Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

വേഴ്‌ച്ചകൾക്കിടയിൽ കാമുകിയെക്കൊണ്ട് തന്നെ ചാട്ടവാറിന് അടിപ്പിച്ച് വേദന ആസ്വദിക്കുന്ന സൈക്കോ കാമുകൻ; കാമുകിമാരെ തന്റെ കൂലിപ്പടയാളികൾക്ക് ഗ്രൂപ്പ് സെക്സിന് വിട്ടുകൊടുക്കുന്ന നീചൻ; ഒരു കാലത്ത് നാസി പാർട്ടി ആക്ഷേപിക്കപ്പെട്ടത് സ്വവർഗ്ഗരതിക്കൂട്ടമെന്ന്; സ്ത്രീകളുമായുള്ള അയാളുടെ ബന്ധങ്ങളൊക്കെയും ദുരന്തമായി; എട്ട് കാമുകിമാരിൽ ആറും ആത്മഹത്യ ചെയ്തു; ഹിറ്റ്ലറുടെ ഒരു ജന്മദിനംകൂടി കടന്നുപോകുമ്പോൾ ലോകം ചർച്ചചെയ്യുന്ന ഒരു പുസ്തകം ഇതാണ്

വേഴ്‌ച്ചകൾക്കിടയിൽ കാമുകിയെക്കൊണ്ട് തന്നെ ചാട്ടവാറിന് അടിപ്പിച്ച് വേദന ആസ്വദിക്കുന്ന സൈക്കോ കാമുകൻ; കാമുകിമാരെ തന്റെ കൂലിപ്പടയാളികൾക്ക് ഗ്രൂപ്പ് സെക്സിന് വിട്ടുകൊടുക്കുന്ന നീചൻ; ഒരു കാലത്ത് നാസി പാർട്ടി ആക്ഷേപിക്കപ്പെട്ടത് സ്വവർഗ്ഗരതിക്കൂട്ടമെന്ന്; സ്ത്രീകളുമായുള്ള അയാളുടെ ബന്ധങ്ങളൊക്കെയും ദുരന്തമായി; എട്ട് കാമുകിമാരിൽ ആറും ആത്മഹത്യ ചെയ്തു; ഹിറ്റ്ലറുടെ ഒരു ജന്മദിനംകൂടി കടന്നുപോകുമ്പോൾ ലോകം ചർച്ചചെയ്യുന്ന ഒരു പുസ്തകം ഇതാണ്

എം മാധവദാസ്

ലോകം മറക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയുടെ ജന്മദിനമാണ് ഏപ്രിൽ 20. മറ്റാരുമല്ല, പ്രത്യക്ഷമായും പരോക്ഷമായും ഏഴുകോടി മനുഷ്യരുടെ മരണത്തിന് ഉത്തരവാദിയായി കണക്കാക്കപ്പെടുന്ന സാക്ഷാൽ ആഡോൾഫ് ഹിറ്റ്ലറുടെ തന്നെ. ജർമ്മനിക്ക് ഇന്ന് ഹിറ്റ്ലറുടെ ഓർമ്മകൾ പോലും നാണക്കേട് ഉണ്ടാക്കുന്നവയാണ്. അതുകൊണ്ടുതന്നെ അക്കാദമിക ആവശ്യങ്ങൾക്കല്ലാതെ ഹിറ്റ്ലറുമായി ബന്ധപെട്ട ഒരു കാര്യവും ജർമ്മനി പ്രോൽസാഹിപ്പിക്കാറുമില്ല. മാത്രമല്ല നവ നാസി സംഘങ്ങൾ രഹസ്യമായി തലപൊക്കുന്നുണ്ടെന്ന വാർത്തകളെയും ജർമ്മനി ഭയക്കുന്നുണ്ട്. പക്ഷേ ഈ കോവിഡ് കാലത്ത് ജർമ്മനി ഏറ്റവും കൂടതൽ വായിച്ച പുസ്തകം ഏതാ്ണന്ന് ചോദിച്ചാൽ അത് 2016ൽ പുറത്തിറങ്ങിയ സിയോബാൻ പോൾ മക്കാർത്തി എഴുതിയ 'ദ പെക്യൂലീയർ സെക്സ് ലൈഫ് ഓഫ് അഡോൾഫ് ഹിറ്റലർ' ആണെന്നു കാണാം. മൈക്കൽ മെർഷൽ എന്ന ബ്ലോഗറാണ് ഹിറ്റ്ലർ പുസ്തകം ഇപ്പോഴും മോസ്റ്റ് റീഡിൽ കിടക്കുന്നത് ചൂണ്ടിക്കാട്ടിയത്. എന്നാൽ ഇത് ഹിറ്റ്ലറെ നിശിതമായ വിമർശിക്കുന്നതും ലോകം വിറപ്പിച്ച ആ മനുഷ്യന്റെ കുത്തഴിഞ്ഞ ലൈംഗിക ജീവിതത്തെക്കുറിച്ചുമാണ് വിശദീകരിക്കുന്നത്.

പുസ്തകത്തിന്റെ കവർ തന്നെ ഗർഭിണിയുടെ വയറും സ്തനങ്ങളുമായി ഹിറ്റ്ലറെ സ്ത്രീരൂപത്തിൽ ചിത്രീകരിച്ചുകൊണ്ടാണ്. ലക്ഷക്കണക്കിന് സ്വവർഗ്ഗാനുരാഗികളെ കൊന്നൊടുക്കിയ ഹിറ്റ്ലർ അടിസ്ഥാനപരമായി ഒരു ഗേ ആയിരുന്നെന്നും, ഹിറ്റ്ലർ സ്ത്രീകളുമായി ഉണ്ടാക്കിയ ബന്ധങ്ങൾ പൂർണ്ണ പരാജയം ആയിരുന്നുവെന്നും പുസ്തകം ചൂണ്ടിക്കാട്ടുന്നു. പല രാഷ്ട്രീയ തീരുമാനങ്ങളും അയാളുടെ വ്യക്തിപരമായ ലൈംഗിക തെരഞ്ഞെടുപ്പുകളിലും പ്രതിഫലിക്കുന്നുണ്ടെന്നും മക്കാർത്തി ചൂണ്ടിക്കാട്ടുന്നു.

തന്റെ ജീവിതത്തിന്റെ സിംഹഭാഗവും ഹിറ്റ്‌ലർ ഒരു സ്വവർഗാനുരാഗിയായിരുന്നു. കൗമാരക്കാലത്തും, ഇരുപതുകളിലും ഒക്കെ അയാൾ നിരവധി കൂട്ടുകാരുമായി ലൈംഗികബന്ധം പുലർത്തിപ്പോന്നിരുന്നുവെന്നും ഈ പുസ്തകം ചൂണ്ടിക്കാട്ടുന്നു. പിന്നീട് നാസി പാർട്ടിയെ 'സ്വവർഗഭോഗികളുടെ സംഘം' എന്ന രീതിയിലുള്ള കളിയാക്കലുകൾ തുടങ്ങിയതോടെയാണ് ഇമേജ് ബിൽഡിങ്ങിനു്വേണ്ടി ഹിറ്റ്ലർ സ്വവർഗ്ഗാനുരാഗികളെ കൊലക്ക് കൊടുക്കുന്നത്. തികഞ്ഞ ലൈംഗിക മനോരോഗിയായിരുന്നു അയാൾ. ലൈംഗിക വേഴ്ചക്കിടെ കാമുകിമാരുടെ കൈയിൽ ചാട്ടവാറുകൊടുത്ത തന്നെ മർദിക്കാൻ ആവശ്യപ്പെടുകയും ആ മർദനത്തിന്റെ വേദന 'ആസ്വദിക്കുകയും' ചെയ്യുന്ന ക്രിമിനൽ മനസ്സായിരുന്നു ഹിറ്റ്ലർക്ക് ഉണ്ടായിരുന്നതെന്നും മാക്കാർത്തി എഴുതുന്നു.

കോവിഡിനെ അതിശക്തമായി നേരിടുന്ന ജർമ്മനിയിൽ ചാൻസലർ ആഞ്ചല മെർക്കലിന്റെ നേതൃത്വത്തിൽ തികച്ചും ശാസ്ത്രീയമായാണ് കാര്യങ്ങൾ മുന്നോട്ട് നീങ്ങുന്നത്്. ഹോട്ട്സ്പോട്ടുകളിൽ ലോക് ഡൗൺ പ്രഖ്യാപിച്ചും രാജ്യമൊത്തം സോഷ്യൽ ഡിസ്റ്റൻസിങ്ങ് കർശനമാക്കിയും, പരിശോധനകൾ വേഗത്തിലാക്കിയും മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമായി കോവിഡിനെ പിടിച്ചുകെട്ടുകയാണ് ജർമ്മനി ചെയ്തത്. ബ്രിട്ടൻ, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങളുമായി നോക്കുമ്പോൾ ഇവിടെ മരണവും എത്രയോ കുറവാണ്. കോവിഡ് കാലത്തെ പുസ്‌കവായനക്കിടിയിൽ ഇപ്പോൾ ഹിറ്റ്ലർ ആണ് രാജ്യം ഭരിച്ചിരുന്നെങ്കിൽ എന്ന് മോക് ടെയിൽ സ്റ്റോറി ( പത്രങ്ങൾ ന്യൂസ് ആണെന്ന വ്യാജ്യേന പ്രസിദ്ധീകരിക്കുന്ന തമാശ വാർത്ത) സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചൈനയെപ്പോലെതന്നെ വൈറസ് മഹാത്തായ ജർമ്മനിയിൽ ബാധിക്കില്ലെന്നും, ആര്യന്മാർ എല്ലാറ്റിനും അതീതരാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഹിറ്റ്ലർ രാജ്യം കുട്ടിച്ചോറാക്കുമായിരുന്നെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. 'ദ പെക്യൂലീയർ സെക്സ് ലൈഫ് ഓഫ് അഡോൾ് ഹിറ്റലർ' എന്ന പുസ്തകം സംബന്ധിച്ച ചർച്ചകൾ കോവിഡ് കാല ജർമ്മനിയുടെ സമയം കൊല്ലി കൂടിയാവുകയാണ്.

പരാജയപ്പെട്ട ചിത്രകാരൻ

അലോയ്സ് ഹിറ്റ്ലർ- ക്ലാര പോൾസിൽ ദമ്പതിമാരുടെ നാലാമത്തെ മകൻ തന്റെ പിതാവുമായി എപ്പോഴും വൈകാരിക സംഘർഷത്തിലേർപ്പെട്ടിരുന്നത് ഭാവിയെച്ചൊല്ലിയായിരുന്നു. ചിത്രകലയിലെ മകന്റെ താല്പര്യത്തെ ഒരു ജോലിയായി ഉൾക്കൊള്ളാൻ അലോയ്സ് തയ്യാറല്ലായിരുന്നു. ഇളയ സഹോദരൻ എഡ്മണ്ട് മരിച്ചതോടെ ആ യുവാവ് തികച്ചും അന്തർമുഖനും ഏകാകിയുമായി. പിൽക്കാലത്തെ ജർമൻ നാസിസത്തിന്റെ വക്താവും ലോകം കണ്ട എക്കാലത്തെയും സ്വേച്ഛാധികാരിയുമായി അഡോൾഫ് ഹിറ്റ്ലറായിരുന്നു ആ ഏകാകിയായ യുവാവ്. അദ്ദേഹം ജനിച്ച ദിവസമാണ് 1889 ഏപ്രിൽ ഇരുപത്. 1903-ൽ ഹിറ്റ്ലറുടെ പിതാവ് പെട്ടെന്ന് നിര്യാതനായി. രണ്ടുവർഷം കൂടി അമ്മ ഹിറ്റ്ലറുടെ പഠനം മുന്നോട്ട് കൊണ്ടുപോയെങ്കിലും താമസിയാതെ അവരും മരണത്തിന് കീഴടങ്ങി. വിയന്നയിലേക്ക് ജീവിതവൃത്തിക്കായി അവസരങ്ങൾ അന്വേഷിച്ചുപോയ ഹിറ്റ്‌ലർ അവിടെ ഒരു സാദാ തൊഴിലാളിയായി ജോലി ചെയ്തു. ഒപ്പം ജലച്ചായചിത്രങ്ങൾ വരച്ച് തന്റെ സ്വപ്നത്തെ കൂടെനടത്തി. രണ്ടു തവണ ജർമൻ ഫൈൻ ആർട്സ് അക്കാദമിയിലേക്ക് പഠനത്തിനായി അപേക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

ജർമൻ ദേശീയതയിൽ ആകൃഷ്ടനായ ഹിറ്റ്ലർ തന്റെ രാഷ്ട്രത്തെ തീവ്രമായി ഉള്ളിലേക്കാവാഹിക്കുകയായിരുന്നു. അങ്ങനെയാണ് ജർമനിയുമായി തർക്കത്തിലുണ്ടായിരുന്ന ആസ്ട്രിയ-ഹങ്കറി രാഷ്ട്രീയതയെ ഹിറ്റ്ലർ പാടേ നിരാകരിക്കുന്നത്. പിന്നീട് ജർമനിയുടെ തന്നെ അധികാരിയായി മാറിയ ഹിറ്റ്ലർ ലോകരാഷ്ട്രീയത്തിലെ ഒഴിച്ചുകൂടാനാവാത്ത സഖ്യശക്തിയായി ജർമനിയെ മാറ്റി. വർധിച്ച യഹൂദവിരോധവും തന്റെ രക്തത്തിലലിഞ്ഞു കിടക്കുന്ന ആര്യാധിനിവേശവും ഹിറ്റ്ലറെ കലയുടെയും സംസ്‌കാരത്തിന്റെയും ഭാവനാലോകത്തുനിന്നടർത്തി മാറ്റി. മദ്യവും മാംസവും തൊടാത്ത ആ പരിശുദ്ധ സസ്യാഹാരി ഊറ്റം കൊണ്ടതു മുഴുവൻ ആര്യരക്തത്തിന്റെ അഭിമാനത്തിലായിരുന്നു. ആര്യവംശജർ ശ്രേഷ്ഠരും ശരീരനൈർമല്യം കാത്തുസൂക്ഷിക്കുന്നവരുമായിരിക്കണമെന്ന് ഹിറ്റ്ലർ തന്റെ ജർമൻ ജനതയോട് ആഹ്വാനം ചെയ്തു. അതുകൊണ്ടുതന്നെ ഒരു ലഹരിക്കും അടിപ്പെടാതിരിക്കാൻ വേണ്ടി പുകയിലവിരുദ്ധ പ്രചരണങ്ങൾ രാജ്യത്തുടനീളം അദ്ദേഹം നടത്തിപ്പോന്നു. സ്വവർഗരതി കുറ്റകരമായി പ്രഖ്യാപിച്ചു. അത്തരക്കാരെ അറസ്റ്റുചെയ്ത് ജയിലിലടച്ചു. അവരുടെ കഴുത്തിൽ പിങ്ക് നിറത്തിലുള്ള ഏപ്രൺ കെട്ടി ഹോമോസെക്ഷ്വൽസാണെന്ന് അടയാളപ്പെടുത്തി. എന്നിരുന്നാലും ഹിറ്റലർ തന്റെ വായനാസംസ്‌കാരത്തെ ജീവിതാവസാനം വരെ കൂടെകൊണ്ടുനടന്നു.

അസാമാന്യ വായനക്കാരൻ, പക്ഷേ

ഗോഥേയേക്കാളും ഷില്ലറിനേക്കാളും മഹാൻ എന്തുകൊണ്ടും ഷേക്സ്പിയർ തന്നെയാണ് എന്നു ഹിറ്റ്ലർ പ്രസ്താവിച്ചത് തന്റെ വായനാക്ഷമതയിൽ നിന്നായിരുന്നു ഷേക്സ്പിയറിന്റ എല്ലാ വിവർത്തനകൃതികളും അദ്ദേഹം തന്റെ സ്വകാര്യ ലൈബ്രറിയിൽ സൂക്ഷിച്ചിരുന്നു. തന്റെ ജീവിതത്തിലുടനീളം ഷേക്സ്പിയറുടെ വിഖ്യാതമായ വചനങ്ങൾ പറഞ്ഞുകൊണ്ട് നടക്കുന്നതിൽ ഹിറ്റ്ലർ ഒരു ആനന്ദം കണ്ടെത്തിയിരുന്നു. തത്വചിന്തകൾ, ചരിത്രം, കാവ്യങ്ങൾ, നാടകങ്ങൾ, നോവലുകൾ, ചെറുകഥകൾ... അങ്ങനെ സാഹിത്യത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഹിറ്റ്ലർ തന്റെ വായനാമുറിയിൽ പ്രാധാന്യം കൊടുത്തു. ഇഷ്ടപ്പെട്ടവയെ കൂടുതൽ താല്പര്യത്തോടെ സൂക്ഷിച്ചുവച്ചു. ലോകസാഹിത്യത്തിലെ ഏറ്റവും മഹത്തായ കൃതികളായി അദ്ദേഹം അടയാളപ്പെടുത്തിയത് ഡോൺ ക്വിക്സോട്ട്, റോബിൻസൺ ക്രൂസോ, ഗള്ളിവേഴ്സ് ട്രാവൽസ്, അങ്കിൾ ടോംസ് ക്യാവിൻ തുടങ്ങിയ നോവലുകളായിരുന്നു. തന്റെ സ്ത്രീസൗഹൃദങ്ങളെ അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നത് പുസ്തകങ്ങൾ സമ്മാനിച്ചുകൊണ്ടായിരുന്നു. അസാമാന്യമായ വായനക്കാരൻ എന്നാണ് ചരിത്രം ഹിറ്റ്ലറെ അടയാളപ്പെടുത്തുന്നത്. ഫ്രെഡറിക് നീഷേയുടെ എഴുത്തുകളും തത്വചിന്തകളുമായിരുന്നു അദ്ദേഹത്തെ കൂടുതലായും സ്വാധീനിച്ചിരുന്നത്.

തന്റെ സ്വകാര്യലൈബ്രറിയിൽ അക്കാലത്തെ ഒട്ടുമിക്ക ജർമൻ എഴുത്തുകാരുടെയും കൃതികൾ സൂക്ഷിച്ചു. ദിവസവും കിടക്കുന്നതിന് മുമ്പ് ഒരു പുസ്തകമെന്ന കണക്കിൽ വായിച്ചു. ജയിലിൽ കിടന്നുകൊണ്ട് തന്റെ ജീവിതസമരങ്ങളെ 'മെയിൻകാംഫ്' എന്നപേരിൽ എഴുതി പുസ്തകമാക്കിയപ്പോൾ വിറ്റുപോയത് ലക്ഷക്കണക്കിന് കോപ്പികളാണ്. ലോകത്തിലെ ഒട്ടുമിക്ക പ്രമുഖഭാഷകളിലേക്കും 'മെയിൻകാംഫ്' വിവർത്തനം ചെയ്യപ്പെട്ടു. 1945 ഏപ്രിൽ മുപ്പതിന് ബെർലിൻ പത്രങ്ങൾ ഹിറ്റ്ലർ അന്തരിച്ചതായി റിപ്പോർട്ടുചെയ്യുമ്പോൾ രണ്ടു വാദങ്ങൾ ബാക്കിയാണ്- ഒന്നാമത്തേത് ഹിറ്റ്ലർ സയനൈഡ് കഴിച്ചാണ് ആത്മഹത്യചെയ്തത്, രണ്ട്- ഹിറ്റ്ലർ വായിലേക്ക് നിറയൊഴിച്ചാണ് മരണം വരിച്ചത്. വായിച്ച പുസ്തകങ്ങളും ജന്മസിദ്ധമായ വരയും ആ സ്വേച്ഛാധിപതിയെ മുന്നോട്ടു നയിച്ചില്ല. അദ്ദേഹം ഫാസിസം എന്ന ആശയത്തിൽ മാത്രമാണ് ഉറച്ച് വിശ്വസിച്ചിരുന്നത്.

അടിസ്ഥാനപരമായി സ്വവർഗ്ഗാനുരാഗി

ഹിറ്റ്‌ലർ അടിസ്ഥാനപരമായി ഒരു സ്വവർഗാനുരാഗിയായിരുന്നുവെന്നാണ് സിയോബാൻ പോൾ മക്കാർത്തി 'ദ പെക്യൂലീയർ സെക്സ് ലൈഫ് ഓഫ് അഡോൾ് ഹിറ്റലർ' എന്ന പുസതകത്തിൽ ചൂണ്ടിക്കാട്ടുന്നത്. ഗേ കാസനോവ എന്നായിരുന്നു അദ്ദേഹം ഹിറ്റ്‌ലർക്ക് നൽകിയ വിശേഷണം. അയാൾ ലൈംഗകിക ബന്ധത്തിൽ ഏർപ്പെട്ട ആണുങ്ങളുടെ എണ്ണത്തിന് കയ്യുംകണക്കുമുണ്ടായിരുന്നില്ല. എന്നാൽ, സ്ത്രീകളുമായി ഹിറ്റ്‌ലർ സ്ഥാപിക്കാൻ ശ്രമിച്ച ബന്ധങ്ങളൊക്കെയും വലിയ ദുരന്തങ്ങളിലാണ് ചെന്ന് കലാശിച്ചത്. എന്നപുസ്തകത്തിൽ ഹിറ്റ്‌ലറുടെ വ്യക്തിജീവിതത്തിലെ ലൈംഗിക തൃഷ്ണകളെപ്പറ്റിയുള്ള വിശദമായ അന്വേഷണങ്ങളുണ്ട്. ഇന്നും ഹിറ്റ്‌ലറെക്കുറിച്ചുള്ള പഠനങ്ങൾ ലോകത്തെമ്പാടുമുള്ള ഗവേഷകരെയും ചരിത്രകാരന്മാരെയും രണ്ട് പക്ഷത്തു നിർത്തുന്നുണ്ട്. ആ ഭരണാധികാരിയുടെ പല രാഷ്ട്രീയ തീരുമാനങ്ങളും അയാളുടെ വ്യക്തിപരമായ ലൈംഗിക തെരഞ്ഞെടുപ്പുകളിലും പ്രതിഫലിക്കുന്നുണ്ട്. രണ്ടുവർഷക്കാലം നീണ്ട ഹിറ്റ്‌ലർ ഗവേഷണത്തിനൊടുവിലാണ് മക്കാർത്തി ഈ പുസ്തകം എഴുതിപ്പൂർത്തിയാക്കുന്നത്.

ഏറെ യാതനകൾ അനുഭവിക്കേണ്ടി വന്ന ഒരു കുട്ടിക്കാലമായിരുന്നു ഹിറ്റ്‌ലറുടേത്. അച്ഛൻ ഏറെ ക്രൂരമായിട്ടാണ് അഡോൾഫിനോട് ഇടപെട്ടിരുന്നത്. സൗമ്യശീലയായിരുന്നു അമ്മയെങ്കിലും അവർ അച്ഛൻ എന്തുപ്രവർത്തിച്ചാലും ഒരു വാക്ക് എതിർത്ത് മിണ്ടുമായിരുന്നില്ല. എന്നാൽ, ബെൽറ്റും വടിയും ഒക്കെയേന്തി അലോയിസ് ഹിറ്റ്‌ലർ വരുമ്പോൾ അഡോൾഫിനെ അവർ അയാളിൽ നിന്ന് ഒളിപ്പിച്ചു നിർത്താൻ ശ്രമിക്കുമായിരുന്നു. അച്ഛൻ ജോലിക്ക് പോവുന്ന അവസരത്തിൽ അമ്മയോടൊപ്പം ഒറ്റയ്ക്ക് കിടക്കയിൽ കിടന്നുറങ്ങുന്നതാണ് തന്റെ ഏറ്റവും മധുരമുള്ള ബാല്യകാലസ്മരണയെന്ന് പിൽക്കാലത്ത് ഹിറ്റ്‌ലർ എഴുതിയിട്ടുണ്ട്. ജീവിതാന്ത്യം വരെ അമ്മ ക്ലാരയെപ്പറ്റി ഹിറ്റ്‌ലർ സ്നേഹത്തോടെ ഓർക്കുമായിരുന്നു, അതേസമയം അച്ഛൻ അലോയിസിനെപ്പറ്റി പരമാവധി എവിടെയും മിണ്ടാതിരിക്കാനും അയാൾ ശ്രദ്ധിച്ചുപോന്നു.

തന്റെ ജീവിതത്തിന്റെ സിംഹഭാഗവും ഹിറ്റ്‌ലർ ഒരു സ്വവർഗാനുരാഗിയായിരുന്നു. കൗമാരക്കാലത്തും, ഇരുപതുകളിലും ഒക്കെ അയാൾ നിരവധി കൂട്ടുകാരുമായി ലൈംഗികബന്ധം പുലർത്തിപ്പോന്നു. ഓഗസ്റ്റ് കുബിസെക്ക്, റെയ്നോൾഡ് ഹാനിഷ്ച്ച്, റുഡോൾഫ് ഹോസ്ലെർ എന്നിവർ അവരിൽ പ്രമുഖരാണ്. വിയന്നയിലും മ്യൂണിക്കിലും ഒക്കെ കഴിഞ്ഞിരുന്ന കാലത്ത് ഹിറ്റ്‌ലറുടെ കിടക്ക പങ്കിട്ടിരുന്നവർ ഇവരായിരുന്നു. എന്നാൽ, ഹിറ്റ്‌ലറുടെ ആത്മകഥയായ മെയിൻ കാംഫിൽ അയാളുടെ ലൈംഗിക ജീവിതത്തെപ്പറ്റി കാര്യമായ വർണ്ണകളില്ല. അതേപ്പറ്റി മിണ്ടുന്നതിനു പകരം, ആ പുസ്തകം ബാല്യത്തിൽ നിന്ന് നേരെ ഒന്നാം ലോകമഹായുദ്ധസ്മരണകളിലേക്ക് ആഞ്ഞൊരു ചാട്ടം വെച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. തന്റെ സൈന്യത്തിലെ ആണുങ്ങളെപ്പറ്റി ഹിറ്റ്‌ലർ തന്റെ ആത്മകഥയിൽ എഴുതുന്നത്, 'ശ്രേഷ്ഠപുരുഷസമൂഹം' എന്നാണ്.

സ്വവർഗാനുരാഗം കൊണ്ട് പ്രമോഷൻപോലും നിഷേധിക്കപ്പെട്ടു

യുദ്ധം തുടങ്ങിയകാലം തൊട്ടുതന്നെ ഹിറ്റ്‌ലറുടെ ലൈംഗികജീവിതവും പുഷ്പിച്ചുതുടങ്ങി. അഞ്ചലോട്ടക്കാരൻ ഏൺസ്റ്റ് ഷ്മിഡ്റ്റുമായുള്ള ഹിറ്റ്‌ലറുടെ ബന്ധം ആറുവർഷത്തോളം നീണ്ടുനിന്നു. സ്വവർഗലൈംഗികത ആരംഭകാലത്ത് ഹിറ്റ്‌ലർക്ക് സൈന്യത്തിൽ പ്രൊമോഷൻ പോലും നിഷേധിച്ച സാഹചര്യമുണ്ടായി. പിന്നീട്, 1921 -ൽ ഹിറ്റ്‌ലർ നാസി പാർട്ടി നേതാവായപ്പോൾ, അയാളുടെ കാർ ഡ്രൈവർമാരും, അംഗരക്ഷകരും എല്ലാം തന്നെ സ്വവർഗാനുരാഗികൾ ആയിരുന്നു. ഉൾറിച്ച് ഗ്രാഫ്, ക്രിസ്ത്യൻ വെബർ എന്നീ രണ്ട് അംഗരക്ഷകർ ഹിറ്റ്‌ലർക്ക് വേണ്ടപ്പോഴൊക്കെ അയാളുടെ വിഷയാസക്തി ശമിപ്പിക്കാൻ നിർബന്ധിതരായിരുന്നു അക്കാലത്ത്.

1924 -ൽ രാജ്യദ്രോഹക്കുറ്റം ചുമത്തി ലാൻഡ്‌സ്ബെർഗ് കോട്ടയിൽ തുറുങ്കിൽ അടക്കപ്പെട്ട കാലത്താണ് ഹിറ്റ്‌ലർ റുഡോൾഫ് ഹെസ് എന്ന കുപ്രസിദ്ധ നാസിയുമായി ഹിറ്റ്‌ലറുടെ പ്രേമബന്ധം തുടങ്ങുന്നത്. അയാൾ ഒരു തലക്ക് വെളിവില്ലാത്തവനായിരുന്നിട്ടും ഹിറ്റ്‌ലർ ആ ബന്ധം ഏറെക്കാലം തുടർന്നുപോയി. മുപ്പതുകളുടെ തുടക്കത്തിലേ നാസി പാർട്ടിയുടെ തലപ്പത്തെ സ്വവർഗ്ഗരതിക്കാരുടെ അതിപ്രസരം മാധ്യമങ്ങളുടെ ശ്രദ്ധയിൽപോലും പെട്ടിരുന്നു. അതിന്റെ ഉദാഹരണമാണ്, അന്നത്തെ ഒരു നാസിവിരുദ്ധ പത്രം പാർട്ടിയെ സ്വവർഗ്ഗരതിക്കൂട്ടം എന്ന് വിളിച്ചത്. വിമർശനങ്ങൾ അതിരുകടന്നതോടെ അത് സംബന്ധിച്ച പൊതുബോധം പൊളിച്ചെഴുതാൻ തന്നെ ഹിറ്റ്‌ലർ തീരുമാനിച്ചു. നാസികൾക്കിടയിലെ സ്വവർഗാനുരാഗികൾ ഹിറ്റ്‌ലറുടെ കൊലക്കത്തിക്ക് ഇരയായിത്തുടങ്ങി. അവരെ കൂട്ടത്തോടെ ജയിലിൽ അടച്ചു തുടങ്ങി. അങ്ങനെ പലതരത്തിൽ സ്വവർഗാനുരാഗികളായ നാസികളെ ഉപദ്രവിച്ചു കൊണ്ടിരുന്നതിനിടയിലും, ഹിറ്റ്‌ലർ മ്യൂണിക്കിൽ തന്റെ ഡ്രൈവറായ ജൂലിയസ് ഷ്രെക്കുമായുള്ള രഹസ്യബന്ധം തുടർന്നുപോയി. ഒടുവിൽ മെനിഞ്ചൈറ്റിസ് വന്ന് അപ്രതീക്ഷിതമായി ഷ്രെക്ക് മരണപ്പെടും വരെ അവർ ആ ബന്ധം തുടർന്നുപോയി. അത് ഹിറ്റ്‌ലർക്ക് അഗാധമായ മാനസിക ക്ഷതമേല്പിച്ചു. അയാൾ ദിവസങ്ങളോളം കരഞ്ഞുകൊണ്ടിരുന്നു. അത് അതിശക്തമായ ഒരു ഭരണാധികാരിയും, അനുസരണശീലമുള്ള ഒരു സേവകനും തമ്മിൽ ഉടലെടുത്ത അഗാധമായൊരു പ്രണയമായിരുന്നു.

പീഡനം താങ്ങാനാവാതെ ജീവനൊടുക്കുന്ന കാമുകിമാർ

ഇതിനൊക്കെ പത്തുവർഷം മുമ്പാണ് ഹിറ്റ്‌ലർ, സ്ത്രീകളോട് ബന്ധം സ്ഥാപിക്കാൻ കാര്യമായ ശ്രമങ്ങൾ നടത്തിയത്. തന്റെ സ്വവർഗാനുരാഗികളായ കാമുകരിൽ നിന്ന് നേരിടേണ്ടി വന്ന ബ്ലാക്ക് മെയിലിങ് തന്നെ കാരണം. എന്നാൽ, സ്ത്രീകളുമായുള്ള ഈ ബന്ധങ്ങളിൽ ഭൂരിഭാഗവും ലൈംഗികതലത്തിൽ വിജയിക്കുകയുണ്ടായില്ല. ഹിറ്റ്‌ലർ രതിയിലേർപ്പെട്ടിട്ടുള്ള സ്ത്രീകളിൽ എട്ടു പേര് ആത്മാഹുതിക്ക് ശ്രമിച്ചവരാണ്, അവരിൽ ആറുപേർ ആ ശ്രമത്തിൽ വിജയം വരിച്ചവരും. രണ്ടുതരം സ്ത്രീകളോടായിരുന്നു ഹിറ്റ്‌ലർക്ക് ആകർഷണം തോന്നിയിരുന്നത്. ഒന്ന്, ഋതുമതിയായിട്ട് അധികകാലം പിന്നിട്ടിട്ടില്ലാത്ത കൗമാരക്കാരികളോട്. രണ്ട്, വെള്ളിത്തിരയിൽ അയാൾ കണ്ടുമോഹിച്ചിരുന്ന സിനിമാ നായികമാരോട്. ആദ്യപ്രണയം, ഹിറ്റ്‌ലറുടെ ഭാവനാലോകത്തുമാത്രം ഒതുങ്ങിനിന്ന ഒന്നായിരുന്നു. സ്റ്റെപ്പാനി ഇസാക് എന്ന ആ യുവതി, അമ്മ ക്ലാരയോടൊപ്പം ഹിറ്റ്‌ലർ സമ്പൂർണ്ണ ആര്യൻ യുവതി എന്ന് കണക്കാക്കിയിരുന്ന ഒരു യുവതിയായിരുന്നു.

തന്റെ മുപ്പത്തെട്ടാം വയസ്സിൽ, ഒരു പതിനാറുകാരിയുമായിട്ടാണ് ഹിറ്റ്‌ലർ അടുത്ത പ്രേമബന്ധത്തിൽ ഏർപ്പെടുന്നത്. പേര് മരിയാ റെയ്റ്റർ. 1927 -ൽ ഹിറ്റ്‌ലർക്ക് അവളിലുള്ള ഭ്രമം പെട്ടെന്നൊരു ദിവസം അസ്തമിച്ചപ്പോൾ, അത് താങ്ങാനാകാതെ അവൾ ആത്മാഹുതിക്ക് ശ്രമിച്ചു. ആ പരാജയപ്പെട്ട ആത്മഹത്യാശ്രമത്തിന്, നാലുവർഷങ്ങൾക്ക് ശേഷം മരിയയും ഹിറ്റ്‌ലറും ഒരു രാത്രി കിടക്ക പങ്കിട്ടു. താൻ പ്രാണന് തുല്യം സ്നേഹിച്ച പുരുഷന് അത്യുഗ്രമായ ലൈംഗിക കാമനകളാണുള്ളതെന്ന യാഥാർഥ്യം, അന്ന് രാത്രിയിലെ ദുരനുഭവങ്ങളിലൂടെ അവർക്ക് മനസ്സിലായി. പിന്നീട് അവരിരുവരും തമ്മിൽ ഒരിക്കൽ പോലും സന്ധിച്ചില്ല.

ഹിറ്റ്‌ലറുടെ അടുത്ത പ്രണയം വകയിൽ ഒരു അനന്തരവൾ ആയിരുന്ന ഗേളി റൗബലുമായിട്ടായിരുന്നു. ഗേളി അയാളെ വിളിച്ചുപോന്നിരുന്നതുപോലും 'അങ്കിൾ ആൽഫ്' എന്നായിരുന്നു. ഏറെ അക്രമാസക്തമായ ആ പ്രേമബന്ധം നാലുവർഷത്തോളം തുടർന്നു. ഒടുവിൽ 1931 -ൽ, തന്റെ കാമുകൻ പ്രണയപൂർവ്വം സമ്മാനിച്ച കൈത്തോക്കിലെ തിരകൾ തലച്ചോറിൽ നിക്ഷേപിച്ചുകൊണ്ട് പ്രാണനൊടുക്കുകയായിരുന്നു അവൾ. അവസാനത്തെ രണ്ട് വർഷക്കാലം ഹിറ്റ്‌ലറുടെ മ്യൂണിക്കിൽ ഫ്ലാറ്റിൽ ഒരു തടവുകാരിയെപ്പോലെ കഴിയേണ്ടിവന്ന അവൾ അങ്ങനെ പ്രവർത്തിച്ചില്ലെങ്കിൽ അത്ഭുതമുണ്ടായിരുന്നുള്ളൂ. ഹിറ്റ്‌ലർ കിടപ്പുമുറിയുടെ സ്വകാര്യതയിൽ പ്രവർത്തിച്ചുപോന്നിരുന്ന ലൈംഗികവൈകൃതങ്ങളെപ്പറ്റി കൂട്ടുകാരികളോട് പറഞ്ഞു പരിഹസിച്ചതിന്റെ പേരിൽ ഗേളിയെ ഹിറ്റ്‌ലർ തന്നെ വധിക്കുകയായിരുന്നു എന്നും ഒരു അഭ്യൂഹം അക്കാലത്തുണ്ടായിരിക്കുന്നു. എന്നാലും, മരണാനന്തരം ' തന്നെ അകമഴിഞ്ഞ് സ്നേഹിച്ച ഒരേയൊരു പ്രണയിനി' എന്നാണ് അവളെ ഹിറ്റ്‌ലർ വിശേഷിപ്പിച്ചത്.

1937 -ൽ ഹിറ്റ്‌ലറുടെ അടുത്ത പ്രണയിനി റെനെറ്റ് മ്യുള്ളർ എന്ന പ്രസിദ്ധ ചലച്ചിത്രനടി, ബെർലിനിലെ തന്റെ വീട്ടിന്റെ മട്ടുപ്പാവിൽ നിന്ന് താഴേക്ക് ചാടി. കാരണമോ? ഹിറ്റ്‌ലർ അവരുടെ സിനിമാ കരിയർ കുളം തോണ്ടി എന്നതും, കൊല്ലാൻ പിന്നാലെ ഗെസ്റ്റപ്പോയെ വിട്ടു എന്നതും. ഹിറ്റ്‌ലറുമായി ചെലവിടാൻ നിർബന്ധിതമായിരുന്ന അറപ്പുളവാക്കുന്ന സെക്സ് സെഷനുകൾക്കിടെ അയാളെ ചവിട്ടാനും, തൊഴിക്കാനുമൊക്കെ റെനെറ്റിനോട് അയാൾ ആവശ്യപ്പെട്ടിരുന്നു. ആ മർദ്ദനങ്ങൾ ഏറ്റ്, നിലത്തുകിടന്ന് പുളയുമായിരുന്നു ആ സ്വേച്ഛാധിപതി.

ഗ്രൂപ്പ് സെക്സിലും മിടുക്കൻ

അടുത്തത് യൂണിറ്റി മിറ്റ്ഫോർഡ് എന്ന കുലീനകുലജാതയായ ഒരു ഇംഗ്ലീഷുകാരിയായിരുന്നു. തന്റെ കൊലയാളി സംഘമായിരുന്നു സ്റ്റോം ട്രൂപ്പർമാരുമായി സംഘരതിയിലേർപ്പെടാൻ അവരെ ഹിറ്റ്‌ലർ നിർബന്ധിച്ചിരുന്നു. മറ്റു പല വൈകൃതങ്ങളിലും ഹിറ്റ്‌ലർ ഏർപ്പെട്ടിരുന്നു. അവരും ഒടുവിൽ സഹികെട്ട് ഹിറ്റ്‌ലർ തന്നെ സമ്മാനിച്ച കൈത്തോക്കിനാൽ വെടിയുതിർത്ത് മരണം വരിക്കുകയായിരുന്നു.

അടുത്ത ബന്ധം, ഹിറ്റ്‌ലറുടെ അവസാനത്തേതായിരുന്നു. മരിക്കുമ്പോൾ ഹിറ്റ്‌ലറുടെ കാമുകിയായിരുന്ന സ്ത്രീ, ഇവാ ബ്രൗൺ. എന്നാൽ ഹിറ്റ്‌ലർ അവരിൽ നിന്നും ഒളിച്ചുംപാത്തും മറ്റു സ്ത്രീകളുമായും പുരുഷന്മാരുമായും ഒക്കെ അവിഹിത ബന്ധങ്ങളിലേർപ്പെട്ടു കൊണ്ടിരുന്നത് അവർക്ക് ഏറെ സങ്കടം സമ്മാനിച്ചിരുന്നു. അതേസമയം, ഇവയുമായി ബന്ധപ്പെടാൻ മാത്രം ഹിറ്റ്‌ലർക്ക് വല്ലാത്ത മടിയായിരുന്നു. ഒടുവിൽ വല്ലാത്ത മോഹഭംഗത്തിന് അടിപ്പെട്ട ഇവ ഹിറ്റ്‌ലറുടെ ഡോക്ടർ തിയോഡോർ മൊർഡലിനോട് ഹിറ്റ്‌ലർക്ക് വല്ല ഹോർമോൺ ഇൻജക്ഷനും കൊടുത്ത് കാര്യത്തിൽ ഒരു നീക്കുപോക്കുണ്ടാക്കാൻ ആവശ്യപ്പെട്ടിരുന്നു. ഒരു പത്തുവർഷം മുമ്പെങ്കിലും ഹിറ്റ്‌ലറെ വിട്ടുപോയിരുന്നെങ്കിൽ എന്ന് തോന്നുന്നുണ്ടെന്ന് അവർ തന്റെ സ്നേഹിതകളോട് പറഞ്ഞു.

പക്ഷേ, തന്നെ ഒളിച്ച് എത്ര ബന്ധങ്ങൾ പുലർത്തിയിരുന്നിട്ടും, ഇവാ ബ്രൗൺ ഒരിക്കലും ഹിറ്റ്‌ലറെ വിട്ടുപോയില്ല. 1945 ഏപ്രിൽ 29 -ന് മുസോളിനി വളരെ പരിതാപകരമായ രീതിയിൽ കൊലചെയ്യപ്പെട്ടു എന്ന വിവരമറിഞ്ഞ ഹിറ്റ്‌ലർ ജീവനൊടുക്കാൻ തീരുമാനിച്ചപ്പോൾ, ഇവയും അയാൾക്കൊപ്പം നിന്നു. അങ്ങനെ ഫ്യൂറർ ബങ്കറിൽ, തികച്ചും ആർഭാട രഹിതമായചടങ്ങുകളോടെ അവർ തമ്മിലുള്ള വിവാഹം നടന്ന് മണിക്കൂറുകൾക്കുള്ളിൽ സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തു. പിന്നാലെ തലയ്ക്ക് വെടിയുതിർത്തുകൊണ്ട് ഹിറ്റ്‌ലർ എന്ന സ്വേച്ഛാധിപതിയായ പുരുഷനും.

ഇവാ ബ്രൗണിന്റെതും നരകതുല്യമായ ജീവിതം

ഹിറ്റ്ലർക്കൊപ്പം തീർത്തും നരകതുല്യമായ ജീവിതം ആയിരുന്നു ഇവാ ബ്രൗണും നയിച്ചിരുന്നത്. പീഡനം താങ്ങാനാവതെ അവർ പലതവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഹിറ്റ്ലർക്ക് പുരഷന്മാരോടാണ് കൂടുതൽ തൽപ്പര്യമെന്ന് അവൾക്ക് അറിയാമായിരുന്നു. ഹിറ്റ്ലറുടെ രതിവൈകൃതങ്ങളും ഈവയെ വെറുപ്പിച്ചു. അവളെ നഗ്നയാക്കി ഫോട്ടോ എടുക്കയായിരുന്നത്രേ ഹിറ്റ്ലുറുടെ ഹോബി. ഇത്തരം ഒരു ഫോട്ടോ പത്തുവർഷം മുമ്പ് യാദൃശ്ചികമായാണ് ലോകത്തിന് കിട്ടിയത്. ഒരു പുരാവസ്തു വിദഗധനാണ് ഈ ചിത്രങ്ങൾ പുറംലോകത്തെ അറിയിച്ചത്.

ജർമനിയിലെ ഒരു കെട്ടിടത്തിന്റെ മേൽത്തട്ടിൽനിന്നു കിട്ടിയതാണ് എന്നു പറഞ്ഞ് ഒരു സ്ത്രീയാണ് ഒരു പെട്ടി നിറയെ ചിത്രങ്ങൾ ഒരു ആക്രിക്കച്ചവടക്കാരന് കൊടുത്തത്. ഒരു പുരാവസ്തു തൽപരനെ കണ്ടപ്പോൾ ആ ചിത്രങ്ങൾ അതേപടിയെടുത്തു കൊടുത്തു കിട്ടിയ ചില്ലറ വാങ്ങി. പിന്നീടാണ് അറിയുന്നത് അതിൽ രണ്ടു ചിത്രങ്ങൾ ലോകത്തിലെ അതിപ്രശസ്തയുടെ നഗ്നചിത്രങ്ങളായിരുന്നു. ഹിറ്റ്ലറുടെ ഭാര്യ ഇവാ ബ്രൗണിന്റേത്.

ആൽപൈൻ തടാകത്തിന്റെ കരയിൽ നഗ്നയായി നിൽക്കുന്നതാണു ചിത്രങ്ങളിലൊന്ന്. കൈകൾ തലയ്ക്കു പിന്നിൽ കെട്ടി ചെരിപ്പുകൾ സമീപത്ത് ഊരിയിട്ട് പൂർണ നഗ്നയായി നിൽക്കുന്ന ചിത്രം. തടാകത്തിൽ ബോട്ടിങ് നടത്തുന്നതിനിടെ കുനിഞ്ഞ് നിൽക്കുന്ന നഗ്നചിത്രമാണ് അടുത്തത്. ആ ചിത്രത്തിനു പിന്നിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: 'On the secluded beach at the Lake Wolfgang. August 1943.'ഒരു ചിത്രത്തിനു പിന്നിൽ 'Eva Braun. 'A nsapshot. A beautiful day on the Black Lake.' ഇതിൽ എഴുതിയിരിക്കുന്നത്. പഴയകാല ചിത്രങ്ങളെക്കുറിച്ചു പ്രത്യേകം പഠനം നടത്തിയിട്ടുള്ള മുപ്പതുകാരനായ ബർണാഡിന്റെ കൈയിലാണ് ഈ ചിത്രങ്ങൾ കിട്ടിയത്. ചിത്രങ്ങൾ ഇവാ ബ്രൗണിന്റേതു തന്നെയെന്നു ചരിത്രകാരന്മാരും സാക്ഷ്യപ്പെടുത്തുന്നു. ചിത്രത്തിൽ കാണുന്ന ചെരിപ്പുകൾ മുൻപ് ഇവാ ബ്രൗണിന്റെ ചിത്രത്തിൽ കാണപ്പെട്ടതു തന്നെ. ചിത്രം പ്രിന്റ് ചെയ്തിരിക്കുന്ന പേപ്പർ നാസി കാലഘട്ടത്തിൽ ഉള്ളതുമാണ്.

പിന്നീട് ആ നഗ്ന ചിത്രങ്ങൾ ലക്ഷക്കണക്കിന് ഡോളറിനാണ് ലേലം പോയത്. ഹിറ്റലറെ ആരും സ്മരിക്കുന്നില്ലെങ്കിലും ഇവാ ബ്രൗണിനെ ഇപ്പോഴും ജർമ്മനിക്കാർ ഓർക്കുന്നുണ്ട്. പുരുഷന്റെ അധികാര പ്രയോഗത്തിന്റെ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ഇര എന്ന രീതിയിലാണ് ലോകം അവരെ വിലയിരുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP