Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202328Tuesday

പത്തരിഞ്ച് കത്തി കൊണ്ട് കുത്തി വാങ്ങും പാക്കിസ്ഥാൻ! പാക്കിസ്ഥാൻ അല്ലെങ്കിൽ ഖബർസ്ഥാൻ; ശരീയത്ത് വിവാദ കാലത്ത് വിളിച്ചത് 'അഞ്ചും കെട്ടും പത്തും കെട്ടും ഇഎംസിന്റെ ഓളെയും കെട്ടു'മെന്ന്; ലീഗും ദീനും ഒന്നാണെന്നും കോണി സ്വർഗത്തിലേക്കുള്ളതെന്നും പ്രചാരണം; അടിമുടി മതത്തിൽ കുളിച്ച ഒരു മതേതര പാർട്ടി! മുസ്ലിം ലീഗ് മൂടിവെച്ച വർഗീയതയുടെ വേരുകൾ ഇങ്ങനെ

പത്തരിഞ്ച് കത്തി കൊണ്ട് കുത്തി വാങ്ങും പാക്കിസ്ഥാൻ! പാക്കിസ്ഥാൻ അല്ലെങ്കിൽ ഖബർസ്ഥാൻ; ശരീയത്ത് വിവാദ കാലത്ത് വിളിച്ചത് 'അഞ്ചും കെട്ടും പത്തും കെട്ടും ഇഎംസിന്റെ ഓളെയും കെട്ടു'മെന്ന്; ലീഗും ദീനും ഒന്നാണെന്നും കോണി സ്വർഗത്തിലേക്കുള്ളതെന്നും പ്രചാരണം; അടിമുടി മതത്തിൽ കുളിച്ച ഒരു മതേതര പാർട്ടി! മുസ്ലിം ലീഗ് മൂടിവെച്ച വർഗീയതയുടെ വേരുകൾ ഇങ്ങനെ

എം റിജു

ടിമുടി മതത്തിൽ കുളിച്ച ഒരു മതേതര പാർട്ടി! പേരിൽ മതമുണ്ട്, മതചര്യകൾക്ക് അനുസരിച്ചാണ് പ്രവർത്തനം, മതവികാരമാണ് പ്രധാന രാഷ്ട്രീയ ഇന്ധനവും. എന്നിട്ടും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നമ്മുടെ നാട്ടിൽ ഒരു മതേതര പാർട്ടിയായാണ് അറിയപ്പെടുന്നത്. ഒരു വസ്തുവിന്റെ യഥാർഥ സ്വഭാവം അറിയാൻ ചെറിയൊരു പ്രകോപനം മതി. നോക്കുക, മുസ്ലീങ്ങൾക്ക് മാത്രം അപേക്ഷിക്കാൻ കഴിയുന്ന വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടതോടെ, മുഖ്യമന്ത്രിയുടെ പിതാവിനെപ്പോലും പരസ്യമായി തെറിപറഞ്ഞും, മകളെയും മരുമകനെയും വ്യഭിചാരികളായി ആക്ഷേപിച്ചും, മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ നടത്തിയ ഹാലിളക്കം നോക്കുക. കലാപസമാനമായ അന്തരീക്ഷം കണ്ട് പേടിച്ച ഇരട്ടച്ചങ്കൻ സർക്കാർ ആവട്ടെ, പി.എസ്.സിക്ക് വിട്ടത്് നിർത്തിവെച്ചുകൊണ്ട് ഇത്തരക്കാർക്ക് പ്രോൽസാഹനവും നൽകി.

ശബരിമല സമരത്തെ സംഘപരിവാറുകാർ സുവർണ്ണാവസരമായി കണ്ടുതുപോലെ, വഖഫ് വികാരത്തിന്റെ മറവിൽ ഒരു വിമോചന സമര കാഹളമായിരുന്നു ലീഗ് സ്വപ്നം കണ്ടത്.അത് ചീറ്റിപ്പോയി. പക്ഷേ ലീഗ് പൊതിഞ്ഞുവെച്ച വർഗീയത അറിയാതെ പുറത്തുചാടിയ സന്ദർഭവും ആയിരുന്നു ഇത്. പക്ഷേ ആ പ്രകടനം ഭീതിപ്പെടുത്തുന്നതായിരുന്നു. 'ചെത്തുകാരൻ കോരന് സ്ത്രീധനം കിട്ടിയതല്ലീ കേരളം, ഓർത്തുകളിച്ചോ സൂക്ഷിച്ചോ, സമുദായത്തിന് നേരെ വന്നാൽ കത്തിക്കും'-എന്നിങ്ങനെയുള്ള പ്രകോപന മുദ്രാവാക്യങ്ങൾ ഉയർത്തി നൂറുകണക്കിന് ചെറുപ്പക്കാരാണ് രംഗത്തിറങ്ങിയത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകൻ കൂടിയായ മന്ത്രി മുഹമ്മദ് റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നായിരുന്നു മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്മാൻ കല്ലായി പറഞ്ഞത്. പക്ഷേ അതിനേക്കാൾ ഞെട്ടിച്ചത് യുവ നേതാവ് കെ.എം ഷാജിയുടെ വാക്കുകൾ ആയിരുന്നു. മുസ്ലിം ലീഗ് വിട്ട് സിപിഎമ്മിലേക്ക് പോകുന്നവർ ദീനുമായി അകലുകയാണെന്നും മതം വിട്ട് പോവുകയാണെന്നമാണ് ഷാജി പറഞ്ഞത്. പച്ചക്ക് വർഗീയത. വഖഫ് സ്വത്തുക്കളുടെ മാലിക് അഥവാ ഉടമസ്ഥൻ ടി.കെ. ഹംസയല്ല അള്ളാഹുവാണെന്നും കെ.എം. ഷാജി പറഞ്ഞു.നോക്കണം പോപ്പുലർ ഫ്രണ്ടിനെതിരെയും, ജമാഅത്തെ ഇസ്ലാമിക്ക് എതിരെയുമൊക്കെ പ്രതികരിച്ച ഷാജി ഉണ്ടാക്കിയ മതേതര പ്രതിഛായയെല്ലാം വെറും വ്യാജമാണെന്ന് വ്യക്തമാവുകയാണ്.

പക്ഷേ മുസ്ലിംലീഗിന്റെ ചരിത്രം പഠിക്കുന്നവർക്ക് ഇതിൽ വലിയ അത്ഭുദം ഒന്നും തോനില്ല. മതം തന്നെയാണ് ലീഗിന്റെ എക്കാലത്തെയും വലിയ ഇൻവെസ്റ്റ്മെന്റ്്. ഓരോകാലത്തും സാമുദായിക നിലപാടുകൾ കുത്തിപ്പൊക്കി ഇറങ്ങിക്കളിക്കാനും, എന്നാൽ സെക്ക്യുലർ പാർട്ടിയായി അഭിനയിക്കാനും ലീഗിന് നന്നായി അറിയാം. ഇസ്ലം മതത്തിന്റെ സംഘടിത ശക്തിവെച്ച് ഇടതു-വലതുമുന്നണികളെ മലപ്പുറം കത്തിയുടെ മുന്നിൽ നിർത്തിക്കാൻ മുസ്ലിം ലീഗിന് കഴിയും. അഞ്ചാമന്ത്രി വേണമെങ്കിൽ അങ്ങനെ. എയഡ്സ് സ്‌കുളുകളും, മൈനോരിറ്റി കോളജുകളും തൊട്ട് അധികാരമുള്ളപ്പോൾ ഉണ്ടാക്കുന്ന സമ്പത്തും പ്രതാപവും വേറെയും. എന്നിട്ടും അവശ-പീഡിത വിഭാഗമാന്നെ് പറയാനും മറ്റാർക്കും കഴിയില്ല.

കോടികളുടെ വഖഫ് സ്വത്തുക്കൾ എവിടെ?

വഖഫ് എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് ദൈവത്തിന് സമർപ്പിച്ചത് എന്നതാണ് അതായത്, മുസ്‌ളിം മതാചാരപ്രകാരം വിശ്വാസികൾ സ്വത്തുക്കൾ (വാക്കിഫ്) സമർപ്പിച്ചാൽ, അത്തരത്തിലുള്ള വസ്തുവിന്റെ ഉടമസ്ഥൻ പിന്നീട് ദൈവമായിരിക്കും. സംസ്ഥാനത്തെ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊത്തം വഖഫ് സ്വത്തുക്കളുടെയും സംരക്ഷണമാണ് വഖഫ് ബോർഡിന്റെ മുഖ്യ ചുമതല. പണം, സ്ഥലം, കെട്ടിടം ഇങ്ങനെയെന്തും വഖഫായി സമർപ്പിക്കാം. സമർപ്പിക്കുന്നയാളിന് ഈ വസ്തു ഏങ്ങനെ കൈകാര്യം ചെയ്യാമെന്ന് വഖഫിന് നിർദ്ദേശം വയ്ക്കാം. ഇത്തരത്തിൽ മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് നോക്കേണ്ടതും വഖഫ് ബോർഡിന്റെ ചുമതലയാണ്. ഇത്തരത്തിൽ സമർപ്പിക്കപ്പെട്ട വസ്തു പിന്നീട് സമർപ്പിച്ചയാളിന് തിരിച്ചെടുക്കാൻ സാധിക്കില്ല. അതായത്, ഒരിക്കൽ സ്വത്തുക്കൾ വഖഫ് ചെയ്താൽ പിന്നീട് ആ സ്വത്ത് എന്നും വഖഫ് ആയിരിക്കും. സംസ്ഥാനത്തെ വഖഫ് സ്വത്തുക്കൾ സംരക്ഷിക്കാനായി 1960 ലാണ് കേരള സംസ്ഥാന വഖഫ് ബോർഡ് രൂപീകരിച്ചത്.

എന്നാൽ ഇത് ഇപ്പോൾ മുസ്ലീലീഗിന്റെ ഒരു കറവപ്പശുമാത്രമാണെന്നാണ്, വഖഫ് സംരക്ഷണ സമിതി ആരോപിക്കുന്നത്. കോടികളുടെ വഖഫ് ഭൂമി കണാതായി. നിയമനത്തിന് കോഴ വാങ്ങുന്നുവെന്ന് ആരോപണമുണ്ട്. സർക്കാർ കാലാകാലങ്ങളായി നൽകുന്ന ഗ്രാൻഡിനും കണക്കില്ല. വഖഫ് ബോർഡ് അഴിമതികൾക്കെതിരെ ഉയർന്ന നിരന്തര പരാതികളെ തുടർന്ന് അന്വേഷണത്തിനായി നിയോഗിക്കപ്പെട്ട റിട്ടേർഡ് ജഡ്ജ് എം.എ.നിസാർ കമ്മീഷൻ 2008 ൽ സമർപ്പിച്ച റിപ്പോർട്ട് നടപ്പാക്കണമെന്ന് ഹൈക്കോടതി വീണ്ടും സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കേരള വഖഫ് സംരക്ഷണ വേദി സംസ്ഥാന പ്രസിഡന്റ് അബ്ദുൾസലാം ഇങ്ങനെ പറയുന്നു. ''കേരളാ വഖഫ് ബോർഡിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നത് മുസ്‌ളിം ലീഗാണ്. ലീഗ് നേതാവാണ് ഇപ്പോഴത്തെ ചെയർമാൻ. ഇടത് വലത് മുന്നണികൾ ഏത് ഭരിച്ചാലും ലീഗിന് വഖഫ് ബോർഡിന്റെ ഭരണത്തിൽ മേൽക്കൈ ഉണ്ട്.

മുന്മന്ത്രി പി.കെ.കുഞ്ഞാലികുട്ടി ലീഗിന്റെ പിന്തുണയോടെ ഇരുപത് വർഷങ്ങൾക്കു മുമ്പ് അഡ്വ.ബി.എം.ജമാലിനെ വഖഫ് സിഇഒയായി പ്രതിഷ്ഠിക്കുന്നത് മുതലാണ് വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെട്ടു തുടങ്ങിയത്. ജമാലിലൂടെ മുസ്ലിം ലീഗാണ് വഖഫ് ബോർഡ് നിയന്ത്രിക്കുന്നത്. വഖഫിന്റെ നിയമനങ്ങളിലും ദൈനംദിന പ്രവർത്തനങ്ങളിലും ലീഗിന് ശക്തമായ സ്വാധീനമുണ്ട്. വഖഫ് ബോർഡിൽ നിലവിലുള്ള സ്റ്റാഫുകളിൽ ഭൂരിപക്ഷവും ലീഗിന്റെ നോമിനിയായി ബോർഡിൽ എത്തിയവരാണ്. ഇതിനായി ലീഗ് പറയുന്നതാണ് മാനദണ്ഡം. ദൈവത്തിന് സമർപ്പിതമായ സ്വത്തുക്കളുടെ നടത്തിപ്പിന് രാഷ്ട്രീയാതീതമായ ഒരു സംഘടനയായാണ് വഖഫ് വിഭാവനം ചെയ്യപ്പെട്ടതെങ്കിലും ഇപ്പോൾ രാഷ്ട്രീയ പാർട്ടിയുടെ കൈപ്പിടിയിലാണ് വഖഫിന്റെ കടിഞ്ഞാൺ. അവരുടെ താൽപര്യങ്ങളാണ് വഖഫ് നടത്തുന്നത്. ലീഗിന്റെ സ്‌പോൺസർഷിപ്പിലാണ് വഖഫ് ബോർഡിൽ കാര്യങ്ങൾ നടക്കുന്നത്. സ്ഥാപനവും അംഗങ്ങളും ലീഗിന്റെ നിർദ്ദേശാനുസരണമാണ് പ്രവർത്തിക്കുന്നത്. ഇത് വഖഫ് സ്വത്തുക്കളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നു.

സമുദായത്തിലെ സ്ഥാപനങ്ങൾക്ക് വഖഫ് ലോൺ അനുവദിക്കാൻ 15 ശതമാനമാണ് കമ്മീഷനായി മുൻ സിഇഒയും ഇപ്പോഴത്തെ സെൻട്രൽ വഖഫ് കൗൺസിൽ സെക്രട്ടറിയുമായ ബി.എം.ജമാൽ കൈപ്പറ്റിയിരുവെന്നത് അദ്ദേഹത്തിനെതിരയുള്ള പ്രധാന ആരോപണമാണ്.നിലവിൽ ലീഗാണ് വഖഫ് ബോർഡിലേക്ക് ആളെയെടുക്കുന്നത്. അവരാണ് തീരുമാനിക്കുക ആരാണ് ജോലി ചെയ്യേണ്ടതെന്ന്. പല നിയമനങ്ങൾക്കും ലീഗ് പണം വാങ്ങുന്നുവെന്ന ആരോപണവും ശക്തമാണ്. ഈ പിൻവാതിൽ നിയമനങ്ങൾക്ക് കടിഞ്ഞാണിടാനാണ് വഖഫ് ബോർഡ് സംരക്ഷണ വേദി മന്ത്രി കെ.ടി.ജലീലിന് നിവേദനം സമർപ്പിച്ചത്. നിവേദനത്തിൽ കഴമ്പുണ്ടെന്ന് കണ്ടതുകൊണ്ടാണ് മന്ത്രി വഖഫ് നിയമനങ്ങൾ പിഎസ്‌സിക്ക് വിടും എന്ന പ്രഖ്യാപനം നടത്തിയത്.

വഖഫ് ബോർഡിന്റെ ഏഴ് ഓഫീസുകളിലായി 105 പേരിൽ 32 പേർ സ്ഥിരം ജീവനക്കാരും ബാക്കിയുള്ള 73 പേർ താൽക്കാലിക ജീവനക്കാരുമാണ്. ഇതിൽ കൂടുതലും ലീഗിന്റെ നിർദ്ദേശപ്രകാരവും സ്വന്തം താൽപര്യ പ്രകാരവും ബി.എം.ജമാൽ നടത്തിയ നിയമനങ്ങളാണ്. വഖഫ് സ്വത്തുക്കൾ മുസ്‌ളിം സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കണമെന്നാണ് ചട്ടം എന്നാൽ അന്യമതസ്തരായ അഞ്ച് പേർക്ക് ബി.എം.ജമാൽ സിഇഒ ആയിരുന്ന കാലത്ത് ബോർഡിൽ നിയമനം നൽകി. ഇത്തരത്തിലുള്ള പിൻവാതിൽ നിയമനങ്ങൾ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. നിയമനങ്ങൾ സർക്കാർ നേരിട്ട് നടത്തണമെന്നായിരുന്നു ഞങ്ങൾ ആവശ്യപ്പെട്ടത്.'- അയായത് അള്ളാഹുവിന്റെ പേരിൽ സ്ഥാപിതമായ ഒരു സ്ഥാപത്തിൽ അടിമുടി ക്രമക്കേടും അഴിമതിയുമാണ് നടക്കുന്നത്. അതിന്റെ പേരിലാണ് നിയമനം പി.എസ്.സിക്ക് വിടുന്നത്. അതിൽ മുസ്ലീങ്ങൾക്കെ അപേക്ഷിക്കാൻ കഴിയൂ. എന്നാൽ അതോടെ ലീഗിന്റെ അപ്രമാദിത്വം നഷ്ടപ്പെടും. പതിവുപോലെ ലീഗ് ഇത് ദീനിന് അഥവാ മതത്തിന് നേരയുള്ള ആക്രമണമാക്കി ഇതിനെ മാറ്റിയതിൽ അത്ഭുദമുണ്ടോ.

'എട്ടണക്ക് കത്തി വാങ്ങി കുത്തിവാങ്ങും പാക്കിസ്ഥാൻ'

രാജ്യത്ത് സ്വാതന്ത്ര്യസമരം കൊടുമ്പരികൊള്ളുമ്പോൾ, പാക്കിസ്ഥാനുവേണ്ടി വൻ തോതിലുള്ള പ്രകടനങ്ങൾ നമ്മുടെ നാട്ടിലും നടന്നുവെന്ന് പറഞ്ഞാൽ ഇന്ന് ആരെങ്കിലും വിശ്വസിക്കുമോ. പക്ഷേ മലപ്പുറത്തിന്റെ പലഭാഗങ്ങളിലും അത് നടന്നുവെന്ന് ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നുണ്ട്. പത്തരിഞ്ച് കത്തികൊണ്ട് കുത്തിവാങ്ങും പാക്കിസ്ഥാൻ എന്നും, എട്ടണക്ക് കത്തിവാങ്ങി കുത്തിവാങ്ങും പാക്കിസ്ഥാൻ എന്നും, പാക്കിസ്ഥാൻ ഇല്ലെങ്കിൽ ഖബറിസ്ഥാൻ എന്നു പറഞ്ഞുകൊണ്ടൊക്കെയാണ് വൻ തോതിലുള്ള പ്രകടനങ്ങൾ മലപ്പുറത്ത് നടന്നത്. ഇ.മൊയ്തു മൗലവി അത്മകഥയിലൊക്കെ ഇക്കാര്യം എടുത്തുപറയുന്നുണ്ട്. കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദും ഈ പ്രകടനങ്ങൾ ശരിയാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. ആര്യാടന്റെ പല പ്രസംഗങ്ങളിലും ഈ പത്തരിഞ്ച് കത്തികൊണ്ട് കുത്തിവാങ്ങും പാക്കിസ്ഥാൻ എന്ന മുദ്രാവാക്യം പരാമർശിക്കെപ്പെട്ടിട്ടുണ്ട്.

46-47 കാലഘട്ടത്തിൽ മലപ്പുറത്ത് വ്യാപകമായി ഉയർന്ന ഈ മുദ്രാവാക്യത്തിന് അന്ന് ജിന്നയുടെ മുസ്ലിം ലീഗിന് വലിയ പങ്കുണ്ടായിരുന്നു. ദ്വിരാഷ്ട്ര വാദത്തിന്റെ വക്താവയ ജിന്നയുടെ ലീഗിന് മുസ്ലിം സമുദായത്തിൽ മൊത്തമായും കേരളത്തിലും വലിയ വേരുകൾ ഉണ്ടായിരുന്നു. ഇന്ന് ജിന്നയുടെ ലീഗ് അല്ല തങ്ങളുടെ ലീഗ് എന്ന വെളുപ്പിക്കലുകൾ ലീഗ് നേതാക്കൾ പലപ്പോഴും നടത്താറുണ്ടെങ്കിലും. പക്ഷേ ഈ പാക്കിസ്ഥാൻ വാദം കേരളത്തിൽ ക്ലച്ച് പിടിക്കാതെ പോയത് ഒരേ ഒരു വ്യക്തിയെക്കൊണ്ടായിരുന്നു. അതാണ് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ കരിസ്മ. കോൺഗ്രസിലെ ദേശീയ മുസ്ലിം നേതാക്കളായ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബും ഇ.മൊയ്തു മൗലവിയുമൊക്കെ, 'കുത്തിവാങ്ങും പാക്കിസ്ഥാൻ' എന്ന മുദ്രാവാക്യക്കാരോട് നമുക്ക് ചെറിയ പാക്കിസ്ഥാനല്ല ലക്ഷ്യം, വിശാല ഭാരത വിമോചനമാണെന്നാണ് അവർ പറഞ്ഞിരുന്നത്.

ഹിന്ദു ഭൂരിപക്ഷം നമ്മെ വിഴുങ്ങിക്കളയുമെന്ന വിശ്വാസമാണ് പാക്കിസ്ഥാൻ വാദത്തിനു കാരണമെങ്കിൽ അത് വിശ്വസിക്കാൻ കഴിയുന്ന കാര്യമല്ലെന്നും അബ്ദുറഹിമാൻ സാഹിബ് പറയുകയുണ്ടായി. ബ്രിട്ടീഷ് ഭരണത്തിന് മുമ്പ്് 850 കൊല്ലത്തോളം നാം ഹിന്ദു രാജാക്കന്മാരുടെ കീഴിൽ ജീവിച്ചു. ആ കാലങ്ങളിൽ നാം ഇന്നുള്ളതിന്റെ പകുതിയോ അതിന്റെ പകുതിയോ ഉണ്ടായിരുന്നുവോ എന്ന ചോദ്യവും സാഹിബ് ഉയർത്തിയിരുന്നു. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷുകാരുടെ തന്ത്രത്തെയും അദ്ദേഹം തുറന്നുകാട്ടി. അതുകൊണ്ടുതന്നെയാണ്് വിഭജനത്തിനുശേഷം മലപ്പുറത്ത് രക്തപ്പുഴ ഒഴുകാതിരുന്നതും. പക്ഷേ മലപ്പുറത്തെ ഒരു ന്യുനപക്ഷം പാക്കിസ്ഥാനിലേക്ക് പോയിരുന്നു. അവരൊക്കെ ലീഗ് അനുഭാവികളും നേതാക്കളും ആയിരുന്നു. പക്ഷേ കോൺഗ്രസിലെ മുസ്ലിം നേതാക്കളും സാധാരണക്കാരും ഇന്ത്യയിൽ ഉറച്ചു നിന്നു. ഈ ദേശീയ മുസ്ലീങ്ങളുടെ ധാരയാണ് ആര്യാടൻ മുഹമ്മദ് അടക്കമുള്ള ഇന്നത്തെ കോൺഗ്രസ് നേതാക്കൾ. പക്ഷേ കാലം പുരോഗമിച്ചതോടെ, ദേശീയ മുസ്ലീങ്ങൾ ന്യൂനപക്ഷമാവുകയും മുസ്ലിം ലീഗ് ഭൂരിപക്ഷം ആവുകയും ചെയ്തു.

ആ മുസ്ലിം ലീഗല്ല ഈ മുസ്ലിം ലീഗ്

1906ൽ ബംഗ്ലാദേശിയെ ധാക്കയിലാണ് മുസ്ലിം ലീഗ് രൂപം കൊള്ളുന്നത്. ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ഇന്ത്യയിൽ മുസ്ലിംകൾക്ക് അർഹമായ പരിഗണന കിട്ടുന്നില്ലെന്ന വർഗീയ ചിന്തയിൽ നിന്നാണ് മുസ്ലിം ലീഗ് ഉണ്ടാകുന്നത്. വർഗീയത ലീഗിന്റെ കൂടെപ്പിറപ്പാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പാക്കിസ്ഥാൻ എന്ന മുസ്ലിം രാജ്യം സ്ഥാപിക്കുന്നതിനു പിന്നിലെ പ്രേരകശക്തി മുസ്ലിം ലീഗ് ആയിരുന്നു.

രാഷ്ട്രീയമായി മുസ്ലിങ്ങൾ സംഘടിക്കണമെന്ന ലക്ഷ്യത്തോടെ, 1906 ഡിസംബർ 30ന്ന്, ആഗാഖാന്റെ നേതൃത്വത്തിലാണ് സംഘടന രൂപീകരിക്കപ്പെട്ടത്. 1906ൽ രൂപീകരിച്ച ലീഗല്ല ഇപ്പോൾ ഇന്ത്യയിൽഉള്ളത് എന്നത് സത്യമാണ്. 1948മാർച്ച് 10ന് മുഹമ്മദ് ഇസ്മായിൽ സാഹിബ് രുപീകരിച്ച ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗാണ് ഇന്ന് ഇന്ത്യയിൽ പ്രവത്തിക്കുന്നത്. ഇന്ത്യ സ്വതന്ത്രമായതിന്റെ പിറ്റേ വർഷം ചെന്നൈയിലെ രാജാജി ഹാളിൽ മാർച്ച് 10, 1948 നടന്ന സമ്മേളനത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സ്ഥാപിതമായി.

പക്ഷേ അപ്പോഴേക്കും വിഭജനവും തുടർന്നുണ്ടായ വർഗീയ കലാപങ്ങളും മുസ്ലിം ലീഗിനെ വല്ലാത്ത പ്രതിസന്ധിയിൽ എത്തിച്ചിരുന്നു. ഇനി ഇത്തരം ഒരു പാർട്ടിക്ക് യാതൊരു പ്രസക്തിയുമില്ല എന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു. ദേശീയ പത്രങ്ങൾ ലീഗ് പിരിച്ചു വിടണമെന്ന് എഴുതി. മുസ്ലിം ലീഗ് നേതാക്കളായ ചിലർ പോലും ലീഗ് പിരിച്ചു വിടാൻ വേണ്ടി കൺവൻഷനുകൾ വിളിച്ചു. മൗലാനാ ആസാദ് ഡൽഹിയിൽ അത്തരം ഒരു കൺവെൻഷൻ വിളിച്ചപ്പോൾ, കൽക്കത്തയിൽ ബംഗാൾ പ്രധാനമന്ത്രിയായിരുന്ന സഹീദ് ഹുസയിൻ സുഹ്രവർദിയായിരുന്നു മറ്റൊരു കൺവെൻഷൻ വിളിച്ചത്. ബോംബയിലെ മുസ്ലിം ലീഗ് നേതാവായിരുന്ന എ.കെ.ഹാഫിസ്‌കയുടെ നേതൃത്വത്തിൽ ലീഗ് പിരിച്ചു വിടൽ നടന്നു.

മദിരാശി സംസ്ഥാനത്തിൽ എൽ.എം.അൻവർ, എസ്.എ.എം. മജീദ് തുടങ്ങിയ മുസ്ലിം ലീഗ് എംഎ‍ൽഎമാർ ലീഗു വിട്ട് കോൺഗ്രസിൽ ചേക്കേറി. 1948 ന് മദിരാശി രാജാജി ഹാളിൽ ചേർന യോഗത്തിൽ മുസ്ലിം ലീഗ് നിലനിർത്തണെ പ്രമേയം അവതരിപ്പിച്ച പി.കെ.മൊയ്തീൻകുട്ടി , ലീഗ് എംഎ‍ൽഎ.മാരായിരുന്ന എ.കെ.കാദർകുട്ടി , അഡ്വ: സി.വി.ഹൈദ്രോസ് തുടങ്ങിയവരൊക്കെ ലീഗ് വിട്ടു പോയി. കെ.കെ.അബുവിനെ പോലുള്ള ചിലർ സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്നപ്പോൾ പലരും കോൺഗ്രസിൽ അഭയം തേടി. പി.പി.ഹസൻകോയ , എസ്.എ.ജിഫ്രി തുടങ്ങിയ വാണിജ്യ വ്യവസായ പ്രമുഖരൊക്കെ സ്വാതന്ത്ര്യത്തിന് മുമ്പ് ലീഗിലുണ്ടായിരുന്നു. മാറിയ സാഹചര്യത്തിൽ അവരൊക്കെ മാറി. ചിലർ രാഷ്ട്രീയം തന്നെ മതിയാക്കി. പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനിയായിരു ഹസ്രത്ത് മൊഹാനി ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിന്റെ സ്ഥാപന സമ്മേളനത്തിൽ പങ്കുവഹിച്ച നേതാവാണ്. ഗാന്ധിജി പൂർണ്ണ സ്വാതന്ത്ര്യം ആവശ്യപ്പെടും മുമ്പേ സമ്പൂർണ്ണ സ്വാതന്ത്ര്യ പ്രമേയം 1922ൽ അഹമ്മദാബാദ് കോൺ്രസ്ര് സമ്മേളനത്തിൽ അവതരിപ്പിച്ച ഈ നേതാവ് പോലും രാഷ്ട്രീയം മതിയാക്കി. ചൗധരി ഖാലിഖ്സ്സമാനെപോലുള്ള മുതിർന്ന ഉത്തരേന്ത്യൻ നേതാക്കൾ പാക്കിസ്ഥാനിലേക്കു പോയി. മലബാറിലെ ലീഗിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്ന സത്താർസേട്ട് സാഹിബടക്കം അക്കൂട്ടത്തിലുണ്ടായിരുന്നു.

മുസ്ലിം ലീഗ് നേതാക്കളുടെ തലോടലേറ്റ് വളർന്നുവന്ന ചില പ്രമുഖ മുസ്ലിം സ്ഥാപനങ്ങൾ പോലും ലീഗുമായി ബന്ധമില്ലെന്ന് തെളിയിക്കാൻ അക്കാലത്ത് നടത്തിയ ശ്രമത്തിന്റെ രേഖകൾ കാണാമായിരിന്നു. പൊതുവിൽ പണക്കാരും പ്രഭുക്കളും നാടുവാഴികളും ജന്മിമാരുമായ പലരും ലീഗിനെ കയ്യൊഴിയുകയായിരുന്നു. ഇക്കാലത്താണ് നെഹ്റു ലീഗിനെ ചത്തകുതിര എന്ന് വിശേഷിപ്പിക്കുന്നതും. പക്ഷേ മതം വെച്ചുള്ള കളിക്ക് ഇന്നല്ലെങ്കിൽ നാളെ സ്‌കോപ്പുണ്ട്. വിമോചന സമരത്തിന്റെ അവസാന നാളുകളിലൊക്കെ ലീഗ് സജീവമായി. നെഹ്റു ചത്തകുതിരയെന്ന് വിശേഷിപ്പിച്ച അതേ പാർട്ടിയെ കോൺഗ്രസിന് ഒപ്പം കൂട്ടേണ്ടി വന്നു. ലീഗാണെങ്കിൽ മതസൗഹാർവാദികളായി അഭിനയിക്കയും ചെയ്തു.പിന്നീട് മാർക്വിസ്റ്റ് പാർട്ടിയും ലീഗിനെ ഒപ്പം കൂട്ടി. സി.എച്ച് മുഹമ്മദ് കോയയെപ്പോലുള്ള ജനപ്രിയരായ നേതാക്കളും ഉണ്ടായി. ഇടതും വലതും മാറിമാറിക്കളിച്ച് ലീഗ് പിടിച്ചു നിന്നും. പലപ്പോഴും ലീഗില്ലാത്ത ഒരു ഭരണം കേരളത്തിൽ ഉണ്ടാവില്ലെന്ന് വീമ്പടിച്ചു. പക്ഷേ നോക്കുക ജിന്ന ലീഗിൽനിന്ന് എന്ത് വ്യത്യാസമാണ് മുസ്ലിം ലീഗിന് മാനസികമായി ഉണ്ടായിരുന്നത്. രണ്ടുകൂട്ടരും മതവികാരം ചൂഷണം ചെയ്താണ് പിടിച്ചു നിന്നത്. പക്ഷേ ലീഗ് അത് ഇരവാദത്തിൽ മുക്കി മയപ്പെടുത്തിയാണ് പ്രചരിപ്പിച്ചത്. ന്യൂനപക്ഷങ്ങളുടെ ക്ഷേമമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും, അവർ പരിച കെട്ടി.

അഞ്ചും കെട്ടും പത്തും കെട്ടും

കേരളത്തിലെ മുസ്ലീങ്ങളുടെ സ്വന്തം പാർട്ടിയെന്ന സാമുദായിക ലൈൻ തന്നെയാണ് മുസ്ലിംലീഗ് എടുത്തത്. പച്ചക്ക് മതത്തെ രാഷ്ട്രീയത്തിൽ കലർത്തി. ലീഗും ദീനും ഒന്നാണെന്നായിരുന്നു ആദ്യകാലത്ത് അവർ പ്രചരിപ്പിച്ചിരുന്നത്. ഇപ്പോൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തോറ്റ് തൊപ്പിയിട്ട, കെ.എം ഷാജി അത് വീണ്ടും പൊടി തട്ടി എടുത്തുവെന്നേയുള്ളൂ. ലീഗിന്റെ ചിഹ്നമായ കോണി, സ്വർഗത്തിലേക്കുള്ള കോണിയാണെന്നായിരുന്നു പ്രചാരണം. പ്രവാചക പരമ്പരയിലെ കണ്ണികളായ പാണക്കാട് കുടുംബം ലീഗ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നതോടെ സമുദായത്തിന്റെ പൂർണ്ണ പിന്തുണ അവർക്കായി. 80കളിലെ ശരീയത്ത് വിവാദകാലത്ത് ഇ.എം.എസ് ലീഗിനെതിരെ നിലപാട് എടുത്തു. അന്നും ലീഗിന്റെ ഉള്ളിലെ വർഗീയത അതേപടി പുറത്തുചാടി.' അഞ്ചും കെട്ടും പത്തും കെട്ടും, ഇ.എം.എസിന്റെ ഓളെയും കെട്ടും, വേണമെങ്കിൽ മോളെയും കെട്ടു'മെന്ന് ആഭാസ മുദ്രാവാക്യം അവർ തെരുവിൽ മുഴക്കി. നോക്കണം ഒരേ സമയം മൂന്നും നാലുകെട്ടുന്ന മുസ്ലിം പുരുഷൻ, കറിവേപ്പിലപോലെ തെരുവിലേക്ക് വലിച്ചെറിയുന്ന സ്ത്രീക്ക്വേണ്ടി നിൽക്കാൻ ഇന്ത്യൻ തന്നെ ആരും ഉണ്ടായിരുന്നില്ല. ഷബാനു ബീഗം കേസിലെ അനുഭവം അതാണ് സൂചിപ്പിക്കുന്നത്.

മുസ്ലീലീഗിൽനിന്ന് അകലുന്നവർ മതത്തിൽനിന്ന് പുറത്താവുകയാണെന്നത് കെ.എം ഷാജിയുടെ മാത്രം കണ്ടെത്തലല്ല. ലീഗ് വർഷങ്ങളായി നിരന്തരം പയറ്റുന്ന രാഷട്രീയമാണ്. 2004ലെ തെരഞ്ഞെടുപ്പിൽ മഞ്ചേരി ലോക്സഭാ മണ്ഡലം എന്ന തങ്ങളുടെ പൊന്നാപുരം കോട്ടയിലേറ്റ തോൽവിയുടെ ഞെട്ടൽ ലീഗിന് ഇന്നും മാറിയിട്ടില്ല. തുടർന്ന് മലപ്പുറം ചുവക്കുന്നു എന്ന കാമ്പയിനുമായി സിപിഎം രംഗത്തിറങ്ങിയപ്പോഴും, ലീഗ് പിടിച്ചുനിന്നത് മതം ഉപയോഗിച്ചയാണ്. അക്കാലത്താണ് കരുവാരക്കുണ്ട് ഫത്വ എന്ന പേരിൽ വിവാദമായ ഒരു സർക്കലുർ പുറംലോകം അറിയുന്നത്. കരുവാരക്കുണ്ടിലെ മുസ്ലിം ലീഗ് കമ്മറ്റി ഇറക്കിയ ഒരു സർക്കുലറിൽ പറയുന്നത്, മതനിഷേധികളായ കമ്യൂണിസ്റ്റുകാരുമായി വിവാഹ ബന്ധം പോലും പാടില്ലെന്നും, ഒരാൾ കമ്യൂണിസ്റ്റായാൽ അയാൾക്ക് പിതാവിന്റെ സ്വത്തിൽപോലും അവകാശം ഇല്ലെന്നും ആയിരുന്നു. ഇതും വലിയ വിവാദമായതോടെ ഇന്ന് കാണുന്നപോലെ നിഷേധിച്ച് ലീഗ് തടിയെടുത്തു.

പക്ഷേ ഇത് യഥാർഥത്തിൽവന്നത് യൂസുഫുൽ ഖർദാവി എന്ന വിഖ്യാതനായ ഇസ്ലാമിക പണ്ഡിതന്റെ പുസ്തകത്തിൽനിന്നുമാണെന്നും, ഇത് തർജ്ജമ ചെയ്ത് ജമാഅത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണ വിഭാഗമാണെന്നും പിന്നീട് തെളിഞ്ഞു. ഒരാൾ ഇസ്ലാം വിട്ടുകഴിഞ്ഞാൽ അയാൾക്ക് പിന്നെ ഭാര്യക്ക് ഭർത്താവ് പോലും ആവുന്നില്ല. ഉമ്മക്ക് മകൻ ആവുന്നില്ല. മുസ്ലിം ലീഗ് എന്നാൽ ഇസ്ലാമിന്റെ സ്വന്തം പാർട്ടിയാണ്. അപ്പോൾ ലീഗ് വിട്ട് സിപിഎമ്മിൽ ചേരുന്നവൻ മതനിഷേധിയാണ്. ഈ സിമ്പിൾ മത യുക്തിയാണ് കെ.എം ഷാജി അറിയാതെ പറഞ്ഞപോയത്. ഇത് വർഷങ്ങളായി ലീഗ് അബോധമായി പയറ്റുന്ന തന്ത്രം തന്നെയാണ്.

ജിന്ന മുതൽ കുഞ്ഞാലിക്കുട്ടി വരെ

വർഗീയ വാദികൾക്ക് ഒരു കൂഴപ്പമുണ്ട്. 'എത്രനന്നായി സ്യൂട്ടും കോട്ടുമിട്ടാലും ഉള്ളിലെ ഫ്രോഡ് തള്ളിവരുമെന്ന്' ഒരു സിനിമയിൽ സുരാജ് വെഞ്ഞാറമൂട് പറഞ്ഞപോലെ എത്ര അഭിനയിച്ചാലും അവർ അറിയാതെ അവരുടെ സ്വത്വം പുറത്തുചാടും. ഹാഗിയ സോഫിയ വിഷയം നോക്കുക. ബാബറി മസ്ജിദ് തകർത്തപ്പോൾപോലും മതസൗഹാർദത്തിനുവേണ്ടി നിലകൊണ്ടു എന്ന് പറയുന്ന മുസ്ലിം ലീഗ് ഈ വിഷയത്തിൽ തികഞ്ഞ വർഗീയ നിലപാടാണ് എടുത്തത്. തുർക്കിയിൽ മുമ്പ് ക്രിസ്ത്യൻ പള്ളിയായിരുന്നു ഈ കെട്ടിടം എർദോഗാന്റെ ഗവൺമെന്റ് മോസ്‌ക്ക് ആക്കിയത് ലോകവ്യാപകമായി പ്രതിഷേധത്തിന് വകവെച്ചു. അപ്പോൾ കേരളത്തിലെ മുസ്ലിം ലീഗിന്റെ നിലപാട് അത് മോസ്‌ക്ക് തന്നെയാണ് ആയിരുന്നു. ഇതേ കൂട്ടരാണ് അയോധ്യ പ്രശ്്നത്തിൽ ഇരവാദം എടുക്കുന്നതെന്ന് നോക്കണം. ലീഗിന്റെ ഈ നിലപാടണ് ഒരുപാട് ക്രിസംഘികളെ കേരളത്തിൽ സൃഷ്ടിച്ചതെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നുണ്ട്.

അതുപോലെ ലീഗ് ഇപ്പോഴും ഇസ്ലാമിന്റെ ശുദ്ധമായ രൂപമായി വിലയിരുത്തപ്പെടുന്ന പരുഷന്റെ പാർട്ടിയാണ്. വനിതാ സമ്മേളനങ്ങളുടെ ഫോട്ടോയിൽ വനിതാ നേതാക്കളുടെ പടം വന്നിതുപോലും ഈ അടുത്തകാലത്താണ്. ഒറ്റ വനിതാ എംഎ‍ൽഎ പോലും ലീഗിനില്ല. ഇപ്പോഴിതാ ഹരിത എന്ന വനിതാ യുവജനവിഭാഗത്തെ, ഒറ്റപ്പെടുത്തുകയാണ് നേതൃത്വം ചെയ്തത്. ഒരു മതാധിഷ്ഠിത പാർട്ടിയിൽനിന്ന് എങ്ങനെയാണ് ലിംഗ നീതി കിട്ടുക.

സദാചാരത്തെപ്പറ്റി ഇന്ന് വലിയ വായിൽ പറയുന്ന ലീഗ് നേതാക്കളുടെ സദാചാരം എന്താണെന്ന് കേരളത്തിന് നന്നായി അറിയാം.ഐസ്‌ക്രീ പാർലർ കേസിൽ കുഞ്ഞാലിക്കുട്ടി തടിയൂരിയെങ്കിലും, ലീഗ്് അണികൾക്കുപോലും എന്താണ് സംഭവിച്ചത് എന്ന് നന്നായി അറിയാം. റജീനയുടെ വാർത്താസമ്മേളനം ആരും മറക്കാൻ ഇടയില്ല. അന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞത്, തനിക്കെതിരായ ആക്രമണങ്ങൾ ഇസ്ലാം മതത്തെ താറടിക്കാൻ വേണ്ടി കൂടിയാണെന്നായിരുന്നു! നിയമപരമായ മിശ്രവിവാഹം ഹറാമും, ഐസ്‌ക്രീം ഹലാലും.

മുസ്ലിം ലീഗിന്റെ സ്ഥാപക നേതാവ് ജിന്നയും സത്യത്തിൽ ഇസ്ലാമിക ചിട്ടകൾക്ക് അനുസരിച്ച് ഒന്നുമല്ല ജീവിച്ചത്. ഒരു പാർസി യുവതിയെ വിവാഹം കഴിച്ച, മദ്യപിക്കുന്ന സ്വഭാവം ഉണ്ടായിരുന്ന ആധുനികനായിരുന്നു ജിന്ന. പക്ഷേ അദ്ദേഹത്തിന് മതം വെച്ച് കളിക്കാൻ അറിയാമായിരുന്നു. ജിന്നയുടെ ചെറു പതിപ്പുകളെ ഇപ്പോഴും മുസ്ലിം ലീഗിൽ കാണാം.

പ്രശ്നം ലീഗിന്റെയോ ഇസ്ലാമിന്റെയോ?

അതേസമയം ജമാഅത്തെ ഇസ്ലാമിയുടെ വലയിൽ ലീഗ് വീഴുകയാണെന്നും ആക്ഷേപമുണ്ട്. കാരണം ഈ ആശയങ്ങൾ ഒക്കെ നേരത്തെ ഉയർത്തിപ്പിടിച്ചിരുന്നത് ജമാഅത്തെ ഇസ്ലാമി ആയിരുന്നു. എഴുത്തുകാൻ പി.ടി മുഹമ്മ്ദ് സാദിഖ് ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു.''ദീൻ എന്നതിന് പാർട്ടി എന്ന് അർഥം കൊടുത്തത് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനും ഖുർആൻ വ്യാഖ്യാതാവുമായ അബുൽ അഅലാ മൗദൂദിയാണ്. അദ്ദേഹത്തിന്റെ തഫ്ഹീമുൽ ഖുർആൻ എന്ന പുസ്തകത്തിൽ അത്തരം വ്യാഖ്യാനങ്ങൾ കാണാം.കാഫിറിനേയും മുസ്ലിമിനേയും വേർതിരിച്ചു കാണാനും കാഫിറിനെ വെറുക്കാനും പഠിപ്പിച്ചത് മൗദൂദിയും ജമാഅത്തെ ഇസ്ലാമിയുമാണ്. ഈ ഭാഷയാണ് മുസ്ലിം ലീഗ് ഇപ്പോൾ സംസാരിക്കുന്നത്.ജമാഅത്തെ ഇസ്ലാമിയെ ഏറ്റവും കൂടുതൽ വിമർശിച്ചിരുന്ന രണ്ട് മുസ് ലിം ലീഗ് നേതാക്കളായിരുന്നു, കെ.എം. ഷാജിയും എം.കെ. മുനീറും. ഷാജി ആ പ്രസംഗത്തിൽ പറയുന്നതു പോലെ, സിപിഎമ്മിന്റെ ഇന്റലക്ച്വൽ അറ്റാക്കല്ല പ്രശ്നം. ജമാത്തത്തെ ഇസ്ലാമിയുടെ ഇന്റലക്ചൽ ജിഹാദിന് ഷാജിയും ലീഗും വശംവദരായതാണ് ഇപ്പോൾ കാണുന്നത്. ''- സാദിഖ് ചൂണ്ടിക്കാട്ടുന്നു. സ്വതന്ത്രചിന്തകനായ ആരിഫ് ഹുസൈൻ തെരുവത്ത് ഇങ്ങനെ എഴുതുന്നു. ' ഇസ്ലാമിൽ അന്യമതസ്ഥരെ കല്യാണം കഴിക്കുന്നത് വ്യഭിചാരം ആണ്.മുസ്ലിം ആയിരിക്കെ വിവാഹ ബന്ധം സ്ഥാപിച്ച രണ്ടുപേരിൽ, ഒരാൾ മതം ഉപേക്ഷിച്ചാലും പിന്നെ അത് വ്യഭിചാരം ആണ്.അതായത്, വിവാഹം 'ഹലാൽ' ആകുന്നത് ഇരുവരും മുസ്ലിം ആകുമ്പോൾ മാത്രം ആണ്.'

സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് സജീവ് ആല ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. ''ബഹുദൈവ വിശ്വാസിയായ അല്ലെങ്കിൽ വിശ്വാസമേയില്ലാത്ത കാഫിറുമായുള്ള വിവാഹം ഇസ്ലാമിൽ വ്യഭിചാരമാണ്. ഈ പ്രാകൃത ആറാം നൂറ്റാണ്ട് അസംബന്ധം ആവേശത്തള്ളിച്ചയിൽ വിളിച്ചു പറയുക മാത്രമാണ് കല്ലായി ചെയ്തത്. മാർക്സിസ്റ്റ് പാർട്ടിയുടെ സുരക്ഷാ വലയത്തിൽ ജീവിക്കുന്ന മുഹമ്മദ് റിയാസിനെയും വീണയേയും ഒരു ചുക്കും ചെയ്യാൻ ഇസ്ലാമിസ്റ്റുകൾക്ക് കഴിയില്ല. ഇനി നമുക്ക് മറ്റൊരു ജീവിതസീനിലേക്ക് പോകാം.ഒരു മുസ്ലിം യുവാവ് അമുസ്ലിം പെൺകുട്ടിയെ പ്രണയിക്കുന്നു. അവർ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു. കാമുകിയുമായി ഒന്നിച്ചൊരു ജീവിതം മാത്രം കൊതിക്കുന്ന അവന് അവളെ മതം മാറ്റണമെന്നുള്ള ചിന്തയൊന്നുമില്ല.

പെൺകുട്ടി തട്ടമിടാതെ വിവാഹം ചെയ്താൽ കല്ലായി തീവ്രവാദികൾ ഒന്നിച്ച് അവരെ വേട്ടയാടും. അവർ നടത്തുന്നത് വ്യഭിചാരം ആണെന്ന് പരസ്യമായി കൊട്ടിഘോഷിക്കും. സാധാരണക്കാരായ ആ പാവങ്ങൾക്ക് മതമൗലികവാദികളുടെ സംഘടിതമായ ആക്രമണത്തെ നേരിടാനുള്ള ത്രാണിയോ ശക്തിയോ ഇല്ല. സമാധാനത്തോടെയുള്ള ഒരു ഭാവിജീവിതത്തിനായി നിവൃത്തികേടുകൊണ്ട് പെൺകുട്ടി ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യപ്പെടുന്നു. കരിംചാക്കിലേക്ക് എടുത്തെറിയപ്പെടുന്നു.

ലൗ ജിഹാദ് എന്നൊക്കെ പറയുന്ന ഭൂരിഭാഗം കേസുകളിലും ഇതാണ് സംഭവിക്കുന്നത്.മുസ്ലിം പെൺകുട്ടി ഹിന്ദു യുവാവിനെ കല്യാണം കഴിക്കുമ്പോൾ അവിടെ തിട്ടൂരവുമായി ഒരു ആർഎസ്എസുകാരനും കേരളത്തിൽ വരാറില്ല. പെണ്ണിനെ തിരിച്ചുപിടിക്കാൻ എസ്ഡിപിഐ- പോപ്പുലർ ഫ്രണ്ട് പോരാളികൾ ഇറങ്ങിയാൽ ചിലപ്പോൾ ആർഎസ്എസ് രംഗത്ത് വന്നേക്കാം. പക്ഷെ അതും അപൂർവമാണ്. പിന്നെ ഇസ്ലാമിന്റെ വ്യഭിചാരവിരുദ്ധ വാചോടോപം. അതൊരു മുട്ടൻ കോമഡി തന്നെയാണ്.സുന്ദരിയായ ബീവിയെ പുറംലോകം കാട്ടാതെ വീടിനുള്ളിൽ പൂട്ടിയിടുന്ന പൊന്മുട്ടയിടുന്ന താറാവിലെ ഹാജിയാരുടെ അതേ മാനസികനിലയിലുള്ള ഒരു ഗോത്രവ്യക്തിയുടെ അരക്ഷിതാവസ്ഥയിൽ നിന്നും സംശയത്തിൽ നിന്നുമാണ് ഇസ്ലാമിലെ സ്ത്രീകോഡ് രൂപപ്പെട്ടിട്ടുള്ളത്.വടക്കുനോക്കിയന്ത്രത്തിലെ തളത്തിൽ ദിനേശന്റെ മനോരോഗമതത്തിന് നവോത്ഥാനചികിത്സയാണ് വേണ്ടത്.''-സജീവ് ആല ചൂണ്ടിക്കാട്ടുന്നു.

അതായത് നിഷ്പക്ഷമായി വിലയിരുത്തുമ്പോൾ ഈ പ്രശ്നം മുഴുവൻ വരുന്നത് ലീഗിൽനിന്നില്ല ഇസ്ലാമിൽനിന്നാണെന്നാണ് വ്യക്തമാവുന്നത്. മതവും രാഷ്ട്രീയവും കൂട്ടിക്കെട്ടുന്ന പ്രേത്യേകതരം മതേരവാദികൾ ആവുന്ന പരിപാടി ലീഗ് അവസാനിപ്പിക്കാതെ ഇത്തരം പ്രസംഗം നടത്തുന്ന നേതാക്കൾക്കും കയ്യടിക്കുന്ന അണികൾക്കും യാതൊരു പഞ്ഞവും ഉണ്ടാവില്ല.

വാൽക്കഷ്ണം: ഇപ്പോൾ ലീഗിനെതിരെ ശക്തമായ നിലൽക്കുന്നുവെന്നതുകൊണ്ടുമാത്രം സിപിഎം പുരോഗമനത്തിന്റെ അപ്പോസ്തലന്മാരാണെന്ന് ധരിക്കേണ്ട. കാര്യങ്ങൾ മാറിമറിയാൻ മുസ്ലിംലീഗ് എൽഡിഎഫിലേക്ക് മാറിയാൽ മാത്രം മതി. അതോടെ കല്ലായിയും ഷാജിയും ഇരവാദ- സ്വത്വവാദ നേതാക്കളായി മാറ്റപ്പെടും! അതാണ് കക്ഷി രാഷ്ട്രീയം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP