Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാസ്‌ക് വച്ചാൽ പിന്നെ ഒരു കാരണവശാലും അതിന്റെ മുൻഭാഗത്ത് കൈ കൊണ്ട് തൊടാൻ പാടില്ല; മൂക്ക് കവർ ചെയ്യാതെ വെക്കുന്നത് അബദ്ധമാണ്; മാസ്‌ക് ഇടയ്ക്ക് താഴ്‌ത്തി സംസാരിക്കുകയും പിന്നീട് തിരിച്ച് വെക്കുകയും ചെയ്യുന്നത് അപകടകരമാണ്; പരമാധി ആറുമണിക്കുർ മാത്രമേ ഉപയോഗിക്കാവൂ; അലക്ഷ്യമായി വലിച്ചെറിയരുത്; തെറ്റായി ഉപയോഗിച്ചാൽ അത് ഗുണത്തെക്കാൾ ദോഷം ചെയ്യും; കേരളത്തിൽ പുറത്തിറങ്ങാൻ മാസ്‌ക്ക് നിർബന്ധമാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മാസ്‌ക് വച്ചാൽ പിന്നെ ഒരു കാരണവശാലും അതിന്റെ മുൻഭാഗത്ത് കൈ കൊണ്ട് തൊടാൻ പാടില്ല; മൂക്ക് കവർ ചെയ്യാതെ വെക്കുന്നത് അബദ്ധമാണ്; മാസ്‌ക് ഇടയ്ക്ക് താഴ്‌ത്തി സംസാരിക്കുകയും പിന്നീട് തിരിച്ച് വെക്കുകയും ചെയ്യുന്നത് അപകടകരമാണ്; പരമാധി ആറുമണിക്കുർ മാത്രമേ ഉപയോഗിക്കാവൂ; അലക്ഷ്യമായി വലിച്ചെറിയരുത്; തെറ്റായി ഉപയോഗിച്ചാൽ അത് ഗുണത്തെക്കാൾ ദോഷം ചെയ്യും; കേരളത്തിൽ പുറത്തിറങ്ങാൻ മാസ്‌ക്ക് നിർബന്ധമാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിൽ ഇന്നുമുതൽ പുറത്തിറങ്ങൂമ്പോൾ മാസ്‌ക്ക് നിർബന്ധമാക്കിയരിക്കിയാണ്. ഇതോടൊപ്പം ജനങ്ങൾ ആദ്യം ശ്രദ്ധിക്കേണ്ടത് ശരിയായ രീതിൽ മാസ്‌ക്ക് ധരിക്കാനും ശരിയായ രീതിൽ അത് ഡിസ്‌പോസ് ചെയ്യാവാനും ആണ്. ശരിയായ രീതിയിൽ മാസ്‌ക്ക് ധരിച്ചില്ലെങ്കിൽ അത് ഗുണത്തേക്കൾ ദോഷം ചെയ്യുമെന്ന വിദഗ്ധ അഭിപ്രായവും നാം ഇതോടൊപ്പം ചേർത്തുവെക്കേണ്ടതുണ്ട്.

എങ്ങനെയാണ് മാസ്‌ക്ക് ധരിക്കേണ്ടത്

മാസ്‌ക് ധരിക്കുന്നതിന് മുൻപ് കൈകൾ സോപ്പും വെള്ളവും അല്ലെങ്കിൽ 70 % ആൽക്കഹോൾ ഉള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് നന്നായി കഴുകണം. മൂക്കും വായും മൂടുന്ന രീതിയിൽ കൃത്യമായി ധരിക്കണം. മാസ്‌കും മുഖവും തമ്മിൽ ഗ്യാപ്പ് ഉണ്ടാകാൻ പാടില്ല. മാസ്‌ക് മൂക്കിനു താഴെ ധരിക്കുന്നതും കഴുത്തിൽ അലങ്കാരമായി ധരിക്കുന്നതും അഭികാമ്യമല്ല.മാസ്‌ക് ധരിച്ചാലും കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കുന്ന കാര്യത്തിൽ അമാന്തം പാടില്ല..മാസ്‌കിൽ കീറലോ ദ്വാരമോ ഉണ്ടോയെന്നു നോക്കണം. മാസ്‌കിന്റെ മുൻഭാഗത്ത് ഒരുകാരണവശാലും സ്പർശിക്കരുത്. മെറ്റൽ സ്ട്രിപ് ഉള്ള ഭാഗമാണ് മുകളിൽ വരേണ്ടത്. നിറം കൂടുതലുള്ള ഭാഗമായിരിക്കണം പുറമെ കാണേണ്ടത്. മാസ്‌ക് മുഖത്തു വയ്ക്കുമ്പോഴും അതിന്റെ മുൻഭാഗത്തു സ്പർശിക്കരുത്. മുകളിലെ മെറ്റൽ സ്ട്രിപ് ചെറുതായി അമർത്തിയാൽ മൂക്കിനെ 'കവർ' ചെയ്യുന്ന രീതിയിൽ വയ്ക്കാനാകും. പിന്നീട് വായും താടിയും മൂടുന്ന വിധത്തിൽ മാസ്‌ക് താഴേക്കു വലിക്കുക. മാസ്‌കിന്റെ മുൻവശത്തു തൊടാതെ ഇലാസ്റ്റിക് സ്ട്രിപ്പിൽ പിടിച്ചുവേണം മുഖത്തുനിന്നു മാറ്റേണ്ടത്. മുൻവശത്ത് രോഗാണുവിന്റെ സാന്നിധ്യമുണ്ടായേക്കാമെന്നതിനാലാണു തൊടരുതെന്നു പറയുന്നത്.

കേരളത്തിൽ വിൽക്കുന്നതരം സർജിക്കൽ മാസ്‌കിന് മൂന്ന് പാളികളാണുള്ളത്. ഇതിൽ പുറമേയുള്ള പച്ചനിറം കൂടിയ ഭാഗം ജലബാഷ്പത്തെ പ്രതിരോധിക്കുന്നതാണ് (water repellent). രോഗികളും മറ്റും ചുമയ്ക്കുമ്പോൾ പുറത്തേക്കു തെറിക്കുന്ന സ്രവം മാസ്‌ക് ധരിച്ചവരുടെ ശരീരത്തിനകത്തേക്കു കടക്കാതെ പ്രതിരോധിക്കുന്നത് ഈ പുറംപാളിയാണ്. വെള്ളനിറമുള്ള അകത്തെ പാളി പക്ഷേ ബാഷ്പത്തെ ആഗിരണം ചെയ്യുന്നതാണ്. അതായത് മാസ്‌ക് ധരിച്ചയാൾ ശ്വസിക്കുമ്പോഴും മറ്റും പുറത്തുവരുന്ന ജലാംശം ഈ ഭാഗം ആഗിരണം ചെയ്യും. ഇടയ്ക്ക് മാസ്‌കിൽ ഈർപ്പമുണ്ടായാൽ അത് ഉപേക്ഷിക്കണം. ഈ രണ്ടു പാളികളും പരസ്പരം കൂടിച്ചേരാതിരിക്കാൻ ഇടയ്ക്ക് ഫിൽട്ടറുമുണ്ട്. ഉപയോഗിച്ച മാസ്‌ക് പുറത്ത് അധികനേരം വയ്ക്കരുത്. ഉപയോഗശേഷം മാസ്‌ക് അടച്ച ഒരു ബിന്നിൽ വേണം നിക്ഷേപിക്കാൻ. ബിന്നിൽ അധികനേരം വൈറസിന് നിലനിൽപുണ്ടാകില്ല. മാസ്‌കിന്റെ മുൻവശത്ത് തൊട്ടാൽ കൈകൾ വൃത്തിയായി കഴുകാനും മറക്കരുത്.

ഉപയോഗിച്ച മാസ്‌ക് വലിച്ചെറിയരുത്. അടപ്പുള്ള വെയ്സ്റ്റ് ബിന്നിൽ മാത്രം നിക്ഷേപിക്കുക. വീണ്ടും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക. മാസ്‌ക് ഉപയോഗിക്കുന്നതുകൊണ്ട് കോവിഡിനെതിരെ പരിപൂർണ്ണ പ്രതിരോധമായി എന്ന് കരുതരുത്.സാധാരണ മാസ്‌കുകൾ ധരിച്ചാൽ നമ്മുടെ ശരീരത്തിലേക്ക് വൈറസ് കയറുന്നതിനെ പൂർണമായും തടയുമെന്നും കരുതരുത്. പക്ഷേ, നമുക്ക് വൈറസ്ബാധ ഉണ്ടെങ്കിൽ മറ്റുള്ളവരിലേക്ക് പകരുന്നത് തടയാൻ സഹായിക്കും.അതുകൊണ്ട് ഏറ്റവും പ്രാധാന്യമുള്ള കാര്യം വ്യക്തിശുചിത്വവും ശരീരിക അകലം പാലിക്കുകയും തന്നെയാണ്.മാസ്‌ക് ധരിച്ചു എന്നതുകൊണ്ട് മിഥ്യാ സുരക്ഷിത ബോധം ഉണ്ടാവാൻ പാടില്ല.ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക തന്നെ വേണം. ഒന്നര മീറ്റർ ശരീരിക അകലം പാലിക്കാൻ സാധിക്കുമെങ്കിൽ നല്ലത്.

മാസ്‌ക് തെറ്റായി ഉപയോഗിച്ചാൽ ഗുണത്തെക്കാൾ ദോഷം ചെയ്യും

തെറ്റായ രീതിയിൽ മാസ്‌ക് പലരും ഉപയോഗിക്കുന്നത്. ഇത് അപകടം കൂടിയാണ്. സാധാരണ സർജിക്കൽ ഫേസ് മാസ്‌ക് കൊറോണ വൈറസിനെതിരെ കാര്യമായ സുരക്ഷ തരുന്നില്ല. 3 ലെയർ ഉള്ള സർജിക്കൽ മാസ്‌ക്കാണ് പതിരോധം നൽകുന്നത്. അതും പൂർണമായ സുരക്ഷിതത്വം തരുന്നില്ല.എന്നാൽ ഇന്ന് ഇത് മാർക്കറ്റിലെങ്ങും ലഭ്യമല്ല, 2 ലെയർ, 1 ലെയർ, തുണി മാസ്‌കുകൾ ഇതൊക്കെയേ ലഭ്യതയുള്ളൂ. ഇത്തരം മാസ്‌കാണ് ഏറക്കുറേ ഏവരും ധരിച്ചിരിക്കുന്നത്. ഇത് പൂർണ്ണമായും സുരക്ഷിതമല്ല. കോവിഡ് 19 വൈറസിന്റെ വ്യാസം 0.12 മൈക്രോൺസ് മാത്രമാണ്. സാധാരണ സർജിക്കൽ മാസ്‌കിന്റെ ദ്വാരങ്ങൾക്ക് 210 മൈക്രോൺസാണു വ്യാസം. അതിനാൽ കോവിഡ് വൈറസിനെ പ്രതിരോധിക്കാൻ, ദ്വാരങ്ങളുടെ വ്യാസം 0.3 മൈക്രോൺസുള്ള എൻ 95 മാസ്‌ക് ധരിക്കണം. രോഗലക്ഷണങ്ങൾ ഉള്ളവരും അവർക്കൊപ്പം വീട്ടിലോ ആശുപത്രിയിലോ കഴിയുന്നവരും എൻ95 മാസ്‌ക് നിർബന്ധമായും ധരിക്കണം.

മാസ്‌ക് മൂക്കും താടിയും കവർ ചെയ്ത് വേണം വെയ്ക്കാൻ. പലരും മൂക്ക് കവർ ചെയ്യാതെ വെച്ചിരിക്കുന്നത് അബദ്ധമാണ്. മാസ്‌ക് വച്ചാൽ പിന്നെ ഒരു കാരണവശാലും അതിന്റെ മുൻഭാഗത്ത് കൈ കൊണ്ട് തൊടാൻ പാടുള്ളതല്ല. എന്നാൽ മിക്കവരും അത് പാലിക്കുന്നില്ല.കൈ കൊണ്ട് തൊട്ടാൽ മാസ്‌കിൽ പറ്റിയിരിക്കുന്ന രോഗാണുക്കളും മറ്റും കയ്യിൽ പറ്റി അത് മുഖേന രോഗബാധയുണ്ടാവാം. ആയതിനാൽ മാസ്‌ക് അഴിക്കുമ്പോൾ പോലും കെട്ടിയിരിക്കുന്ന വള്ളിയിൽ പിടിച്ച് വേണം അഴിക്കാൻ.

പലരും തുണികൾ കൊണ്ടുള്ള മാസ്‌ക് ഉപയോഗിക്കുന്നത് കണ്ടു. ഇത് വലിയ പ്രയോജനം തരുന്നില്ല എന്നതാണ് സത്യം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകൊണ്ട് മറച്ചുപിടിക്കുന്ന പ്രയോജനം ലഭിച്ചേക്കും എന്ന് മാത്രം. വൈറസ് ഉള്ളിലേക്ക് കയറുന്ന കാര്യത്തിൽ കാര്യമായ പ്രയോജനം ഒന്നും ലഭിക്കില്ല. സൈക്കിൾ യാത്ര ചെയ്യുമ്പോൾ ധരിക്കുന്ന മാസ്‌ക് ചിലർ ഉപയോഗിച്ചു കാണുന്നു. ഇതും വലിയ പ്രയോജനം ചെയ്യില്ല.

മാസ്‌ക് ഇടയ്ക്ക് താഴ്‌ത്തി, ജനങ്ങളോട് സംസാരിക്കുകയും പിന്നീട് തിരിച്ച് വെയ്ക്കുകയും ചെയ്യുന്നവരെ കണ്ടു. അപകടമാണ്. മാസ്‌കിൽ കൈ കൊണ്ട് തൊടേണ്ടി വന്നാൽ, മാസ്‌ക് ഈർപ്പം നിറഞ്ഞതായാൽ അത് മാറ്റി പുതിയത് വെക്കേണ്ടതാണ്.മാസ്‌ക് ഉപയോഗിക്കുന്നതിനു മുൻപും പിൻപും കൈ നിർദ്ദിഷ്ട രീതിയിൽ ശുചിയാക്കേണ്ടതാണ്.മാസ്‌ക് ദീർഘ സമയം വെക്കുന്നത് അപകട സാധ്യത കൂട്ടും, മാസ്‌ക് നശിപ്പിക്കുന്നത് അണുവിമുക്തമാക്കുന്ന രീതിയിൽ വേണം. അലക്ഷ്യമായി ഉപയോഗിച്ചാൽ അതും രോഗവ്യാപനത്തിന് കാരണമാവാം. ഊരിയെടുത്ത ശേഷം പുറത്ത് വലിച്ചെറിയരുത്. അടപ്പുള്ള വേസ്റ്റ് ബിന്നിൽ മാത്രമേ നിക്ഷേപിക്കാവൂ.രിയായി ഉപയോഗിച്ചാൽ പോലും ആറു മണിക്കൂർ ആണ് മാക്‌സിമം ഒരു മാസ്‌ക് ഉപയോഗിക്കാൻ പറ്റുന്നത്.

പൂർണ്ണം സുരക്ഷിതം N95 മാസ്‌ക്ക് മാത്രം

പൂർണ്ണ സുരക്ഷിതം എന്ന് പറയുന്നത് എൻ95 മാസ്്ക്കുൾ മാത്രാണ്. ഇതിന്റെ ചരിത്രം രസകമാണ്. രോഗാണുവിന്റെ സാന്നിദ്ധ്യം കണ്ടുപിടിക്കുന്നത്തിനും മുൻപേ രോഗപ്രതിരോധത്തിനായി മാസ്‌ക് ഉപയോഗിച്ചിരുന്നു. ചില മണങ്ങൾ രോഗം ഉണ്ടാക്കും എന്ന വിശ്വാസത്തിലായിരുന്നു അത്. 19ാം നൂറ്റാണ്ട് മുതൽ തന്നെ ശസ്ത്രക്രിയ ചെയ്യുമ്പോഴും മറ്റും ഉപയോഗിക്കാനായി മാസ്‌ക്കുകൾ പ്രചാരത്തിലുണ്ടായിരുന്നു.1910 ലെ പ്ലേഗ് കാലത്താണ് തെക്കൻ ചൈനയിൽ ആദ്യമായി ലിയാൻ തെ വൂ എന്ന ഡോക്ടർ ഒരു റെസ്പിരേറ്ററി മാസ്‌ക് നിർമ്മിച്ചത്. കോട്ടൺ പാഡുകളും ഗോസുകളും ഒന്നിനു മുകളിൽ ഒന്നായി അടുക്കി വച്ചായിരുന്നു നിർമ്മാണം. തുടർന്ന് 1918-ലെ സ്പാനിഷ് ഫ്ളൂ പാൻഡെമിക് കാലത്ത് വിവിധ കമ്പനികൾ ഇത്തരം ാസ്‌കുകളുമായി രംഗത്തിറങ്ങി.

ലിയാൻ തെ വൂ ന്റെ മാതൃക പിന്തുടർന്ന് നിർമ്മിക്കപ്പെട്ട മാസ്‌ക് ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളിളിൽ ഉപയോഗിക്കപ്പെട്ടിരുന്നു. തുടർന്ന് ഖനി തൊഴിലാളികളും മറ്റും ഇത്തരം മാസ്‌കുകൾ വ്യാവസായിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവന്നു. ഇവ 1970കളിൽ രൂപമാറ്റം വരുത്തിയാണ് N95 മാസ്‌ക് പുറത്തിറക്കിയത്.ഇത് ഒരിനം റെസ്പിറേറ്റർ മാസ്‌ക് ആണ്. അതായത് ചെറിയ കണികകളെയും ബാക്ടീരിയ& വൈറസ് എന്നിവയെയുമൊക്കെ ശ്വസിക്കുന്നത് വലിയ അളവിൽ തടയുന്ന മുഖാവരണം.1990 ൽ എച്ച്‌ഐവിയുടെ ആഗമനത്തോട് കൂടി മരുന്നിനോട് പ്രതികരിക്കാത്ത ഇനം ക്ഷയരോഗം ഉള്ളവരുടെഎണ്ണം കൂടിയപ്പോഴാണ് ഇത് വ്യാപകമായി ഉപയോഗിക്കപ്പെട്ടത്.

എന്നിരുന്നാലും സാധാരണ ആശുപത്രികളിൽ N95 മാസ്‌കുകൾ ഉപയോഗിക്കാറില്ല. വായുവിലൂടെ പകരുന്ന പകർച്ച വ്യാധി കാലങ്ങളിൽ (സാർസ്, ബോള ) ആണ് ഇത് വ്യാപകമായി ഉപയോഗിച്ചിട്ടുള്ളത്.

മാസ്‌ക് ഫിറ്റ് ആവാൻ ശ്രദ്ധിക്കണം

0.3 മൈക്രോണിനു മുകളിൽ വലിപ്പമുള്ള കണികകളിൽ 95% നേയും തടയാൻ സാധിക്കും എന്നതിനാലാണ് N95 എന്ന പേര് വന്നത്.അരിക് ഭാഗങ്ങൾ മുഖത്തെ ത്വക്കിനോട് വളരെ ചേർത്തു അമർത്തി വെച്ച് എയർ ലീക്ക് ഒഴിവാക്കി ധരിക്കേണ്ട തരത്തിലുള്ള മാസ്‌കാണിത്.റെസ്പിറേറ്റർ ധരിക്കുന്ന ഒരാളുടെ മുഖത്തിന് ശരിയായി യോജിക്കുന്നുണ്ടോ എന്നറിയാൻ ഫിറ്റ് ടെസ്റ്റ് നടത്താറുണ്ട്. മാസ്‌കിലൂടെ ഫിൽറ്റർ ചെയ്തല്ലാതെ വായു ഉള്ളിൽ ചെന്നിട്ടുണ്ടോ എന്ന് പരീക്ഷിച്ചറിയാൻ ഇത്തരം ടെസ്റ്റുകൾ സഹായിക്കുന്നു.നേരിയ എയർ ലീക്ക് പോലും മാസ്‌ക് നൽകുന്ന സുരക്ഷ കുറയ്ക്കും. ഒരു ദിവസം ഷേവ് ചെയ്യാതിരിക്കുന്നതുകൊണ്ട് ഉള്ള താടി രോമങ്ങൾ വരെ ഇത്തരം മാസ്‌കുകളുടെ ഫിറ്റ് ടെസ്റ്റ് പരാജയപ്പെടാൻ കാരണം ആവാറുണ്ട്.ഫിറ്റ് ശരിയായിട്ടാണ് എങ്കിൽ മൂക്കിലൂടെയും വായിലൂടെയും കണികകൾ ഉള്ളിൽ പ്രവേശിക്കാൻ ഉള്ള സാധ്യത തീരെ ഇല്ലാതാവും. N 95 മാസ്‌കിലെ ചുണ്ടിനോട് ചേർന്ന ഭാഗം ശ്വാസമെടുക്കുമ്പോൾ മുഖത്തേക്ക് വലിഞ്ഞൊട്ടുന്നില്ല, അതിനാൽ തന്നെ ശ്വാസോച്ഛ്വാസം സുഗമം ആയി നടക്കും.എങ്കിലും കൂടുതൽ സമയം N95 മാസ്‌ക് ഉപയോഗിക്കുമ്പോൾ ശ്വാസോച്ഛ്വാസം കൂടുതൽ ബുദ്ധിമുട്ടാകാം.

സാധാരണക്കാർ ഇത്തരം മാസ്‌ക് വാങ്ങി ഉപയോഗിക്കേണ്ട യാതൊരുകാര്യവുമില്ല. സാധാരണ ഗതിയിൽ 4 മണിക്കൂറിൽ കൂടുതൽ ഈ മാസ്‌ക് ഉപയോഗിക്കരുത്. മാസ്‌ക് കളുടെ ഗുണമേന്മ ഉറപ്പു വരുത്തേണ്ടതുണ്ട്.ഇത്തരത്തിലുള്ള മാസ്‌ക്കുകളുടെ മദ്ധ്യ ഭാഗം മുഖത്തേക്ക് ഒട്ടി നിൽക്കാൻ പാടില്ല.ഫിൽട്രേഷൻ ചെയ്യാൻ ഉള്ള കഴിവുണ്ടാകണം.വാട്ടർപ്രൂഫ് ആയിരിക്കണം.ശ്വാസോച്ഛ്വാസം സുഖമായി നടത്താൻ കഴിയണം.
വ്യക്തി സുരക്ഷാ ഉപാധിയായ ഫേസ് ഷീൽഡ് ധരിക്കുമ്പോൾ മാസ്‌കിന്റെ ബാഹ്യഭാഗം അതിൽ ഒട്ടി നിൽക്കാൻ സാധിക്കണം .

ഒരിക്കൽ ഉപയോഗിച്ചവ വീണ്ടും ഉപയോഗിക്കരുത്

സാധാരണ നിലയിൽ ഒരേ മാസ്‌ക് തന്നെ പുനരുപയോഗം ചെയ്യുന്നത് ഉചിതമല്ല. നിലവിലും കൊറോണയുടെ കാര്യത്തിൽ പുനരുപയോഗം അപകട സാധ്യതകൾ കൂട്ടും.എന്നാൽ ലോകമെമ്പാടും മാസ്‌ക്കുകളുടെ വലിയ ദൗർലഭ്യം നേരിടുന്ന സാഹചര്യത്തിൽ. ഒരിക്കൽ ഉപയോഗിച്ച ച95 മാസ്‌ക് അണുവിമുക്തമാക്കി എങ്ങനെ പുനരുപയോഗം ചെയ്യാം എന്നും ഏങ്ങനെ അൽപ്പം കൂടെ കൂടുതൽ നേരം എങ്ങനെ ഉപയോഗിക്കാമെന്നും പഠനങ്ങൾ നടക്കുന്നുണ്ട്.

കോവിഡ് 19 രോഗികളെ പരിചരിക്കുമ്പോൾ ഇത്തരം പുനരുപയോഗം പോലുള്ള നടപടിക്രമങ്ങൾ നടപ്പാക്കുന്നത് ശാസ്ത്ര ലോകത്ത് ആശങ്കയുണർത്തുന്ന ഒന്നാണ്.ആൽക്കഹോൾ ലായനി, ബ്ലീച്ച് സൊലൂഷ്യൻ പോലുള്ള സാമ്പ്രദായിക മാർഗ്ഗങ്ങൾ മാസ്‌കിന്റെ പ്രവർത്തനശേഷിയെ തകരാറിലാക്കുമെന്നതിനാൽ അത് നിർദ്ദേശിക്കാൻ കഴിയില്ല.എന്നാൽ ബാഷ്പീകരിച്ച ഹൈഡ്രജൻ പെറോക്‌സൈഡ് ഉപയോഗിച്ചുള്ള രീതികൾ പരീക്ഷിച്ചതിൽ ആശാവഹമായ റിസൾട്ടുകളാണ് ഉണ്ടായത്. എന്നാലിത് വിപുലമായ പ്രയോഗത്തിലെത്തിയിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP