Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അൽഷബാബ് മുതൽ ഐസിസ് വരെ ചെറുതും വലുതുമായി ലോകത്തുള്ളത് നൂറ്റമ്പതോളം ഇസ്ലാമിക തീവ്രവാദ സംഘടനകൾ; കൈവെട്ടും തലവെട്ടും പൊട്ടിത്തെറിക്കലുമായി അവർ ലോകത്തെ നടുക്കുന്നു; ഫ്രാൻസിൽ പ്രവാചക നിന്ദ ആരോപിക്കപ്പെട്ട് തലയറുത്തുകൊല്ലപ്പെട്ട അദ്ധ്യാപകനുവേണ്ടി കാമ്പയിനുമായി സോഷ്യൽ മീഡിയ; കൈവെട്ടിമാറ്റപ്പെട്ട ജോസഫ് മാഷിൽനിന്ന് തലവെട്ടിമാറ്റപ്പെട്ട സാമുവലിലേക്കുള്ള ദൂരം! ഇസ്ലാമിക ഭീകരത ലോകം വീണ്ടും ചർച്ച ചെയ്യുമ്പോൾ

അൽഷബാബ് മുതൽ ഐസിസ് വരെ ചെറുതും വലുതുമായി ലോകത്തുള്ളത് നൂറ്റമ്പതോളം ഇസ്ലാമിക തീവ്രവാദ സംഘടനകൾ; കൈവെട്ടും തലവെട്ടും പൊട്ടിത്തെറിക്കലുമായി അവർ ലോകത്തെ നടുക്കുന്നു; ഫ്രാൻസിൽ പ്രവാചക നിന്ദ ആരോപിക്കപ്പെട്ട് തലയറുത്തുകൊല്ലപ്പെട്ട അദ്ധ്യാപകനുവേണ്ടി കാമ്പയിനുമായി സോഷ്യൽ മീഡിയ; കൈവെട്ടിമാറ്റപ്പെട്ട ജോസഫ് മാഷിൽനിന്ന് തലവെട്ടിമാറ്റപ്പെട്ട സാമുവലിലേക്കുള്ള ദൂരം! ഇസ്ലാമിക ഭീകരത ലോകം വീണ്ടും ചർച്ച ചെയ്യുമ്പോൾ

എം മാധവദാസ്

തം ഉപേക്ഷിക്കുകയും അക്കാര്യം പരസ്യപ്പെടുത്തുകയും ചെയ്ത വനിതയാണ് ന്യുസിലാൻഡ് പ്രധാനമന്ത്രിയായ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ജസിൻഡ ആൻഡേഴ്‌സൺ. ക്രിസ്തുമതം തന്റെ ആധുനിക ആശയങ്ങൾക്കും പ്രത്യേകിച്ചു ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് എതിരാണെന്നുമുള്ളതിനാൽ 2005ൽ ജെസിൻഡ മതം ഉപേക്ഷിച്ചു. ന്യുസിലൻഡിന്റെ പ്രധാനമന്ത്രി ആയിരിക്കുമ്പോൾ വിവാഹം കഴിക്കാതെ തന്റെ പങ്കാളിയിൽനിന്ന് ഗർഭം ധരിച്ചു നീവ് എന്ന പെൺകുഞ്ഞിന് അവർ ജന്മം നൽകി. ന്യൂസിലാൻഡിൽ അത് ഒരു ചർച്ചപോലും ആയില്ല. അവരുടെ മത വിശ്വാസമോ വ്യക്തി ജീവിതമോ, ഒന്നുമായിരുന്നില്ല, കോവിഡ് പ്രതിരോധിത്തിലടക്കം അവർ നൽകിയ സംഭാവനകൾ ആയിരുന്നു ആ നാട് തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്തത്.

ബ്രിട്ടനിലും ജർമ്മനിയിലും സ്‌കാൻഡനേവിയൻ രാജ്യങ്ങളിലുമെല്ലാം പള്ളികളിൽ പലതും ആരാധനക്ക് ആളില്ലാത്തതിനാൽ പൂട്ടിയിട്ടിരിക്കയാണ്. നേർവേയിൽ ഒരു പള്ളി ഡാൻസ്ബാർ ആക്കിയത് ഈയിടെ വാർത്തയായിരുന്നു. മതത്തിന് ആ നാട്ടുകാർ നൽകുന്ന പരിഗണന അത്രയേ ഉള്ളൂ. എന്നാൽ തിരിച്ച് ഒന്ന് സങ്കൽപ്പിച്ചു നോക്കുക. ജസിൻഡ ആൻഡേഴ്‌സൺ ഇസ്‌ലാ മതമാണ് ഉപക്ഷേിച്ചതെങ്കിലോ, ഡാൻസ് ബാർ ആയ്ത ഒരു മോസ്‌ക്ക് ആണെങ്കിലോ. ഒരുപക്ഷേ അവിടെ രക്തച്ചൊരിച്ചിലുകൾ ഉണ്ടായേനെ. ജസിൻഡക്കുമേൽ നിഷ്പ്രായാസം പ്രവാചക നിന്ദയും മത നിന്ദയും ഉണ്ടാവുമായിരുന്നു. ഒരു പക്ഷേ അവരുടെ തല വെട്ടി ഫേസ്‌ബുക്കിൽ ഇടുന്ന ചിത്രമായിരുന്നു നാം ഇപ്പോൾ കാണേണ്ടി വരിക.

അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് ക്ലാസ് എടുക്കെവേ ഷാർലി ഹെബ്‌ദോ മാഗസിൽ മുമ്പ് പ്രസിദ്ധീകരിച്ച പ്രവാചകന്റെ കാർട്ടൂണുകൾ കുട്ടികളെ കാണിച്ചുവെന്നപേരിൽ ഫ്രാൻസിൽ തലവെട്ടിമാറ്റി കൊല്ലപ്പെട്ട സാമുവൽ എന്ന അദ്ധ്യാപകനുവേണ്ടി ലോകം ഇന്ന് കേഴുകയാണ്. നവ മാധ്യമങ്ങളിൽ 'ഞാൻ സാമുവൽ' എന്ന മുദ്രാവാക്യം ഉയർത്തി വരുന്ന കാമ്പയിൽ ഫലത്തിൽ ഇസ്‌ലാമിക ഭീകരതക്കെതിരായ ശക്തമായ പോരാട്ടമായി മാറുകയാണ്. അതോടൊപ്പം, ഇസ്‌ലാമിന്റെ പേരിൽ ഒരു കൂട്ടർ നടത്തുന്ന് ഭീകരതക്ക് മൊത്തം മുസ്‌ലീങ്ങളും ഉത്തരവാദികളാണോ, ഇത്തരം കാമ്പയിനുകൾ ഇസ്‌ലാമോഫോബിയയയെ വളർത്താൻ മാത്രമല്ലേ ഉപകരിക്കൂ, എന്ന് പറഞ്ഞുകൊണ്ട്, മറുവിഭാഗവും രംഗത്ത് എത്തിയിട്ടുണ്ട്. ഭൂരിഭാഗം വരുന്ന ഇസ്‌ലാമിക മതവിശ്വാസികളും സമാധാനത്തിൽ വിശ്വസിക്കമ്പോൾ എന്തുകൊണ്ടാണ് ലോകമെമ്പാടും കൈവെട്ടും, തലവെട്ടും, ഭീകരാക്രമണങ്ങളുമായി ഇസ്‌ലാമിക ഭീകരത വളരുന്നത് എന്ന ചോദ്യം ഉയർത്തുകയാണ് സ്വതന്ത്രചിന്തകർ. വേൾഡ് എത്തീസ്റ്റ് ഫോറം എന്ന സംഘടന ഈ വിഷയത്തിൽ ശക്തമായ കാമ്പയിനാണ് ഉയർത്തുന്നത്.

അടിസ്ഥാനപരമായി ഒട്ടും നവീകരിക്കാത്ത മതമാണ് ഇസ്‌ലാം എന്നും പരിഷ്‌ക്കരണത്തെ അവർ ചെറുക്കുന്നതുമാണ് പ്രശ്‌നമെന്നും എഴുത്തുകാരനും പ്രഭാഷകനുമായ സാം ഹാരീസ് ചാനൽ ഫോറിന് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടുന്നു. ' ഒരുകാലത്ത് ഇന്നത്തെ ഇസ്‌ലാമിന് സമാനമായിരുന്നു ക്രിസ്റ്റിയാനിറ്റിയുടെ അവസ്ഥ. പക്ഷേ അവർ കാലത്തിന് അനുസരിച്ച് വളരെ വേഗം മാറി. ഇന്ന് പരിണാമ സിദ്ധാന്തത്തെപ്പോലും കത്തോലിക്കാ സഭ അംഗീകരിക്കുന്നു. പഴയ കാലത്ത് ചെയ്തുപോയ പലതിനും മാർപ്പാപ്പവരെ മാപ്പു പറയുന്നു. പക്ഷേ അത്തരത്തിലുള്ള യാതൊരു രീതിയും ഇസ്‌ലാമിലില്ല. അതുകൊണ്ടുതന്നെ ഈ മതം ലോക വ്യാപകമായി നാശം വിതക്കയാണ്'- ഡോ സാം ഹാരീസ് ചൂണ്ടിക്കാട്ടുന്നു.

നോക്കുക, പ്രൊഫസർ ജോസഫ്മാഷിന്റെ കൈവെട്ട് കേസിലെ പ്രതികൾ പുഞ്ചിരിച്ചുകൊണ്ടാണ് ജയിലിലേക്ക് കയറിപ്പോയത്. ശ്രീലങ്കയിൽ കഴിഞ്ഞവർഷം പൊട്ടിയ ചാവേറും ഒരു കുട്ടിയുടെ മുഖത്തു തട്ടി പുഞ്ചിരിച്ചാണ് സ്വയം പൊട്ടിത്തെറിച്ച് നിരവധിപേരെ കൊല്ലാനായി പോയത്. അതായത് മരണത്തെ ഒരു ആനന്ദമാക്കുകയാണ്. ഇത് എങ്ങനെയാണ് സംഭവിക്കുന്നത് എന്ന് ചോദിക്കുമ്പോൾ ഉത്തരം മതം അങ്ങനെയാണ് എന്നു തന്നെയാണ്. ഇസ്‌ലാമിൽ മതത്തിനുവേണ്ടി മരിക്കുന്നത് അങ്ങേയറ്റത്തെ പുണ്യമാണ്. 72ഹൂറികളും മദ്യപ്പുഴയും അടങ്ങുന്ന വലിയൊരു പാക്കേജാണ് അവരെ കാത്തിരിക്കുന്നത്. പുൽവാമ ഭീകരാക്രമണം നടത്തിയ ആൾ പറയുന്നത് ഓർമ്മയില്ലേ. ഈ വീഡിയോ നിങ്ങൾ കാണുമ്പോഴേക്കും ഞാൻ സ്വർഗത്തിൽ എത്തിയിരിക്കുമെന്ന്. ഇറാഖിലെ 14കാരനായ ബാലൻ ഇതേ കാരണം പറഞ്ഞ് ഐഎസിൽ ചേർന്നതും നേരത്തെ വാർത്തയായിരുന്നു. 'അതായത് ഇസ്‌ലാമിൽ ഉള്ളതുതന്നെയാണ് ഇസ്‌ലാമിക തീവ്രവാദികൾ ചെയ്യുന്നതും. ഒരു ഭാഗത്ത് സമാധാനത്തിന്റെ ആശയങ്ങൾ ഉള്ളപ്പോൾ മറുഭാഗത്ത് യുദ്ധത്തിന്റെ ആശയങ്ങാണ് എമ്പാടും. ശത്രുവിനെ എങ്ങനെ കൊല്ലണമെന്ന കൃത്യമായ വിവരണങ്ങൾ. ഇതുതന്നെയാണ് മനുഷ്യനെ ഭീകരതയിലേക്ക് നയിക്കുന്നത്. അതുകൊണ്ടുതന്നെ മതത്തെ വിമർശിക്കാതെ പൗരോഹിത്യത്തെ മാത്രം വിമർശിച്ചുകൊണ്ട് നിങ്ങൾക്ക് ഭീകരയെ തുടർച്ചു നീക്കാൻ കഴിയില്ല'- ഡോ സാം ഹാരീസിന്റെ ഈ വാക്കുൾ ഇന്ന് ഖുർആൻ വിരുദ്ധ സമരം എന്നൊക്കെ പറഞ്ഞ് പ്രശ്‌നങ്ങളെ വളച്ചൊടിക്കുന്ന കോടിയേരിയും ഷംസീറും അടക്കമുള്ള സിപിഎം നേതാക്കളും ഇരവാദ ബുദ്ധിജീവികളും കണ്ട് മനസ്സിലാക്കേണ്ടതാണ്.

 

കൊടുങ്കാറ്റായി 'ഞാൻ സാമുവൽ' കാമ്പയിൻ

പ്രവാചകന്റെ കാരിക്കേച്ചർ ക്ലാസ്സ് മുറിയിൽ കാണിച്ചതിന് തലയറുത്തുകൊന്ന സാമുവൽ പാറ്റി എന്ന അദ്ധ്യാപകന് ആദരവ് അർപ്പിച്ചുകൊണ്ട് ഒരു രാജ്യം മുഴുവൻ തെരുവിലിറങ്ങിയപ്പോൾ അവർക്ക് പിന്തുണയുമായി ഫ്രഞ്ച് പ്രധാനമന്ത്രിയും പ്രസിഡന്റും രംഗത്തെത്തി. പാരിസിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു സ്‌കൂളിലായിരുന്നു കഴിഞ്ഞ വെള്ളിയാഴ്‌ച്ച സംഭവം അരങ്ങേറിയത്. അബുലാഖ് അൻസോറോവ് എന്ന 18 കാരനാണ്, 47 കാരനായ ചരിത്രാദ്ധ്യാപകന്റെ തലയറത്തുകൊന്നത്.പാരിസിലെ പ്ലേസ് ഡി ലാ റിപ്പബ്ലിക്കയിൽ ഫ്രഞ്ച് പ്രധാനമന്ത്രി, ജീൻ കാസ്‌ടെക്‌സ്ഉൾപ്പടെ ആയിരക്കണക്കിന് ആളുകളാണ് ''ഞാൻ സാമുവൽ'' എന്ന മുദ്രാവാക്യവുമായി തെരുവിൽ അണിനിരന്നത്. 2015-ൽ ആക്ഷേപഹാസ്യ പ്രസിദ്ധീകരണമായ ചാർലി ഹെബ്‌ഡോയ്‌ക്കെതിരെ നടന്ന ആക്രമണത്തെ അനുസ്മരിപ്പിച്ച് '' ഞാൻ ചാർലി'' എന്ന പ്ലക്കാർഡുകളും ചിലർ ഉയർത്തിപ്പിടിച്ചിരുന്നു. . പ്രവാചകന്റെ കാർട്ടൂൺ പ്രസിദ്ധീകരിച്ചതിനായിരുന്നു അന്ന് ഈ പത്രസ്ഥാപനം ആക്രമിക്കപ്പെട്ടത്.

മരിച്ച അദ്ധ്യാപകനായ സാമുവൽ പാറ്റിന്റെ ഓർമ്മകൾക്ക് മുന്നിൽ ഒരു മിനിറ്റ് നേരം മൗനം പൂണ്ട ജനക്കൂട്ടം പിന്നീട് കരഘോഷം മുഴക്കുകയും ഫ്രഞ്ച് ദേശീയഗാനം പാടുകയും ചെയ്തു. ഇതിനൊപ്പം ആവിഷ്‌കാര സ്വാതന്ത്ര്യം, പഠിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യം എന്നിങ്ങനെ ഉരുവിടുകയും ചെയ്തിരുന്നു. പാരീസിനു പുറമേ ല്യോൺ, ടൊളൂസ്, സ്റ്റാർസ്‌ബോർഗ്, നാന്റെസ്, മാഴ്‌സില്ലെ, ലില്ലെ, ബോർഡോക്‌സ് തുടങ്ങിയ പ്രധാന നഗരങ്ങളിലും ഇത്തരത്തിലുള്ള പ്രകടനങ്ങൾ നടന്നു.അദ്ധ്യാപകന്റെ തലയറത്തു കൊല്ലുന്നത് ഈ ഇസ്ലാമിക തീവ്രവാദി സെൽഫോൺ കാമറയിൽ പകർത്തിയിരുന്നതായാണ് വിശ്വസിക്കുന്നത്. അതിനു ശേഷം അറത്തെടുത്തു മാറ്റിയ തലയുടെ ചിത്രം തന്റെ ഐ എസ് ഐ എസ് സഹപ്രവർത്തകർക്ക് അയച്ചുകൊടുത്തതായും പറയുന്നു. റഷ്യയിൽ ജനിച്ച, ചെൻചിനിയൻ വംശജനായ ഈ ഭീകരന്റെ അർദ്ധ സഹോദരി ഐസിസിൽ ചേരുവാനായി 2014-ൽ സിറിയയിലേക്ക് പോയിരുന്നതായി തെളിഞ്ഞിട്ടുണ്ട്. മാത്രമല്ല, ഇവർക്കെതിരെ ഭീകരവിരുദ്ധ നിയമം അനുസരിച്ച് അന്വേഷണവും നടക്കുന്നുണ്ട്.

 

ക്ലാസ്സിൽ കാർട്ടൂൺ കാണിച്ച സംഭവം പുറത്തേക്ക് ചോർത്തിക്കൊടുത്ത, ക്ലാസ്സിലെ വിദ്യാർത്ഥിനിയുടെ പിതാവ് ബ്രാഹിം ക്‌നിനയ്‌ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. ഇയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. പാറ്റിയെ ഒരു തെമ്മാടി എന്ന് വിശേഷിപ്പിച്ച ഇയാൾ കഴിഞ്ഞയാഴ്‌ച്ച ട്വിറ്ററിലൂടെ ഈ അദ്ധ്യാപകന്റെ പെരുമാറ്റത്തിനെതിരെ പരാതി നൽകുവാൻ സമുദായാംഗങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ വീഡിയോ കണ്ടതിനു ശേഷമാണ് കൊലപാതകിക്ക് കൊല നടത്താനുള്ള പ്രചോദനം ലഭിച്ചത് എന്നാണ് വിശ്വസിക്കുന്നത്.

കൊലപാതകത്തിനു ശേഷം, അവിശ്വാസികളുടെ നേതാവ് എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഈ അദ്ധ്യാപകന്റെ മുറിച്ചുമാറ്റിയ തലയുടെ വീഡിയോ ഇയാൾ ചെഞ്ചെൻ ഐസിസ് ടെലഗ്രാം ചാനലുകളിൽ പോസ്റ്റ് ചെയ്തിരുന്നു. അതേസമയം, ഈ കൊലപാതകിക്ക് കഴിഞ്ഞ മാർച്ചിൽ 10 വർഷത്തേക്ക് അഭയാർത്ഥി എന്ന നിലയിൽ ഫ്രാൻസിൽ താമസിക്കുവാൻ അനുമതി ലഭിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സ്‌കൂളിലെത്തി, സ്‌കൂൾ വിദ്യാർത്ഥികളോട് തന്നെയാണ് അയാൾ കാർട്ടൂൺ പ്രദർശിപ്പിച്ച അദ്ധ്യാപകനെ കാണിച്ചു തരാൻ ആവശ്യപ്പെട്ടത്.ഇതുവരെ ഈ കേസുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകിയുടെ രക്ഷകർത്താക്കൾ, സഹോദരൻ, സ്‌കൂളിലെ ഒരു വിദ്യാർത്ഥിനിയുടെ പിതാവ് തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു. ഫ്രഞ്ച് സംസ്‌കാരത്തിന്റെ മതിൽക്കെട്ടുകൾക്ക് അപ്പുറം ഒരു സമാന്തര സമൂഹം സൃഷ്ടിക്കുന്ന ഇസ്ലാമിക് മൗലികവാദികളെ നിയന്ത്രിക്കുന്നതിനുള്ള ബിൽ കൊണ്ടുവരാന ഇമ്മാനുവൽ മാക്രോൺ ശ്രമിക്കുന്നതിനിടെയാണ് ഇത്തരത്തിലുള്ള ക്രൂര സംഭവം അരങ്ങേറിയത്.ഇതേസമയത്തുതന്നെ എന്തുകൊണ്ടാണ് ഇസ്‌ലാം ഇങ്ങനെ എന്ന ചോദ്യവും സ്വതന്ത്ര ചിന്തകർ ഉയർത്തുന്നത്.

 

ബോക്കോ ഹാറാം തൊട്ട് ഐസിസ് വരെ

ബോക്കോഹാറം തൊട്ട് ഐസിസ് വരെയുള്ള ചെറുതും വലതുമായി 140 ഓളം ഇസ്‌ലാമിക തീവ്രവാദ സംഘടനകൾ ഈ ലോകത്തുണ്ടെന്നാണ് കണക്ക്. ഇവയിൽ ചിലത് പ്രവർത്തനം നിർത്തിയിട്ടുണ്ട്. പക്ഷേ എത് നിമിഷമാണ് ആകറ്റീവ് ആവുക എന്ന് പിടിയില്ല. ഐസ്‌ഐസിന്റെ പേരിൽ മാത്രം പത്തോളം സംഘടനകൾ വിവിധ രാജ്യങ്ങളിൽ ഉണ്ട്. ഇതുസംബന്ധിച്ച് നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു കുറിപ്പ് ഇങ്ങനെയാണ്.
.

ലോകത്തിലെ മുസ്ലിം ഭീകര സംഘടനകൾ ഇവയാണ്. ഈ ലിസ്റ്റ് പൂർണ്ണമല്ല. കാരണം, നിങ്ങളിത് വായിച്ചു തീരുമ്പോഴേക്കും പുതിയവ ഉണ്ടായിട്ടുണ്ടാകും...

1. അൽ ഷബാബ് (ആഫ്രിക്ക),
2. അൽ മുറാബിതുൻ (ആഫ്രിക്ക),
3. അൽ-ഖൈദ (അഫ്ഗാനിസ്ഥാൻ)
4. അൽ ഖൈ്വദ (ഇസ്ലാമിക മഗ്രിബ്),
5. അൽക്വയ്ദ (ഇന്ത്യൻ ഉപഭൂഖണ്ഡം),
6. അൽ-ക്വയ്ദ (അറേബ്യൻ ഉപദ്വീപിൽ),
7 ഹമാസ് (ഫലസ്തീൻ),
8. ഫലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് (ഫലസ്തീൻ),
9. പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിറ്ററേഷൻ ഓഫ് (ഫലസ്തീൻ),
10. ഹെസ്ബോള (ലെബനോൺ),
11. അൻസർ അൽ ഷരിയാ-ബെൻഗസ്സി (ലെബനോൺ),
12. അസത്ത് അൽ അൻസർ (ലെബനോൺ),
13. ഐസ്ഐസ് (ഇറാഖ്),
14. ഐഎസ്ഐസ് (സിറിയ),
15. ഐസ്ഐസ്് (കായാക്സ്)
16. ഐസ്ഐഎസ് (ലിബിയ)
17. ഐഎസ്ഐസ്(യെമൻ)
18. ഐസ്ഐസ്(അൾജീരിയ),
19. ഐസ്ഐഎസ് (ഫിലിപ്പൈൻസ്)
20. ജംഗ് അൽ-ഷാം (അഫ്ഗാനിസ്ഥാൻ),
21. അൽ-മുറാബിറ്റ് (ലെബനോൺ),
22. അബ്ദുല്ല അസാം ബ്രിഗേഡ്സ് (ലെബനൻ),
23. അൽഇത്തിഹാദ് അൽ-ഇസ്ലാമിയ (സൊമാലിയ),
24. അൽ ഹറാമിൻ ഫൗണ്ടേഷൻ (സൗദി അറേബ്യ),
25. അൻസർ അൽ ഷരിയ (മൊറോക്കോൺ),
26. മൊറോക്കോൺ മുഡ്ജഡൈൻ (മൊറോക്കോ),
27. സലാഫിയ ജിഹാഡിയ (മൊറോക്കോ),
28. ബോക്കോ ഹരം (ആഫ്രിക്ക),
29. ഇസ്ലാമിക പ്രസ്ഥാനം (ഉസ്ബെക്കിസ്ഥാൻ),
30. ഇസ്ലാമിക് ജിഹാദ് യൂണിയൻ (ഉസ്ബെക്കിസ്ഥാൻ),
31. ഇസ്ലാമിക് ജിഹാദ് യൂണിയൻ (ജർമ്മനി),
32. ഉഞണ ട്രൂ മതം (ജർമ്മനി)
33. ഫജർ നുസന്തറ പ്രസ്ഥാനം (ജർമ്മനി)
34. ഡി.ഇ.കെ.ഹിൽഡെസേം (ജർമ്മനി)
35. ജെയ്ഷ് ഇ മുഹമ്മദ് (കാശ്മീർ),
36. ജെയ്ഷ് അൽ മുഹ്ജയീൻ വൽ അൻസർ (സിറിയ),
37. ഫലസ്തീന്റെ വിമോചനത്തിനായി പോപുലർ ഫ്രണ്ട് (സിറിയ),
38. ജമാഅത്ത് അൽ ദവാ അൽ ഖുറാ (അഫ്ഗാനിസ്ഥാൻ),
39. ജുണ്ടല്ല (ഇറാൻ)
40. കുഡ്സ് ഫോഴ്സ്‌കാതൈബ് ഹെസ്ബൊള്ള (ഇറാഖ്),
42. അൽഇത്തിഹാദ് അൽ-ഇസ്ലാമിയ (സൊമാലിയ),
43. ഈജിപ്ഷ്യൻ ഇസ്ലാമിക് ജിഹാദ് (ഈജിപ്ത്),
44. ജന്ദ് അൽ ഷാം (ജോർദ്ദാൻ)
45. ഫജർ നുസന്തറ മൂവ്മെന്റ് (ഓസ്ട്രേലിയ)
46. സൊസൈറ്റി ഓഫ് റിവൈവൽ ഓഫ് ഇസ്ലാമിക്
47. ഹെറിറ്റേജ് (ടെററി ഫണ്ടിങ്, തീയറ്റർ ഓഫീസുകൾ)
48. താലിബാൻ (അഫ്ഗാനിസ്ഥാൻ),
49. താലിബാൻ (പാക്കിസ്ഥാൻ),
50. തെഹ്റിക്-ഇ- താലിബാൻ (പാക്കിസ്ഥാൻ),
51. ഇസ്ലാം ആർമി (സിറിയ),
ഇസ്ലാമിക പ്രസ്ഥാനം (ഇസ്രയേൽ)
53. അൻസർ അൽ ഷരിയ (ടുണീഷ്യ),
54. ജറുസലേം നിവാസികളുടെ മുജാഹിദീൻ ശൂറ കൗൺസിൽ,
ലിബിയ ഇസ്ലാമിക് ഫൂട് ഗ്രൂപ്പ് (ലിബിയ),
ഓനെനസ് ആൻഡ് ജിഹാദ് എന്ന പ്രസ്ഥാനം (വെസ്റ്റ് ആഫ്രിക്ക),
56. ഫലസ്തീൻ ഇസ്ലാമിക് ജിഹാദ് (ഫലസ്തീൻ)
57. ടെവിദ്-സേലം (അൽ ഖുദ്സ് ആർമി)
58. മൊറോക്കൻ ഇസ്ലാമിക് കോമ്പറ്റന്റ് ഗ്രൂപ്പ് (മോറോക്കോ),
59. കോക്കസ് എമിറേറ്റ് (റഷ്യ)
60. ദഖ്റരൺ ഇ മില്ലത്ത് ഫെമിനിസ് ഇസ്ലാമിസ്റ്റുകൾ (ഇന്ത്യ),
61. ഇന്ത്യൻ മുജാഹിദീൻ (ഇന്ത്യ),
62. ജമാഅത് ഉൽ മുജാഹിദീൻ (ഇന്ത്യ)
63. അൻസർ അൽ ഇസ്ലാം (ഇന്ത്യ)
64. സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (ഇന്ത്യ),
65. ഹരാക്ത് മുജാഹിദ്ദീൻ (ഇന്ത്യ),
66. ഹിസ്ബുൽ മുജാഹിദീൻ (ഇന്ത്യ)
67. ലഷ്‌കർ ഇ ഇസ്ലാം (ഇന്ത്യ)
68. ജുന്ദ് അൽ-ഖിലാഫ (അൾജീരിയ),
69. തുർകിസ്ഥാൻ ഇസ്ലാമിക് പാർട്ടി,
70. ഈജിപ്ഷ്യൻ ഇസ്ലാമിക് ജിഹാദ് (ഈജിപ്ത്),
71. കിഴക്കൻ ഇസ്ലാമിക് റൈഡേഴ്സ് ഫ്രണ്ട് (തുർക്കി),
72. ഹർക്കത്തുൽ ജിഹാദ് അൽ ഇസ്ലാമി (പാക്കിസ്ഥാൻ),
73. തെഹ്രീക്-ഇ-നഫാസ്-ഇ-ശരിയത്-ഇ-മൊഹമാദി (പാക്കിസ്ഥാൻ),
74. ലഷ്‌കർ ഇ തോയിബ (പാക്കിസ്ഥാൻ)
75. ലഷ്‌കർ ഇ ജാങ്വി (പാക്കിസ്ഥാൻ)
അഹ്ലെ സുന്നത്ത് വൾ ജമാഅത്ത് (പാക്കിസ്ഥാൻ),
76. ജമാത്ത് ഉൾ-അഹ്റാർ (പാക്കിസ്ഥാൻ),
77. ഹർക്കത്തുൽ മുജാഹിദ്ദീൻ (പാക്കിസ്ഥാൻ),
78. ജമാഅത്ത് ഉൽ-ഫുർക്വാൻ (പാക്കിസ്ഥാൻ),
79. ഹർക്കത്തുൽ മുജാഹിദീൻ (സിറിയ),
80. അൻസർ അൽ ഡിൻ ഫ്രണ്ട് (സിറിയ),
81. ജബത്ത് ഫത്തേ അൽ അൽ ഷം (സിറിയ),
82. ജമാഹ് എനൂർ അൽ ദിൻ അൽ സെൻകി മൂവ്മെന്റ് (സിറിയ),
84. ലിവ അല് ഹഖ് (സിറിയ),
85. അൽ-തൗഹിദ് ബ്രിഗേഡ് (സിറിയ),
86. ജുന്ദ് അൽ അഖ്സ (സിറിയ),
87. അൽ-തൗഹിദ് ബ്രിഗേഡ് (സിറിയ),
88. യർമൂക് രക്തസാക്ഷികൾ ബ്രിഗേഡ് (സിറിയ),
89. ഖാലിദ് ഇബ്നു അൽ വലീദ് ആർമി (സിറിയ),
90. ഹെസ്ബ്-ഇ ഇസ്ലാമി ഗുൽബുദ്ദീൻ (അഫ്ഗാനിസ്ഥാൻ),
91. ജമാഅത് ഉൾ-അഹ്റാർ (അഫ്ഗാനിസ്ഥാൻ)
92. ഹിസ്ബ് ഉത്തു-തഹ്രീർ (വേൾഡൈ്വഡ് കാലിഫേറ്റ്),
93. ഹിസ്ബുൽ മുജാഹിദീൻ (കാസ്മിർ),
94. അൻസർ അൽ (യെമൻ),
95. ഹോളി ഹാന്റ് ഫൗണ്ടേഷന് ഫോർ റിലെപ് ആൻഡ് ഡവലപ്പ്മെന്റ് (യുഎസ്എ),
96. ജമാഅത്ത് മുജാഹിദ്ദീൻ (ഇന്ത്യ),
97. ജമാഹ് അൻഷാരത്ൗെഹൈദ് (ഇൻഡോനേഷ്യ),
98. ഹിസ്ബത് തഹ്രീർ (ഇൻഡോനേഷ്യ),
99. ഫജർ നുസന്തറ മൂവ്മെന്റ് (ഇൻഡോനേഷ്യ),
100. ജമാഅ ഇസ്ലാമിയ (ഇൻഡോനേഷ്യ),
101. ജമാഅ ഇസ്ലാമിയ (ഫിലിപ്പൈൻസ്),
102. ജമാഅ ഇസ്ലാമിയ (സിംഗപ്പൂർ),
103. ജമാഅ ഇസ്ലാമിയ (തായ്ലാന്റ്),
104. ജമാഅ ഇസ്ലാമിയ (മലേഷ്യ),
105. അൻസർ ഡൈൻ (ആഫ്രിക്ക),
106. ഉസ്ബത് അൽ അൻസർ (ഫലസ്തീൻ),
107. ഹിസ്ബ് ഉത്തു-തഹ്രീർ (ഗ്രൂപ്പ് ബന്ധിപ്പിക്കുന്ന 108. ലോകമെമ്പാടുമുള്ള ഇസ്ലാമിക് ഖിലാഫുകൾ ഒരു ലോക ഇസ്ലാമിക് ഖിലാഫത്ത്)
109. നാഷ്ബന്ധൻ ഉത്തരവിന്റെ (ഇറാഖ്) പട്ടാള മേധാവി
110. അൽ നസ്റ ഫ്രണ്ട് (സിറിയ),
111. അൽബദ് (പാക്കിസ്ഥാൻ),
112. ഇസ്ലാം 4ഡഗ (യുകെ),
113. അൽ ഗുർബാബ (യുകെ),
114. സമർപ്പണത്തിനുള്ള കോൾ (യുകെ),
115. ഇസ്ലാമിക് പാത്ത് (യുകെ),
116. ലണ്ടൻ സ്‌കൂൾ ഓഫ് ശരിയ (യുകെ),
117. മുസ്ലീങ്ങൾക്കെതിരായ ക്രൂശകൾ (യുകെ),
118. നീഡ് 4 ഖിലാഫ (യുകെ),
119. ശരീഅ (യുകെ),
120. ഇസ്ലാമിക് ദഅവാ അസോസിയേഷൻ (യുകെ),
121. ദി സവിതയർ സെക് (യുകെ),
123. ജമാഅത്ത് ഉൽ-ഫുർക്വാൻ (യുകെ),
124. മിൻബർ അൻസർ ഡീൻ (യുകെ),
125. അൽ മുഹ്ജീറോൻ (യുകെ) (ല റിഗ്‌ബി, ലണ്ടൻ 2017 അംഗങ്ങൾ)
126.അഹ്ലുസ് സുന്ന വാൽ ജമാഹ് (യുകെ),
128. അൽ ഗാമ (ഈജിപ്ത്),
129. അൽ-ഇസ്ലാമിയ (ഈജിപ്ത്),
130. സായുധരായ ഇസ്ലാമിക് അൾജീരിയ (അൾജീരിയ),
131 കാൾ ആൻഡ് കാംപറ്റ് (അൾജീരിയ),
132. അൻസറു (അൾജീരിയ),
133. അൻസർ അൽ-ശരിയ (ലിബിയ),
134. അൽ ഇത്തിഹാദ് അൽ ഇസ്ലാമിയ (സൊമാലിയ),
135. അൻസർ അൽ ഷരിയ (ടുണീഷ്യ),
136. അൽ ഷബാബ് (ആഫ്രിക്ക),
137. അൽ അഖ്സ ഫൗണ്ടേഷൻ (ജർമ്മനി)
138. അൽ അഖ്സ 'ബ്രിഗേഡ്സ് (ഫലസ്തീൻ),
139. അബൂ സയ്യഫ് (ഫിലിപ്പൈൻസ്),
140. ഏദൻ-അബിയൻ ഇസ്ലാമിക് ആർമി (യെമൻ),
141. അജ്നി

എന്നിട്ടും ഇസ്ലാം സമാധനത്തിന്റെ മതം ആണെന്നതാണ് ഇതിന്റെ വക്താക്കൾ പറയുക. പക്ഷേ എന്തുകൊണ്ട് വേറൊരു മതത്തിലും ഇതുപോലെ ഭീകരസംഘടനകൾ ഉണ്ടാകുന്നില്ല എന്ന ചോദ്യത്തോട് അവർ ഇസ്ലാമോഫോബിയ എന്ന വാദം ഉയർത്തി പ്രതിരോധിക്കയാണ് ചെയ്യുന്നത്. ഇത് ഒരു കപടവാദമാണെന്നാണ് പല യൂറോപ്യൻ ചിന്തകരും ചൂണ്ടിക്കാട്ടുന്നത്.

ഇസ്ലാമോഫോബിയ യാഥാർഥ്യമോ?

ഒരു വ്യക്തിചെയ്യുന്ന പ്രശനത്തിന് ഒരു സമുദായത്തെ ഒന്നടങ്കം കുറ്റപ്പെടുത്തുകയാണ് എന്ന വാദമാണ് ഇസ്‌ലാമിസ്റ്റുകൾ പലപ്പോളും ഉയർത്തുന്നത്. എന്നാൽ ഇത് ശരിയല്ല. തങ്ങളുടെ മത സംരക്ഷണാർഥമുള്ള അക്രമപ്രവർത്തനങ്ങൾ നടക്കുമ്പോൾ രഹസ്യമായി സന്തോഷിക്കുകയും അതിനും മൗനം സമ്മതം ഒരുക്കിക്കൊടുക്കുന്ന പ്രവണത സാർവദേശീയമായി കാണാം. വെറും ന്യുനപക്ഷം മാത്രം വരുന്ന ഇസ്‌ലാമിക ഭീകരർക്ക് ആളും അർഥവും ആയുധവും എത്തുന്നത് എവിടെ നിന്നാണ്. ഇസ്‌ലാമിനെ വിമർശിക്കുമ്പോൾ ഒക്കെ ഇസ്‌ലാമോ ഫോബിയ എന്ന പ്രതിരോധമാണ് ഇവർ ഉയർത്താറ്. പ്രമുഖ സ്വതന്ത്രചിന്തകനും എഴുത്തുകാരനുമായ സി രവിചന്ദ്രൻ ഈ വിഷയത്തിൽ പ്രതികരിക്കുന്നത് ഇങ്ങനെയാണ്.


'ഭയം എന്ന് പറയുന്നത ഒരു തീരുമാനമല്ല. നിങ്ങൾക്ക് ഭയവും പ്രണയവും ഇഷ്ടവുമെല്ലാം സ്വന്തം തീരുമാനം അനുസരിച്ച് എടുക്കാൻ ആവില്ല. ഞാൻ ഇന്നയാളെ ഇഷ്ടപ്പെട്ടുകളയാം എന്ന് തീരുമാനിക്കാനാവില്ല. നിങ്ങൾക്ക് എന്തിനോടെങ്കിലും ഭയം ഉണ്ടെങ്കിൽ എത്ര കരുതിയാലും അത് പോവില്ല. പാറ്റയെ ഭയമുള്ള ഒരു പെൺകുട്ടിയാണെന്ന് ഇരിക്കട്ടെ, കേംബ്രിഡ്ജിൽപോയി പഠിച്ചാലും, സ്‌പേസിൽപോയി തിരിച്ചുവന്നാലും, പീന്നീട് പാറ്റയെ കാണുമ്പോൾ ഭയക്കും. കാരണം ലിംമ്പിക്ക് സിസ്റ്റമാണ് പ്രശ്‌നം. മസ്തിഷ്‌ക്കത്തിലെ വൈകാരിക കേന്ദ്രങ്ങൾ എടുക്കുന്ന തീരുമാനത്തിന് നിങ്ങൾക്ക് വഴങ്ങേണ്ടി വരും. അത് ഡീപ്രാസസ് ചെയ്യാതെ അത്തരം ഭയങ്ങൾ പോവില്ല. ഒരു വസ്തുവിനെ കണ്ട് ഭയക്കുക എന്നത് ഓട്ടോമാറ്റിക്കലി ഉണ്ടാകുന്നതാണ്. പാമ്പിനെ നമ്മൾ ഭയക്കുന്നത് അങ്ങനെയാണ്. ഭയം ഒരു തീരുമാനമല്ല. ഇസ്‌ലാമിനെ ആളുകൾക്ക് ഭയക്കുന്നുണ്ടെങ്കിൽ അതിന്റെ സ്വാഭാവികമായ കാരണവും ഇസ്‌ലാം തന്നെയാണ്. ഏതൊരു വസ്തുവിനെയും ഭയക്കുന്നതിന്റെ ഒരു കാരണം അതുതന്നെ ആയിരിക്കും. ഒരു കൊച്ചുകുട്ടിയെയും തലോടിക്കൊണ്ട് ഒരു ബാക്ക്പാക്കിൽ ബോംബുമായി ഏറെ സന്തോഷവാനായാണ്, ശ്രീലങ്കയിൽ ഇസ്‌ലാമിക ചാവേർ പൊട്ടിയത്. സ്വയം മരിച്ചുകൊണ്ട് ചുറ്റും ഉള്ളവെരെയും കൊല്ലുകയാണ്. കാര്യം എന്താണ്. അവർ വേറെ കഥയിലാണ് വിശ്വസിക്കുന്നത്. അതുകൊണ്ട് അവരെ കൊല്ലുകയാണ്. നിങ്ങളും മരിക്കയാണ്. മരിച്ച് കഴിഞ്ഞാൽ എന്താണ്. മുകളിൽ എവിടെയോ പോകും അവിടെ ഇത്ര തരുണിമണികൾ ഉണ്ടാവും, ഇത്ര മദ്യമുണ്ടാവും. എത്ര ഡെയിഞ്ചറസ് ആയ ആശയം ആണിത്'- അദ്ദേഹം ചോദിക്കുന്നു.

അതായത് ഇസ്‌ലാമിനെ ജനം ഭയക്കുന്നുണ്ടെങ്കിൽ അതിന് കാരണം അതിന്റെ പ്രവർത്തികൾ തന്നെയാണെന്ന് ചുരുക്കം. കഴിഞ്ഞവർഷം ഒരു വിമാനത്തിൽ ഒരാൾ വെറുതെ അള്ളാഹു അക്‌ബർ വിൡപ്പോഴേക്കും യാത്രക്കാർ ചകിതരായി. ഫ്‌ളെറ്റ് താഴെ ഇറക്കേണ്ടി വന്നു. ദൈവ വചനങ്ങൾ ആയല്ല, അടുത്ത പൊട്ടിത്തെറിക്ക് മുമ്പുള്ള കോപ്പുകൂട്ടലായാണ് ആ ശബ്ദത്തെ യാത്രക്കാർ കണ്ടത്. അവർ കേട്ട അനുഭവം അങ്ങനെയാണ്. അതുപോലെ ചാനൽ ഫോർ ഒരു ചിന്താപരീക്ഷണം കഴിഞ്ഞവർഷം നടത്തുകയുണ്ടായി. ലണ്ടൻ നഗരത്തിലെ തിരക്കേറിയ ലണ്ടൻ ബ്രിഡ്ജിന്റെ ഭാഗത്തുനിൽക്കുന്ന ഒരാൾ വെറുതെ തക്‌ബീർ മുഴക്കുന്നു. എന്താണ് കണ്ടത്. ജനം ഒന്നടങ്കം പേടിച്ച് ഓടുന്നു. കാരണം വ്യക്തമാണ്. എങ്ങനെയാണ് ഇസ്‌ലാമോ ഫോബിയ ഉണ്ടാകുന്നത് എന്നത് ഇതിൽനിന്നുതന്നെ വ്യക്തമാണ്.

എന്തുകൊണ്ട് ഇസ്ലാംമാത്രം ഇപ്പോഴും വാളെടുക്കുന്നു

മനുഷ്യർ മരിക്കുന്നതുപോലെ ദൈവങ്ങളും മരിക്കുന്നുണ്ടെന്നാണ് ക്രിസ്റ്റേഫർ ഹിച്ചൻസ് എഴുതിയത്. അപ്പോളോയും സീയൂസും അടക്കമുള്ള ആയിരക്കണക്കിന് ദൈവങ്ങൾ ഈ ലോകത്ത് മൺമറഞ്ഞു കഴിഞ്ഞു. ഇന്ന് സജീവമായിരിക്കുന്ന ക്രിസ്റ്റാനിറ്റിയും ഇസ്ലാമുമൊക്കെ നൂറുകണക്കിന് വർഷങ്ങൾ കഴിഞ്ഞാൽ ചിലപ്പോൾ ഈ ലോകത്ത് ഉണ്ടാകുമോ എന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.എഴുത്തുകാരനും സാമൂഹിക വിമർശകനുമായ ഡാനിയൽ ഡെന്നറ്റ് പറയുന്നത് മിക്ക മതങ്ങളും ഇന്ന് ആളുകൾ ഏറെ നേർപ്പിച്ചാണ് ഉപയോഗിക്കുന്നത് എന്നാണ്. അല്ലാതെ അവർക്ക് ആധുനികലോകത്ത് ഒത്തുപോവാനാവില്ല. മാർപ്പാപ്പക്കുപോലും പരിണാമ സിദ്ധാന്തത്തെ അംഗീകരിക്കേണ്ടി വന്നതുതൊട്ടുള്ള നിരവധി ഉദാഹരണങ്ങൾ അദ്ദേഹം എടുത്തു പറയുന്നുണ്ട്. പക്ഷേ ഇപ്പോഴും പരിഷ്‌ക്കരണങ്ങളെ വല്ലാതെ ചെറുത്തുനിൽക്കയും, നേർപ്പിക്കലിനെ വല്ലാതെ പ്രതിരോധിക്കുകയും ചെയ്യുന്ന ഒരു മതമായി അവർ എടുത്തുകാട്ടുന്നത് ഇസ്ലാമിനെയാണ്. അതുതന്നെയാണ് ഇസ്ലാമിന്റെ പേരിൽ പലപ്പോഴും പൊട്ടിത്തെറികൾ ഉണ്ടാകുന്നതും.

ഈ വിഷയത്തിൽ പലരും പറയുന്നത് ഇസ്ലാമിനെ തെറ്റായി ഉപയോഗിക്കുന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്നാണ്. എന്നാൽ നവ നാസ്തികർ എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള റിച്ചാർഡ് ഡോക്കിൻസ്, സാം ഹാരിസ്, ക്രിസ്റ്റഫർ ഹിച്ചൻസ്, കാൾപോപ്പാർ, ഡാനിയൽ ഡെന്നെറ്റ്, എ.സി ഗ്രെലിങ് എന്നവർ അടങ്ങുന്ന യൂറോപ്യൻ ബുദ്ധിജീവികൾ ഇതിനെ വസ്തുതകൾവെച്ച് ഖണ്ഡിക്കുകയാണ്.ഇസ്ലാമിന്റെ പ്രാമാണിക ഗ്രന്ഥമായ ഖുർആനെ തന്നെയാണ് അവർ വിമർശിക്കുന്നത്. ഒരുഭാഗത്ത് യുദ്ധത്തിനുള്ള ആഹ്വാനവും മറുഭാഗത്ത് സമാധാനത്തിനുള്ള ആഹ്വാനവുമുള്ള, ഒന്നിനും വ്യക്തതയില്ലാത്ത ഒരു പുസ്തകമായാണ് അവർ ഖുർആനെ വിലയിരുത്തുന്നത്.

എല്ലാമതങ്ങളുടെയും ദൈവങ്ങളുടെയും അടിസ്ഥാന പ്രശനമായ 'എന്നെ മാത്രം ആരാധിക്കൂ' എന്ന കൽപ്പനയാണ്ഇസ്ലാമിന്റെയും അടിസ്ഥാനം. കൊലപാതകമോ, ബലാൽസംഗമോ ഒന്നുമല്ല ശിർക്ക് അഥവാ അന്യദൈവ ആരാധനയാണ് ഈ മതത്തിലെയും കടുത്ത കുറ്റം. സാം ഹാരിസ് തീർത്തും കച്ചവടയുക്തിയുടെ മതം ആയാണ് ഇസ്ലാമിനെ വിലയിരുത്തുന്നത്. ഇന്നതുചെയ്താൽ ഇന്ന കൂലി കിട്ടുമെന്ന സിമ്പിൾ കച്ചവട ലോജിക്ക്. നോമ്പുനോറ്റാൽ എന്തുകിട്ടും, നിസ്‌ക്കരിച്ചാൽ എന്തു കിട്ടുമെന്ന കൊതിയും, അവയൊന്നും ചെയ്തില്ലെങ്കിൽ നരകം കിട്ടുമെന്ന പേടിയും. ഈ കൊതി- പേടി സിദ്ധാന്തം ചില്ലറക്കാരനല്ല. ഇപ്പോൾ കശ്മീരിൽ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം തന്നെ നോക്കുക. എത്ര ന്യായീകരിച്ചാലും അതിനുപിന്നിൽ മതം തന്നെയാണ്.ഇസ്ലാമിന്റെ ഭരണം ലോകം മുഴുവൻ സ്ഥാപിച്ചെടുക്കാനുള്ള വിശുദ്ധ യുദ്ധത്തിൽ അഥാവാ ജിഹാദിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് ലോകത്ത് എല്ലാവിധ ഇസ്ലാമിക തീവ്രവാദ സംഘടനകളും പ്രവർത്തിക്കുന്നത്. മറ്റുമതങ്ങളൊക്കെ ജനാധിപത്യത്തിന്റെയും ആധുനികതയുടെയും സമ്മർദത്തിൽ ഒരുപാട് ഒതുങ്ങിയെങ്കിലും ഇസ്ലാം മാത്രം പഴയപടി...

ലോകം ഞെട്ടുന്ന ഭീകര സംഘടനയായ ഐസിസിന്റെ മുൻ തലവൻ അൽ സവാഹരിയും ഈജിപ്തിലെ ഗ്രാൻഡ് മുഫ്ത്തിയും തമ്മിൽ ഏതാനും വർഷങ്ങൾക്കുമുമ്പ് ഒരു തർക്കം ഉണ്ടായിരുന്നു. ഇസ്ലാം ഭീകരവാദത്തെ പ്രോൽസാഹിപ്പിക്കുന്നില്ലെന്നും, ഐസിസ് തങ്ങൾക്ക് ചീത്തപ്പേരുണ്ടാക്കുകയുമാണെന്ന, മുഫ്ത്തിയുടെ വാദം ശ്രദ്ധയിൽപെട്ടപ്പോഴാണ് സവാഹരി അദ്ദേഹത്തിന് ഒരു വീഡിയോ അയച്ചുകൊടുത്ത് സംവാദത്തിന് വെല്ലുവിളിച്ചത്.ഖുർആൻ അല്ലാതെ ഒന്നും തങ്ങൾ പിന്തുടരുന്നില്ലെന്നും, അതിന്റെ അടിസ്ഥാനത്തിലാണ് ആയുധമെടുക്കുന്നതെന്നും, ജിഹാദ് തങ്ങളുടെ അനിവാര്യതയാണെന്നും സവാഹരി ഗ്രന്ഥം ഉദ്ധരിച്ച് പറഞ്ഞതോടെ മുഫ്ത്തിയുടെ കിളിപോയി. പിന്നെ മിണ്ടിയിട്ടില്ല.

സാം ഹാരിസ് തീർത്തും കച്ചവടയുക്തിയുടെ മതം ആയാണ് ഇസ്ലാമിനെ വിലയിരുത്തുന്നത്. ഇന്നതുചെയ്താൽ ഇന്ന കൂലി കിട്ടുമെന്ന സിമ്പിൾ കച്ചവട ലോജിക്ക്. നോമ്പുനോറ്റാൽ എന്തുകിട്ടും, നിസ്‌ക്കരിച്ചാൽ എന്തു കിട്ടുമെന്ന കൊതിയും, അവയൊന്നും ചെയ്തില്ലെങ്കിൽ നരകം കിട്ടുമെന്ന പേടിയും. ഈ കൊതി- പേടി സിദ്ധാന്തം ചില്ലറക്കാരനല്ല. ഇപ്പോൾ കശ്മീരിൽ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം തന്നെ നോക്കുക. എത്ര ന്യായീകരിച്ചാലും അതിനുപിന്നിൽ മതം തന്നെയാണ്.ചാവേർ പറഞ്ഞ വാക്കുകൾ നോക്കുക. 'ഈ വീഡിയോ നിങ്ങളിലെത്തുമ്പോഴെക്കും ഞാൻ സ്വർഗത്തിലെത്തിയിരുക്കും'- കാര്യങ്ങൾ വ്യകത്മാണ്. മദ്യപ്പുഴയും 72 ഹൂറിമാരുമൊക്കെയുള്ള മത സ്വർഗ്ഗം തന്നെയാണ് അവരെക്കൊണ്ട് ഇത് ചെയ്യിക്കുന്നത്. ഇത് വിശുദ്ധയുദ്ധമാണെന്ന് ഓരോ ജിഹാദിയും വിശ്വസിക്കുന്നു. ഇതുതന്നെയാണ് കശ്മീരിലെന്നല്ല സിറിയയിലെയും ഇറാക്കിലെയും യമനിലെയുമൊക്കെ അടിസ്ഥാന പ്രശനവും.

മതഗ്രന്ഥങ്ങൾ വഴിയുള്ള വിദ്വേഷവും പ്രശ്നമാവുന്നു

രണ്ടുവർഷം മുമ്പ് ഐഎസിൽ ചേർന്ന് പൊട്ടിത്തെറിച്ച ഇറാഖി ബാലൻ എഴുതിയ കത്ത് പുറത്തുവന്നപ്പോൾ ലോകം നടുങ്ങിയിരുന്നു. കൃത്യമായി ഇസ്ലാമിന്റെ സ്വർഗം മോഹിച്ചാണ് അവൻ നാടുവിട്ടതും സ്വയം ചാവേറായതും. താൻ ചെയ്യുന്നതിന്റെ കൂലി തന്റെ കുടുംബത്തിന് കിട്ടുമെന്നുകൂടി ആശംസിച്ചാണ് അവൻ കത്ത് ചുരുക്കുന്നത്. അതായത് ശുദ്ധമായ മതം എന്നാൽ ഭീകരത തന്നെയാണ്. അഹിംസ അടിസ്ഥാന പ്രമാണമായി പറയുന്ന ബുദ്ധമത സാഹിത്യത്തിൽപോലും മറ്റുള്ളവർക്കെതിരെയുള്ള വെറുപ്പും അക്രമത്തിനുള്ള ആഹ്വാനവും ഉണ്ട്. ( റോഹീങ്ക്യകൾക്കുനേരെ ബുദ്ധമതക്കാർ അഴിച്ചുവിട്ട കലാപം നോക്കുക) അപ്പോൾ നേർപ്പിക്കുന്നതിനോട് വിയോജിക്കുകയും 1400 കൊല്ലം മുമ്പത്തെ അവസ്ഥ അതുപോലെ പിന്തുടരണം എന്നും പറയുന്ന മതങ്ങളുടെ അവസ്ഥ ചിന്തിച്ചുനോക്കുക?

ഖുർആൻ അടക്കമുള്ള ഗ്രന്ഥങ്ങൾ ഇത്തരം കാര്യങ്ങൾ പ്രോൽസാഹിപ്പിക്കുന്നതിന്റെ ആയത്തുകളും പുതിയ കാമ്പയിനിന്റെ ഭാഗമായി യൂറോപ്പിലെ സ്വതന്ത്രചിന്തകർ വൈറലാക്കുകയാണ്. ഒന്നും രണ്ടുമല്ല 164 ആയത്തുകളാണ് ഈ രീതിയിൽ വിദ്വേഷ പ്രസംഗത്തിന്റെ പരിധിയിൽ വരുന്നത്.സൂറ 9:5.'അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങൾ കഴിഞ്ഞാൽ ആ ബഹുദൈവവിശ്വാസികളെ നിങ്ങൾ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവർക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക''സൂറ 9:29 .''വേദം നൽകപ്പെട്ടവരുടെ കൂട്ടത്തിൽ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്റെ ദൂതനും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങൾ യുദ്ധം ചെയ്തുകൊള്ളുക. അവർ കീഴടങ്ങിക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ.''സൂറ. 8:39 .''കുഴപ്പം ഇല്ലാതാവുകയും മതം മുഴുവൻ അല്ലാഹുവിന് വേണ്ടിയാകുകയും ചെയ്യുന്നത് വരെ. നിങ്ങൾ അവരോട് യുദ്ധം ചെയ്യുക.''

ഇത്തരത്തിലുള്ള ആശയങ്ങൾ നിരവധി ഉള്ളതിനാൽ ആണ് ഖുർആൻ കത്തിക്കാൻ തങ്ങൾ ആഹ്വാനം ചെയ്യുന്നത് എന്നണ് ഈയിടെ പ്രശ്നുണ്ടായ സ്വീഡനിലെ തീവ്ര വലതുപക്ഷ സംഘടനകൾ പറയുന്നത്. എന്നാൽ കത്തിക്കലും സംഘർഷവുമല്ല പോം വഴിയെന്നും, ആശയത്തെ ആശയം കൊണ്ടാണ് നേരിടേണ്ടത് എന്നാണ് യൂറോപ്പിലെ എഴുത്തുകാരും ബുദ്ധിജീവികളും ഒരുപോലെ അഭിപ്രായപ്പെടുന്നത്. 

മറ്റു സംസ്‌ക്കാരങ്ങളെ ഇസ്ലാം അംഗീകരിക്കുന്നില്ല

മൾട്ടികൾച്ചറലിസം അക്‌സെപ്റ്റ് ചെയ്യാത്ത ആളുകൾ എവിടെ പോയാലും ചെന്നു കയറുന്ന സ്ഥലത്തുള്ളവർക്ക് ബാധ്യതയാണ്. അതാണ് ഇസ്‌ലാമിന്റെ പ്രധാന പ്രശ്‌നമെന്നാണ് റിച്ചാർഡ് ഡോക്കിൻസിനെപ്പോലുള്ള സ്വതന്ത്രചിന്തകർ ചൂണ്ടിക്കാട്ടുന്നത്. മുസ്ലീങ്ങൾ ഏതു രാജ്യത്ത് പോയാലും അവിടെ പ്രശ്‌നം ഉണ്ടാകാൻ കാരണം തങ്ങളുടെ മതവും സംസ്‌കാരവും മാറ്റാൻ പാടില്ല എന്ന ശാഠ്യവും മറ്റുള്ളവർ തങ്ങൾക്കു വേണ്ടി വിട്ടുവീഴ്ച ചെയ്യണം എന്ന നിലപാടും കൊണ്ടാണ്. ഇത് ഒഴിവാക്കാൻ കഴിയാത്തത് ചെറുപ്പം മുതലേയുള്ള മത പഠനം കൊണ്ടാണ്. 'ഭൂരിപക്ഷം ഉള്ളിടത്ത് ആയുധം എടുക്കൽ, ന്യുനപക്ഷമാകുന്നിടത്ത് ഇരവാദം . ഇതാണ് ഇസ്‌ലാമിന്റെ സ്ഥിരം ശൈലി. ലോകത്ത് എവിടെപ്പോയാലും അവിടെ ഒരു തുരുത്തായി നിൽക്കുന്നതാണ് പ്രശ്‌നം'- ഇസ്‌ലാം ഉപേക്ഷിച്ച് യുക്തിവാദത്തിൽ എത്തിയ പ്രഭാഷക ജാമിദ ടീച്ചർ ചൂണ്ടിക്കാട്ടുന്നു.

അറേബ്യൻ രാഷ്ട്രങ്ങൾപോലും തയ്യാറാവാതിരുന്നിട്ടും, അഭയാർഥികളെ സ്വീകരിക്കുകയും സ്വന്തം പൗരന്മ്മാരായി വളർത്തുകയും ചെയ്ത രാഷ്ട്രങ്ങളാണ് ഇന്ന് ഇസ്‌ലാമിന്റെ പേരിൽ കത്തുന്ന ഫ്രാൻസും സ്‌കാൻഡനേവിയൻ രാജ്യങ്ങളും എന്ന് ഓർക്കണം. പക്ഷേ ജനസംഖ്യകൂടുന്നതോടെ അവരുടെ ആവശ്യങ്ങൾ കൂടുന്നു, സ്വഭാവം മാറുന്നു. ലെബനനെപ്പോലുള്ള ക്രിസ്ത്യൻഭൂരിപക്ഷമുള്ള ജനാധിപത്യ രാജ്യങ്ങൾ ഇസ്‌ലാമിക രാജ്യങ്ങൾ ആയി മാറിയ ഡെമോഗ്രാഫിക്ക് ബോംബും ഈ ലോകത്തിന്റെ കൺമുന്നിലുണ്ട്. മാത്രമല്ല കുടിയേറ്റക്കാരുടെ എണ്ണം വർധിക്കുന്നതോടെ കുറ്റ കൃത്യങ്ങളുടെ എണ്ണവും വർധിക്കയാണ്. ഇതുകൊണ്ടുതന്നെ തീവ്രാ വലതുപക്ഷ പാർട്ടികൾക്ക് ഇന്ന് യൂറോപ്പിൽ വലിയ സ്വാധീനം ഉണ്ട്. ട്രംപ് അടക്കമുള്ള രാഷ്ട്രീയക്കാരുടെ തുറുപ്പുചീട്ടും ഈ കുടിയേറ്റ വിരുദ്ധതയാണ്.

പോപ്പുലേഷൻ ബോംബിനെ കുറിച്ചും തീവ്ര വലതുപക്ഷക്കാർ നിരന്തരം ജനങ്ങളെ ആശങ്കയിൽ ആഴുത്തുന്നുണ്ട്. അതിവേഗം വളരുന്ന മുസ്ലിം പോപ്പുലേഷൻ 10 ശതമാനം പിന്നിട്ടാൽ ഈ രാജ്യത്തിന്റെ സ്വസ്ഥത പൂർണ്ണമായി ഇല്ലാതാവുമെന്നും രാജ്യം പിന്നെ പൊട്ടിത്തെറിക്കുമെന്നുമാണ് ഇവരുടെ പ്രചരണം. എന്നാൽ അങ്ങനെ അല്ല എന്ന് കാണിച്ചുകൊടുക്കാൻ കഴിയുന്നില്ല എന്നതാണ് ഇസ്ലാമിക സംഘടകളുടെ പരാജയം. സ്റ്റാറ്റിസ്റ്റിക്സ് വെച്ചു നോക്കുമ്പോൾ കുറ്റകൃത്യങ്ങളുടെ വർധനവും കുടിയേറ്റവും തമ്മിൽ അഭേദ്യമായ ബന്ധവും കാണാം. അതുകൊണ്ടുതന്നെ വലതുപക്ഷത്തിനെതിരെ ശക്തമായ നടപടി എടുക്കുമ്പോൾ തന്നെ ഇസ്ലാമിസ്റ്റുകൾക്കും കാര്യമായ ബോധവത്ക്കരണം നടത്തണം എന്നാണ് രാജ്യത്ത് ഉയരുന്ന ആവശ്യം.'അഭയാർഥികളെ എടുക്കുമ്പോൾ നല്ല ബോധവൽക്കരണവും മറ്റും ഒക്കെ നടത്തണം. എന്തിന് എടുക്കുന്നു, അവർക്ക് എന്തൊക്കെ ചെയ്യാൻ പറ്റും എന്നതിനെ പറ്റി ഒക്കെ അറിയാൻ ഉള്ള അവകാശം ജനങ്ങൾക്ക് ഉണ്ട്. സ്വീഡൻ ഏറ്റവും കൂടുതൽ നികുതി വാങ്ങുന്ന രാജ്യം ആണ്. കൊടുക്കുന്ന ജനങ്ങൾക്ക് അതിനെ പറ്റി ഒക്കെ ഒരു വേവലാതി കാണും. സുരക്ഷിതത്വം ഇല്ലെങ്കിൽ പിന്നെന്താണ് ഇവിടെ ഉണ്ടാവുക.'- സ്വതന്ത്ര ചിന്തകയും മാധ്യമ പ്രവർത്തകയുമായ മാരി ഇവാൻസ് ചൂണ്ടിക്കാട്ടുന്നു.

സമാനമായ അവസ്ഥയാണ് നോർവേയിലും ഡെന്മാർക്കിലും ഉള്ളത്. മുഖ്യധാരയിൽനിന്ന് വേറിട്ടെന്നോണം പർദ ധരിച്ചാണ് ഇവിടെയും മുസ്ലിം സ്ത്രീകൾ പുറത്തിറങ്ങാറുള്ളത്. എന്നാൽ സമൂഹം അത് അവരുടെ സ്വാതന്ത്ര്യം എന്ന നിലയിൽ വിടുന്നു. എന്നാൽ തിരിച്ച് അങ്ങനെയല്ല. വേനൽക്കാലത്ത് ഡെന്മാർക്കിൽ ബിക്കിനിയിട്ടുകൊണ്ട് സ്ത്രീകൾ ഓടുന്നത് പതിവാണ്. പക്ഷേ അത് മുസ്ലിം കേന്ദ്രങ്ങളിലുടെയായപ്പോൾ ചില സ്ത്രീകൾ ആക്രമിക്കപ്പെട്ടു. പലരും കമന്റടികളും തുറിച്ച നോട്ടങ്ങളും സഹിക്കേണ്ടിവന്നു. ഒടുവിൽ സർക്കാർ ഉദ്യോഗസ്ഥർ രംഗത്തെത്തി ഓരോ കവലകളിലും വന്നിട്ട് അതിനെ കുറിച്ച് വിശദീകരിച്ചു കൊടുത്തു. 'നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടംപോലെ ജീവിക്കാൻ കഴിയുന്നതുപോലെ അവർക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ചും ജീവിക്കാൻ കഴിയണമെന്ന്. '- സ്‌കാൻഡനേവിയ എത്തിപ്പെട്ട അവസ്ഥ നോക്കുക.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനവേൽ മാക്രാൺ പറയുന്നത് മതനിന്ദ ഞങ്ങളുടെ മൗലിക അവകാശം ആണെന്നാണ്. നിങ്ങൾക്ക് വിശ്വസിക്കുന്നപോലെ ഞങ്ങൾക്ക് വിശ്വസിക്കാതിരിക്കാനും വിമർശിക്കാനും സ്വാതന്ത്ര്യമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. പുതിയ തലവെട്ട് കേസിന്റെ പശ്ചാത്തിലത്തിനും തങ്ങൾ ഇസ്‌ലാമിക മൗലികവാദത്തിന് കീഴ്‌പ്പെടില്ല എന്നാണ് അദ്ദേഹം പറയുന്നത്.

 

ജോസഫ് മാഷിൽനിന്ന് സാമുവലിലേക്കുള്ള ദൂരം

പാശ്ചാത്യ സാംസ്‌കാരിക ലോകത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കിയ എഴുത്തുകാരായ ഡോ. സാം ഹാരീസ് ഇസ്ലാമിനെക്കുറിച്ച് എഴുതിയത് 'ദ മദർ ഓഫ് ഓൾ ബാഡ് ഐഡിയാസ്' എന്നാണ്. ഇത് കേരളത്തിന്റെ ഒരു വീക്ഷണകോണിൽനിന്ന് നോക്കുമ്പോൾ നാം ഞെട്ടും. കാരണം കെഇഎന്നും, പി.കെ പോക്കർ മാഷും, തൊട്ട് സുനിൽ.പി. ഇളയിടം വരെയുള്ള നമ്മുടെ ലിബറൽ ബുദ്ധിജീവികളും കോടിയേരിയും ഷംസീറും തൊട്ടുള്ള വിപ്ലവ കമ്യൂണിസ്റ്റുകളും ഇസ്ലാമിനെ പൗഡറിട്ട് വൃത്തിയാക്കിയാണ് അവതരിപ്പിക്കാറുള്ളത്. കെ.പി രാമനുണ്ണിയെപ്പോലുള്ളവർ പള്ളികളിൽപോയി ഖുർആൻ ഉയർത്തിക്കാട്ടിയാണ് പ്രഭാഷണം. എല്ലാ മോശം ആശയങ്ങളുടെയും അമ്മയായി ഇസ്ലാമിനെ, പൊടിയിടാതെ അവതരിപ്പിക്കാൻ ചങ്കുറപ്പുള്ള സാംസ്‌കാരിക നായകർ കേരളത്തിൽ വിരളമാണ്. എന്നാൽ ഹൈന്ദവ ഫാസിസത്തെക്കുറിച്ചും, ഹിന്ദുത്വത്തെക്കുറിച്ചുമൊക്കെ വലിയ വായിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ മൽസരവുമാണ്. വ്യാജമായ മതേതരത്വമല്ല, മതരഹിത സമൂഹത്തിലൂടെയാണ് ലോകം അഭിവൃദ്ധിപ്പെടുന്നത് എന്ന തിരിച്ചറിവിലേക്ക് ഇനി എന്നാണ് കേരളം എത്തിപ്പെടുക.


ജോസഫ് മാഷിന്റെ കൈവട്ടുകേസും സാമുവൽ മാഷിന്റെ തലവെട്ടും തമ്മിൽ നോക്കിയാൽ അതിശയകരമായ സാദൃശ്യങ്ങൾ കാണാം. താൻ സ്വപ്‌നത്തിൽപോലും വിചാരിക്കാത്ത കാര്യമാണ് ആരോപണമായി വന്നതെന്ന് ജോസഫ് മാസ്റ്റർ തന്നെ ആത്മകഥയിൽ പറയുന്നുണ്ട്. അതുപോലെ ആ ചോദ്യപേപ്പർ ആർക്കും ഒരു പ്രശ്‌നവും തുടക്കത്തിൽ ഉണ്ടാക്കിയിരുന്നില്ല. എന്നാൽ ഒരു വിദ്യാർത്ഥിനി മാത്രമാണ് ഇതേക്കുറിച്ച് ചോദിച്ചത്. അതുപോലെ ഫ്രാൻസിലെ സാമുവൽ മാഷും, തീർത്തും നിരപരാധിയാണ്. ഷാർലി എബ്‌ദോ എന്ന വിവാദമാസികയുടെ കാർട്ടൂണുകൾ അദ്ദേഹം കാണിച്ചത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് പഠിപ്പിക്കുമ്പോഴാണ്. മാത്രമല്ല ആ ക്ലാസിലെ മുസ്‌ലീം വിദ്യാർത്ഥികളോട് വേണമെങ്കിൽ പുറത്തുപോകാം എന്ന് പറഞ്ഞാണ് അദ്ദേഹം അങ്ങനെ ചെയ്തത്. ഈ സമയത്ത് പിറകിൽ മറിഞ്ഞു നിന്ന ഒരു മുസ്‌ലീം പെൺകുട്ടി കണ്ടതാണ് വിവാദമായതും അദ്ധ്യാപകനെ നടുറോഡിൽ കുത്തി വീഴ്‌ത്തി തലയറുത്ത് ചിത്രം അയച്ചുകൊടുക്കാൻ ഇടയാക്കിയതും. രണ്ടുപേരും ആക്രമിക്കപ്പെട്ടത് അതി ക്രൂരമായാണ്. ഭാഗ്യത്തിന് ജോസഫ്മാഷ് മരിച്ചില്ല എന്ന് മാത്രം. ഫ്രാൻസിൽ വെടിയേറ്റ അക്രമിയാവട്ടെ തക്‌ബീർ മുഴക്കി സന്തോഷത്തോടെ മരിച്ചു. കൈവെട്ടു കേസിലെ പ്രതികൾ വിധികേട്ടപ്പോൾ ചിരിച്ചുകൊണ്ട് ജയിലിൽപോയി. കാരണം, നമ്മുടെ കൊച്ചുകേരളത്തിലും, പാക്കിസ്ഥാനിലും, സിറിയിലും, അമേരിക്കയിലും, ഫ്രാൻസിലും ഒക്കെ മതമൗലികാ വാദം ഒരുപോലെയാണ് പ്രവർത്തിക്കുന്നത്.

ഇത് മനസ്സിലാക്കുന്നതിന് പകരം ഖുർആൻ വിരുദ്ധ സമരം എന്നൊക്കെപ്പറഞ്ഞ് ആളുകളെ ഇളക്കിവിടുന്ന സമീപനമാണ് കേരളത്തിലെ ഏറ്റവും വലിയ പുരോഗമനപാർട്ടിയെന്ന് പറയുന്ന സിപിഎം പോലും ചെയ്യുന്നത്. മതങ്ങളെ തൂക്കിനോക്കുമ്പോൾ കൈവിറക്കാത്ത സമീപനം ആയിരിക്കണം മതേതര പാർട്ടികൾ സ്വീകരിക്കേണ്ടത്. കൈവെട്ട തലവെട്ട് ആവാതെ കേരളത്തെ കാക്കാൻ ജാഗ്രതയുണ്ടാകേണ്ടത് മതേതര പാർട്ടികളുെട ഭാഗത്തുനിന്നാണ്.

 

വാൽക്കഷ്ണം: ജോസഫ് മാഷും സാമുവൽ മാഷും തമ്മിൽ മറ്റൊരു പ്രകടമായ മാറ്റം ഉണ്ട്. ചോദ്യപേപ്പർ വിവാദം ഉണ്ടായപ്പോൾ ജോസഫ് മാഷിനെ 'മഠയൻ' എന്ന് വിളിച്ച് മതമൗലികവാദികൾക്ക് എറിഞ്ഞുകൊടുക്കുന്ന സമീപനമാണ് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും, സിപിഎം നേതാവുമായി എം എ ബേബി ചെയ്തത്. എന്നാൽ ഫ്രാൻസിന് കരുത്തനായ ഒരു പ്രസിഡന്റ് ഉണ്ട്. ഇമ്മാനുവേൽ മാക്രാൺ. മതനിന്ദ ഞങ്ങളുടെ മൗലിക അവകാശം ആണെന്നാണ് അദ്ദേഹം പറയുന്നത്. തലപോയാലും തന്റെ പൗരന്മ്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിനുവേണ്ടി നില കൊള്ളുമെന്നും അദ്ദേഹം പറയുന്നു. മക്രോണിൽനിന്ന് ബേബിയിലേക്കുള്ള ദൂരം പ്രകാശവർഷങ്ങൾ തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP