1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
13
Monday

മുലകുടി മാറാത്ത പന്നി കുഞ്ഞുങ്ങളെ ഭക്ഷണമാക്കുന്ന ഫിഡൽ കാസ്ട്രോ; 15 പേർക്ക് ഭക്ഷണം നൽകി 45 മിനിറ്റ് കാത്തിരുന്ന്, അവർ മരിച്ചില്ലെങ്കിൽ മാത്രം ഭക്ഷണം കഴിക്കുന്ന ഹിറ്റ്ലർ; ഇഷ്ടഭക്ഷണം ഉണ്ടാക്കുന്ന പാചകക്കാരന് മേഴ്സിഡസ് കാർ ഉൾപ്പടെയുള്ള പുരസ്‌കാരങ്ങൾ നൽകിയ ഇദി അമീൻ; ഏകാധിപതികളുടെ രസകരമായ ഭക്ഷണ രീതികളിലൂടെ ഒരു യാത്ര

May 28, 2020 | 11:49 AM IST | Permalinkമുലകുടി മാറാത്ത പന്നി കുഞ്ഞുങ്ങളെ ഭക്ഷണമാക്കുന്ന ഫിഡൽ കാസ്ട്രോ; 15 പേർക്ക് ഭക്ഷണം നൽകി 45 മിനിറ്റ് കാത്തിരുന്ന്, അവർ മരിച്ചില്ലെങ്കിൽ മാത്രം ഭക്ഷണം കഴിക്കുന്ന ഹിറ്റ്ലർ; ഇഷ്ടഭക്ഷണം ഉണ്ടാക്കുന്ന പാചകക്കാരന് മേഴ്സിഡസ് കാർ ഉൾപ്പടെയുള്ള പുരസ്‌കാരങ്ങൾ നൽകിയ ഇദി അമീൻ; ഏകാധിപതികളുടെ രസകരമായ ഭക്ഷണ രീതികളിലൂടെ ഒരു യാത്ര

മറുനാടൻ ഡെസ്‌ക്‌

ത് ആശയത്തിന്റെ പേരിലായാലും അധികാരത്തിലെത്തിയ ഏകാധിപതികൾ എല്ലാവരും തന്നെ സ്വന്തം സുഖത്തിലും സന്തോഷത്തിലും മാത്രമേ ശ്രദ്ധിച്ചിരുന്നുള്ളു എന്നത് ഒരു ചരിത്ര സത്യമാണ്.

കൈവന്നു ചേർന്ന അളവില്ലാത്ത അധികാരം ഇവരിൽ ഒരുപാട് പിടിവാശികൾ സൃഷ്ടിച്ചിരുന്നു. ഇവരിൽ പലരും പല കാര്യത്തിലും നിർബന്ധബുദ്ധിയുള്ളവരുമായിരുന്നു. ആര്യന്മാരുടെ ആത്മഗൗരവം ഉയർത്തുവാനെത്തിയ ഹിറ്റ്ലർ ആയാലും അടിച്ചമർത്തപ്പെട്ടവനെ ഉയർത്താൻ എത്തിയ ഫിഡൽ കാസ്ട്രോ ആയാലും പിടിവാശിയുടേയും നിർബന്ധബുദ്ധിയുടെയും കാര്യത്തിൽ ഒരുപോലായിരുന്നു.

ജീവിതത്തിന്റെ പല മേഖലകളിലുമെന്ന പോലെ ഭക്ഷണകാര്യത്തിലും ചില വിചിത്ര രീതികൾ പിന്തുടർന്നവരായിരുന്നു ഈ ഏകാധിപതികളിൽ ഏറിയപങ്കും. ഇഷ്ട ഭക്ഷണത്തിന് വേണ്ടി എന്തും ചെയ്യുവാൻ തയ്യാറായിരുന്ന ഇവർ, ഭക്ഷണം ഇഷ്ടപ്പെടാതെ വന്നാൽ പാചകക്കാരെ ക്രൂരമായി ശിക്ഷിക്കാനും മടിച്ചിരുന്നില്ല.

ഇത്തരത്തിലുള്ള ചില ഏകാധിപതികളുടെ ഭക്ഷണരീതിയിലേക്ക് ഒരു എത്തിനോട്ടമാണ് ഈ ലേഖനം.

സദ്ദാം ഹുസൈനിന് സന്തോഷം പകർന്നിരുന്ന മത്സ്യവിഭവങ്ങൾ

കൃത്യം ഒരിഞ്ച് നീളത്തിൽ മുറിച്ച മത്സ്യം ധാന്യമാവ് പുരട്ടി എണ്ണയിൽ വറുത്തെടുക്കുന്നതായിരുന്നു ഇറാഖിൽ ഏകാധിപതിയായിരുന്ന സദ്ദാം ഹുസൈന്റെ ഇഷ്ട ഭക്ഷണം.

എൺപതുകളിലെ ഇറാൻ ഇറാഖ് യുദ്ധകാലത്ത് സൈന്യത്തിൽ സദ്ദാം ഹുസൈന്റെ പാചകക്കാരനായി എത്തിയ അബു അലിയായിരുന്നു പിന്നീടുള്ള കാലം മുഴുവൻ അദ്ദേഹത്തിനായി ഭക്ഷണം പാചകം ചെയ്തിരുന്നത്. ഭക്ഷണം ഇഷ്ടമായാൽ സദ്ദാം അബു അലിയെ വിളിച്ചു വരുത്തി 50 ദിനാർ സമ്മാനമായി നൽകുമായിരുന്നു. അബു അലിയുടെ ഒരാഴ്‌ച്ചത്തെ ശമ്പളത്തിന് തുല്യമായിരുന്നു ഈ തുക.

എന്നാൽ ഭക്ഷണം ഇഷ്ടപ്പെടാതെ വന്നാൽ അലിയെ വിളിച്ചുവരുത്തി ഭക്ഷണം നശിപ്പിച്ചതിനുള്ള പിഴയായി 50 ദിനാർ ഈടാക്കുകയും ചെയ്യുമായിരുന്നു. ഇത് ഒരു പതിവായതോടെ, പ്രസിഡന്റ് അലിയെ വിളിക്കുന്നു എന്നറിയിപ്പ് വന്നാൽ ഉടൻ അദ്ദേഹത്തിന്റെ സഹപാചകക്കാരെല്ലാം ''ഫിഫ്റ്റി ദിനാർ'' എന്ന് ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കി അലിയെ കളിയാക്കുമായിരുന്നു.

എന്നാൽ അലി പറയുന്നത് ഇത് ഒരുതരം കൊടുക്കുക എടുക്കുക എന്ന രീതിയിലുള്ള കളിയായിരുന്നു എന്നാണ്. എത്രയായാലും മാസാവസാനം ലാഭം തനിക്കായിരിക്കുമെന്നും അദ്ദേഹം ഓർക്കുന്നു.

നീണ്ടകാലം സദ്ദാം ഹുസൈനോടൊപ്പമുണ്ടായിരുന്ന അലി പറയുന്നത് തന്റെ ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് സദ്ദാം ഹുസൈൻ അടുക്കളയിൽ വന്നതെന്നാണ്. ഒരു റംസാൻ നോമ്പ് സമയത്ത് ആരും കാണാതെ ഭക്ഷണം കഴിക്കുവാനാണ് അദ്ദേഹം വന്നതെന്നും അലി പറയുന്നു.

ചിക്കനില്ലാത്ത ചിക്കൻ സൂപ്പ് ഇഷ്ടപ്പെട്ടിരുന്ന പോൾ പോട്ട്

കംബോഡിയൻ ഏകാധിപതിയായിരുന്ന പോൾ പോട്ടിന് പക്ഷെ ദഹനക്കേട് കലശലായി ഉണ്ടായിരുന്നെന്നാണ് ദീർഘകാലം അദ്ദേഹത്തിന്റെ പാചകക്കാരിയായിരുന്ന സിസ്റ്റർ മോയെം പറയുന്നത്. കറുത്ത കോഴിയുടെ വേവിച്ച കഷണങ്ങൾ ഇട്ട് തിളപ്പിച്ച ചിക്കൻ സൂപ്പായിരുന്നത്രെ അദ്ദേഹത്തിന്റെ ഇഷ്ട വിഭവം. പക്ഷെ അത് വിളമ്പുന്നതിനു മുൻപായി അതിലെ കോഴി കഷണങ്ങൾ എല്ലാം എടുത്തുമാറ്റണമെന്നത് നിർബന്ധമായിരുന്നു. മൂർഖൻ പാമ്പ് കൊണ്ടുണ്ടാക്കിയ സ്റ്റ്യു അദ്ദേഹത്തിന്റെ മറ്റൊരു പ്രിയ ഇനമായിരുന്നു.

അധികം ഭക്ഷണം കഴിക്കുവാൻ സാധിക്കാത്തതിനാലാകണം തന്റെ നാട്ടുകാരെ പട്ടിണിക്കിടുന്നതിൽ പോൾ പോട്ട് ആനന്ദം കണ്ടെത്തിയിരുന്നത്. എഴുപതുകളിലെ തന്റെ ഭരണകാലത്ത് സൈന്യം നൽകുന്ന അല്പം ആഹാരത്തിനു പോലും നന്ദിയുള്ളവരായിരിക്കാൻ അദ്ദേഹം പ്രജകളെ പ്രേരിപ്പിച്ചു. മാത്രമല്ല, അനുവാദമില്ലാതെ ഭക്ഷണം എടുക്കുന്നത് ക്രിമിനൽ കുറ്റവുമായിരുന്നു.

പട്ടിണികിടന്ന് മരിക്കാതിരിക്കാൻ ജനങ്ങൾ വെട്ടുകിളികളേയും മണ്ണിരയേയും ഉറുമ്പുകളേയുമൊക്കെ തീയിൽ ചുട്ടു തിന്നുമായിരുന്നു അക്കാലത്ത്. വറുത്തെടുത്ത എട്ടുകാലിയും വാഴയിലയിൽ പൊതിഞ്ഞ് വേവിച്ച തവളയുമെല്ലാം അക്കാലത്ത് ആഡംബര ഭക്ഷണവിഭവങ്ങളായിരുന്നു. എന്നാൽ ഭക്ഷ്യവിളകൾ തിന്ന് നശിപ്പിക്കുന്ന എലികളെ കൊല്ലാൻ അനുവാദമില്ലായിരുന്നു.

നാട്ടിൽ പട്ടിണി വരുത്തി ജനങ്ങളെ നിലക്ക്നിർത്താൻ അവ സഹായിക്കും എന്നായിരുന്നു പോൾപോട്ടിന്റെ വാദം. അതേ സമയം സൈനികർക്ക് സദ്യയൊരുക്കാൻ ആനയെ കൊല്ലാനുള്ള അനുവാദമുണ്ടായിരുന്നു.

സഹവിപ്ലവകാരിയുടെ പന്നിസൂപ്പ് ഏറെ ഇഷ്ടപ്പെട്ട ഫിഡൽ കാസ്ട്രോ

വിപ്ലവ കാലത്ത് തന്നോടൊപ്പം കൂടിയ പതിനാറ് വയസ്സുകാരനായ എറാസ്മോ ആയിരുന്നു ഫിഡൽ കാസ്ട്രോ അധികാരത്തിലെത്തിയ ശേഷം അധികാരം വിട്ടോഴിയുന്നതുവരെ അദ്ദേഹത്തിനായി പാചകം ചെയ്തിരുന്നത്. പാചകക്കാർക്കെല്ലാം കാസ്ട്രോയോട് കടുത്ത ആരാധനയായിരുന്നെന്നാണ് എറാസ്മോ പറയുന്നത്.

മുലകുടി മാറാത്ത പന്നിക്കുഞ്ഞുങ്ങളായിരുന്നു ഫിഡലിന്റെ ഇഷ്ട വിഭവം. ഐസ്‌ക്രീമിനോടും അദ്ദേഹത്തിന് പ്രണയമായിരുന്നു. 20 സ്‌കൂപ്പ് ഐസ്‌ക്രീം വരെ ഒരു ദിവസം അദ്ദേഹം കഴിച്ചിരുന്നത്.ഒരിക്കൽ ഈൽ മത്സ്യത്തിന്റെ സലാഡ് വേണമെന്നാവശ്യപ്പെട്ട അദ്ദേഹത്തിനായി മത്സ്യം പിടിക്കാൻ ഒരു രാത്രിമുഴുവൻ വലയുമായി കായലിൽ കറങ്ങിയ കഥയും എറാസ്മോ പറയുന്നു.

മുലകുടി മാറാത്ത പന്നിക്കുഞ്ഞുങ്ങളുടെ മാംസം ഓറഞ്ച് ജ്യുസ്, ഒലീവ് ഓയിൽ എന്നിവയിൽ പാചകം ചെയ്തെടുക്കുന്ന സൂപ്പ് എന്നും ഫിഡൽ കാസ്ട്രോയുടെ ഇഷ്ട വിഭവമായിരുന്നു. അദ്ദേഹം അധികാരം വിട്ടൊഴിഞ്ഞപ്പോൾ എറാസ്മോയും ജോലി ഉപേക്ഷിച്ച് ഒരു റെസ്റ്റോറന്റ് ആരംഭിച്ചു. അവിടെയും ഫിഡൽ തന്റെ പ്രിയപ്പെട്ട സൂപ്പ് കഴിക്കുവാൻ സ്ഥിരമായി എത്താറുണ്ടായിരുന്നത്രെ.

പ്രമേഹ രോഗിയായ അൽബേനിയൻ കമ്മ്യുണിസ്റ്റ് ഏകാധിപതി എൻവർ ഹോക്സ

തന്റെ ആത്മാഭിമാനത്തിന് ക്ഷതം സംഭവിക്കുന്ന ഒന്നും അംഗീകരിക്കാത്ത ആളായിരുന്നു ഹോക്സ. അധികാരത്തിലെത്തിയശേഷം, അതിനു മുൻപായി തന്റൊപ്പം നടന്നിരുന്ന എല്ലാവരുമായുള്ള ബന്ധം അദ്ദേഹം ഉപേക്ഷിച്ചു.

തന്റെ നയങ്ങളെ എതിർത്ത ആറായിരത്തോളം ആളുകളെ കശാപ്പു ചെയ്ത ഈ ഏകാധിപതി പക്ഷെ ഒരു പ്രമേഹ രോഗിയായിരുന്നു. ഒരു ദിവസം 1500 കലോറിയിലധികം ഭക്ഷണം കഴിക്കാൻ ആകുമായിരുന്നില്ല. അതുകൊണ്ട് തന്നെ മിതാഹാരിയായിരുന്നു ഹോക്സ

എന്നിരുന്നാലും സ്വാദിന്റെ കാര്യത്തിൽ അതീവ നിർബന്ധബുദ്ധിയുണ്ടായിരുന്നു അദ്ദേഹത്തിനും ചീസും ജാമും വെജിറ്റബിൾ സൂപ്പുമൊക്കെ പോലെ മിതമായ ആഹാരമാണെങ്കിലും സ്വാദ് ഇഷ്ടമായില്ലെങ്കിൽ പൊട്ടിത്തെറിക്കുമായിരുന്നു ഈ ഏകാധിപതി. പാചകക്കാർക്ക് കടുത്ത ശിക്ഷയും നൽകും.

ഇഷ്ട ഭക്ഷണം പാചകം ചെയ്തതിന് മെഴ്സിഡസ് കാർ സമ്മാനമായി നൽകിയ ഇദി അമീൻ

ഉഗാണ്ടൻ ഏകാധിപതിയായിരുന്ന ഇദി അമീൻ മനുഷ്യഭോജിയാണ് എന്നൊരു വാർത്ത ഉണ്ടായിരുന്നു. എന്നാൽ ഇതുവരെ മനുഷ്യ മാംസം പാചകം ചെയ്യേണ്ടിവന്നിട്ടില്ലെന്നാണ് ദീർഘകാലം അമീനിന്റെ പാചകക്കാരനായ ഒഡോണ്ടെ പറയുന്നത്. ഭക്ഷണപ്രിയനായിരുന്ന അമീന് ആടുകളായിരുന്നു ഇഷ്ട ഭക്ഷണം. ഭക്ഷണം നല്ലതായാൽ ധാരാളം സമ്മാനങ്ങളും അദ്ദേഹം നൽകുമായിരുന്നു. ഒരിക്കൽ ഒഡോണ്ടക്ക് നൽകിയത് ഒരു മെഴ്സിഡസ് കാറായിരുന്നു.

ഒരിക്കൽ പ്രസിഡണ്ടിന്റെ കൊട്ടാരത്തിൽ വച്ചു നടന്ന പാർട്ടിക്കിടയിൽ ഇദി അമീൻ ഒഡോണ്ടയെ വിളിച്ചു വരുത്തി. രു കൈ ഒഡോണ്ടയുടെ തോളിലും മറ്റേ കൈ ഒരു സ്ത്രീയുടെ തോളിലും ഇട്ടുകൊണ്ട് അദ്ദേഹം അവരോട് ഇഷ്ട ഭക്ഷണം കഴിക്കാൻ ഒഡോണ്ടയുമായി സൗഹൃദ്ദമുണ്ടാക്കാൻ ഉപദേശിച്ചു. അന്ന് തുടങ്ങിയ ഇവരുടെ സൗഹൃദം വിവാഹത്തിലാണ് കലാശിച്ചത്. അപ്പോൾ ഒരു വിവാഹം കഴിച്ചിരുന്ന ഒഡോണ്ട പിന്നീട് രണ്ടു വിവാഹങ്ങൾ കൂടി കഴിച്ചു.

ഏതെങ്കിലും ഒരു പാർട്ടിയിൽ ഒഡോണ്ടോ ഏതെങ്കിലും സ്ത്രീകളുമായി സംസാരിക്കുന്നത് കണ്ടാൽ ഉടൻ അമീൻ തന്റെ സുരക്ഷാ ഉദ്യോഗസ്ഥനെ ഒരു പെട്ടി പണവുമായി ഒഡോണ്ടയുടെ അടുത്തേക്ക് അയക്കും. ആ സ്ത്രീയുമായിജീവിതം ആസ്വദിക്കാൻ ഉപദേശവും നല്കുമായിരുന്നു.

ആഹാരത്തെ പോലും വിശ്വസിക്കാതിരുന്ന അഡോൾഫ് ഹിറ്റ്ലർ

തികഞ്ഞ സസ്യാഹാരിയായിരുന്നു ജർമ്മൻ ഏകാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്ലർ. മലബന്ധം പോലുള്ള രോഗങ്ങൾ ഉണ്ടായിരുന്ന ഹിറ്റ്ലർ, അത് ഭേദപ്പെടുവാൻ നല്ലതാണെന്ന വിശ്വാസത്തിലായിരുന്നു സസ്യാഹാരിയായി തുടർന്നിരുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനകാലത്ത് പുഴുങ്ങിയ ഉരുളക്കിഴങ്ങുകളും ക്ലിയർ ബ്രോത്തും മാത്രമായി അദ്ദേഹത്തിന്റെ ആഹാരം.

ആഹാരകാര്യത്തിൽ വലിയ താത്പര്യങ്ങൾ ഒന്നുമില്ലാതിരുന്ന അദ്ദേഹത്തിന് പക്ഷെ ആരെങ്കിലും തനിക്ക് ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകി തന്നെ അപായപ്പെടുത്തും എന്ന ഭയം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം കഴിക്കുന്നതിനു മുൻപ് 15 പേർ അതേ ഭക്ഷണം കഴിക്കുമായിരുന്നു. അവർ ഭക്ഷണം കഴിച്ചുകഴിഞ്ഞ് 45 മിനിറ്റ് സമയം ഹിറ്റ്ലർ കാത്തിരിക്കും. അവർ ആരും മരിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം മാത്രമേ ഹിറ്റ്ലർ ഭക്ഷണം കഴിക്കുമായിരുന്നുള്ളു.

പുട്ടിന്റെ മുത്തച്ഛൻ പാചകം ചെയ്ത ഭക്ഷണം ഇഷ്ടപ്പെട്ടിരുന്ന ജോസ്ഫ് സ്റ്റാലിൻ

ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരരായ ഏകാധിപതികളിലൊരാളായാണ് ജോസഫ് സ്റ്റാലിനെ കണക്കാക്കുന്നത്. അദ്ദേഹത്തിന് പരമ്പരാഗത ജോർജിയൻ ഭക്ഷണ വിഭവങ്ങളോടായിരുന്നു എന്നും പ്രിയം. ജോർജ്ജിയൻ വൈൻ അദ്ദെഹത്തിന്റെ ഇഷ്ട പാനീയവും.

തന്റെ സ്വന്തം പാചകക്കാർ പാചകം ചെയ്ത വിപുലമായ അത്താഴവും വൈനും അദ്ദേഹം എന്നും ഇഷ്ടപ്പെട്ടിരുന്നു. സ്റ്റാലിന്റെ പാചകക്കാരിൽ മുഖ്യനായിരുന്നു ഇന്നത്തെ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിന്റെ മുത്തച്ഛൻ സ്പിരിഡോൺ പുട്ടിൻ.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
കൊച്ചിയിലേക്ക് പോയത് കീഴടങ്ങാൻ; ബംഗളുരുവിലേക്ക് പോകാൻ നിർദ്ദേശിച്ചത് മാഫിയ; ശബ്ദം റിക്കോർഡ് ചെയ്ത് ചാനലുകൾക്ക് കൈമാറിയത് സന്ദീപും; അനുഗമിച്ചത് കള്ളപ്പണത്തിനുള്ള എസ്‌കോർട്ട് ഗുണ്ടാ സംഘം; ഒളിവിൽ കഴിയുന്നതിനിടെ ജീവൻ അപകടത്തിലാണെന്നു തിരുവനന്തപുരത്തെ അടുത്ത സുഹൃത്തിനെ സ്വപ്നയുടെ മകൾ വിളിച്ചറിയിച്ചത് നിർണ്ണായകമായി; സോഷ്യൽ മീഡിയാ നിരീക്ഷണത്തിൽ സ്വപ്‌നാ സുരേഷിനെ കുടുക്കിയത് കേന്ദ്ര ഇന്റലിജൻസ്; നയതന്ത്ര കടത്തിൽ മട്ടാഞ്ചേരി സംഘവും സംശയത്തിൽ
ബി നിലവറ തുറന്നാൽ തിരുവനന്തപുരം പ്രളയത്തിൽ മുങ്ങും..! നിധി കാക്കുന്ന ഭൂതത്താന്മാർ പുറത്തുചാടും! നാഗമാണിക്യം കഥയിലെ നാഗത്താന്മാർ ഒളിച്ചിരിപ്പുണ്ട്...! അമൂല്യ നിധിശേഖരം സൂക്ഷിച്ച നിലവറ തുറന്നാലുള്ള നാശത്തെ കുറിച്ച് പ്രചരിച്ച അവിശ്വസനീയ കഥകൾ പലവിധം; നസ്രാണി ദീപിക പത്രത്തിൽ 1931 ഡിസംബർ 11ന് വന്ന വാർത്ത മറിച്ചും; ഒടുവിൽ ബി നിലവറിൽ തീരുമാനം എടുക്കാതെ സുപ്രീംകോടതിയും; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലേത് മണിച്ചിത്രത്താഴിൽ പൂട്ടിയ നിലവറ രഹ്യങ്ങൾ
ബാലഭാസ്‌ക്കറിന്റെ ദുരൂഹ മരണത്തിൽ നിർണായക വഴിത്തിരിവ്; ബാലഭാസ്‌ക്കറിന്റെ അപകട സ്ഥലത്ത് സ്വർണകടത്ത് കേസ് പ്രതി സരിത്തിനെ കണ്ടതായി കലാഭവൻ സോബി ജോർജ്; നയതന്ത്ര സ്വർണക്കടത്ത് വിവാദത്തിൽ സരിത്ത് അറസ്റ്റിലായപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്; ചുവന്ന ടീഷർട്ട് ധരിച്ച് കണ്ണട വെച്ച് റോഡിരികിൽ നിന്നത് സരിത്ത്; പോക്കറ്റിൽ കൈയിട്ട് മാറി നിൽക്കുകയായിരുന്നു; മറ്റെല്ലാവരും തെറിവിളിച്ചപ്പോൾ സരിത് തെറിവിളിച്ചില്ലെന്നും സോബി; ബാലഭാസ്‌ക്കറിനെ സ്വർണ്ണക്കടത്തുകാർ കൊലപ്പെടുത്തിയതോ?
അനൂപ് കുരുവിള ജോൺ എൻഐഎയിൽ നിന്നും തിരിച്ചെത്തിയപ്പോൾ പോയത് പൊലീസ് അക്കാദമിയിലേക്ക്; ഡിഐജി ആയപ്പോൾ കൊടുത്തത് തീവ്രവാദ വിരുദ്ധ സേന; സത്യസന്ധനായ ശങ്കർ റെഡ്ഡിയുടെ സീറ്റ് റോഡ് സുരക്ഷാ കമ്മിഷണറുടേത്; സന്തോഷിനെ കോഴിക്കോട് നിന്ന് തന്നെ നാടുകടത്തി; സോജനും നേരിട്ടത് ഒതുക്കൽ; രക്ഷപ്പെട്ടത് ഷൗക്കത്തലി മാത്രം; ടിപി കേസിന് തുമ്പുണ്ടാക്കി പുലിവാല് പിടിച്ചവരുടെ കഥ
പ്രാർത്ഥനാ കൂട്ടായ്മയ്ക്ക് എത്തിയപ്പോൾ അടുത്തത് ഭാര്യയുമായി; നോർത്ത് വിർജീനയയിലെ വീട്ടിൽ നടക്കുന്നത് ഭാര്യയും വൈദികനും ഒത്തുചേർന്ന മദ്യപാനവും കാമകേളികളും; ചോദ്യം ചെയ്തപ്പോൾ വന്നത് പൊലീസ് കേസും വിവാഹമോചനത്തിനുള്ള നോട്ടീസും; ബ്രെയിൻ സർജറി കഴിഞ്ഞു വീൽ ചെയറിലായ അവസ്ഥ ചൂണ്ടിക്കാട്ടി പരാതി നൽകിയപ്പോൾ അനങ്ങാതെ സഭാ നേതൃത്വം; ആലഞ്ചേരി പിതാവ് ഇടപെടണമെന്നു ആവശ്യം; സീറോ മലബാർ സഭയെ വെട്ടിലാക്കി അമേരിക്കൻ ലൈംഗികാപവാദ പരാതി
രാജമാണിക്യം പോയപ്പോൾ അതിവിശ്വസ്തനെ എംഡിയാക്കി; സ്റ്റാർട്ട് അപ്പ് മിഷനിലെ ഇഷ്ടക്കാരനെ ഐടി ഇൻഫ്രാസ്ട്രക്ടറിൽ ഉന്നത തസ്തികയിൽ എത്തിച്ചു; നാട്ടുകാരിയെ കമ്പനി സെക്രട്ടറിയാക്കിയതും വിവാദത്തിൽ; മറ്റൊരു ഉദ്യോഗസ്ഥയുടെ രാജികത്ത് കീറിയെറിഞ്ഞ് ഒന്നേ കാൽ ലക്ഷമായി ശമ്പളം ഉയർത്തി; കാര്യസ്ഥന്റെ മകനും ബന്ധുവും ഡ്രൈവർ; ഇഷ്ടക്കാർക്ക് ഐടി വകുപ്പിൽ ലാവണം ശിവശങ്കർ ഒരുക്കിയത് കുതന്ത്രങ്ങളിലൂടെ; സ്വപ്നാ സുരേഷിന് താവളം നൽകിയതും ഡയറക്ടർ ജയശങ്കർ
ശിവശങ്കറിനെ ചോദ്യം ചെയ്യുകയും സെക്രട്ടേറിയറ്റിൽ റെയ്ഡ് നടക്കുകയും ചെയ്താൽ പ്രതിസന്ധിയിലാകുക സംസ്ഥാന സർക്കാർ; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫീസ് റെയ്ഡിൽ തീരുമാനം എടുക്കുക ചീഫ് സെക്രട്ടറിയുമായി കൂടിയാലോചനകൾക്ക് ശേഷം മാത്രം; ഐഎഎസ് ഉദ്യോഗസ്ഥന്റെ വിദേശ യാത്രകളും പരിശോധനാ വിധേയമാക്കും; ഫ്‌ളാറ്റിലെ റെയ്ഡിൽ കസ്റ്റംസിന് കിട്ടിയ തെളിവും വിശകലനം ചെയ്യും; ശിവശങ്കറിനെ പൂട്ടാൻ എൻ ഐ എ നേരിട്ടെത്തും
സ്വർണം കടത്തിയത് ജൂവലറികൾക്കല്ല തീവ്രവാദപ്രവർത്തനങ്ങൾക്ക്; കള്ളക്കടത്തിന് വ്യാജരേഖ ഉണ്ടാക്കിയത് യുഎഇ കേന്ദ്രീകരിച്ച്; യുഎഇ ഏംബസിയുടെ എംബ്ലവും സീലും വ്യാജമായി നിർമ്മിച്ചു; വ്യാജരേഖ ചമച്ചത് നയതന്ത്ര പരിരക്ഷയോടെ സ്വർണം ഒളിപ്പിച്ച ബാഗ് കടത്താൻ; എൻഐഎയുടെ കസ്റ്റഡി അപേക്ഷയിൽ നിർണായക വിവരങ്ങൾ; മൂന്നാം പ്രതി ഫാസിൽ ഫരീദ് കൊച്ചി സ്വദേശിയല്ല തൃശൂർ സ്വദേശിയെന്ന് എഫ്‌ഐആറിൽ തിരുത്ത്; പ്രതികൾ ഒരാഴ്ച എൻഐഎ കസ്റ്റഡിയിൽ
ലോക്ക് ഡൗൺ ലംഘിച്ചു വാഹനത്തിൽ കറങ്ങി നടന്നു മന്ത്രിപുത്രൻ; മുഖം നോക്കാതെ നടപടി എടുത്തു ധീരയായ വനിതാ കോൺസ്റ്റബിൾ; തട്ടിക്കയറിയ മന്ത്രിപുത്രൻ വെല്ലുവിളിച്ചത് 365 ദിവസം ഇതേ സ്ഥലത്ത് തന്നെ നിർത്തിക്കുമെന്ന്; താൻ ആരുടേയും അടിമയല്ലെന്ന് മുഖത്തടിക്കും പോലെ മറുപടി നൽകി സുനിത യാദവ്; മന്ത്രിപുത്രനേ പേടിച്ച് മേലുദ്യോഗസ്ഥർ സ്ഥലം മാറ്റിയപ്പോൾ ആത്മാമിഭാനം പണയപ്പെടുത്താൻ വയ്യെന്ന് പറഞ്ഞ് രാജിവെച്ച് ഗുജറാത്തിലെ പൊലീസ് ഉദ്യോഗസ്ഥ; സൈബർ ലോകത്ത് ഹീറോയായ പൊലീസുകാരിയുടെ കഥ
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
മൂന്ന് വർഷത്തിനിടെ ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പറന്നത് അമ്പതിൽ അധികം തവണ; എല്ലാം വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാത്ത സ്‌പോൺസേർഡ് യാത്രകൾ; ഇദ്ദേഹത്തിന് സ്ത്രീ ദുർബലയെന്ന് ഐബി റിപ്പോർട്ട് ചെയ്തത് അന്വേഷണത്തിന് വഴിയൊരുക്കി; അസ്വാഭാവികത തിരിച്ചറിഞ്ഞ് സിപിഎം ഉന്നതനെതിരെ അന്വേഷണത്തിന് നിർദ്ദേശം കൊടുത്തത് ഡോവൽ; സ്വർണ്ണ കടത്തിൽ പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ വിദേശയാത്രാ വിവാദവും
ജോലി തേടി അബുദാബിയിൽ എത്തിയ മാരായമുട്ടത്തുക്കാരന് മുമ്പിൽ സഡൺ ബ്രേക്കിട്ട് കാർ നിന്നത് വഴിത്തിരിവായി; ടയറിന്റെ പഞ്ചറൊട്ടിക്കാൻ ഷെയ്കിനെ സഹായിച്ചത് ഒപ്പം ഇരുന്നത് ആരെന്ന് അറിയാതെ; വണ്ടി വീണ്ടും സ്റ്റാർട്ടായപ്പോൾ മലയാളിയെ കാറിൽ കയറ്റി കൊണ്ടു പോയത് രാജ കൊട്ടാരത്തിലേക്ക്; ഏൽപ്പിച്ചത് വാഹനങ്ങളുടെ പരിപാലനം; സുരേഷിന് അബുദാബിയിൽ ഉണ്ടായിരുന്നത് റെയിൻബോ ഷെയ്ക് എന്ന പിടിവള്ളി; സ്വപ്‌നാ സുരേഷിന്റെ കുടുംബം ഗൾഫിൽ ചുവടുറപ്പിച്ച കഥ
അബുദാബിയിൽ ബാർ നടത്താനെത്തിയ തിരുവനന്തപുരത്തുകാരനുമായി ആദ്യ കല്യാണം; ഭർത്താവിന്റെ നടനായ കൂട്ടുകാരനും വ്യവസായിയും മൂന്ന് ദിവസം വീട്ടിൽ താമസിച്ചപ്പോൾ തുടങ്ങിയ താളപ്പിഴ; രാഷ്ട്രീയക്കാരന്റെ മകനായ കാമുകൻ കൈവിട്ടതോടെ ജീവിതം പെരുവഴിയിലായി; എയർ ഇന്ത്യാ സ്റ്റാസിൽ ജോലി കിട്ടിയതോടെ മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ സൗഹൃദം; കോൺസുലേറ്റിലെ എല്ലാമെല്ലാം ആയത് അറബിയിലുള്ള പ്രാവിണ്യ കരുത്തിൽ; സ്വപ്‌നാ സുരേഷ് എല്ലാം വെട്ടിപിടിച്ച കഥ
തലസ്ഥാനത്തെ ഐജിയുമായി സ്വപ്നയുടെ ഉന്മാദ നീരാട്ടെന്ന് വാർത്തകൾ; കേരള കൗമുദിയും ബി​ഗ് ന്യൂസും നൽകിയ റിപ്പോർട്ടിനെതിരെ പരാതിയുമായി ഐജി ശ്രീജിത്ത്; വാർത്തയിൽ പറയുന്ന സംഭവത്തെ കുറിച്ച് അന്വേഷിക്കണം; സത്യമെങ്കിൽ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണം; വ്യാജവാർത്തയെന്ന് തെളിഞ്ഞാൽ രണ്ടു പത്രങ്ങൾക്കുമെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് ഐജി
ഐ ടി സെക്രട്ടറി ശിവശങ്കരൻ സ്വപ്നയുടെ ഫ്‌ളാറ്റിലെ സ്ഥിരം സന്ദർശകൻ; സ്റ്റേറ്റ് കാറിൽ എത്തി രാത്രി വെകുവോളം മദ്യപാന പാർട്ടികൾ പതിവ്; നരച്ച താടിയുള്ള ആൾ ഐടി സെക്രട്ടറിയാണെന്ന് ശരിക്കും അറിഞ്ഞത് സ്പ്രിൻക്ലർ വിവാദത്തിൽ മാധ്യമങ്ങളിൽ വന്നതോടെയെന്ന് അയൽവാസി; പലപ്പോഴും മദ്യപിച്ചു ലക്കുകെട്ട് എടുത്തുകൊണ്ടു പോകുകയായിരുന്നു പതിവ്; ഒരിക്കൽ രാത്രി ഗേറ്റു തുറന്നു കൊടുക്കാത്തതു കൊണ്ട് സെക്യൂരിറ്റിയെ മർദ്ദിച്ച സംഭവവും ഉണ്ടായി; സ്വപ്‌ന സുരേഷിനെതിരെ ഫ്‌ളാറ്റിലെ സമീപവാസികൾ
നെയ്യാറ്റിൻകരക്കാരന്റെ മകൾ പഠിച്ചതും വളർന്നതും അബുദാബിയിൽ; ഡിവോഴ്‌സ് നേടി ബാലരാമപുരത്ത്; ഇംഗ്ലീഷും അറബിയും സംസാരിച്ച് ആദ്യം നേടിയത് ട്രാവൽ ഏജൻസി ജോലി; ഞൊടിയിടയിൽ പറന്നെത്തിയ് എയർ ഇന്ത്യാ സാറ്റ്സിൽ; അവിടെ നിന്ന് കോൺസുലേറ്റിലേക്കും; അച്ഛന്റേയും അവസാന ഭർത്താവിന്റേയും പേര് സുരേഷ്; ഐടി സെക്രട്ടറിയെ കൂട്ടിന് കിട്ടിയപ്പോൾ പ്രൈസ് വാട്ടർ കൂപ്പറും ശുപാർശയുമായെത്തി; ഡിപ്ലോമാറ്റിക് സ്വർണ്ണ കടത്തിലെ വില്ലത്തി സ്വപ്‌നയുടെ വളർച്ചാ വഴിയിൽ 'റെഡ് ബുൾ എനർജിയും'
ഞാൻ പേടിച്ചു കേട്ടോ; ചേച്ചി പേടിക്കില്ല..കൂടെ ഉള്ളത് കേരളഭരണം അല്ലേ; അതേ എന്തേലും സംശയമുണ്ടോ? കസ്റ്റംസ് ഉദ്യോഗസ്ഥർ തിരഞ്ഞുനടക്കുമ്പോൾ ഫേസ്‌ബുക്ക് പേജിൽ തമാശകൾ പറഞ്ഞ് ഉല്ലസിച്ച് സ്വപ്‌ന സുരേഷ്; രാജ്യത്തിന്റെ മുതല് വിദേശത്തേക്ക് അല്ലല്ലോ കൊണ്ടുപോയതെന്നും വിദേശത്തു നിന്നും രാജ്യത്തേക്ക് മുതല് കൊണ്ടു വന്നതിൽ എന്ത് നഷ്ടമാണെന്നും തന്റെ പോസ്റ്റിൽ ന്യായീകരണവും
പർദയണിഞ്ഞതും ഹെയർ സ്റ്റൈൽ മാറ്റിയതും വ്യാജ പാസ്‌പോർട്ടുമായി രാജ്യം വിടാൻ; മുടി വെട്ടിയും മീശയെടുത്തും എൻഐഎ വെട്ടിക്കാനുള്ള സന്ദീപ തന്ത്രവും വിജയിച്ചില്ല; കോവിഡുകാലത്തെ പൊലീസ് പരിശോധനകൾ വെട്ടിച്ച് ബംഗളൂരുവിൽ എത്തിയതോടെ ആത്മവിശ്വാസം കൂടി; കസ്റ്റംസിൽ നിന്ന് കേസ് എൻഐഎ ഏറ്റെടുത്തതോടെ അങ്കലാപ്പും; സ്വപ്നയെ കൂടെയിരുത്തി കാറോടിച്ച് സന്ദീപ് അതിർത്തി കടന്നത് വെറുതെയായി; അതിവേഗതയിൽ സ്വപ്‌നയും സന്ദീപും കുടുങ്ങുമ്പോൾ
ഭർത്താവുമൊത്ത് ബാർ നടത്തിയ അബുദാബിക്കാരി; നടനായ ഭർതൃ കൂട്ടുകാരൻ ഗൾഫിലെത്തിയപ്പോൾ അടുപ്പം തുടങ്ങി; ഒന്നുമറിയാത്ത ഭർത്താവിനെ ഞെട്ടിയത് രണ്ടാം വരവിൽ കൂട്ടുകാരനൊപ്പം ഭാര്യ മുങ്ങിയപ്പോൾ; ഫ്‌ളാറ്റിൽ നിന്ന് മകന്റെ കാമുകിയെ ഇറക്കി വിട്ടത് അതിശക്തനായ രാഷ്ട്രീയക്കാരന്റെ ഭാര്യയുടെ മനകരുത്തും; കാമുകൻ ഉപേക്ഷിച്ചതോടെ ദൃഢ നിശ്ചയത്തോടെ തിരുവനന്തപുരത്ത് തങ്ങി എല്ലാം വെട്ടിപിടിച്ചു; നയതന്ത്ര ബാഗിൽ കുടുങ്ങിയ സ്വപ്‌നാ സുരേഷിന്റെ ജീവിതം മാറ്റി മറിച്ചത് ഒളിച്ചോട്ടം തന്നെ
നഗ്‌നതയും ലൈംഗികതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ്; നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്; മക്കൾക്ക് ചിത്രം വരക്കാൻ ന​ഗ്നശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ; വീഡിയോ കാണാം..
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
മൂന്ന് വർഷത്തിനിടെ ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പറന്നത് അമ്പതിൽ അധികം തവണ; എല്ലാം വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാത്ത സ്‌പോൺസേർഡ് യാത്രകൾ; ഇദ്ദേഹത്തിന് സ്ത്രീ ദുർബലയെന്ന് ഐബി റിപ്പോർട്ട് ചെയ്തത് അന്വേഷണത്തിന് വഴിയൊരുക്കി; അസ്വാഭാവികത തിരിച്ചറിഞ്ഞ് സിപിഎം ഉന്നതനെതിരെ അന്വേഷണത്തിന് നിർദ്ദേശം കൊടുത്തത് ഡോവൽ; സ്വർണ്ണ കടത്തിൽ പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ വിദേശയാത്രാ വിവാദവും
കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും
യുവതി ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചത് കേട്ടാലറയ്ക്കുന്ന തെറി വിളിച്ച്; കഴിഞ്ഞ നാല് വർഷമായി പീഡനം സഹിക്കുന്നെന്ന് 33കാരൻ; ആദ്യം കേസ് നൽകിയെങ്കിലും പൊലീസ് തിരിച്ചയച്ചത് നിയമം സ്ത്രീക്ക് അനുകൂലമാണെന്ന് പറഞ്ഞ്; എഫ്ഐആർ രജിസ്റ്റർ ചെയ്തത് ദൃശ്യങ്ങൾ പുറത്ത് വന്നതോടെ; യുവതിയുടെ ക്രൂരമർദ്ദനത്തിന്റെ വീഡിയോ കാണാം..