മമ്മൂട്ടി മാൻ ഓഫ് ദി മാച്ച്! മങ്ങിപ്പോയ ലാലിസം; കടുവയായി പൃഥ്വി; തല്ലി ജയിച്ച ടൊവീനോ, കേസ്ജയിച്ച കുഞ്ചാക്കോ; നിറംമങ്ങി നിവിനും ജയസൂര്യയും ഫഹദും; ആശ്വാസമായി ബേസിലും പ്രണവും; യുവതാരമായി സിജു; ഒറ്റചിത്രംപോലുമില്ലാതെ ദിലീപ്; പേരെടുത്ത് ദർശനയും കല്യാണിയും; മലയാള സിനിമയുടെ 2022ലെ ഫ്ളാഷ് ബാക്ക് ഇങ്ങനെ

എം റിജു
ആ മനുഷ്യന് 71 വയസ്സായി. എന്നിട്ടും അയാൾ തന്നെയാണ് ഇപ്പോഴും ഈ 2022ലും മലയാള സിനിമയുടെ പകരം വെക്കാനില്ലാത്ത അമരക്കാരൻ. പി എ മുഹമ്മദ് കുട്ടിയെന്ന നമ്മുടെ പ്രിയപ്പെട്ട മമ്മൂട്ടി ആ നിലക്ക് അതിശയൻ കൂടിയാവുകയാണ്. ഒടിടിയും അന്യഭാഷഡബ്ബിങ്ങ് ചിത്രങ്ങളുമായി 250ഓളം മലയാള ചിത്രങ്ങൾ ഇറങ്ങിയ ഒരു വർഷമാണ് കടന്നുപോവുന്നത്. അതായത് ഓരോ ഒന്നൊര ദിവസത്തിലും ഒരു മലയാള ചിത്രം വീതം ഇറങ്ങുന്നുവെന്ന്. ഇതും ഇക്കഴിഞ്ഞ ഒരു ദശകത്തിലെ കണക്കുനോക്കുമ്പോൾ റെക്കോർഡാണ്. ആർക്കും സിനിമയെടുക്കാവുന്ന രീതിയിൽ സാങ്കേതിക വിദ്യകൾ ലഘുവാകുന്നു. ഒടിടി പ്ലാറ്റ്ഫോമുകൾ വന്നതോടെ കൊച്ചു ചിത്രങ്ങൾക്ക് പോലും മാർക്കറ്റ് കിട്ടുന്നു. അതുകൊണ്ടുതന്നെ ചലച്ചിത്ര നിർമ്മാണ രംഗത്ത് മലയാള സിനിമയിൽ ശരിക്കും പൂക്കാലം തന്നെയാണ് വന്നിരിക്കുന്നത്!
പക്ഷേ ഈ 250ഓളം ചിത്രങ്ങളിൽ എത്രയെണ്ണത്തിന് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാനായി, അല്ലെങ്കിൽ മുടക്കുമുതൽ തിരിച്ചുപിടിക്കാനായി എന്ന ചോദ്യം ഉയരുമ്പോഴാണ്, വെറും 25 ചിത്രങ്ങൾ എന്ന ഞെട്ടലിലേക്ക് നാം എത്തുക. 75ഓളം ചിത്രങ്ങൾക്ക് തീയേറ്റിൽ ഒരാഴ്ച പിടിച്ചുനിൽക്കാൻ പോലും അയില്ല! പുഷ്പയും, കാന്താരയും, കെജിഎഫും, വിക്രവും, അവതാറുമൊക്കെ കോടികൾ വാരിയത് ഇതേ നാട്ടിൽനിന്നാണെന്ന് ഓർക്കണം.
നിർമ്മതാക്കൾ പറയുന്ന കണക്ക് അനുസരിച്ച് ഭീഷ്മപർവം (115 കോടി), തല്ലുമാല (75 കോടി), ഹൃദയം (69 കോടി), ജനഗണമന (55 കോടി), കടുവ ( 52 കോടി), ന്നാതാൻ കേസ് കൊട് (50 കോടി), പത്തൊമ്പതാം നൂറ്റാണ്ട് (50 കോടി) റോഷാക്ക് (40 കോടി) എന്നിവയാണ് ഈ വർഷത്തെ ഹിറ്റ് ചിത്രങ്ങൾ. ജോ ആൻഡ് ജോ, സൂപ്പർശരണ്യ, ജയജയജയഹേ, മേപ്പടിയാൻ, തുടങ്ങിയ ചിത്രങ്ങൾ ചരുങ്ങിയ മുതൽ മുടക്കിൽ ഇറങ്ങി സർപ്രൈസ് ഹിറ്റുകളായി. ആറാട്ട് ,പാപ്പൻ, സിബിഐ ദി ബ്രയിൻ, എന്നീ ചിത്രങ്ങളും ലാഭമാണെന്ന് അവയുടെ നിർമ്മാതാക്കൾ അവകാശപ്പെടുന്നു.
പാൽതൂ ജാൻവർ, ഇലീവഴാപൂഞ്ചിറ, മുകന്ദൻ ഉണ്ണി അസോസിയേറ്റ്സ്, ഉടൽ, സൗദിവെള്ളക്ക, ഒരു തെക്കൻ തല്ലുകേസ്, മലയൻകുഞ്ഞ്, പ്രിയൻ ഓട്ടത്തിലാണ്, ഒരുത്തീ ,എന്നിവയും മുടുക്കുമുതൽ തിരിച്ചുപിടച്ചെന്ന് നിർമ്മാതാക്കൾ പറയുന്നു. ബ്രോ ഡാഡി, ട്വൽത്ത്മാൻ, സല്യൂട്ട്, ഭൂതകാലം, കീടം, ഫ്രീഡം ഫൈറ്റ്, ലളിതം സുന്ദരം, ആവാഹവ്യൂഹം, അറിയിപ്പ്, അപ്പൻ, ഡിയർ ഫ്രണ്ട് എന്നീ ചിത്രങ്ങൾ ഒടിടിയിലും ശ്രദ്ധിക്കപ്പെട്ടു.
ബാക്കിയുള്ള 200 ചിത്രങ്ങൾ ആരുമാറിയാതെ കടന്നുപോവുകയാണ്. ഇത്തവണയും മൊത്തം കണക്ക് നോക്കുമ്പോൾ, കോടികളുടെ നഷ്ടം തന്നെയാണ് മലയാള സിനിമയുടെ ബാലൻസ് ഷീറ്റിൽ ഇത്തവണയും ഉള്ളത്. അതിൽ പുതമയൊന്നുമില്ല. കഴിഞ്ഞ എത്രയോ വർഷമായി അത് അങ്ങനെ തന്നെയാണ് താനും.
മമ്മൂട്ടി മിന്നിച്ച വർഷം
2022ന്റെ മാൻഓഫ് ദ മാച്ച് ആരാണെന്ന് ചോദിച്ചാൽ അത് മെഗാ സ്റ്റാർ മമ്മൂട്ടി തന്നെയാണ്. ഈ 71ാം വയസ്സിലും ഈ മനുഷ്യനോട് മുട്ടാൻ മലയാളത്തിൽ താരങ്ങൾ ഇല്ല. കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലും, സിനിമയുടെ ജോണർ രൂപപ്പെടുത്തുന്നതിലുമൊക്കെ ഈ മഹാനടൻ കാണിക്കുന്ന അർപ്പണബോധം അമ്പരിപ്പിക്കുന്നതാണ്. ജനപ്രീതിയും കാലമുല്യവും ഒരുപോലെയുള്ള ചിത്രങ്ങൾ ചെയ്തയാണ് മലയാളികളുടെ ഈ സ്വകാര്യ അഹങ്കാരത്തെ 2022 ലെ സ്റ്റാർ ഓഫ് ദി ഇയർ ആക്കുന്നത്.
ഭീഷ്മ പർവം, പുഴു, സിബിഐ ഫൈവ്: ദി ബ്രെയിൻ, റോഷാക്ക് , നൻപകൽ നേരത്ത് മയക്കം എന്നീ അഞ്ച് ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി ഈ വർഷമെത്തിയത്. നൂറുകോടി ക്ലബിലെത്തിയ അമൽ നീരദിന്റെ ഭീഷ്മ പർവമായിരുന്നു ഈ 2022ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രവും. ഹോളിവുഡ് ഐക്കൺ ഗോഡ്ഫാദറിനെ ഓർമ്മിപ്പിച്ച് എടുത്ത മൈക്കിളായി മമ്മൂട്ടി ശരിക്കും പൊളിക്കയായിരുന്നു. ഒടിടി റിലീസ് ചെയ്ത രത്തീനയുടെ പുഴുവിലെ കുട്ടൻ എന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ മമ്മൂട്ടി ഉജ്ജ്വലമാക്കുന്നത് നോക്കുക. വലിയ ചർച്ചകൾ ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലും ഉണ്ടായി. പ്രായം കൂടുംതോറും സൗന്ദര്യം വർധിക്കുന്ന ഈ അപുർവ പ്രതിഭാസം, എങ്ങനെയാണ് പുതുമുകൾ ഉണ്ടാക്കുന്നത് എന്ന് റോഷോക്ക് കണ്ടാലറിയാം. സൈക്കോസിസും, ക്രിമിനോളജിയുമൊക്കെ ചേർത്ത് ഉണ്ടാക്കിയ ആ സിനിമയും, ജനങ്ങളെ തീയേറ്റിലേക്ക് ആകർഷിച്ചു. നാൽപ്പതുകോടിയിലേറെയുണ്ട് റോഷാക്കിന്റെ കളക്ഷൻ.
വർഷവസാനം ഐഎഫ്എഫ്കെയിൽ ആദ്യപ്രദർശനം നടത്തിയ ലിജോജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കത്തിനും അതിഗംഭീരമായ പ്രതികരണമാണ് കിട്ടിയത്. ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയവും വലിയ ശ്രദ്ധ പിടിച്ചുപറ്റി. ഈ വർഷം മമ്മൂട്ടിക്ക് പാളി എന്ന് പറയാൻ കഴിയുന്ന ഒരേ ഒരു ചിത്രം സിബിഐ അഞ്ചാംഭാഗമാണ്. വമ്പൻ ഹൈപ്പോടെ വന്ന ചിത്രം കലാപരമായി ഒരു ദുരന്തമായിരുന്നു. മമ്മൂട്ടിയുടെ സേതുരാമയ്യർക്ക് പോലും പഴയ പ്രസരിപ്പില്ല. പക്ഷേ ഇനീഷ്യൽ കളക്ഷനും, ഒടിടി സാറ്റലൈറ്റ് ഓവർസീസ് ഇടപാടുകളും വെച്ച് നോക്കുമ്പോൾ ചിത്രം ലാഭമാണെന്നാണ് നിർമ്മാതാക്കൾ പറയുന്നത്. പ്രൊഡ്യൂസേഴ്സിന്റെ കണക്കുനോക്കുമ്പോൾ ഈ വർഷത്തെ ഒരു മമ്മൂട്ടി ചിത്രവും നഷ്ടമല്ല.
മങ്ങി മോഹൻലാൽ
കഴിഞ്ഞ കുറേക്കാലമായി മലയാള സിനിമയുടെ ബാലൻസ് ഷീറ്റ് എടുക്കുമ്പോൾ വിപണിയുടെ താരമായി മാറാറുള്ളത് നമ്മുടെ പ്രിയപ്പെട്ട ലാലേട്ടൻ തന്നെ ആയിരുന്നു. പക്ഷേ 2022 ഈ മഹാനടനെ സംബന്ധിച്ച് അത്ര അല്ല ഓർമ്മകൾ അല്ല സമ്മാനിക്കുന്നത്. മോഹൻലാലിന് എന്തുപറ്റി എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചയാവുന്ന സമയമാണിത്.
ബി ഉണ്ണികൃഷ്ണന്റെ ആറാട്ട്, പ്രഥ്വീരാജ് സംവിധാനംചെയ്ത ബ്രോ ഡാഡി, ജീത്തുജോസഫിന്റെ ട്വൽത്ത്മാൻ, വൈശാഖിന്റെ മോൺസ്റ്റർ എന്നിവയായിരുന്നു മോഹൻലാലിന്റെ ഈ വർഷത്തെ ചിത്രങ്ങൾ. ബ്രോ ഡാഡിയും, ട്വൽത്ത്മാനും ഒടിടി റിലീസ് ആയിരുന്നു. ഇനീഷ്യൽ കളക്ഷകൻ കൊണ്ട് ആറാട്ട് വിജയമായപ്പോൾ, മോൺസ്റ്റർ മൂക്ക്കുത്തിവീണു. പക്ഷേ ന്യനോർമൽ വിഷയം കൈകാര്യം ചെയ്ത ചിത്രത്തിന്റെ രണ്ടാം പകുതി വലിയ ചർച്ചയായിരുന്നു. പുലിമുരുകനുശേഷം ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത ചിത്രം കുറച്ചുകൂടി നല്ല പ്രതികരണത്തിന് അർഹമായിരുന്നു.
പക്ഷേ മോഹൻലാലിന്റെ ബ്രാൻഡ് വാല്യുവിന് ഒരു കോട്ടവും തട്ടിയിട്ടില്ല എന്നാണ് കളക്ഷൻ റിപ്പോർട്ടുകൾ സുചിപ്പിക്കുന്നത്. 'ആറാട്ട്' കടുത്ത സൈബർ വിമർശനങ്ങൾ നേരിട്ട ചിത്രമാണ്. പക്ഷേ എന്നിട്ടും അതിന് തീയേറ്റർ കലക്ഷൻ മാത്രം വന്നത് 42 കോടിയാണ്. എന്റർടെയ്ന്മെന്റ് വെബ്‌സൈറ്റ് ആയ പിങ്ക് വില്ലയുടെ കണക്ക് പ്രകാരം, ആറാട്ട് കേരളത്തിലെ തിയേറ്ററുകളിൽ നിന്നു മാത്രം ആദ്യദിനം 3.50 കോടി നേടി. കേരളത്തിനു പുറത്തുള്ള മറ്റ് ഇന്ത്യൻ സെന്ററുകളിൽ നിന്ന് 50 ലക്ഷത്തോളവും. ആഗോള തലത്തിൽ 2700 സ്‌ക്രീനുകളിലായാണ് ചിത്രം റിലീസിന് എത്തിയത്. ഇതാണ് മോഹൻലാൽ എന്ന താരത്തിന്റെ വിജയം. ഒടിടിയിൽ ഇറങ്ങിയ ബ്രോ ഡാഡി യും ജനം നന്നായി കണ്ട പടമാണെന്ന് കണക്കുകൾ പറയുന്നു. ട്വവൽത്ത്മാൻ അത്ര എത്തിയില്ലെങ്കിലും വിജയമായി. അതായത് മോഹൻലാലിനെ കാണാൻ ജനം തയ്യാറാണ്, പക്ഷേ വൈവിധ്യമാർന്ന വിഷയങ്ങൾ കൊടുക്കാൻ എഴുത്തുകാർക്കും സംവിധായകർക്കും കഴിയുന്നില്ല.
ഒടിയനിൽ ബോട്ടോക്സ് ഇഞ്ചക്ഷൻ എടുത്തതിനുശേഷം മോഹൻലാലിന്റെ മുഖഭാവങ്ങൾക്ക് കാര്യമായ കുഴപ്പം പറ്റി എന്നുവരെ ആരാധകർ, നവമാധ്യമങ്ങളിൽ ചർച്ച ചെയ്ത ഒരു വർഷമാണ് കടന്നുപോയത്. മോൺസ്റ്റർ സിനിമയുടെ ആദ്യപകുതിയിലെ മോഹൻലാലിന്റെ അരോചകമായ പ്രകടനങ്ങളും വലിയ രീതിയിൽ വിമർശിക്കപ്പെട്ടു. സാധാരണ സിനിമ മോശമായാലും മോഹൻലാലിന്റെ കഥാപാത്രം ബോർ ആകാറില്ലായിരുന്നു. 2023 മോഹൻലാൽ എന്ന താരത്തിന്റേയും അഭിനേതാവിന്റെയും ഉയിർത്തെഴുന്നേൽപ്പിനു സാക്ഷ്യംവഹിക്കുമോ എന്നാണ് ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം, ജീത്തു ജോസഫിന്റെ റാം, മോഹൻലാൽ തന്നെ സംവിധാനം ചെയ്യുന്ന ബറോസ്, എംമ്പുരാൻ തുടങ്ങി ഒരുപിടി നല്ല പ്രൊജക്ടുകൾ അദ്ദേഹത്തിനായി 2023 ൽ ഒരുങ്ങുന്നുണ്ട്.
കടുവയായി പൃഥ്വി
നടനാണ്, സംവിധായകനാണ്, നിർമ്മാതാവാണ്, വിതരണക്കാരനാണ്.... സൗത്ത് ഇന്ത്യൻ സിനിമയിൽ ശരിക്കും വെന്നിക്കൊടി പാറിക്കയാണ് പൃഥ്വിരാജ് സുകുമാരൻ. മലയാള സിനിമയുടെ എല്ലാമേഖലകളിലും ഇറങ്ങിക്കളിക്കുന്ന ഓൾറൗണ്ടർ വേറെയില്ല. നടൻ എന്ന നിലയിലും പൃഥ്വിക്ക് നേട്ടങ്ങളൂടെ വർഷമായിരുന്നു ഇത്. ഷാജികൈലാസിന്റെ കടവയും, ഡിജോ ജോസ് ആന്റണിയുടെ ജനഗണമനയും 50 കോടിയിലേറെ കളക്റ്റ് ചെയ്തു. ജനഗണമനയിലെ 'ഈ രാജ്യം ആരുടെയും തന്തയുടെ വകയല്ല' എന്ന പൃഥ്വിയുടെ മരണമാസ് ഡയലോഗ് അക്ഷരാർത്ഥത്തിൽ സോഷ്യൽ മീഡിയ ഏറ്റെടുത്തു. കടുവയിലെ 'കുരുവിനാക്കുന്നിൽ കുര്യച്ചൻ' പ്രകൃതിപ്പടങ്ങളിൽനിന്ന് മലയാള സിനിമയുടെ മോചനം കൂടിയാണ് ഉറപ്പാക്കിയത്. ക്രിസ്തുമസ് റിലീസായെത്തിയ കാപ്പയും വിജയചിത്രമാവുമെന്നാണ് റിപ്പോർട്ടുകൾ.
സംവിധാനം ചെയ്ത രണ്ടാമത്തെ പ്രോജക്ട് ബ്രോ ഡാഡിക്ക, ലൂസിഫറിന്റെ എവിടെയും എത്തിയില്ലെങ്കിലും വിജയചിത്രമാണ്. അപ്പനും മകനുമായുള്ള മോഹൻലാൽ-പൃഥ്വി കോമ്പോയും ജനം ആസ്വദിച്ചു. ഈ വർഷം പൃഥ്വിക്ക് നഷ്ടക്കച്ചവടമായ സിനിമ വൻ ഹൈപ്പോടെ വന്ന അൽഫോൻസ് പുത്രന്റെ ഗോൾഡ് ആയിരുന്നു. ഇനീഷ്യൽ കളക്ഷന് അപ്പുറം ചിത്രം ഒന്നുമായില്ല. പക്ഷേ മോഹൻലാലിലും മമ്മൂട്ടിക്കുശേഷം മലയാള ചലച്ചിത്ര വിപണിയെ നിയന്ത്രിക്കുക ഇദ്ദേഹം തന്നെയാണെന്ന് ഉറപ്പിക്കാം.
തല്ലിൽ ടൊവീനോ, കേസിൽ കുഞ്ചാക്കോ
ഈയടുത്തകാലത്ത്, ഒരു മലയാള ചിത്രം കാണാൻ യുവാക്കൾ തീയേറ്ററിൽ അടിപിടികൂടിയിട്ടുണ്ടെങ്കിൽ അതേ ഒന്നേയുള്ളൂ. തല്ലുമാല. ചടുലമായി എഡിറ്റിങ്ങും പാട്ടും തല്ലുമായി വേറിട്ട അനുഭവം തീർത്ത ഈ ഖാലിദ് റഹ്‌മാൻ ചിത്രം, 75കോടിയോളമാണ് തീയേറ്ററിൽനിന്ന് മാത്രം നേടിയത്. ഈ ഒഒറ്റ ചിത്രത്തോടെ സൂപ്പർ താരത്തിന് സമാനമായ ഇമേജാണ് ടൊവീനോക്ക് കിട്ടിയത്. നേരത്തെ മിന്നൽ മുരളിയിലുടെ പാൻ ഇന്ത്യൻ താരമായ നടനാണ് ടൊവീനോ. തെലുങ്കിലെയും കന്നഡയിലെയുമൊക്കെ യുവതാരങ്ങളെപ്പോലെ മലയാളത്തിന്റെ ബ്രാൻഡ് അംബാസിഡർ ആവാൻ കഴിയുന്ന നടനാണ് ടൊവീനോ. പക്ഷേ ഏറെ പ്രതീക്ഷയോടെ എത്തിയ ടൊവീനോയുടെ നാരദൻ, വാശി എന്നീ ചിത്രങ്ങളിൽ ബോക്സോഫീസിൽ തകർന്നെങ്കിലും ഒടിടിയിലെത്തിയ ഡിയർ ഫ്രണ്ട് പ്രേക്ഷക ശ്രദ്ധ നേടി. വാശിയും പക്ഷേ നല്ല ചിത്രമെന്ന നിരൂപക പ്രശംസ നേടിയിരുന്നു.
മലയാള സിനിമ കോടതികയറി വർഷം എന്നാണ് 2022 അറിയപ്പെടുന്നത്്. ഒരു ഡസനോളം കോർട്ട് റും ഡ്രാമകളാണ് ഈ വർഷം ഉണ്ടായത്. അതിൽ എറ്റവും പ്രധാനപ്പെട്ടതായിരുന്നു 50 കോടിക്ക് മുകളിൽ കളക്്റ്റ് ചെയ്ത കുഞ്ചാക്കോ ബോബന്റെ 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രം. ദേവദൂതർ പാടി എന്ന ചിത്രത്തിന്റെ റീമിക്സിലെ കുഞ്ചാക്കോയുടെ ഡാൻസ് വൈറലോടുവൈറൽ ആയിരുന്നു.
ദുൽഖറും പ്രണവും മുന്നോട്ട്
കഴിഞ്ഞ വർഷം കുറുപ്പ് എന്ന സൂപ്പർ ഹിറ്റ് ഉണ്ടാക്കിയ ദുൽഖർ സൽമാന്റെതായി ഒടിടി റിലീസ് ആയ റോഷൻ ആൻഡ്രൂസ് ചിത്രം സല്യൂട്ട് മാത്രമാണ് ഈ വർഷം ഉണ്ടായിരുന്നത്. അതാവട്ടെ ആവറേജിൽ ഒതുങ്ങി. പക്ഷേ ഒടിടിയിൽ സബ്ടൈറ്റിൽ ഉള്ളതിനാൽ തെലുങ്കിലും തമിഴിൽനിന്നുപോലും പതിനായിരങ്ങൾ ദുൽഖർ ചിത്രം കണ്ടു. അവിടെയാണ് ഈ നടന്റെ വളർച്ച. മലയാളത്തിൽനിന്ന് ഒരു പാൻ ഇന്ത്യൻ സ്റ്റാർ ഉണ്ടാവുകയാണെങ്കിൽ അത് ദുൽഖർ ആയിരിക്കും. തെലുങ്കിൽ നിന്നുമെത്തിയ സീതാരാമവും ഹിന്ദി ചിത്രം ചുപ്പും അതാതിടത്ത് വിജയമാണ് നേടിയത്. പക്ഷേ സീതാരാമം അടക്കമുള്ള ചിത്രങ്ങൾ മലയാളി പ്രേക്ഷകരെ സംബന്ധിച്ച് ആവറേജ് മാത്രമാണ്. അന്യഭാഷകളിലെ തിരക്കുമൂലം മലയാളത്തിൽ ദുൽഖറിന് പ്രൊജക്റ്റുകൾ വല്ലാതെ ഏറ്റെടുക്കാൻ കഴിയുന്നില്ല.
മമ്മൂട്ടിയുടെ മകൻ എന്ന ഇമേജിൽനിന്ന് ദുൽഖർ എന്നോ പുറത്തുകടന്നതുപോലെ, മോഹൻലാലിന്റെ പുത്രൻ എന്നതിൽനിന്ന് കുതറിച്ചാടി സ്വന്തമായി ഒരു വ്യക്തിത്വം പ്രണവ്് മോഹൽലാൽ ഉണ്ടാക്കിയെടുക്കുന്നതും പോയവർഷമാണ്. ഹൃദയം എന്ന ഒറ്റ് ചിത്രത്തിലൂടെ അയാൾ കുടിയേറിയത് മലയാളികളുടെ ഹൃദയത്തിലേക്കാണ്. പാട്ടുകളിലും ഡയലോഗ് ഡെലിവറിയിലും, വികാര നിയന്ത്രണത്തിലുമെല്ലാം, അയാൾ ശരിക്കും പൊളിക്കയാണ്. തുടർച്ചയായി ചിത്രം ചെയ്യാത്തത് പ്രണവിന്റെ ഒരു പ്രശ്നമായി മാറുന്നുണ്ട്.
ബേസിൽ ജോസഫും, സിജുവിൽസനും
ഹൃദയത്തിന്റെ സംവിധായകനായി വലിയ വിജയം നേടിയ വിനീത് ശ്രീനിവാസൻ നായകനായും വിജയിച്ചു. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിലെ നെഗറ്റീവ് ഷേഡുള്ള കഥാപാത്രം പ്രേക്ഷക പിന്തുണ നേടിയിരുന്നു. വലിയ താരങ്ങളുടെ ഇടയിൽ ചെറിയവനായെത്തി സർപ്രൈസ് വിജയം നേടുന്ന പ്രതിഭയാണ് ബേസില് ജോസഫ്. ഓണം റിലീസായെത്തിയ പാൽതു ജാൻവറിലൂടെ ബോക്സോഫീസിൽ പരിക്കേൽക്കാതെ രക്ഷപെട്ട ബേസി, ജയജയജയജയഹെയിലൂടെ 2022 ലെ അപ്രതീക്ഷിത ബ്ലോക്ക്‌ബസ്റ്റർ വിജയം നേടി.
ഇതോടെ മലയാളത്തിലെ താരമൂല്യമുള്ള നായകനായി മാറിയിരിക്കുകയാണ് സംവിധായകനായ ബേസിൽ. 2019 ലെ നായക നിരയിൽ താരമൂല്യം വർധിപ്പിച്ച മറ്റൊരാൾ സിജു വിൽസനാണ്. പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ ചരിത്ര പുരുഷൻ ആറാട്ടുപുഴ വേലായുധ പണിക്കരായി അഭിനയത്തിലും ആകാരത്തിലും തയ്യാറെടുപ്പോടെയാണ് താരം പ്രത്യക്ഷപ്പെട്ടത്. നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ ഭാവിയിലെ ഒരു സൂപ്പർ താരമായി സിജു മാറുമെന്ന് ഉറപ്പാണ്.
നിവിനും ജയസൂര്യക്കും നഷ്ടങ്ങൾ
ജയസൂര്യ, നിവിൻപോളി, ആസിഫലി, ഉണ്ണിമുകന്ദൻ, ഫഹദ്ഫാസിൽ, ഷെയിൻനിഗം അടക്കമുള്ള ഒരുപാട് താരങ്ങൾ ഇന്ന് മലയാളത്തിലുണ്ട്. പക്ഷേ അവർക്കൊന്നും അത്ര നല്ല വർഷമായിരുന്നില്ല കടന്നുപോകുന്നത്. ജയസുര്യക്ക് ഇത് പരാജയങ്ങളുടെ വർഷമായിരുന്നു. മഞ്ജുവാര്യർക്കൊപ്പം ചെയ്ത മേരി ആവാസ് സുനോ, ജോൺ ലൂദർ, ടൈറ്റിൽ വിവാദചിത്രം ഈശോ എന്നിവയൊന്നും ആവറേജിനപ്പുറം എത്തിയില്ല. ഫഹദിന് ഒറ്റ മലയാള ചിത്രമാണ് ഉണ്ടായിരുന്നത്. മലയൻ കുഞ്ഞ്. പക്ഷേ അതും വലിയ വിജയം ആയില്ല. പക്ഷേ ഫഹദ് ഫാസിൽ തമിഴ് ചിത്രം വിക്രത്തിലൂടെ വലിയ നേട്ടം കൊയ്തു. കമൽഹാസൻ, വിജയ് സേതുപതി തുടങ്ങിയവർക്കൊപ്പം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് വിക്രത്തിലൂടെ ഇന്ത്യയാകെ ശ്രദ്ധിക്കപ്പെടുന്ന പ്രകടനം നടത്താൻ ഫഹദിനായി.
കഴിഞ്ഞ രണ്ടുവർഷമായി ബോക്സോഫീസിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ നിവിന് കഴിഞ്ഞിട്ടില്ല. പടവെട്ട് ഭേദപ്പെട്ട വിജയം നേടിയതാണ് നിവിന് ആകെയുള്ള ആശ്വാസം. ഏറെ പ്രതീക്ഷ സമ്മാനിച്ച മഹാവീര്യറിനോടും, സാറ്റർഡേ നൈറ്റിനോടും പ്രേക്ഷകർ മുഖം തിരിച്ചു. മേപ്പടിയാന്റെ വിജയമാണ് ഉണ്ണി മുകുന്ദനു ആശ്വാസം നൽകുന്നത്. ആസിഫ് അലിയുടെ കുറ്റവും ശിക്ഷയും, ഇന്നലെ വരെ, മഹാവീര്യർ എന്നീ ചിത്രങ്ങൾ പ്രതീക്ഷ നൽകിയെങ്കിലും പ്രേക്ഷക പിന്തുണ നേടാനായില്ല. ത്രില്ലർ കഥ പറഞ്ഞ കൂമനും ശരാശരി വിജയമായി. ഷെയിൻ നിഗത്തിനും ഇത് തിരിച്ചടിയുടെ കാലമാണ്. ഒടിടിയിലെത്തിയ ഭൂതകാലത്തിലെ പ്രകടനം പ്രേക്ഷകർ ശ്രദ്ധിച്ചെങ്കിലും തിയറ്ററിലെത്തിയ വെയിലും ഉല്ലാസവും തീർത്തും പരാജയപ്പെട്ടു. റോഷൻ മാത്യുവിനു ആക്ഷൻ പാക്കേജുമായെത്തിയ നൈറ്റ് ഡ്രൈവും ഒരു തെക്കൻ തല്ലുകേസും കാര്യമായ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയില്ല.
ദിലീപിന് ഒറ്റ ചിത്രവുമില്ല
ജയറാം, സുരേഷ് ഗോപി തുടങ്ങിയ പഴയ തലമുറക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പാപ്പൻ എന്ന ചിത്രത്തിലെ റിട്ടയേർഡ് പൊലീസ് കഥാപാത്രം ഏബ്രഹാം മാത്യുവായി വീണ്ടും സുരേഷ് ഗോപി ആഞ്ഞ് ശ്രമിച്ചെങ്കിലും ജോഷി ചിത്രം ആവറേജിനും അപ്പുറം പോയില്ല. .രണ്ടാമത്തെ റിലീസ് മേം ഹൂം മൂസ പരാജയമായി. ജയറാമിനും കാര്യങ്ങൾ ഗുണകരമായിരുന്നില്ല. മലയാളത്തിൽ ആകെ റിലീസായത് മകൾ മാത്രമായിരുന്നു. കുടുംബ പ്രേക്ഷകരുടെ ഹിറ്റ് കോമ്പോ ജയറാം- സത്യൻ അന്തിക്കാട് ടീം തീർത്തും പ്രേക്ഷകരെ നിരാശരാക്കി. ഇതേ കാലയളിൽ തെലുങ്കിൽ നിന്നുമെത്തിയ രാധേ ശ്യാമിലും, മണിരത്നത്തിന്റെ തമിഴ് ചിക്രം പൊന്നിയിൻ സെൽവനിലും, ക്യാരക്ടർ റോളുമായി ജയറാം തിളങ്ങി. ദിലീപിനു ഈ വർഷം റിലീസ് ഒന്നുമുണ്ടായിരുന്നില്ല. ശരിക്കും ഫീഡ് ഔട്ടായ അവസ്ഥയാണ് കേസും കൂട്ടവുമായി നടക്കുന്ന ഈ മൂൻ 'ജനപ്രിയ നായകൻ'.
അപ്പൻ എന്ന ഒറ്റ ചിത്രം മതി അലൻസിയർ ലോപ്പസ് എന്ന നടന്റെ റേഞ്ച് മനസ്സിലാക്കാൻ. ഒരു കട്ടിലിൽ തളർന്നു കിടന്ന്, ഒരാൾക്ക് ചെയ്യാൻ കഴിയുന്നതിന്റെ മാക്സിമം അയാൾ ചെയ്തു കൂട്ടിയിട്ടുണ്ട്. ലളിതം സുന്ദരവും, ഒരു തെക്കൻ തല്ലു കേസുമാണ് ബിജു മേനോന്റെ സാന്നിധ്യം അറിയിച്ചത്. വർഷാവസാനം നാലാം മുറയും തിയറ്ററിലെത്തിയിട്ടുണ്ട്. ജോജു ജോർജിന് ഒരുപിടി ചിത്രങ്ങളുണ്ടായിരുന്നെങ്കിലും പ്രേക്ഷകർ ഓർത്തിരിക്കുന്ന കഥാപാത്രങ്ങളൊന്നും തന്നെ ലഭിച്ചില്ല. സൗബിൻ ഷാഹിർ ഇലവീഴാ പൂഞ്ചിറയും ഭീഷ്മപർവവും ഗുണകരമായപ്പോൾ നടനെന്ന നിലയിൽ വളരെ വിമർശനത്തിനും ഈ വർഷം ഇടം സൃഷ്ടിച്ചു. സിബിഐ 5, ജാക്ക് ആൻഡ് ജിൽ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം സൗബിനെ പ്രേക്ഷകരിൽ നിന്നും അകറ്റി നിർത്തിയ കാഴ്ചയായിരുന്നു കണ്ടത്.
സുരാജ് വെഞ്ഞാറമ്മൂടിനു ജന ഗണ മനയിലെ പൊലീസ് കഥാപാത്രമാണ് ഈ വർഷം പെരുമ നേടിക്കൊടുത്തത്. ഹെവൻ, പത്താം വളവ്, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, റോയി തുടങ്ങിയ ചിത്രങ്ങളിലൊക്കെ നായകനായെത്തിയെങ്കിലും പ്രേക്ഷകരിൽ സ്വാധീനം ചെലുത്താനാവാതെ പോയി. ധ്യാൻ ശ്രീനിവാസൻ ഒരുപിടി ചിത്രങ്ങളിൽ നായകനായെങ്കിലും ത്രില്ലർ ജോണറിലൊരുക്കിയ ഉടൽ മാത്രമാണ് ആശ്വസിക്കാനുള്ള വക നൽകിയത്. അനൂപ് മേനോൻ, ഷറഫുദ്ദീൻ, രമേഷ് പിഷാരടി, ഷൈൻ ടോം ചാക്കോ, ആന്റണി വർഗീസ്, അർജുൻ അശോകൻ, മാത്യു തോമസ് തുടങ്ങിയ ഒരുപിടി താരങ്ങളും നായകനായി വെള്ളിത്തിരയിൽ നിറഞ്ഞെങ്കിലും നേട്ടമുണ്ടാക്കാൻ സാധിച്ചില്ല.
നടികളിൽ ദർശനയും കല്യാണിയും
2022ലെ വനിതാ താരം ദർശനയാണെന്നു പറയാം. ഹൃദയവും ജയജയജയഹേയും ശരിക്കും തകർത്തു. ഹൃദയത്തിലെ ദർശനാ എന്ന ഗാനം അത്രമേൽ യുവ തലമുറ കൊണ്ടാടിയിരുന്നു. പ്രണവ് മോഹൻലാലിന്റെ നായികയായി ഹൃദയത്തിൽ തന്റെ പേരിൽ തന്നെയാണ് ദർശന പ്രത്യക്ഷപ്പെട്ടത്. കുടുംബ പ്രേക്ഷകരുടെ മനസ് കവരുന്നത് ജയ ജയ ജയ ജയ ഹേയിലെ ജയയിലൂടെയാണ്. പ്രതികരിക്കുന്ന സ്ത്രീത്വത്തിന്റെ പ്രതിരൂപമായി ആ കഥാപാത്രം മാറുന്നുണ്ട്. കല്യാണി പ്രിയദർശനും ഹിറ്റകളുടെ റാണിയായിരുന്നു. ബ്രോ ഡാഡിയിലൂടെ പൃഥ്വിരാജിനും ഹൃദയത്തിലൂടെ പ്രണവ് മോഹൻലാലിനും തല്ലുമാലയിലൂടെ ടോവിനോയ്ക്കും നായികയായി. ടൈപ്പായിപ്പോയില്ലെങ്കിൽ മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളായി കല്യാണി മാറുമെന്ന് ഉറപ്പാണ്.
ശ്രദ്ധേയായ മറ്റൊരു നടി ഗ്രേസ് ആന്റിണിയാണ്. റോഷാക്കിൽ മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന കഥാപാത്രത്തെ അനായാസം പ്രകടമാക്കാൻ ഗ്രേസിനു സാധിച്ചു. കോമഡി മാനറിസങ്ങളുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു കയ്യടി നേടിയിട്ടുള്ള ഗ്രേസ് റോഷാക്കിലും അപ്പനിലും കയ്യടി നേടി. ഈ ചിത്രത്തിലെ ബിന്ദു പണിക്കരുടെ വേഷവും കിടിലം തന്നെയാണ്. 2022 ലെ പ്രേക്ഷകരെ വിസ്മയിപ്പിച്ചത് ദിവ്യ പ്രഭയാണ്. ക്യാരക്ടടർ റോളുകളിലൂടെ പ്രേക്ഷകർക്കു പരിചിതമായ ദിവ്യ പ്രഭ കുഞ്ചാക്കോ ബോബനൊപ്പം അറിയിപ്പിൽ നായിക വേഷത്തെ അവതരിപ്പിച്ചാണ് പ്രേക്ഷകരെ വിസ്മയിപ്പിച്ചത്. ഡൽഹിയിലെ ഫാക്ടറി ജീവനക്കാരിയായ രശ്മിയെന്ന കഥാപാത്രത്തിലൂടെ നായിക നിരയിലേക്ക് തന്റെ പ്രതിഭ കൊണ്ടു അറിയിപ്പ് നടത്തുകയായിരുന്നു ദിവ്യ.
ചതുരം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ ശരിക്കും ഞെട്ടിപ്പിക്കുകയായിരുന്നു സ്വാസിക. സ്നേഹവും അതിനെക്കാളേറെ വെറുപ്പമുള്ള ഒരു ചതുരത്തിലേക്ക് പറിച്ചു നടുന്ന സെൽനയുടെ ജീവിതം സ്വാസികയുടെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രമാണ്. അതുപോലെ ഉടലിലെ ദൂർഗാലക്ഷ്മിയുടെ കഥാപാത്രവും വേറിട്ടതായിരുന്നു.
മികച്ച നടിയിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ രേവതിയുടെ ശക്തമായ പാത്രാവിഷ്‌കാരത്തിനുള്ള ഇടമായിരുന്നു ഭൂതകാലം എന്ന ചിത്രം. മലയാള സിനിമിലേക്ക് മറ്റൊരു അമ്മ ചുവടുവെച്ചത് സൗദി വെള്ളക്കയിലൂടെയാണ്. നവാഗതയായ ദേവി വർമ തന്റെ എഴുപത്തിയഞ്ചാം വയസിലാണ് ആയിഷുമ്മ എന്ന കഥാപാത്രത്തിലൂടെ സിനിമയിലെത്തുന്നത്. മ സീനിയർ താരം മഞ്ജു വാര്യർക്ക് ഈ വർഷം ശുഭകരമായിരുന്നില്ല. ലളിതം സുന്ദരം, മേരി ആവാസ് സുനോ, ജാക്ക് ആൻഡ് ജിൽ എന്നീ ചിത്രങ്ങളുമായെത്തിയെങ്കിലും പ്രേക്ഷകർ ഒട്ടും പിന്തുണ നൽകിയില്ല. ജാക്ക് ആൻഡ് ജില്ലിലെ കഥാപാത്രം വിമർശനവും സൃഷ്ടിച്ചു.
വാൽക്കഷ്ണം: പ്രകൃതിപ്പടങ്ങളുടെ ചർവിത ചർവ്വണത്തിൽനിന്ന് മലയാള സിനിമ രക്ഷപ്പെട്ട വർഷം കൂടിയാണ് കടന്നുപോവുന്നത്. ക്ലാസും മാസും ചേർന്ന വൈവിധ്യങ്ങളിലൂടെ മാത്രമേ ഒരു ഇൻഡസ്ട്രിക്ക് പച്ചപിടിക്കാൻ കഴിയൂവെന്ന് തിരിച്ചറിയുന്നത് തന്നെ ആശ്വാസം.
Stories you may Like
- ബോക്സോഫീസിൽ കോടികൾ കിലുങ്ങുമ്പോഴും ഇന്നും തിളങ്ങുന്ന ചിത്രം - സഫീർ അഹമ്മദ് എഴുതുന്നു
- '1921 പുഴ മുതൽ പുഴ വരെ'യ്ക്ക് നല്ല പ്രതികരണങ്ങൾ; രാമസിംഹൻ ചിത്രം പ്രതീക്ഷയിൽ
- കഞ്ചാവ്-കാരവൻ-കൃത്യനിഷ്ഠയില്ലായ്മ-ഈഗോ! ന്യൂജൻ താരങ്ങളാൽ മലയാള സിനിമ മുടിയുമ്പോൾ
- പൊട്ടിച്ചിരിയുടെ ബോക്സ് ഓഫീസ് കിലുക്കത്തിന് 32 വയസ്
- ന്യൂജൻ ഡയറക്ടർ ഹീറോ എൽജെപിയുടെ കഥ
- TODAY
- LAST WEEK
- LAST MONTH
- ഇന്ത്യക്കാരായ ഹിന്ദുക്കൾ രാജ്യം വിടണമെന്ന സിഖ്സ് ഫോർ ജസ്റ്റീസ് സംഘടനയുടെ ആഹ്വാനം എല്ലാ പരിധികളും ലംഘിക്കുന്നത്; എതിർത്ത് കാനഡയിലെ മന്ത്രിമാരും; ഹിന്ദു കനേഡിയൻ വംശജർ ആശങ്കയിൽ
- കരുവന്നൂരിലെ 300കോടിയുടെ തട്ടിപ്പിന്റെ പേടിയിൽ നിക്ഷേപകർ; സഹകരണ ബാങ്കുകളിൽ പണം പിൻവലിക്കാനെത്തുന്നവരുടെ തിരക്ക്; ലോക്കർ ഉപേക്ഷിക്കുന്നവരും ഒട്ടേറെ; ബാങ്ക് അധികൃതർ ഉറപ്പുകൊടുത്തിട്ടും ജനങ്ങളുടെ ഭീതി അകലുന്നില്ല
- ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം ഇന്ത്യയുടെ തലയിൽ വച്ചുകെട്ടാനുള്ള നീക്കം പൊളിഞ്ഞു; യുഎന്നിൽ കിണഞ്ഞുപരിശ്രമിച്ചിട്ടും നിരാശ മാത്രം ഫലം; ദേശീയ സുരക്ഷയിലെ മോദി സർക്കാരിന്റെ വിട്ടൂവീഴ്ചയില്ലാത്ത നിലപാടിന് കയ്യടി കിട്ടുമ്പോൾ കൗശലം പാളിയ ജാള്യതയിൽ ട്രൂഡോ
- നിയമന വിവരം അറിഞ്ഞത് ടിവിയിൽ; തന്നോട് ആലോചിക്കാതെ നൽകിയ പദവി വേണ്ട; സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷൻ സ്ഥാനം സുരേഷ് ഗോപി ഏറ്റെടുക്കില്ലെന്ന് റിപ്പോർട്ട്; അതൃപ്തി ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിക്കും
- കുറ്റകൃത്യങ്ങളെയും ആക്രമണങ്ങളെയും കാനഡ രാഷ്ട്രീയമായി അംഗീകരിക്കുന്നുവെന്ന് തിരിച്ചടിച്ച് ഇന്ത്യ; തെളിവുകൾ പുറത്തു കൊടുക്കില്ലെന്ന് കാനഡ; വീസ നൽകുന്നത് നിർത്തിവച്ചത് പഞ്ചാബികളെ പ്രതികൂലമായി ബാധിക്കുമെന്ന് കോൺഗ്രസ്; ഇന്ത്യാ-കാനഡ ബന്ധം ഉലച്ചിലിൽ
- ജി-20 ഉച്ചകോടിക്കിടെ, അതീവസുരക്ഷയുള്ള പ്രസിഡൻഷ്യൽ സ്യൂട്ടിൽ താമസിക്കാൻ വിസമ്മതിച്ച് ജസ്റ്റിൻ ട്രൂഡോ; എയർ ബസ് വിമാനം കേടായപ്പോൾ എയർ ഇന്ത്യ വൺ നൽകാമെന്ന് പറഞ്ഞിട്ടും സ്വീകരിച്ചില്ല
- കൈയിലുണ്ടെന്ന് പറയുന്ന ഇലക്ട്രോണിക് തെളിവ് പുറത്തു വിടാതെ വീമ്പു പറച്ചിലിൽ എല്ലാം ഒതുക്കി ട്രൂഡോ; ഭീകരവാദികളെ സംരക്ഷിക്കുന്നതിനെ അംഗീകരിക്കില്ലെന്ന് ഇന്ത്യയും; കാനഡ ഭീകരർക്ക് സുരക്ഷിത താവളമാകുമ്പോൾ
- കാനഡയുടെ ആരോപണം ഗൗരവത്തോടെ കാണുന്നു; ഇന്ത്യയ്ക്ക് പ്രത്യേക ഇളവ് നൽകാൻ സാധിക്കില്ല; ഞങ്ങൾ ഇതിൽ ഇടപെട്ടു കൊണ്ടിരിക്കും; നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം കാനഡ ആവർത്തിക്കവേ നിലപാട് അറിയിച്ചു അമേരിക്ക
- ജമ്മു കശ്മീരിൽ നിരവധി നടപടികളിലൂടെ താരപരിവേഷം ലഭിച്ച പൊലീസ് ഓഫിസർ; ഭീകരരെ സഹായിച്ച പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട്; ഷെയ്ഖ് ആദിൽ മുഷ്താഖ് തീവ്രവാദ ബന്ധത്തിൽ അകത്താകുമ്പോൾ
- ഏജന്റിനുള്ള കമ്മീഷനായ രണ്ടരക്കോടി കിട്ടുക കോഴിക്കോട്ടെ ബാവാ ഏജൻസിക്ക്; വാളയാറിലെ ഗുരുസ്വാമിക്ക് പങ്ക് കൊടുക്കണമോ എന്ന് തിരുമാനിക്കേണ്ടത് പ്രധാന ഏജൻസി; തമിഴ്നാട്ടുകാർക്ക് നാലു പേർക്കും കൂടി കിട്ടുക 12.88 കോടിയും; തിരുവോണം ബമ്പറിൽ ഭാഗ്യശാലികൾ എത്തുമ്പോൾ
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
- ഒമാനിൽ നിന്നെത്തിയ വിമാനത്തിലെ 186 യാത്രക്കാരിൽ 113 പേരും കള്ളക്കടത്തുകാർ; പിടിച്ചെടുത്തത് 14 കോടിയോളം രൂപയുടെ വസ്തുക്കൾ
- ജി 20യിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തിയപ്പോൾ കിട്ടിയത് തണുത്ത പ്രതികരണം; രാഷ്ട്രീയ പ്രതിച്ഛായ മങ്ങിയതോടെ രണ്ടും കൽപ്പിച്ചു ട്രൂഡോയുടെ സിഖ് രാഷ്ട്രീയക്കളി; ഇന്ത്യൻ മറുപടിയോടെ വിഷയം കൂനിന്മേൽ കുരുപോലെ
- മുഖമടച്ചുള്ള ഇന്ത്യൻ മറുപടിയിൽ പ്രതിരോധത്തിലായി ട്രൂഡോ! ഇന്ത്യയെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയല്ല; ഇന്ത്യൻ സർക്കാർ അതീവ ഗൗരവത്തോടെ വിഷയത്തെ കാണണം; ഞങ്ങൾക്ക് ഉത്തരങ്ങൾ വേണമെന്ന് കനേഡിയൻ പ്രധാനമന്ത്രി
- ജി-20 ഉച്ചകോടിക്കിടെ, അതീവസുരക്ഷയുള്ള പ്രസിഡൻഷ്യൽ സ്യൂട്ടിൽ താമസിക്കാൻ വിസമ്മതിച്ച് ജസ്റ്റിൻ ട്രൂഡോ; എയർ ബസ് വിമാനം കേടായപ്പോൾ എയർ ഇന്ത്യ വൺ നൽകാമെന്ന് പറഞ്ഞിട്ടും സ്വീകരിച്ചില്ല
- രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ ബീച്ചിലെ ഇടിമിന്നലിന്റെ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്; നടക്കാൻ ഇറങ്ങിയ യുവതിയും ബീച്ചിലെ കച്ചവടക്കാരനും തത്ക്ഷണം കൊല്ലപ്പെട്ടു
- കാനഡയിലെ ഇന്ത്യൻ പൗരന്മാരും വിദ്യാർത്ഥികളും അതീവ ജാഗ്രത പുലർത്തണം; പ്രശ്നബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ മുൻകരുതൽ സ്വീകരിക്കണം; മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം; സ്ഥിതിഗതികൾ അജിത് ഡോവലുമായി വിലയിരുത്തി അമിത് ഷാ
- 'കേരളാ പാചക വിദഗ്ദ്ധനെ ആവശ്യമുണ്ട്, കേരളാ ഭക്ഷണം മാത്രം, പുരുഷന്മാർ ലേഡീസ് ഹോസ്റ്റലിൽ താമസിക്കണം': പരസ്യം വൈറലായതോടെ മുതലാളിയുടെ ഫോണിന് വിശ്രമമില്ല; ആ പണിക്ക് ആളെ എടുത്തെന്ന് ഉടമ രാമനാഥൻ; പരസ്യത്തിലെ കൗതുകം മറുനാടൻ അന്വേഷിച്ചപ്പോൾ
- ഇമ്പോസിഷൻ എഴുതിക്കൊണ്ടു വരാത്തതിന് സാർ എഴുന്നെപ്പിച്ചു നിർത്തിയിരിക്കുവാണ്! പിണറായി പ്രസംഗിക്കുമ്പോൾ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കുന്ന ഭീമൻ രഘു; അലൻസിയറിനൊപ്പം ചലച്ചിത്ര അവാർഡ് വേദിയിൽ മറ്റൊരു ചർച്ചയായി ഭീമൻ രഘുവും
- ഏതു നഴ്സാണ് യുകെയിൽ കുടുങ്ങി കിടക്കുന്നത്? കഥ പറയുമ്പോൾ യുകെയിൽ മലയാളികൾ ജീവിച്ചിരിപ്പുണ്ടെന്ന് കൂടി ഓർമ്മിക്കണം; പുല്ലു വെട്ടാൻ പോയാലും നല്ല കാശു കിട്ടുന്ന സ്ഥലമാണ് യുകെ എന്നോർമ്മിപ്പിച്ച് മാഞ്ചസ്റ്ററിലെ ജിബിൻ റോയ് താന്നിക്കൽ
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്‌മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- നാല് തലമുറ വരെ മാതാപിതാക്കളും മക്കളുമടക്കം പരസ്പരം പ്രത്യൂദ്പാദനം നടത്തി രഹസ്യ ജീവിതം നയിച്ച ലോകത്തിലെ ഏറ്റവും വലിയ 'ഇൻബ്രെഡ്' കുടുംബം പിടിയിൽ; ഓസ്ട്രേലിയയിലെ കോൾട്ട് വംശത്തെ പിടികൂടിയത് കളിച്ചു കൊണ്ടിരുന്ന കുട്ടി കുടുംബത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ കൂട്ടുകാരെ അറിയിച്ചപ്പോൾ
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- വന്ദേഭാരതിലെ കാമറയിൽ പതിഞ്ഞത് പാളത്തിന് സമീപം ഫോൺ ചെയ്ത് നിൽക്കുന്ന പ്രതിയുടെ ദൃശ്യം; സാമ്യം തോന്നിയ നൂറോളം പേരെ രഹസ്യമായി നിരീക്ഷിച്ചു; ഇവരുടെ മൊബൈൽ ടവർ ലൊക്കേഷനും ശേഖരിച്ചു; പ്രതിയെ കുരുക്കിയത് ആർ.പി.എഫ് - പൊലീസ് സംയുക്ത അന്വേഷണ സംഘം
- ഇൻസ്റ്റാഗ്രാം വഴിയുള്ള പരിചയം പ്രണയമായി; മലയാളി യുവാവിനും സൗദി യുവതിക്കും വിവാഹത്തിലൂടെ ഒന്നിക്കാൻ തടസ്സമായി നിയമങ്ങൾ; കുടുംബങ്ങളുടെ എതിർപ്പും പ്രതിസന്ധി
- 'സർ തെറ്റിദ്ധരിക്കരുത്; ഇത് ഓർമപ്പെടുത്തൽ മാത്രമാണ്; ഇവന് ഇത് അകത്തിരുന്ന് പറഞ്ഞാൽ പോരേ എന്ന് അങ്ങേക്ക് തോന്നിയേക്കാം; ഇത്രയും പേരുടെ മുന്നിൽ വെച്ച് പറയുമ്പോൾ താങ്കളും ഇതിനെ സീരിയസ് ആയിട്ട് എടുക്കും എന്ന വിശ്വാസത്തിലാണ് ഇത് പറയുന്നത്'; ജയസൂര്യയെ അതിഥിയാക്കി പണി വാങ്ങി മന്ത്രി രാജീവ്; കളമശ്ശേരിയിൽ നടൻ താരമായപ്പോൾ
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍