Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202005Saturday

സിനിമയിൽ വേഷം നൽകി യുവതികളെ ചൂണ്ടയിടും; ആക്റ്റിങ്ങ് വിത്ത് ബെഡ് പാക്കേജിലൂടെ പിന്നെ നിരന്തര ബ്ലാക്ക് മെയിലിങ്ങ്; ഗൾഫ്ഷോകൾ വഴിയും ഇവൻസ് നടത്തിയും സ്വർണ്ണക്കടത്ത്; യോനിയിലും മലദ്വാരത്തിലും ഒളിപ്പിക്കാൻ അറബി സ്ത്രീകളെകൊണ്ട് പ്രത്യേക പരിശീലനം; ഷാഡോ പ്രൊഡ്യുസർമാരായി മലയാള സിനിമയിൽ കോടികൾ വാരിയെറിയുന്നവരുടെ ലക്ഷ്യവും പകൽ പോലെ വ്യക്തം; ഷംനാ കാസിം ബ്ലാക്ക് മെയിൽ കേസ് മലയാള സിനിമയുടെ അധോലോകബന്ധങ്ങളുടെ സൂചകമോ?

സിനിമയിൽ വേഷം നൽകി യുവതികളെ ചൂണ്ടയിടും; ആക്റ്റിങ്ങ് വിത്ത് ബെഡ് പാക്കേജിലൂടെ പിന്നെ നിരന്തര ബ്ലാക്ക് മെയിലിങ്ങ്; ഗൾഫ്ഷോകൾ വഴിയും ഇവൻസ് നടത്തിയും സ്വർണ്ണക്കടത്ത്; യോനിയിലും മലദ്വാരത്തിലും ഒളിപ്പിക്കാൻ അറബി സ്ത്രീകളെകൊണ്ട് പ്രത്യേക പരിശീലനം; ഷാഡോ പ്രൊഡ്യുസർമാരായി മലയാള സിനിമയിൽ കോടികൾ വാരിയെറിയുന്നവരുടെ ലക്ഷ്യവും പകൽ പോലെ വ്യക്തം; ഷംനാ കാസിം ബ്ലാക്ക് മെയിൽ കേസ് മലയാള സിനിമയുടെ അധോലോകബന്ധങ്ങളുടെ സൂചകമോ?

എം മാധവദാസ്

'70 കളുടെ അവസാനത്തോടെ ബോളിവുഡിൽ ഡി കമ്പനി പിടിമുറിക്കിയത്, ചെറിയ തർക്കങ്ങളിൽ മധ്യസ്ഥർ ആയിക്കൊണ്ടായിരുന്നു. പിന്നെ അവരുടെ ഗോൾഡ് സ്മഗ്ളിങ്ങിനും മറ്റ് അനധികൃത ബിസിനസിലും താരങ്ങളെ കരുവാക്കി. ക്രമേണെ ആര് അഭിനയിക്കണം ആര് സംവിധാനം ചെയ്യണം എന്നുവരെ അവർ തീരുമാനിക്കുന്ന അവസ്ഥയെത്തി. ഹിന്ദി നടിമാർ ദൂവൂദിന്റെ കിടപ്പറ പങ്കിടേണ്ടി വന്നു. എതിർത്തവരുടെ രക്തം തെരുവിൽ ഒഴുകി. 93ലെ മുംംബെ സ്ഫോടന പരമ്പരകൾവരെ ഹിന്ദി സിനിമയെ നിയന്ത്രിച്ചത് ഈ അധോലോകം ആയിരുന്നു. മുളയിലെ നുള്ളിക്കളാവുന്ന ക്രിമിനലിസത്തെ ഈ രീതിയിൽ വഷളാക്കിയത് സിനിമാക്കാർ തന്നെയായിരുന്നു.'- മുബൈ മിറർ ലേഖകൻ സാവന്ത് ഡേ തയ്യാറാക്കിയ ബോളിവുഡ് ആൻഡ് അണ്ടർവേൾഡ് എന്ന ലേഖനത്തിലെ സുപ്രധാന നിരീക്ഷണം ആണിത്. ചെറിയ ചെറിയ ക്രിമനിൽ ആക്റ്റിവിറ്റികളെ നിസ്സാരമായി കാണാൻ കഴിയില്ലെന്നും അത് മുളയിലേ നുള്ളിയില്ലെങ്കിലും എന്തുസംഭവിക്കുമെന്ന് ഈ ലേഖനം ചൂണ്ടിക്കാട്ടുന്നു.

ഹിന്ദി സിനിമയിൽ സംഭവിച്ചതിനോട് മലയാളത്തെ താരതമ്യം ചെയ്യുന്നത് അതിശയോക്തി തന്നെയാണ്. പക്ഷേ ഇപ്പോൾ ഇവിടെയുള്ള ഒരു പ്രതിഭാസം നോക്കു. ഷാഡോ പ്രൊഡ്യൂസർ എന്നൊരു വിഭാഗം ഉയർന്നുവുന്നു. എവിടെനിന്നാണ് പണം വരുന്നതെന്ന് ആർക്കും മനസ്സിലാവുന്നില്ല. ഇതോടൊപ്പം ക്രിമിനൽ പ്രവർത്തനങ്ങൾ വർധിച്ചു വരികയാണ്. സാവന്ത് ഡേ നിരീക്ഷിക്കുന്നപോലെ മുളയിലേ നുള്ളാനുള്ള ഒരു ശ്രമവും നടക്കുന്നില്ല. വർഷങ്ങൾക്കുമുമ്പുതെന്ന പൾസർ സുനിയെക്കുറിച്ച് നിർമ്മാതാവ് സുരേഷ്‌കുമാർ പരാതി നൽകിയിരുന്നു. തന്റെ ഭാര്യയും നടിയുമായ മേനകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ. എന്നാൽ ഇക്കാര്യത്തിൽ കാര്യക്ഷമമായ അന്വേഷണം ഉണ്ടായില്ല. അന്നേ അത്തരത്തിലുള്ള ഒരു പഴുതടച്ച അന്വേഷണം ഉണ്ടായിരുന്നെങ്കിൽ പിൽക്കാലത്തുള്ള നടിയെ ആക്രമിച്ച കേസ് ഒഴിവാക്കാൻ പറ്റുമായിരുന്നുവെന്നാണ് സിനിമാ മേഖലയിലുള്ളവർ തന്നെ ഇപ്പോൾ പറയുന്നത്.

എപ്പോഴൊക്കെ സിനിമയിലെയോ, രാഷ്ട്രീയത്തിലെയോ ഉന്നതർ ഉൾപ്പെട്ട കേസുകൾ പുറത്തുവരുന്നോ അപ്പോളൊക്കെ ആന്വേഷണം അട്ടിമറിയുന്ന കാഴ്ചയുമാണ് കേരളത്തിൽ കാണാനാവുന്നത്. 2013ൽ ഫയാസ് എന്ന കേരളത്തിലെ നമ്പർ വൺ സ്വർണ്ണക്കളക്കടുത്തുകാരൻ പിടിയിലായപ്പോൾ രണ്ട് പ്രമുഖ നടികളുടെയും ഒരു നടന്റെപേരിൽ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരുന്നു. (ഫയാസിനെ കേരളത്തിലെ രാഷ്ട്രീയക്കാർക്കും മറക്കാൻ അവില്ല. ടിപി വധക്കേസിൽ പ്രതിയായി ജയിലിൽ കിടക്കുന്ന മോഹനൻ മാസ്റ്ററെ അറബിവേഷത്തിലെത്തി സന്ദർശിച്ച വീരൻ) സ്റ്റേജ് ഷോകളുടെയും ഇവന്റ്മാനേജ്മെന്റ് ഗ്രൂപ്പുകളുടെ മറവിൽ നടക്കുന്ന സ്വർണ്ണകള്ളക്കടത്ത് അടക്കമുള്ള കാര്യങ്ങൾ വിശദമായി അന്വേഷണിക്കണമെന്ന് അന്ന് ആവശ്യം ഉയർന്നെങ്കിലും ഒന്നും ഉണ്ടായില്ല. നടി ക്രൂരമായി ആക്രമിക്കപ്പെടുകയും അതിൽ നടൻ ദിലീപ് അറസ്റ്റിലാവുകയും ചെയ്തപ്പോഴാണ്, മലയാള സിനിമയിലെ ഇത്തിൾക്കണ്ണികളായ ക്രിമനoൽ ഗ്രൂപ്പുകളെ കുറിച്ച് വീണ്ടും ചർച്ചയായത്. തുടർന്ന് വയലിസ്സ്റ്റ് ബാലബാസ്‌ക്കറിന്റെ മരണത്തിലും സ്വർണ്ണക്കടത്ത് ലോബി ആരോപണ വിധേയമായി. ഇപ്പോഴിതാ ഷംനാ കാസിമിന്റെ ബ്ലാക്ക് മെയിൽ കേസിന്റെ സമയത്തും വീണ്ടും ഇതേ പ്രശ്നങ്ങൾ ചർച്ചയാവുകയാണ്.

ഷംനാ കാസിമിന്റെ കേസിലും സമാനമായ പൊലീസ് വീഴ്ച ചൂണ്ടിക്കാട്ടുവുന്നതാണ്. ഷംനയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഘത്തിന് പൊലീസിലും സ്വാധീനമുണ്ട്. ഈ കേസിന്റെ ഭാഗാമയി ആലപ്പുഴ സ്വദേശിനിയ യുവതി നടത്തിയ വെളിപ്പെടുത്തൽ നോക്കുക. എട്ടു ദിവസം പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയത് സംബന്ധിച്ച് എറണാകുളം നോർത്ത് പൊലീസിൽ പരാതി നൽകിയെങ്കിലും തുടരന്വേഷണമോ നടപടിയോ ഉണ്ടായില്ലെന്നും ആലപ്പുഴ സ്വദേശിനിയായ യുവതി പറയുന്നത്. ഇതോടെയാണ് ബ്ലാക് മെയിലിങ് ടീമിന് പിന്നിൽ ഉന്നതരുണ്ടെന്ന സംശയം ശക്തമാകുന്നത്. കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിൽനിന്ന് അറിയിച്ചതിനെ തുടർന്ന് നേരിട്ടെത്തിയതായിരുന്നു യുവതി. ഇതിന് ശേഷമാണ് പ്രതികരിച്ചത്. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിനെ ഞെട്ടലോടെയാണ് ഏവരും ഉൾക്കൊണ്ടത്. ഇതോടെ പൾസർ സുനിയെന്ന സിനിമാ ഗുണ്ടയുടെ പേര് പുറംലോകത്ത് എത്തി. ഇതിന് സമാനമായ ക്രൂരതകൾ ഇപ്പോഴും സിനിമയിൽ അരങ്ങേറുന്നുവെന്നതിന് തെളിവാണ് പുതിയ സംഭവ വികാസങ്ങളും.

ഷംനാ കാസീമിനെ ബ്ളാക്ക്മെയിൽ ചെയ്ത കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രുപവത്ക്കരിച്ച് കഴിഞ്ഞു.. സംഘത്തിന്റെ ചൂഷണത്തിന് ഇരയായ കൂടുതൽ പേരെ കണ്ടെത്താനുള്ള ശ്രമം നടത്തുമെന്നും പറഞ്ഞു. പ്രതികൾ മുമ്പും പലരേയും ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായിതായും പറയുന്നുണ്ട്. ഇതെല്ലാം പുറത്തുകൊണ്ടുവരുന്നതിനുള്ള സമഗ്രമായ അന്വേഷണമാണ് ഉണ്ടാകേണ്ടതെന്നും മലയാള സിനിമാ പ്രവർത്തകർ പറയുന്നു.

80 ശതമാനവും നല്ല രീതിയിലാണ് പ്രവർത്തിക്കുന്നതെങ്കിലും ചില മാലിന്യങ്ങൾ ഇപ്പോഴും മലയാള സിനിമയിൽ ഉണ്ടെന്ന് സിനിമാ പ്രവർത്തകരിൽ ചിലർ മറുനാടൻ മലയാളിയോട് വെളിപ്പെടുത്തുന്നു. മൂന്നുരീതിയിലാണ് ക്രിമനിൽ സംഘങ്ങൾ തിരമലയാളത്തിലേക്ക് കയറിക്കൂടുന്നത്. ഒന്ന് ഷാഡോ പ്രൊഡ്യൂസർമാരായെത്തിയാണ്. രണ്ടാമത്തേതാണ് സ്റ്റേജ് ഷോകളും ഇവന്റ് മാനേജ്മെന്റും. മൂന്നാമത്തേതാണ് സഹായികൾ എന്ന രീതിയിൽ കയറിക്കുടുന്ന ബോഡി ഗാർഡുകൾ. ഇതിനെല്ലാം പുറമെ ബ്ലേഡ് കമ്പനി നടത്തുന്നവും എത് ക്രിമനൽ ആക്റ്റിവിറ്റിക്കും പറ്റുന്ന രീതിയിൽ ഗുണ്ടകളും സംവിധാനങ്ങളുമുള്ള ചില നിർമ്മാതാക്കൾ. ഇതാണ് സത്യത്തിൽ മലയാള സിനിമയിൽ ഒളിഞ്ഞു കിടക്കുന്ന ആധോലോകം.

'പ്രോഡ്യൂസറില്ലാതെ' പടം എടുക്കാം

ഫിലിം ചേംബർ ഭാരവാഹികളും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമെല്ലാം വർഷങ്ങളായി പറയുന്ന കാര്യമാണ് മലയാള സിനിമയിൽ വരുന്ന നിർമ്മാതാക്കൾ ആരൊക്കെയാണെന്ന് വ്യക്തത വേണമെന്ന്. ഇതു പറയുമ്പോൾ പലരും അത് ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്നെക്കെ പറഞ്ഞ് തള്ളുകയാണ് ചെയ്തത്. ഗസ്റ്റ് പ്രൊഡ്യുസർമാർ ഷാഡോ പ്രോഡ്യുസർമാർ എന്ന പറഞ്ഞ് സിനിമയെക്കുറിച്ച് യാതൊന്നുമറിയാതെ കോടികൾ നിക്ഷേപിക്കുന്ന ചിലർ സംശയത്തിന്റെ നിഴലിൽ തന്നെയാണ്. മറ്റെന്തോ ലക്ഷ്യങ്ങൾ വച്ചാണ് ഇവർ പടം എടുക്കുന്നതെന്ന് വ്യക്തം.

അത്തരത്തിൽ കള്ളപ്പണം വെളിപ്പിക്കാനെത്തുന്നവർക്കും, കള്ളക്കടത്തിന് മാന്യതയുടെ മുഖം മൂടി അണിഞ്ഞെത്തുന്നവർക്കും ഒരു ചെറിയ വിഭാഗത്തിന്റെ സഹായം മലയാള സിനിമയിൽനിന്നും കിട്ടാറുണ്ട്. മലയാള സിനിമയിലെ ഒരു പ്രമുഖ നടൻ തനിക്കുമുന്നിൽ കഥയുമായി എത്തുന്ന സംവിധയാകരോട് പറയുന്നത് പ്രൊഡ്യൂസർ ഒരു പ്രശ്നമല്ല എന്നാണ്. ഈ നടന് സ്ഥിരമായി ചില പ്രൊഡ്യുസർഗമാരുണ്ട്. ഇവരുടെ പേരുകൾ മാത്രമേ കടലാസിൽ ഉള്ളൂ. പണം എവിടെനിന്ന് വരുന്നുവെന്ന് ആർക്കും അറിയില്ല. ഇത്തരം ഷാഡോ പ്രൊഡ്യൂസർമാർ വഴിയാണ് മലയാള സിനിമയിൽ സ്വർണ്ണക്കടത്ത് സംഘങ്ങൾ വേരുപിടിച്ചത് എന്നാണ് പ്രമുഖനായ ഒരു നിർമ്മാതാവ് മറുനാടൻ മലയാളിയോട് വെളിപ്പെടുത്തിയത്.

സിനിമ ഒരു അധികാര കേന്ദ്രം കൂടിയാണെന്ന് ഇവർക്ക് നന്നായി അറിയാം. അതിനാലാണ് പടം എടുത്ത് ചങ്ങാത്തം കൂടുന്നത്. പുരുഷന്മാരെ അധികൃതർ സംശയിക്കുമെന്നതിനാൽ ഇവർ സ്ത്രീകളെയാണ് കൂടതലായി ഉപയോഗിക്കുന്നത്. അതിനുള്ള ഒരു സ്ഥിരം പരിപാടിയാണ് സ്റ്റേജ് ഷോകളും ഇവന്റ് മാനേജ്മെന്റും. 2013ലെ നെടുമ്പാശ്ശേരി സ്വർണ്ണക്കടത്ത് വിവാദത്തിൽ ഒരു പ്രമുഖ നടിയുടെ പാസ്പോർട്ട് പരിശോധിച്ച് പൊലീസ് ഞെട്ടിയിരുന്നു. ആറുമാസത്തിനുള്ളിൽ 18 തവണയാണ് അവർ ദൂബൈ സന്ദർശിച്ചത്. മറുപടിയാവട്ടെ തന്റെ അവിടെ ജോലിചെയ്യുന്ന തന്റെ കസിനെ സന്ദർശിക്കാൻ ആണെന്നും ആയിരുന്നു!

വ്യക്തമായ ഒരു റാക്കറ്റ് തന്നെയാണിത്. ഒരു തവണ പെട്ടുപോയാൽ അവർ പിന്നെ നിങ്ങളെ ബ്ലാക്ക്മെയിൽ ചെയ്യും. ക്വട്ടേഷൻ സംഘങ്ങളെയായിരിക്കും പിന്നെ നിങ്ങൾക്ക് കണികാണേണ്ടി വരിക. അതുകൊണ്ടുതന്നെ മാഫിയയുടെ താളത്തിന് തുള്ളാൽ നിർബന്ധിതമാവുന്നു. മാത്രമല്ല ആഡംബരജീവിതവും നിങ്ങൾക്കുമുന്നിൽ തുറക്കുകയായി. പുരുഷന്മാരെ സ്വർണ്ണക്കടത്തിന് വച്ചാൽ അതിൽ പല പ്രശ്നങ്ങളും കടുന്നുകൂടാം. എപ്പോഴും അവർ ഭീഷണിക്ക് വഴങ്ങിയെന്ന് വരില്ല. ലാഭത്തിന്റെ കാര്യത്തിലും തർക്കമുണ്ടാവും. എന്നാൽ ചെറിയ വേഷങ്ങളിൽ അഭിനയിക്കുന്ന നടിമാരെയടക്കം ചാക്കിട്ടാൽ അത്തരം പ്രശ്നങ്ങൾ ഒന്നുമില്ല. അത് മുൻകൂട്ടി കണ്ടുകൊണ്ട് ഇത്തരം കാരിയർ സുന്ദരിമാർക്കുവേണ്ടി മാത്രം പടം പിടിക്കുന്നവരുമുണ്ട്. പിന്നെ സിനിമാ താരം എന്ന അഡ്രസിൽ പറക്കാം.

'ഒറ്റപ്പടം നായികമാർ' എന്ന പ്രയോഗം തന്നെ മലയാളത്തിൽ വന്നു കഴിഞ്ഞു. ഒന്നോ രണ്ടോ സിനിമകളിൽ മുഖം കാണിക്കും. പിന്നെ ഒരു വിവരവും ഉണ്ടാകില്ല. ഇവർ എവിടെ പോകുന്നു. ആരാണ് ഇവർക്ക് പിന്നിൽ. ഈ കാര്യങ്ങളിലെല്ലാം അന്വേഷണം വേണം.വിദ്ഗ്ധ പരിശീലനം വേണ്ട സ്വർണ്ണക്കടത്ത്

നടന്മാർ പലരും മൊടകാട്ടാൻ തുടങ്ങിയതോടെയാണ് നടികളെ കേന്ദ്രീകരിച്ച് കള്ളക്കടത്ത് അടക്കമുള്ളക കാര്യങ്ങൾ നടത്താൻ മാഫിയകൾ കോപ്പുകൂട്ടിയത്. ശരീരത്തിലും അടിവസ്ത്രങ്ങളിലും ഒളിപ്പിച്ചാണ് സ്വർണക്കടത്ത്. യാത്രയിൽ ധരിക്കേണ്ട വസ്ത്രം പോലും തീരുമാനിക്കുന്നത് കള്ളക്കടത്തുസംഘമാണെന്ന് കാരിയറായി പ്രവർത്തിച്ചിട്ടുള്ള ഒരു യുവതി മറുനാടൻ മലയാളിയോട് വെളിപ്പെടുത്തി. സിനിമാക്കാർക്കുള്ള സ്വാധീനവും ഇവർക്ക് തുണയാവും.

ഇതിനായി പ്രത്യക പരിശീലനം നൽകുന്ന സംഘങ്ങളുമുണ്ട്. ഒരു സ്റ്റേജ് ഷോയുടെയും മറ്റും മറവിലെത്തുന്ന നടിമാർക്കും ഡാൻസേഴ്സിനുമെല്ലാം എങ്ങനെ സ്വർണം കടത്തണമെന്ന് ഗൾഫിൽവെച്ചുതന്നെ പ്രത്യേക പരിശീലനം കൊടുക്കും. യോനിയിലും മലദ്വാരത്തിലുമെല്ലാം ഒളിപ്പിച്ച് കാപ്സ്യൂൾ പരുവത്തിൽ എങ്ങനെ ്സ്വർണം കടത്താമെന്ന് പഠിപ്പിക്കുന്നത് അവിടെയുള്ള അറബി സ്ത്രീകൾ തന്നെ. ഇതിനു കഴിയാത്തവർക്കാണ് അടിവസ്ത്രത്തിൽ സ്വർണം ഒളിപ്പിക്കുന്ന രീതി പഠിപ്പിക്കുന്നത്.

തരിയാക്കിയതോ മിശ്രിത രൂപത്തിലുള്ളതോ ആയ സ്വർണം അടിവസ്ത്രത്തിലെ പ്രത്യേക അറയിലാക്കിയാണ് കള്ളക്കടത്ത് സംഘങ്ങൾ കൈമാറുക. കസ്റ്റംസ് ദേഹപരിശോധനയിൽ അത്രവേഗത്തിൽ പിടിവീഴില്ല. ചുരിദാർ പോലെയുള്ള വസ്ത്രങ്ങൾ ധരിക്കാൻ സ്വർണക്കടത്തു സംഘം പ്രോൽസാഹിപ്പിക്കാറില്ല. ഗൾഫിൽ നിന്നുള്ള യാത്രയിൽ ധരിക്കേണ്ട വസ്ത്രമേതെന്നു പോലും സ്വർണമാഫിയ തീരുമാനിക്കും. കുഴമ്പു രൂപത്തിലാക്കിയ സ്വർണക്കടത്താണ് സുരക്ഷിതം. രൂപമാറ്റം വരുത്തിയ സ്വർണം സ്ത്രീകളുടെ ദേഹത്തോട് ചേർത്ത് ഉറപ്പിച്ചു വക്കുകയാണ് പതിവ്. വിമാനത്താവളങ്ങളിലെ മെറ്റൽ ഡിറ്റക്ടറടക്കമുള്ള സുരക്ഷാ പരിശോധന സംവിധാനങ്ങൾക്ക് സമാന്തരമായ പരിശോധന സംവിധാനം സ്വർണക്കടത്ത് സംഘങ്ങളുടെ ഗൾഫിലെ കേന്ദ്രങ്ങളിലുണ്ട്. ഇതിൽ ട്രയൽ എടുത്ത് വിജയിക്കുന്നവരെയാണ് നാട്ടിലേക്ക് അയക്കുക. സ്വർണം വിഴുങ്ങലും മറ്റൊരു രീതിയാണ്. പക്ഷേ ഇത് റിസ്‌ക്കുള്ളതിനാൽ ഇപ്പോൾ അങ്ങനെ പ്രോൽസാഹിപ്പിക്കാറില്ല.

മറ്റ് പദാർത്ഥങ്ങളുമായി ചേർത്ത് ഉരുക്കി തരിരൂപത്തിലാക്കിയാൽ പിന്നെ സ്വർണമാണെന്ന് തിരിച്ചറിയാനാവില്ല. പൊടിയാക്കിയ സ്വർണം കളിമണ്ണിനൊപ്പം ചേർത്ത് ഗ്രീസുമായി കുഴച്ച് കുഴമ്പു രൂപത്തിലാക്കിയതാണിത്. കുഴമ്പു രൂപത്തിലാക്കിയ സ്വർണം അടിവസ്ത്രങ്ങളിൽ ഒളിപ്പിച്ചും മറ്റുമാണ് കടത്തുന്നത്.ബെൽറ്റു രൂപത്തിലാക്കി ഇരുകാലുകളിലും വെച്ചു കെട്ടി ഒന്നുമറിയാത്ത പോലെ നടന്നുപോകും. കുഴമ്പാക്കിയ സ്വർണം സ്ത്രീകളുടെ ദേഹത്ത് ഒളിപ്പിച്ചാൽ പിടിക്കപ്പെടാനുള്ള സാധ്യത കുറവാണ്.മിശ്രിത രൂപത്തിലാക്കിയ സ്വർണം സ്‌കാനിങ് യന്ത്രങ്ങളിൽ കണ്ടെത്താനും പിടിക്കപ്പെടാനുമുള്ള സാധ്യതയില്ലെന്ന് ഗൾഫിൽ നിന്ന് പുറപ്പെടും മുൻപ് സ്വർണമാഫിയ കാരിയർമാരെ ബോധ്യപ്പെടുത്തും. മിശ്രിതത്തിലെ സ്വർണത്തിന്റെ അനുപാതം 50 ശതമാനത്തിൽ താഴെയാണെങ്കിൽ കാരിയർമാർ പിടിക്കപ്പെടാറില്ല.നടിമാരുടെ പാസ്പോർട്ടിന്റെ പകർപ്പുമെല്ലാം മാഫിയയുടെ കൈവശമുണ്ടാകും. മുങ്ങിയാൽ പുരുഷന്മാരേക്കാൾ സ്വർണം തിരിച്ചുപിടിക്കാൻ സ്ത്രീകളിൽ നിന്നാണ് എളുപ്പമെന്നും കള്ളക്കടത്ത് സംഘം കണക്കുകൂട്ടുന്നു.സ്വർണ്ണത്തിന് പുറമെ സ്റ്റിറോയ്ഡുകൾ, കുങ്കുപ്പൂവ് എന്നിവയാണ് അടിവസ്ത്രങ്ങളിൽ പൊതിഞ്ഞ് കടത്തുന്ന രീതിയും വ്യാപകമാണ്. മയക്കുമരുന്നിന് റിസ്‌ക്ക് കൂടുതൽ ആയതിനാൽ ഏറ്റെടുക്കാറില്ല എന്നാണ് ഒരു കാരിയർ ഇതുസംബന്ധിച്ച് മറുനാടൻ മലയാളിയോട് വെളിപ്പെടുത്തിയത്.

ആക്റ്റിങ് വിത്ത് ബെഡ് മലയാളത്തിലും

കാസ്റ്റിങ്ങ് കൗച്ചിനെക്കുറിച്ചുള്ള പരാതികളും മീടു ആരോപണങ്ങളും ലോക വ്യാപകമായി ഉയർന്നപ്പോൾ മലയാളത്തിൽ അത് മുകേഷ് അടക്കമുള്ള ഒന്നോ രണ്ടോ നടന്മാരുടെ പേരിൽ ഒതുങ്ങുകയാണ് ചെയ്തത്. പക്ഷേ ഇപ്പോൾ നടിയും മോഡലും മുൻ ബിഗ്ബോസ് താരവുമായ ഹിമ വെളിപ്പെടുത്തിതുപോലുള്ള ആക്റ്റിങ്ങ് വിത്ത് ബെഡ് എന്ന പരിപാടി ഈ മാഫിയാ സംഘങ്ങൾ ആണ് മലയാള സിനിമയിൽ കൊണ്ടുവന്നത്. ഒരു പ്രതീക്ഷയുമില്ലാതെ അവർ ചെലവിടുന്ന ലക്ഷങ്ങൾക്കുള്ള അനൗദ്യോഗിക പ്രതിഫലം ഇതുതന്നെയാണെന്നത് പരസ്യമായ രഹസ്യമാണ്. ഈ ഒരു ഏർപ്പാട് തന്നെയാണ് പിന്നെ ബ്ലാക്ക് മെയിലിങ്ങിലേക്കും ആജീവാന്ത ട്രാപ്പിലേക്കും നീങ്ങുന്നത്.

അതുപോലെ ബോഡി ഗാർഡുകളുടെ മറവിൽ ഗുണ്ടാസംഘങ്ങൾ മലയാള സിനിമയിലും വ്യാപകമാണ്. പൾസർ സുനിയും അത്തരം ഒരു സഹായിയായിരുന്നു. ബ്ലേഡ് കമ്പനി നടത്തിയ പലരും ഇന്ന് മലയാള സിനിമയിലെ പ്രെഡ്യുസർമാരാണ്. ആരെയും വരച്ച വരയിൽനിർത്താനും ഭീഷണിപ്പെടുത്തി കാര്യം സാധിക്കാനും ഇവർക്ക് കഴിയും. സൂപ്പർ താരങ്ങൾക്കുപോലും ഇവരെ പേടിയാണെന്നത് പരസ്യമായ രഹസ്യമാണ്. ഈ വിഷയത്തിലൊക്കെ പരാതി പറയാൻ പോലും ബന്ധപ്പെട്ടവർക്ക് പേടിയാണ്.

ശ്രവ്യ സുധാകർ- ഫായിസ് - മൈഥിലി കള്ളക്കടത്ത് കേസ്

2013ൽ ആയിരുന്നു മലയാള സിനിമയിൽ സ്വർണ്ണക്കടത്ത്-ക്വട്ടേഷൻ വിവാദം ശക്തമായത്. കോഴിക്കോട്ടെ സ്വർണ്ണക്കള്ളക്കടത്ത് രാജാവ് ഫായിസുമായി മലയാളത്തിലെ പ്രമുഖ നടികൾക്ക് ബന്ധമുണ്ടെന്നാണ് അന്ന് ആരോപണം ഉയർന്നത്. ഫയാസ് സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് തന്നെ വഞ്ചിച്ചുവെന്ന് പ്രമുഖ് തെന്നിന്ത്യൻ മോഡൽ ശ്രവ്യ സുധാകർ പറഞ്ഞിരുന്ന്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിബിഐയുടെ ചോദ്യം ചെയ്യലിനിടെയായിരുന്നു ശ്രവ്യയുടെ വെളിപ്പെടുത്തൽ.

താൻ പ്രൊഫഷണലി ഒരു മോഡൽ ആണെന്നും സിനിമയിൽ അഭിനയിപ്പിക്കാം എന്ന് വാഗ്ദാനം നൽകിയതിനാലാണ് ഫയാസുമൊത്ത് കൂടുതൽ അടുത്തതെന്നും ശ്രവ്യ വെളിപ്പെടുത്തി.ശൃഗാരവേലനിൽ നായികയാക്കാമെന്ന് പറഞ്ഞ് ഫയാസ് സമീപിച്ചിരുന്നു. എന്നാൽ പിന്നീടാണ് ചിത്രത്തിൽ വളരെ ചെറിയ വേഷമാണ് തന്റേതെന്ന് മനസിലാക്കിയത്. അതിന്റെ പേരിൽ ഫയാസിനോട് പിണങ്ങിയിരുന്നുവെന്നും ശ്രവ്യ പറഞ്ഞു.പിന്നീട് ഫായ്‌സ് വന്ന് കാലുപിടിച്ചതുകൊണ്ടാണ് ആ സിനിമയിൽ അഭിനയിച്ചത്. ഫയാസിന്റെ സ്വർണ്ണക്കടത്ത് ബന്ധങ്ങൾ തനിക്കറിയില്ലായിരുന്നുവെന്നും ശ്രവ്യ കൂട്ടിച്ചേർത്തു.

ഫയാസുമായി താൻ നിരവധി തവണ വിദേശ യാത്ര നടത്തിയിട്ടുണ്ടെന്നും ശ്രവ്യ അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞു.വിദേശത്ത് സ്റ്റേജ് ഷോയ്ക്കിടെ ഒരു പ്രമുഖ നടിയാണ് തന്നെ ഫയാസിന് പരിചയപ്പെടുത്തിയത്. ഒരു മാസത്തിൽ അഞ്ചിൽ കൂടുതൽ പ്രാവശ്യം ഫയാസുമൊത്ത് വിദേശാത്ര നടത്തിയിട്ടുണ്ടെന്നും ശ്രവ്യ പറഞ്ഞു.തുടക്കം മുതൽ കേസിൽ ശ്രവ്യ സുധാകറും ഫയാസും തമ്മിലുള്ള ബന്ധത്തിൽ അന്വേഷണ സംഘത്തിന് സംശയമുണ്ടായിരുന്നു.

സ്വർണ്ണക്കടത്തിന് ഫയാസ് ശ്രവ്യയെ ഉപയോഗിച്ചിരുന്നോ എന്നും പൊലീസ് അന്വേഷിച്ചുവരുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് എട്ടുമണിക്കൂറോളമാണ് പൊലീസ് ശ്രവ്യയെ ചോദ്യം ചെയ്തിരുന്നു്ഫയാസും ശ്രവ്യയുമായുള്ള ടെലിഫോൺ സംസാരത്തിന്റെ രേഖകൾ സിബിഐ പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ സ്വർണ്ണക്കടത്തിലെ കൂടുതൽ സിനിമാ ബന്ധങ്ങൾ പുറത്താകുമെന്ന് മാധ്യമങ്ങൾ എഴുതിയിരുന്നു. പക്ഷേ ഒന്നും നടന്നില്ല. നടി മൈഥിലിക്ക് ഫയാസുമായുള്ള ബന്ധങ്ങളും അവർ നടത്തിയ വിദേശയാത്രകളും അന്ന് വിവാദമായിരുന്നെങ്കിലും അതിലും കൂടുതൽ അന്വേഷണം ഉണ്ടായില്ല.

അറബിവേഷത്തിൽ ജയിലൽ എത്തിയ ഫായിസ്

സ്വർണം കള്ളക്കടത്ത്, കുഴൽപ്പണം മേഖലകളിൽ ടി.കെ ഫായിസ് എന്ന നവാബിന്റെ പേര് മലയാളി കൂട്ടിവായിക്കാൻ തുടങ്ങിയത് അയാൾ അറബി വേഷം ധരിച്ച് ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ ചില പ്രതികളെ കാണാനായി ജയിലിൽ എത്തിയ വാർത്ത പുറത്തു വന്നതിനു ശേഷമാണ്.സത്യത്തിൽ രാഷ്ട്രീയക്കാർക്കും സിനിമാക്കാർക്കും ഒരേപോലെ പ്രിയങ്കരനായ ഈ ഫായിസ് ആരാണ് എന്ന അന്വേഷണം കൊണ്ടുചെന്നെത്തിക്കുക മാഹിയിലേക്കാണ്. മാഹിയിൽ ഒരു സാധാ ഡ്രൈവർ ആയിരുന്നു ഫായിസിന്റെ ഉപ്പ. സ്‌കൂൾ പഠനകാലത്തു തന്നെ സിനിമ തലയ്ക്കു പിടിച്ച ഫായിസ് പഠനം നിറുത്തി ഹോട്ടലുകളികളിലും ബേക്കറിയിലുമൊക്കെ ചെറിയ ചെറിയ ജോലികൾ ചെയ്തു. കാലം ചെല്ലേ ഫായിസ് ഒരു ബേക്കറിയിൽ പാർട്ണർ ആയി. ഇതോടൊപ്പം കാറുകൾ വാടകയ്ക്ക് കൊടുക്കുന്ന സ്ഥാപനങ്ങളിലും കയറിപ്പറ്റി. ഇക്കാലത്താണ് കുഴൽപ്പണം വിതരണം ചെയ്യുന്ന ശൃംഖലയുമായും സ്വർണ കള്ളക്കടത്തുകാരുമായും ബന്ധം സ്ഥാപിക്കുന്നത്. കാരിയർ ആയി പിന്നീട് വലിയ സ്വർണക്കടത്തുകാരനായി മാറിയപ്പോഴും സിനിമ സ്വപ്നം വിടാതെ മനസ്സിൽ കൊണ്ട് നടന്നു. അങ്ങനെ, നടൻ ദിലീപിന്റെ ശിങ്കാരവേലൻ എന്ന സിനിമയിൽ മുഖം കാണിക്കുക മാത്രമല്ല, അതിൽ ദിലീപ് ഉപയോഗിച്ച ബിഎംഡബ്ല്യൂ കാറും ഇയാളുടേതായിരുന്നു. ഇത് പിന്നീട് ദിലീപിനും വലിയ പാരയായി മാറി.

ആരെയും എളുപ്പത്തിൽ കയ്യിലെടുക്കുന്ന സ്വഭാവമുള്ള ഫായിസിന് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിൽപ്പെട്ടവരുമായി ബന്ധമുണ്ടായിരുന്നുവെന്നതും അന്നത്തെ ഒരു കെപിസിസി ജനറൽ സെക്രട്ടറിയുമായി വളരെ അടുപ്പമുണ്ടായിരുന്നുവെന്നും ഇയാൾ അറസ്റ്റിലായ കാലത്തു പുറത്തു വന്ന കാര്യങ്ങളാണ്. എങ്കിലും ഇവയ്ക്കൊന്നും മതിയായ തെളിവുകൾ ഇല്ലെന്നത് പൊലീസിലും ബ്യൂറോക്രസിയിലും ഫായിസിനുള്ള സ്വാധീനം എത്ര വലുതെന്നു കാണിക്കുന്ന ഒന്ന് തന്നെ.

ഫായിസിന്റെ പേര് പിന്നീട് ഉയർന്നു കേട്ടത് സിനിമ -സീരിയൽ നടി പ്രിയങ്കയുടെ ദുരൂഹമരണവും സ്വർണം കള്ളക്കടത്തു സംഘത്തിൽ കാരിയർമാരായി പ്രവർത്തിച്ചിരുന്ന രണ്ടു യുവാക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു. തലശ്ശേരി സ്വദേശി നാഫിറും കോഴിക്കോട് സ്വദേശി ഫാഹിമും തങ്ങളെ ഏല്പിച്ച സ്വർണവുമായി മുങ്ങുകയായിരുന്നു. മംഗലാപുരത്തിനടത്ത് ഒളിവിൽ താമസിച്ചിരുന്ന ഇവരെ വക വരുത്തി ചാക്കിൽ കെട്ടി കുഴിച്ചിട്ടത് മറ്റൊരു സംഘമാണെന്ന് പൊലീസ് വരുത്തിത്തീർക്കുകയായിരുന്നുവെന്ന് അവരുടെ ബന്ധുക്കൾ പറയുന്നു.

ഇപ്പോൾ ഷംനാം കാസിമം പുറത്തുവിട്ട ക്വട്ടഷൻ- ക്രിമിനിൽ- ബ്ലാക്ക്മെയിൽ സംഘങ്ങൾ ദീർഘകാലമായി മലയാള സിനിമയിൽ ഉണ്ടെന്ന് ഈ കേസകളിൽനിന്നൊക്കെ വ്യക്തമാണ്. ഉന്നതമായ രാഷ്ട്രീയ സംരക്ഷണം അവർക്കുണ്ട്. അതായത് പ്രതികൾ ചെറിയ മീനുകൾ അല്ലെന്ന് വ്യക്തം. അടിത്തട്ടിലുള്ള ഗുണ്ടകളെ പിടികൂടം എന്നല്ലാതെ മേൽത്തട്ടിലുള്ളവരെ ആരും തൊടാറില്ല. അതുകൊണ്ടുതന്നെ സമഗ്രമായ ഒരു അന്വേഷണമാണ് ഇക്കാര്യത്തിൽ അനിവാര്യം. ഒപ്പം ഇത്തരക്കാരെ സിനിമാമേഖലയിൽനിന്ന് ഒഴിവാക്കാൻ ചലച്ചിത്ര പ്രവർത്തകരും ആത്മാർഥമായി ശ്രമിക്കണം. അല്ലെങ്കിൽ ബോളിവുഡിൽ കണ്ടതുപോലുള്ള മാഫിയാ വിളയാട്ടത്തിനായിരിക്കും മലയാള സിനിമയും സാക്ഷ്യം വഹിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP