'ഞങ്ങൾക്ക് പള്ളിയും വേണ്ട ഖുറാനും വേണ്ട'; മുദ്രാവാക്യം മുഴക്കി ആയിരക്കണക്കിന് സ്ത്രീകൾ തെരുവിൽ; മുടിമുറിച്ചും മുല കാണിച്ചും പ്രതിഷേധം; ഖൊമേനിയുടെ ചിത്രങ്ങൾ നിന്ന് കത്തുന്നു; പ്രക്ഷോഭത്തിൽ മരിച്ചത് നാനൂറിലേറെ പെൺകുട്ടികൾ; അറസ്റ്റിലായത് ഇരുപതിനായിരത്തോളം പേർ; ഹിജാബ് വിരുദ്ധ സമരം ഇറാനിലെ ഇസ്ലാമിക ഭരണത്തിന് അന്ത്യം കുറിക്കുമോ?

എം റിജു
'സാൻ, സിന്ദഗി, ആസാദി...' ഇറാനിൽ ഇപ്പോൾ അലയടിക്കുന്ന മുദ്രാവാക്യമാണിത്. അർഥം 'സ്ത്രീകൾ, ജീവിതം, സ്വാത്രന്ത്ര്യം'. അതെ ലോക ചരിത്രത്തിൽ ഇത് ആദ്യമായി ഒരു ഇസ്ലാമിക രാഷ്ട്രത്തിൽ സ്ത്രീകൾ കൂട്ടമായി സ്വാതന്ത്ര്യത്തിനുവേണ്ടി ഇത്രയും ശക്തമായി തെരുവിൽ ഇറങ്ങിയിരിക്കയാണ്. പർദക്കുള്ളിൽ മൂടപ്പെട്ട വ്യക്തിത്വമില്ലാത്ത ചാക്കുകെട്ടുകൾ അല്ല തങ്ങളെന്നും, പുരുഷനെപ്പോലെ തുല്യ പരിഗണന കിട്ടേണ്ട മനുഷ്യരാണെന്നും പറഞ്ഞ്, പതിനായിരിക്കണക്കിന് സ്ത്രീകൾ പ്രേക്ഷോഭത്തിന് ഇറങ്ങുമ്പോൾ, മുട്ടടിക്കുന്നത് ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിനാണ്. കഴിഞ്ഞ രണ്ടാഴ്ചയിലേയായി തുടരുന്ന പ്രക്ഷോഭത്തിൽ 16നും 24നും വയസ്സിൽ ഇടയിലുള്ള നാനൂറിലേറെ പെൺകുട്ടികളെയാണ് പൊലീസും സൈന്യവും തല്ലിയും വെടിവെച്ചും കൊന്നത്്! 20,000 പേർ അറസ്റ്റിലായി. ഇതിൽ ഏറെയും സ്ത്രീകൾ. ഇതും ലോക ചരിത്രത്തിലെ അപൂർവങ്ങളിൽ അപൂർവമാണ്. ഒരു പാർട്ടിയുടെയും ഒരു സംഘടനയുടെയും ആഹ്വാനമില്ലാതെ, തങ്ങളുടെ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വനിതകൾ തെരുവിൽ ഇറങ്ങുകയാണെങ്കിൽ അവർ എത്രമാത്രം അനുഭവിച്ചു എന്ന് നോക്കണം.
ഹിജാബ് നേരെ ധരിച്ചില്ലെന്ന് പറഞ്ഞ്, മഹ്സ അമിനി എന്ന 22 കാരി യുവതിയെ മതകാര്യപൊലീസ് കസ്റ്റഡിയിൽ എടുത്ത് മർദിക്കുകയും, തുടർന്ന് അവർ മരിക്കുകും ചെയ്തയോടെയുണ്ടായ പ്രക്ഷോഭം, ഇറാനിൽ ഫലത്തിൽ ഭരണകൂടത്തിന് എതിരായി മാത്രമല്ല ഇസ്ലാമിനെതിരെ തന്നെയായി മാറുകയാണ്. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അമിനിയുടെ സുഹൃത്തുക്കൾ തുടങ്ങിയ പ്രതിഷേധം ഇറാനിലെ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കുമൊക്കെ വ്യാപിച്ചിരിക്കുകയാണ്. വിദ്യാർത്ഥികൾ ഒന്നടങ്കം പ്രക്ഷോഭത്തിൽ പങ്കുചേരുകയാണ്. പൊലീസ് അടിച്ചമർത്തൽ കൂടുതൽ ശക്തമായിരിക്കുന്നു. ഇറാനിൽനിന്ന് ഔദ്യോഗികമായി വാർത്തകൾ പൂർണ്ണമായി പുറത്തുവരുന്നില്ലെങ്കിലും വിദ്യാർത്ഥികൾക്ക്നേരെയുള്ള പൊലീസ് മൃഗീയതയുടെ നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിലുണ്ട്. ഹിജാബ് വലിച്ചെറിഞ്ഞും പൊലീസിനെ വെല്ലുവിളിച്ചുമുള്ള വിഡിയോകളും കാണാൻ കഴിയും. 'സാൻ സിന്തഗി ആസാദി' എന്ന ഈ മുദ്രാവാക്യം ഇപ്പോൾ ഇറാനിലെങ്ങും മുഴങ്ങുകയാണ്.
'ഞങ്ങൾക്ക് പള്ളിയുംവേണ്ട ഖുറാനും വേണ്ട'
ഒരു മനുഷ്യാവകാശ പ്രശ്നമായി തുടങ്ങിയ ഈ സമരം വളരെ പെട്ടൊണ് ഇറാനിലെ ഭരണകൂടത്തിനെതിരായ സമരമായത്. ഇപ്പോൾ അത് ഇസ്ലാമിന് എതിരായ സമരം ആയി മാറിയിരിക്കയാണ്. 'ഞങ്ങൾക്ക് പള്ളിയുംവേണ്ട ഖുറാനും വേണ്ട' എന്ന് പരസ്യാമായി മുദ്രാവാക്യം വിളിക്കുന്ന ഇറാനിലെ സ്ത്രീകളെ, പർദ ചോയസാണെന്ന് പറയുന്ന കേരളത്തിലെ വെളുപ്പിക്കൽ ടീമുകൾ ഒന്ന് പഠിക്കേണ്ടതാണ്.
സർക്കാരിനും ഇറാൻ ഇസ്ലാമിക റിപ്പബ്ലിക് സ്ഥാപകനായ ആയത്തുള്ള റൂഹല്ല ഖൊമേനിക്കും ഇപ്പോഴത്തെ ആത്മീയ നേതാവ് ആയത്തുള്ള ഖൊമേനിക്കും എതിരേ ജനരോഷം ആളിക്കത്തുകയാണ്. ഇരു ആത്മീയ നേതാക്കളുടെയും ചിത്രങ്ങൾ തെരുവിൽ പരസ്യമായി കത്തിക്കുന്നതുകൂടാതെ അവരുടെ ചിത്രങ്ങൾക്കു നേരേ അശ്ളീല ചിഹ്നങ്ങൾ കാട്ടി ജനം പ്രതിഷേധിക്കുകയും ചെയ്യുന്നു. നമ്മുടെ രാഷ്ട്ര പിതാവ് ഗാന്ധിജിയുടെ ചിത്രം കൂട്ടിയിട്ട് ജനം കത്തിക്കുന്ന ഒരു കാലം ഓർക്കാൻ കഴിയുമോ. അതിലും ഭീകരമണ് ഖൊമോനിയുടെ ചിത്രം കത്തിക്കൽ. കാരണം അയാൾ ഒരു മതനേതാവു കൂടിയാണ്. തലപോകുന്ന കേസാണ് ഇറാനിൽ ഖുമേനി നിന്ദ. പാക്കിസ്ഥാനിൽ ജിന്നയുടെ ഫോട്ടോ കത്തിച്ചാലുള്ള അവസ്ഥ എന്താവും. എന്നിട്ടും ഈ സ്ത്രീകൾ ധൈര്യസമേതം രംഗത്ത് എത്തിയിരിക്കയാണ്. ഇത്രയേറെ അപമാനകരമായ ഒരു അവസ്ഥ ഇറാനിലെ ആത്മീയനേതാക്കൾക്ക് ഇതിനുമുൻപൊരിക്കലും ഉണ്ടായിട്ടില്ലെന്ന് ബിബിസി അടക്കമുള്ള ലോക മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. നാനൂറ് പേർ കൊല്ലപ്പെട്ടു കഴിഞ്ഞിട്ടും സ്ത്രീകൾ പിന്മാറുന്നില്ല.
ഒരാഴ്ചമുമ്പ് സ്‌പെയിനിലെ പ്രവാസികളായ ഇറാൻ വനിതകൾ അവിടുത്തെ ഇറാൻ എംബസിക്കുമുന്നിൽ നഗ്നരായാണ് പ്ലക്കാർഡുകളുമേന്തി ഇറാൻ സർക്കാരിനെതിരേ പ്രതിഷേധിച്ചിരുന്നു. ഇത് മാതൃകയാക്കി ഇറാനിലും ടോപ്പ് ഓപ്പൺ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. പലയിടത്തും സ്ത്രീകൾ മുടി മുറിച്ച് പ്രതിഷേധിക്കുന്നു. ഹിജാബുകൾ വലിച്ചെറിഞ്ഞും തീയിലിട്ടും ആയിരക്കണക്കിന് വിദ്യാർത്ഥികൾ
പൊതുനിരത്തിലേക്കിറങ്ങി പ്രക്ഷോഭത്തിൽ പങ്ക്ചേരുന്നു. ചാനൽ ചർച്ചക്കിടയിലാണ് ഒരു ആക്റ്റീവിസ്റ്റ് ലൈവായി മുടി മുറിച്ചത്. ചിലയിടത്ത് മതകാര്യ പൊലീസിനെതിരെ പ്രതിഷേധിക്കാനായി ഫ്രണ്ട് ഓപ്പൺ ആക്കി തങ്ങളുടെ മുലകൾ പരസ്യമായി കാണിച്ച്്, ഫക്ക് എന്ന് ആംഗ്യം കാണിക്കുന്ന കോളജ് വിദ്യാർത്ഥികളെ കാണാം! കൊല്ലുമെങ്കിൽ കൊല്ലൂ, ഇനിയും ഈ അടിമത്തം താങ്ങാൻ ആവില്ല എന്നാണ് അവർ പറയുന്നത്. ഒന്നുറപ്പാണ് ഇറാൻ ഭരണകൂടം ഇപ്പോൾ നിലനിൽപ്പ് ഭീഷണിയിലാണ്.
ബ്രിട്ടൻ കഴിഞ്ഞദിവസം ഇറാൻ അംബാസിഡറെ വിളിച്ചു വരുത്തി, പ്രക്ഷോഭം അടിച്ചമർത്താൻ പൊലീസ് നടത്തുന്ന ക്രുരമായ നടപടികൾ അവസാനിപ്പിക്കണ മെന്നാവശ്യപ്പെടുകയുണ്ടായി. അതേ സമയം പതിവുപോലെ ഈ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ അമേരിക്കയും ഇസ്രയേലുമാണെന്ന് ഇറാൻ പറയുന്നത്.
പ്രക്ഷോഭകാരികളെ നേരിടാൻ പൊലീസ് കടുത്ത ബലപ്രയോഗം നടത്തുന്നതുകൂടാതെ വെടിവെപ്പും തുടരുകയാണ്. ഇതുവരെ എത്രപേർ കൊല്ലപ്പെട്ടു എന്ന കൃത്യമായ വിവരം ലഭ്യമല്ലെങ്കിലും 400ൽ അധികമാളുകൾ മരണപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ മരണസംഖ്യ ഇതിലും അധികമാണെന്നും മരണപ്പെട്ടവരിൽ നിരവധി ഇറാനിയൻ റിപ്പബ്ലിക് ഗാർഡുകളും ഉണ്ടെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ പറയുന്നത്. ഇതുകൂടാതെ 20,000 പേർ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടന്നും കണക്കുകൾ പുറത്തു വരുന്നുണ്ട്. ഇറാനിലെ യൂണിവേഴ്സിറ്റികൾ ഉൾപ്പെടെ പല വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അനിശ്ചിതകാല അവധി പ്രഖ്യാപിക്കുകയും ചെയ്തു.
വാർത്തകൾക്ക് ഇറാൻ കടുത്ത സെൻസറിങ് ഏർപ്പെടുത്തിയതുകൂടാതെ ഇന്റർനെറ്റും നിശ്ചലമാക്കിയിരിക്കുകയാണ്. തന്മൂലം ഇറാനിൽ നടക്കുന്ന പ്രക്ഷോഭങ്ങളും അതിനെതിരെയുള്ള പൊലീസ് നടപടികളും കൃത്യമായി പുറംലോകം അറിയുന്നുമില്ല. സ്വകാര്യ പത്ര മാധ്യമങ്ങൾ വഴിയും നയതന്ത്ര ചാനലുകളിലൂടെയുമാണ് വിവരങ്ങൾ കുറെയൊക്കെ ലഭ്യമാകുന്നത്. ഇതിനിടെ അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇറാനെതിരെ കൂടുതൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് മുന്നറിയിപ്പും നൽകിയിരിക്കുകയാണ്. അതായത് സ്ത്രീകൾ ഇസ്ലാമിനെയും ഇറാൻ ഭരണകൂടത്തെയും ഒരു പാഠം പഠിപ്പിക്കയാണ്!
മഹ്സ അമിനി കൊളുത്തിയ ജ്വാല
ഇറാനിൽ പുതിയ പ്രസിഡന്റായി കടുത്ത മതമൗലികവാദിയായ ഇബ്രാഹീം റെയ്സി അധികാരമേറ്റതോടെയാണ്, ഏഴ് വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് നിർബന്ധിതമായി ശിരോവസ്ത്രം വേണമെന്നും, അത് ലംഘിക്കുന്നവർക്ക് എതിരെ കർശനമായി നടപടി എടുക്കാനും തീരുമാനിച്ചത്. സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ തല മറയ്ക്കുന്നുണ്ടോ, ഹിജാബ് ധരിക്കുന്നുണ്ടോ എന്നൊക്കെ നോക്കാനായി ഗഷ്തെ ഇർഷാദ് (ഗൈഡൻസ് പട്രോൾ) എന്ന ഒരു പൊലീസ് വിഭാഗവും ഉണ്ട്. ശരിക്കും ഭരണകൂടം നിയന്ത്രിക്കുന്ന സാദാചാര പൊലീസ് തന്നെയാണിത്. ഒരു ശിരോവസ്ത്രം താഴേപ്പോയാലും, നെരിയാണിക്ക് മുകളിൽ കണ്ടാലും ഇവർ ക്രൂരമായ മർദനമാണ് അഴിച്ചുവിടുക. നമസ്‌ക്കാര സമയങ്ങളിൽ പുറത്തിറങ്ങി നടക്കുന്ന പുരുഷന്മാർക്കും കിട്ടും ചുട്ടയടി. ഇങ്ങനെ മരുന്ന് വാങ്ങാൻ ഇറങ്ങിയ ഒരു വൃദ്ധനെ ചാട്ടക്ക് അടിച്ചതിന് നേരത്തെ ഗൈഡൻസ് പട്രോളുകാർ വിവാദത്തിൽ ആയിരുന്നു. അതിന് പിന്നാലെയാണ് മഹ്‌സ അമിനിയുടെ മരണ വാർത്ത പുറത്തുവരുന്നത്.
ടെഹ്‌റാനിൽ സഹോദരൻ കൈരാഷിനൊപ്പം അവധി ദിനം ചെലവിടാൻ എത്തിയതായിരുന്നു കുർദ് വനിതയായ മഹ്‌സ അമിനി. സെപ്റ്റംബർ 13ന് ഇരുവരും ഷാഹിദ് ഹഗാനി എക്സ്പ്രസ് വേയിൽ എത്തിയപ്പോൾ ഉചിതമായ രീതിയിൽ ശിരോവസ്ത്രം ധരിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി പൊലീസ് ഇവരെ തടഞ്ഞു. ഇത് കേട്ടാൽ തോന്നു ബിക്കിനി ധരിച്ചാണ് മഹ്സ എത്തിയത് എന്നാണ്. എന്നാൽ തീർത്തും മാന്യമായ രീതിയിൽ അവർ വസ്ത്രം ധരിച്ചിരുന്നു. എന്നാൽ ഇസ്ലാമിക നിയമപ്രകാരം കണ്ണുകൾവരെ മൂടുന്ന രീതിയിൽ ശിരോവസ്ത്രവും തട്ടവും ധരിച്ചിരുന്നില്ല. ഇതോടെയാണ് അവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതിനെയിരെ യുവതി ചെറുക്കുന്നതും, പൊലീസ് മർദിക്കുന്നതുമെല്ലാം കൂട്ടുകാർ എടുത്ത വീഡിയോയിൽ വ്യക്തമാണ്.
യുവതിയെ പൊലീസ് നിർബന്ധിച്ച് വാനിൽ വോസാര അവനുവിൽ ഉള്ള സ്റ്റേഷനിലേക്കു കൊണ്ടുപോയെന്നു യുവതിയുടെ സഹോദരൻ ആരോപിച്ചു. തടയാൻ ശ്രമിച്ച തനിക്കും മർദനമേറ്റു. പൊലീസ് സ്റ്റേഷനിൽ ഒരു മണിക്കൂറോളം നീണ്ടുനിൽക്കുന്ന ബോധവത്കരണത്തിനു ശേഷം മഹ്സയെ വിട്ടയ്ക്കുമെന്നാണ് പൊലീസ് തന്നോട് പറഞ്ഞിരുന്നതെന്നും സഹോദരൻ പറയുന്നു. താൻ പൊലീസ് സ്റ്റേഷനിൽ എത്തുമ്പോൾ തട്ടമിടാതെ പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെട്ടുവെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിൽ എടുത്ത പന്ത്രണ്ടോളം യുവതികൾ അവിടെയുണ്ടായിരുന്നു. പലരും ഉച്ചത്തിൽ നിലവിളിക്കുന്നത് കേൾക്കാമായിരുന്നു. മഹ്സയെ പൊലീസ് വാനിൽ വച്ച് ക്രൂരമായി പൊലീസ് ആക്രമിച്ചുവെന്നും സഹോദരൻ ആരോപിച്ചു.
പൊലീസ് കസ്റ്റഡിയിലിരിക്കെ കുഴഞ്ഞ് വീണ മഹ്‌സ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ മരണപ്പെടുകയായിരുന്നു. പൊലീസ് മഹ്‌സയെ ആശുപത്രിയിലാക്കിയ വിവരം അറിഞ്ഞ് തങ്ങൾ അവിടെ ചെല്ലുമ്പോൾ അവൾ ഐസിയുവിലാണ് എന്നാണ് അറിയുന്നതെന്നാണ് ബന്ധുക്കൾ പറയുന്നത്. തുടർന്ന് യുവതിയുടെ മരണവാർത്ത എത്തുകയായിരുന്നു. മരിച്ചത് ഹൃദയാഘാതം കൊണ്ടാണെന്നാണ് സർക്കാർ പൊലീസ് പറയുന്നത്. എന്നാൽ വെറും 22 വയസ്സുള്ള പൂർണ്ണ ആരോഗ്യവതിയായ യുവതിക്ക് എങ്ങനെയാണ് ഹൃദയാഘാതം വരികയെന്നും, പൊലീസ് മർദനത്തിന്റെ രക്തസാക്ഷിയാണ് മഹ്‌സ അമിനിയെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ചൂണ്ടിക്കാട്ടുന്നു. ഇതോടെ തുടങ്ങിയ പ്രക്ഷോഭമാണ് ഇപ്പോൾ ഇസ്ലാം വിരുദ്ധ പ്രേക്ഷോഭമായി അലയടിക്കുന്നത്.
സ്ത്രീകളെ അടിച്ചമർത്തുന്നതിൽ മുൻ പന്തിയിൽ
മറ്റ് ഇസ്ലാമിക രാജ്യങ്ങളെല്ലാം കൂടുതൽ സ്വതന്ത്ര്യങ്ങൾ സ്ത്രീക്ക് നൽകുമ്പോൾ സ്ത്രീകളെ കൂട്ടിലടക്കാനാണ് ഇറാനിലെ മതമൗലികവാദ ഭരണകുടം നോക്കുന്നത്. സ്ത്രീയുടെ കൈ പോലും പൊതുസ്ഥലത്ത് പുറത്തുകാണാൻ പാടില്ല. എന്നാൽ വേശ്യാവൃത്തിയും, കരാർകല്യാണവുമായി ഈ രാജ്യത്ത് നടക്കാത്ത വൃത്തികേടുകൾ ഒന്നുമില്ലതാനും.പക്ഷേ അതിലൊക്കെയുള്ള ഒരു വ്യത്യാസം ഇറാൻ എല്ലാറ്റിനും ഒരു മതത്തിന്റെ മേമ്പൊടി കൊടുക്കുന്നു എന്നതാണ്!
മുത്വ എന്നു പറയുന്ന ഒരു തരം താൽക്കാലിക വിവാഹത്തിന്റെ മറവിലാണ് ഇവിടെ വേശ്യാവൃത്തി കൊഴുക്കുന്നത്. ഇസ്ലാം മതത്തിലെ ഷിയാവിഭാഗത്തിലെ ഏറ്റവും കൂടുതൽ അനുയായികളുള്ള ഇസ്നാ അശ്അരി വിഭാഗക്കാർക്കിടയിൽ പ്രചാരത്തിലുള്ള താൽക്കാലിക വിവാഹത്തെയാണ് മുത്അ വിവാഹം എന്ന് പറയുന്നത്. ഒരാൾക്ക് ഒരു സ്ത്രീയെ ദിവസങ്ങളോ, മാസങ്ങളോ, വർഷങ്ങളോ കൃത്യമായി നിശ്ചയിച്ച് വിവാഹം ചെയ്യുന്ന രീതിയാണിത്. ഇതിൽ മഹർ നിശ്ചയിച്ചിരിക്കും. വിവാഹ കാലാവധി പൂർത്തിയായാൽ വിവാഹം അവസാനിക്കുന്നതാണ്. വിവാഹ ബന്ധം അവസാനിച്ചാൽ സ്ത്രീകൾ 3 മാസത്തേക്ക് ഇദ്ദ ആചരിക്കണം.
അറേബ്യയിൽ ഇസ്ലാമിന്റെ വരവിനു മുമ്പെ ഉള്ള ആചാരമായിരുന്നു മുത്അ അല്ലെങ്കിൽ താൽക്കാലിക വിവാഹം. അക്കാലത്തുള്ള രീതിയനുസരിച്ച്, സ്ത്രീ താമസിക്കുന്ന ടെന്റിൽ പ്രവേശിക്കുന്ന പുരുഷൻ അവൾക്ക് പണം കൊടുക്കേണ്ടതും പുരുഷനു എപ്പോൾ വേണമെങ്കിലും ടെന്റിൽ നിന്നു പുറത്തുപോകുവാനും സ്ത്രീക്ക് അയാളെ പുറത്താക്കാനുമുള്ള സ്വാതന്ത്രമുണ്ടായിരുന്നു. കാലക്രമത്തിൽ അത്തരം ബന്ധത്തിനു ചില ഉപാധികളും വ്യവസ്ഥകളും ഉണ്ടാക്കുകയും അത് മുത്അ വിവാഹം എന്ന് അറിയപ്പെടുകയുണ്ടായി. യുദ്ധം ചെയ്യുവാനായും മറ്റും വീട് വിട്ട് പോകുന്ന പുരുഷന്മാരാണ് കൂടുതൽ ഇത്തരം വിവാഹങ്ങളിൽ ഏർപ്പെട്ടിരുന്നത്.
മുതുവ വിവഹങ്ങളെ 'ഹലാൽ വേശ്യവൃത്തി' എന്നാണ് എക്സ് മുസ്ലീങ്ങൾ പരിഹസിക്കാറുള്ളത്.വേശ്യാവൃത്തിക്കുള്ള നിയമപരമായ ഒരു ലൈസൻസായിട്ടാണ് പലരും ഇതിനെ കാണുന്നത്. ഇറാനിലെ യുവാക്കളും ഇതിനെ അനുകൂലിക്കുന്നവരാണ്. സദാചാര പൊലീസിന്റെ ഉപദ്രവമില്ലാതെ അവർക്ക് അവരുടെ കമിതാക്കൾക്കൊപ്പം ജീവിക്കാനും അവരുടെ പങ്കാളികളിൽ നിന്ന് വേണമെങ്കിൽ വേർപിരിയാനും ഇത് വഴി സാധിക്കും. പാരമ്പര്യവാദികളെ സംബന്ധിച്ചിടത്തോളം, താൽക്കാലിക വിവാഹം സമ്പന്നനായ ഒരു പുരുഷന്, വിവാഹിതനാണെങ്കിൽ പോലും, ലൈംഗിക തൊഴിലാളികളുടെ അടുക്കൽ പോകാനുള്ള ഒരു വഴിയാണ്.
അതുപോലെ ഇറാഖിലെ ഷിയകൾക്കിടയിൽ പ്രചാരത്തിൽ ഉണ്ടായിരുന്നു അന്ദന്ദ വിവാഹങ്ങൾ ഇറാനിലും നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ട്. പെൺകുട്ടികളെ വേശ്യാവൃത്തിയിലേക്ക് തള്ളിവിടാൻ പുരോഹിതന്മാരുടെ മുൻകൈയിൽ 'ആനന്ദ വിവാഹങ്ങൾ' നടക്കുന്നത്. ഒരു മണിക്കൂറോളവും മറ്റും നീണ്ടുനിൽക്കുന്ന താൽക്കാലിക 'വിവാഹം' നടത്തി ലൈംഗികാവശ്യങ്ങൾക്കായി വിൽക്കുന്നുവെന്ന് റിപ്പോർട്ട്. 'ആനന്ദ വിവാഹം' എന്ന പേരിലാണ് ഈ നിർബന്ധിത വേശ്യാവൃത്തി നടക്കുന്നത്. പുരോഹിതന്മാർ ഇടനിലക്കാരായിനിന്നാണ് ഇത് നടക്കുന്നത്. ഇങ്ങനെ മതത്തിന്റെ മറവിൽ എല്ലാവിധ തോന്നാവാസവും നടത്തുന്ന ഒരു രാജ്യമാണ്, സ്ത്രീയുടെ ശിരോവസ്ത്രം അൽപ്പം ഒന്ന് മാറിയാൽ സദാചാര പൊലീസ് കളിക്കുന്നത്!
ഇസ്ലാം തകർത്ത ഒരു സംസ്‌ക്കാരം
അതേസമയം ഇപ്പോൾ നടക്കുന്ന് ചരിത്രത്തിന്റെ തിരിച്ചടിയാണെന്നും പല വിലയിരുത്തലുകളും വന്നിട്ടുണ്ട്. കാരണം ഇസ്ലാമികവത്ക്കരണം നടക്കുന്നതിന് മുമ്പ്, ലോകത്തിലെ സംസ്‌ക്കാരത്തിന്റെ കളിത്തൊട്ടിൽ ആയാണ് പേർഷ്യ എന്ന ഇറാനെ വിലയിരുത്തിയത്. കലയിലും സാഹിത്യത്തിലും സംസ്‌ക്കാരത്തിലുമെല്ലാം മുന്നിട്ട് നിന്ന ഒരു നാടിനെ ആകെ തച്ചുതകർത്തുകൊണ്ടാണ് അവിടേക്ക് ഇസ്ലാം കടുന്നുവരുന്നത്.
സുദീർഘമായ ചരിത്രമുണ്ട് ഇറാന്. 18000 വർഷം മുമ്പേ തന്നെ സ്ഥിരവാസികളായ ജനങ്ങളുടെ സംസ്‌കാരം ഇവിടുണ്ട്. ബി.സി. ആറായിരത്തിനോട് അടുത്ത് നഗര സ്വഭാവമുള്ളതും കാർഷിക വൃത്തിക്ക് പ്രധാനമുള്ളതുമായ ഒരു സമൂഹം ഇറാനിൽ വികസിച്ചുവന്നു. സാഗോസ് പർവ്വത മേഖലലിൽ നിന്ന് ലഭിച്ച 7000 വർഷം പഴക്കമുള്ള വീഞ്ഞു ഭരണികൾ അമേരിക്കയിലെ പെൻസിൽവാനിയ സർവ്വകലാശാലയിൽ സുക്ഷിച്ച് വച്ചിട്ടുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് നിരവധി രാജവംശങ്ങൾ ഇറാനിൽ ഭരണം നടത്തി. അയ്യായിരം കൊല്ലം മുമ്പ് സെമിറ്റിക്കുകൾ അല്ലാത്ത എലാമെറ്റുകൾ, ജിറോഫ്റ്റുകൾ തുടങ്ങിയ വംശങ്ങൾ ഇവിടെ രാഷ്ട്രങ്ങൾ സ്ഥാപിച്ചു. രണ്ടാം സഹസ്രാബ്ദത്തിന്റെ അവസാനത്തിൽ മധേഷ്യയിൽ നിന്നും ആര്യ ഗോത്രങ്ങൾ ഇറാനിലേക്ക് പ്രവേശിച്ചു തുടങ്ങി.
അറബികൾ, മംഗോളിയർ, ബ്രിട്ടീഷുകാർ, റഷ്യക്കാർ തുടങ്ങിയ വ്യത്യസ്ത ശക്തികൾ ഇറാനിൽ പ്രവേശിക്കുകയും തങ്ങളുടെ ഭരണം അടിച്ചേൽപ്പിക്കുകയും ചെയ്തു . ബി.സി. 559 മുതൽ 330 വരെ നിലനിന്ന അക്കേമിനിദ് രാജവംശമാണ് ഇറാനിൽ പൂർണ്ണമായതും അർത്ഥവത്തയായ സാമ്രാജ്യം സ്ഥാപിച്ചത്. ചെറിയനാടുകളെയും ഗോത്രങ്ങളെയും കൂട്ടിയിണക്കി മഹാനായ സൈറസാണ് അക്കേമിനിട്ട് സാമ്രാജ്യത്തിന് അടിത്തറയിട്ടത്. ബാബിലോണിയയും സിറിയയും ഏഷ്യ മൈനറും ഉൾപ്പെടെ വിശാലമാ യിരുന്നു അത്.ബി.സി 330-ൽ ഖാസിഡോണിയയിലെ അലക്സാൻഡർ പേർഷ്യ പിടിച്ചടക്കി. അലക്സാണ്ടറിനു ശേഷം അദ്ദേഹത്തിന്റെ സൈന്യാധിപൻ സെല്യൂക്കസ് ആണ് പേർഷ്യ സാമ്രാജ്യം ഭരിച്ചത്.സെല്യൂസിദ് രാജ വംശത്തെ പിന്നീട് പാർഥിയന്മാർ കീഴടക്കി.എ.ഡി 224 -ൽ പാർഥിപന്മാരെ തോൽപ്പിച്ച് അർദാഷിർ സസ്സാനിയൻ സാമ്രാജ്യം സ്ഥാപിച്ചു. എ.ഡി. 631-41 - ൽ മുസ്ലിം അറബികൾ സസ്സാനിയൻ സാമ്രാജ്യത്തെ കീഴടക്കി.ഇതോടെ സൊരാഷ്ട്ര മതത്തിന്റെ സ്ഥാനത്ത് ഇസ്ലാം പ്രചരിച്ചു. ഉമയ്യദ് ,അബ്ബാസിന് വംശങ്ങളിലെ ഖനീഫമാരാണ് തുടർന്ന് പേർഷ്യ ഭരിച്ചത്.
ഇതോടെ ഇറാനിലെ തദ്ദേശീയരായ സ്വരാഷ്ട്രിയൻസ് എന്ന പാർസികളുടെയൊക്കെ കഷ്ടകാലം തുടങ്ങി. പാഴ്സികളുടെ ഒന്നാമത്തെ പലായനം ഉണ്ടായത് ഇസ്ലാം ശക്തി പ്രാപിച്ച ഏട്ടാംനൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനുമിടയിലായിരുന്നു. അലക്സാണ്ടറുടെ ആക്രമണത്തേക്കാൾ ഭീമമായ നഷ്ടമാണ് മുസ്ലിങ്ങളുടെ ആക്രമണം വരുത്തിവച്ചത്. ഇസ്ലാമിലേക്ക് മതം മാറാത്തവരെ കൂട്ടക്കൊല ചെയ്യുകയും പച്ചക്ക് കത്തിക്കുകയും ചെയ്ത കാലമായിരുന്നു അത്. കഠിനശിക്ഷയ്ക്കു വിധേയരാക്കിയതുമൂലം പലരും മതം ഉപേക്ഷിക്കുകയോ തടവുശിക്ഷ വരിക്കുകയോ ചെയ്തു. ഗത്യന്തരമില്ലാതെ ഇവരിൽ ചിലർ ഇന്ത്യയിലേക്ക് പലായനം ചെയ്തു. ഇവർ 50 ബോട്ടുകളിലായി ഗുജറാത്ത് തീരം അണയുകയായിരുന്നു. അവരാണ് ഇന്ത്യയിലെ പാർസികൾ. അതുപോലെതന്നെയാണ് മറ്റുമതസ്ഥർക്കും ഉണ്ടായത്.
ഒരുകാലത്ത് പർദ നിരോധിച്ച രാജ്യം
1905-ൽ ബജാർ ഭരണാധികാരിയായ ഷായ്ക്കെതിരെ ഭരണഘടനയ്ക്കു വേണ്ടിയുള്ള സമരം വിജയിച്ചതോടെയാണ് ആണ് ഇറാന്റെ ആധുനിക യുഗം ആരംഭിക്കുന്നത്. 1906 രാജ്യത്ത് ചെറിയ തോതിൽ ഭരണഘടന നിലവിൽ വന്നു. 1906ഒക്ടോബർ 7 ന് ആദ്യ പാർലമെന്റ് (മജ്ലിസ് ) നിലവിൽ വന്നു. 1908ൽ ബ്രിട്ടീഷ് ഗവേഷകർ ഇറാനിൽ എണ്ണ കണ്ടെത്തി. ആംഗ്ലോ-ഇറാനിയൻ ഓയിൽ കമ്പനിയായിരുന്നു എണ്ണ ഖനനം കുത്തകയെടുത്തത്. ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടനും റഷ്യയും രണ്ടു വശങ്ങളിൽ നിന്നും ഇറാനിൽ പ്രവേശിച്ചു. കമ്യൂണിസ്റ്റ് വിപ്ലവത്തിന് ശേഷം സോവിയറ്റ് യൂണിയനായി മാറിയ റഷ്യ 1921 പിൻവാങ്ങിയതോടെ ബ്രിട്ടീഷ് നിയന്ത്രണം ശക്തമായി.
1925 ബ്രിട്ടന്റെ രഹസ്യ സഹായത്താൽ പട്ടാള ഓഫീസറായ റിസാ ഖാൻ സർക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തി. പിന്നീട് അദ്ദേഹം റിസാഷാ പഹ്ലവി എന്ന പേര് സ്വീകരിച്ചു. പഹ്ലവി രാജവംശത്തിന് തുടക്കമിട്ടു. പാശ്ചാത്യരുടെ എണ്ണ ആവശ്യങ്ങൾക്ക് ഇറാൻ കീഴ്പെടുകയും ചെയ്തു. 1935-ൽ രാജ്യത്തിന്റെ പേര് പേർ ഷ്യ എന്നത് മാറ്റി ഇറാൻ എന്നാക്കി. പഹ്ലവി ഭരണത്തോടു കൂടിയാണ്. തുർക്കിയിലെ കമാൽ അത്താ തുർക്കിനെ മാതൃകയാക്കിയ രിസാ ഷാഹ് പഹ്ലവി പടിഞ്ഞാറൻ പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ തുടങ്ങി. ഇറാനിയൻ വേഷവിധാനങ്ങൾക്കു പകരം സ്യൂട്ടും കോട്ടും നിർബന്ധമാക്കി. പ്രൈമറി സെക്കണ്ടറി വിദ്യാലയങ്ങളിൽ മതവിദ്യാഭ്യാസം നിർബന്ധമല്ലാതാക്കി. പർദ്ദ നിരോധിച്ചു. പിന്നീട് അദ്ദേഹത്തിന്റെ പുത്രൻ മുഹമ്മദ് രിസാഷാ പഹ്ലവി അധികാരത്തിൽ വന്നു.
സമൂഹത്തിലെ പ്രമാണിവർഗത്തിന് അനുകൂലമായിരുന്നു അദ്ദേഹത്തിന്റെ നയങ്ങൾ എന്ന് വിർശിക്കപ്പെട്ടു. ഇസ്ലാമിക പണ്ഡിതനും നേതാവുമായ ആയത്തുല്ല ഖുമൈനിയെ നാടു കടത്തിയ ഷാക്കെതിരിൽ ജനങ്ങൾ തെരുവിലിറങ്ങി. ജനവികാരങ്ങൾ ഇളക്കിവിടുന്നതിൽ ഖുമൈനിയുടെ പ്രഭാഷണങ്ങൾ വമ്പിച്ച പങ്കുവഹിച്ചു. 1979 ജനുവരി ഒന്നിന് ഖുമൈനി തെഹ്‌റാനിൽ തിരിച്ചെത്തി വിപ്ലവനേതൃത്വം ഏറ്റെടുത്തു. അപ്പോഴേക്കും ഷാ പലായനം ചെയ്തിരുന്നു. ഹിതപരിശോധനയിൽ ജനങ്ങൾ അഭിപ്രായപ്പെട്ട പ്രകാരം 1979 ഏപ്രിൽ ഒന്നിന് ഇറാൻ ഒരു ഇസ്ലാമിക ജനാധിപത്യ രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു. അതോടെ സ്ത്രീകൾ വീണ്ടും പർദക്കുള്ളിൽ ഒതുങ്ങി. ഇപ്പോഴിതാ അതിനെതിരെ സ്ത്രീകൾ തന്നെ തെരവിൽ ഇറങ്ങുന്നു.
ഷിയാ ഐസിസിനെ വളർത്തുന്നു
ഇറാനിൽ ഭരിക്കുന്ന ഷിയകൾ ലോകം എമ്പാടും പീഡിപ്പിക്കപ്പെടുന്ന ജനതായാണ്. സുന്നികൾ തന്നെയാണ് അവരുടെ എതിരാളികൾ. പാക്കിസ്ഥാനിലൊക്കെ നവാസ് ഷരീഫിന്റെ കാലത്ത് ഷിയാപള്ളികളിൽ നിരന്തരം ചവേർ സ്ഫോടനങ്ങളാണ്. എന്നാൽ ഇതേ ഷിയകൾ തങ്ങൾക്ക് ഭൂരിപക്ഷം കിട്ടുന്നിടത്ത് ഒന്നാന്തരം ഫാസിസ്റ്റുകൾ ആയി മാറുന്നു. സൽമാൻ റുഷ്ദിക്ക് എതിരായ ഫത്വ നോക്കണം. അന്ന് രാജ്യം നേരിടുന്ന ആഭ്യന്തര പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ മാറ്റാൻ കൂടിയായിരുന്നു, ഖുമേനിയുടെ ആ നടപടി. അതിന്റെ ഫലം കണ്ടൂ. മൂന്ന് പതിറ്റാണ്ടിനിപ്പുറം റുഷ്ദി ആക്രമിക്കപ്പെട്ടിരുക്കുന്നു.
ഇപ്പോൾ തനി ഖുമേനിയിസ്റ്റ് എന്ന് അറിയപ്പെടുന്ന മതമൗലികവാദി ഇബ്രാഹിം റെയ്സിയാണ് നാടു ഭരിക്കുന്നത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുടെ കടന്നുപോവുമ്പോഴാണ്, വനിതകളുടെ സമരം ലോക ശ്രദ്ധയാകർഷിക്കുന്നത്. അമേരിക്കയുമായും സൗദി അടക്കമുള്ള ഇസ്ലാമിക രാജ്യങ്ങളുമായും ഇറാനുള്ള പ്രശ്നങ്ങൾ നേരത്തെയുണ്ട്. ഇറാനുമായി ആണാവായുധ പ്രശ്നത്തിലും എണ്ണ വിഷയത്തിലുമെല്ലാം യുഎസ് കൊമ്പ് കോർത്തിരിക്കയാണ്.
സൗദിയിലെ പ്രമുഖ എണ്ണക്കമ്പനിയായ ആരോകോയെ അടക്കം നിരന്തരം ആക്രമിക്കുന്ന ഹുതി വിമതർക്ക് എല്ലാ പിന്തുണയും കൊടുക്കുന്നത് ഇറാൻ ആണെന്ന് യാതൊരു തർക്കവുമില്ല. അൽഖ്വായിദയും ഐസിസും പൊതുവേ സുന്നി ഭീകര സംഘടനകളായി അറിയപ്പെടുമ്പോൾ ഹൂതി വിമതർ ഷിയകളാണ്. ഷിയാ രാഷ്ട്രമായ ഇറാൻ പിന്തുണക്കുന്നത് ഇവരെയാണ്. ക്രൂരതക്ക് പേരുകേട്ട ഇവർ ഷിയാ ഐസിസ് എന്നാണ് അറിയപ്പെട്ടിരുന്നത്. കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന ശൈലിയിൽ തിരിച്ചടിക്കുന്ന ഹൂതികളെ ലോകം ഭയക്കുന്നുണ്ട്. നേരത്തെ മക്കയെയും മദീനയെയും പോലും ലക്ഷ്യമട്ട് മിസൈൽ ആക്രമണം നടത്തിയവർ ആണിവർ! ലോകമെമ്പാടുമുള്ള സുന്നി-ഷിയാ സംഘർഷങ്ങളുടെ തുടർച്ച ഇവിടെയും കാണാം. ഇതിന്റെ പേരിൽ സൗദി അടക്കമുള്ള രാജ്യങ്ങൾ ഇറാന് എതിരാണ്. തുർക്കിക്കും ഇറാനെ പഴയപോലെ താൽപ്പര്യമില്ല.
ഈ ആഗോള സാഹചര്യത്തിൽ നോക്കുമ്പോൾ വനിതകളുടെ കലാപത്തിന് വലിയ പ്രസക്തിയുണ്ട്. ഇപ്പോഴും മതമൗലികവാദികൾക്ക് മൃഗീയ ഭൂരിപക്ഷമുള്ള ഇറാനിൽ ഈ സമരം അടിച്ചമർത്തപ്പെട്ടേക്കാം. പക്ഷേ വിദ്യാസമ്പന്നരായ ഒരു പുതിയ തലമുറ വളർന്നുവരുന്നുണ്ടെന്നും എക്കാലവും മതത്തിന്റെ പേരിൽ അവരെ അടിച്ചമർത്താൻ കഴിയില്ലെന്നും ഈ സമരം സൂചിപ്പിക്കുന്നു.
കേരളം ആരെയാണ് ഭയക്കുന്നത്
കഴിഞ്ഞ കുറച്ചു ദിവസമായി ഒരു ഞെട്ടിക്കുന്ന ചിത്രമുണ്ട്. ഇറാനിലെ ഹിജാബ് വിരുദ്ധ സമരത്തിന്റെ പേരിൽ കൊല്ലപ്പെട്ട 400 ഓളം പെൺകുട്ടികളുടെ ചിത്രം, ഒരൊറ്റ ഫ്രയിമിലാക്കി മാറ്റിയത്. രണ്ടാഴ്ച കൊണ്ട് തല്ലിയും വെടിവെച്ചും നാനുറെ പേര് കൊന്നു എന്നത് നമ്മുടെ നാട്ടിൽ സോഷ്യൽ മീഡിയയിൽ ഒഴികെ എവിടെയും ചർച്ചയാവുന്നില്ല.
കേരളത്തിലെ മാധ്യമങ്ങൾപോലും ഇറാനിൽ നടക്കുന്ന സംഭവവികാസങ്ങളുടെ ഒരംശം പോലും റിപ്പോർട്ട് ചെയ്യാൻ മടിക്കുന്നു. ലോകമെമ്പാടുമുള്ള ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളും, മനുഷ്യാവകാശ സംഘടനകളും ഇറാനിലെ സ്ത്രീകൾക്ക് പിന്തുണയുമായി വന്നിട്ടും, ദേശീയ മാധ്യമങ്ങൾ ഇറാനിലെ പ്രക്ഷോഭങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോഴും കേരളത്തിൽ ഇത് വലിയ വാർത്തയും ആവുന്നില്ല. അമേരിക്ക സദ്ദാം ഹുസൈനെ വധിച്ചതിനെതിരെ ഹർത്താൽ നടത്തിയ കേരളത്തിലെ സിപിഎം ഒരക്ഷരം മിണ്ടുന്നില്ല. ഇറാക്കിലെ അമേരിക്കൻ അധിനിവേശത്തിനെതിരെ, പ്രകടനം നടത്തിയ ഇടതുബുജികൾ ഇപ്പോൾ എവിടെപ്പോയി എന്ന ചോദ്യം ചോദിക്കുന്നത് സോഷ്യൽ മീഡിയയാണ്. ഫലസ്തീൻ - ഇസ്രയേൽ പ്രശ്നത്തിൽ ഇസ്രയേലിനെതിരെ പ്ലക്കാർഡുമേന്തി പ്രതിഷേധം സംഘടിപ്പിച്ചവരെ ഇപ്പോൾ കാണാനില്ല. ടിവി ചർച്ചകളിൽ ഇറാൻ ഒരു വരിപോലും വരുന്നില്ല. കേരളം ആരെയാണ് ഭയക്കുന്നത് എന്ന് വ്യക്തമാണ്. ഈ വൺസൈഡ് നവോത്ഥാന വാദം തന്നെയാണ് ഫലത്തിൽ സംഘപരിവാർ ശക്തികൾക്ക് വളം ചെയ്യുന്നത്.
ഹിജാബ് ഒരു ചോയ്സാണെന്ന് പറഞ്ഞ് നടക്കുന്നവർ, ഇറാനിൽ സ്ത്രീകൾ ഹിജാബ് കുട്ടിയിട്ട് കത്തിക്കാനുള്ള സാഹചര്യം ഉണ്ടായത് എങ്ങനെയെന്ന് മനസ്സിലാക്കണം. ഒരു ജനാധിപത്യ മതേതര രാഷ്ട്രമായ ഇന്ത്യയിൽ ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി സമരം നടന്നത് അധികകാലം ആയിട്ടില്ല. കർണ്ണാടകയിലൊക്കെ ദീർഘകാലം കോളജുകൾ അടഞ്ഞു കിടക്കുന്നതിനുപോലും ഇത് ഇടയാക്കി. ഹിജാബ് തങ്ങളുടെ ചോയ്സാണെന്നും, യൂണിഫോമിന് പകരമായി അംഗീകരിക്കാൻ ആവില്ലെന്നുമുള്ള വാദമാണ് ഇവർ ഉയർത്തിയത്. എന്നാൽ ഇസ്ലാമിക കാർക്കശ്യത്തിന്റെ അവസാന വാക്കുകൂടിയായ ഇറാനിൽ സ്ത്രീകൾ പറയുന്നത്, ഹിജാബ് ഒരു ചോയ്സ് അല്ല എന്നും അത് ഇസ്ലാം അടിച്ചേൽപ്പിച്ചതാണെന്നുമാണ്!
വാൽക്കഷ്ണം: ബിൻ ലാദനെ പ്രകീർത്തിച്ച് കവിത എഴുതിയ സിപിഎം നേതാവ് ജി സുധാകരനും, ഇറാൻ വിഷയത്തിൽ ഒന്നും മിണ്ടില്ല. 'ലാദൻ ബിൻലാദൻ, ഭീരുവാണീ ഒബാമയെന്നാണ്' മഹാനായ വിപ്ലവ കവി 'ജി' പ്രകീർത്തിച്ചത്. ഇപ്പോൾ ഇറാനിൽ സ്ത്രീകൾ തെരുവിൽ ഇറങ്ങുമ്പോൾ സുധാകരന് കവിത വരില്ല. അതിന്റെ പേരാണ് വോട്ട് ബാങ്ക് പൊളിറ്റിക്സ്.
- TODAY
- LAST WEEK
- LAST MONTH
- ലോകത്തേറ്റവും സബ്സ്ക്രൈബേഴ് ഉള്ള യൂ ട്യുബ് ചാനൽ ഉടമ; വരുമാനത്തിലും ലോക റിക്കോർഡ്; കിട്ടുന്നതിൽ കൂടുതലും സബ്സ്ക്രൈബേഴ്സിനു വീതിച്ചു നൽകും; 1000 പേർക്ക് കാഴ്ച്ച തിരിച്ചു കൊടുത്തു; മിക്കവർക്കും സഹായം നൽകി കൈയടി നേടുമ്പോൾ
- എസ്ഐയുടെ വീട്ടിലെ ഷെഡ്ഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് മകളുടെ സഹപാഠിയായ യുവാവിനെ; ഇന്നലെ രാത്രി 10ന് സൂരജ് വീട്ടിലെത്തിയതിൽ വാക്കുതർക്കമുണ്ടായി; തർക്കത്തിനു ശേഷം വീട്ടുകാർ സൂരജിനെ തിരിച്ചയച്ചു; പുലർച്ചെ കാണുന്നത് ഷെഡ്ഡിൽ തൂങ്ങി നിൽക്കുന്ന മൃതദേഹം; അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി
- ഒരു ഇന്ത്യൻ രൂപ സമം 3.25 പാക് രൂപ, ലങ്കയുടെ നാലര രൂപ; നേപ്പാൾ രൂപയുടെ മൂല്യം ഡോളറിന് 130 രൂപ; അയൽ രാജ്യങ്ങളുടെ കറൻസി തകരുമ്പോൾ ഡോളറിനെ 80ൽ പിടിച്ചു നിർത്തി ഇന്ത്യ; മാന്ദ്യത്തിനിടയിലും ഇന്ത്യ പിടിച്ചുനിൽക്കുന്നു
- മറ്റൊരാളുമായി അടുപ്പത്തിലായ രത്നവല്ലി ദാമ്പത്യജീവിതം തുടരാൻ താൽപര്യമില്ലെന്ന് മഹേഷിനെ അറിയിച്ചു; കാലടിയിലേക്ക് കൂട്ടിക്കൊണ്ടു വന്നു ജാതിതോട്ടത്തിൽവച്ച് കഴുത്തു ഞെരിച്ച് ഭാര്യയെ കൊന്നു; ശേഷം വൈകൃതവും; പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നത് പൈശാചിക കൊലപാതക വിവരങ്ങൾ
- 'ഇത് കേവലം ഏതെങ്കിലും കമ്പനിക്ക് നേരെയുള്ള അനാവശ്യ ആക്രമണമല്ല, മറിച്ച് ഇന്ത്യൻ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തിനും അഭിലാഷങ്ങൾക്കും ഇന്ത്യയ്ക്കുമെതിരായ ആസൂത്രിത ആക്രമണമാണ്'; ഹിൻഡൻബർഗിന്റെ ആരോപണങ്ങൾക്ക് 413 പേജുള്ള മറുപടിയുമായി അദാനി ഗ്രൂപ്പ്; ലക്ഷ്യം ഓഹരി വിപണിയിലെ കരകയറൽ തന്നെ; വിപണി വീണ്ടും തുറക്കുന്ന ഇന്ന് അദാനി ഗ്രൂപ്പിന് അതിനിർണായക ദിനം
- ദേശീയതയുടെ മറവിൽ തട്ടിപ്പ് മറയ്ക്കാനാവില്ല; തട്ടിപ്പ് തട്ടിപ്പുതന്നെയാണ്; ഇന്ത്യയുടെ പുരോഗതി അദാനി തടസപ്പെടുത്തുന്നു; വിദേശത്തെ സംശയകരമായ ഇടപാടുകളെപ്പറ്റി അദാനി മറുപടി പറഞ്ഞിട്ടില്ല; അദാനി ഇന്ത്യയുടെ സ്വത്ത് ആസൂത്രിതമായി കൊള്ളയടിക്കുന്നു; അദാനിക്ക് മറുപടിയുമായി ഹിൻഡൻബർഗ് റിസർച്ച് രംഗത്ത്
- സൂപ്പർ ബൈക്കുകൾക്കും സുന്ദരി മോഡലുകൾക്കും ഒപ്പം ഇൻസ്റ്റാ റീലിലെ താരം; ദ ഗ്രേ ഹോണ്ട് ഇൻസ്റ്റാ പേജിൽ ഫോളോവേഴ്സായി മുപ്പതിനായിരത്തോളം പേരും; റീൽസിൽ നിറഞ്ഞത് ബൈക്ക് അഭ്യാസ പ്രകടനങ്ങളും അതിവേഗതയും; റേസിങ് നടന്നിട്ടില്ലെന്ന് മോട്ടോർ വാഹനവകുപ്പ് പറയുമ്പോഴും അരവിന്ദന്റെ ജീവനെടുത്തത് റീൽസിൽ വീഡിയോ ഇടാനായുള്ള ബൈക്കിലെ ചീറിപ്പായൽ തന്നെ
- ഷാർജാ- നെടുമ്പാശേരി എയർഇന്ത്യാ വിമാനത്തിൽ ഉണ്ടായിരുന്നത് 193 യാത്രക്കാരും ആറ് ജീവനക്കാരും; ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ മൂലം ഇറക്കാനാവാതെ 35 മിനിറ്റോളം സമയം വിമാനം ആകാശത്ത് ചുറ്റിപ്പറന്നു; എയർ ട്രാഫിക് കൺട്രോൾ റൂമിലേക്ക് വിവരമറിയതോടെ എമർജൻസി ലാൻഡിംഗിനായി സംവിധാനങ്ങൾ സജ്ജമായി; നെടുമ്പാശ്ശേരിയിൽ ഇന്നലെ ഒഴിവായത് വലിയ അപകടം
- മഞ്ഞുകട്ട വാരിയെടുത്ത് കൈകൾ പിന്നിൽകെട്ടി പതുക്കെ പ്രിയങ്കയുടെ അടുത്തെത്തി തലയിൽ ഇട്ട് ഓടി രാഹുൽ; സഹപ്രവർത്തകരുടെ സഹായത്തോടെ രാഹുലിനെ പിടിച്ചു നിർത്തി പ്രതികാരം ചെയ്ത് പ്രിയങ്കയും; രണ്ടുപേരെയും നോക്കി ചിരിച്ച കെസിക്ക് പണി കൊടുത്തത് സഹോദരങ്ങൾ ഒരുമിച്ച്; ഭാരത് ജോഡോ യാത്ര സമാപനത്തിലെ വൈറൽ വീഡിയോ
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
- യുകെയിലെത്തുന്ന മലയാളി വിദ്യാർത്ഥികളുടെ പട്ടിണി മാറ്റാൻ ഗുരുദ്ധ്വാരകളും ക്ഷേത്രവും; ''അമ്മേ ഇവിടെ പാലൊക്കെ ഫ്രീയായി കിട്ടും'' എന്ന് വീഡിയോ കോളിൽ തള്ളിയ കിടങ്ങൂർക്കാരൻ കഥയറിയാതെ ആട്ടമാടിയ വിദ്യാർത്ഥി; ആടുജീവിതം നയിക്കുന്നവരുടെ എണ്ണം കൂടുന്നു; നാട്ടിൽ നിന്നും കൊണ്ടുവന്ന കുത്തരി നോക്കി വിശന്നിരിക്കുന്നവരും യുകെയിൽ
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- കേരളത്തിലെ നേതൃത്വത്തിനും ശശി തരൂരിനും നന്ദി പറഞ്ഞ് രാജിക്കത്ത്; കോൺഗ്രസിലെ എല്ലാ ഔദ്യോഗിക സ്ഥാനവും രാജിവച്ച് ആന്റണിയുടെ മകൻ; രാജ്യ താൽപ്പര്യത്തിനെതിരെയുള്ള നിലപാടുകൾക്ക് ചവറ്റുകൂട്ടയിലാണ് സ്ഥാനമെന്നും പ്രഖ്യാപനം; അനിൽ ആന്റണി ഇനി കോൺഗ്രസുകാരനല്ല; പത്ത് ദിവസം മുമ്പ് മുമ്പ് പിണറായി പറഞ്ഞത് സംഭവിക്കുമോ?
- ബസ് സ്റ്റാൻഡിലെ ശുചി മുറിയിൽ സ്കൂൾ യൂണിഫോം മാറ്റി കാമുകന്റെ ബൈക്കിൽ കയറി പറന്നത് കോവളത്തേക്ക്; പ്രിൻസിപ്പൾ അറിഞ്ഞപ്പോൾ പിടിക്കാൻ വളഞ്ഞ പൊലീസിന് നേരെ പാഞ്ഞടുത്തത് ബ്രൂസിലിയെ പോലെ; താരമാകൻ ശ്രമിച്ച കാമുകൻ ഒടുവിൽ തറയിൽ കിടന്ന് നിരങ്ങി; ഇൻസ്റ്റാഗ്രാമിലെ ഫ്രീക്കന്റെ സ്റ്റണ്ട് വീഡിയോ ചതിയൊരുക്കിയപ്പോൾ
- ലോകമെമ്പാടും വേരുകളുള്ള ധനകാര്യ ഡിറ്റക്റ്റീവുകൾ; വിമാന ദുരന്തമുണ്ടായ സ്ഥലത്തിന്റെ പേരിട്ടത് പ്രതീകാത്മകം; കമ്പനികളുടെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും; തുടർന്ന് അവരുമായി വാതുവെച്ച് ലാഭം നേടും; നിക്കോളയെ തൊട്ട് മസ്ക്കിനെ വരെ പൂട്ടി; ഇപ്പോൾ നീക്കം ഇന്ത്യയെ തകർക്കാനോ? അദാനിയെ വിറപ്പിക്കുന്ന ഹിൻഡൻബർഗിന്റെ കഥ
- 'ഒരു പുരുഷനിൽ നിന്ന് സ്ത്രീ ആഗ്രഹിക്കുന്നത് നിർലോഭം ലഭിക്കും; ഭക്ഷണം കഴിക്കുക മാത്രമല്ല, കഴിപ്പിക്കുക കൂടി ചെയ്യുന്നയാളാണ്; തനിക്കായി കല്യാണം ആലോചിച്ചിരുന്നു'; മോഹൻലാലിനെക്കുറിച്ച് ശ്വേതാ മേനോൻ
- മകൻ മരിച്ചു; 28 കാരിയായ മരുമകളെ വിവാഹം ചെയ്ത് അമ്മായിഅച്ഛൻ; വിവാഹ ചിത്രം വൈറലായി; പൊലീസ് അന്വേഷണം
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- ജയയുടെ ആ ഒറ്റ ഡയലോഗ് തിരുത്തണം; ജയ തിരുത്തണം തിരുത്തിയെ തീരൂ, ഇല്ലെങ്കിൽ കുറച്ചേറെ പേർ കൂടി തിന്നു തിന്ന് വലയും; ജയ ജയ ഹേ സിനിമ പെരുത്തിഷ്ടമായെങ്കിലും ഒരുഡയലോഗ് പ്രശ്നമെന്ന് ഡോ.സുൾഫി നൂഹ്
- തുരങ്കത്തിനുള്ളിൽ തോക്കുമായി ഒളിവിൽ കഴിഞ്ഞ സദ്ദാം ഹുസൈനെ കണ്ടെത്തിയത് എങ്ങനെ? പിടികൂടിയപ്പോൾ സദ്ദാം പ്രതികരിച്ചത് എങ്ങനെ? ഓപ്പറേഷനിൽ പങ്കെടുത്ത ഒരു പട്ടാളക്കാരൻ 19 വർഷത്തിനു ശേഷം മനസ്സ് തുറക്കുമ്പോൾ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്