Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202107Sunday

സെക്സ് ഡോളുകളുടെ വേശ്യാലയം തുടങ്ങി യൂറോപ്പ്; സെക്സ് റോബോട്ടുകളും അണിയറയിൽ; ലൈംഗിക കളിപ്പാട്ടങ്ങളുടെ വിൽപ്പനയിലും റെക്കോർഡ് വിൽപ്പന; വേശ്യാലയങ്ങളിൽ ലൈംഗിക ബന്ധം രണ്ട് പൊസിഷനുകളിൽ മാത്രം; ചുംബനങ്ങൾ അനുവദിക്കില്ല; പൂർണ്ണ സമയവും വായും മൂക്കും മൂടുന്ന രീതിയിലുള്ള മാസ്‌ക് ധരിക്കണം; നൈറ്റ് ക്ലബുകളിൽ ബയോ സെക്യൂരിറ്റി സ്യൂട്ട് നിർബന്ധം; കോവിഡ് ലോകത്തിന്റെ ലൈംഗിക ജീവിതത്തെ മാറ്റിമറിച്ചത് ഇങ്ങനെ

എം മാധവദാസ്

ലോകമെമ്പാടും നാശം വിയക്കുന്ന കോവിഡ് മഹാമാരിയും അതുവഴി വന്ന സാമൂഹിക അകല നിർബന്ധവും ലോകത്തിന്റെ ലൈംഗികതയെക്കുടി കാര്യമായി ബാധിക്കായാണ്. കോവിഡ് 19 ലൈംഗിക തൊഴിലാളികളുടെയും ബാർഡാൻസർമാരുടെയുമൊക്കെ അന്നംമുട്ടിച്ചിരിക്കാണ്. ബാങ്കോക്ക് പട്ടാഴ തൊട്ട് ഇങ്ങ് കൊൽക്കത്തയിൽവരെ വിനോദകേന്ദ്രങ്ങളിലും ചുവന്നതെരുവുകളിലും വൻ തോതിൽ ആളൊഴിഞ്ഞതായി വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യാത്രാവിലക്ക് പ്രാബല്യത്തിൽ വന്നതോടെ ബാങ്കോക്കിലും പട്ടായയിലും ഡാൻസ്ബാറിലും വിനോദ കേന്ദ്രങ്ങളിലും അളുകളില്ല. കോടികളുടെ നഷടമാണ് തായ്ലണ്ട് അടക്കമുള്ള ടൂറിസം മേഖലക്ക് കോവിഡ് മൂലം ഉണ്ടായതെന്ന് ആഗോളവിനോദ സഞ്ചാര പോർട്ടലായ 'ദ ടൂറിസ്റ്റ്' റിപ്പോർട്ട് ചെയ്യുന്നത്. ഇപ്പോൾ നിയന്ത്രണങ്ങളിൽ ഇളവ് വന്നയോടെ കർശമായ സുരക്ഷാ മുൻകരുതലോടെയാണ് യൂറോപ്പ്യൻ രാജ്യങ്ങളിൽ നൈററ് കബ്ലുകളും മറ്റും തുറന്നിരിക്കുന്നത്.

മാത്രമല്ല മനുഷ്യർ വെർഷ്വൽ സെക്സിലേക്ക് നീങ്ങുന്ന കാലം കൂടിയാണ് ഇപ്പോൾ കാണുന്നത്. പ്രമുഖ ശാസ്ത്രമാസികയായ നേച്ചറിൽ ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ലാം സാവി എഴുതിയ ലേഖനം കോവിഡ് മനുഷ്യലൈംഗിക ബന്ധങ്ങളെ പൂർണ്ണമായും അട്ടിമറിച്ച് അതിനെ യന്ത്രങ്ങളിലേക്ക് കൊണ്ടുപോകുന്നതിന്റെ വിവധി വശങ്ങളാണ് ചർച്ച ചെയ്തത്.

നൈറ്റ് ക്ലബുകളിൽ ബയോ സെക്യൂരിറ്റി സ്യൂട്ട്

ബൊളീവിയ എന്ന ഈ ലാറ്റിൻ അമേരിക്കൻ രാജ്യത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇവിടെ വേശ്യാവൃത്തി നിയമവിധേയമാണ്. ലൈസൻസ് ഉള്ള ഏതൊരാൾക്കും ഇവിടെ വേശ്യാലയങ്ങൾ നടത്താം. കൃത്യമായ ലൈസൻസുള്ള, ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്ത ഏതൊരാൾക്കും വ്യക്തിപരമായ തലത്തിലും ലൈംഗിക സേവനങ്ങൾ നൽകുക എന്നത് ഒരു തൊഴിലായി സ്വീകരിക്കാം. ആ മേഖലയും ഏറെ പ്രയാസങ്ങൾ നേരിട്ട ഒരു പഞ്ഞക്കാലത്തിനു ശേഷം ബൊളീവിയയിൽ വീണ്ടും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് നൈറ്റ് വർക്കേഴ്സ് ഓഫ് ബൊളീവിയ - Organisation of Night Workers of Bolivia (OTN-B) വളരെ കർക്കശമായ ചില മുൻകരുതലുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അത് പാലിച്ചുകൊണ്ട് മാത്രമേ ഈ തൊഴിലിലേർപ്പെടാൻ അവരെ പൊലീസ് അനുവദിക്കൂ.

നൈറ്റ് ക്ളബ്ബുകളിൽ ലൈംഗികവൃത്തിക്ക് ചെല്ലുന്ന സ്ത്രീകൾക്കായി ഇപ്പോൾ ബൊളീവിയയിൽ സ്‌പെഷ്യൽ ബയോ സെക്യൂരിറ്റി സ്യൂട്ട് വിലക്കപ്പെടുന്നുണ്ട്. സുതാര്യമായ ഗ്ലൗസ്, മാസ്‌ക്, ഫേസ് ഷീൽഡ്, പ്ലാസ്റ്റിക് റെയിൻ കോട്ട് എന്നിവ അടങ്ങുന്നതാണ് ഈ ബയോ സെക്യൂരിറ്റി സ്യൂട്ട്. ഇത് പോൾ ഡാൻസ് പോലുള്ള പ്രദർശന സെഷനുകളിൽ ഏർപ്പെടുമ്പോൾ അണുബാധ ഏൽക്കാതിരിക്കാനാണ്. അതുപോലെ പൊതു ഇടങ്ങളിൽ നിൽക്കുമ്പോൾ രോഗം പകർന്നു കിട്ടാതിരിക്കാനും ഈ സ്യൂട്ടുകൾ പ്രയോജനം ചെയ്യും. ക്ലയന്റുകളുമൊത്തുള്ള സ്വകാര്യ സെഷനുകളിൽ, അണുനാശിനി ഉപയോഗിച്ച് കൃത്യമായി വൃത്തിയാക്കി എല്ലാം സുരക്ഷിതം എന്നുറപ്പിച്ചു ശേഷം മാത്രമാണ് ഈ ലൈംഗിക തൊഴിലാളികൾ തങ്ങളുടെ കസ്റ്റമർമാരുമൊത്ത് ബന്ധപ്പെടുന്നത്.

തൽക്കാലത്തേക്ക് തെരുവിന്റെ ഇരുട്ടിലേക്കിറങ്ങിയുള്ള ലൈംഗികവേലക്ക് സർക്കാർ നിയന്ത്രണങ്ങളുണ്ട്. ഇപ്പോൾ വേശ്യാലയങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന ലൈംഗികവൃത്തിക്ക് മാത്രമേ അനുമതി നൽകുന്നുള്ളൂ സർക്കാർ. തങ്ങൾ ഈ ജോലി സ്വീകരിച്ചത് കുട്ടികൾ സ്‌കൂളിൽ പോകുന്നുണ്ട് എന്നും അവർ പട്ടിണി കിടക്കുന്നില്ല എന്നും ഉറപ്പാക്കാൻ വേണ്ടിയാണ് എന്നും, മഹാമാരിക്കാലത്തും പരമാവധി സുരക്ഷാ മാർഗ്ഗങ്ങൾ അവലംബിച്ചുകൊണ്ട് പണിക്കിറങ്ങാതെ തങ്ങൾക്ക് രക്ഷയില്ല എന്നും ബൊളീവിയയിലെ ലൈംഗിക തൊഴിലാളികൾ പറയുന്നു.

ലൈംഗിക ബന്ധം രണ്ട് പൊസിഷനുകളിൽ മാത്രം

യൂറോപ്പിലും നിരവധി രാജ്യങ്ങളിൽ വേശ്യാവൃത്തി നിയമാനുസൃതമാണ്. സ്വിറ്റ്സർലൻഡിലും അത് നിയമവിധേയാമാണ്. കോവിഡ് വ്യാപനത്തെ തുടർന്ന് ഇവിടങ്ങളിലേക്കുള്ള പ്രവേശനം താത്ക്കാലികമായി നിരോധിച്ചിരിരുന്നു. എന്നാൽ, ഇപ്പോൾ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വണ്ണതോടെ വേശ്യാവൃത്തിയിലുള്ള നിരോധനവും കർശനമായ നിബന്ധനകളോടെ നീക്കിയിട്ടുണ്ട്. ലോക്ക്ഡൗൺ കനത്ത ആഘാതമുണ്ടാക്കിയ ഒരു മേഖല കൂടിയാണ് ഇത്. നിയന്ത്രണങ്ങൾ നീക്കി വീണ്ടും പ്രവർത്തനം തുടങ്ങിയപ്പോൾ കൊറോണവ്യാപനം തടയേണ്ടുന്നതിനായി കടുത്ത മുൻകരുതലാണ് സ്വിറ്റ്സർലൻഡിൽ ഉണ്ടായത്. ലൈംഗിക തൊഴിലാളികളുടെ സംഘടനയാണ് പുതിയ നിർദ്ദേശങ്ങളുമായി മുന്നോട്ട് വന്നിരിക്കുന്നത്. മുഖങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കുവാൻ സാധിക്കുന്ന വിധത്തിലുള്ള ലൈംഗിക ബന്ധം മാത്രം അനുവദിച്ചാൽ മതി എന്നാണ് ഇവരുടെ തീരുമാനം. ലൈംഗിക തൊഴിലാളിയും ഉപഭോക്താവും പരസ്പരം അഭിമുഖമായി വരാത്ത പൊസിഷനുകൾ മാത്രമായിരിക്കും അനുവദിക്കുക. വായ്, മൂക്ക് എന്നിവിടങ്ങളിൽ നിന്നുള്ള സ്രവങ്ങൾ വഴി കൊറോണ പകരാതിരിക്കാനുള്ള മുൻകരുതലാണിത്.

ഓരോ ഉപഭോക്താവും പോയാൽ പതിനഞ്ച് മിനിട്ടോളം വാതിലുകളും ജനലുകളും തുറന്നിട്ട് മുറിയിൽ വായു സഞ്ചാരം ഉറപ്പ് വരുത്തണം, കിടക്കവിരികളും ടവലുകളും ഓരോ തവണയും 60 ഡിഗ്രി ചൂടുള്ള വെള്ളത്തിൽ കഴുകണം . ലൈംഗിക തൊഴിലാളികൾ, തൊഴിലിൽ ഏർപ്പെടുന്ന പൂർണ്ണ സമയവും വായും മൂക്കും മൂടുന്ന രീതിയിലുള്ള മാസ്‌ക് ധരിക്കണം തുടങ്ങിയവയാണ് യൂണിയൻ നിർദ്ദേശിക്കുന്ന മറ്റ് മാനദണ്ഡങ്ങൾ.

കൈയുറകൾ, കോണ്ടം, ഡിസിൻഫക്ടന്റുകൾ തുടങ്ങിയവ മുറിയിൽ ലഭ്യമാക്കണമെന്നും, ഓരോ സെഷനും 15 മിനിറ്റായി പരിമിതപ്പെടുത്തണം എന്നും ഇവർ പറയുന്നു. കൂടാതെ ഉപഭോക്താവിന്റെ ജാക്കറ്റ് തുടങ്ങിയ വസ്തുക്കളിൽ സ്പർശിക്കരുത് എന്നും നിർദ്ദേശമുണ്ട്.ട്രേസിങ് ചെയ്യുവാനായി ഉപഭോക്താവിന്റെ വ്യക്തി വിവരങ്ങൾ ശേഖരിക്കുകയും നാല് ആഴ്‌ച്ചകൾ അത് സൂക്ഷിക്കുകയും വേണം.ഇങ്ങനെ കർശന നിബന്ധനകളോടെ നടത്തിയിട്ടും ആളുകൾ തീവെ കുറവാണെന്നതാണ് വേറെ കാര്യം.

സെക്സ് ഡോളുകളുടെ വേശ്യാലയം

ഈ കോവിഡ് കാലത്തുണ്ടായ ഏറ്റവും വലിയ മാറ്റം ലോകത്തിൽ സെ്ക്സ് ടോയ്്സിന്റെ പ്രചാരം കുത്തനെ കൂടിയെന്നാണ്. യൂറോപ്പിലൊക്കെ ഇത്തരം ഷോപ്പുകളുടെ മുന്നിൽ രൂപപ്പെട്ടത് വലിയ തിരക്കാണ്. ഇതിൽ സെക്സ് ഡോളുകൾക്കാണ് ഏറ്റവും ആവശ്യക്കാർ ഉള്ളതെന്ന് ബ്രിട്ടീഷ് മാധ്യമമായ ഡെയിലിമെയിൽ റിപ്പോർട്ട് ചെയ്യുന്നു.

ഏറ്റവും വചിത്രം സെ്ക്സ് ഡോളുകളുടെ വേശ്യലായം തന്നെ യൂറോപ്പിൽ പടരുകയാണ് എന്നതാണ്. ഓസ്ട്രിയയിൽ വൻ വിജയമായ സെക്സ് ഡോളുകളുടെ വേശ്യാലയം യൂറോപ്യൻ രാജ്യങ്ങളിലും തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി യഥാർത്ഥ സ്ത്രീയെന്ന് തോന്നിക്കുന്ന പാവകളുടെ മാത്രമായി വേശ്യാലയം തുറന്ന് ജർമനിയിലെ യുവതിയും രംഗത്തെത്തിയിട്ടുണ്ട്. ഇവിടെ സന്ദർശിക്കാ നെത്തുന്ന വിഐപിമാരിൽ ജഡ്ജിമാർ വരെയുണ്ടെന്നാണ് റിപ്പോർട്ട്. ഡോർമുണ്ടിലാണ് ഈവ്ലൈൻ സ്‌ക്വാർസ് എന്ന 29കാരി ബോർഡോൾ എന്ന പേരിൽ ഈ വേശ്യാലയം ആരംഭിച്ചിരിക്കുന്നത്.

ഇവിടേക്കായി അതുല്യമായ 11 സിലിക്കോൺ ലൗവ് ഡോളുകളെയാണ് ഈവ്ലിൻ വാങ്ങിച്ചിരിക്കുന്നത്. ഇവയ്ക്കെല്ലാം യഥാർത്ഥ യുവതികളെ വെല്ലുന്ന സൗന്ദര്യവും വശ്യതയുമാണുള്ളതെന്നാണ് റിപ്പോർട്ട്. ഇതിൽ ഓരോ പാവകൾക്കും പ്രത്യേകം പേരും നൽകിയിട്ടുണ്ട്. ഇതിൽ അഞ്ച് സ്റ്റോൺ സെക്സ് ഡോളുകൾ ഏഷ്യയിൽ നിന്നാണ് കൊണ്ടു വന്നിരിക്കുന്നത്. ഇതിന് ഓരോന്നിനും 1786 പൗണ്ടാണ് വില വരുന്നത്. ഇവയ്ക്കെല്ലാം വ്യത്യസ്തമായ ഉയരവും കളറുമാണുള്ളത്. ഇവയുടെ മാറളവുകളും വ്യത്യസ്തമാണ്. ഇവിടെയെത്തുന്ന ഓരോ കസ്റ്റമറിന്റെയും വേറിട്ട അഭിരുചികളെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയാണിത്.

ഇതിൽ ഓരോ പാവയും ദിവസത്തിൽ ഏതാണ്ട് 12 പേരെങ്കിലും ബുക്ക് ചെയ്ത് ഉപയോഗിക്കുന്നുണ്ട്. ഇതിന് മണിക്കൂറിന് 71 പൗണ്ടാണ് ചാർജായി വാങ്ങിക്കുന്നത്. ഇവിടെ നിരവധി പേർ എത്തുന്നത് ഇവയെ ലൈംഗികമോഹത്തോടെ കണ്ടിട്ടല്ലെന്നും മറിച്ച് കൗതുകം കൊണ്ടാണെന്നും ഈവ്ലൈൻ വെളിപ്പെടുത്തുന്നു. വിവിധ പ്രായത്തിലുള്ളവരും പല മേഖലകളിൽ ജോലി ചെയ്യുന്നവരുമായ എല്ലാ വിഭാഗത്തിലും പെട്ട പുരുഷന്മാർ തന്റെ വേശ്യാലയത്തിലെ കസ്റ്റമർമാരായെത്തുന്നുവെന്നാണ് ഈ യുവതി വെളിപ്പെടുത്തുന്നത്. ഇത്തരത്തിൽ പാവകളുമായി സെക്സിലേർപ്പെടാനെത്തുന്ന മിക്കവരുടെയും ഭാര്യമാർക്ക് ഇതിനോട് എതിർപ്പില്ലെന്നാണ് തന്റെ അനിഭവത്തിലൂടെ ഈവ്ലിൻ സാക്ഷ്യപ്പെടുത്തുന്നത്.

ഭർത്താക്കന്മാർ ഇത്തരത്തിൽ പാവകളുമായി സെക്സിലേർപ്പെടുമ്പോൾ കൂടെ വന്ന ഭാര്യമാർ കാറിൽ കാത്ത് നിൽക്കുന്ന കാഴ്ചയും ഇവിടെ പതിവാണ്. ഭാര്യമാർ ഇതിനെ വെറുമൊരു കളിപ്പാട്ടം മാത്രമായിട്ടാണ് കാണുന്നതെന്നും ഈവ്ലിൻ വെളിപ്പെടുത്തുന്നു. കൗതുകം തലയ്ക്ക് പിടിച്ച ഒരു കസ്റ്റമർ അന്ന എന്ന പാവയെ പൊട്ടിച്ചത് മാത്രമാണ് ഈവ്ലിന് നാളിതുവരെ നേരിടേണ്ടി വന്നിരിക്കുന്ന മോശം അനുഭവം. ഈ വേശ്യാലയത്തിലെ ഏറ്റവും ജനപ്രിയമായ പാവയായിരുന്നു ഇതെന്നതിനാൽ പകരം മറ്റൊന്ന് കൊണ്ടു വരാൻ ഈവ്ലിൻ ഓർഡർ കൊടുത്തിട്ടുണ്ട്.

നേരത്തെ തന്നെ ഈ ബിസിനസ് ഉണ്ടായിരന്നെങ്കിലും കോവിഡ് കാലത്തോടെ അത് തഴച്ച് വളർന്നിരിക്കയാണ്. ഇന്ന് ജർമ്മനി, സ്വറ്റ്സർലൻ്ഡ്, ഓസ്ട്രയില, ന്യുസിലാൻഡ് തുടങ്ങിയവടങ്ങളിലൊക്കെ സെക്സ്ഡോൾ വേശ്യാലയങ്ങൾ തുടങ്ങിയിട്ടുണ്ട്. അല്ലാതെ സ്വകാര്യ ആവശ്യങ്ങൾക്കായി സെക്സ് ഡോളുകളെ വാങ്ങുന്നവരുടെ എണ്ണവും വർധിച്ചരിക്കയാണ്.

ഇനി സെക്സ് റോബോട്ടുകളുടെ കാലം

കോവിഡ് എന്നത് നിങ്ങളുടെ കൂടയുള്ള ദീർഘകകാല പ്രശ്നമാണെന്ന ചർച്ചകൾ വന്നതോടെ ഇന്ന് എവിടെയും വെർച്വൽ സെക്സിനെകുറിച്ചും ചർച്ച പുരോഗമിക്കയാണ്. നിങ്ങൾക്ക് സ്വപ്നം കാണാൻ കഴിയുന്ന ഏത് തരത്തിലുള്ള ലൈംഗിക ബന്ധത്തിലും ഏർപ്പെടാവുന്ന ഒരു റോബോട്ടിനെ സങ്കൽപ്പിച്ചു നോക്കുക. ആഗ്രഹിക്കുന്ന രൂപത്തിൽ, ഗന്ധത്തിൽ, ശബ്ദത്തിൽ അതിനെ രൂപകൽപ്പന ചെയ്യാൻ കഴിയും എന്നുകൂടി വന്നാലോ? അതിന് ഇൻഷൂറൻസ് പരിരക്ഷയും ഉണ്ടാകും. ലൈംഗികമായ തകരാറുകൾ ഉള്ളവർക്ക് ഡോക്ടർ അത് നിർദ്ദേശിക്കുകയും ചെയ്യുന്നുണ്ടാവും.'- വിഖ്യതമായ സൈക്കോളജി ടുഡെ ജേർണലിൽ വന്ന പുതിയ ' സെക്സ് റോബോട്ട്സ് 'ദ എൻഡ് ഓഫ് സിവിലൈസെഷേൻ' എന്ന ലേഖനം ചർച്ചചെയ്യുന്നത് വരുന്ന ദശകങ്ങളിൽ ലോകത്തിന്റെ ലൈംഗികതയെ മാറ്റി മറിക്കുന്ന സെക്സ് റോബോർട്ട്സ് എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ചാണ്.

ഇത്തരം റോബോട്ടുകൾ വ്യാപകമായി കഴിഞ്ഞാൽ മനുഷ്യന്റെ സംസ്‌ക്കാരം തന്നെ വേറൊരു രീതിയിൽ മാറുമെന്ന നിഗമനങ്ങൾ ശാസ്ത്രലോകത്ത് ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. സാങ്കേതികയുഗമായ ഇക്കാലത്ത് പോൺ വീഡിയോകൾ മുതൽ സെക്‌സ് ടോയ്കൾ വരെ മനുഷ്യന്റെ ലൈംഗികതയെ അടിമുടി മാറ്റി മറിച്ചു. ഈ വേളയിൽ തന്നെയാണ് മനുഷ്യന്റെ ഇന്ദ്രീയങ്ങളുടെ എല്ലാ ശേഷിയുമുള്ള സെക്‌സ് റോബോട്ടുകൾ കിടപ്പറകൾ കീഴടക്കാൻ അധികം സമയം വേണ്ടി വരില്ലെന്നും 'ഉപഭോക്താവിന്റെ' ലൈംഗിക താൽപര്യമനുസരിച്ച് പെരുമാറാൻ ഇവയുടേതായിരിക്കും ഇനിയുള്ള കാലം എന്നും ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നു.

യുഎസിൽ ഹൗസിലും സെനറ്റിലും ഇത്തരം റോബോട്ടുകളുമായി ബന്ധപ്പെട്ട ബിൽ ഭൂരിപക്ഷത്തിന്റെ പിൻബലത്തോടെ തന്നെ നിയമപരമാണെന്ന നിഗമനത്തിലെത്തിയിരുന്നു. ഇതിനെ അനുകൂലിച്ചവരിൽ ഭൂരിഭാഗവും പുരുഷന്മാരാണെന്നതാണ് മറ്റൊരു പ്രത്യേകത. അതുകൊണ്ടുതന്നെ ഇത്തരം റോബോട്ടുകൾക്ക് ഇൻഷുറൻസ് അടക്കമുള്ള പരിരക്ഷ ലഭിക്കുന്നതും ലൈംഗിക തകരാറുള്ളവർക്ക് ഡോക്ടർമാർ ഇത് നിർദ്ദേശിക്കുന്ന കാലവും വിദൂരമല്ലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. മനുഷ്യന്റെ സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് അനുസരിച്ച് രൂപ കൽപന ചെയ്യുന്ന സെക്‌സ് റോബോട്ടുകൾക്ക് ഉപയോഗിക്കുന്ന ആളുടെ ലൈംഗിക ആവശ്യങ്ങൾ മനസിലാക്കാനും അതിനനുസരിച്ച് പെരുമാറാനും സാധിക്കും.

തുമ്മലാണ് നടുവേദനയാണ് തുടങ്ങിയ അസ്വസ്ഥതകളുണ്ടെന്ന പരാതിയും ഇവ പറയില്ല. മാത്രമല്ല മനുഷ്യനെ വെല്ലുന്ന ബുദ്ധിശക്തിയാണ് ഇതിന് എന്നതാണ് മറ്റൊരു പ്രത്യേകത. അമേരിക്കയിലെ സെക്‌സ് തെറാപ്പിസ്റ്റായ ഗ്ലെൻ ഗെഹർ പറയുന്ന വാക്കുകൾ തന്നെ സാങ്കേതിക വിദ്യ എത്രത്തോളം അതിരു കടന്ന് വളരുന്നു എന്നതിന് ഉദാഹരണമാണ്. മനുഷ്യ ഇന്ദ്രീയങ്ങളെ ഉത്തേജിപ്പിക്കാൻ പ്രാപ്ത്തിയുള്ള റോബോട്ടുകളേയും അവ ലോകവ്യാപകമായി പ്രചരിക്കുന്നതിനെ പറ്റിയും അദ്ദേഹം അടുത്തിടെ ഒരു മാധ്യമത്തോട് വ്യക്തമാക്കിയിരുന്നു. ഹ്രസ്വ നേരത്തേക്ക് മനുഷ്യന്റെ ലൈംഗിക സംതൃപ്തിക്കായി ഉപയോഗിക്കാവുന്ന സെക്‌സ് ടോയ്‌സ് ഇന്ന് മാർക്കറ്റിൽ സുലഭമാണെങ്കിലും ഈ ശ്രേണിയിൽ റോബോട്ടുകൾ വരുന്നതിന്റെ സാധ്യതയെ പറ്റിയാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

ദൂർഘകാലത്തേക്ക് ഒരു ബന്ധമായി മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കില്ലെന്ന ന്യൂനതയാണ് റോബോട്ടുകൾക്കുള്ളത്. അപ്ലൈയ്ഡ് ഇവല്യുഷണറി സൈക്കോളജി സൊസൈറ്റിയും നോർത്ത് ഈസ്റ്റേൺ ഇവല്യൂഷണറി സൈക്കോളജി സൊസൈറ്റിയും ചേർന്ന് നടത്തിയ പരിപാടിയിൽ ഡോ. ബ്രാൻഡൻ പങ്കുവെച്ച ആശയവും ഇപ്പോൾ ലോകം അത്ഭുതത്തോടെ കേൾക്കുകയാണ്. സെക്‌സ് റോബോട്ടുകൾ വന്നാൽ അവ മനുഷ്യ നിർമ്മിതയായ ലൈംഗിക ഉത്തേജന വസ്തുക്കളിൽ ഏറ്റവും ശേഷിയ കൂടിയ ഒന്നായി മാറും. വരുന്ന 20 വർഷത്തിനകം സെക്‌സ് റോബോട്ടുകൾ എന്നത് സർവ സാധാരണമായി കഴിയും എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

എന്നാൽ മനുഷ്യ ബന്ധങ്ങളിലുള്ള ആഴമേറിയ സ്‌നേഹം, പരസ്പരമുള്ള സ്‌നേഹം, വിവാഹം എന്നതിന്റെ പ്രാധാന്യം, ബന്ധങ്ങളിലെ വൈകാരികത എന്നിവയെ റോബോട്ടുകളുടെ വരവ് സാരമായി ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മനുഷ്യ സഹജമായ ജനനം മരണം എന്നിവയെ പറ്റിയുള്ള ചിന്ത പോലും പിന്നിട് ഇല്ലാതാകുന്ന അവസ്ഥയുണ്ടായേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

'2050ഓടെ സ്ത്രീകൾ വേശ്യാവൃത്തി ഉപേക്ഷിക്കേണ്ടിവരും'

റോബോട്ട് വേശ്യകൾ വരുന്ന കാലം അതിദൂരത്തല്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ആംസ്ട്രർഡാമിൽ വികസിപ്പിച്ച പുതിയ സെക്സ് റോബോട്ടാണ് ഇതിനെക്കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പി ച്ചിരിക്കുന്നത്. ലോകം ഈ റോബോട്ടിനെ നിറഞ്ഞ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇത് പ്രാവർത്തികമായാൽ 2050ഓടെ സ്ത്രീകൾ വേശ്യാവൃത്തി ഉപേക്ഷിക്കേണ്ടി വരുമോയെന്ന സംശയം ബലപ്പെടുകയാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന തമാശ.

സെക്സിനായി റോബോട്ട് വേശ്യകളെ ഉപയോഗിക്കുന്നതു കൊണ്ട് പല മെച്ചങ്ങളുമുണ്ട്. അവിഹിത ബന്ധങ്ങളിലൂടെ കോവഡും, എയ്ഡ്സ് പോലുള്ള നിരവധി രോഗങ്ങൾ പടരുന്നത് ഇതിലൂടെ ഒഴിവാക്കാൻ സാധിക്കും. ഇതിന് പുറമെ സ്ത്രീകളെ വേശ്യാവൃത്തിക്ക് വേണ്ടി തട്ടിക്കൊണ്ട് പോകുന്നത് പോലുള്ള കുറ്റകൃത്യങ്ങളിൽ ഒരു പരിധി വരെ കുറവുണ്ടാവുകുയം ചെയ്യും. റോബോട്ടിക്സെക്സ് വർക്കമാർ നിലവിൽ വരുന്നതോടെ 2050ൽ റെഡ്-ലൈറ്റ് ഡിസ്ട്രിക്ടുകൾ അടിമുടി രൂപാന്തരം പ്രാപിക്കുമെന്നാണ് ഒരു അക്കാദമിക് ജേർണലിൽ വന്ന ഒരു പഠനം ചൂണ്ടിക്കാട്ടുന്നത്. ഫ്യൂച്ചറോളജിയിൽ സ്പെഷ്യലൈസേഷൻ നേടിയ ശാസ്ത്രജ്ഞനായ ലാൻ ഇയോമാൻ, യൂണിവേഴ്സിറ്റി ഓഫ് വെല്ലിങ്ടണിലെ സെക്സോളജിസ്റ്റായ മൈക്കലെ മാർസ് എന്നിവർ ചേർന്നാണീ പഠനം എഴുതിത്ത്ത്ത്ത്ത്തയ്യാറാക്കിയിരിക്കുന്നത്. ' റോബോട്ട്സ്, മെൻ ആൻഡ് സെക്സ് ടൂറിസം' എന്നാണീ പഠനത്തിന്റെ ടൈറ്റിൽ.

2050 ആംസ്ട്രർഡാമിൽ റോബോട്ടിക് വേശ്യാലയും ഉണ്ടാകുമെന്ന് അവർ തങ്ങളുടെ ഭാവന ഉപയോഗിച്ച് പ്രവചിക്കുന്നുണ്ട്. യുബ്-യും അടിസ്ഥാനമാക്കിയായിരിക്കും ഇത് നിലവിൽ വരുകയെന്നും അവർ പറയുന്നു. ഒരു കാലത്ത് ആംസ്ട്രർ ഡാമിലെ ഏറ്റവും പ്രധാനപ്പെട്ട വേശ്യാലയം ഇവിടെയായിരുന്നു നിലകൊണ്ടിരുന്നത്. എന്നാൽ 2008ൽ അത് അടച്ച് പൂട്ടുകയായിരുന്നു. എന്നാൽ റോബോട്ടിക് വേശ്യകൾ രംഗത്തെത്തുന്നതോടെ ഇത് വീണ്ടും പ്രവർത്തനം ആരംഭിക്കുന്നതിനുള്ള സാധ്യതയാണ് അവർ ചൂണ്ടിക്കാട്ടുന്നത്.ഈ റോബോട്ടിക് വേശ്യാലയത്തിൽ എല്ലാ സർവീസുകൾക്കുമടക്കമുള്ള ചാർജ് 10,000 ഡോളറായിരിക്കും. മസാജുകൾ, ലാപ് ഡാൻസിങ്, ലൈംഗിക ബന്ധം തുടങ്ങിയ എല്ലാ സേവനങ്ങളും ഈ ക്ലബ് നൽകുന്നതുമായിരിക്കും. സിറ്റികൗൺസിലിന്റെ ലൈസൻസോടെ പ്രവർത്തിക്കുന്ന ഇതിൽ വേശ്യകളായി ആൻഡ്രോയ്ഡ് റോബോട്ടുകളായിരിക്കും ഉണ്ടായിരിക്കുക.എല്ലാ വംശത്തെയും പ്രതിനിധീകരിക്കുന്നതും വിവിധ ശാരീരിക പ്രത്യേകതകളോടും , ല്ലൊ പ്രായത്തിലും ഭാഷകളിലും ലൈംഗിക പ്രത്യേകതകളോടും കൂടിയ സെക്സ് റോബോട്ടുകൾ ഇവിടെയുണ്ടാകും.

ഇവിടുത്തെ സൗകര്യം നുണയുന്ന വിനോദസഞ്ചാരികൾക്ക് അവിസ്മരണീയമായ ഒരും അനുഭവമായിരിക്കും ഉണ്ടായിരിക്കുകയെന്നും ഗവേഷകർ ഉറപ്പ് നൽകുന്നു. എല്ലാ സർവീസുകളും നിർവഹിക്കാനും എല്ലാ ആഗ്രഹങ്ങളും തൃപ്തിപ്പെടുത്തുന്ന വിധത്തിലുമായിരിക്കും ആൻഡ്രോയ്ഡ് റോബോട്ടുകളെ സജ്ജമാക്കുന്നത്.ഇതോടെ മനുഷ്യ വേശ്യകൾക്ക് തൊഴിൽ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ഫോൺസെക്സിലേക്ക് മാറി ഇന്ത്യൻ ലൈംഗിക തൊഴിലാളികളും

ലോകമെങ്ങും മരണം വിതച്ച കൊറോണ ഇന്ത്യയിലും ഭീതി പടർത്തിയതോടെ ഉപജീവനത്തിനത്തിനായി ലൈംഗികതയും സാങ്കേതികവിദ്യയും കൂട്ടിയോജിപ്പിക്കുകയാണ് തമിഴ്‌നാട്ടിലെ ലൈംഗിക തൊഴിലാളികൾ. ഹസ്തദാനം പോലും വിലക്കിയ സാഹചര്യത്തിൽ തൊഴിൽ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് തമിഴ്‌നാട്ടിലെ ലൈംഗികത്തൊഴിലാളികൾ ഇടപാടുകാർക്കായി വീഡിയോകോൾ വഴിയുള്ള ലൈംഗികത പുതിയ മാർഗ്ഗമാക്കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കുറവാണ് പ്രതിഫലമെങ്കിലും ഒന്നുമില്ലായ്മയേക്കാൾ നല്ലതാണല്ലോ എന്നാണ് ഇവർ പറയുന്നത്.

ലൈംഗിക തൊഴിലാളികളുമായി വാട്‌സ്ആപ്പ് വീഡിയോകോൾ വഴി ബന്ധപ്പെടുന്ന അനേകം ഇടപാടുകാർ ഉണ്ടായിട്ടുണ്ട്. ഇഷ്ടപ്പെട്ടാൽ ആദ്യം വിലപേശും. പ്രതിഫലം ലൈംഗികത്തൊഴിലാളികുടെ അക്കൗണ്ടിലേക്ക് ജി പേ പോലെയുള്ള ഡിജിറ്റൽ പ്‌ളാറ്റ്‌ഫോമുകൾ വഴി കൈമാറും. ലൈംഗികത്തൊഴിലാളികളുടെ ഫോണിൽ മതിയായ ബാലൻസ് ഇല്ലെങ്കിൽ ചിലർ റീചാർജ് ചെയ്യും. ലൈംഗികത എന്നാൽ ചിലർക്ക് ശരീരം മാത്രമല്ലെന്നും ലൈംഗിക സംഭാഷണങ്ങളും പ്രണയവും ചേരുന്നതാണെന്നുമാണ് മറുപടി. ഈ സാഹചര്യത്തിലാണ് സാങ്കേതികവിദ്യയെ സംയോജിപ്പിച്ചുള്ള പുതിയ നീക്കവുമായി ലൈംഗിക തൊഴിലാളികൾ രംഗത്തുവന്നത്. സുന്ദരിയാണെങ്കിൽ ഇടപാടുകാർ കൂടുതൽ ഉയർന്ന തുക നൽകും. ഫോൺവിളിയുടെ ദൈർഘ്യം അനുസരിച്ചാണ് നിരക്കും ഈടാക്കുന്നത്.

ഫോൺ സെക്‌സിലൂടെയുള്ള പ്രതിഫലം കിട്ടുന്നുണ്ടെങ്കിലും ഇത് വളരെ കുറവായതിനാൽ ലോക്ക്ഡൗൺ കാലത്ത് ഇവരുടെ ജീവിതം കൂടുതൽ ദുരിതമാണ്. മിക്ക ലൈംഗികത്തൊഴിലാളികളും ഇപ്പോൾ പങ്കാളിയുടേയോ കുട്ടികളുടെയോ ഒക്കെ കൂടെ സ്വന്തം വീടുകളിലാണ്. ചിലർ ഫോൺ സെക്‌സിലൂടെ വരുമാനം കണ്ടെത്താൻ ശ്രമിക്കുമ്ബോൾ മറ്റുള്ളവർ മറ്റു ജോലികൾ തേടുകയാണെന്ന് ലൈംഗികത്തൊഴിലാളികളുടെ ക്ഷേമവും എയ്ഡ്‌സ് നിയന്ത്രണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സർക്കാർ സംവിധാനങ്ങളും പറയുന്നു.

തായ്ലൻഡ് ബാങ്കോക്ക് ടൂറിസവും തകരുന്നു

കോവിഡിനെ തുടർന്ന് എയർലൈൻ സർവീസുകൾ ഇനിയും പൂർണ്ണതോതിൽ ആവാത്തതിനാൽ കോടികളുടെ നഷ്ടമാണ് തായ്ലൻഡിന് ഉണ്ടായിരിക്കുന്നത്. ബാങ്കോക്കിലും പട്ടായയിലുമുള്ള ചില നൈറ്റ് ക്ലബുകളും പബ്ബുകളുമെല്ലാം തുറന്നിട്ടുണ്ടെങ്കിലും ആളുകൾ കാര്യമായി എത്തുന്നില്ല.

സെക്സ്ടൂറിസത്തിന് പേരുകേട്ട നഗരമാണ് തായ്‌ലാൻഡ്. 1351-1767 കാലഘട്ടത്തിൽ നിലനിന്നിരുന്ന ആയുത്തായ രാജവംശകാലഘട്ടം മുതൽക്കുള്ള രേഖകൾ ഇത് സാക്ഷ്യപ്പെടുത്തുന്നു. അന്ന് അത് നിയമപരവും നികുതിവിധേയവും ആയിരുന്നു. പിന്നീട് 1960 മുതലാണ് ഇത് നിയമവിരുദ്ധമായി മാറുന്നത്. തായ്‌ലൻഡിൽ 250,000 മുതൽ 2 ദശലക്ഷം വരെ ലൈംഗികത്തൊഴിലാളികൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്. മൊത്തം 3 മില്ല്യൺ ഡോളർ വരുമാനമാണ് സെക്സ് ടൂറിസത്തിലൂടെ ലഭിക്കുന്നതെന്ന് ചില സർവേകൾ വ്യക്തമാക്കുന്നു. എന്നാൽ ഈ വരുമാനം 6.4 ബില്യൺ ഡോളർ ആണെന്ന് ആഗോള കരിഞ്ചന്ത ഡാറ്റബേസായ ഹാവോസ്‌കോപ്പ് പറയുന്നു. അതായത് 640 കോടി രൂപയോളം!

എന്തായിരുന്നാലും തായ്‌ലൻഡിലെ ടൂറിസം വ്യവസായത്തിന്റെ നട്ടെല്ലാണ് സെക്സ് ടൂറിസം എന്നതിൽ യാതൊരു സംശയവുമില്ല. സ്ഥിരീകരിക്കാത്ത സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് ഇവിടെ എത്തുന്ന സഞ്ചാരികളിൽ 60% പേരും പുരുഷന്മാരാണ്. ഇതിൽത്തന്നെ 70% പേരും സെക്സ് ടൂറിസ്റ്റുകളായാണ് എത്തുന്നത്.സ്ത്രീകൾക്ക് അധികം തൊഴിലവസരങ്ങൾ ഇല്ല എന്നതാണ് ഇവിടെ സെക്സ് ടൂറിസം തഴച്ചു വളരുന്നതിനുള്ള ഒരു കാരണമായി പറയുന്നത്. ഇതിലൂടെ ലഭിക്കുന്ന വരുമാനവും മറ്റു സാധാരണ ജോലികളിൽ നിന്നും ലഭിക്കുന്നതിനേക്കാൾ മികച്ചതാണ് എന്നതും ധാരാളം പെൺകുട്ടികൾ ഇതിലേക്ക് കടന്നു വരുന്നതിനു കാരണമാണ്.

തായ്‌ലൻഡിലെ മറ്റൊരു പ്രധാന ആകർഷണമായിരുന്നു തായ് വധുക്കൾ. സാമ്പത്തികമായി താഴ്ന്ന നിലയിലുള്ള തായ് യുവതികളെ ഓൺലൈൻ വഴി മറ്റുരാജ്യക്കാർക്ക് വധുക്കളാക്കി നൽകുന്ന പരിപാടിയാണ് ഇത്. 1800കൾ മുതൽ ഈ രീതി നിലവിലുണ്ട് എന്ന് പറയപ്പെടുന്നു. പണം സമ്പാദിക്കാനും മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറാനുമായാണ് തായ് യുവതികൾ ഇത്തരം ഏജൻസികളിൽ രജിസ്റ്റർ ചെയ്യുന്നത്. പക്ഷേ കോവിഡിൽ ഇവയെല്ലാം പാടേ നിലച്ചിരിക്കയാണ്.

തായ്‌ലൻഡിലെ സെക്‌സ് ടൂറിസത്തിന്റെ ഒരു ജനപ്രിയ വിഭാഗമാണ് സെക്‌സ് ഷോകൾ. സ്ത്രീകൾ അവരുടെ പെൽവിക് പേശികൾ ഉപയോഗിച്ച് വസ്തുക്കളെ തട്ടി എറിയുന്ന പിങ് പോംഗ് ഷോകൾ പ്രശസ്തമായത് 1970 കളുടെ മധ്യത്തിലായിരുന്നു. വേശ്യാവൃത്തി നിരോധന നിയമമനുസരിച്ച് ഇത്തരം ഷോകൾ നിയമവിരുദ്ധമാണ്. എന്നാൽ ഇന്നും ഇത്തരം ഷോകൾ ഇവിടെ അരങ്ങേറുന്നു. ഈ ഷോകളിലുടെയുള്ള ലക്ഷങ്ങളുടെ വരുമാനവും ഇപ്പോൾ നിലച്ചു. ഇനി സെക്സ് ടോയ്സിനെവെച്ച് ഇത് പുനരാരാംഭിക്കാനാണ് പരിപാടി.

ലൈംഗികതയുടെ കേന്ദ്രങ്ങളായ നിരവധി ചുവന്ന തെരുവുകൾ ബാങ്കോക്ക് നഗരത്തിലുണ്ട്. ഭാഗ്യപരീക്ഷണത്തിനായി ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേക്ക് കുടിയേറിയ ലൈംഗികത്തൊഴിലാളികളാണ് ഇവിടെയുള്ളത്. ഇത് ബാങ്കോക്കിനെ തായ്‌ലൻഡിലെ സെക്സ് ടൂറിസത്തിന്റെ പ്രധാന ഹോട്ട്‌സ്‌പോട്ടാക്കി മാറ്റുന്നു. പാറ്റ്പോംഗ്, നാന പ്ലാസ സോയ് കൗബോയ് തുടങ്ങിയവയാണ് ബാങ്കോക്കിൽ സെക്സ് ടൂറിസത്തിന് പേരു കേട്ട മൂന്ന് പ്രധാന ഇടങ്ങൾ.

തായ്ലണ്ട് എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിൽ വരുന്ന രണ്ടു പേരുകളാണ് ഫുകേതും പട്ടായയും. സെക്സ് ടൂറിസത്തിന്റെ കാര്യത്തിലും ഈ രണ്ടു നഗരങ്ങളും ഒട്ടും പിന്നിലായിരുന്നില്ല.രാജ്യത്തെ ഏറ്റവും വലുതും തിരക്കേറിയതുമായ പാർട്ടി ഹോട്ട്‌സ്‌പോട്ടാണ് പട്ടായയിലെ അതിപ്രശസ്തമായ വാക്കിങ് സ്ട്രീറ്റ് ഇന്ന് വിജനമാണ്. തായ്‌ലൻഡിലെ ലൈംഗിക ടൂറിസവുമായി ബന്ധപ്പെട്ട ഒരു പ്രധാന സ്ഥലമാണിത്. 80 ലധികം ഗോ-ഗോ ബാറുകൾ ഇവിടെയുണ്ടായിരുന്നു. ലക്ഷങ്ങളുടെ ബിസിനസാണ് ഇവർക്കൊക്കെ കോവിഡിൽ നഷ്ടമായത്.

കാമത്തിപുര അതിജീവിക്കുന്നു

കോവിഡിൽ എല്ലാവർക്കും എന്തെങ്കിലും സഹായം കിട്ടുമ്പോൾ തീർത്തും അവഗണിക്കപ്പെട്ട നിലയലാണ് ഇന്ത്യയിലെ ലൈംഗികത്തൊഴിലാളികൾ. എതാനും സന്നദ്ധ പ്രവർത്തകർ മാത്രമാണ് ഇവരുടെ തുണ. ലോകത്തിലെ ഏറ്റവും വലിയ ചേരികളിൽ ഒന്നായ മുബൈ ധാരാവി കോവിഡിനെ പിടിച്ചുകെട്ടിയത് ലോകത്തിന് തന്നെ അത്ഭുദമായിരുന്നു. ഇതിൽ വലിയൊരു പങ്കുവഹിച്ചത് തികഞ്ഞ അച്ചടക്കം കാട്ടുകയും സന്നദ്ധപ്രവർത്തകരുടെ നിർദ്ദേശം അതേപടി ഫോളോ ചെ്്യ്ത ലൈംഗിക തൊഴിലാളികൾ ആണെന്ന് ഹിന്ദുസ്ഥാൻ ടൈം് റിപ്പോർട്ട് ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഈ കോവിഡ് കാലം കഴിഞ്ഞാൽ അവരെ പൂർണ്ണമായും പുനരധിവസിപ്പിക്കാനുള്ള പാക്കേജ് മഹാരാഷ്ട്രാ സർക്കാർ തയ്യാറാക്കുമെന്നാണ് അറിയുന്നത്.\

രാജ്യത്തെ ഏറ്റവും വലിയ 'മാംസക്കച്ചവട കേന്ദ്ര'മായ മെൈുംബ- കാമാത്തിപുരയിലെ തെരുവുകൾ ഇന്ന് വിജനമാണ്. വൈകുന്നേരങ്ങളിൽ ആയിരക്കണക്കിന് സന്ദർശകർ വന്നുനിറയുന്ന 'ഖലി'കൾ ഇന്ന് അനാഥമാണ്. ശരീരം വിറ്റ് അന്നം തേടിയിരുന്ന സ്ത്രീകൾ എങ്ങും പോകാനില്ലാതെ അവരവരുടെ മുറികൾക്ക് പുറത്ത് സംസാരിച്ചിരിക്കുകയോ ചീട്ടുകളിച്ചിരിക്കുകയോ ചെയ്യുന്നു. 'ജീവിതം മുഴുവൻ തീർത്തത് ഇവിടെയാണ്. ഈ നഗരം എത്രയോ സ്‌ഫോടനങ്ങൾക്ക് സാക്ഷിയായിട്ടുണ്ട്, എത്രയോ ആക്രമണങ്ങൾ ഇവിടെ നടന്നു, പല രോഗങ്ങൾ വന്നുപോയി പക്ഷേ ഇങ്ങനെയൊരു അവസ്ഥ ഒരിക്കലുമുണ്ടായിട്ടില്ല...' ഇരുപത്തിയഞ്ച് വർഷമായി കാമാത്തിപുരയിൽ ലൈംഗികത്തൊഴിലാളിയായി ജോലി ചെയ്യുന്ന സോണി എന്ന നാൽപത്തിയൊമ്പതുകാരി ഹിന്ദുസ്ഥാൻ ടൈംസിനോട് വെളിപ്പെടുത്തുന്നു. പക്ഷേ സർക്കാറിന്റെയും സന്നദ്ധ പ്രവർത്തകരുടെ സഹായം കിട്ടുന്നുണ്ട്. അത് ഭക്ഷണത്തിന് മാത്രമേ തികയൂ. എല്ലാവർക്കും നാട്ടിൽ ഒരു കുടുംബമുണ്ട്. അവരെ പോറ്റാനാണ് ഇവിടെയുത്തുന്നത്. അവർക്ക് എങ്ങനെ പണം അയക്കും എന്നാണ് സോണി ചോദിക്കുന്നത്.

ഇത് കാമാത്തിപുരയിലെ ആയിരക്കണക്കിന് ലൈംഗികത്തൊഴിലാളികളുടെ അവസ്ഥ ഇതുതന്നെയാണ്. ചതിക്കപ്പെട്ടോ, കടത്തപ്പെട്ടോ എല്ലാം കാമാത്തിപുരയിൽ എത്തിപ്പെട്ടവരാണ് ഇവരിൽ അധികം പേരും. നേപ്പാൾ, ബംഗ്ലാദേശ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മിക്കവരും.

'ഒരുമാസമായി ഒരു കസ്റ്റമറെ പോലും കിട്ടിയിട്ടില്ല. എന്റെ കയ്യിലാണെങ്കിൽ അധികം പൈസയൊന്നുമില്ല. എനിക്ക് ആറ് വയസുള്ള ഒരു മകനുണ്ട്. പുനെയിൽ പരിചയത്തിലുള്ള ഒരു കുടുംബത്തോടൊപ്പമാണ് അവൻ താമസിക്കുന്നത്. അവിടെ സ്‌കൂളിൽ പോകുന്നുണ്ട് അവൻ. മാസാമാസം ഞാൻ ചെറിയൊരു തുക അവന് വേണ്ടി അങ്ങോട്ട് അയക്കണം. ഇങ്ങനെയാണെങ്കിൽ എനിക്ക് അവന് പണമയക്കാൻ കഴിയില്ല. ഓർക്കുമ്പോൾ തന്നെ തല പെരുക്കുകയാണ്..'- ലൈംഗികത്തൊഴിലാളിയായ ജയ പറയുന്നു. പക്ഷേ കുറേപ്പേരെയൊക്കെ തുകൽ നിർമ്മാണം മെഴുകുതിരി നിർമ്മാണം എന്നിവയിലേക്കായി മാറ്റിപാർപ്പിക്കാൻ മുബൈ ആവാസ് എന്ന സംഘടനക്കൊക്കെ കഴിഞ്ഞിട്ടുണ്ട്. ഒരു സ്ഥിരം വരുമാനം കിട്ടുന്നരീതിയിൽ സർക്കാർ സഹായം ഉണ്ടായം ഈ ചുവന്ന തെരുവുകൾ എന്നെന്നേക്കുമായി അവസാനിപ്പിക്കാമെന്നാണ് സന്നദ്ധ പ്രവർത്തകർ പറയുന്നത്. നിലവിൽ കാമാത്തിപുരയിൽ ചിലയിടത്തൊക്കെ ലൈംഗിക തൊഴിൽ വീണ്ടും തുടങ്ങിയിട്ടുണ്ട്. പക്ഷേ അവിടെയും സാനിറ്റൈസർ അടക്കമുള്ള ഉപയോഗിച്ച് കർശനമായ നിയന്ത്രണങ്ങളോടെയാണ് ഇടപാട് നടക്കുന്നത്.

സോനാഗച്ചിയിൽ കോവിഡ് ഭീതി

കാമാത്തുപുരയിൽ കണ്ട അതിജീവന സാധ്യതകൾ അല്ല സോനാഗച്ചിയിൽ കാണുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവുകളിലൊന്നാണ് കൊൽക്കത്തയിലെ സോനാഗച്ചി. ഏകദേശം ഒന്നരലക്ഷത്തോളം സ്ത്രീകൾ ഇവിടെ ലൈംഗികത്തൊഴിലിൽ ഏർപ്പെടുന്നു.ഇവരെ തേടിവരുന്ന പുരുഷന്മാർ ഇവിടം ഒരു മാർക്കറ്റിനു സമാനമാക്കിയിരുന്നു. എന്നാൽ കോവിഡ് ഇവിടെയും ശ്മശാന മൂകത പരത്തിയിരിക്കുകയാണ്.ഇന്ന് ഇവിടെയുള്ള സ്ത്രീകൾ ഒരു നേരത്തെ ഭക്ഷണത്തിനായി വിഷമിക്കുകയാണ്. സ്വന്തം ശരീരം വിറ്റു ജീവിക്കുന്ന സ്ത്രീകളുടെ സംഘടനയായ ദൂർബാർ മോഹിളാ സൊമൻബ്വയ ഷോമിതി പറയുന്നത്, രാജ്യം ലോക്ക് ഡൗണിൽ ആവും മുമ്പ് പ്രതിദിനം 35,000 40,000 പേരോളം സന്ദർശിച്ചു കൊണ്ടിരുന്ന സോനാഗാച്ചിയിൽ ഇന്ന് വന്നുപോകുന്നത് വിരലിണ്ണാവുന്നവർ മാത്രമാണ്.ഇവിടെയുള്ള പത്തോളം പേർക്ക് കോവിഡ് ബാധിച്ചുവെന്നതും വലിയ ഭീതിയാണ് ഉണ്ടാക്കിയത്.

സന്ദർശകരുടെ വരവിലുണ്ടായ ഈ ഇടിവ് ഇവിടെ താമസിച്ച് ലൈംഗികതൊഴിലിലൂടെ ഉപജീവനം നടത്തുന്ന സ്ത്രീകളെ വല്ലാത്ത ദുരിതത്തിലാക്കിയിരിക്കുകയാണ്. തൊഴിലിൽ ഏർപ്പെട്ടു ജീവിക്കുന്ന സ്ത്രീകളുടെ ജീവിതം മാത്രമല്ല അവതാളത്തിലായത്.അവരെ ആശ്രയിച്ചു ജീവിക്കുന്ന ഏജന്റുമാർ, ഇവിടേക്ക് ആളുകളെ കൊണ്ടെത്തിക്കുന്ന റിക്ഷക്കാർ, ഈ തെരുവിൽ വരുന്നവർക്ക് സാധനങ്ങൾ വിറ്റു ജീവിക്കുന്ന പീടികക്കാർ തുടങ്ങി ഇവിടം കൊണ്ട് ജീവിച്ചിരുന്ന എല്ലാവരെയും ഒരുപോലെ ബാധിച്ചിരിക്കുകയാണിത്.

ഈ പ്രദേശത്തെ കെട്ടിടങ്ങളുടെ വാടക വലിപ്പത്തിനനുസരിച്ച് അയ്യായിരം മുതൽ ഒരു ലക്ഷം വരെയാണ്. തൊഴിലില്ലാത്ത സാഹചര്യത്തിൽ എങ്ങനെ വാടക കൊടുക്കുമെന്ന് ഇവർക്കറിയില്ല.പശ്ചിമ ബംഗാളിൽ ഏകദേശം അഞ്ചുലക്ഷത്തോളം ലൈംഗികത്തൊഴിലാളികളുണ്ട് എന്നാണ് കണക്ക്.അവരിൽ തന്നെ ചുമയും പനിയും ഒക്കെയുള്ളവരെ കൊറോണ ഭയന്ന് ഞങ്ങൾ സ്വീകരിക്കാറില്ല.' DMSC þയുടെ നേതാവ് വിശാഖാ ലസ്‌കർ ബിബിസിയോട് പറഞ്ഞു.ആവശ്യത്തിനുള്ള മാസ്‌ക്കുകൾ കിട്ടുന്നില്ല. ആരും ബോധവൽക്കരണങ്ങൽ നടത്തുന്നില്ല.' DMSC -യുടെ മറ്റൊരു പ്രവർത്തക മഹാശ്വേതാ മുഖർജി പറഞ്ഞു. ഈ വാർത്ത ബിബിസി സംപ്രേഷണം ചെയ്തതിന് ശേഷമാണ് ബംഗാൾ സർക്കാർ ഉണർന്നത്. അപ്പോഴാണ് അവശ്യത്തിന് സാനിറ്റൈസർ പോലും ഇവിടെ എത്തുന്നത്.

പ്രദേശവാസികളായ ലൈംഗികത്തൊഴിലാളികളെ രോഗബാധയിൽ നിന്ന് സംരക്ഷിക്കാനും, അവർക്ക് പട്ടിണികിടക്കേണ്ടി വരുന്നില്ല എന്നുറപ്പിക്കാനും വേണ്ടത് ചെയ്യാൻ DMSC ശ്രമിക്കുന്നുണ്ട് എന്നും അതിന്റെ ഭാരവാഹികൾ പറഞ്ഞു.ഡോ. സമർജിത് ജാന ആണ് DMSC എന്ന പേരിൽ സോനാഗാഛിയിലെ ലൈംഗിക തൊഴിലാളികളെ ഒരു സംഘടനയ്ക്ക് കീഴിൽ ഒരുമിപ്പിച്ചത്.സോനാഗച്ചിയുടെ മാത്രമല്ല കൊൽക്കത്തയുടെ ചരിത്രത്തിൽ തന്നെ ഇത്തരമൊരു പ്രതിസന്ധി മുമ്പ് നേരിട്ടിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.സർക്കാർ സഹായിച്ചില്ലെങ്കിൽ ംേ ഇവിടെ നിരവധി പട്ടിണി മരണങ്ങൾ സംഭവിച്ചേക്കുമെന്നും അദ്ദേഹം പറയുന്നു.
ഇവിടെക്കിടന്നു കഷ്ടപ്പെട്ടുണ്ടാക്കിയ പണം നാട്ടിലയച്ചുകൊടുത്ത് അവിടെ മക്കളെയും അച്ഛനമ്മമാരെയും ഒക്കെ പുലർത്തുന്നവരും സോനാഗച്ചിയിലുണ്ട്. അവരൊക്കെ എന്തുചെയ്യുമെന്ന് ആർക്കും പിടിയില്ല. കുറേയറേപ്പർ കിട്ടിയ വണ്ടികളിൽ നാട്ടിലേക്ക് കയറിവരും ഉണ്ട്. മറ്റെല്ലാ മേഖലകളിലും എന്നപോലെ കോവിഡ് ലോകമെമ്പാടുമുള്ള ലൈംഗിക തൊഴിലാളികളുടെയും ജീവിതം തകർത്തരിക്കയാണെന്ന് ചുരുക്കം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP