഹറാമിന്റെ തലവൻ അബൂബക്കർ ശെഖാവോ കൊല്ലപ്പെട്ടു എന്ന് ലോക് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുമ്പോഴും രണ്ട് വാദങ്ങൾ ഇക്കാര്യത്തിൽ ഉയരുന്നുണ്ട്. കൊല്ലപ്പെട്ടില്ലെന്നാണ് ഭീകരസംഘടനയുടെ വക്താക്കൾ അവകാശപ്പെടുന്നത്. ആഫ്രിക്ക ഭൂഖണ്ഡത്തിലെ വിവിധ രാജ്യങ്ങളിൽ ചോരപ്പുഴ ഒഴിക്കുന്ന ഭീകര സംഘടനയാണ് ബൊക്കോ ഹറാം. നിരപരാധികളായ ആയിരങ്ങളെ മതഭീകരതയുടെ പേരിൽ കൊന്നു തള്ളിയവരാണ് ഇവർ.

2014ൽ നൂറ് കണക്കിന് കുട്ടികളെ തട്ടിക്കൊണ്ട് പോയതിലൂടെയാണ് ബൊക്കോ ഹറാം ആഗോള ശ്രദ്ധനേടിയത്. ഇവരുടെ ആക്രമണത്തിൽ ഇതുവരെ 30,000 ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും 20 ലക്ഷത്തിലധികം ആളുകൾ വീടുകളിൽ നിന്ന് പലായനം ചെയ്യുകയും ചെയ്തതായിട്ടാണ് റിപ്പോർട്ടുകൾ. നൈജീരിയയിലും ബുക്കിനഫുസോയിലുമായി ആയിരങ്ങളെ ഈ ഭീകര സംഘടന കൊന്നു തള്ളുന്നു. കുഞ്ഞുങ്ങളെ അടക്കം നിഷ്‌ക്കരുണം കൊന്നുതള്ളുന്ന ഇക്കൂട്ടർ ഇന്ന് ലോകത്തെ ഏറ്റവും അപകടകാരിയായ ഭീകര സംഘടനയാണ്.

ബുക്കിന ഫുസോയിൽ കഴിഞ്ഞ ദിവസം ഒരു ഗ്രാമത്തിൽ അതിക്രമിച്ചെത്തിയ തീവ്രവാദികൾ നിഷ്‌ക്കരുണം കൊലപ്പെടുത്തിയ് 130തോളം പേരാണ്. ഇത്തരം ആക്രമണങ്ങൾ ഇവിടെ നിത്യസംഭവമാണ്. ക്രൈസ്തവരെ തെരഞ്ഞു പിിച്ചു ആക്രമിക്കുകയും ചെയ്യുന്നവരാണ് ഈ സംഘടന.

ക്രൈസ്തവരുടെ അന്തകനായ സംഘടന

നൈജീരിയയിലെ മുസ്ലിം തീവ്രവാദത്തിന് ഇരയായി കൊല്ലപ്പെട്ടത് ആയിരത്തിലധികം ക്രിസ്തീയ മതവിശ്വാസികളാണ്. ഇസ്ലാമിക തീവ്രവാദ സംഘടനകളായ ബൊക്കോ ഹറാമും- ഫലാനി തീവ്രവാദികളും ചേർന്ന് കൊലപ്പെടുത്തിയത് ആയിരത്തോളം ക്രിസ്ത്യൻ മത വിശ്വാസികളെയായിരുന്നു എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. മുസ്ലിം നാടോടി സമൂഹമാണ് നൈജീരിയയിലെ ഫുലാനികൾ.

തങ്ങളുടെ കൃഷിഭൂമി കുറഞ്ഞുവരുന്നതും ആൾസംഘ്യ വർദ്ധിച്ച് വരുന്നതും കാരണം ഇവരിൽ ഒരു വിഭാഗം കർഷകരായ ക്രിസ്ത്യാനികളുടെ ഭൂമി പിടിച്ചെടുക്കുകയും അതിനെ എതിർക്കുന്നവരെ വകവരുത്തുകയുമാണ് ചെയ്യുന്നത്. 'നിങ്ങളുടെ ഭൂമി അല്ലെങ്കിൽ നിങ്ങളുടെ രക്തം' എന്നതാണ് ഇവരുടെ മുദ്രാവാക്യം. പ്രധാനമായും പ്ലാറ്റൂ, ബെന്യു, തരാബ, തെക്കൻ കാടുണ, ബൗച്ചി സംസ്ഥാനത്തെ ഏതാനും പ്രദേശങ്ങൾ, എന്നീ സ്ഥലങ്ങളിലെ ക്രിസ്ത്യൻ സമൂഹങ്ങളെയാണ് ഫുലാനി തീവ്രവാദി ഗ്രൂപ്പ് ലക്ഷ്യം വയ്ക്കുന്നത്.ഹ്യുമാനിറ്റേറിയൻ എയ്ഡ് റിലീഫ് ട്രസ്റ്റിന്റെ റിപ്പോർട്ടിനെ ആസ്പദമാക്കി 'ദ ക്രിസ്ത്യൻ പോസ്റ്റ്' റിപ്പോർട്ട് ചെയ്യുന്നു.

1000 പേരുടെ കൊലപാതകത്തിൽ ആഫ്രിക്കൻ ഇസ്ലാമിക തീവ്രവാദ സംഘടനയായ ബൊക്കോ ഹറാമിനും പങ്കുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ, സൈനികർ എന്നിവരെയാണ് ബോക്കോ ഹറാം പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. ക്രിസ്ത്യൻ സമൂഹത്തെ തന്നെ ഈ രണ്ടു സംഘടനകളും ആക്രമിക്കുന്നതിന് പിന്നിൽ മതവൈരമാണ് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ക്രിസ്ത്യൻ പാസ്ച്ചർമാരെയും ക്രിസ്ത്യൻ സമൂഹത്തിലെ നേതാക്കളെയും ഇവർ ആക്രമിക്കുന്നു.

നൈജീരിയയിൽ ബൊക്കോം ഹറാം തീവ്രവാദികളുടെ ആക്രമണം ഏറ്റവും അധികം നേരിടുന്ന രൂപതകളിലൊന്നാണ് വടക്കൻ നൈജീരിയയിലെ മൈദുഗുരി രൂപത. നൈജീരിയയിലെ ഇസ്ലാമിക തീവ്രവാദം മൂലം 2015 ജൂൺ മുതൽ ഏതാണ്ട് 12,000 ക്രൈസ്തവർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ബിഷപ്പ് ഡോയം പറയുന്നു. ബൊക്കോ ഹറാമിന് പുറമേ, ഇസ്ലാമിക ഗോത്രവർഗമായ ഫുലാനികളും ഐസിസുമായി ബന്ധമുള്ള ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റേൺ ആഫ്രിക്ക പ്രോവിൻസും ക്രൈസ്തവ വേട്ട തുടരുകയാണ്.

ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഒരുപോലെ ഇസ്ലാമിക തീവ്രവാദത്തിന്റെ ഇരകളാകുന്നുണ്ട്. 2013ഫ 17 കാലഘട്ടത്തിൽ 5,247 മുസ്ലീങ്ങളെ ബൊക്കോം ഹറാം കൊലപ്പെടുത്തിയെന്ന അഡമാവ സംസ്ഥാനത്തെ മുസ്ലിം കൗൺസിലിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടിയ ബിഷപ്പ്, ആഫ്രിക്കയിലെ സാഹേൽ മേഖല തീവ്രവാദികളുടെ പറുദീസയായി മാറുകയാണെന്നും പറഞ്ഞു. ചാഡ്, മാലി, നിഗർ എന്നിങ്ങനെയുള്ള രാജ്യങ്ങളിലും തീവ്രവാദം വളരുകയാണ്.

ഇറാഖിലെയും സിറിയയിലെയും ഐസിസ് അധിനിവേശം അവസാനിച്ചതോടെ അവർ ആഫ്രിക്കയിൽ പുതിയ യുദ്ധമുഖം തുറന്നിരിക്കുകയാണെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ പ്രകാരം ബൊക്കോ ഹറാമുമായി ബന്ധപ്പെട്ട ആക്രമണങ്ങളിൽ കഴിഞ്ഞ രണ്ട് ദശകങ്ങൾക്കുള്ളിൽ 36,000 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും 20 ലക്ഷത്തിൽപ്പരം പേർ ഭവനരഹിതരായിട്ടുണ്ടെന്നും 2021ലെ 'റിലീജിയസ് ഫ്രീഡം റിപ്പോർട്ട്' വ്യക്തമാക്കുന്നു.

ആരോഗ്യ പ്രവർത്തകരെ വെടിവെച്ചു കൊല്ലുന്നവർ

ആഫ്രിക്ക പോളിയോ മുക്തമാകുന്നതിന് തടസം നിന്നിരുന്ന സംഘടന കൂടിയാണ് ബൊക്കോ ഹറാം തീവ്രാദികൾ. ബോക്കോ ഹറാമുമായുള്ള പോരാട്ടം ശക്തമായായ നൈജീരിയയുടെ ചില ഭാഗങ്ങൾ എത്തിച്ചേരാൻ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് ബൊർനോ സംസ്ഥാനം .20 ലക്ഷത്തിലധികം ആളുകൾ ഇവിടെനിന്ന് നിന്ന് പലായനം ചെയ്തു. എന്നിട്ടും ആരോഗ്യ പ്രവർത്തകർ അവരെ തേടിയെത്തി. കാനോയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ ബോക്കോ ഹറാം നടത്തിയ രണ്ട് വെടിവയ്പുകളിൽ 2013 ൽ ഒമ്പത് സ്ത്രീ പോളിയോ വാക്‌സിനേറ്റർമാർ കൊല്ലപ്പെട്ടത് ലോകത്തെ നടുക്കിയിരുന്നു.

അതിനിടെ ബോക്കോ ഹറാമിന്റെ മനുസ്സുമാറ്റിയ മറ്റൊരു സംഭവം ഉണ്ടായി. അവുടെ കുട്ടികളിലും പോളിയോ എടർന്നു. നൈജീരിയയുടെ വിദൂര വടക്കുകിഴക്കൻ ഭാഗത്തുള്ള ബോർനോ സംസ്ഥാനത്ത്, 2016 ൽ ബോക്കോ ഹറാം കലാപത്തിന്റെ പ്രഭവകേന്ദ്രമായ വൈൽഡ് പോളിയോ റിപ്പോർട്ട് ചെയ്തു. അതോടെയാണ് ഇവരുടെ മനസ്സുമാറിയതെന്നും ബിബിസിയടക്കമുള്ള മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.

മടങ്ങി വരാത്ത 112 പെൺകുട്ടികൾ

2014 ഏപ്രിൽ 14 - നൈജീരിയയിലെ ബോൺ പ്രവിശ്യയിലെ ചിബോക് ഗവൺമെന്റ് സെക്കൻഡറി സ്‌കൂളിൽ നിന്നും 115 പെൺകുട്ടികളെയാണ് തീവ്രവാദികൾ തട്ടിക്കൊണ്ടു പോയത്. നാലഞ്ച് ട്രക്കുകളിലായി വന്നിറങ്ങിയ തീവ്രവാദികൾ ലക്ഷ്യമിട്ടതുകൊള്ളയടിക്കായിരുന്നു. അവിടെ പെൺകുട്ടികളെ കണ്ടതോടെ സംഘത്തലവന്റെ മട്ടുമാറി.

സ്ത്രീകളോടുള്ള ബൊക്കോ ഹറാമിന്റെ നിലപാട് വളരെ കുപ്രസിദ്ധമാണ്. സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷിദ്ധമാണ് എന്ന കടുത്ത തീവ്രവാദനയമാണ് അവർ പിന്തുടരുന്നത്. പാശ്ചാത്യ വിദ്യാഭ്യാസവും വിലക്കപ്പെട്ട ഒന്നായി അവർ കണ്ടിരുന്നു. ഈ രണ്ടു കുറ്റങ്ങളിലും ഏർപ്പെട്ട ആ സ്‌കൂളിലെ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോവാൻ ആ സംഘം തീരുമാനിച്ചു. ആവുന്നത്ര പേരെ തങ്ങളുടെ ട്രക്കുകളിൽ കുത്തി നിറച്ചും, ബാക്കിയുള്ളവരെ പൊരിവെയിലത്തും നടത്തിച്ചും അവർ തട്ടിക്കൊണ്ടുപോയി. അവരെ തടയാനുള്ള ധൈര്യം സ്ഥലത്തെ പൊലീസിനോ പട്ടാളത്തിനോ ഉണ്ടായില്ല. അത്രയ്ക്ക് കുഖ്യാതമായിരുന്നു ആ പ്രദേശത്ത് ബോക്കോഹറാം എന്ന തീവ്രവാദ സംഘടന.

ആ പെൺകുട്ടികളെ അവർ കൊണ്ടുപോയത് നൈജീരിയയുടെ വടക്കുകിഴക്കൻ പ്രവിശ്യയിൽ 2,258 ചതുരശ്ര കിലോമീറ്ററിൽ പരന്നുകിടക്കുന്ന സാംബിസാ വനത്തിനുള്ളിലെ കൊണ്ടുംഗാ പ്രദേശത്തേക്കായിരുന്നു. ബൊക്കോ ഹറാമിന്റെ ശക്തികേന്ദ്രമായിരുന്ന ആ കാടുകൾക്കുള്ളിൽ അവരുടെ ക്യാംപുകൾ പ്രവർത്തിച്ചു പോന്നിരുന്നു. ആ പെൺകുട്ടികളെ തങ്ങളുടെ ഒളിപ്പോരാളികളുടെ ലൈംഗിക അടിമകളാക്കാനും ക്യാംപുകളിൽ പാചകമടക്കമുള്ള ജോലികൾ ചെയ്യിക്കാനുമായിട്ടാണ് അവർ തട്ടിക്കൊണ്ടുപോയത്. പോകും വഴി 57 പെൺകുട്ടികൾ ട്രക്കിൽ നിന്നും എടുത്തുചാടി ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കുള്ളിൽ നൈജീരിയൻ സർക്കാരും ബൊക്കോ ഹറാമും തമ്മിൽ നടന്ന പല ചർച്ചകൾക്കൊടുവിൽ പല വ്യവസ്ഥകളും പാലിച്ചുകൊണ്ട് 107 കുട്ടികളെ അവർ വിട്ടയച്ചു.

112 പെൺകുട്ടികൾ ഇന്നും തിരിച്ചെത്തിയിട്ടില്ല. തങ്ങളിൽ നിന്നും പറിച്ചെടുത്തുകൊണ്ടു പോയ തങ്ങളുടെ മക്കളെയും കാത്ത് കണ്ണുനീർ വാർത്തിരിക്കുകയാണ് അത്രയും തന്നെ കുടുംബങ്ങൾ. അഞ്ചു നീണ്ട വർഷങ്ങൾ പിന്നിട്ടുകഴിഞ്ഞു. ആ കുട്ടികളുടെ കൗമാരം നിർദ്ദയം അവരിൽ നിന്നും ഹനിക്കപ്പെട്ടുകാണും. അവരിൽ ഭൂരിഭാഗവും ഇപ്പോൾ ലൈംഗികമായ പീഡനങ്ങൾക്ക് ഇരയായിക്കാണും. പലരും തങ്ങളെ ആക്രമിച്ചവരുടെ കുഞ്ഞുങ്ങളെ പ്രസവിച്ചുപോലും കാണും. ആറ്റുനോറ്റുണ്ടായി തങ്ങൾ താലോലിച്ചു വളർത്തിയ പെൺകുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയിട്ട് അവരെ തിരിച്ചു പിടിക്കാൻ കാര്യമായ ഒരു പരിശ്രമവും നടത്താത്ത സർക്കാരുകളോട് അവർക്ക് കടുത്ത അമർഷമുണ്ട്. പലവിധത്തിലുള്ള അന്താരാഷ്ട്ര സമ്മർദ്ദങ്ങളും ക്യാമ്പെയ്നുകളും മറ്റും നടത്തപ്പെട്ടിട്ടും ഒന്നും ഇന്നുവരെ ഫലം കണ്ടിട്ടില്ല.

'ബോക്കോ ഹറാം' എന്ന പേരിന്റെ അർഥം തന്നെ 'പാശ്ചാത്യമായതെന്തും നിഷിദ്ധം' എന്നാണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്ഥാപനവും, വ്യാപനവുമാണ് ഈ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. അതിനായി അക്രമത്തിന്റെ മാർഗമാണ് അവർ അവലംബിച്ചിരിക്കുന്നത് എന്നുമാത്രം. 2009 -ൽ നൈജീരിയയുടെ ഉത്തരഭാഗങ്ങളിൽ സജീവമായി പ്രവർത്തിച്ചു പോരുന്ന ഈ സംഘടന നിരവധി കൊലപാതകങ്ങൾക്കും ബോംബാക്രമണങ്ങൾക്കും തട്ടിക്കൊണ്ടുപോവാളുകൾക്കും ഉത്തരവാദികളാണ്. ഇന്നുവരെ ഏകദേശം 27, 000 പേരോളം ഇന്നുവരെ ഇവരുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇരുപതു ലക്ഷത്തിൽപ്പരം പേർക്ക് വീടുവിട്ടോടേണ്ടി വന്നിട്ടുണ്ട്. ബുർഖയണിഞ്ഞ സ്ത്രീകളെ ചാവേർ ബോംബുകളാക്കി ഉപയോഗിക്കുന്ന പതിവും ബൊക്കോ ഹറാമിനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP