Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇറാനിൽ നോമ്പും നിസ്‌ക്കാരവുമില്ലാത്തവർ 60 ശതമാനം; മുസ്ലീങ്ങൾ എന്ന് അറിയപ്പെടാൻ ആഗ്രഹിക്കുന്നവർ വെറും 40 ശതമാനം; ഭരണഘടനയിൽ നിന്ന് മതപരമായ ഘടകങ്ങൾ ഒഴിവാക്കണമെന്ന് 68 ശതമാനം പേർ; ഇസ്ലാമിക വിപ്ലവത്തിനു തിരിച്ചടിയാവുമെന്ന് സർവേ; മുപ്പതു വർഷത്തെ ഇസ്ലാമിക ഭരണത്തിന് അന്ത്യം കുറിച്ച് മതേതര രാഷ്ട്രമായ സുഡാൻ; ഇസ്ലാമിക രാജ്യങ്ങളിലും ജനം മതം വെടിയുന്നു!

ഇറാനിൽ നോമ്പും നിസ്‌ക്കാരവുമില്ലാത്തവർ 60 ശതമാനം; മുസ്ലീങ്ങൾ എന്ന് അറിയപ്പെടാൻ ആഗ്രഹിക്കുന്നവർ വെറും 40 ശതമാനം; ഭരണഘടനയിൽ നിന്ന് മതപരമായ ഘടകങ്ങൾ ഒഴിവാക്കണമെന്ന് 68 ശതമാനം പേർ; ഇസ്ലാമിക വിപ്ലവത്തിനു തിരിച്ചടിയാവുമെന്ന് സർവേ; മുപ്പതു വർഷത്തെ ഇസ്ലാമിക ഭരണത്തിന് അന്ത്യം കുറിച്ച് മതേതര രാഷ്ട്രമായ സുഡാൻ; ഇസ്ലാമിക രാജ്യങ്ങളിലും ജനം മതം വെടിയുന്നു!

എം റിജു

'തങ്ങളുടെ വിശ്വാസങ്ങളിൽ അണുവിട വിട്ടുകൊടുക്കാതിരിക്കാനുള്ള പരിശീലനം അണികൾക്ക് കൊടുക്കുന്ന ഒരു മതമാണ് ഇസ്ലാം. മറ്റ് മതങ്ങളിൽനിന്ന് വ്യത്യസ്തമായി അതിൽ ജന്മനാന കാഠിന്യം കൂടുതലാണ്. അതിന്റെ പരിശുദ്ധമായ രൂപം എന്നാൽ ശുദ്ധമായ ഭീകരതയാണ്. അതുകൊണ്ടുതന്നെയാണ് മതതേര ഭരണകൂടങ്ങൾ ഇസ്ലാമികവത്ക്കരിക്കപ്പെടുകയല്ലാതെ ഇസ്ലാമിക ഭരണകൂടങ്ങൾ തിരിച്ച് മതേതരവത്ക്കരിക്കപ്പെടന്ന പ്രവണത ലോകത്ത് കാണാത്തത്'- ലോക പ്രശസ്ത സ്വതന്ത്രചിന്തകനും എഴുത്തുകാരനുമായ ഡോ സാം ഹാരീസിന്റെ പ്രശസ്തമായ നിരീക്ഷണമാണിത്. മതേതരസമൂഹവം ഇസ്ലാമും കൂടിക്കലർന്നാൽ, മതേരമൂല്യങ്ങൾ ഇസ്ലാമിലേക്ക് കിട്ടുകല്ല, മറിച്ച് ഇസ്ലാമിന്റെ സമഗ്രാധിപത്യസ്വഭാവം മതേതര സമൂഹത്തിലേക്ക് കലരുന്നതാണ് നാം കണ്ട ലോക പാഠങ്ങളും. ലെബനനും തുർക്കിയും അതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങൾ.

സ്‌കാൻഡനേവിയൻ രാജ്യങ്ങളായ, സ്വീഡന്റെയും നോർവേയുടെയും ഡെന്മാർക്കിന്റെയും അനുഭങ്ങൾ തെളിയിക്കുന്നതും അതുതന്നെ. ജർമ്മനിയും ഫ്രാൻസും ഉൾപ്പെടയുള്ള യൂറോപ്യൻ രാജ്യങ്ങളുടെയും സ്ഥിതി വ്യത്യസ്തമല്ല. സിറിയൻ അഭയാർഥികൾക്കൊക്കെ ഇസ്ലാമിക രാജ്യങ്ങൾപോലും അഭയം നൽകാൻ മടിച്ചിരുന്ന സമയത്ത്, സന്തോഷത്തോടെ അവരെ സ്വീകരിക്കുകയും പൗരത്വം കൊടുക്കയും ചെയ്തവരാണ് സ്‌കാൻഡനേവിയൻ രാജ്യങ്ങൾ. പക്ഷേ ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളായി അറിയപ്പെട്ടിരുന്ന ഈ രാഷ്ട്രങ്ങൾ ഇന്ന് നിന്ന് കത്തിയതും ഇസ്ലാമിന്റെ പേരിലാണ്. കുടിയേറ്റക്കാരുടെ മതവത്ക്കരണ നടപടികൾ അവിടെ തീവ്രവലതുപക്ഷത്തിന്റെ വളർച്ചക്കും ഇടയാക്കി. പൊതുവേ മതരഹിത സമൂഹങ്ങൾ എന്ന് അറിയപ്പെടുന്ന രാജ്യങ്ങൾ ആയിരുന്നു ഇവ. ഇവിടുത്തെ ക്രിസ്ത്യൻ പള്ളികളിൽ പലതും അടഞ്ഞ് കിടക്കുന്നതും, ചിലതൊക്കെ റിസോർട്ടുകളും ബാർ ഹോട്ടലുകളും ആയതും വാർത്തയായിരുന്നു. എന്നാൽ ഇസ്ലാമിക രാജ്യങ്ങളിൽ പൊതുവെ മതപരത കൂടുകയാണെന്ന റിപ്പോർട്ടുകളാണ് എപ്പോഴും പുറത്തുവന്നിരുന്നത്. ലെബനനും തുർക്കിയും പോലുള്ള മതേതര രാഷ്ട്രങ്ങൾ ഇസ്ലാമിക രാജ്യങ്ങളായതും, ഹാഗിയ സോഫിയ എന്ന മുൻ ക്രിസ്ത്യൻ കത്തീഡ്രൽ മോസ്‌ക്ക് ആയതിന്റെയുമൊക്കെ അനുഭവങ്ങൾ ലോകത്തിന് മുന്നിലുണ്ട്.

പക്ഷേ കാര്യങ്ങൾ എല്ലായിപ്പോഴും അങ്ങനെ ആയിരിക്കണമെന്നില്ല. ഇന്റനെറ്റിന്റെ ഉപയോഗവും ആധുനികയുടെ സ്വാധീനവും ഇപ്പോൾ ഇസ്ലാമിക സമൂഹങ്ങളെയും മാറ്റിമറിക്കയാണ്. ഇറാനിയൻ ജനതക്ക് മതവിശ്വാസം കുറയുന്നുവെന്ന ഏറ്റവും പുതിയ സർവേയും, 30വർഷമായി ഇസ്ലാമിക രാജ്യമായ സുഡാൻ മതേതര രാജ്യമാക്കി മാറ്റാമെന്ന് കരാർ ഒപ്പിട്ടതും, മതേതര മനസ്സുകൾക്ക് ആശാവഹമായ മാറ്റമായാണ് 'ദ ഗാർഡിയൻ പോലുള്ള പത്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്. കമ്യൂണിസ്റ്റ് രാജ്യങ്ങളുടെ ഡീ കമ്മ്യൂണൈസേഷന് ഇടയാക്കിയത് ആദ്യം ചെറുപ്പക്കാരിൽ വന്ന മാനസിക മാറ്റം തന്നെയായിരുന്നു. അത്തരം ആശാവഹമായ മാറ്റങ്ങൾ ഇറാനിലടക്കം നടക്കുന്നുവെന്ന വാർത്തകൾ അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ മതേരതര വാദികൾ ആഘോഷമാക്കുകയാണ്.

ഇറാൻ ജനതക്ക് മതത്തോട് പ്രിയം കുറയുന്നു

മത് തിന്ന് മതം ശ്വസിച്ച് മതത്തിൽ ഉറങ്ങുന്ന ജനത എന്ന് വിശേഷിപ്പിക്കാവുന്ന ഒരു രാജ്യമാണ് ഇറാൻ. അൽഖ്വായിദ അടക്കമുള്ള ഭീകരസംഘടനകൾക്ക് ഫണ്ട് നൽകുന്നതിന്റെ പേരിലും ആഗോള ഇസ്ലാമിക തീവ്രാവാദത്തിന് താത്വിക ഭാഷ്യം ചമക്കുന്നതിന്റെ പേരിലും, ഇറാൻ പലതവണ ലോക മാധ്യമങ്ങളാൽ വിമർശിക്കപ്പെട്ടു. ആയത്തുള്ള ഖുമോനിയുടെ നേതൃത്വത്തിൽ നടന്ന 1979ൽ ഇസ്ലാമിക വിപ്ലവത്തിനുശേഷം ഇറാൻ ജനത മതത്തിന്റെ കണ്ണടയിലൂടെ മാത്രമേ നടന്നുപോയിട്ടുള്ളൂ. എന്നാൽ സെൻസസ് കണക്കിൽ 99.5 ശതമാനംപേരും മുസ്ലീങ്ങളായ രാജ്യത്ത് എത്രപേർ യഥാർഥ വിശ്വാസികളാണ് എന്ന് അറിയാൻ നടത്തിയ സർവേയാണ് ഇപ്പോൾ ലോകത്തിന്റെ കണ്ണ് തുറപ്പിക്കുന്നത്.

ഇസ്ലാമിക വിപ്ലവ ഭരണകൂടത്തിനോട് മതത്തിനോടും ഇറാനിയൻ ജനതയ്ക്ക് താൽപര്യം കുറയുന്നു എന്നാണ് പുതിയ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ദ കോൺവർസേഷൻ എന്ന അക്കാദമിക, ജേർണലിസ്റ്റ് സ്ഥാപനത്തിലെ ഇറാനിൽ പ്രവർത്തിക്കുന്ന ശാഖയായ ഗ്രൂപ്പ് ഫോർ അനലൈസിങ് ആൻഡ് മെഷറിങ് ആറ്റിറ്റിയൂട്ട്‌സ് ഇറാനിലെ ഒരു മനുഷ്യാവകാശ സംഘടനയുമായി സഹകരിച്ച് നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.സർവേക്ക് ആമുഖമായി ദ കോൺവർസേഷൻ പ്രവർത്തകർ എഴുതിയ റിപ്പോർട്ട് ഇങ്ങനെ കുറിക്കുന്നു. 'ഇറാനും 1979 ലെ ഇസ്ലാമിക വിപ്ലവത്തിന്ശേഷം മതവും ആധുനികതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ഞങ്ങൾ അന്വേഷിച്ചത്. ആധുനികവൽക്കരണം ഒരു തരത്തിലും മതപരമായ തകർച്ചയുടെ ഒരു പ്രക്രിയയെ സൂചിപ്പിക്കുന്നില്ലെന്ന് ഖൊമേനിയുടെ മൂവ്മെന്റ് തെളിയിച്ചു. ഇറാൻ ആധുനികവത്ക്കരിക്കപ്പെടുമ്പോൾ തന്നെ മതവിശ്വാസവും കൂടുന്ന പ്രവണതയാണ് ഇതുവരെ കാണാൻ കഴിഞ്ഞത്. എന്നിരുന്നാലും, ഇറാനികളുടെ വിപ്ലവാനന്തര മതവിശ്വാസത്തെക്കുറിച്ചുള്ള വിശ്വസനീയമായ ഡാറ്റ കുറവാണ്. കാലങ്ങളായി, ഗവേഷണങ്ങൾ കണ്ടെത്തിയത അവരുടെ രാഷ്ട്രീയ വ്യവസ്ഥയിൽ ഇറാനികൾക്കിടയിൽ വൻ നിരാശയാണ് സൂചിപ്പിക്കുന്നത്. ഇത് മതത്തോടുള്ള അഗാധമായ നിരാശയായി മാറി.കാരണം ഖൊമേനിയുടെ ഇസ്ലാമിക റിപ്പബ്ലിക്കിൽ മതം തന്നെയാണ് രാഷ്ട്രം.'

മുസ്ലീങ്ങൾ എന്ന് അറിയപ്പെടാൻ ആഗ്രഹിക്കുന്നവർ വെറും 40 ശതമാനം

2020 ജൂണിൽലാണ് ദ കോൺവർസേഷന്റെ ഗവേഷണ സ്ഥാപനമായ ഗ്രൂപ്പ് ഫോർ അനാലിസിങ് ആൻഡ് മെഷറിങ് ആറ്റിറ്റിയൂഡ്സ് (ഇറാൻ), ഇറാനിലെ അബ്ദുറഹ്മാൻ ബോറോമണ്ട് സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ സഹസ്ഥാപകനായ ലാദൻ ബോറമണ്ടിന്റെ സഹകരണത്തോടെ ഒരു ഓൺലൈൻ സർവേ നടത്തിയത്. ഔദ്യോഗിക കണക്കുകൾ പ്രകാരം പറയുന്നത് രാജ്യത്തെ 99.5 ശതമാനം പേരും മുസ്ലിങ്ങൾ ആണ്. എന്നാൽ സർവേ പ്രകാരം 40 ശതമാനം ജനങ്ങൾ മാത്രമേ തങ്ങളെ മുസ്ലിങ്ങളെന്ന് അഡ്രസ് ചെയ്യുന്നുള്ളൂ.68 ശതമാനം പേർക്ക് ഭരണഘടനയിൽ നിന്നും മതപരമായ ഘടകങ്ങൾ ഒഴിവാക്കണമെന്നാണ് ആഗ്രഹം. ഒപ്പം 72 ശതമാനം പേർ രാജ്യത്തെ സ്ത്രീകൾ ഹിജാബ് ധരിക്കണമെന്ന് നിയമത്തെ എതിർക്കുന്നു.

രാജ്യത്തെ പൗരരിൽ 32 ശതമാനം പേർ മാത്രമാണ് തങ്ങളെ ഷിയ മുസ്ലിങ്ങൾ എന്ന് വിശേഷിപ്പിക്കാനാണാഗ്രഹിക്കുന്നത്. 5 ശതമാനം പേർ തങ്ങൾ സുന്നി മുസ്ലിം ആണെന്ന് പറയുന്നു. 3 ശതമാനം പേർ സൂഫികളാണെന്ന് പറയുന്നു. 9 ശതമാനം പേർ നിരീശ്വരവാദികളാണെന്ന് സ്വയം വിശേഷിപ്പിക്കുന്നു. 7 ശതമാനം പേർ ആത്മീയതക്ക് കീഴിൽ വരാൻ മാത്രം ആഗ്രഹിക്കുന്നു. 1.5 ശതമാനം പേർ ക്രിസ്ത്യൻ വിശ്വാസികളാണ്.കണക്കുകൾ പ്രകാരം 78 ശതമാനം പേർ ദൈവത്തിൽ വിശ്വസിക്കുന്നുണ്ട്. പക്ഷേ 37% പേർ മാത്രമാണ് മരണാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നത്. 30% പേർ മാത്രമാണ് സ്വർഗത്തിലും നരകത്തിലും വിശ്വസിക്കുന്നത്. വിശ്വാസികളിൽ നാലിലൊന്ന് പേരും ജിന്നുകളിൽ വിശ്വസിക്കുന്നുവെന്ന് പറഞ്ഞു. ദൈവം ഉൾപ്പെടെ ഒരു ഓപ്ഷനിലും തങ്ങൾ വിശ്വസിക്കുന്നില്ലെന്ന് ഏകദേശം 20% പേർ പറഞ്ഞു. 90 ശതമാനം പേർ തങ്ങൾ മതവിശ്വസമുള്ള കുടുംബത്തിൽ നിന്നുള്ളവരാണെന്ന് സ്വയം വിശേഷിപ്പിച്ചു. എന്നാൽ ഇതിൽ 47 ശതമാനം പേർ പിന്നീടുള്ള ജീവിത കാലഘട്ടത്തിൽ മതവിശ്വാസം വിട്ടതായി പറയുന്നു. ആറ് ശതമാനം പേർ തങ്ങളുടെ മതവിശ്വാസം മാറിയെന്ന് പറയുന്നു. പ്രായമായവരിൽ നിന്നുള്ളതിനേക്കാൾ കൂടുതൽ ചെറുപ്പക്കാർ ക്രിസ്ത്യൻ മതത്തിലേക്ക് തിരിയുന്നുണ്ട്.

60 ശതമാനം പേർക്കും നോമ്പും നിസ്‌ക്കാരവുമില്ല

ഇറാനിൽ മദ്യപാന നിരക്കും കൂടിവരികയാണെന്ന് സർവേയിൽ പങ്കെടുത്തവരോടുള്ള അനൗദ്യേഗിക ചോദ്യങ്ങളിൽനിന്ന് വ്യക്തമാണ്. നിർബന്ധിത മുസ്ലിം ദൈനംദിന പ്രാർത്ഥനകൾ നടത്തിയിട്ടില്ലെന്ന് 60 ശതമാനത്തിലധികം പേർ അഭിപ്രായപ്പെട്ടു. 2020ൽ നടന്ന ഒരു സർക്കാർ സ്പോൺസേഡ് സർവേയിൽ 60 ശതമാനം പേർ റമദാൻ നോമ്പ് അനുഷ്ഠിക്കുന്നില്ലെന്ന് റിപ്പോർട്ട് ചെയ്തിരുന്നതും ഇതോടൊപ്പം ചേർത്ത് വായിക്കണം. (ഭൂരിപക്ഷവും പറഞ്ഞത് ''രോഗികളായതിനാൽ' എന്ന വ്യാജ കാരണമാണ്'). 1975 ൽ ഇസ്ലാമിക വിപ്ലവത്തിന് മുമ്പ് നടത്തിയ സമഗ്ര സർവേയിൽ 80% പേർ തങ്ങൾ എപ്പോഴും പ്രാർത്ഥിക്കുകയും നോമ്പ് അനുഷ്ഠിക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞു. അതായത് വിശ്വാസത്തിന്റെയും അനുഷ്ഠാനത്തിന്റെയും നിരക്ക് കുത്തനെ ഇടിയുകയാണെന്ന് ചുരുക്കം.

മതപരമായ നിർബന്ധങ്ങൾ നിയമനിർമ്മാണത്തിൽ നിന്ന് ഒഴിവാക്കണമെന്ന് 68% അംഗീകരിച്ചു. എല്ലാ സ്ത്രീകളും ഹിജാബ് ധരിക്കണമെന്ന് നിർബന്ധമാക്കുന്ന നിയമത്തെ 72% വും എതിർത്തു. മത വൈവിധ്യത്തെക്കുറിച്ച് ഇറാനികൾ മതേതര മതേതര അഭിപ്രായങ്ങളും പുലർത്തുന്നു. 43% പേർ മതപരിവർത്തനം നടത്താൻ ഒരു മതത്തിനും അവകാശമില്ലെന്ന് അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, 41% വിശ്വസിക്കുന്നത് എല്ലാം മതത്തിനും പരസ്യമായി അഭിപ്രായം പ്രകടിപ്പിക്കാനും പ്രവർത്തിക്കാനും കഴിയണമെന്നാണ്.

മാറ്റമുണ്ടാക്കിയത് വിദ്യാഭ്യാസവും ഇന്റർ നെറ്റും

എങ്ങനെയാണ് ഈ മാറ്റം ഉണ്ടായതെന്നും സർവേ ടീം വിശകലനം ചെയ്യുന്നുണ്ട്. അവർ കാരണം പറയുന്നത് വിദ്യാഭ്യാസവും ഇന്റനെറ്റ് തുറന്ന വിട്ട അവസരങ്ങളുമാണ്. ഭരണകൂടത്തിനെതിരെ സംസാരിച്ചതിന് പ്രതികാരം ചെയ്യുമെന്ന ഭയത്തോടെയാണ് ഇറാനികൾ ജീവിക്കുന്നത്. ഇറാനിൽ, രാഷ്ട്രീയമായി തന്ത്രപ്രധാനമായ ചോദ്യങ്ങൾക്ക് ഉത്തരം തേടാൻ ആളുകളെ വിളിക്കാനോ വാതിലിൽ മുട്ടാനോ കഴിയില്ല. അതുകൊണ്ടാണ് ഡിജിറ്റൽ സർവേകളിലേക്ക് തങ്ങൾ തിരിഞ്ഞതെന്ന് ഈ ടീം വ്യക്തമാക്കുന്നു.

ഇസ്ലാമിക വിപ്ലവത്തിനുശേഷം ഇറാനിൽ സാക്ഷരതാ നിരക്ക് കുത്തനെ ഉയർന്നു. നഗര ജനസംഖ്യ ഗണ്യമായി വർദ്ധിച്ചു. ഇറാനിനിൽ, ഏകദേശം 60 ദശലക്ഷം നെറ്റ് പയോക്താക്കളുണ്ട്. അവരുടെ എണ്ണം ഇടതടവില്ലാതെ വളരുന്നു. 70 ശതമാനം മുതിർന്നവരും കുറഞ്ഞത് ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലെ അംഗങ്ങളാണ്. ഈ സാധ്യതയാണ് സർവേ സംഘം മുതലെടുത്തുന്നത്.

'ഇറാനിലെ മതവിശ്വാസത്തെക്കുറിച്ചുള്ള ഞങ്ങളുടെ സർവേയ്ക്കായി, ഞങ്ങൾ വൈവിധ്യമാർന്ന ഡിജിറ്റൽ ചാനലുകളെ ടാർഗെറ്റു ചെയ്തത്. സർവേയിലേക്കുള്ള ലിങ്ക് കുർദിഷ്, അറബ്, സൂഫി, തുടങ്ങിയ വിവധി ഗ്രൂപ്പുകളുമായി പങ്കിട്ടു. ഞങ്ങളുടെ ഗവേഷണ സഹായി ഷിയ ഭരണകൂട അനുകൂല ചാനലുകളെ അവരുടെ അനുയായികൾക്കിടയിലും ഉപയോഗിച്ചു. ഇൻസ്റ്റാഗ്രാം പേജുകളിലും ടെലിഗ്രാം ചാനലുകളിലും സർവേ പങ്കിട്ടുകൊണ്ട് ഞങ്ങൾ ബഹുജന പ്രേക്ഷകരിലേക്ക് എത്തി. അവയിൽ ചിലതിൽ കുറച്ച് ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു.ഏകദേശം 40,000 ഇറാനികളുടെ ഒരു സാമ്പിൾ ഞങ്ങൾക്ക് ശേഷിച്ചു. 2017 ലെ ഇറാനിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നും ശേഖരിച്ച 19 വയസ്സിനു മുകളിലുള്ള സാക്ഷരത നേടിയ ജനങ്ങളുടെ എണ്ണവുമായി തുലനം ചെയ്താണ് ഈ സാമ്പിൾ നിർണയിച്ചത്.

ഇസ്ലാമിക വിപ്ലവം നടന്നതിനു ശേഷം രാജ്യത്ത് മതപരമായ ചട്ടക്കൂടുകൾ കൂടികയാണെന്ന് ചെയ്‌തെങ്കിലും പുതിയ തലമുറ വിദ്യാഭ്യാസപരമായി മുന്നേറിയതും പാശ്ചാത്യ സ്വാധീനവും ജനങ്ങളെ സ്വാധീനിക്കുന്നുണെന്നാണ് റിപ്പോർട്ട്. എന്നാൽ ഇത് പരസ്യമായി അംഗീകരിക്കാൻ സർഡക്കാരിനെ ഭയന്ന് പലരും തയ്യരാറാകുന്നില്ലെന്ന് സർവേയിൽ പറയുന്നു.ഇന്റർനെറ്റ് വഴി വിശാല ലോകത്തിലേക്ക് പ്രവേശനം ലഭിച്ചയാണ് ഈ മാറ്റത്തിന് കാരണമായി സർവേ ടീം സൂചിപ്പിക്കുന്നത്. കഴിഞ്ഞ 50 വർഷത്തിനിടയിൽ ആഗോള ഇറാനിയൻ പ്രവാസികളുമായുള്ള ഇടപെടലിലൂടെയും അനുഭവങ്ങളും അത്യാവശ്യം മാറ്റം ഉണ്ടാക്കി. ഭാവിയിൽ ഭരണകൂട അധികാരവും മതപരമായ അധികാരവും വിച്ഛേദിക്കുന്നിലേക്കുവരെ ഇത് വഴിവെക്കാം എന്ന് സർവേ ചൂണ്ടിക്കാട്ടുന്നു. ഇറാൻ അടിസ്ഥാനപരമായ രീതിയിൽ മാറുന്നുവെന്നാണ് ഈ സർവേ ചൂണ്ടിക്കാട്ടുന്നത്.

സർവേ സാമൂഹികമാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടും ഇറാൻ ഭരണകൂടം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പക്ഷേ ഇത് പുർണ്ണമായും കെട്ടിച്ചമച്ചതാണെന്നാണ് മത വക്താക്കൾ പറയുന്നത്.

മൂന്നു പതിറ്റാണ്ടിനു ശേഷം സുഡാൻ മതേതരത്വത്തിലേക്ക്

പട്ടിണിയും ദാരിദ്രവും മാറ്റുന്നതിനുമുള്ള വലിയ പങ്ക് വഹിക്കാൻ കഴിയുക മതേതര ജനാധിപത്യ ഭരണകൂടങ്ങൾക്കാണെന്ന് അമൃത്യാസെൻ അടക്കമുള്ള സാമ്പത്തിക ശാസ്ത്രജ്ഞന്മ്മാർ നടത്തിയ നിരീക്ഷണം ശരിവെക്കുന്ന രീതിയിലാണ് ആഫ്രിക്കൻ രാജ്യമായ സുഡാന്റെ അവസ്ഥ. മൂന്നു പതിറ്റാണ്ടു നീണ്ട ഇസ്ലാമിക ഏകാധിപത്യത്തിനൊടുവിൽ അവർ രക്തം ചിന്തി നേടിയെടുത്തത് ഒരു മതേതര സർക്കാറിനെയാണ്.

ഇസ്ലാമിക നിയമപ്രകാരം 30 വർഷത്തെ ഭരണം അവസാനിപ്പിക്കാനും, ഇസ്ലാമിനെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കുന്നത് അവസാനിപ്പിക്കാനുമാണ് വിമത ഗ്രൂപ്പുകളുമായി ഉണ്ടാക്കിയ കാരാറിൽ സുഡാനിലെ ഇടക്കാല സർക്കാർ ഒപ്പിട്ടത്്. സെപ്റ്റംബർ ആറിന് എത്യോപ്യൻ തലസ്ഥാനമായ അഡിസ് അബാബയിൽ പ്രധാനമന്ത്രി അബ്ദുല്ല ഹാംഡോക്കും സുഡാൻ പീപ്പിൾസ് ലിബറേഷൻ മൂവ്‌മെന്റ് നോർത്ത് (എസ്‌പിഎൽഎം-എൻ) നേതാവുമായ അബ്ദെലാസിസ് അൽ ഹിലുമായാണ് കരാർ ഒപ്പിട്ടത്. ''ഭരണകൂടം ഒരു ഒദ്യോഗിക മതം സ്ഥാപിക്കുകയില്ല. ഒരു പൗരനോടും മതത്തെ അടിസ്ഥാനമാക്കി വിവേചനം കാണിക്കില്ല. എല്ലാ പൗരന്മാരുടെയും അവകാശങ്ങൾ ഉൾക്കൊള്ളുന്ന ഒരു ജനാധിപത്യ രാജ്യമായി സുഡാൻ മാറും. ഭരണഘടന 'മതത്തെയും ഭരണകൂടത്തെയും വേർതിരിക്കുക' എന്ന തത്വത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. '- കരാറിലെ പ്രധാന വാചകങ്ങൾ ഇങ്ങനെയാണ്.

ഒമർ അൽ ബഷീറിന്റെ ഭരണത്തിൻ കീഴിൽ നടപ്പാക്കിയ മൂന്ന് പതിറ്റാണ്ട് ശരീഅത്ത് നിയമം ഇല്ലാതാക്കാനുള്ള ഏറ്റവും പുതിയ ശ്രമങ്ങളാണ് സുഡാൻ അധികൃതർ സ്വീകരിച്ച നടപടികൾ. തലസ്ഥാനമായ ഖാർത്തൂമിൽ മാസങ്ങൾ നീണ്ട സർക്കാർ വിരുദ്ധ പ്രതിഷേധത്തെത്തുടർന്ന് കഴിഞ്ഞ ഏപ്രിലിൽ ഒമറിനെ സൈന്യം പുറത്താക്കി. സുഡാനിലെ നിയമത്തിന്റെ പ്രാഥമിക സോഴ്സ് എന്ന ിലയിൽ ശരീഅത്തെ പരാമർശിക്കുന്ന ഒരു ഇടക്കാല ഭരണഘടന കഴിഞ്ഞ ഓഗസ്റ്റിൽ ഒപ്പുവച്ചു.1989-ലെ സൈനിക അട്ടിമറിയിലൂടെയാണ് അൽ ബഷീർ അധികാരത്തിൽ വന്നത്. പുതിയ നേതൃത്വത്തിൽ, 1993 മുതൽ തീവ്രവാദത്തിന്റെ സ്റ്റേറ്റ് സ്പോൺസർമാരുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന നേതാക്കളെയെല്ലാം ഒഴിവാക്കിയിട്ടുണ്ട്.

മറ്റ് പരിഷ്‌കാരങ്ങൾക്കൊപ്പം, ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കുന്നത് സംബന്ധിച്ചും വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇസ്രയേലിന്റെ മൊസാദ് മേധാവി യുഎഇയിലെ ഒരു ഉന്നത സുഡാൻ ഉദ്യോഗസ്ഥനുമായി കൂടിക്കാഴ്ച നടത്തിയതായി കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു. അതായത് ഇസ്ലാമിക രാജ്യങ്ങൾ കൊടിയ ശത്രുക്കളായി കരുതുന്ന ഇസ്രയേലിനോടും പോലും നല്ല ബന്ധമാണ് പുതിയ സുഡാൻ ആഗ്രഹിക്കുന്നതെന്ന് ചുരുക്കം.പരിഷ്‌കാരങ്ങളെ മനുഷ്യാവകാശ പ്രചാരകർ സ്വാഗതം ചെയ്യുമ്പോൾ, പോപ്പുലർ കോൺഗ്രസ് പാർട്ടി (പിസിപി) ഉൾപ്പെടെയുള്ള രാജ്യത്തെ ഇസ്ലാമിക പാർട്ടികൾ അവരെ പരസ്യമായി വിമർശിച്ചതായി എപോക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ''പടിഞ്ഞാറിനെ അനുസരിക്കുന്ന ഈ സർക്കാർ രാജ്യത്തിന്റെ സമ്പൂർണ്ണ മതേതരവൽക്കരണത്തിനായി പോകുന്നുവെന്ന് വ്യക്തമാണ്, അത് നമ്മുടെ മൂല്യങ്ങൾക്കും മതത്തിനും വിരുദ്ധമാണ്,'' -പിസിപി വക്താക്കൾ പറഞ്ഞു. അയായത് രാജ്യം മതേതര മാകുമെങ്കിലും സുഡാനിലെ മതമൗലിക വാദികൾ വെറുതെയിരിക്കില്ല എന്ന് ചുരുക്കം.

മൂന്നു പതിറ്റാണ്ടു നീണ്ടു നിന്ന പീഡന കാലം

ഒരുകാലത്ത് ആഫ്രിക്കൻ രാജ്യങ്ങളിൽ ഏറ്റവും വലുതും വൈവിധ്യമാർന്നതുമായ നാടായിരുന്നു സുഡാൻ. ഈജിപ്തും ചെങ്കടലും അതിരിടുന്ന രാജ്യം. സമ്പദ് വ്യവസ്ഥയുടെ നെടുംതൂൺ എണ്ണപ്പാടങ്ങളായിരുന്നു. ജനസംഖ്യയുടെ എഴുപത് ശതമാനത്തിലേറെ അറബ് വംശജരാണ്. 1989 ലാണ് സുഡാൻ ഭരണാധികാരിയായി ഉമർ അൽ ബഷീർ സ്ഥാനമേറ്റത്. ഭൂരിപക്ഷം സുഡാനികളും കണ്ട ഏകനേതാവ്. ഇസ്ലാമിക ഭരണം എന്നപേരിൽ മുപതിറ്റാണ്ടുനീണ്ട പീഡനകാലമായിരുന്നു പിന്നീട് ഉണ്ടായത്. ടിച്ചേൽപ്പിക്കപ്പെട്ട ഭയം എന്ന ഒറ്റവികാരം കൊണ്ട് പ്രതിഷേധത്തിനുള്ള ഒരു സാധ്യതപോലും തുറന്നില്ല. നിയമം ലംഘിക്കുന്നവർക്കായി തയാറാക്കപ്പെട്ട പീഡനകേന്ദ്രങ്ങളായ 'പ്രേതഭവന'ങ്ങളിൽ ഒരംഗമെങ്കിലും കയറാത്ത സുഡാനി കുടുംബങ്ങളുണ്ടാകില്ല. വീടുകളിൽ നിന്ന് ഏതുനിമിഷവും യുദ്ധഭൂമിയിലേക്ക് വലിച്ചിഴയ്ക്കപ്പെടാം എന്ന ഭീതിയിലാണ് കൗമാരക്കാരായ ആൺകുട്ടികളുടെ ജീവിതമെങ്കിൽ ഒരാൺകുട്ടിയുമായി ഒരുമിച്ചു സംസാരിച്ചാൽ, ചിരിച്ചാൽ 'സദാചാരപൊലീസി'ന്റെ ക്രൂരവിചാരണ നേരിടേണ്ടിവരും സ്ത്രീകൾ.

സ്വതന്ത്രമാധ്യമപ്രവർത്തനം സ്വപ്നം മാത്രം. ടിവി ചാനലും പത്രവും ഭരണകൂടത്തിനുവേണ്ടി സംസാരിക്കാനുള്ളതാണ്. നാലിലൊന്നു സുഡാനികൾക്ക് നിയന്ത്രിത ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വളരെ ചെലവേറിയതായതിനാൽ ഉപയോഗം പരിമിതം. രാജ്യാന്തര നിലവാരമുള്ള ഒരു ഓൺലൈൻ പരീക്ഷ എഴുതാൻപോലും ഇവിടുത്ത വിദ്യാർത്ഥികൾക്ക് സാധിക്കില്ല. സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചാൽ അകത്താകും. സിനിമയും സംഗീതവും നിഷിദ്ധം. രാത്രി പതിനൊന്നുമണിക്കുശേഷം സാമൂഹ്യജീവിതം പാടില്ല .സാധാരണക്കാർക്ക് രാജ്യാന്തര ബാങ്കിങ് സേവനങ്ങൾ ലഭ്യമാകില്ല. മറ്റുരാജ്യങ്ങളിൽ ജോലി തേടിപ്പോകുന്ന സുഡാനികൾക്ക് സ്വന്തം നാട്ടിലേക്ക് പണമയക്കാനാകില്ല. തിരിച്ചും. എല്ലാ അർഥത്തിലും സ്വന്തം രാജ്യത്ത് തടവിൽക്കഴിയേണ്ട അവസ്ഥയിലായിരുന്നു സുഡാനിലെ ഹതഭാഗ്യരായ ഒരു തലമുറ.

രൂക്ഷമായ ആഭ്യന്തര യുദ്ധം

2003 ലാണ് ദാർഫർ മേഖല സ്വാതന്ത്ര്യത്തിനായി പ്രക്ഷോഭം തുടങ്ങിയത്. സുഡാന്റെ എണ്ണപ്പാടങ്ങളിലേറെയും ആ മേഖലയിലായതുകൊണ്ട് ഉമൻ അൽ ബഷീർ പ്രക്ഷോഭം അംഗീകരിച്ചില്ല. യുദ്ധം തുടങ്ങി. ആഭ്യന്തരസംഘർഷം രൂക്ഷമായി. മൂന്നുലക്ഷത്തിലേറപ്പേർക്ക് ജീവൻ നഷ്ടമായി. മനുഷ്യാവകാശങ്ങൾക്ക് പുല്ലുവില കൽപ്പിക്കുന്ന കൊടുംക്രൂരതയ്ക്ക് ഉമർ അൽ ബഷീറിനെതിരെ രാജ്യാന്തര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പ്രഖ്യാപിച്ചു. ഒടുവിൽ 2011 ൽ ദക്ഷിണ സുഡാൻ സ്വതന്ത്രമായി. ഇതോടെ എണ്ണപ്പാടങ്ങളിലേറിയ പങ്കും ദക്ഷിണസുഡാന്റെ ഭാഗമായി. വരണ്ട, മരുഭൂമി സമാനമായ വടക്കൻ ഭാഗം ഉൾപ്പെട്ട പുതിയ സുഡാന്റെ സമ്പദ് വ്യവസ്ഥ തകർന്നു തരിപ്പണമായി. ഭരണകൂടത്തിന്റെ പരിഷ്‌കരണ നടപടികളുണ്ടാക്കിയ ദുരിതവും ദക്ഷിണ സുഡാന്റെ പോരാട്ടവീര്യം പകർന്ന ആത്മധൈര്യവുമാണ് ഉമർ അൽ ബഷീറിനെതിരായ പ്രക്ഷോഭങ്ങൾക്ക് തുടക്കമിട്ടത്.

വിദ്യാസമ്പന്നരായ ചെറുഗ്രൂപ്പുകളാണ് പ്രക്ഷോഭത്തിന് ധൈര്യപൂർവം മുന്നോട്ടുവന്നത്. ചെറിയ ജ്വാലയായി തുടങ്ങിയ പ്രതിഷേധം പലപല കൂട്ടായ്മകളിലൂടെ ആളിക്കത്തി. രഹസ്യ ഗ്രൂപ്പുകളെ ഉപയോഗിച്ച് അതിക്രൂരമായി സമരം അടിച്ചമർത്താനായിരുന്നു അമർ അൽ ബഷീറിന്റെ ശ്രമം. പ്രക്ഷോഭകരെ ജയിലിലടച്ചു. ഇതോടെ ജനം മുഴുവൻ പ്രതിഷേധവുമായി നിരത്തിലിറങ്ങി. വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ തന്നെ സ്വാതന്ത്യമില്ലാതിരുന്ന സുഡാനിലെ സ്ത്രീകൾ നീതി ആവശ്യപ്പെട്ട് നിരത്തുകളിൽ നിറഞ്ഞു. നിവൃത്തിയില്ലാതെ ഉമർ അൽ ബഷീറിന് പിൻവാങ്ങേണ്ടിവന്നു. സൈന്യത്തിന്റെ കസ്റ്റഡിയിൽ ജയിലിലാണിപ്പോൾ ബഷീർ. ആ വിപ്ലവമാണ് ഒരു മതേതര രാജ്യത്തിലേക്ക് സുഡാനെ നയിച്ചത്. പക്ഷേ ഇത് എത്രകാലം നിലനിൽക്കും എന്ന് അറിയില്ല.

ഇവിടെ നടന്നത് ഖുബ്ബൂസ് വിപ്ലവം

മുല്ലപ്പൂ വിപ്ലവം എന്നൊക്കെ പറഞ്ഞതുപോലെ ഖുബ്ബൂസ് വിപ്ലവമാണ് 2019ൽ സുഡാനിലെ ബഷീർ ഭരണത്തിന് അന്ത്യം കുറിച്ചത്.അറബ് രാജ്യങ്ങളിലെ ജനങ്ങളുടെ മുഖ്യഭക്ഷണമായ ഒരുതരം ഗോതമ്പുറൊട്ടിയാണ് ഖുബ്ബൂസ്. ഗൾഫ് ബന്ധംകാരണം കേരളീയർക്കും ഇത് അപരിചിതമല്ല. ആഫ്രിക്കയിലെ അറബ് രാജ്യമായ സുഡാനിൽ ഖുബ്ബൂസാണ് സത്യത്തിൽ അധികാമാറ്റം ഉണ്ടാക്കിയത്. കഴിഞ്ഞ വർഷം ഇവിടെ ഖുബ്ബൂസിന്റെ വില പെട്ടെന്നു ക്രമാതീതമായി വർധിച്ചു. ജനങ്ങൾ ക്ഷുഭിതരായി. തുടർന്നു രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുണ്ടായ പ്രക്ഷോഭം പ്രസിഡന്റ് ഉമർ ഹസ്സൻ അഹമ്മദ് അൽ ബഷീറിന്റെ ഭരണത്തിനെതിരായ വെല്ലുവിളിയായി വളർന്നുകൊണ്ടിരിക്കുന്നു.

ചിലർ ഇതിനെ ഖുബ്ബൂസ് വിപ്ളവമെന്നു പോലും വിളിക്കുന്നുണ്ട്. എന്നാൽ, ജനങ്ങളെ കൂട്ടത്തോടെ തെരുവിൽ ഇറക്കിയിരിക്കുന്നതു ഖുബ്ബൂസ് ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ അമിതമായ വിലക്കയറ്റം മാത്രമല്ലെന്നതാണ് വാസ്തവം. മുപ്പതു വർഷത്തോളമായി തുടരുന്ന ബഷീറിന്റെ ദുർഭരണം അവസാനിക്കുന്നതിനുവേണ്ടിയുള്ള സമരം കൂടിയാണിത്. ഏതാനും വർഷംമുൻപ് ഉത്തരാഫ്രിക്കയിലും പശ്ചിമേഷ്യയിലും വീശിയടിച്ച ജനരോഷക്കൊടുങ്കാറ്റിന്റെ തുടർച്ചയായിപ്പോലും ഇതിനെ കാണുന്നവരുണ്ട്. തുനീസിയയിൽ സൈനൽ ആബിദീൻ ബിൻ അലി, ഈജിപ്തിൽ ഹുസ്നി മുബാറക്ക്, ലിബിയയിൽ മുഅമ്മർ ഗദ്ദാഫി, യെമനിൽ അലി അബ്ദുല്ല സാലിഹ് എന്നിവരുടെ ദീർഘകാലത്തെ ഏകാധിപത്യത്തിനു തിരശ്ശീല വീണത് അങ്ങനെയായിരുന്നു.

വടക്കു കിഴക്കൻ ആഫ്രിക്കയിൽ ചെങ്കടൽ തീരത്തു കിടക്കുന്ന സുഡാൻ ഇതിനുമുൻപും പല തവണ ലോകശ്രദ്ധയാകർഷിക്കുകയുണ്ടായി. എല്ലാം തെറ്റായ കാരണങ്ങളാലായിരുന്നുവെന്നുമാത്രം. 1956ൽ ബ്രിട്ടനിൽനിന്നു സ്വതന്ത്രമായി രണ്ടു വർഷമായപ്പോഴേക്കും പട്ടാളം അധികാരം പിടിച്ചടക്കി. തുടർന്നും ഒന്നിലേറെ തവണ പട്ടാളത്തിന്റെ ഇടപെടലുണ്ടായി. കേണലായിരുന്ന ബഷീർ 1989ൽ അധികാരത്തിൽ എത്തിയതും പട്ടാള വിപ്ളവത്തിലൂടെയായിരുന്നു.അൽഖായിദ ഭീകര സംഘവും അതിന്റെ നേതാവ് ഉസാമ ബിൻ ലാദനും അഫ്ഗാനിസ്ഥാനിൽ താലിബാന്റെ സംരക്ഷണത്തിലാകുന്നതിനുമുൻപ് അവർക്ക് അഭയം നൽകിയതു സുഡാനാണ്. അതിന്റെ പേരിൽ 1998ൽ അമേരിക്കയുടെ മിസൈൽ ആക്രമണത്തെ നേരിടേണ്ടിവന്നു. ഇരുപതു വർഷത്തോളം യുഎസ് സാമ്പത്തിക ഉപരോധത്തിനും വിധേയമായി. 2017 ഒക്ടോബറിലാണ് ഉപരോധം പിൻവലിക്കപ്പെട്ടത്.

അതിനിടയിൽ 2011ൽ രാജ്യത്തിന്റെ തെക്കൻ മേഖല (ഏതാണ്ടു നാലിലൊരു ഭാഗം) വേറിട്ടുപോവുകയും ദക്ഷിണ സുഡാൻ എന്ന പേരിൽ സ്വതന്ത്ര രാജ്യമാവുകയുംചെയ്തു. അതോടെ സുഡാന്റെ എണ്ണ നിക്ഷേപങ്ങളുടെ മുക്കാൽ ഭാഗവും കൈവിട്ടുപോയി. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ജനങ്ങളിൽ പകുതിയിലേറെപേരും ദാരിദ്ര്യരേഖയ്്ക്കു താഴെയാണെന്നാണ് കണക്ക്. അവശ്യ സാധനങ്ങളുടെ വില കുതിച്ചുകയറിക്കൊണ്ടിരിക്കുന്നു. വിദേശനാണയകമ്മി കാരണം ജീവൻ രക്ഷാ ഔഷധങ്ങൾപോലും ഇറക്കുമതി ചെയ്യാനാവുന്നില്ല. വിദേശ കടബാധ്യത വർധിച്ചുകൊണ്ടിരിക്കുന്നു.

സഹായത്തിനുവേണ്ടി രാജ്യാന്തര നാണയ നിധിയെയും (ഐഎംഎഫ്) ലോകബാങ്കിനെയും സമീപിച്ചപ്പോൾ അവർ കർശനമായ നിബന്ധനകൾ മുന്നോട്ടുവച്ചു. ഇന്ധനത്തിനും ഭക്ഷ്യസാധനങ്ങൾക്കും നൽകിവരുന്ന സബ്സിഡി വെട്ടിക്കുറക്കണം എന്നതായിരുന്നു അവയിലൊന്ന്. അങ്ങനെ ഗോതമ്പിനുള്ള സബ്സിഡി കുറച്ചപ്പോഴാണ് ഖുബ്ബൂസിന്റെ വില മൂന്നുമടങ്ങായി വർധിച്ചതും അതു താങ്ങാനാവാതെ ജനങ്ങൾ പ്രക്ഷോഭം തുടങ്ങിയതും. ഈ സമരമാണ് ഇന്ന് പേരിലെങ്കിലും ഇവിടെ മതേതരത്വം കൊണ്ടുവന്നത്. പക്ഷേ ഇത് എത്രകാലം നിലനിൽക്കും എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. കാരണം മതമൗലികാ വാദികൾക്ക് ഇപ്പോഴും സുഡാനിൽ വലിയ വേരാണ് ഉള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP