Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തട്ടിക്കൊണ്ടുപോകുക, ബലാൽസംഗം ചെയ്യുക, പിന്നെ മതംമാറ്റി മൂന്നാമത്തെയോ നാലാമെത്തേയോ ഭാര്യയാക്കുക; പാക് മണ്ണിൽ അമുസ്ലിം സ്ത്രീകളെ ലൈംഗിക അടിമകളാക്കുന്നതിന് ഒടുവിലത്തെ ഉദാഹരണമായി മെഹക് കുമാരിയും; കോടതിവിധിപോലും അംഗീകരിക്കാതെ ഈ 15കാരിയുടെ രക്തത്തിനായി ഉറഞ്ഞുതുള്ളി മതമൗലികവാദികൾ; ഹിന്ദു സ്ത്രീകൾ മുസ്ലിങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന വ്യാജ ഫത്വയും പ്രശ്നങ്ങൾ വർധിപ്പിക്കുന്നു; പാക്കിസ്ഥാനിൽ ന്യുനപക്ഷങ്ങൾക്ക് ഭീഷണിയായ 'മതംമാറ്റ ബലാൽസംഗങ്ങളുടെ' കഥ

തട്ടിക്കൊണ്ടുപോകുക, ബലാൽസംഗം ചെയ്യുക, പിന്നെ മതംമാറ്റി മൂന്നാമത്തെയോ നാലാമെത്തേയോ ഭാര്യയാക്കുക; പാക് മണ്ണിൽ അമുസ്ലിം സ്ത്രീകളെ ലൈംഗിക അടിമകളാക്കുന്നതിന് ഒടുവിലത്തെ ഉദാഹരണമായി മെഹക് കുമാരിയും; കോടതിവിധിപോലും അംഗീകരിക്കാതെ ഈ 15കാരിയുടെ രക്തത്തിനായി ഉറഞ്ഞുതുള്ളി മതമൗലികവാദികൾ; ഹിന്ദു സ്ത്രീകൾ മുസ്ലിങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന വ്യാജ ഫത്വയും പ്രശ്നങ്ങൾ വർധിപ്പിക്കുന്നു; പാക്കിസ്ഥാനിൽ ന്യുനപക്ഷങ്ങൾക്ക് ഭീഷണിയായ 'മതംമാറ്റ ബലാൽസംഗങ്ങളുടെ' കഥ

എം മാധവദാസ്

കറാച്ചി: സിഎഎ ചർച്ചയുടെയൊക്കെ സമയത്ത് കേരളത്തിൽപോലും കത്തിനിന്ന ഒരു അഭിപ്രായം ആയിരുന്നു പാക്കിസ്ഥാനിൽ മതപീഡനം ഇല്ല എന്ന വാദം. പ്രമുരായ ചില ഇടതുപക്ഷ നേതാക്കളും, ലിബറൽ ചിന്താഗതിയുള്ള ബുദ്ധിജീവികളുമൊക്കെ ഇക്കാര്യം ചാനൽ ചർച്ചകളിലും മറ്റും ആവർത്തിച്ചുകൊണ്ടിരുന്നു. പാക്കിസ്ഥാന്റെ ഭരണഘടനയിൽ മതേതരത്വം എന്ന വാക്ക് ഉണ്ടെന്നും, അവിടെ ഹിന്ദുക്കൾ അടക്കമുള്ള ന്യുനപക്ഷ വിഭാഗങ്ങളിൽപെട്ട ചിലർ ഉയർന്ന പദവികളിൽ എത്തിയെന്നൊക്കെ ചൂണ്ടിക്കാട്ടിയായിരുന്നു ഇവർ പാക്കിസ്ഥാനിൽ ന്യുനപക്ഷ പീഡനം ഇല്ല എന്ന് പച്ച നുണ പ്രചരിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ ഇക്കാര്യങ്ങൾ പൂർണ്ണമായും അടിസ്ഥാന രഹിതം ആണെന്നും അതിശക്തമായ ന്യുനപക്ഷ പീഡനം നിലനിൽക്കുന്ന രാജ്യമാണ് പാക്കിസ്ഥാനെന്ന ഐക്യരാഷ്ട്ര സഭയുടെയും, റിപ്പോർട്ടേസ് ബിയോണ്ട് ബോർഡേഴ്സിന്റെയും, ബിബിസിയുടെയും ഒക്കെ റിപ്പോർട്ടുകളുടെ അടിസ്്ഥാനത്തിൽ വ്യക്തമായിരുന്നു.

മാത്രമല്ല സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്നതാണ് പാക്കിസ്ഥാനിലെ ന്യുനപക്ഷങ്ങൾ അനുഭവിക്കുന്ന ഏറ്റവും വലിയ ഭീഷണിയെന്നുള്ളതിന്റെ നിരവധി സംഭവങ്ങളും ഇതോടൊപ്പം പുറത്തുവന്നിരുന്നു. പെൺകുട്ടികളെ തട്ടിക്കൊണ്ടുപോവുക, എന്നിട്ട് ബലാൽസംഗത്തിന് വിധേയായക്കി മൂന്നാലും ദിവസം കൂടെ പാർപ്പിക്കുക. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയൊന്നും പൊലീസ് പരിഗണിക്കില്ല. അവസാനം ഗത്യന്തരമില്ലാതെ പെൺകുട്ടിക്ക് വിവാഹത്തിന് സമ്മതിക്കേണ്ടിവരും. അങ്ങനെ അവളെ ഇസ്ലാമിലേക്ക് മതം മാറ്റി നിക്കാഹ് കഴിക്കും. പിന്നീട് അവൾ സ്ഥലത്തെ പ്രമാണിയുടെ മൂന്നാമത്തെയോ നാലമത്തെയോ ഭാര്യയായി മാറുന്നു. അയാളുടെ ലൈംഗിക അടിമയായി അവളുടെ ജീവിതം തീരുന്നു. പാക്കിസഥാനിലെ സിന്ധ് പ്രവിശ്യയിൽ വ്യാപകമായി നടക്കുന്ന ഈ അക്രമം സിന്ധ് മതംമാറ്റ ബലാൽസംഗങ്ങൾ എന്ന പേരിലാണ് അറിയപ്പെടുന്നത്.

സഹികെട്ട് തങ്ങളുടെ മാനം രക്ഷിക്കാൻ കൂടിയാണ്, പാക്കിസ്ഥാനിൽനിന്ന് ഹിന്ദുക്കൾ അടക്കമുള്ള ന്യുനപക്ഷങ്ങൾ എങ്ങനെയെങ്കിലും അതിർത്തികടന്ന് ഇന്ത്യയിലെത്തി അഭയാർഥികളായി ജീവിക്കുന്നതിന്റെ അടിസ്ഥാന കാരണവും ഇതുതന്നെയാണെന്നാണ് റിപ്പോർട്ടേഴ്സ് ബിയോണ്ട് ബോർഡേഴ്സ എന്ന സംഘടനയുടെ പഠന റിപ്പോർട്ട് പറയുന്നത്. (ഇങ്ങനെ മതപരമായ പീഡനം സഹിക്കാവയ്യാതെ ഇന്ത്യയിലെത്തി തെരുവോരങ്ങളിൽ ജീവിക്കുന്നവർക്ക് പൗരത്വത്തിനുള്ള കാലാവധിയിൽ ആറുവർഷം ഇളവ് കൊടുക്കുക മാത്രമാണ് സിഎഎയിൽ ചെയ്യുന്നത്.) ഇത്തരം മതംമാറ്റ ബലാൽസംഗങ്ങളുടെ ( രീി്‌ലൃശെീി ൃമുല)െ ഒടുവിലത്തെ ഇരായാണ് പാക്കിസ്ഥാനിൽ ഇപ്പോൾ തിളച്ചുമറിയുന്ന പ്രശ്നമായ മെഹക് കുമാരി. വെറും 15വയസ്സുമാത്രമുള്ള ഈ ഒമ്പതാംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്ത് ഇസ്്ലാമിലേക്ക് മതം മാറ്റുകയായിരുന്നൂ. ആസിയാബീവികേസിനും, മറിയം മുഷ്താക്ക് കേസിനും പിന്നാലെ പാക്കിസ്ഥാനിൽ വൻ വിവാദം ഉയർത്തുകയാണ് മെഹകുമാരി കേസും.

മെഹക്കുമാരിയെ മതംമാറ്റി അലിസാ ആക്കിയത് ആര്?

സിന്ധിലെ മതംമാറ്റ ബലാൽസംഗങ്ങളുടെ ഒടുവിലത്തെ ഇരയാണ് മെഹക് കുമാരി എന്ന ഹിന്ദു പെൺകുട്ടി. സിന്ധ്് പ്രവിശ്യയിലെ ജക്കോബബാദിലെ 9ാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാർത്ഥിയെ ജനുവരി 15 ന് ഒരു സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നൂ. കുട്ടിയുടെ പിതാവും മാതാവും ഉടൻ തന്നെ പൊലീസിൽ പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. പിന്നീട് കാണുന്നത്് മെഹക് കുമാരിയുടെ ഒരു വീഡിയോ ആയിരുന്നു. മുസ്ലിം യുവാവിനെ സ്വന്തം ഇഷ്ടപ്രകാരം ഭർത്താവായി സ്വീകരിച്ചതാണെന്ന് വീഡിയോയിൽ മെഹക് കുമാരി വ്യക്തമാക്കിയിരുന്നു. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ ഇതു മാറ്റിപ്പറഞ്ഞ് കുട്ടി രംഗത്തെത്തി. നിർബന്ധപൂർവം തന്നെ ഇസ്ലാമിലേക്ക് മതംമാറ്റിയെന്നും ഹിന്ദു മതത്തിലേക്ക് തിരികെ പോകണമെന്നും മെഹക് ആവശ്യപ്പെട്ടിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്യുകയായിരുന്നെന്നാണ് സഹപാഠികളും പറയുന്നത്.

മെഹക് കുമാരി കോടതിയിലും ഇതുതന്നെ ആവർത്തിച്ചു. കേസ് പരിഗണിച്ച ജക്കോബാബാദ് സെഷൻസ് കോടതി പെൺകുട്ടിക്ക് പ്രായപൂർത്തി ആയില്ലെന്നും നിയമപ്രകാരമല്ല വിവാഹമെന്നും കണ്ടെത്തിയിരുന്നു. പെൺകുട്ടിയെ വിവാഹം ചെയ്ത യുവാവിനെതിരേ നിയമനടപടി സ്വീകരിക്കാനും മെഹക് കുമാരിയെ അഭയ കേന്ദ്രത്തിൽ അയയ്ക്കാനും കോടതി ഉത്തരവിട്ടു. തെളിവുകളും രേഖകളും ഉദ്ധരിച്ചുകൊണ്ട് ജഡ്ജി 'സിന്ധ് ബാലവിവാഹ നിയന്ത്രണ നിയമത്തിലെ' 3, 4 വകുപ്പുകൾ പ്രകാരം കുട്ടി പ്രായപൂർത്തിയാകാത്തയാളാണെന്നും വിവാഹത്തിന് യോഗ്യനല്ലെന്നും വിധിച്ചു.ബാലവിവാഹം നടത്തുക, സുഗമമാക്കുക, സഹായിക്കുക എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കുമെതിരെ നടപടിയെടുക്കാൻ ജഡ്ജി ലാർക്കാനയുടെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.ലാർക്കാനയിൽ നിന്നുള്ള ഒരു വനിതാ ഷെൽട്ടർ ഹോമിൽ നിന്നാണ് കുമാരിയെ കോടതിയിലെത്തിച്ചത്.

ഇസ്ലാമിക പണ്ഡിതർ ഈ അനീതിക്കെതിരെ പ്രതികരിക്കുമെന്നാണ് ഏവരും കരുതിയത്. പക്ഷേ അവർ കുട്ടിക്കെതിരെ തിരിയുകയായിരുന്നു. തന്നെ നിർബന്ധപൂർവം മുസ്ലിമാക്കി മാറ്റിയെന്ന് കോടതിയിൽ പ്രസ്താവിച്ച പെൺകുട്ടിക്ക് മതനിന്ദയുടെ പേരിൽ വധശിക്ഷ നൽകണമെന്നാണ് ഇവരുടെ പക്ഷം. ആരെയും മൂൻപിൻ നോക്കാതെ ജയിലിൽ അടക്കുന്നതാണ് പാക്കിസ്ഥാനിലെ മതിനന്ദാകുറ്റം. നിരവധി അമുസ്ലീങ്ങളാണ് ഇതിന്റെപേരിൽ ജയിലിൽ കഴിയുന്നത്. ആ കൂട്ടത്തിലേക്ക് ഈ 15കാരിയെയും പെടുത്താനാണ് പാക് ഇസ്ലാമിസ്റ്റുകൾ ഇപ്പോൾ ശ്രമിക്കുന്നത്. കോടതിയിൽനിന്നും ഹൈക്കോടതിയിലേക്ക് കേസിന്റെ വിചാരണ മാറ്റണമെന്നും 'നീതി' ലഭിച്ചില്ലെങ്കിൽ തങ്ങൾ ശരിയത്ത് കോടതിയെ സമീപിക്കുമെന്നുമാണ് മുസ്ലിം മതപണ്ഡിതന്മാരുടെ പക്ഷം. ഇതിനായി വേണമെങ്കിൽ സുപ്രീം കോടതി വരെ പോകാൻ തങ്ങൾ തയാറാണെന്നും ഇവർ ഭീഷണി മുഴക്കിയിരുന്നു. അതായത് ഇസ്ലാമിനെ അപമാനിച്ചുവെന്നായി ഈ 15കാരിയുടെ പേർക്കുള്ള കുറ്റം. ഇപ്പോൾ അഭയകേന്ദ്രത്തിൽ കഴിയുന്ന കുട്ടിയുടെ ജീവൻ തന്നെ ഭീഷണിയിലാണ്. ഇതേത്തുടർന്നാണ് മെഹകിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ രംഗത്തെത്തിയത്. പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയതാണെന്നും, അവളെ നിർബന്ധപൂർവം മതം മാറ്റിയതാണെന്നും ആരോപിച്ച് പാക്കിസ്ഥാനിലെ ന്യൂനപക്ഷമായ ഹിന്ദുക്കൾ പാക്കിസ്ഥാൻ സർക്കാരിനെതിരെ വൻ പ്രതിഷേധം അഴിച്ചുവിട്ടിരുന്നു. സർക്കാരും മുസ്ലിം മതപണ്ഡിതന്മാരും ഒത്തുചേർന്നുകൊണ്ടാണ് മതപരിവർത്തനങ്ങൾക്ക് കൂട്ട് നിൽക്കുന്നതെന്നും ഇവർ ആരോപിച്ചിരുന്നു. അഭയകേന്ദ്രത്തിൽ അയക്കാതെ പെൺകുട്ടിയെ മാതാപിതാക്കളെ തിരികെ ഏൽപിക്കണമെന്നാണ് പിതാവിന്റേയും ബന്ധുക്കളുടേയും ആവശ്യം

മെഹക് കുമാരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗംചെയ്ത് മതംമാറ്റി അലിസാ എന്ന പേരു നൽകിയെന്നും അലി റാസ എന്ന പ്രമുഖനാണെന്ന് പിന്നീട് തെളിഞ്ഞു. 28 കാരനായ അലി റാസക്ക് രണ്ട് ഭാര്യമാരും നാല് മക്കളുമുണ്ട്. ഇയാളുടെ മൂന്നാമത്തെ ഭാര്യയായി ആ വീട്ടിലെ എല്ലാ ജോലികളും എടുത്ത് ഒരേസമയം വേലക്കാരിയും ലൈംഗിക അടിമയുമായാണ് ഇനി അവൾ ജീവിക്കേണ്ടി വരിക. കോടതി ഇടപെടൽ അംഗീകരിക്കില്ലെന്നും അവൾ അലിറാസയുടെ മൂന്നാംഭാര്യയായി തുടരണം എന്നുമാണ് പാക് മതപണ്ഡിതർ പറയുന്നത്. ഇതുതന്നെയാണ് ആസിയാ ബീവികേസിലും മറിയം മുഷ്താക്ക് കേസിലും കണ്ടത്്. മാനഭംഗപ്പെടുത്തിയായലും വേണ്ടില്ല, ഇസ്ലാമിലേക്ക് ഒരാളെ മതംമാറ്റിയെടുക്കുന്നതിനെ ഒരു പുണ്യ പ്രവർത്തിയായണ് പല മതപണ്ഡിതരും രഹസ്യമായി പ്രചരിപ്പിക്കുന്നത്. പേരിനുപോലും പരസ്യമായി ഇതിനെ തള്ളിപ്പറയാനും ഇവർ തയ്യാറാവുന്നില്ല.

എന്നാൽ പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ അടക്കമുള്ളവർ ഇത്തരം അതിക്രമങ്ങക്കെതിരെ പലവട്ടം പ്രതികരിച്ചിട്ടുണ്ട്. പാക്കിസ്ഥാന് ഇപ്പോൾ ന്യുനപക്ഷ മന്ത്രാലയവും ഉണ്ട്. പക്ഷേ മതമൗലികവാദികളുടെ സമ്മർദത്തിനുമുന്നിൽ ഇവയെല്ലാം ആവിയാവുകയാണ്.

ആസിയാ ബീവി, മറിയം മുഷ്താക്ക്,ഹിമ യൂനിസ്...

2016ലെ മറിയം മുഷ്ത്താഖ് കേസിലൂടെയാണ് പാക്കിസ്ഥാനിലെ മതംമാറ്റ ബലാൽസംഗങ്ങൾ വ്യാപക ചർച്ചയാവുന്നത്്. തന്റെ ഇളയ സഹോദരനൊപ്പം ലാഹോറിലെ കോളജിൽ നിന്നും വീട്ടിലേക്ക് വരുന്നതിനിടെയാണ്, അതിസുന്ദരിയായ മറിയം മുഷ്താഖ് എന്ന 24 കാരിയായ ക്രിസ്ത്യൻ യുവതി തട്ടിക്കൊണ്ടുപോകപ്പെട്ടത്. (പാക്കിസ്ഥാനിൽ പെട്ടെന്ന് തരിച്ചറിയപ്പെടാതിരിക്കാൻ അമുസ്ലീങ്ങൾ മറിയം, ജമീല തുടങ്ങിയ മുസ്ലിം പേരുകളാണ് കുട്ടികൾക്ക് ഇടാറുള്ളത്.) മറിയും മുഷ്താക്കിനെ തട്ടിക്കൊണ്ടു പോയ ആൾ തന്നെ വിവാഹം ചെയ്തു. ബന്ധുക്കൾ പൊലീസിന് റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരം പോയതെന്ന നിലപാടായിരുന്നു അവർക്കുണ്ടായിരുന്നത്. ഇതിനെതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ പൊലീസ് തയ്യാറായതുമില്ല. ഈ നീതി നിഷേധത്തിൽ പാക്കിസ്ഥാനിലെ ക്രിസ്ത്യാനികൾ ശക്തമായി പ്രതിഷേധിച്ചിരുന്നു.

പഠിച്ച് ഒരു അദ്ധ്യാപികയാവണമെന്നായിരുന്നു മറിയത്തിന്റെ ആഗ്രഹം. 11 വയസ് മാത്രം പ്രായമുള്ള തന്റെ സഹോദരന്റെ മുന്നിൽ വച്ച് രണ്ട് മുസ്ലിംയുവാക്കൾ അവളെ ഒരു കാറിലേക്ക് ബലം പ്രയോഗിച്ച് പിടിച്ച് വലിച്ച് കൊണ്ടു പോവുകയായിരുന്നു. തുടർന്ന് മറിയത്തിന്റെ അമ്മ മുസാറത്ത് മുഷ്താഖ് എന്ന 53കാരി തട്ടിക്കൊണ്ട് പോകൽ പൊലീസിൽ റിപ്പോർട്ട് ചെയ്യുകയും ആക്രമികളുടെ കാറിനെക്കുറിച്ചുള്ള വിവരണവും ലൈസൻസ് പ്ലേറ്റ് നമ്പറും നൽകുകയും ചെയ്തിരുന്നു. രണ്ടു ദിവസത്തിന് ശേഷം പൊലീസ് അവരെ ഫോൺ വിളിക്കുകയും പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയതല്ലെന്നും മറിച്ച് സ്വന്തം ഇഷ്ടത്തിന് പോയി വിവാഹിതയായതാണെന്നറിയിക്കുകയും ചെയ്തു. തട്ടിക്കൊണ്ടു പോയെന്നാരോപിതനായ മുഹമ്മദ് അലി എന്ന 32 കാരൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി തങ്ങളുടെ വിവാഹ സർട്ടിഫിക്കറ്റ് കാണിക്കുകയും ചെയ്തിരുന്നു. എന്നാൽ മറിയം ഒരിക്കലും സ്വന്തം ഇഷ്ട പ്രകാരം അയാളെ വിവാഹം കഴിക്കില്ലെന്നും തട്ടിക്കൊണ്ട് പോയി നിർബന്ധിപ്പിച്ച് വിവാഹം നടത്തിയതാണെന്നുമാണ് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.

മറിയവും കുടുംബവും ക്രിസ്തുമത വിശ്വാസികളാണെങ്കിലും വിവാഹ സർട്ടിഫിക്കറ്റിൽ മറിയത്തിന്റെ മതത്തിന്റെ കോളത്തിൽ മുസ്ലിം എന്നാണ് ചേർത്തിരിക്കുന്നത്. മൂന്ന് വർഷം മുമ്പ് തന്റെ ഭർത്താവും രണ്ട് വർഷം മുമ്പ് മറിയത്തിന്റെ സഹോദരിയും മരിച്ചുവെന്നും ഇപ്പോൾ മറിയത്തെ തട്ടിക്കൊണ്ടുപോവുക കൂടി ചെയ്തതോടെ താനാകെ തകർന്നിരിക്കുകയാണെന്നാണ് മറിയത്തിന്റെ അമ്മ പറഞ്ഞത്. പഠിച്ച് ജോലി സമ്പാദിച്ച് കുടുംബത്തിന് തണലേകണ മെന്നായിരുന്നു അവളുടെ ആഗ്രഹമെന്നും തട്ടിക്കൊണ്ടു പോയ ആൾ അവളുടെ ഭാവി നശിപ്പിച്ചെന്നും അമ്മ ആരോപിക്കുന്നു. ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യൻ അസോസിയേഷൻ (ബിസിഎപി)കുടുംബത്തെ സഹായിച്ച് വരുന്നുണ്ട്. ഒരു നിഷ്‌കളങ്കയായ ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോവുകയും നിർബന്ധിപ്പിച്ച് ഇസ്ലാമിക് രീതിയിലുള്ള വിവാഹം ചെയ്യിപ്പിക്കുകയുമായിരുന്നുവെന്നാണ് ബിസിഎപി ചെയർമാനായ വിൽസൻ ചൗധരി പ്രതികരിച്ചിരിക്കുന്നത്. പട്ടാപ്പകൽ നിരവധി പേരെ സാക്ഷികളാക്കി നടത്തിയ തട്ടിക്കൊണ്ടു പോകലിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടും നടപടികൾ എടുത്തില്ലെന്നും പെൺകുട്ടി ഇനിയും വീട്ടിൽ തിരിച്ചെത്തിയില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. മറിയത്തിന്റെ കുടുംബത്തെയും അതേ പോലുള്ള സാഹചര്യം നേരിടുന്ന മറ്റ് കുടുംബങ്ങളെയും സഹായിക്കാൻ ബിസിഎപി ഒരു കാംമ്പയിൻ ആരംഭിച്ചിരുന്നു. പക്ഷേ അതിനൊന്നും യാതൊരു ഫലവും ഉണ്ടായില്ല.

പാക്കിസ്ഥാനിലെ ആസിയാബീവി എന്ന ക്രിസ്ത്യൻ സ്ത്രീയുടെ അനുഭവം ലോക മാധ്യമങ്ങൾ ഏറെ ചർച്ചചെയ്താണ്. 2009 ജൂൺ 14 നു വയലിൽ ജോലിചെയ്തുകൊണ്ടിരിക്കെ പൊതുകിണറ്റിൽനിന്ന് വെള്ളം എടുത്തതിനെ തുടർന്ന് അയൽക്കാരായ സ്ത്രീകളുമായുണ്ടായ വഴക്കിൽ, പ്രവാചകൻ മുഹമ്മദ് നബിയെ ആക്ഷേപിച്ചു എന്ന ആരോപണത്തിന്റെ പേരിലാണ് ആസീയാ ബീവി അറസ്റ്റിലായത്. പ്രവാചകനിന്ദ നടത്തിയെന്ന കുറ്റത്തിന് 2010 ൽ കോടതി അവരെ വധശിക്ഷയ്ക്കു വിധിച്ചു. എന്നാൽ കഴിഞ്ഞ നവംബറിൽ പാക്കിസ്ഥാൻ സുപ്രീം കോടതി അവരെ കുറ്റവിമുക്തയാക്കുകയായിരുന്നു. വഴക്കിന്റെ പേരിൽ അയൽവാസികൾ കെട്ടിച്ചമച്ച കേസാണിതെന്ന് കോടതി കണ്ടെത്തിയിട്ടും ആൾക്കൂട്ടം ഇവരെ വെറുതെ വിട്ടില്ല. ആസിയാബീവിയെ തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെട്ട് രാജ്യമ്പൊടും അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ആസിയാബീവിയുടെയും കുടുംബത്തിന്റെയും സുരക്ഷ പാക്കിസ്ഥാൻ രഹസ്യാന്വേഷണവിഭാഗം ഏറ്റെടുത്ത് അവരെ രഹസ്യതാവളത്തിൽ പാർപ്പിച്ചിച്ചു. പാക്കിസ്ഥാനിൽ ആയിരങ്ങളാണ് ഈ സ്ത്രീയെ കൊല്ലണം എന്ന് ആവശ്യപ്പെട്ട് തെരുവിൽ ഇറങ്ങിയത്. കേരളത്തിൽ ശബരിമല സമരം നടക്കുമ്പോൾ പാക്കിസ്ഥാനിൽ ആസിയാബീവിയെ കൊല്ലണം എന്ന് ആവശ്യപ്പെട്ട് സമാനമായ രീതിയിൽ സമരം നടക്കുകയായിരുന്നു.ഒടുവിൽ കാനഡയാണ് ആസിയാബീവിക്ക് അഭയം നൽകിയത്.

സിയാ കോളനിയിൽ ഹിമ യൂനിസ് എന്ന ക്രൈസ്തവ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത് ഇസ്ലാമിലേക്ക് മതപരിവർത്തനത്തിന് വിധേയയാക്കുകയായിരുന്നു. പെൺകുട്ടിയെ തിരികെ വീട്ടിൽ എത്തിക്കുവാനുള്ള ശ്രമം അവളുടെ കുടുംബം നടത്തിയിരുന്നു. പെൺകുട്ടി സ്വമേധയ മതപരിവർത്തനം ചെയ്തുവെന്ന് തെളിയിക്കാനായി തട്ടിക്കൊണ്ടുപോയ ആളുകൾ സമർപ്പിച്ച രേഖകൾ വ്യാജമാണെന്നാണ് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.മാതാപിതാക്കൾ പുറത്തു പോയ തക്കം നോക്കി മൂന്നുപേർ വീട്ടിൽ പ്രവേശിച്ച് ഹിമയെ തട്ടി കൊണ്ടുപോകുകയായിരുന്നു. സംഭവം കേസാക്കാൻ നിരവധി തവണ വിസമ്മതിച്ചതിനു ശേഷം രണ്ടു ദിവസങ്ങൾക്കു ശേഷം പൊലീസ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പെൺകുട്ടിയുടെ അമ്മയായ നജീന ആരോപിച്ചു. കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഹിമ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്ത രേഖയും, അബ്ദുൽ ജബ്ബാർ എന്ന ആളുമായി നടന്ന വിവാഹത്തിന്റെ സർട്ടിഫിക്കറ്റും കുടുംബാംഗങ്ങൾക്ക് ലഭിച്ചു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസവും, ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തുവെന്ന് പറയപ്പെടുന്ന ദിവസവും ഒന്നായതിനാൽ തട്ടിക്കൊണ്ടുപോയവർ സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് നജീന ഉറപ്പിച്ചുപറയുന്നു.

'ഹിന്ദു സ്ത്രീകൾ മുസ്ലിങ്ങൾക്ക് അവകാശപ്പെട്ടത്'

ഇതിനെല്ലാം കാരണം മതമൗലിക വാദികൾ തന്നെയാണെന്നാണ് ഇക്കാര്യം പഠിച്ച് ലണ്ടനിലെ മാധ്യമ പ്രവർത്തകൻ ഹാരിസ് ഇബ്രാഹിമിനെപ്പോലുള്ളവ പറയുന്നത്. ഹിന്ദു സ്ത്രീകൾ മുസ്ലിങ്ങൾക്ക് അവകാശപ്പെട്ടതെന്നാണ് എന്ന വ്യാജ ഫത്വ ഇവിടെ വ്യാപകമായി പ്രചരിക്കുന്നുണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.മാത്രമല്ല എങ്ങനെയും മതത്തിലേക്ക് ആളെ കൂട്ടുന്നത് ഒരു പുണ്യ പ്രവർത്തിയായി പാക്കിസ്ഥാനിലെ ഒരു വിഭാഗം മത പുരോഹിതകർ പ്രചരിപ്പിക്കുന്നു. 'ഹിന്ദുപെൺകുട്ടികളെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് തടവിലാക്കുന്നു. പിന്നെ ഇസ്ലാമിലേക്ക് മതം മാറി അവരുടെ മൂന്നാമത്തെയോ നാലമാത്തെയോ ഭാര്യയാായി ജീവിക്കയല്ലാതെ ഇവർക്ക് യാതൊരു പോംവഴിയുമില്ല.. പീഡനത്തിനിരയായി അച്ഛനാരെന്നറിയാത്ത കുട്ടികളുമായി ജീവിക്കുന്ന നൂറുകണക്കിന് ന്യുനപക്ഷ സ്ത്രീകൾ നിരവധിയാണ്.'- ഹാരിസ് ചൂണ്ടിക്കാട്ടുന്നു. പക്ഷേ ഇത് എഴുതതിന് ഹാരിസിനെ മതവിരുദ്ധനാക്കുകയാണ് പാക് പത്രങ്ങൾ ചെയ്തത്. 2005ൽ മാസത്തിൽ 25 ഹിന്ദു പെൺകുട്ടികൾ തട്ടിക്കൊണ്ടുപോകലിനും പീഡനത്തിനും മതംമാറ്റത്തിനും ഇരയാകുന്നതായി പാക്കിസ്ഥാൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മതപീഡനത്തിന്റെ ഭയാനകത ഏറ്റവുമധികം വേട്ടയാടുന്നത് പാക്കിസ്ഥാനിലെ ഹിന്ദു സ്ത്രീകളെയാണ്. യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജ്യസ് ഫ്രീഡം നടത്തിയ അന്വേഷണത്തിൽ 76 ശതമാനം ന്യൂനപക്ഷ സ്ത്രീകൾ ലൈംഗിക ചൂഷണത്തിനിരയാകുന്നതായി കണ്ടെത്തിയിരുന്നു. പെൺമക്കളുടെ മാനം കാക്കാനാണ് വയസ്സുകാലത്ത് അമ്മമാരുടെ പലായനമെന്ന് ആറ് പതിറ്റാണ്ടിലേറെയുള്ള പാക്കിസ്ഥാനിലെ ജീവിതകണ്ട് മൻദീപ് പറയുന്നു.എട്ടു വർഷം മുൻപ് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അസീനക്ക് പാക്കിസ്ഥാൻ ഉപേക്ഷിക്കേണ്ടി വന്നത്. സ്വന്തം അനുഭവങ്ങളിൽ നിന്നാണ് അസീന സംസാരിച്ച് തുടങ്ങിയത്. 'അസീനയെന്ന മുസ്ലിം ചുവയുള്ള പേര് എന്നെ പലപ്പോഴും രക്ഷിച്ചിട്ടുണ്ട്. പുറത്ത് പോകുമ്പോഴൊക്കെ അച്ഛൻ പേര് ഉച്ചത്തിൽ വിളിക്കും. മുസ്ലിമാണെന്ന് കരുതി അക്രമികൾ വെറുതെവിടും'.

വിദ്യാലയങ്ങളിൽ പോലും മതവർഗ്ഗീയത പ്രകടം

തങ്ങളുടെ കുട്ടികൾ സ്‌കൂളുകളിൽ വർഗ്ഗീയ അക്രമത്തിനു ഇരയാകാതിരിക്കുവാൻ പാക്കിസ്ഥാനിലെ ക്രിസ്ത്യൻ മാതാപിതാക്കൾ കുട്ടികൾക്ക് മുസ്ലിം നാമങ്ങൾ നൽകുവാൻ നിർബന്ധിതരാകുന്നുവെന്ന വെളിപ്പെടുത്തലുമായി കത്തോലിക്ക ബിഷപ്പ് തന്നെ രംഗത്തെത്തിയത് വലിയ ചർച്ചയായിരുന്നു. പാക്കിസ്ഥാനിലെ ഹൈദരാബാദ് രൂപത അധ്യക്ഷനായ സാംസൺ ഷുക്കാർഡിനാണ് ക്രിസ്ത്യൻ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് (എ.സി.എൻ) നു നൽകിയ അഭിമുഖത്തിൽ മൂന്നുവർഷം മുമ്പ് ഇക്കാര്യം വെളിപ്പെടുത്തിയത്. മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായ പാക്കിസ്ഥാനിലെ വിദ്യാലയങ്ങളിൽ പോലും പ്രകടമായ മതവർഗ്ഗീയതയും, ക്രിസ്ത്യൻ വിരുദ്ധതയുമാണ് ക്രിസ്ത്യൻ മാതാപിതാക്കളെ തങ്ങളുടെ കുട്ടികൾക്ക് മുസ്ലിം നാമങ്ങൾ നൽകുവാൻ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പൊതുവിദ്യാലയങ്ങളിൽ മതന്യൂനപക്ഷങ്ങളിൽപ്പെട്ട ക്രിസ്ത്യൻ കുട്ടികൾ അക്രമത്തിനിരയാകുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. പാക്കിസ്ഥാനിലെ സ്‌കൂൾ പാഠപുസ്തകങ്ങളിൽ മതന്യൂനപക്ഷങ്ങളിൽപ്പെട്ടവരെ മോശമായി ചിത്രീകരിച്ചിരിക്കുന്നതിനാൽ, അവരെ അവിശ്വാസികളായിട്ടാണ് പരിഗണിച്ചു വരുന്നതെന്നും, ഇസ്ലാമാണ് ഏക മതമെന്നും, ഖുറാനിലൂടെ മാത്രമാണ് മോക്ഷം സാധ്യമാവുകയുള്ളൂവെന്നുമാണ് യാഥാസ്ഥിതികരായ മുസ്ലീങ്ങൾ വിശ്വസിക്കുന്നതെന്നും അദ്ദേഹം വിവരിച്ചു. ക്രിസ്ത്യാനികൾക്ക് പുറമേ, ഹിന്ദുക്കളും മിതവാദികളായ മുസ്ലീങ്ങളും വരെ ആക്രമത്തിനിരയാവുന്നുണ്ടെന്നും, പാശ്ചാത്യ രാഷ്ട്രങ്ങളിൽ എവിടെയെങ്കിലും മുസ്ലീങ്ങൾ ആക്രമിക്കപ്പെട്ടാൽ പാക്കിസ്ഥാനിലെ വർഗ്ഗീയവാദികൾ ദേവാലയങ്ങൾക്കു നേരെ അക്രമം അഴിച്ചുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിരബന്ധമായി മതപരിവർത്തനം ചെയ്ത് വിവാഹം കഴിക്കുന്നത് ഗ്രാമ പ്രദേശങ്ങളിൽ സർവ്വസാധാരണമാണെന്നും ബിഷപ്പ് ഷുക്കാർഡിൻ വെളിപ്പെടുത്തുന്നു. മറ്റൊരു മതത്തിൽ വിശ്വസിക്കുന്നവനെ ഏതുവിധേനെയും മതപരിവർത്തനം ചെയ്താൽ സ്വർഗ്ഗം ലഭിക്കുമെന്ന വിശ്വാസവും, വിദ്യാഭ്യാസമില്ലായ്മയുമാണ് ഇതിന്റെ കാരണമായി മെത്രാൻ ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞയാഴ്ച എസിഎന്നിനു നൽകിയ മറ്റൊരു അഭിമുഖത്തിൽ ലാഹോർ മെത്രാപ്പൊലീത്ത സെബാസ്റ്റ്യൻ ഷാ സമാനമായ കാര്യങ്ങൾ ആരോപിച്ചിരിന്നു.ന്യൂനപക്ഷവിഭാഗങ്ങളിൽ നിന്നുള്ളവരെ നിർബന്ധപൂർവം മതം മാറ്റുന്നതു തടയാൻ നിയമനിർമ്മാണത്തിനു പാക്കിസ്ഥാനിൽ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനുള്ള ചട്ടങ്ങൾ രൂപീകരിക്കാൻ 22 അംഗ പാർലമെന്ററി സമിതിയെ പാക് ഭരണകൂടം നിയോഗിച്ചു. ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിനുള്ള മാർഗങ്ങളും സമിതി ആരായും. മതകാര്യമന്ത്രി നൂറുൾ ഹഖ് ക്വാദ്രി, മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷറീൻ മാസ്‌റി, പാർലമെന്ററി കാര്യമന്ത്രി അലി മുഹമ്മദ് കാൻ തുടങ്ങിയവരും സെനറ്റർ അശോക് കുമാറും സമിതിയിലുണ്ട്.രാജ്യത്തു ക്രൈസ്തവ, ഹൈന്ദവ ന്യൂനപക്ഷ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തു നിർബന്ധപൂർവം മതം മാറ്റുന്നത് പതിവ് സംഭവമാണ്. ഇതിനെതിരേ അന്താരാഷ്ട്ര തലത്തിൽ പോലും ചോദ്യം ചെയ്യപ്പെട്ടിരിന്നു. ഇതേ തുടർന്നാണ് നടപടി. ഇക്കഴിഞ്ഞ ജൂലൈയിൽ നിർബന്ധിത മതപരിവർത്തനം തടഞ്ഞ് സിന്ധ് നിയമസഭ പ്രമേയം പാസാക്കി. നിർബന്ധിത മതപരിവർത്തനത്തിൽ കുറ്റവാളികൾക്കെതിരേ കർക്കശ നടപടി വേണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നു.

ഇതിനേക്കാൾ മോശമായ അവസ്ഥയാണ് ഇസ്ലാമിലെ ആഴ്‌വാന്തര വിഭാഗമായ ഷിയാക്കൾക്കും ഖാദിയാനികൾക്കും നേരിട്ടത്. അവരും അവിടെ രണ്ടാം തരം പൗരന്മാരാണ്. ഖാദിയാനികളെ മുസ്ലിം ആയിപ്പോലും കണക്കാക്കുന്നില്ല. ഷിയാപള്ളികൾക്കുനേരെയാണ് പലപ്പോളും ചാവേർ ബോംബാക്രമണം ഉണ്ടാവാറുള്ളത്. ഇപ്പോൾ കാര്യങ്ങൾ എത്രയോ മെച്ചപ്പെട്ടിട്ടണ്ടെങ്കിലും, ഒരു മതരാഷട്രത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾ ഇപ്പോളും പാക്കിസ്ഥാനിൽ നില നിൽക്കയാണ്.തീർത്തും മതാധിഷ്ഠിതമാണ് പാക്കിസ്ഥാനിലെ വിദ്യാഭ്യാസം. എല്ലാ കുട്ടികളും ഖുർആൻ പഠിക്കണം എന്ന് നിർബന്ധമാണ്.2000 വരെ ഹിന്ദുക്കൾക്ക് സൈന്യത്തിൽ ചേരാൻ അവകാശമുണ്ടായിരുന്നില്ല.2013ൽ കൊല്ലപ്പെട്ട സൈനികൻ ഹിന്ദുവായതിനാൽ ബലിദാനിയെന്ന് വിശേഷിപ്പിക്കുന്നത് ഒഴിവാക്കിയത് വിവാദമായിരുന്നു. ഒരുമതരാഷ്വ്രും മതേതരരാഷ്ട്രവും തമ്മിലുള്ള ദൂരം പ്രകാശവർഷങ്ങളാണ് ചുരക്കം.

ഇങ്ങനെ പാക്കിസ്ഥാനിലെ മതപീഡനത്തിന്റെ ആവർത്തിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെയാണ് മുൻ പ്രധാനമന്ത്രി മന്മോഹൻസിങും, പ്രകാശ്കാരാട്ടും അടക്കമുള്ളവർ ഇത്തരക്കാരെ ഇന്ത്യ സ്വീകരിക്കണമെന്ന നിലപാട് എടുത്തത്. മനുഷ്യത്വത്തിന്റെ ഭാഗത്തുനിന്ന് ചിന്തിക്കുന്നവർക്ക് അങ്ങനയേ കഴിയൂ. പക്ഷേ ഇത്തരം ക്രൂരമായ പീഡനങ്ങൾ അനുഭവിച്ചവർക്ക് പൗരത്വത്തിനുള്ള കലാവധി 11 വർഷത്തിൽനിന്ന് അഞ്ചുവർഷം ആക്കി എന്നതാണ് പുതിയ പൗരത്വനിയമത്തിലെ ഭേദഗതി. പാക്കിസ്ഥാനിൽ ന്യുനപക്ഷങ്ങൾ അനുഭവിച്ച പീഡനത്തിന്റെ വിവരങ്ങൾ അറിഞ്ഞാൽ ഈ ഇളവ് ശരിയാണെന്ന് ആരും സമ്മതിച്ചുപോകും. സമാനമായ അവസ്ഥയാണ് ബംഗ്ലാദേശിലും. അഫ്ഗാനിലെകാര്യം പിന്നെ പറയേണ്ടതില്ലല്ലോ.

അമുസ്ലീങ്ങളുടെ അവസ്ഥ ദയനീയം

വർഷത്തിൽ അയ്യായിരത്തിലേറെ ഹിന്ദുക്കൾ പാക്കിസ്ഥാനിൽനിന്ന് അഭയാർത്ഥികളായി എത്തുന്നതായാണ് ഏകദേശ കണക്ക്. ഡൽഹിയും രാജസ്ഥാനുമുൾപ്പെടെ വിവിധ ഭാഗങ്ങളിൽ അടിസ്ഥാന സൗകര്യം നിഷേധിക്കപ്പെട്ടാണ് ഇവരുടെ ജീവിതം. ഇതിൽ ഡൽഹിയിലെ ഛത്തർപൂരിലെ പാക് ഹിന്ദു അഭയയാഥികളെ കണ്ട് തയ്യാറാക്കിയ 'ബിയോണ്ട് ദ ബൗണ്ടറീസ്' എന്ന ഡോക്യുമെന്റിയിൽ തെളിയുന്നത് അതി ദയനീയമായ അതിജീവനത്തിന്റെ കഥകളാണ്.

പാക്കിസ്ഥാനിലെ ഹിന്ദു- മുസ്ലിം സമൂഹങ്ങൾ തമ്മിലുള്ള ബന്ധത്തിൽ അപകടകരമായ മാറ്റമാണ് ഉള്ളതെന്ന് അറുവർഷംമുമ്പ് ഇന്ത്യയിലേക്ക് അഭയാർഥിയായി കുടിയേറിയെത്തിയ ബലൂചിസ്ഥാൻ സ്വദേശി മോഹൻ ദാസ് പറയുന്നു. ബിബിസി അടക്കമുള്ള മാധ്യമങ്ങൾ ഇത് വാർത്തയാക്കിയിരുന്നു. 'ഞങ്ങളുടെ ആരാധനാലയങ്ങൾ തകർക്കുന്നു. പശുവിനെ കൊല്ലുക തുടങ്ങിയ അതിക്രമങ്ങളും ചെയ്യുന്നു. ദരിദ്രരായ ഹിന്ദുക്കളെ മാത്രമല്ല പാക്കിസ്ഥാനിലെ ഉന്നത ഹിന്ദുക്കളേയും ഇവർ വേട്ടയാടുന്നുണ്ട്'- അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദുക്കളെ തട്ടിക്കൊണ്ടുപോകുന്ന പ്രവണതയും കഴിഞ്ഞ കുറച്ച് വർഷങ്ങളിലായാണ് കണ്ടുവരുന്നത്. പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ നിന്നാണ് ഏറ്റവുമധികം പേരെ തട്ടിക്കൊണ്ടുപോയിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 30,000 ത്തിലധികം ഹിന്ദുക്കളാണ് ഇവിടെ താമസിക്കുന്നത്. കഴിഞ്ഞ പത്ത് മാസത്തിനിടക്ക് 70 ഓളം പേരെ ഇവിടെനിന്നും തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നാണ് കണക്ക്. പാക്കിസ്ഥാനിൽ നിന്നെത്തിയ ഹിന്ദുക്കൾക്ക് ഇന്ത്യൻ പൗരത്വം നൽകണമെന്നും ഇന്ത്യയിൽ പുതിയ ജീവിതം ആരംഭിക്കാൻ ഇവരെ സഹായിക്കണമെന്നുമാണ് ഹിന്ദുക്കളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഇൻഡോറിലെ സിന്ധി സംഘടന പറയുന്നത്.

മതപീഡനം മൂലം ഇന്ത്യയിലേക്ക് ജീവനും കൊണ്ടോടി അഭയാർഥി ക്യാമ്പിൽ കഴിയേണ്ടിവന്നരുടെ ചിത്രമാണ് ഈ ഡോക്യുമെന്റി വരച്ചുകാട്ടിയത്. ഡോക്യുമെന്റിയുടെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്-. 'നാൽപ്പത് കുടുംബങ്ങളാണ് ഛത്തർപൂർ പാക്കിസ്ഥാൻ കോളനിയിലുള്ളത്. അറുപത് വയസ്സ് പ്രായം തോന്നിക്കുന്ന ആമീർ ചന്ദ് ആണ് നേതാവ്. ആരുടെയോ ദയാ വായ്പിൽ ലഭിച്ച രണ്ട് കയർ കട്ടിലുകൾ നിരത്തിയിട്ട ഒറ്റമുറിയിൽ ആഡംബരമായി ആകെയുള്ളത് ഒരു ടേബിൾഫാൻ മാത്രം. കരിനിറമണിഞ്ഞ ഭിത്തിയിൽ ചാരി സിന്ധി കലർന്ന ഹിന്ദിയിൽ അദ്ദേഹം പാക്കിസ്ഥാനിലെ ഹിന്ദുക്കളുടെ ജീവിതാവസ്ഥകൾ വിവരിച്ചു.'സിന്ധ് പ്രവിശ്യയിലായിരുന്നു ഞാനും കുടുംബവും. സ്വന്തമായുണ്ടായ വീടും കൃഷി സ്ഥലവും ഇട്ടെറിഞ്ഞാണ് കുടുംബത്തോടൊപ്പം ഇവിടെയെത്തിയത്. സ്വത്ത് വിൽക്കാൻ ഗുണ്ടകൾ അനുവദിച്ചില്ല. പലായനം ചെയ്യുന്നവരുടെ സമ്പത്ത് അവർ കൈക്കലാക്കും. നാല് വർഷമാകുന്നു ഈ അഭയാർത്ഥി ജീവിതത്തിന്. മക്കളുടെ ജീവിതം എന്താകുമെന്ന് അറിയില്ല. ആരെയും ഭയക്കാതെ കിടന്നുറങ്ങാം. അതുതന്നെ വലിയ കാര്യം'.- ആശ്വാസവും ആത്മവിശ്വാസവും പ്രകടമായ വാക്കുകൾക്കൊപ്പം ചിരിക്കാൻ ശ്രമിച്ചെങ്കിലും ആമിർ ദയനീയമായി പരാജയപ്പെട്ടു.

'എല്ലായിടത്തും അനീതിയാണ്. രാജ്യത്ത് ഹിന്ദുക്കൾക്ക് ജീവിക്കാൻ അവകാശമില്ലെന്ന് മുസ്ലിം കുട്ടികൾ പോലും വിശ്വസിക്കുന്നു..അതിർത്തിയിലെ വെടിവെപ്പോ ക്രിക്കറ്റിൽ പാക്കിസ്ഥാനെ ഭാരതം തോൽപ്പിക്കുന്നതോ ഹോളി ആഘോഷമോ.അങ്ങനെ എന്തും കാരണമാകാം. പൊതുസ്ഥലങ്ങൾ അന്യമാണ് ഞങ്ങൾക്ക്. പണിയെടുത്താൽ പകുതി കൂലി. സാധനങ്ങൾക്ക് ഇരട്ടിവില. എതിർക്കരുത്. എതിർത്താൽ മരണമാകും ശിക്ഷ. കൊന്നുകളഞ്ഞാൽ കേസെടുക്കാൻ പൊലീസുമെത്തില്ല. ഹിന്ദുക്കളെ ആക്രമിച്ചതിനോ കൊന്നതിനോ ആരും പാക്കിസ്ഥാനിൽ ശിക്ഷിക്കപ്പെടുന്നില്ല.മതമാണ് പ്രശ്നം. വിശ്വാസങ്ങളുടെ പേരിൽ അവഹേളിക്കപ്പെടുന്നു. ന്യൂനപക്ഷങ്ങളുടെ ആചാരങ്ങൾക്കും ആഘോഷങ്ങൾക്കും അപ്രഖ്യാപിത വിലക്കുണ്ട്.ഹിന്ദുക്കളുടെ ആഘോഷ ദിവസങ്ങളോടനുബന്ധിച്ച് അക്രമങ്ങൾ വർദ്ധിക്കും.

ഹിന്ദു ആഘോഷങ്ങളുടെ സമയത്ത് അക്രമം പതിവാണ്. ക്ഷേത്രങ്ങൾ തകർക്കപ്പെടുന്നു. അക്രമം ഭയന്ന് ഹിന്ദുക്കൾ ക്ഷേത്രങ്ങളിൽ പോകാറില്ല. സർക്കാർ ജോലികളിൽ ഭരണകൂടവും ഇതേ വിവേചനം അടിച്ചേൽപ്പിക്കുന്നു. ഹിന്ദുവാണെങ്കിൽ സർക്കാർ ജോലി ലഭിക്കില്ലെന്നതാണ് അവസ്ഥ. മതംമാറ്റുന്നതിനാണ് ഒളിഞ്ഞും തെളിഞ്ഞുമുള്ള അക്രമങ്ങൾ. പതിനായിരങ്ങൾ ഭയന്ന് മതംമാറിക്കഴിഞ്ഞു. ബന്ധുക്കളും ഇവിടേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ്. ന്യൂനപക്ഷങ്ങൾ തുല്യതയോടെ ജീവിക്കുന്ന ഭാരതത്തിലുള്ളവർക്ക് പാക്കിസ്ഥാനിലെ ഹിന്ദുക്കളുടെ പ്രശ്നങ്ങൾ മനസിലാകുക പ്രയാസമാണ്'- ആമിർ ചന്ദ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP