Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അർധനഗ്ന സുന്ദരികൾക്കു മുന്നിൽ തങ്ങളുടെ സൈനികർ വീണതിൽ ഞെട്ടി ഇസ്രയേൽ; ഏത് പ്രതിസന്ധിയെയും തരണം ചെയ്യാനുള്ള ശാരീരിക - മാനസിക പരിശീലനം കിട്ടിയ സൈനികർ ഹമാസിന്റെ ഹണി ട്രാപ്പിൽ വീണത് 'നാഷണൽ ഷെയിം' എന്ന് ഇസ്രയേലി പത്രങ്ങൾ; മനുഷ്യ കവചത്തിൽ നിന്ന് തേൻകെണിയിലേക്ക് തന്ത്രംമാറ്റുന്ന ഹമാസ് ഐഎസിന്റെ പാതയിലേക്കെന്ന് വിമർശനം; ലോകത്തെ പിടിച്ചു കുലുക്കി വീണ്ടുമൊരു ഹണി ട്രാപ്പ് വിവാദം കൂടി

അർധനഗ്ന സുന്ദരികൾക്കു മുന്നിൽ തങ്ങളുടെ സൈനികർ വീണതിൽ ഞെട്ടി ഇസ്രയേൽ; ഏത് പ്രതിസന്ധിയെയും തരണം ചെയ്യാനുള്ള ശാരീരിക - മാനസിക പരിശീലനം കിട്ടിയ സൈനികർ ഹമാസിന്റെ ഹണി ട്രാപ്പിൽ വീണത് 'നാഷണൽ ഷെയിം' എന്ന് ഇസ്രയേലി പത്രങ്ങൾ; മനുഷ്യ കവചത്തിൽ നിന്ന് തേൻകെണിയിലേക്ക് തന്ത്രംമാറ്റുന്ന ഹമാസ് ഐഎസിന്റെ പാതയിലേക്കെന്ന് വിമർശനം; ലോകത്തെ പിടിച്ചു കുലുക്കി വീണ്ടുമൊരു ഹണി ട്രാപ്പ് വിവാദം കൂടി

എം മാധവദാസ്

വാഷിങ്ടൺ: ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യം ഏതാണെന്ന് ചോദിച്ചാൽ മറുപടി ഇസ്രയേൽ എന്നായിരിക്കും. നാലുപാടും ശത്രുരാജ്യങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഇസ്രയേൽ പിടിച്ചു നിൽക്കുന്നത് ആധുനികോത്തര ശാസ്ത്രസാങ്കേതിക വിദ്യയുടെ മികവിലും സൈന്യത്തിന്റെ ബലത്തിലുമാണ്. അതുകൊണ്ടുതന്നെ ലോകത്തിലെ ഒരു സൈനികനും കിട്ടാത്ത അത്ര, ശാരീരികവും മാനസികവുമായ പരിശീലനമാണ് ഒരു ഇസ്രയേലി സൈനികന് കിട്ടാറുള്ളത്. ഏത് സാഹചര്യങ്ങളെയും എപ്പോളും നേരിടാനുള്ള രീതിയിലുള്ള വലിയ പരിശീലമാണ് ഇസ്രയേൽ സൈനികർക്ക് കൊടുക്കാറുള്ളതും. സൈനിക സേവനം എന്നത് ഇസ്രയേലിൽ വലിയ വിലയുള്ള ജോലിയാണുതാനും.

മുൻ പ്രധാനമന്ത്രിമാർവരെ സൈന്യത്തിൽനിന്ന് ഉണ്ടായിട്ടുണ്ട്. നെതന്യാഹുവും ഏരിയൽ ഷാരോണും ഉൾപ്പെടെയുള്ള പലരും മിലിട്ടറി സേവനം കഴിഞ്ഞ് രാഷ്ട്രീയത്തിൽ എത്തിയവരാണ്. അതായത് സൈന്യം എന്നത് ഇസ്രയേലിനും വലിയ വികാരമാണ്. അവരുടെ അഭിമാനമാണ്. എന്നാൽ കാരിരുമ്പുപോലെ ഉറച്ച മനസ്സുള്ള, കണ്ണിൽച്ചോരയില്ലാതെ ആക്രമിക്കാനും പ്രതിരോധിക്കാനും ഇസ്രയേൽ സജ്ജമാക്കിയ, സൈനികരുടെ ചില രഹസ്യങ്ങൾ ചോർത്തപ്പെട്ടു എന്ന വാർത്ത ഞെട്ടലോടെയാണ് ആ രാജ്യം കേട്ടത്. 'പെണ്ണൊരുമ്പെട്ടാൻ ബ്രഹ്മനും തടത്തുകുടെന്ന' മലയാളത്തിലെ ചൊല്ല് അന്വർഥമാക്കിക്കൊണ്ട് സുന്ദരികളായ യുവതികളാണ് ഇവരിൽ നിന്ന് രഹസ്യം ചോർത്തിയെടുത്ത്. കാര്യമായ ഒരു സൈനിക രഹസ്യവും ചോർത്തിയെടുക്കാൻ കഴിഞ്ഞില്ലെങ്കിലും, ഇസ്രയേലുമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന ഹമാസാണ് സുന്ദരികളെവെച്ച് ഈ ചോർത്തൽ നടത്തിയതെന്നത് ഇസ്രയേലിനെ ഞെട്ടിച്ചിരിക്കയാണ്.

വൻതുക വാഗ്ദാനം ചെയ്തും മറ്റും സൈനികരിൽനിന്ന് വിവരങ്ങൾ ചോർത്താൻ മുമ്പും ശ്രമം നടന്നിരുന്നു. എന്നാൽ അതിനെയെല്ലാം നിഷ്പ്രയാസം അതിജീവിച്ചവരാണ് ഇസ്രയേലി സൈനികൾ. ഇപ്പോൾ ഹമാസ് വിട്ട അർധനഗ്ന സുന്ദരികൾക്കുമുന്നിൽ അവർ വീണുപോയത് 'നാഷണൽ ഷെയിം' എന്നാണ് ഇസ്രയേലി മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. റോബോർട്ടുകൾക്ക് സമാനമായ കാര്യശേഷിയുള്ളവരാണ് തങ്ങളുടെ സൈനികർ എന്ന ഇസ്രയേലിന്റെ വിശ്വാസമാണ് ഇവിടെ ചോർത്തപ്പെട്ടത്. അതേസമയം തീർത്തും ഇസ്ലാമിക പ്രസ്ഥാനമാണെന്ന് അവകാശപ്പെടുന്ന ഹമാസ് തങ്ങളുടെ ആദർശങ്ങളെല്ലാം വിട്ട് തീർത്തും തറയായ നമ്പറുകൾ പുറത്തെടുക്കുന്നത് ഭീതിയോടെ കാണണമെന്നും വിശകലനങ്ങൾ ഉയരുന്നുണ്ട്. യസീദി സ്ത്രീകളെയൊക്കെ പിടികൂടി ലൈംഗിക അടിമകളായി വർഷങ്ങൾ ഉപയോഗിച്ചശേഷം അടിമച്ചന്തയിൽ ലേലം ചെയ്ത് വിൽക്കുന്ന ഐഎസിന്റെ രീതി ഹമാസും അനുകരിച്ചാലുള്ള അവസ്ഥയുടെ തുടക്കമണോ ഇതെന്നും ചോദ്യം ഉയരുന്നുണ്ട്.

ഇന്ത്യൻ നാവിക സൈനികരും അമേരിക്കൻ സേനയും ഉൾപ്പെടെയുള്ളവർ വീണുപോയ ഒന്നാണ് ഹണിട്രാപ്പ്. മാതാഹരിയെപ്പോലുള്ള ചാരവനിതകളെ നേരത്തെ തന്നെ വലിയ ഭൂകമ്പം ലോകത്ത് സൃഷ്ടിച്ചിട്ടുണ്ട്. അമേരിക്കയടക്കമുള്ള നിരവധി രാജ്യങ്ങൾ ഇതുപോലെ ചാരവനിതകളെ ഉപയോഗിക്കുന്നുമുണ്ട്. ലോകത്തിലെ പല പ്രമുഖരും ഈ കെണിയിൽ അടിതെറ്റി വീണിട്ടുമുണ്ട്.

ഒറ്റക്ലിക്കിന് എല്ലാം ചോർത്തപ്പെടുന്നു

അർധ നഗ്ന സുന്ദരികളുടെ ചിത്രങ്ങൾ ഉപയോഗിച്ചാണ് ഇസ്രയേൽ സൈനികരുടെ സ്മാർട്ട് ഫോൺ വിവരങ്ങൾ ഹമാസ് ചോർത്തിയത്. യുവതികളുടെ വ്യാജ ചിത്രങ്ങൾ ഫോണിലേക്ക് അയച്ച് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യിപ്പിച്ചാണ് ഫോൺ വിവരങ്ങൾ ചോർത്തിയത്. വൈറസ് ആക്രമണത്തിലൂടെ കമ്പ്യൂട്ടറുകളും ഫോണുകളും തകരാറിലാക്കാനും ശ്രമമുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. അതേസമയം, നിർണായ വിവരങ്ങൾ ഒന്നും ചോർന്നിട്ടില്ലെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ഇസ്രയേൽ സൈനികരുടെ ഫോൺ ചോർത്താൻ ഈ വർഷം മൂന്നാം തവണയാണ് ഹമാസ് ശ്രമിക്കുന്നതെന്ന് സൈനിക വക്താവ് ലെഫ്. കേണൽ ജൊനാഥൻ പറഞ്ഞു. ഹമാസ് എവിടെവരെ പോകുമെന്നാണ് തങ്ങൾ നോക്കുന്നത്. സുന്ദരികളായ യുവതികളുടെ അർധനഗ്ന വീഡിയോയും ചിത്രവും ഉപയോഗിച്ച് കുടിയേറ്റക്കാരും ശാരീരിക പ്രശ്നങ്ങളുമുള്ളവരാണെന്ന് വിശ്വസിപ്പിച്ചാണ് ഫോൺ ചോർത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഇങ്ങനെ ചില സ്ത്രീകൾ സൈനികരുമായി സൗഹൃദം സ്ഥാപിച്ച് ഫോട്ടോകൾ കൈമാറാൻ തുടങ്ങും. യുവതികൾ അയച്ച് കൊടുക്കുന്ന ഫോട്ടോയിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ മാൽവെയറുകൾ ഡൗൺലോഡായി സൈനികരുടെ വിവരങ്ങൾ മുഴുവൻ ചോർത്തിയെടുക്കും. ഫോൺ ഹാക്ക് ചെയ്യാനുള്ള ഹമാസിന്റെ ശ്രമത്തെക്കുറിച്ച് ഇസ്രയേൽ സൈനികർക്ക് നേരത്തെയും മുന്നറിയിപ്പ് നൽകിയിരുന്നു. സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നതിൽ സൈനികർ നിയന്ത്രണം പാലിക്കണമെന്നും സൈന്യം അറിയിച്ചിരുന്നു. ഹമാസിന്റെ നീക്കങ്ങൾ നേരത്തെ നിരീക്ഷിക്കുന്നുണ്ടെന്നാണ് ഇസ്രയേൽ വാദം. എങ്കിലും മുന്നറിയിപ്പ് നൽകിയിട്ടും സൈനികരുടെ വിവരം ചോർന്നതിൽ ഇസ്രയേൽ സൈനിക ഉന്നത വൃത്തങ്ങൾ ഞെട്ടലിലാണ്.

മനുഷ്യകവചത്തിൽ നിന്ന് തേൻകെണിയിലേക്ക്

അതേസമയം തീർത്തും ഇസ്ലാമിക പ്രസ്ഥാനമാണെന്ന് അവകാശപ്പെടുന്ന ഹമാസ് തങ്ങളുടെ ആദർശങ്ങളെല്ലാം വിട്ട് തീർത്തും തറയായ നമ്പറുകൾ പുറത്തെടുക്കുന്നത് കൗതുകകരമാണെന്നാണ് പ്രശസ്ത യുദ്ധകാര്യലേഖകൻ ഡേവിഡ് ലീൻ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ സ്ത്രീകളെയും കുട്ടികളെയും മനുഷ്യകവചമായി ഉപയോഗിച്ചാണ് ഹമാസ് ഇസ്രയേലിനെ പ്രതിരോധിച്ചത്. അതായത് ഹമാസ് ഒരു ആക്രമണം അഴിച്ചുവിടുന്നു. അതിന് പ്രത്യാക്രമണമായി ഇസ്രയേൽ ആക്രമിച്ചാൽ സ്ത്രീകളെയും കുട്ടികളെയും മുന്നിൽ നിർത്തിയാണ് ഹമാസ് ഒൽയുദ്ധം നടത്താറുള്ളത്. എന്നാൽ കണ്ണിൽച്ചോരയില്ലാതെ ഇസ്രയേൽ ആക്രമണത്തിൽ ഒന്നോരണ്ടോപേർ മരിച്ചാൽ അത് പൊക്കിപ്പിടിച്ച് സഹാനുഭൂതിയും സഹായവും നേടിയെടുക്കകയായിരുന്നു ഹമാസിന്റെ രീതി. എന്നാൽ ഹണി ട്രാപ്പ് പോലുള്ള സംഭവങ്ങളിലേക്ക് ഇവർ കടക്കുന്നത് ഇത് ആദ്യമാണ്. എന്നാൽ ഇതിൽ ഇസ്ലാമിക നിയമങ്ങളുടെ ലംഘനമെന്നുമല്ലെന്നാണ് ഡേവിഡ് ലീൻ പറയുന്നത്.

യുദ്ധത്തിൽ ഏത് രീതിയിലും ആളുകളെ ആക്രമിക്കാമെന്നും അതിനായി എന്തുതന്ത്രങ്ങളും ഉപയോഗപ്പെടുത്താമെന്നും അതും ഇസ്ലാമിക രീതിയാണെന്നാണ്, ലീൻ പറയുന്നത്. ഇതിനായി അദ്ദേഹം ഐഎസ്ഐസിനെയാണ് ഉദാഹരിക്കുന്നത്. യസീദി സ്ത്രീകളെ തട്ടിക്കൊട്ടുപോയി കൂട്ടബലാൽസംഗം ചെയ്യുകയും, ലൈംഗിക അടിമകളാക്കിവെക്കുകയും തുടർന്ന് അടിമച്ചന്തയിൽ വരെ വിൽക്കുകയും ചെയ്തിരുന്നു ഇസ്ലാമിക്ക് സ്്റ്റേറ്റ് ഭീകരർ. യസീദി പെൺകുട്ടികളെ ടെലിഗ്രാമിൽ ലേലത്തിനുവെച്ചും ഇവർ വൻതുക സമ്പാദിച്ചിരുന്നു. ഹമാസും ആ വഴിയിലേക്ക് നീങ്ങുന്നതിന്റെ തുടക്കമാണോ ഹണി ്്രടാപ്പ് എന്നും ലീൻ സംശയിക്കുന്നുണ്ട്.

ഇസ്രയേലിൽ നിന്ന് ഫലസ്തീൻ മണ്ണ് വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ചെറുത്ത്നിൽപ്പ് സംഘടനയാണ് ഹമാസ് . ഇസ്ലാമിക ചെറുത്തുനില്പു പ്രസ്ഥാനം എന്നർത്ഥം വരുന്ന 'ഹറകത്തുൽ മുഖാവമത്തുൽ ഇസ്ലാമിയ' എന്ന അറബിവാക്കിന്റെ ചുരുക്കെഴുത്താണ് ഹമാസ്. ഇസ്രയേലിന്റെ അധിനിവേശത്തിൽ നിന്നും ഫലസ്തീൻ രാജ്യം മോചിപ്പിച്ചു 1948-ലെ അതിർത്തികളോടെ സ്വതന്ത്ര രാജ്യമാക്കുക എന്നതാണ് ഹമാസിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇതുകൊണ്ട് തന്നെ ഇസ്രയേലിന്റെ സഖ്യരാജ്യങ്ങളായ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെടെ പല രാജ്യങ്ങളും ഈ സംഘടനയെ ഭീകരരുടെ പട്ടികയിൽപ്പെടുത്തിയിരിക്കുന്നു.

1988-ൽ എഴുതപ്പെട്ട 'ഹമാസ് ഉടമ്പടി'യാണ് ഹമാസിന്റെ ഔദ്യോഗിക നയരേഖയായി കരുതപ്പെടുന്നത്. 'ദൈവത്തിന്റെ കൊടി ഫലസ്തീനിലെ ഓരോ ഇഞ്ചിലും ഉയർത്താനാണ്' ഈ രേഖ ആഹ്വാനം ചെയ്യുന്നത്. ഇസ്രയേലിനെ ഇല്ലാതാക്കി പകരം ഫലസ്തീൻ എന്ന ഇസ്ലാമിക രാജ്യം സ്ഥാപിക്കുക എന്നതാണ് ഹമാസിന്റെ ലക്ഷ്യങ്ങളുടെ സാരാംശം. ഫലസ്തീൻ രാജ്യം രൂപവത്കരിക്കുമ്പോൾ അതു മതേതരമാകരുതെന്ന നിർബന്ധവും ഹമാസ് പ്രവർത്തകർക്കുണ്ട്. മതനിരപേക്ഷ ഫലസ്തീനെ പിന്തുണച്ച യാസിർ അറഫാത്തിനെപ്പോലുള്ളവരുടെ നിലപാടുകൾക്ക് ഘടകവിരുദ്ധമാണിത്.'ദൈവം ഞങ്ങളുടെ ലക്ഷ്യം, പ്രവാചകൻ ഞങ്ങളുടെ മാതൃക, ഖുർആൻ ഞങ്ങളുടെ ഭരണഘടന, ജിഹാദ് ഞങ്ങളുടെ മാർഗ്ഗം, ദൈവത്തിനുവേണ്ടിയുള്ള മരണം ഞങ്ങളുടെ അദമ്യമായ ആഗ്രഹം' -ഇതാണ് ഹമാസിന്റെ മുദ്രാവാക്യം. ഫലസ്തീൻ എന്ന ഭൂപ്രദേശം 'അന്തിമവിധിനാൾ' വരേക്കുമുള്ള മുസ്ലിം ജനതയ്ക്കായി ദൈവം തയ്യാറാക്കിയിരിക്കുന്നതാണെന്നും ഹമാസ് വിശ്വസിക്കുന്നു. ഫ്രീ മേസൺസ്, റോട്ടറി ക്ലബ്, ലയൺസ് ക്ലബ് എന്നിങ്ങനെയുള്ള സന്നദ്ധ സംഘടനകൾക്കെതിരെയും ഹമാസ് ഉടമ്പടി നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. ഇസ്ലാമിനെതിരായ 'സിയോണിസ്റ്റ് ഗൂഢാലോചനയുടെ ഭാഗ'മായാണ് ഇത്തരം സംഘടനകളെ അവർ ചിത്രീകരിക്കുന്നത്.

ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിൽ ഈജിപ്തിലെ ഇസ്ലാമിക മതമൗലിക പ്രസ്ഥാനമായ മുസ്ലിം ബ്രദർഹുഡിന്റെ ശാഖയായാണ് ഹമാസ് പ്രവർത്തനം തുടങ്ങിയത്. സേവന പ്രവർത്തനങ്ങളിലൂടെ ഗസ്സാ മുനമ്പ്, വെസ്റ്റ് ബാങ്ക് തുടങ്ങിയ ഫലസ്തീൻ കേന്ദ്രങ്ങളിൽ ഇവർ സ്വാധീനമുറപ്പിച്ചു. ഒന്നര ദശകത്തോളം ഇത്തരത്തിൽ പ്രവർത്തിച്ച് അടിത്തറ ശക്തമാക്കിയ ശേഷമാണ് 1987-ൽ ഔദ്യോഗികമായി ഹമാസ് എന്ന സംഘടനയായി രൂപംകൊള്ളുന്നത് ഔദ്യോഗികമായി തുടക്കം കുറിക്കുന്നതിനുമുമ്പു തന്നെ മുസ്ലിം ബ്രദർഹുഡ് ശാഖയെന്ന നിലയിൽ ഹമാസിന്റെ, ഫലസ്തീൻ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങളെ സൗദി അറേബ്യ പോലുള്ള ഇസ്ലാമികരാജ്യങ്ങൾ പ്രോത്സാഹിപ്പിച്ചിരുന്നു. ഒരു രാഷ്ട്രീയ അടവ് എന്നോണം ഹമാസിന്റെ രാഷ്ട്രീയസേവന പ്രവർത്തനങ്ങളെ ഇസ്രയേൽ പോലും പിന്തുണച്ചിരുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ യാസർ അറഫാത്തിന്റെ ഫലസ്തീൻ വിമോചന മുന്നണിയേയും ഫത്ഹ് രാഷ്ട്രീയ പാർട്ടിയെയും തളർത്താൻ ലക്ഷ്യം വെച്ച് ഹമാസിന്റെ ആദ്യരൂപത്തെ ഇസ്രയേലും പ്രോത്സാഹിപ്പിച്ചിരുന്നതായി ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ തുടർന്നങ്ങോട്ട് സായുധ പ്രസ്ഥാനമായി ഹമാസ് വളരുന്ന കാഴ്ചയാണ് കണ്ടത്. 1987 മുതൽ 1993 വരെ ഇസ്രയേൽ-ഹമാസ് ഏറ്റുമുട്ടലുകളുടെ പരമ്പരയായിരുന്നു. 1993-ലെ ഓസ്ലോ ഉടമ്പടിയോടെ സായുധ പോരാട്ടത്തിന്റെ ആദ്യഘട്ടം അവസാനിച്ചു. യാസർ അറഫാത്ത് ഫലസ്തീൻ വിമോചന മുന്നണി സമാധാന ചർച്ചകളുടെയും അമേരിക്കൻ സമ്മർദ്ദങ്ങളുടെയും ഫലമായി ഇസ്രയേലിനെ അംഗീകരിച്ചപ്പോൾ ഹമാസ് കീഴടങ്ങാൻ തയ്യാറായില്ല. മാത്രമല്ല പോരാട്ടം കൂടുതൽ ശക്തമാക്കുകയും ചെയ്തു.

എന്നാൽ 2004 മാർച്ച് 22ന് ഇസ്രയേലി സൈന്യത്തിന്റെ മിസൈൽ ആക്രമണത്തിൽ ഹമാസ് പരമോന്നത നേതാവ് അഹമ്മദ് യാസീൻ കൊല്ലപ്പെട്ടു. തുടർന്ന് നേതൃസ്ഥാനമേറ്റെടുത്ത രൻതീസിയും ഒരു മാസം തികയും മുൻപ് 2004 ഏപ്രിൽ 17ന് ഇസ്രയേൽ ബോംബിങ്ങിൽ മരണമടഞ്ഞു.2002 മുതൽ വെസ്റ്റ് ബാങ്കിലും ഗസ്സയിലും ഇസ്രയേൽ കനത്ത ആക്രമണം നടത്തി.മുഖ്യധാരാ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും വഴിമാറി നടന്നിരുന്ന ഹമാസ്, യാസിർ അറഫാത്തിന്റെ മരണത്തോടെ ആ മേഖലയിലേക്ക് ശ്രദ്ധതിരിച്ചു. അറഫാത്തിന്റെ മരണശേഷം അദ്ദേഹത്തിനോളം തലയെടുപ്പുള്ള നേതാക്കന്മാർ ഫത്ത പാർട്ടിയിൽ ഇല്ലാത്തത് ഹമാസിന്റെ വളർച്ചയ്ക്ക് കാരണമായി. 2004-ൽ ഫലസ്തീൻ പ്രാദേശിക തിരഞ്ഞെടുപ്പിൽ പങ്കെടുത്തുകൊണ്ട് ഹമാസ് മുഖ്യധാരാരാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നു. പക്ഷേ അപ്പോഴും അവർ സായുധ പോരാട്ടം കൈയൊഴിഞ്ഞിട്ടില്ല. ഇപ്പോഴത്തെ തേൻകെണിപോലുള്ള പുത്തൻ അടവുകൾ ഹമാസ് പുറത്തെടുക്കുമ്പോൾ മേഖലയിലെ സംഘർഷവും കൂടുതൽ ശക്തമാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP