1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

തനിക്കെതിരെ തിരിയാൻ സാധ്യതയുള്ളവരെയെല്ലാം തിരഞ്ഞുപിടിച്ച് ചാരസംഘടനയെ കൊണ്ട് കൊലപ്പെടുത്തി; ബുദ്ധിജീവികൾ ചിന്തകർ എന്നിവരെയെല്ലാം തടവിലാക്കി; ചെറുകിട കർഷകരെ അടിമകളാക്കി; കൊസാക്കുകൾ എന്ന ഗോത്രങ്ങളെ വംശഹത്യക്ക് ഇരയാക്കി; സ്ത്രീകളെയും കുട്ടികളെയും വെള്ളത്തിൽ മുക്കികൊല്ലാൻ ഉത്തരവിട്ടു; ചുവപ്പു ഭീകരതയിൽ കൊല്ലപ്പെട്ടത് 5 ലക്ഷത്തോളം ജനങ്ങൾ; ലെനിൻ @ 150യിൽ ലോകത്ത് ഉയരുന്നത് ശക്തമായ വിമർശനങ്ങളും പുനർവായനകളും

April 22, 2020 | 10:05 PM IST | Permalinkതനിക്കെതിരെ തിരിയാൻ സാധ്യതയുള്ളവരെയെല്ലാം തിരഞ്ഞുപിടിച്ച് ചാരസംഘടനയെ കൊണ്ട് കൊലപ്പെടുത്തി; ബുദ്ധിജീവികൾ ചിന്തകർ  എന്നിവരെയെല്ലാം തടവിലാക്കി;  ചെറുകിട കർഷകരെ അടിമകളാക്കി; കൊസാക്കുകൾ എന്ന ഗോത്രങ്ങളെ വംശഹത്യക്ക് ഇരയാക്കി; സ്ത്രീകളെയും കുട്ടികളെയും വെള്ളത്തിൽ മുക്കികൊല്ലാൻ ഉത്തരവിട്ടു; ചുവപ്പു ഭീകരതയിൽ കൊല്ലപ്പെട്ടത് 5 ലക്ഷത്തോളം ജനങ്ങൾ; ലെനിൻ @ 150യിൽ ലോകത്ത് ഉയരുന്നത് ശക്തമായ വിമർശനങ്ങളും പുനർവായനകളും

എം മാധവദാസ്

 ഞ്ചടി അഞ്ചിഞ്ചു മാത്രം ഉയരം. ഭൂമിയിൽ ജീവിച്ചത് ആകെ 53 വർഷം. അതിനിടെ ആ മനുഷ്യൻ എന്തെല്ലാം ചെയ്തു! ഇരുപതാംനൂറ്റാണ്ടിലെ ഏറ്റവും ചർച്ചചെയ്യപ്പെട്ട മനുഷ്യരിൽ ഒന്ന് അയാൾ തന്നെയായാണ്. ലെനിൻ. ഇന്ന് അദ്ദേഹത്തിന്റെ 150ാം ജന്മവാർഷികമാണ്. 1870 ഏപ്രിൽ 22 -ന് വോൾഗാ നദിക്കരയിലുള്ള സിംബിർസ്‌ക്ക് എന്ന ചെറുപട്ടണത്തിൽനിന്ന് അലക്‌സാണ്ടർ ഇല്ലിച്ച് ഉല്യാനോവ് വളർന്നത് ലോക തൊഴിലാളി വർഗത്തിന്റെ അമരക്കാരനായിട്ടാണ്. ഇന്ന് 150ാം ജന്മദിനം ആഘോഷിക്കുമ്പോൾ ലെനിൻ നായകനോ അതോ വില്ലനോ എന്ന ചോദ്യത്തിന് സാമൂഹിക ശാസ്ത്രജ്ഞന്മാർക്കുപോലും വ്യക്തമായ ഉത്തരമില്ല. അവശിഷ്ട കമ്യുണിസ്റ്റുകൾക്ക് ഇന്നും ദൈവ സമാനമാണ് ലെനിൻ. പക്ഷേ എതിരാളികൾക്ക് ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന ക്രൂരനും.

' കുറേക്കാലംകൂടി ലെനിൻ ജീവിച്ചിരുന്നെങ്കിൽ റഷ്യയുടെയും യൂറോപ്പിന്റെയും ലോകത്തിന്റെയും ചരിത്രം ഒരുപക്ഷേ കൂടുതൽ പുരോഗമനപരവും ഉള്ളുറപ്പുള്ളതും ആകുമായിരുന്നു.' -ഫിഡൽ കാസ്ട്രോ വാക്കുകൾ ഇങ്ങനെയായിരുന്നു. ലെനിന്റെ ഏറ്റവും മുന്തിനിൽക്കുന്ന സവിശേഷത എന്തെന്ന മാക്‌സിം ഗോർക്കിയുടെ ചോദ്യത്തിന് ഒരു തൊഴിലാളിയായ ദിമിത്രി പാവ്‌ലോവ് പറഞ്ഞത് ഇങ്ങനെയാണ് : 'ലാളിത്യം! സത്യത്തെപ്പോലെ ലളിതമാണ് അദ്ദേഹം.' ഒരു വടക്കുനോക്കിയന്ത്രത്തിലെ സൂചിപോലെ അദ്ദേഹത്തിന്റെ ചിന്ത എപ്പോഴും അധ്വാനിക്കുന്ന ജനങ്ങളുടെ വർഗതാല്പര്യങ്ങളിലേക്ക് ചൂണ്ടിയാണിരുന്നത്.

ചെലവു കുറഞ്ഞ ഹോട്ടലിൽ കയറി കുറച്ചുമാത്രം ഭക്ഷണം കഴിക്കുന്ന ലെനിൻ, തൊഴിലാളി സഖാക്കൾക്ക് വേണ്ടത്ര ഭക്ഷണം കിട്ടിയോ ആർക്കും വിശക്കുന്നില്ലല്ലോ എന്ന് അന്വേഷിക്കുന്ന സഖാക്കളുടെ പ്രിയപ്പെട്ട സഖാവ്. എല്ലാവരും വിശന്നുവലയുമ്പോ പട്ടാളക്കാരും കൃഷിക്കാരും അയച്ചുകൊടുക്കുന്ന ഭക്ഷണം കഴിക്കാൻ ലെനിൻ ലജ്ജിച്ചു. യാതൊരു സുഖസൗകര്യങ്ങളുമില്ലാത്ത അദ്ദേഹത്തിന്റെ വാസസ്ഥലത്ത് തനിക്കു കിട്ടുന്ന ഭക്ഷണം രോഗികൾക്കോ ക്ഷീണംബാധിച്ച സഖാക്കൾക്കോ കൊടുക്കാൻ തിടുക്കംകാട്ടുന്ന ലെനിനെ വരച്ചുവെക്കുന്ന ഗോർക്കി. തൊഴിലാളികൾക്കിടയിൽ നിരന്തരം ചെലവഴിക്കുന്ന ലെനിൻ അവരുടെ ജീവിതത്തിലെ ഏറ്റവും സൂക്ഷ്മമായ അംശങ്ങളെപ്പോലും അന്വേഷിച്ചിരുന്നുവെന്ന് ഗോർക്കി പറയുന്നുണ്ട്. 'സ്ത്രീകളുടെ കാര്യമെങ്ങനെ? വീട്ടുജോലി അവർക്ക് ബുദ്ധിമുട്ടായി തോന്നുന്നില്ലേ? അവർക്കു പഠിക്കാനോ വായിക്കാനോ സമയംകിട്ടുമോ?'' അത്ര സൂക്ഷ്മമായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ.

പക്ഷേ ഇതെല്ലാം കമ്യൂണിസ്റ്റുകളുടെ കൃത്യമായ പ്രൊപ്പഗാൻഡ മനേജ്മെന്റ് മാത്രമാണെന്നും നിരപരാധികളായ ആയിരക്കണക്കിന് മനുഷ്യരെ വിപ്ലവത്തിന്റെ പേരിൽ കൊന്നൊടുക്കിയതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ലെനിനും മാറാൻ കഴിയില്ലെന്നാണ് ജനാധിപത്യ വാദികൾ ചൂണ്ടിക്കാട്ടുന്നത്.

മാർക്സിനെ പുനർജ്ജനിപ്പിച്ചത് ലെനിൻ

1870 ഏപ്രിൽ 22 -ന് വോൾഗാ നദിക്കരയിലുള്ള സിംബിർസ്‌ക്ക് എന്ന ചെറുപട്ടണത്തിലായിരുന്നു ലെനിന്റെ ജനനം, സ്‌കൂളിൽ ഉജ്വലമായ പ്രകടനം നടത്തിയ ആ മിടുക്കനായ വിദ്യാർത്ഥി തുടർന്ന് നിയമം പഠിച്ചു. കസാൻ സർവ്വകലാശാലയിലെ കലാലയ ജീവിതത്തിനിടെ, മൂത്ത സഹോദരനും, അന്നത്തെ വിപ്ലവ പ്രസ്ഥാനങ്ങളിൽ ഒന്നിന്റെ സഹയാത്രികനുമായിരുന്ന അലക്‌സാണ്ടർ ഇല്ലിച്ച് ഉല്യാനോവ് എന്ന സാഷ വധിക്കപ്പെട്ട സംഭവമാണ്, ലെനിനെ വിപ്ലവാശയങ്ങളുടെ തീച്ചൂളയിലേക്ക് എടുത്തുചാടാൻ പ്രേരിപ്പിച്ചത്. വാക്കുകളിലും എഴുത്തിലും വിപ്ലവാംശം അധികരിച്ചപ്പോൾ ലെനിനെ യൂണിവേഴ്സിറ്റിയിൽ നിന്ന് പുറത്താക്കി അധികൃതർ. 1891 -ൽ സന്നദെടുത്ത് പ്രാക്ടീസ് തുടങ്ങിയ ലെനിൻ സെന്റ് പീറ്റേഴ്‌സ്ബർഗിൽ ചെന്ന് അവിടം കേന്ദ്രീകരിച്ച് മുഴുവൻസമയ വിപ്ലവപ്രവർത്തനങ്ങൾ തുടങ്ങി. അന്നത്തെ അദ്ദേഹത്തിന്റെ പല സഹപ്രവർത്തകരെയും പോലെ അദ്ദേഹത്തെയും അന്നത്തെ ഭരണകൂടം അറസ്റ്റുചെയ്ത് സൈബീരിയൻ മരുഭൂമിക്കു നടുവിലുള്ള സുഷെങ്കോയെയിലേക്ക് നാടുകടത്തി.

ശരിക്കും ലെനിൻ ഇല്ലായിരുന്നെങ്കിൽ മാർക്സും ഏഗൽസും എന്നേ ചരമം പൂകുമായിരുന്നു. 1917 -ൽ ബോൾഷെവിക്ക് വിപ്ലവത്തിലൂടെ മാർക്സിന്റേയും ഏംഗൽസിന്റെയും കമ്യൂണിസ്റ്റ് ചിന്താ ധാരകൾക്ക് മൂർത്തരൂപം നൽകി, നൂറ്റാണ്ടുകൾ നീണ്ട സാർ ചക്രവർത്തി ഭരണം അവസാനിപ്പിച്ച്, 'സോവിയറ്റ് യൂണിയൻ' എന്ന ബൃഹത്തായ രാഷ്ട്രത്തിന് രൂപം നൽകിയത് അദ്ദേഹമായിരുന്നു. യഥാർത്ഥനാമം വ്ലാദിമിർ ഇല്ലിച്ച് ഉല്യാനോവ് എന്നായിരുന്നെങ്കിലും, സൈബീരിയയിലെ ഒരു വൻനദിയായ 'ലെന'യെ അടിസ്ഥാനപ്പെടുത്തി അദ്ദേഹം സ്വയം സ്വീകരിച്ച തൂലികാനാമമായ 'ലെനിൻ' എന്നത് പിന്നീട് ജനങ്ങളുടെ നാവിൽ അങ്ങുറച്ചു പോവുകയായിരുന്നു.

സത്യത്തിൽ, 'മാർക്സിനെ അനശ്വരനാക്കിയ വ്യക്തി' എന്ന വിശേഷണമാകും ലെനിന് ഏറ്റവും നന്നായി ചേരുക. മാർക്‌സിന്റെ മരണത്തിനും ഏഴുവർഷങ്ങൾക്കപ്പുറം വ്ലാദിമിർ ലെനിൻ എന്ന റഷ്യൻ വിപ്ലവകാരിയുടെ മുന്നിലേക്ക് 'ദാസ് കാപ്പിറ്റൽ'(മൂലധനം) എന്ന കൃതി ആകസ്മികമായി വന്നെത്തിയിരുന്നില്ല എങ്കിൽ, മാർക്‌സിനോടൊപ്പം തന്നെ വിസ്മരിക്കപ്പെടുമായിരുന്നു അദ്ദേഹത്തിന്റെ ചിന്താപദ്ധതികളും. എന്നാൽ, മൂലധനം വായിച്ച് അതിൽ ആകൃഷ്ടനായ ലെനിൻ തന്റെ സ്നേഹിതരുടെയും അണികളുടെയും മുന്നിൽ ചെന്നുനിന്ന് താനൊരു 'മാർക്സിസ്റ്റ്' ആണെന്ന് പ്രഖ്യാപിച്ചതോടെയാണ് കാൾ മാർക്‌സ് എന്ന പേര് വീണ്ടും സമൂഹത്തിന്റെ ഓർമ്മയിലേക്ക് വന്നത്. അവിടെ നിന്നാണ് പിന്നീട് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ഫ്രഡറിക് ഏംഗൽസും ഒക്കെ ചർച്ചയിലേക്ക് എത്തുന്നതും ജനങ്ങളുടെ ജീവിതത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്നതും.

ലെനിന്റെ നേതൃത്വത്തിൽ നടന്ന ഒക്‌ടോബർ വിപ്ലവം അടക്കമുള്ള കാര്യങ്ങൾ കേരളത്തിലടക്കം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. അതിനുശേഷം എന്തു സംഭവിച്ചു എന്നുള്ളിടത്താണ് പ്ര്ശ്നം. വിമതർ എന്ന് എതിരാളികൾ എന്നും സംശയിക്കുന്ന ആയിക്കണക്കിന് ആളുകളെ നിഷ്‌ക്കരുണം കൊലചെയ്യാൻ ലെനിനും ഉത്തരവിട്ടിരുന്നുവെന്നതാണ് ചരിത്രം.

ഉന്മൂലനം ചെയ്യപ്പെട്ടത് പതിനായിരങ്ങൾ

പൊടിയിട്ട് വെളിപ്പിച്ചെടുത്ത തികഞ്ഞ മാർക്വിസ്റ്റ് വ്യാഖ്യാന ഫാക്ടറി തള്ളുകൾ അല്ലായെ നിഷ്്പക്ഷമായി നോക്കിയാൽ ശരിക്കും ഏകാധിപതി തന്നെയായിരുന്നു ലെനിനും. അധികാരത്തിലെത്തിയപ്പോൾപ്പോലും എല്ലാ പാർട്ടികളേയും ഉൾക്കൊള്ളിക്കുന്ന ഒരു ജനാധിപത്യവ്യവസ്ഥ അംഗീകരിക്കാമെന്ന് കമ്യൂണിസ്റ്റുകാരല്ലാത്തവരോട് ഉറപ്പ് കൊടുത്ത ലെനിൻ ആ മാസമവസാനമായപ്പോഴേയ്ക്കും, അധികാരം തനിക്ക് ഭദ്രമെന്നായപ്പോൾ ഏകപാർട്ടി കമ്യൂണിസ്റ്റ് ഭരണകൂടം സ്ഥാപിക്കുകയാണെന്ന് പ്രഖ്യാപിച്ചു. അപ്പോഴും പലയിടത്തുനിന്നായി എതിർപ്പുകൾ ഉയർന്നുകൊണ്ടിരുന്നു. എതിർപ്പുകളേയെല്ലാം അടിച്ചമർത്തുന്നതിനായി 1917 ഡിസംബർ 20നു ചെക്ക എന്ന രഹസ്യപ്പൊലീസ് സംഘടന രൂപപ്പെടുത്തിയതായി ലെനിൻ പ്രഖ്യാപിച്ചു.

ലോകമനസാക്ഷിയെ ഞെട്ടിച്ച കൊടും ക്രൂരതകളുടെ ആരംഭമായിരുന്നത്. ചുവപ്പ് ഭീകരത എന്നറിയപ്പെടുന്ന ആ കാലത്ത് എതിർത്തവരെയെല്ലാം യാതൊരു കരുണയുമില്ലാതെ കൊന്നൊടുക്കാൻ ലെനിൻ തന്റെ സഖാക്കൾക്ക് ടെലിഗ്രാമുകൾ അയച്ചു. ഇപ്പോൾ ഈ ടെലിഗ്രാമുകളാണ് ലെനിന്റെ ഇമേജിന് ഏറ്റവും കോട്ടം തട്ടിയത്. മുൻ കാലങ്ങളിലെ അധികാരിവർഗ്ഗം എന്ന് മുദ്രകുത്തി തനിക്കെതിരെ തിരിയാൻ സാധ്യതയുള്ളവരെയെല്ലാം ലെനിൻ കൊല ചെയ്തു. വിചാരണകൂടാതെ നൂറുകണക്കിനാൾക്കാരെ നിരത്തി നിർത്തി വെടിവച്ചു കൊന്നു. ചിലരെ കൂട്ടത്തോടെ നദികളിൽ മുക്കിക്കൊന്നു. സാർ ചക്രവർത്തിയുടെ കുടുംബത്തിലെ എല്ലാവരേയും കുഞ്ഞുകുട്ടികളേയും സ്ത്രീകളേയുമുൾപ്പെടെ ഓരോരുത്തരെയായി തിരഞ്ഞ്പിടിച്ച് കൊലപ്പെടുത്തി.

കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരേ തിരിയുമോ എന്ന് ഭയമുള്ളവരെയെല്ലാം അവരുടെ പേരിൽ കുറ്റമൊന്നുമില്ലെങ്കിൽ കൂടി പിടികൂടി തടവിലാക്കാനും ഉന്മൂലനം ചെയ്യുവാനും ലെനിനും അയാളുടെ വലം കൈയും രഹസ്യപ്പൊലീസിന്റെ യ തലവനുമായിരുന്ന ഫീലിക്സ് എഡ്മൻടോവിച്ച് ഡിറൻസ്‌കിയും ചേർന്ന് തീരുമാനിച്ചു. ബുദ്ധിജീവികൾ, ചിന്തകർ, ഉയർന്ന ഉദ്യോഗത്തിലിരുന്നവർ എന്നിവരെയെല്ലാം അറസ്റ്റ് ചെയ്തു തടവിലാക്കി. എതിർക്കുന്നവരെയെല്ലാം ജനശത്രുക്കൾ എന്ന് മുദ്രകുത്തിയാണ് ലെനിൻ അടിച്ചമർത്തിയത്. കമ്യൂണിസ്റ്റ് പാർട്ടി ഒഴിച്ചുള്ള പാർട്ടികളിലെ നേതാക്കളെയെല്ലാം ജനശത്രുക്കളായി ഭരണകൂടം പ്രഖ്യാപിച്ചു. എത്ര സൗകര്യമായി! തനിക്കെതിരെയുള്ളവരെല്ലാം ജനശത്രുക്കൾ.

1918 ഓഗസ്റ്റ് 15നു മെൻഷെവിക് പാർട്ടിയിലെ പ്രമുഖരായ നേതാക്കളെയല്ലാം ലെനിൻ അറസ്റ്റ് ചെയ്തു.ഇത്തരം അക്രമങ്ങളേയും കൊലപാതകപരമ്പരകളേയും ലെനിൻ ന്യായീകരിച്ചത് ബൂർഷ്വാ ജനാധിപത്യത്തിന്റേയും ബൂർഷ്വാ നീതിന്യായവ്യവസ്ഥയുടേയും സഹായം തൊഴിലാളി വിപ്ളവത്തിന്ന് ആവശ്യമില്ല എന്ന് പറഞ്ഞായിരുന്നു. റുഡോൾഫ് സീവേഴ്സ് എന്ന കമ്യൂണിസ്റ്റ് നേതാവിന്റെ നേതൃത്വത്തിൽ ബോൾഷെവിക്കുകളോട് സഹകരിക്കുകയില്ല എന്ന് കരുതിയ നൂറോളം പട്ടാളക്കാരെ ബന്ധനസ്ഥരാക്കി ജീവനോടെ തിളയ്ക്കുന്ന ലോഹച്ചൂളകളിലേക്ക് വലിച്ചെറിഞ്ഞു. ഒരുപാട് നാവികരെ കടലിൽ കെട്ടിത്താഴ്‌ത്തി.

ചെറുകിട കർഷകരെ അടിമയാക്കുന്നു

ശരീരഭാഗങ്ങൾ മുറിച്ച് മാറ്റിയും ക്രൂരമായി പീഡിപ്പിച്ചും കൊലപ്പെടുത്തിയ ക്യാമ്പുകളും ഉണ്ടായിരുന്നു. നാസി ജർമ്മനിക്കും ഹിറ്റ്ലർക്കും കോൺസൻട്രേഷൻ ക്യാമ്പുകൾ എന്ന ആശയവും എതിർക്കുന്നവരുടെ ഉന്മൂലനത്തിനു അവയെ ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാം എന്ന ആശയവും വേറേയെവിടെ നിന്നുമല്ല കിട്ടിയത്.വർഗ്ഗസമരത്തിൽ തൊഴിലാളിവർഗ്ഗം ഏത് വിധേനയും മുതലാളിവർഗ്ഗത്തിനെതിരേ പ്രതികാരം ചെയ്യുന്നതിനെ ലെനിൻ സർവാത്മനാ അനുകൂലിച്ചു. സ്വന്തമായി ചെക്ക യൂണിറ്റുകൾ തുടങ്ങാൻ ഡിറൻസ്‌കി എല്ലാ സോവിയറ്റുകളോടും ആവശ്യപ്പെട്ടു. മിക്കയിടത്തും കൊള്ളയടി സംഘങ്ങളായി അത് മാറി.

കൊള്ളയടിയും ജനങ്ങളെ അടിച്ചമർത്തലും നടത്തുന്നതിനിടയിൽ രാജ്യത്തെ സാമ്പത്തികരംഗം ആകെ തകർന്നടിഞ്ഞു. ക്ഷാമം മൂലം ജനങ്ങൾ പട്ടിണി കിടക്കാൻ തുടങ്ങി. ജനങ്ങൾ പട്ടിണി കിടക്കുന്നതിനേക്കാൾ പട്ടാളക്കാർക്കും ചെക്ക യിലുള്ളവർക്കും ആവശ്യത്തിനു ഭക്ഷണം പോലും എത്തിക്കാനാവുന്നില്ല എന്ന് നേതാക്കൾ വിലപിച്ചു. അവർ എതിരായാൽ രംഗം വഷളാകും എന്ന് നേതാക്കന്മാർക്ക് ഉറപ്പുണ്ടായിരുന്നു. കൂടെ നിൽക്കുന്നവരെപ്പോലും ചതിക്കാൻ യാതൊരു മടിയുമില്ലാത്ത മറ്റൊരു കമ്യൂണിസ്റ്റ് മുഖം വെളിവായത് അപ്പോഴാണ്.തൊഴിലാളികൾക്കും പട്ടാളക്കാർക്കും ഒപ്പം കമ്യൂണിസ്റ്റുകാരുടെ കൂടെ നിന്ന് ബോൾഷെവിക്കുകൾക്ക് അധികാരം നേടിക്കൊടുത്തവരാണ് ചെറുകിട കർഷകർ. വളരെച്ചെറിയ ഒരു വയലോ ഒരു കഷണം ഭൂമിയോ മാത്രം കയ്യിലുള്ള പാവങ്ങൾ. 1918 സോവ്യറ്റുകളുടെ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ സാക്ഷാൽ ലെനിൻ ഇങ്ങനെ പ്രഖ്യാപിച്ചു.

'ചെറുകിടകർഷകർ മുതലാളികൾക്കെതിരെയും ജന്മിമാർക്കെതിരേയും തൊഴിലാളിവർഗ്ഗത്തോടൊപ്പം നിന്ന് പൊരുതിയവർ തന്നെയാണ്. എന്നാൽ ഇന്ന് അവരുടേയും നമ്മുടേയും വഴികൾ പിരിഞ്ഞിരിക്കുന്നു. അവർക്ക് അച്ചടക്കത്തേയും വ്യവസ്ഥിതിയേയും എന്നും ഭയമായിരുന്നു. അവരോട് ഒരു കരുണയും ദയയുമില്ലാത്തവിധം പെരുമാറാനുള്ള സമയമെത്തി. അവർക്കെതിരെ നാം തിരിയേണ്ട സമയമായിരിക്കുന്നു''.ലെനിൻ കഴിഞ്ഞാൽ ഏറ്റവും വലിയ നേതാവായ ട്രോട്സ്‌കി വിളിച്ച് പറഞ്ഞു:'ആഭ്യന്തരയുദ്ധം മാത്രമേ നമുക്കിനി രക്ഷയുള്ളൂ. ആഭ്യന്തരയുദ്ധം നീണാൽ വാഴട്ടെ. ജനകീയ ഭക്ഷ്യ കമ്മിസാർ അസംബ്ളിയിൽ പറഞ്ഞു. ' എനിക്കിത് തുറന്ന് പറയാനുള്ള സമയമായി. നമ്മൾ യുദ്ധത്തിലാണ്. തോക്കുകൾ കൊണ്ട് മാത്രമേ നമുക്ക് ആവശ്യമുള്ള ധാന്യങ്ങൾ ലഭിക്കൂ.''

കമ്യൂണിസ്റ്റുകാരെ വളരാനും അധികാരം പിടിച്ചെടുക്കാനും ഏറ്റവും സഹായിച്ച ചെറുകിട കർഷകരെ അവർ ചതിച്ച സമയമായിരുന്നത്. ഒറ്റ ദിവസം കൊണ്ട് ചെറുകിട കർഷകരെ വർഗ്ഗശത്രുക്കളായി പ്രഖ്യാപിച്ചു. കമ്യൂണിസ്റ്റുകാർ കർഷകരെ ഭീഷണിപ്പെടുത്താൻ തുടങ്ങി. പാർട്ടിക്കാർ പറയുന്ന വിളകൾ പറയുന്ന സമയത്ത് വിളവെടുത്ത് നൽകാനുള്ള അടിമകൾ മാത്രമായി കർഷകർ. അവർക്കിഷ്ടപ്പെട്ട വിളകൾ നട്ടുവളർത്താനോ അധികം വരുന്ന ധാന്യം പൊലും സ്വന്തമായി സൂക്ഷിക്കാനോ അവർക്ക് അധികാരമില്ലാതായി. കർഷകർ ഉണ്ടാക്കുന്ന ഒരു വിളയിലും അവർക്ക് അവകാശം ഉണ്ടായിരുന്നില്ല.ധാന്യങ്ങൾ, പാൽ, മുട്ട, പാലുൽപ്പന്നങ്ങൾ ഒക്കെ ഓരോ ഗ്രാമങ്ങളിലും ശേഖരിച്ചയയ്ക്കണം.

കുപ്രസിദ്ധമായ കൊസാക്ക് കൂട്ടക്കൊല

ഗ്രാമപ്രദേശങ്ങളിൽ നിന്ന് കൂട്ടമായി ജനങ്ങളെ അടിമപ്പണിയെടുക്കാൻ പിടിച്ചുകൊണ്ട് പോകാൻ തുടങ്ങി. ഒളിച്ചോടിയവരെ തിരഞ്ഞ് പിടിച്ച് കൊലപ്പെടുത്തി. എന്നാലും ഏതാണ്ട് ഇരുപത് ലക്ഷത്തോളം ഗ്രാമീണർ അധികാരികളുടെ കയ്യിലകപ്പെടാതെ ഒളിച്ച് നടന്നിരുന്നു.
അപ്പോഴാണ് ലെനിൻ കുപ്രസിദ്ധമായ 'ബന്ദിയാക്കൽ' പദ്ധതി കൊണ്ട് വരുന്നത്. കർഷകർ ജോലിക്ക് വന്നില്ലെങ്കിൽ അവരുടെ വീടുകളിലെ കുടുംബാംഗങ്ങളെ പിടിച്ച് വെടിവച്ച് കൊല്ലാൻ ലെനിൻ ഉത്തരവിറക്കിയതോടെയാണ് അതിന്റെ തുടക്കം. അടിമപ്പണിയിൽ നിന്ന് ആരെങ്കിലും രക്ഷപെടുന്നെന്ന് തോന്നിയാൽ അവരുടെ കുടുംബാംഗങ്ങളെ തിരഞ്ഞ് പിടിച്ച് പരസ്യമായി കൊലപ്പെടുത്തുകയോ ബന്ദികളായി തടവിലാക്കുകയോ ചെയ്തു.

റഷ്യയുടെ പലഭാഗത്തായി ഇങ്ങനെയുള്ളവരെ പാർപ്പിക്കാൻ കോൺസൺട്രേഷൻ ക്യാമ്പുകൾ തുടങ്ങി. കർഷകരിൽ ചിലരെല്ലാം ഇതിനെ എതിർക്കാനും ബോൾഷെവിക്കുകളുടെ ക്രൂരതകൾ അവസാനിപ്പിക്കുവാനും സ്വന്തമായി സമരസംഘടനകൾ തുടങ്ങി. അതി ക്രൂരമായാണ് കമ്യൂണിസ്റ്റ് ഭരണകൂടം അവരെ അടിച്ചമർത്തിയത്. കൊസാക്കുകൾ എന്നറിയപ്പെടുന്ന ഗോത്രങ്ങൾ ബോൾഷെവിക്കുകൾക്കെതിരാണ് എന്ന ഭീതിയാൽ അവരെ വംശഹത്യ ചെയ്യാൻ കമ്യൂണിസ്റ്റുകാർ തീരുമാനിച്ചു. കൊസ്സാക്ക് ഗ്രാമങ്ങൾ തിരഞ്ഞ് പിടിച്ച് തീവച്ചു. പുരുഷന്മാരിൽ ആരോഗ്യമുള്ളവരെ അടിമപ്പണിയെടുപ്പിക്കാൻ ലേബർ ക്യാമ്പുകളിലയച്ചു. സ്ത്രീകളെയും വൃദ്ധരേയും കുട്ടികളേയും ആ ഗ്രാമങ്ങളിൽ നിന്ന് ആട്ടിപ്പായിക്കുകയും അവരുടെ സമ്പത്ത് മുഴുവൻ കൊള്ളയടിക്കുകയും ചെയ്തു.

ഏതാണ്ട് അമ്പതിനായിരത്തോളം കൊസക്കുകളെ കൊലചെയ്തെന്നാണ് കരുതുന്നത്. ഏതാണ്ട് മുഴുവൻ കൊസാക്ക് ഗ്രാമങ്ങളും വിജനമായി. ഗ്രീൻ ആർമി എന്ന കർഷകസംഘടനയിലുള്ളവരെ വിപ്ളവത്തിനെതിരെ നിൽക്കുന്നവർ എന്ന് ആരോപിച്ച് കൂട്ടമായി കൊലപ്പെടുത്തി. അവരിൽ ചിലർ ഒളിവിൽപ്പോയപ്പോൾ അവരുടെ കൊച്ചു കുട്ടികളുൾപ്പെടെയുള്ള കുടുംബാംഗങ്ങളെ നിരത്തി നിർത്തി വെടിവച്ചു കൊന്നു. അടുത്ത ഊഴം തൊഴിലാളികളുടേതായിരുന്നു. കമ്യൂണിസ്റ്റ് പീഡനവും ശമ്പളമില്ലായ്മയും റേഷൻ കിട്ടാത്തതും കാരണം തൊഴിലാളി നേതാക്കൾ രാജ്യവ്യാപകമായ സമരങ്ങൾക്ക് ആഹ്വാനം നൽകി. കമ്യൂണിസ്റ്റുകാർ നോക്കിനിന്നില്ല.

കർഷകസമരത്തെ അടിച്ചമർത്തിയത് പോലെതന്നെ തൊഴിലാളി സമരത്തേയും അവർ അടിച്ചമർത്തി. റേഷനായി റൊട്ടി കൂടൂതൽ തരണം എന്ന ആവശ്യവുമായി ഉപവാസ സമരം ചെയ്ത തൊഴിലാളി സമരക്കാർക്കെതിരെ ചെക്ക വെടിയുതിർത്ത് മോസ്‌കോയിൽ പത്ത് പേരെ കൊലപ്പെടുത്തി. വേറെയൊരിടത്ത് അതേ ദിവസം ബോൾഷെവിക് കമ്മിസാർമാർക്കെതിരേ യോഗം ചേർന്ന തൊഴിലാളികൾക്കെതിരേ ചുവപ്പുസേന വെടിയുതിർത്ത് പതിനഞ്ച് തൊഴിലാളികൾ മരണപ്പെട്ടു. അതേ മാതൃകയിൽ രാജ്യമെമ്പാടും സമരങ്ങൾ അടിച്ചമർത്തി ആയിരക്കണക്കിനു തൊഴിലാളികളെ തടവിലാക്കി. പുടിലോവ് ഫാക്ടറിയിൽ സമരം ചെയ്ത തൊള്ളായിരം സമരക്കാരെ ചെക്ക അറസ്റ്റ് ചെയ്തു. അതിൽ കുറഞ്ഞത് ഇരുനൂറു പേരെയെങ്കിലും വിചാരണകൂടാതെ വധശിക്ഷയ്ക്ക് വിധേയരാക്കി.

'മഞ്ഞപ്പരാദങ്ങൾക്ക് വേണ്ടത് കോൺസൻട്രേഷൻ ക്യാമ്പുകൾ'

കമ്യൂണിസ്റ്റ് പാർട്ടിയിലെ ലെനിനൊപ്പം വലിയ നേതാവായ ട്രോട്സ്‌കിയുടെ നേതൃത്വത്തിൽ 1920കളുടെ തുടക്കത്തോടെ വ്യാപാര വ്യവസായ സ്ഥാപനങ്ങൾ പട്ടാളവൽക്കരിക്കാൻ തുടങ്ങി. ട്രോട്സ്‌കിയുടെ കണ്ടുപിടിത്തം മനുഷ്യൻ സ്വാഭാവികമായും മടിയൻ ആണെന്നായിരുന്നു.
മുതലാളിത്ത സമൂഹത്തിൽ തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയിൽ മനുഷ്യൻ ജോലി കൂടുതൽ ചെയ്യാൻ നിർബന്ധിതനാകുമ്പോൾ കമ്യൂണിസ്റ്റ് സമൂഹത്തിൽ അവൻ കൂടുതൽ മടിയനായിത്തീരും എന്നായിരുന്നു അയാളുടെ സിദ്ധാന്തം.അതുകൊണ്ട് എല്ലാ ഫാക്ടറികളിലും പട്ടാളച്ചിട്ട കൊണ്ട് വരണമെന്നും പട്ടാളക്കാർ മേലധികരികളെ അനുസരിക്കുന്നതുപോലെ ഫാക്ടറികളിലെ തൊഴിലാളികളും വായടച്ച് പണിയെടുക്കണമെന്നുമായിരുന്നു ട്രോട്സ്‌കിയുടെ കണ്ടെത്തൽ. ഫാക്ടറികൾ പട്ടാളക്യാമ്പുകളെപ്പോലെയായി. യൂണിയനുകൾ കമ്യൂണിസ്റ്റ് കമ്മിറ്റികൾക്കപ്പുറം സംസാരിക്കാനോ അവരെ ചോദ്യം ചെയ്യാനോ പാടില്ലെന്ന് നിയമം വന്നു. സമരങ്ങൾ നിരോധിച്ചു.

''മഞ്ഞപ്പരാദങ്ങളായ സമരക്കാർക്ക് ഏറ്റവും നല്ല സ്ഥാനം കോൺസണ്ട്രേഷൻ ക്യാമ്പുകളാണ്'' 1920 ഫെബ്രുവരി 12ലെ പ്രവ്ദ പത്രം പ്രഖ്യാപിച്ചു.ഓർക്കുക നാഴികയ്ക്ക് നാപ്പതുവട്ടം ജനകീയ സമരങ്ങളെന്ന് പറഞ്ഞ് വേണ്ടതിനും വേണ്ടാത്തതിനും തൊഴിലാളികളേക്കൊണ്ട് പണിമുടക്കിക്കുന്ന കമ്യൂണിസ്റ്റുകളുടെ യഥാർത്ഥ മുഖം.

കമ്യൂണിസത്തിനെതിരെ കയ്യുയർത്തുന്നവരെ വെട്ടിക്കുഴിച്ച് മൂടൂക എന്ന് ചെക്കയുടെ തലവന്മാരിലൊരാൾ ആഹ്വാനം ചെയ്തു.ഭരണത്തിലേറി രണ്ട് കൊല്ലം തികയുന്നതിനു മുന്നേ കമ്യൂണിസ്റ്റുകാരെ അധികാരത്തിലെത്തിച്ച ചെറുകിട കർഷകരേയും, തൊഴിലാളികളേയും തന്നെ കമ്യൂണിസ്റ്റുകാർ ചതിച്ചു. അവരെ അടിച്ചമർത്തി. അവരുടേതായ എല്ലാം അവരിൽ നിന്ന് കൊള്ളയടിച്ചു. അടിമകളേക്കാൾ താഴ്ന്ന സ്വാതന്ത്യമുള്ള ജനതയായി അവർ മാറി.ഡിറൻസ്‌കി തന്നെ ചെകയുടെ മുന്നേറ്റങ്ങൾ പ്രചരിപ്പിക്കാൻ ഒരു പത്രം തുടങ്ങിയിരുന്നു. ആ പത്രത്തിൽ നിറയെ ആയിരക്കണക്കിനു പേരെ വർഗ്ഗസമരം ജയിക്കാൻ കൊലപ്പെടുത്തിയതിന്റേയും ബന്ദികളായി പിടിച്ചതിന്റേയും കോൺസൺട്രേഷൻ ക്യാമ്പുകളിലയച്ചതിന്റേയും വിവരണമായിരുന്നു.എതിർപ്പ് പറയുന്നവരെല്ലാം അവർ ആരായാലും പറയുന്നതിൽ എത്രത്തോളം ശരിയുണ്ടായിരുന്നാലും സാമ്രാജ്യത്തത്തിന്റെ കുഴലൂത്തുകരും മുതലാളിത്ത ചാരന്മാരും ആയി മുദ്രകുത്തപ്പെട്ടു. ഒരുപാട് പേർ റഷ്യ വിട്ട് അഭയാർത്ഥികളായി ലോകത്തിന്റെ പല ഭാഗങ്ങളിലേയ്ക്ക് ഒളിച്ചോടി.

1921 ആയപ്പോഴേയ്ക്കും കുറഞ്ഞത് അഞ്ചുലക്ഷം പേരെയെങ്കിലും ലെനിനും കൂട്ടാളികളും കൊലപ്പെടുത്തിയിരുന്നു. അതിന്റെ എത്രയോ ഇരട്ടി നിരപരാധികൾ തടവിലാക്കപ്പെടുകയും കോൺസണ്ട്രേഷൻ ക്യാമ്പുകളിലടയ്ക്കപ്പെടുകയും ചെയ്തു.കൊന്നവരെ വലിയ കുഴികളിൽ കുഴിച്ച് മൂടി. ജയിലുകളിലും കോൺസന്റ്രേഷൻ ക്യാമ്പുകളിലും വച്ച് അതിക്രൂരമായി ആൾക്കാരെ കൊലപ്പെടുത്തി. എത്രയോ പേരെ ബന്ദികളാക്കി പിടിച്ച് വച്ചു. റഷ്യയുടെയും ഉക്രൈന്റേയും ജോർജിയയുടേയുമൊക്കെ ചരിത്രത്തിൽ വലിയൊരു മുറിപ്പാടായി ചുവപ്പുഭീകരത ഇന്നും ഉണങ്ങാതെ നിൽക്കുന്നു.

സംശയരോഗത്തിൽ ജീവൻ പോയത് ആയിരങ്ങൾക്ക്

കുറച്ചു കഴിഞ്ഞതോടെ ശത്രുക്കളേക്കാൾ തങ്ങളുടെ കൂടെയുള്ളവരെ കമ്യൂണിസ്റ്റുകാർ സംശയത്തോടെ കാണാൻ തുടങ്ങി. ഒരുതരം സമൂഹ്യ സംശയരോഗത്തിന്റെ പിടിയിലായിരുന്നു അവർ.സോവിയറ്റ് യൂണിയനിൽ ബോൾഷെവിക്കുകളോടൊത്ത് ഇടതുപക്ഷ സോഷ്യൽ റെവലൂഷണറികൾ എന്നൊരു പാർട്ടിയും ഒരു മുന്നണിയായി നിന്നിരുന്നു. മരിയ സ്പിരിഡോനോവ ആയിരുന്നു അവരുടെ നേതാവ്.

ബോൾഷെവിക്കുകൾ കർഷകരിൽ നിന്ന് ബലമായി ധാന്യങ്ങളും മറ്റും പിടിച്ചെടുക്കുകയും വ്യാപകമായി അക്രമങ്ങളഴിച്ച് വിടുകയും കൊലപാതക പരമ്പരകൾ തുടങ്ങുകയും ചെയ്തപ്പോൾ മരിയയുടെ നേതൃത്വത്തിൽ ഇടതുപക്ഷ സോഷ്യൽ റെവലൂഷനറികൾ ബോൾഷെവിക്കുകൾക്കെതിരായി.ലെനിന് ഇത് സഹിച്ചില്ല. ജർമ്മൻ ഗവണ്മെന്റായിരുന്നു ഒന്നാം ലോകയുദ്ധത്തിലെ ജർമ്മനിയുടെ എതിരാളിയായിരുന്ന സാർ ചക്രവർത്തിയെ താഴെയിറക്കാൻ ലെനിനു സകല സഹായവും ചെയ്തുകൊണ്ടിരുന്നത്. ഈ അവിശുദ്ധ ബന്ധം സോഷ്യൽ റെവലൂഷണറികൾ എതിർത്തു. ഇതിനിടെ ഇവരിൽച്ചിലർ ഒരു ജർമ്മൻ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തുകയും ചെയ്തു.

മരിയ പക്ഷേ തീവ്രവാദത്തിനെതിരായിരുന്നു. എന്നാൽ കമ്യൂണിസ്റ്റ് കേഡർ സുഹൃത്തുക്കളുടെയും ലെനിന്റേയും യഥാർത്ഥ മുഖം അറിഞ്ഞുവന്നപ്പോഴേയ്ക്ക് ഒരുപാട് താമസിച്ചു പോയിരുന്നു. അവർ ജനാധിപത്യപരമായി ജനസഭകളിൽ പ്രവർത്തിച്ചു. 1919ൽ മരിയ ബോൾഷെവിക് ഗവണ്മെന്റിനെതിരേ ശക്തമായ ഒരു പ്രസംഗം നടത്തി. ജനങ്ങളിൽ വലിയൊരു വിഭാഗം അവരെ അനുകൂലിക്കുന്ന അവസ്ഥയെത്തി. ലെനിനു സഹിച്ചില്ല. മരിയയെ അറസ്റ്റ് ചെയ്തു.കമ്യൂണിസ്റ്റ് കംഗാരുക്കോടതി മരിയയെ മാനസികരോഗിയെന്ന് വിധിച്ച് ഭ്രാന്താശുപത്രിയിലടച്ചു. ഇടതുപക്ഷ റെവലൂഷണറി സോഷ്യലിസ്റ്റ് വിഭാഗത്തിലെ സകല നേതാക്കളേയും തടവിലാക്കുകയോ കൊലപ്പെടുത്തുകയോ ചെയ്തു. കുറേ നാൾ ഇല്ലാത്ത ഭ്രാന്തിനു ചികിത്സയുമായി മാനസികരോഗാശുപത്രിയിൽ പീഡനമനുഭവിച്ചു. പിന്നീട് ജീവച്ഛവമായി വിട്ടയച്ചു. പിന്നീടൊരിക്കലും അവർ രാഷ്ട്രീയം സംസാരിച്ചിട്ടില്ല.1937ൽ വീണ്ടും ജയിലിലാക്കപ്പെട്ട അവരെ 1941ൽ സ്റ്റാലിൻ കൊലപ്പെടുത്തുകയാണുണ്ടായത്.

കൊല്ലപ്പെടുന്നതു വരെ ജയിലിലെ ക്രൂരമായ പീഡനം സഹിക്ക വയ്യാതെ തന്നെയൊന്ന് കൊന്നുതരാൻ ആവശ്യപ്പെട്ട് അവർ അറ്റോർണീ ജനറലിനു കത്തുകളയയ്ക്കുമായിരുന്നു. അത്രക്ക് ഭീകരമായിരുന്നു ആ പീഡനം.

ഒടുവിൽ സ്റ്റാലിന്റെ കൈയിലെ കളിപ്പാവ

അവസാനകാലത്ത് സ്റ്റാലിന്റെ കൈയിലെ വെറും കളിപ്പാവ മാത്രമായിരുന്നു ലെനിൻ. ലെനിൻ പാർട്ടിക്കുള്ളിലെ സമുന്നത നേതാവായി വിരാജിക്കുമ്പോൾ, ജോസഫ് സ്റ്റാലിന്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. എന്നാൽ, സ്റ്റാലിൻ വളരെ അക്രമോത്സുക സ്വഭാവത്തോടുകൂടിയ ഒരു രാഷ്ട്രീയ നേതാവായിരുന്നു. കമ്യൂണിസ്റ്റ് ലോകത്തിന്റെ സ്ഥാപനത്തെക്കുറിച്ചുള്ള ധാരണകളുടെ വ്യത്യസ്തമായിരുന്നു ഇരുവരെയും തമ്മിൽ അകറ്റിയതും തമ്മിലടിപ്പിച്ചതും. സർവ്വരാജ്യത്തൊഴിലാളികളുടെ ഏകോപനത്തിൽ വിശ്വസിച്ചിരുന്ന ലെനിൻ, പക്ഷേ, രാഷ്ട്ര സ്ഥാപനത്തിന്റെ കാര്യത്തിൽ പ്രദേശത്തെ കമ്യൂണിസ്റ്റ് റിപ്പബ്ലിക്കുകൾ അതാതിന്റെ സ്വത്വം നിലനിർത്തി വേറിട്ടുതന്നെ നിലനിൽക്കണം എന്ന് വിശ്വസിച്ചു. അങ്ങനെയുള്ള തുല്യാവകാശങ്ങളും അധികാരങ്ങളുമുള്ള സ്വതന്ത്ര കമ്യൂണിസ്റ്റു റിപ്പബ്ലിക്കുകളുടെ ഒരു യൂണിയൻ ആയിരുന്നു ലെനിന്റെ സ്വപ്നം. എന്നാൽ ഇങ്ങനെ വേറിട്ട് നിൽക്കുന്നത് തങ്ങളുടെ ശക്തി ക്ഷയിപ്പിക്കും എന്നുകരുതിയ സ്റ്റാലിനാകട്ടെ, ഒന്നിച്ച് ഒരൊറ്റ കമ്യൂണിസ്റ്റ് റിപ്പബ്ലിക്ക് സ്വപ്നം കണ്ടിരുന്നു. വംശീയമായ വേർതിരിവുകൾ സ്റ്റാലിൻ അംഗീകരിച്ചിരുന്നില്ല. അതിനെയൊക്കെ അടിച്ചമർത്തി ഒരൊറ്റ റഷ്യൻ സംസ്‌കാരം സ്ഥാപിക്കണം എന്നാണ് അദ്ദേഹം കരുതിയിരുന്നത്. വംശീയ പാരമ്പര്യങ്ങളെ യാഥാർത്ഥയാമായി അംഗീകരിച്ചുകൊണ്ടാണ് ലെനിൻ സ്വപ്നങ്ങൾ നെയ്തത്.

ആദ്യഘട്ടത്തിൽ ലെനിനെ പരസ്യമായി എതിർക്കാൻ സ്റ്റാലിന് സാധിച്ചിരുന്നില്ല. ബോൾഷെവിക്ക് പാർട്ടിയിൽ അപ്പോൾ സ്റ്റാലിൻ ഒരു തുടക്കക്കാരനും, ലെനിൻ മുതിർന്നൊരു നേതാവും ആയിരുന്നു എന്നതുതന്നെ കാരണം. അതുകൊണ്ട് തുടക്കത്തിൽ ലെനിന് വഴിപ്പെട്ടുതന്നെയാണ് സ്റ്റാലിൻ പ്രവർത്തിച്ചുകൊണ്ടിരുന്നത്. പിന്നീട് ആരോഗ്യം ക്ഷയിച്ച് ലെനിൻ ശയ്യാവലംബിയായ സാഹചര്യത്തിലാണ് തന്റെ നയങ്ങൾ പാർട്ടിയിൽ വേരോട്ടമുണ്ടാക്കാൻ സ്റ്റാലിന് സാധിച്ചത്. സ്റ്റാലിന്റെ വിശ്വസ്തനും റഷ്യൻ രഹസ്യപൊലീസ് മേധാവിയുമായ ഫെലിക്സ് സെർസിൻസ്‌കിയുമായുള്ള ഒരു കടുത്ത വാഗ്വാദത്തിനൊടുവിലാണ് ലെനിനെ കിടപ്പിലാക്കിയ ആ പക്ഷാഘാതമുണ്ടാകുന്നത്. വംശീയ വേർതിരിവോടെ പെരുമാറിയ രഹസ്യപൊലീസ് ഒരു കസാക്കസിലെ ഒരു പൗരനെ ആക്രമിച്ചു പരിക്കേൽപ്പിച്ചതിന് സെർസിൻസ്‌കിയെ ശകാരിച്ചു ലെനിൻ അന്ന്. 'സ്റ്റാലിനുവേണ്ടി നിങ്ങൾ റഷ്യയിൽ ഷോവനിസം നടപ്പിലാക്കുകയാണോ ? ' എന്നാണ് അന്ന് ലെനിൻ സെർസിൻസ്‌കിയോട് ചോദിച്ചത്.

എന്നാൽ, പിന്നീടങ്ങോട്ട് ശയ്യാവലംബിയായ ലെനിനിലേക്ക് ഒരു തരത്തിലും രാഷ്ട്രീയ വാർത്തകൾ എത്താതിരിക്കാൻ സ്റ്റാലിൻ പരമാവധി ശ്രമിച്ചു. അതിന്റെ ഭാഗമായി ലെനിന്റെ ഭാര്യ നതാഷ്ദയെപ്പോലും സ്റ്റാലിൻ ശകാരിക്കുന്നുണ്ട്. ആ വിവരം ഭാര്യയിൽ നിന്നറിഞ്ഞ് കോപിഷ്ടനായ ലെനിൻ സ്റ്റാലിനെ കുറ്റപ്പെടുത്തിക്കൊണ്ട് കത്തെഴുതുകയുണ്ടായി. തന്നെയും റഷ്യയെയും സ്റ്റാലിന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് രക്ഷിക്കണമെന്നപേക്ഷിച്ചു കൊണ്ട് ലിയോൺ ട്രോട്സ്‌കിക്കും അദ്ദേഹം കത്തെഴുതി. അതായിരുന്നു ലെനിന്റെ അവസാനത്തെ ആശയവിനിമയം. 1923 മാർച്ച് 9 ന് ലെനിന് മൂന്നാമത്തെയും അവസാനത്തെയും പക്ഷാഘാതം ഉണ്ടാവുകയും, അദ്ദേഹത്തിന്റെ സംസാരശേഷി പൂർണ്ണമായും നഷ്ടപ്പെടുകയും ചെയ്തു. മൂന്നാമത്തെ പക്ഷാഘാതം, ലെനിനെ പൂർണ്ണമായും ശയ്യാവലംബനാക്കി. ഒടുവിൽ രോഗപീഡയുടെ പാരമ്യത്തിൽ, 1924 ജനുവരി 21 ന് ലെനിൻ ഇഹലോകവാസം വെടിഞ്ഞു. മരണാനന്തരം ലെനിന്റെ മൃതദേഹം എംബാം ചെയ്ത മോസ്‌കോയിലെ ഒരു സ്മാരകസൗധത്തിൽ സൂക്ഷിക്കപ്പെട്ടു.

സ്റ്റാലിനോടുള്ള ആശയസമരത്തിൽ കാര്യമായ നൈരാശ്യങ്ങൾ ജീവിച്ചിരുന്ന കാലത്ത് ലെനിനുണ്ടായി എങ്കിലും, പിന്നീട് റഷ്യയിൽ സ്ഥാപിതമായത് അദ്ദേഹം ആഗ്രഹിച്ച പോലുള്ള ഒരു യൂണിയൻ തന്നെയാണ്. സ്റ്റാലിനെപ്പോലെ തന്നെ തികഞ്ഞ ഏകാധിപത്യവാസനകൾ കാത്തുസൂക്ഷിച്ചിരുന്ന ഒരു രാഷ്ട്രീയനേതാവുതന്നെയായിരുന്നു ലെനിനും. തന്റെ മുന്നിൽ സധൈര്യം വിമർശനങ്ങൾ നടത്തുകയും, തന്റെ പദ്ധതികൾക്ക് ഇടംകോലിടാൻ മുതിരുകയും, തന്റെ സ്വപ്നങ്ങൾക്ക് വിഘാതമായി നിൽക്കുകയും ചെയ്ത ഏതൊരു വിമതസ്വരത്തെയും നിർദയം ഈ ഭൂമുഖത്തു നിന്നുതന്നെ തുടച്ചു നീക്കാൻ സ്റ്റാലിനെപ്പോലെ ലെനിനും മടിച്ചിട്ടില്ല. എന്നാൽ, ലെനിൻ ആ 'നീക്കം ചെയ്യലുകളെ', അതിനു വേണ്ടിയുള്ള നിഷ്‌കരുണമായ കൊലകളെ, തടസ്സം നീക്കാനുള്ള ഒഴിവാക്കാനാവാത്ത നടപടികൾ എന്നുമാത്രമേ കണ്ടിട്ടുള്ളൂ. സ്റ്റാലിനെപ്പോലെ പട്ടാളവേഷം അണിയുന്നതിൽ അഭിരമിക്കുകയോ, എതിരാളികളുടെ ചിത്രവധങ്ങൾക്ക് നേരിട്ട് സാക്ഷ്യംവഹിക്കുകയോ, അക്രമങ്ങളിൽ അഭിരമിക്കുകയോ ചെയ്തിട്ടില്ല ലെനിൻ. ഇരുവരുടെയും കൈകളിൽ ആയിരക്കണക്കിന് നിരപരാധികളുടെ രക്തം പുരണ്ടിട്ടുണ്ട്. സ്റ്റാലിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം അത് ആസ്വദിച്ച് ചെയ്തിരുന്ന ഒരു പ്രവൃത്തിയായിരുന്നു, ലെനിന് അതങ്ങനെ ആയിരുന്നില്ല. ആ ഒരൊറ്റ വ്യത്യാസമാണ് ലെനിനെ കമ്യൂണിസ്റ്റുപാർട്ടിയുടെയും ലോകത്തിന്റെയും ചരിത്രത്തിൽ വേറിട്ടുതന്നെ പ്രതിഷ്ഠിക്കുന്നത്.

സിഫിലീസാണോ അതോ സ്റ്റാലിൻ കൊന്നതോ?

ഒരുമാതിരിപ്പെട്ട എല്ലാ കമ്യുണിസ്റ്റ് നേതാക്കളുടെയും മരണത്തോടെ ഉണ്ടാകുന്ന വിവാദം ലെനിനെയും തേടിയെത്തി. ലെനിനെ സ്റ്റാലിൽ കൊന്നാണെന്നും അല്ല സിഫിലീസ് മരിച്ചതാണ് എ്ന്നൊക്കെയുള്ള നിരവധി ഗൂഢാലോചനാ സിദ്ധാന്തങ്ങൾ പ്രചരിച്ചു. നാലാമത്തെ പക്ഷാഘാതത്തെ തുടർന്നാണ് മരണം എന്ന ഔദ്യോഗിക വിശദീകരണം ഉണ്ടായെങ്കിലും സിഫിലിസായിരുന്നു മരണകാരണമെന്നും അഭ്യൂഹങ്ങളുണ്ടായി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അദ്ദേഹത്തെ പരിശോധിച്ച 27 ഡോക്ടർമാരിൽ എട്ട് പേർ മാത്രമേ ഒപ്പു വച്ചിരുന്നുള്ളൂ. അക്കാലത്ത് യൂറോപ്യൻ ജേർണൽ ഓഫ് ന്യൂറോളജി പുറത്തിറക്കിയ റിപ്പോർട്ടിൽ ലെനിന്റെ മരണകാരണം സിഫിലിസാണെന്ന് രേഖപ്പെടുത്തിയിരുന്നു.

സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം ലെനിന്റെ ചികിത്സകരെ ഉദ്ധരിച്ചുകൊണ്ട് പുറത്തിറങ്ങിയ രേഖകളിൽ 1895 മുതൽ ലെനിൻ സിഫിലിസിസിനെ തുടർന്ന് ചികിത്സയിലായിരുന്നുവെന്ന് രേഖപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് പോസ്റ്റ്മോർട്ടം ചുമതല വഹിച്ച ഡോക്ടർ അബ്രികോസോവ് ലെനിന്റെ മരണകാരണം സിഫിലിസല്ല എന്നു തെളിയിക്കാൻ ഉത്തരവിട്ടു.രണ്ടാമത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മസ്തിഷ്‌ക ധമനികളിലോ ആന്തരാവയവങ്ങളിലോ സിഫിലിസ് ബാധ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് രേഖപ്പെടുത്തിയിരുന്നു.

ലെനിനോടുള്ള ആദരസൂചകമായി പെട്രോഗ്രാഡ് ലെനിൻ ഗ്രാഡ് എന്ന് നാമകരണം ചെയ്തു. സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം സെന്റ് പീറ്റേർസ് ബർഗ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.രണ്ടാമത്തെ പക്ഷാഘാതത്തിനു ശേഷം സർക്കാരിന്റെ ഭാവി നടപടികൾ വ്യക്തമാക്കുന്ന ഒരു പത്രിക ലെനിൻ പ്രസിദ്ധപ്പെടുത്തി. ഇത് ലെനിന്റെ നിയമസംഹിത എന്നറിയപ്പെടുന്നു. ലിയോ ട്രോട്സ്‌കിയെയും ജോസഫ് സ്റ്റിലെനെയും പോലെ മുതിർന്ന കമ്യൂണിസ്റ്റുകളെ ആ പത്രികയിൽ സ്റ്റാലിൻ വിമർശിച്ചു.പരിധിയില്ലാത്ത അധികാരം സ്റ്റാലിന്റെ കൈകളിൽ നിഷ്പ്തമാണ് എന്നു പറഞ്ഞ ലെനിൻ കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്ന് സ്റ്റാലിനെ നീക്കം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കാൻ സഖാക്കളോട് ആഹ്വാനം ചെയ്തു. ഇത്തരത്തിലുള്ള പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ അതുവരെ പുറംലോകം അറിഞ്ഞിരുന്നില്ല. ഇതിന്റെ പ്രതികാമെന്നോണം സ്റ്റാലനാണ് ലെനിനെ തീർത്തതെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിരുന്നു.

56% റഷ്യക്കാർ പറയുന്നത് ലെനിന്റെ മൃതദേഹം സംസ്‌കരിക്കണമെന്ന്

ശരീരം എന്നന്നേക്കും സൂക്ഷിക്കുന്നതിനെക്കുറിച്ച് കമ്യൂണിസ്റ്റ് പാർട്ടിയിലെ സഹയാത്രികർ അന്നു ചിന്തിച്ചിരുന്നില്ല. എന്നാൽ താൽക്കാലികമായി എംബാം ചെയ്ത് പ്രദർശനത്തിനു വച്ച മൃതദേഹം കാണാനുള്ള ജനങ്ങളുടെ ഒഴുക്കു നിലച്ചില്ല. അതോടെ റെഡ് സ്‌ക്വയറിൽ മരം കൊണ്ടു നിർമ്മിച്ച കുടീരത്തിലേക്ക് ലെനിനെ മാറ്റി.ജനുവരിയിൽ കൊടും തണുപ്പായതിനാൽ ശരീരത്തിന് ഒന്നും സംഭവിച്ചില്ല. ഒടുവിൽ 56 ദിവസങ്ങൾക്കു ശേഷമാണ് ലെനിന്റെ ശരീരം കുറേക്കാലത്തേക്കു കൂടി സൂക്ഷിക്കാൻ തീരുമാനമാകുന്നത്. അതിനു മുൻപ് പാർട്ടി രണ്ടു സമിതികളെ ചുമതലപ്പെടുത്തിയെന്നാണ് കഥ. ഒന്ന് ലെനിനെ സംസ്‌കരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാനും മറ്റൊന്ന് അദ്ദേഹത്തിന്റെ ശരീരം എന്നന്നേക്കുമായി സൂക്ഷിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാനും. പാർട്ടിയിലെ പലരും ഒരേസമയം രണ്ടു സമിതിയിലും അംഗങ്ങളായി. ലെനിൽ എന്നും രാജ്യത്തിന് പ്രചോദമായി ഇങ്ങനെ നിൽക്കട്ടെ എന്നാണ് സമിതി അഭിപ്രായപ്പെട്ടത്.

ഒരേയൊരു തവണ മാത്രമാണ് ലെനിന്റെ ഭൗതികശരീരം മൗസോളിയത്തിൽ നിന്നു മാറ്റിയത്. 1941 ഒക്ടോബറിൽ മോസ്‌കോ ജർമൻകാർ പിടിച്ചടക്കുമെന്ന ഘട്ടം വന്നപ്പോൾ സൈബീരിയയിലെ ത്യുമെനിക്ക് മാറ്റി. എന്നാൽ സോവിയറ്റ് യൂണിയൻ തകർന്നതോടെ ലെനിന്റെ ശരീരം സംസ്‌കരിക്കണമെന്ന ആവശ്യം നാൾക്കുനാൾ ശക്തമായി വരികയാണ്. 2017ൽ ബോൾഷെവിക് വിപ്ലവത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ഒരു സർവേയിൽ 56% റഷ്യക്കാർ ലെനിനെ സംസ്‌കരിക്കണമെന്ന അഭിപ്രായം പ്രകടിപ്പിച്ചു. എന്നാൽ എവിടെ, എങ്ങനെ സംസ്‌കരിക്കണമെന്ന കാര്യത്തിലുൾപ്പെടെ വലിയ ആശയക്കുഴപ്പമാണ്. മൗസോളിയത്തിനു ചുറ്റും സ്റ്റാലിനുൾപ്പെടെയുള്ളവർക്കൊപ്പം വേണോ അതോ ലെനിന്റെ തന്നെ ആഗ്രഹപ്രകാരം സെന്റ് പീറ്റേഴ്സ്ബർഗിലെ വോൾക്കോവോ സെമിത്തേരിയിൽ അദ്ദേഹത്തിന്റെ അമ്മയുടെ അടുത്തു വേണോ എന്നതാണ് ചോദ്യം.

ക്രിസ്ത്യൻ വിശ്വാസപ്രകാരം ലെനിനെ സംസ്‌കരിക്കണമെന്ന് ചിലർ പറയുമ്പോൾ പറ്റില്ലെന്ന് മറ്റു ചിലർ. റഷ്യൻ ഓർത്തഡോക്സ് സഭയുടെ ആശീർവാദത്തോടെ മുൻ പ്രസിഡന്റ് ബോറിസ് യെൽസിൻ ലെനിനെ സംസ്‌കരിക്കാനുള്ള നീക്കം സജീവമാക്കിയിരുന്നു. എന്നാൽ പ്രസിഡന്റ് വ്ളാഡിമിർ പുടിന് അങ്ങനെയൊരു ഉദ്ദേശ്യമില്ല. ലെനിനെയും ലെനിൻ മൗസോളിയത്തെയും വലിയ തോതിൽ മഹത്വവൽക്കരിക്കുന്നില്ലെങ്കിലും പുടിന് കാര്യമറിയാം. ലെനിന്റേത് വിപ്ലവ ശരീരമാണ്, തൊട്ടാൽ പൊള്ളും. മാത്രമല്ല ലെനിന്റെയും കമ്യൂണസത്തിന്റെ ഓർമ്മകൾ അങ്ങനെ നിൽക്കേണ്ടത് റഷ്യൻ ഏകാധിപതിയായ പുടിന്റെ കൂടി ആവശ്യമാണ്. മരണംവരെ റഷ്യയെ ഭരിക്കനായി ഭരണഘടനാ ഭേദഗതി നടത്തിയ പുടിൻ കമ്യൂണിസത്തിന്റെ അപത്തുകൾ പറഞ്ഞാണ് വോട്ട് നേടാറ്. ഒപ്പം ഇത്തരം ചില ഗൃഹാതുരത്വങ്ങളും. അതുകൊണ്ടുതന്നെ ലെനിന്റെ മൃതദേഹം അടക്കുകയെന്ന പരിപാടി ഉടനെയൊന്നും അദ്ദേഹം ചെയ്യാനും ഇടയില്ല.

എം മാധവദാസ്    
മറുനാടൻ മലയാളി ചലച്ചിത്ര നിരൂപകൻ, കോൺട്രിബ്യൂട്ടർ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
ആ 130കോടി ജനങ്ങളിൽ ഞാനില്ല'; 130 കോടി ജനങ്ങളുടെ ആഗ്രഹമാണ് രാമക്ഷേത്ര നിർമ്മാണം എന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനക്ക് പിന്നാലെ ഞങ്ങളെ ഒഴിവാക്കാൻ ആവശ്യപ്പെട്ട് മലയാളികളുടെ ക്യാമ്പയിൻ; വാട്‌സ് ആപ്പിലും, ഫേസ്‌ബുക്കിലും നിറഞ്ഞ ക്യാമ്പയിനുമായി മലയാളികൾ; ഏറ്റെടുത്തവരിൽ സംവിധായകൻ ആഷിഖ് അബു മുതൽ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ വരെ
തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ഓട്ടം വിളിച്ചു കാശു കൊടുക്കാതെ മുങ്ങിയ ആളെ മറുനാടന്റെ അന്വേഷണത്തിൽ കണ്ടെത്തി; ദിലീപിന്റെ അസിസ്റ്റന്റ് ആണെന്നും അമ്മ മരിച്ചു എന്ന് കള്ളം പറഞ്ഞ് രേവത് ബാബുവിന്റെ ഓട്ടോറിക്ഷ വിളിച്ചത് നെയ്യാറ്റിൻകര മരിയാപുരം സ്വദേശി നിശാന്ത്; പ്ലംബിങ് തൊഴിലാളിയായ നിശാന്ത് സിനിമകളിൽ ശ്രദ്ദിക്കപ്പെടാത്ത വേഷങ്ങൾ ചെയ്തയാൾ; അളിയൻ പണംതരും എന്നു പറഞ്ഞ് മുങ്ങിയ യുവാവ് ഇപ്പോൾ കീഴാറിലെ വാടക വീട്ടിൽ ക്വാറന്റൈനിൽ
രേവതിന്റെ നിഷ്‌ക്കളങ്കതയും സഹായ മനസ്‌കതയും അറിഞ്ഞ് സഹായ ഹസ്തവുമായി കേരളാ ഹോട്ടൽ ഉടമ മനോജ് മനോഹരൻ; രേവതിന്റെ കഥയറിഞ്ഞ് അയ്യായിരം രൂപ ബാങ്ക് വഴി അയച്ചു കൊടുത്തു; കേസ് തുടരാനുള്ള എല്ലാ നിയമ സഹായവും വാഗ്ദാനം ചെയ്തു കെ.എച്ച് ഹോട്ടലിന്റെ ഫെയ്സ് ബുക്ക് കൂട്ടായ്മ; സഹായിച്ചത് പാവപ്പെട്ട ഓട്ടോഡ്രൈവറെ കബളിപ്പിച്ചു കടന്നത് തിരുവനന്തപുരകാരനായ വ്യക്തി ആയെന്ന വേദനയിലെന്ന് മനോജ്
ജഡ്ജിയും നേതാവുമായി അടുത്ത ബന്ധം; ഖുറാൻ വാഹനമെത്തി സിആപ്റ്റിലും ബന്ധുവിന്റെ സാന്നിധ്യം; എൻഐഎ നിരീക്ഷണത്തിലൂള്ളത് സ്വപ്നയുടെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുത്ത ഏക നേതാവ്; സർക്കാരിൽ ഉന്നത സ്വാധീനമുള്ള നേതാവിനെ ചോദ്യം ചെയ്യുന്നത് എല്ലാ തെളിവുകളും സൂക്ഷ്മമായി വിലയിരുത്തിയ ശേഷം മാത്രം; സ്വപ്‌നയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ കിട്ടിയാൽ ഉടൻ നേതാവിന് നോട്ടീസ് നൽകും; സ്വർണ്ണ കടത്തിൽ വിഐപി മൂന്നാമാനിലേക്ക് അന്വേഷണം
രൂപമാറ്റം വരുത്തിയ അടിപൊളി ബൈക്കിൽ പെൺകുട്ടിയുടെ സൂപ്പർ സഞ്ചാരം! ഹെൽമറ്റു ധരിക്കാതെയുള്ള ബൈക്ക് യാത്രയുടെ വീഡിയോ സോഷ്യൽ മീഡിയയിലും വൈറൽ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സഞ്ചാരമെന്ന പരാതിയും; പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും എത്തിയതോടെ കണ്ടെത്തിയത് യമഹ ബൈക്കിൽ രൂപമാറ്റം നടത്തിയത്; ഗിയറുള്ള ബൈക്ക് ഓടിക്കാൻ ലൈസൻസ് ഇല്ലെന്നും കണ്ടെത്തി; 20,500 രൂപ പിഴ ചുമത്തി അധികൃതർ; വീഡിയോ ചിത്രീകരിക്കാൻ മാത്രമാണ് ഹെൽമറ്റൂരി വാഹനമോടിച്ചതെന്ന് ബൈക്കുടമ
19ാം നൂറ്റാണ്ടു മുതൽ നടന്നത് ചെറുതും വലുതുമായ നാൽപ്പതോളം കലാപങ്ങൾ; കൊല്ലപ്പെട്ടത് ആയിരങ്ങൾ; ഷബാനുകേസിന് പരിഹാരമായി കോൺഗ്രസിന്റെ ഹൈന്ദവ പ്രീണനം കാര്യങ്ങൾ വഷളാക്കി; രഥയാത്രയും കർസേവയും വെടിവെപ്പുമൊക്കെയായി എത്രയെത്ര പ്രശ്‌നങ്ങൾ; വെറും രണ്ടു സീറ്റിൽ നിന്ന് ബിജെപിയുടെ വളർച്ച ഈ കാമ്പയിന് ഒപ്പം; തുടക്കം കുറിച്ചത് ഹിന്ദുരാഷ്ട്രത്തിന്റെ നിർമ്മാണത്തിനോ? അയോധ്യയിലെ രാമക്ഷേത്രത്തിന്റെ സംഘർഷഭരിതമായ വഴിത്താരകളിലൂടെ
'ഇസ്താംബൂളിലെ സോഫിയ പള്ളിയുടെ അനുഭവം ഓർക്കുക; ഇന്ന് കഅബ നിലനിൽക്കുന്ന സ്ഥലം പോലും ബഹുദൈവ വിശ്വാസത്തിന്റെയും വിഗ്രഹാരാധനയുടെയും കേന്ദ്രമായിരുന്നു; പള്ളിയുടെ ഭൂമിയിൽ ക്ഷേത്രം പണിയുന്നതും കണ്ട് രാജ്യത്തെ മുസ്ലീങ്ങൾ നിരുത്സാഹപ്പെടുരുത്; ബാബറി മസ്ജിദ് ഇന്നലെ ഒരു പള്ളിയായിരുന്നു, ഇന്നും പള്ളിയാണ്, ഇൻഷാ അള്ളാ ഭാവിയിലും അങ്ങനെ ആയിരിക്കും'; വിവാദ പ്രസ്താവനയുമായി മുസ്ലിം വ്യക്തിനിയമ ബോർഡ്
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി
ഭർത്താവിന്റെ വ്യക്തിഗത സന്ദേശങ്ങളെയും ഫോട്ടോകളെയും കുറിച്ച് വ്യാകുലപ്പെട്ട മെറിൻ ജോയ് ജൂലൈ 19 ന് കോറൽ സ്പ്രിങ്‌സ് പൊലീസിനെ വിളിച്ചത് മരണ ഭീതിയിൽ; കേസെടുക്കാനൊന്നുമില്ലെന്നും വിവാഹ മോചനത്തിന് അഭിഭാഷകനെ കാണാനും ഉപദേശിച്ച പൊലീസിനും നെവിന്റെ മനസ്സിലെ ക്രൂരത തിരിച്ചറിയാനായില്ല; ജോലി സ്ഥലം വിട്ട് ഓടിയൊളിക്കാൻ മലയാളി നേഴ്‌സ് ആഗ്രഹിച്ചതും ജീവിക്കാനുള്ള മോഹം കൊണ്ട്; മെറിൻ ജോയിയുടെ കൊലപാതകത്തിന് പിന്നിൽ ഫിലിപ്പ് മാത്യുവിന്റെ ഈഗോ തന്നെ
ഉറക്കം വന്നപ്പോൾ പമ്പിന് സമീപം വണ്ടിയൊതുക്കി; മൂന്നരയോടെ വലിയ ശബ്ദം കേട്ട് ഞെട്ടിയുണർന്നപ്പോൾ കണ്ടത് സ്‌കോർപ്പിയോയിൽ ക്വട്ടേഷൻ സംഘം വന്നിറങ്ങുന്നത്; പിന്നാലെ നീല ഇന്നോവ എത്തി; കാറിന്റെ ഗ്ലാസ് അടിച്ചു തകർത്ത് ബാലുവിനെ അടിച്ചു കൊന്നു; മരണ മൊഴിയെന്ന് പറഞ്ഞ് കലാഭവൻ സോബി റിക്കോർഡ് ചെയ്ത വീഡിയോ പുറത്ത്; ബാലുവിനെ കൊന്നതാണ് കൊന്നതാണ് കൊന്നതാണ് എന്ന് വെളിപ്പെടുത്തൽ; ബാലഭാസ്‌കറിനെ പള്ളിപ്പുറത്ത് വകവരുത്തിയത് സ്വർണ്ണ കടത്ത് ഗ്യാങോ? സിബിഐയ്ക്ക് മുന്നിൽ ചോദ്യങ്ങൾ ഏറെ
ലോറി ഡ്രൈവർമാർക്ക് 'ചരക്കുകളെ' എത്തിച്ചു കൊടുക്കുന്ന ലോട്ടറി കച്ചവടം; പൂനയിൽ നിന്ന് ലോറി എടുക്കുമ്പോൾ ഷാഫി ഓർഡർ ചെയ്തത് പ്രായം കുറഞ്ഞ ഇരയെ; ലക്ഷ്യമിട്ട പെൺകുട്ടി കൈയിൽ നിന്നും വഴുതിയപ്പോൾ റൂമിലേക്ക് ഉന്തിതള്ളി വിട്ടത് വൃദ്ധയെ; കാമഭ്രാന്തനെ പ്രതിരോധിച്ചപ്പോൾ ബ്ലൈഡു കൊണ്ടും ക്രൂരത; കണ്ടു വന്ന മകന് ഹാലിളകിയപ്പോൾ ലോറി ഡ്രൈവർക്കും അമ്മയ്ക്കും കിട്ടിയത് പൊതിരെ തല്ല്; എല്ലാം അനുഭവിച്ചത് 75-കാരി; കോലഞ്ചേരിയിലെ പീഡനത്തിൽ നിറയുന്നത് ഓമനയുടെ വാണിഭ കച്ചവടം
ലക്ഷ്മിയെ തേടിയുള്ള അന്വേഷണം ചെന്നു നിൽക്കുന്നത് തിട്ടമംഗലത്തെ വീട്ടിൽ; ദുബായിൽ പോയെന്നും കൊച്ചിയിലുണ്ടെന്നും ബംഗളൂരുവിലേക്ക് താമസം മാറിയെന്നും പറയുന്നത് പച്ചക്കള്ളം; ഭർത്താവിന്റേയും മകളുടേയും വേർപാടിൽ വിവാദങ്ങൾ ചർച്ചയാകുമ്പോൾ ഒന്നും മിണ്ടാതെ മാറി നിൽക്കുന്ന ദൃക്സാക്ഷി; ബാലഭാസ്‌കറിനെ കൊന്നു തള്ളിയെന്ന് കലാഭവൻ സോബി വെളിപ്പെടുത്തിയിട്ടും മിണ്ടാട്ടമില്ല; നേരറിയാൻ സിബിഐ ആദ്യമെത്തുക ലക്ഷ്മിക്ക് അരികിൽ; വയലിനിസ്റ്റിന്റെ മരണത്തിൽ ഭാര്യ പറയുന്നത് അതിനിർണ്ണായകം
'എന്റെ വ്യക്തിപരമായ ജീവിതത്തിൽ നഴ്‌സുമാർ ചില പ്രശ്‌നമൊക്കെ ഉണ്ടാക്കിയിട്ടുണ്ട്..അവരെ ഉദ്ദേശിച്ച് പറഞ്ഞതാണ്; പറഞ്ഞപ്പോ..അങ്ങനെ ആയി പോയി; അതല്ലാതെ ലോകത്തുള്ള എല്ലാ നഴ്‌സുമാരെയും കുറിച്ചല്ല പറഞ്ഞത്..എനിക്ക് ഒരുപാട് വിഷമമുണ്ട്..നഴ്‌സുമാരുടെ ജോലിയുടെ മഹത്വം എന്തെന്ന് അറിയില്ലായിരുന്നു..മാപ്പ്': പൊട്ടിക്കരഞ്ഞുകൊണ്ട് ക്ഷമാപണവുമായി സോഷ്യൽ മീഡിയയിൽ നഴ്‌സുമാരെ അധിക്ഷേപിച്ച കണ്ണൻ.സി.അമേരിക്ക
നേഴ്സുമാർ ഡോക്ടരുടെ കുറിപ്പടി നോക്കി മരുന്ന് എടുത്ത് നൽകുന്ന ഹെൽപ്പർമാർ; അവർ ശാസ്ത്രത്തിന്റെ അങ്ങേയറ്റം വരെ പഠിച്ച തമ്പുരാട്ടിമാരോ തമ്പുരാന്മാരോ അല്ല; ലാബ് ടെക്നീഷ്യന്റെ വിചാരം ജനിതക ശാസ്ത്രജ്ഞന്മാരെന്നും; ചർദ്ദിൽ വാരുന്ന അറ്റൻഡർമാരുടെ ഭാവം ഐഎഎസുകാരെന്നും; പാവാട വിസ മോഹിച്ച് നേഴ്സുമാരെ കെട്ടുന്ന ഭർത്താക്കന്മാരും; ആരോഗ്യ പ്രവർത്തകരേയും കുടുംബത്തേയും അപമാനിച്ച് വീഡിയോ; നേഴ്‌സുമാരെ അപമാനിച്ച് ലൈവിട്ട യുവാവിനെതിരെ പരാതി പ്രവാഹവും പൊങ്കാലയും
'അവർ വെളുത്ത വേശ്യകളാണ്; വെളുത്ത പെൺകുട്ടികൾ ഒരു മുസ്ലിം പുരുഷനെ കണ്ണിൽ നോക്കിയാൽ അതിനർഥം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെടുന്നുവെന്നാണ്; ഇത് വംശീയമായും മതപരമായും വഷളാക്കിയ ബലാത്സംഗങ്ങൾ'; യുകെയിൽ അമുസ്ലിം യുവതികളെ ബലാത്സംഗം ചെയ്യാൻ പാക്കിസ്ഥാനികളുടെ ഗ്രൂമിങ് ഗ്യാങ്; 5 ലക്ഷം പെൺകുട്ടികൾ ഇരകളായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി; യൂറോപ്പിൽ ചർച്ചയായ പുതിയ വിവാദം ഇങ്ങനെ
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി
മൂന്ന് വർഷത്തിനിടെ ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പറന്നത് അമ്പതിൽ അധികം തവണ; എല്ലാം വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാത്ത സ്‌പോൺസേർഡ് യാത്രകൾ; ഇദ്ദേഹത്തിന് സ്ത്രീ ദുർബലയെന്ന് ഐബി റിപ്പോർട്ട് ചെയ്തത് അന്വേഷണത്തിന് വഴിയൊരുക്കി; അസ്വാഭാവികത തിരിച്ചറിഞ്ഞ് സിപിഎം ഉന്നതനെതിരെ അന്വേഷണത്തിന് നിർദ്ദേശം കൊടുത്തത് ഡോവൽ; സ്വർണ്ണ കടത്തിൽ പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ വിദേശയാത്രാ വിവാദവും