Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആസ്ട്രേലിയൻ സർക്കാരിന്റെ എതിർപ്പുകൾ അവഗണിച്ച് ചൈനയുമായി ബെല്ട്ട് ആൻഡ് റോഡ് ഇനിഷിയേറ്റീവ് ഒപ്പ് വച്ച് വിക്ടോറിയ സംസ്ഥാനം; നിർണായക കരാറിന് വഴിവെച്ചത് അതിസുന്ദരിയായ ഒരു യുവ ചൈനീസ് ബിസിനസ്സുകാരിയെന്ന് ആരോപണം; ലോകാരോഗ്യ സംഘടനയിൽ ചൈനക്കെതിരെ പ്രമേയം അവതരിപ്പിച്ച ആസ്ട്രേലിയയിൽ ചൈന അനുകൂല സമീപനവുമായി ഒരു സംസ്ഥാനം; കൊറോണയെ അടിച്ചമർത്തിയ ആസ്ട്രേലിയയിൽ ചൈനീസ് ബന്ധത്തെ ചൊല്ലി പുകയുന്ന പുതിയ വിവാദം ഇങ്ങനെ

ആസ്ട്രേലിയൻ സർക്കാരിന്റെ എതിർപ്പുകൾ അവഗണിച്ച് ചൈനയുമായി ബെല്ട്ട് ആൻഡ് റോഡ് ഇനിഷിയേറ്റീവ് ഒപ്പ് വച്ച് വിക്ടോറിയ സംസ്ഥാനം; നിർണായക കരാറിന് വഴിവെച്ചത് അതിസുന്ദരിയായ ഒരു യുവ ചൈനീസ് ബിസിനസ്സുകാരിയെന്ന് ആരോപണം; ലോകാരോഗ്യ സംഘടനയിൽ ചൈനക്കെതിരെ പ്രമേയം അവതരിപ്പിച്ച ആസ്ട്രേലിയയിൽ ചൈന അനുകൂല സമീപനവുമായി ഒരു സംസ്ഥാനം; കൊറോണയെ അടിച്ചമർത്തിയ ആസ്ട്രേലിയയിൽ ചൈനീസ് ബന്ധത്തെ ചൊല്ലി പുകയുന്ന പുതിയ വിവാദം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ബീജിങ്: കോവിഡ് കാലത്ത് അമേരിക്കയ്ക്ക് ലോകത്തിലുണ്ടായിരുന്ന മേധാവിത്തം നഷ്ടമായെന്ന വിലയിരുത്തലുകൾ നടത്തുന്ന വിദേശ വിലകലന വിദഗ്ദ്ധർ ഏറെയാണ്. കോവിഡ് ലോകം മുഴുവൻ പകർന്നു നൽകിയത് ചൈനയാണെന്ന ആക്ഷേപം ശക്തമാകുമ്പോഴും ലോകക്രമത്തിൽ മുന്നിലെത്താനുള്ള ചൈനീസ് തന്ത്രങ്ങൾ ഇപ്പോഴും തുടരുകയാണ്. ട്രംപ് അമേരിക്കയെ തുറന്ന് എതിർത്തു കൊണ്ട് രംഗത്തുവരുമ്പോഴും വാണിജ്യപരമായി സൈനിക പരമായും മേൽകൈ നേടാനുള്ള ചൈനീസ് ശ്രമങ്ങൾ അതിവേഗം തുടരുന്നു. കോവിഡ് വിഷയത്തിൽ അമേരിക്കൻ പക്ഷം ചേർന്ന ആസ്ട്രേലിയൻ സർക്കാറിനെയും വരുതിയിൽ നിർത്തുന്ന വിധത്തിൽ കയറിക്കളിക്കുകയാണ് ചൈനയിപ്പോൾ.

കോവിഡ് മഹാമാരിയെക്കുറിച്ച് രാജ്യാന്തര അന്വേഷണം വേണമെന്ന് ആസ്‌ട്രേലിയ ആവശ്യപ്പെട്ടിരുന്നു. വൈറസിന്റെ ഉദ്ഭവം, വ്യാപനം എന്നിവ അന്വേഷിക്കണം എന്നാണ് ആസ്‌ട്രേലിയ ആവശ്യപ്പെട്ടത്. എന്നാൽ 'ചൈന വിരോധം' പ്രചരിപ്പിക്കുന്ന യുഎസിനു കൂട്ടുനിൽക്കുകയാണ് ഓസ്‌ട്രേലിയ എന്നു ചൈന കുറ്റപ്പെടുത്തി. മാത്രമല്ല, ഹോങ്കോങ്ങിലുള്ള ചൈനീസ് താൽപ്പര്യത്തെയും അമേരിക്കയും ആസ്‌ട്രേലിയയയും തുറന്ന് എതിർത്തിരുന്നു. ഇങ്ങനെ ചൈനയുമായുള്ള ഓസ്‌ട്രേലിയയുടെ നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീഴുമ്പോൾ തന്നെയാണ് ഒരു ആസ്‌ട്രേലിയൻ സംസ്ഥാനം ചൈനയുമായി സുപ്രധാന കരാറിൽ ഏർപ്പെടുന്നത്. ആസ്‌ട്രേലിയൻ സർക്കാറിന്റെ മുന്നറിയിപ്പുകളെ അവഗണിച്ചു കൊണ്ട് വിക്ടോറിയൻ സംസ്ഥാനം ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനീഷിയേറ്റീവിൽ ചേർന്നത്. ഇതിന് പിന്നിൽ പ്രവർത്തിച്ചത് ആസ്‌ട്രേലിയയിലുള്ള ഒരു ചൈനീസ് ബിസിനസ് സുന്ദരിയാണ്. ഇവരെ കുറിച്ചാണ് ലോക മാധ്യമങ്ങൾ പോലും ഇപ്പോൾ ചർച്ച ചെയ്യുന്നത്.

ബെൽറ്റ് ആൻഡ് റോഡ് ഇനീഷിയേറ്റീവും അതിലൊളിഞ്ഞിരിക്കുന്ന കെണിയും

2013-ലെ ഇന്തോനേഷ്യ-കസാഖിസ്ഥാൻ സന്ദർശനങ്ങളിൽ ചൈനീസ് പ്രസിഡണ്ട് ഷീ ജിൻപിങ്ങ് പ്രഖ്യാപിച്ച പദ്ധതിയാണ് ബി ആർ ഐ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ബെൽറ്റ് ആൻഡ് റോഡ് ഇനീഷിയേറ്റീവ്. ഏഷ്യ, കിഴക്കൻ യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും കെട്ടിപ്പടുക്കുന്നതിനും അതിലൂടെ ചൈനയുടെ വ്യാപാരവികസനത്തിനും ഉന്നം വച്ചുള്ള പദ്ധതിയാണിത്.

ചൈന ഒഴിച്ചുള്ള ഏഷ്യൻ രാജ്യങ്ങളിൽ ഓരോ രാജ്യത്തും ഏകദേശം 900 ബില്ല്യൺ അമേരിക്കൻ ഡോളറിന്റെ നിക്ഷേപം അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമാണെന്നാണ് ഡബ്ല്യൂ പി സി റിപ്പോർട്ട് ചെയ്യുന്നത്. ഇത് അടുത്ത ഒരു ദശാബ്ദക്കാലത്തേക്ക് ആവശ്യമാണ്. മാതമല്ല പല ഏഷ്യൻ, കിഴക്കൻ യൂറോപ്യൻ രാഷ്ട്രങ്ങളും ദീർഘകാല മൂലധന നിക്ഷേപങ്ങൾക്ക് ശ്രമിക്കുകയുമാണ്. റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടികളും അടിസ്ഥാന സൗകര്യ വികസനവും ആശ്രയിച്ചുള്ള സമ്പദ്ഘടനയാണ് അവർ ആഗ്രഹിക്കുന്നത്.

ഇവിടെയാണ് ചൈന കെണിയൊരുക്കുന്നത്. ചൈനയെ പാശ്ചാത്യ രാഷ്ട്രങ്ങളുമായി ബന്ധിപ്പിക്കുന്ന പഴയ മാർക്കോ പോളോ സിൽക്ക് റോഡും അഡ്‌മിറൽ സെൻ ഹിയുടെ മാരിടൈം റൂട്ടും വികസിപ്പിച്ചുകൊണ്ടുള്ള ഒരു പദ്ധതിയാണ് ചൈന ഈ രാഷ്ട്രങ്ങൾക്ക് മുന്നിൽ വയ്ക്കുന്നത്. അതായത് പഴയകാല സിൽക്ക് റൂട്ടിലെ എല്ലാ ഭൂപ്രദേശങ്ങളേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പദ്ധതി. നിലവിൽ ഈ പദ്ധതി നേരിട്ടും അല്ലാതെയും ബാധിക്കുന്നത് ലോകത്തിലെ 60% ജനങ്ങളേയാണ് എന്നാണ് കണക്കാക്കപ്പെടുന്നത്. അതുകൂടാതെ ലോക സമ്പദ്ഘടനയുടെ 35% ശതമാനം ഈ പദ്ധതിയെ ആശ്രയിക്കുന്നു. അധികം വൈകാതെ തന്നെ സിൽക്ക് റോഡിലൂടെയുള്ള വാണിജ്യം ആഗോളവ്യാപാരത്തിന്റെ 40% ആയി ഉയരുമെന്നും കണക്കാക്കുന്നു.

ഇതിലെ സമുദ്രപാതയുടെ മിക്ക ഭാഗങ്ങളും ഇപ്പോൾ തന്നെ ഉപയോഗത്തിലുണ്ട്. ഈ പാതയിൽ കൂടുതൽ തുറമുഖങ്ങൾ നിർമ്മിക്കുക, ഉള്ളവ വികസിപ്പിക്കുക, തുടങ്ങിയ പ്രവർത്തനങ്ങളാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പോളണ്ട്, ബാൾട്ടിക് രാജ്യങ്ങൾ, വടക്കൻ യൂറോപ്പ്, മദ്ധ്യ യൂറോപ്പ് കിഴക്കൻ ആഫ്രിക്ക എന്നീ ലോകത്തിലെ പ്രധാന മേഖലകളുമായൊക്കെ ബന്ധപ്പെടുത്തുന്ന ഈ സമുദ്രമാർഗ്ഗം പൂർണ്ണമായും നിലവിൽ വന്നാൽ വടക്ക് പടിഞ്ഞാറൻ യൂറോപ്പ് വഴിയുള്ള നീളമുള്ള സമുദ്രപാതയുടെ ഉപയോഗം കുറയും.

തന്ത്രപ്രധാനമായ പല സ്ഥലങ്ങളും ഈ മാർഗ്ഗത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. പാക്കിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ചൈന ദശലക്ഷക്കണക്കിന് ഡോളർ നിക്ഷേപം ഇപ്പോൾത്തന്നെ നടത്തിയിട്ടുണ്ട്. സമാനമായ രീതിയിൽ ചില ആഫ്രിക്കൻ രാഷ്ട്രങ്ങളിലും നിക്ഷേപം നടത്തിയിട്ടുണ്ട്. കനത്ത പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്ന പദ്ധതിയാണ് ഇതെന്ന ആരോപണം ആദ്യം മുതൽക്കേ ഉയരുന്നുണ്ടായിരുന്നു. വനനശീകരണവും ത്ന്മൂലമുണ്ടാകുന്ന മലയിടിച്ചിൽ, ആഗോളതാപനം എന്നിവ ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവർത്തകർ ഈ പദ്ധതിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.

ചൈനീസ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ബാങ്കുകളാണ് പ്രധാനമായും ഈ പദ്ധതിക്കുള്ള ധന വായ്പ നൽകുന്നത്. ദീർഘകാലാടിസ്ഥാനത്തിലുള്ള വായ്പ അടച്ചു തീരുന്നതുവരെ ഈ പദ്ധതിയിൽ നിർമ്മിച്ച തുറമുഖങ്ങളും റോഡുകളും ഉൾപ്പടെ എല്ലാം ചൈനീസ് നിയന്ത്രണത്തിലായിരിക്കും. ഈ പദ്ധതിയിൽ ചേർന്ന ചുരുക്കം ചില രാഷ്ട്രങ്ങളൊഴിച്ചാൽ മറ്റുള്ളവയെല്ലാം തന്നെ ഇപ്പോൾ തന്നെ കടക്കെണിയിൽ പെട്ടിരിക്കുന്ന രാഷ്ട്രങ്ങളാണ്. ഇത്രയും വലിയൊരു വായ്പ തിരിച്ചടക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യവുമാണ്. ഇവിടെയാണ് ചൈന പിടി മുറുക്കുന്നത്. വ്യാപാരബന്ധമായും രാഷ്ട്രീയ പിന്തുണയായും പ്രതിരോധ സഹായവുമായെല്ലാം ഈ രാഷ്ട്രങ്ങളിൽ നിന്ന് പലതും ആവശ്യപ്പെടുവാനും അത് സാധിച്ചെടുക്കാനും ഈ വീട്ടാക്കടം ചൈനയെ സഹായിക്കും.

ഈ പദ്ധതി വന്നാലുള്ള വ്യാപാര സാദ്ധ്യതകളെ കുറിച്ച് വാചാലരായും സാമ്പത്തിക പുരോഗതി വാഗ്ദാനം നൽകിയുമൊക്കെയാണ് പല രാജ്യങ്ങളേയും ഇതിൽ ചേർത്തിട്ടുള്ളത്. അവസാനം കടം വീട്ടാൻ ആകാത്ത സാഹചര്യത്തിൽ ഈ രാജ്യങ്ങളൊക്കെയും ചൈനയുടെ അനൗദ്യോഗിക കോളനികളായി മാറും. ഈ നവ കോളനിവത്ക്കരണത്തിന്റെ ദുരന്തഫലങ്ങൾ ചൂണ്ടിക്കാട്ടിയും പലരും ഈ പദ്ധതിയെ എതിർക്കുന്നുണ്ട്.

ചൈന - ആസ്ട്രേലിയ ബന്ധം

ഇതുവരെ ചൈനയും ആസ്ട്രേലിയയുമായി വളരെ നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. ആസ്ട്രേലിയൻ സർവ്വകലാശാലകളിൽ ധാരാളം ചൈനീസ് വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. മാത്രമല്ല, ആസ്ട്രേലിയയിൽ എത്തുന്ന വിദേശ സഞ്ചാരികളിൽ വലിയൊരു ഭാഗം ചൈനയിൽ നിന്നുള്ളവരാണ്. അങ്ങനെ വിനോദ സഞ്ചാര മേഖലയിലും ചൈന ആസ്ട്രേലിയക്ക് ഒരു മുതൽക്കൂട്ട് തന്നെയായിരുന്നു. ആസ്ട്രേലിയയിൽ നിർമ്മിക്കുന്ന വൈനിന്റെ നല്ലൊരു ഭാഗം ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. അതുപോലെ മാൾട്ട് ഉദ്പന്നങ്ങളും ബീഫും.

ഈ സാഹചര്യത്തിലാണ് ബി ആർ ഐ പദ്ധതിയുമായി ചൈന ആസ്ട്രേലിയയെ സമീപിക്കുന്നത്. എന്നാൽ ആസ്ട്രേലിയൻ ഫെഡറൽ സർക്കാർ ഇത് അംഗീകരിച്ചില്ല. മാത്രമല്ല സുരക്ഷാ ഏജൻസികൾ ചൈനയുമായി ഇത്തരത്തിൽ ഒരു കരാറിൽ ഏർപ്പെടുന്നതിനെതിരെ മുന്നറിയിപ്പുകൾ നൽകുകയും ചെയ്തിരുന്നു. ഇതിനെയെല്ലാം അവഗണിച്ചാണ് വിക്ടോറിയൻ പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനീഷിയേറ്റീവിൽ ചേർന്നത്.

കൊറോണാ വ്യാപനത്തിനു ശേഷം, ഇതിൽ ചൈനക്കുള്ള പങ്കിനെ കുറിച്ച് പല പാശ്ചാത്യ രാജ്യങ്ങളും അഭിപ്രായ പ്രകടനം നടത്തിയെങ്കിലും ആസ്ട്രേലിയയാണ് സുതാര്യമായ ഒരു അന്വേഷണം ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടനയുടെ അസംബ്ലിയിൽ പ്രമേയം അവതരിപ്പിച്ചത്. ഇത് ആസ്ട്രേലിയയും ചൈനയുമായുള്ള ബന്ധത്തെ വിപരീതമായി ബാധിച്ചു ഈ സാഹചര്യത്തിലാണ് വിക്ടോറിയ ഒപ്പ് വച്ച കരാർ വീണ്ടും വിവാദമാക്കുന്നത്.

ഇതിനിടയിലാണ് ജീൻ ഡോംഗ് എന്ന 33 വയസ്സുള്ള ചൈനീസ് ബിസിനസ്സുകാരി താനാണ് ആസ്ട്രേലിയ-ചൈൻ ബെൽറ്റ് ആൻഡ് റോഡ് ഇനീഷിയേറ്റീവ് കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവ് ആണെന്നും വിക്ടോറിയ കരാറിൽ ഒപ്പിടുന്നതിൽ താൻ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും അവകാശപ്പെട്ട് രംഗത്തെത്തിയത്. ജേർണി ഓഫ് ഇൻഫ്ളുവൻസ് എന്ന പേരിട്ട ഒരു യൂട്യുബ് വീഡിയോയിലൂടെയാണ് അവർ ഇത് പറഞ്ഞത്.

ആരാണ് ജീൻ ഡോംഗ്?

ബെയ്ജിംഗിൽ ജേർണലിസം പഠനം പൂർത്തിയാക്കിയശേഷം ഒരു ടെലിവിഷൻ ജേർണലിസ്റ്റായി പ്രവർത്തിക്കുന്നതിനിടയിലാണ് അവർ ആസ്ട്രേലിയയിൽ യൂണിവേഴ്സിറ്റി ഓഫ് അഡെലൈഡിൽ പഠിക്കാനെത്തുന്നത്. ബിരുദപഠനം പൂർത്തിയാക്കിയ ശേഷം 2009-ൽ അവർ അന്താരാഷ്ട്ര നിയമം പഠിക്കുവാനായി മെൽബോണിലേക്ക് മാറി. അതുകഴിഞ്ഞ് പി ഡബ്ലു സി എന്ന കമ്പനിയിൽ കണസൾട്ടന്റായി ജോലിചെയ്യുകയും ചെയ്തു.

തന്റെ ഇരുപത്തി ഒന്നാം വയസ്സിൽ, ആസ്ട്രേലിയക്ക് വ്യാപാര രംഗത്ത് മുന്നോട്ട് കുതിക്കുവാൻ ഏഷ്യൻ രാഷ്ട്രങ്ങളുമായുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത പി ഡബ്ല്യൂ സി തലവന്മാരെ ബോദ്ധ്യപ്പെടുത്താനായി എന്നതാണ് തന്റെ ഏറ്റവും വലിയ വിജയം എന്നാണവർ അവകാശപ്പെടുന്നത്. പിന്നീട്, ചൈനയും ആസ്ട്രേലിയയുമായി ദീർഘകാല ഫ്രീ ട്രേഡ് ഉടമ്പടി വയ്ക്കുമ്പോൾ, അതിന്റെ പിന്നിലെ പ്രധാന പ്രേരകശക്തിയായ തനിക്ക് വെറും 26 വയസ്സായിരുന്നു എന്നും അവർ പറയുന്നു. അവർ സ്പാർക്ക് കോർപ്പറേഷൻ ഗ്രൂപ്പിൽ മാനേജിങ് ഡയറക്ടറായി പ്രവർത്തിക്കുമ്പോഴാണ് ഈ വീഡിയോ ഷൂട്ട് ചെയ്തത് എന്നാണ് ലഭിക്കുന്ന വിവരം.

ആസ്ട്രേലിയൻ കാർഷിക രംഗത്തേക്ക് ചൈനീസ് നിക്ഷേപം കൊണ്ടുവരികയും ആസ്ട്രേലിയൻ കാർഷിക ഉദ്പ്പന്നങ്ങൾക്ക് ചൈനീസ് വിപണിയിൽ ഇടം കണ്ടെത്തുകയുമാണ് ഈ കമ്പനിയുടെ പ്രവർത്തനമായി പറയുന്നത്. തന്റെ പഴയ ഉപദേശകനായ മൈക്ക് യാംഗ് വഴിയാണ് വിക്ടോറിയൻ പ്രീമിയർ ആൻഡ്രൂസ് ജീൻ ഡോംഗുമായി ബന്ധപ്പെടുന്നത്. 2014-ൽ ചൈനയിൽ നടന്ന ഒരു യുവ സമ്മേളനത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് യാംഗും ഡോംഗും തമ്മിൽ പരിചയപ്പെടുന്നത്. കേവലം 30 പേർ മാത്രമായിരുന്നു ലോകസമ്മേളനം എന്നു വിളിച്ച ആ സമ്മേളനത്തിൽ പങ്കെടുത്തത് എന്നത് ഒരു ദുരൂഹതയായി തുടരുന്നു.

ഈ ബന്ധമാണ് പിന്നീട് ലേബർ പാർട്ടി നേതാവിനെ ചൈനീസ് കമ്മ്യുണിസ്റ്റ് സർക്കാരുമായി അടുപ്പിച്ചത്. വർഷങ്ങൾക്ക് ശേഷമാണ് ഡോംഗ് ആൻഡ്രുവിനെ ബി ആർ ഐ കരാറിൽ ഒപ്പ് വയ്ക്കാൻ പ്രേരിപ്പിച്ചത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. തന്റെ അവകാശവാദം ഉന്നയിക്കുന്ന വീഡിയോയിൽ ഈ യുവതി താൻ മുൻ ആസ്ട്രേലിയൻ പ്രധാനമന്ത്രി മാൽക്കോം ടേൺബുള്ളർ, ടാസ്മേനിയൻ മുൻ പ്രീമിയർ വിൽ ഹോഡ്ഗ്മാൻ തുടങ്ങിയവരോടൊപ്പമുള്ള ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ വിവരങ്ങൾ ഇപ്പോൾ പുറത്തായത് ഒരു ഭരണപരമായ പിഴവായി ചൂണ്ടിക്കാണിക്കുന്ന വിക്ടോറിയൻ സർക്കാർ പക്ഷെ ഈ പദ്ധതികൊണ്ട് വിക്ടോറിയയ്ക്ക് നേട്ടം മാത്രമേയുള്ളു എന്നും അതുകൊണ്ടാണ് ഇത്തരമൊരു കരാറിൽ ഏർപ്പെട്ടതെന്നുമാണ് പറയുന്നത്. ഹോങ്കോങിൽ പുതിയ സുരക്ഷാ നിയമം നടപ്പാക്കാനുള്ള ചൈനയുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ആസ്‌ട്രേലിയൻ സർക്കാർ അടക്കം രംഗത്തുവരുമ്പോഴാണ് ഇത്തരമൊരു കാരാർ ഉണ്ടാകുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP