മാസ്കുകളും ഗ്ലൗസുകളും ഇല്ലെങ്കിലെന്ത്, കഴിഞ്ഞവർഷം അണവായുധങ്ങൾക്കായി യുഎസ് ചെലവിട്ടത് 3540 കോടി ഡോളർ അഥവാ 2.66 ലക്ഷം കോടി രൂപ! ചൈനയുടെ മുടക്ക് 1050 കോടി ഡോളറും റഷ്യയടേത് 890 കോടി ഡോളറും; 'ആറ്റംബോംബല്ല അണുനാശിനിയാണ് ലോക രക്ഷകൻ' എന്ന കാമ്പയിൻ ലോകത്ത് ശക്തമാവുന്നു; ലോകം കണ്ട ഏറ്റവും വലിയ യുദ്ധവിരുദ്ധ കാമ്പയിനായി കോവിഡ് കാലം മാറുമ്പോൾ

എം മാധവദാസ്
ന്യൂയോർക്ക്: 'ഒരു തവണ കൊന്നവനെ വീണ്ടും 16തവണ കൊന്നിട്ട് എന്തുകാര്യമാണ്. ലോകത്തെ പതിനാറ് തവണ തീർക്കാനുള്ള ആയുധങ്ങൾ ഇവർ എന്തിനാണ് സംഭരിക്കുന്നതെന്ന് മനസ്സിലാവുന്നില്ല.'- ലോക പ്രശ്സത എഴുത്തുകാരനും സാമൂഹിക വിമർശകനുമായ നോം ചോസ്ക്കിയുടെ ഈ ചോദ്യം, ഈ കോവിഡ് കാലത്ത് ഏറ്റെടുത്തിരിക്കയാണ് ലോക യുവത. ഒന്നുരണ്ടുമല്ല, ഭൂമിയെ മുച്ചൂടം 16 തവണ മുടിക്കാനുള്ള ആയുധങ്ങളാണ് ലോകം ഇപ്പോൾ സ്റ്റോക്ക് ചെയ്തിരിക്കുന്നത്. ഇതിൽ 90 ശതമാനവും വെറും രണ്ടേ രണ്ടു രാജ്യങ്ങളുടെതാണ്. റഷ്യയും അമേരിക്കയും. മുഖാവരണവും കൈയുറയും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ ജനം തെരുവിൽ പിടഞ്ഞ് മരിക്കുമ്പോഴും കോടികളുടെ ആണാവായുധങ്ങൾ സംഭരിക്കുന്ന അമേരിക്കൻ ഭരണകൂടത്തിനുനേരെയുള്ള കടുത്ത ആക്രമണമാവുകയാണ് ചോംസ്ക്കിയുടെ ചോദ്യം.
കോവിഡ് ഒരു പരിധിവരെ ആണവായുധങ്ങൾക്കും യുദ്ധത്തിനും എതിരായ കാമ്പയിൻ കൂടിയാവുകയാണ്. 'ആറ്റംബോബല്ല അണുനാശിനിയാണ് ലോക രക്ഷകൻ' എന്ന പേരിലുള്ള ഒരു കാമ്പയിന് സ്വീഡീൻ കേന്ദ്രീകരിച്ച യുദ്ധവിരുദ്ധ കൂട്ടായ്മയായ 'നൊ വാർ' എന്ന സംഘടന തുടക്കം കുറിച്ചിരിക്കയാണ്. ഗ്രീൻപീസ്, ഡോക്ടേർഴസ് ബിയോണ്ട് ബോർഡേഴ്സ, വേൾഡ് പീസ് ഫൗണ്ടേഷൻ തുടങ്ങിയ സംഘടനകളുടെ ശകതമായ പിന്തുണയും ഇവർക്കുണ്ട്. ലോകം ലോക്ഡൗണിൽ കിടക്കുമ്പോഴും യൂറോപ്പിലടക്കം നവമാധ്യമങ്ങളിലെ പ്രധാന ചർച്ചയും ഇതുതന്നെ. അടിസ്ഥാന ആരോഗ്യ സംവിധാനങ്ങളിൽ യാതൊരു ശ്രദ്ധയും പുലർത്താതെ ആയുധങ്ങൾ വാങ്ങിക്കൂട്ടുന്ന ട്രംപ് ഭരണകൂടത്തിനെതിരെ അമേരിക്കയിലടക്കം ഉയരുന്നത് വൻ പ്രതിഷേധങ്ങളാണ്. ആസന്നമായ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ സാധ്യതകളെ വലിയ രീതിയിൽ ബാധിക്കുന്ന രീതിയിലാണ് ഈ കാമ്പയിൻ മുന്നേറുന്നത്. മുമ്പ് ഓരോ യുദ്ധകാലത്ത് മാത്രമാണ് ലോകത്ത് യുദ്ധ വിരുദ്ധ റാലകൾ ഉണ്ടാവാറുള്ളത്. പക്ഷേ ഇത്തവണ ആരും പറയാതെ ലോകം അത് ഏറ്റെടുത്ത് കഴിഞ്ഞിരിക്കയാണ്. ഇനിയും ഭുമിയെ കൊല്ലാനുള്ള ആയുധങ്ങൾ വാങ്ങിക്കൂട്ടാതെ വൈറസിനും ബാക്ടീരിയക്കുമെതിരായ യുദ്ധത്തിൽ അണിചേരാനാണ് ഇവർ ലോകരാഷ്ട്രങ്ങളോട് അഭ്യർത്ഥിക്കുന്നത്തത്.
അമേരിക്കയടേത് അവഗണനക്ക് കൊടുക്കേണ്ടിവന്ന വില
കോവിഡിൽ അമേരിക്കക്കാർ മരിച്ചു വീഴുന്നത് നിരന്തരമായ അവഗണയുടെ ഫലമാണോ?. ദ ഗാർഡിയൻ ഉയർത്തവിട്ട ഈ കാമ്പയിനെ ചൊല്ലി ലോകത്ത് ചൂടുപിടിച്ച ചർച്ചകൾ നടക്കയാണ്. കാരണം ഇപ്പോൾ സാമൂഹിക പ്രവർത്തനത്തിലേക്ക് മാറിയ ശതകോടീശ്വരൻ ബിൽ ഗേറ്റ്സ് ഉൾപ്പെടുയുള്ളവർ ഇനിയുള്ള കാലം സൂപ്പർ ബഗ്ഗുകളേതാണെന്ന് പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഒരു അമേരിക്കൻ മാധ്യമ പ്രവർത്തകൻ ബിൽ ഗേറ്റ്സുമായി നടത്തിയ അഭിമുഖത്തിൽ ചോദിച്ചത് ഇങ്ങനെ ആയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ താങ്കൾ ഏറ്റവുമധികം ഭയക്കുന്നത് എന്തിനെയാണ്? ബിൽഗേറ്റ്സിന്റെ മറുപടിക്ക് പ്രവചനാത്മക സ്വഭാവം ഉണ്ടായിരുന്നു. 1918-ൽ ഉണ്ടായ സ്പാനിഷ് ഫ്ളൂ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കിയത് 6.5 കോടി ജനങ്ങളെ. ഹൈപ്പർ ഗ്ലോബലൈസേഷന്റെ കാലത്ത് അത്തരം ഒരു വൈറസിനെയാണ് താൻ ഏറ്റവുമധികം ഭയക്കുന്നത് എന്നായിരുന്നു ബിൽഗേറ്റ്സിന്റെ മറുപടി. ആ ഭയം ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുകയാണ്.
വൈറസിനെതിരെ പോരാടാൻ ബിൽഗേറ്റ്സും സംഘവും സജീവമായി രംഗത്തുണ്ട്. യുഎസിൽ ഉൾപ്പെടെ ലോക്ക്ഡൗണിൽ പ്രഖ്യാപിച്ചിട്ടുള്ള ഇളവുകൾ കൊറോണയുടെ തിരിച്ചു വരവിന് കാരണമാകുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അദ്ദേഹം. കൊറോണയുടെ രണ്ടാം വരവ് കൂടുതൽ ഭീകരമായിരിക്കും. ഇത് ബിസിനസുകളെ പൂർണമായി തുടച്ചു നീക്കും. പ്രതിസന്ധിക്ക് പരിഹാരം കാണാൻ വാക്സിൻ പരീക്ഷണം ആരംഭിച്ചിട്ടുണ്ടെന്നും ഒരു വർഷത്തിനുള്ളിൽ പരീക്ഷണം വിജയമാകുമെന്നാണ് കരുതുന്നത് എന്നും ബിൽഗേറ്റ്സ് വ്യക്തമാക്കി.
ലോകത്തിലെ പല പ്രമുഖ സംഘടനകളും സൂപ്പർ ബഗ്ഗുകളെ കുറിച്ച് പല മുന്നറിയിപ്പും നൽകിയിട്ടും അമേരിക്കയടക്കമുള്ള രാജ്യങ്ങൾ അവയെ അവഗണിക്കയായിരുന്നു. ലോകാരോഗ്യ സംഘടന തന്നെ ഇക്കാര്യത്തിൽ പല തവണ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ മഹാമാരികൾ എന്നാൽ മൂന്നാലോക രാജ്യങ്ങളൊയാണ് ബാധിക്കുക എന്ന പഴഞ്ചൻ നിലപാടിലായിരുന്നു അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും. ഉന്നതമായ പല സൂപ്പർ സെപെഷ്യാലിറ്റി ആശുപത്രികളും ആ രാജ്യത്ത് ഉണ്ടെങ്കിലും ഒരു മഹാമാരിയെ നേരിടാൻ കഴിയുന്ന അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. മാസ്ക്കില്ല, ഗ്ലൗസില്ല, വെന്റിലേറ്റർ ഇല്ല. വൃദ്ധരെ മരിക്കാൻ വിടുന്ന ദയീനയ അവസ്ഥ. ഈ കാലഘട്ടത്തിൽ രാജ്യത്തിന്റെ മുൻഗണനാ ക്രമം സമൂലമായി അഴിച്ചു പണിയെണമെന്നും, ആണവായുധങ്ങൾക്ക് ചെലവിടുന്ന തുക പോകേണ്ടത് ന്യയോർക്ക് ടൈംസ് ലേഖകൻ ഹാരിസ് റോക്കർ ചൂമ്ടിക്കാട്ടുന്നു.
യുഎസിനെ പ്രതികൂട്ടിലാക്കി ഐസിഎഎൻ റിപ്പോർട്ട്
ഈ കോവിഡ് കാലത്തും ലോകത്തിലെ ആണവ ശക്തികൾ അവരുടെ ആറ്റോമിക്ക് ആയുധപ്പുരകളിലേക്ക് കൂടുതൽ പണം നിക്ഷേപിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ട്. ഇതിൽ കോവിഡ് കാരണം കൂടതൽപേർ മരച്ച അമേരിക്ക തന്നെയാണ് മുന്നിൽ. യുഎസ് ഒരു പ്രധാനമായ ആയുധ നിയന്ത്രണ ഉടമ്പടിയിൽനിന്ന് പുറത്തുകടന്ന് തന്ത്രപരമായി ആയുധങ്ങൾ നിർമ്മിച്ച് വിന്യസിക്കയാണെന്ന് ആണവായുധങ്ങൾ നിർത്തലാക്കുായുള്ള രാജ്യന്താര പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്ന ഐസിഎഎൻ എന്ന സംഘടന ചൂണ്ടിക്കാട്ടുന്നു.
ഐസിഎന്നിന്റെ പുതിയ പ്രബന്ധത്തിൽ ഒമ്പത് ആണവായുധ രാജ്യങ്ങൾ തങ്ങളുടെ 13000 ത്തിലധികം ആണവായുധങ്ങൾക്കായി 2019ൽ ചെലഴിച്ചത് 7290 കോടി ഡോളർ ആണെന്ന് വ്യക്തമാക്കുന്നു. അതാത് ഏകദേശം 5.49 ലക്ഷം കോടി രൂപ. ഇതിൽ അമേരിക്ക ചെലവിട്ടത് 3540 കോടി ഡോളർ ആണ്. അതാതത് ഏകദേശശ 2.66 ലക്ഷം കോടി രൂപ. ഇത് ഇത്തവണയും തുടരേണ്ടി വരും. കാരണം നിങ്ങൾ ആഗ്രഹിക്കുന്നതിന് അനുസരിച്ച് പൊടുന്നനെ നിർത്താൻ കഴിയുന്നതല്ല ആണവ ചെലവ്. ആണവമാലിന്യം, സംരക്ഷണം തുടങ്ങിയ വിവിധ മേഖലകളിലായി പണം മുടുപ്പിക്കുന്ന ഒരു വെള്ളാന തന്നെയാണിത്. അതിനാൽ ഈ ചെലവ് കോവിഡ് കാലത്ത് ലോകം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോഴും കൊടുക്കേണ്ടി വരും.
എന്നാൽ ഈ രാജ്യങ്ങളൊന്നും കോവിഡ് 19 അടക്കമുള്ള മഹാമാരികളിൽനിന്ന് രാജ്യത്തെ രക്ഷിക്കാനായുള്ള നടപടികൾ സ്വീകരിച്ചിട്ടിയ്യെന്ന് ഐസിഎഎൻ ചൂണ്ടിക്കാട്ടി. ആഗോള മഹാമാരിക്കിടയിൽ ആണവായുധങ്ങൾ ലോകത്തിന് സുരക്ഷ നൽകുന്നില്ലെന്ന് റിപ്പോർട്ടിന്റെ പ്രധാന രചയിതാവ് അലീഷ്യ സാണ്ടേഴ്സ പറഞ്ഞു. 2018നും 19നും ഇടയിൽ ലോകത്തിന്റെ 7100 കോടി ഡോളറിന്റെ ആണവച്ചെലവിൽ സിംഹഭാഗവും യുഎസ് സംഭാവന ചെയ്തു. 580 കോടി ഡോളർ അധിക ചെലവായി. സ്്റ്റോക്ക് ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിയറ്റിയൂട്ടിന്റെ ഏറ്റവും പുതിയ കണക്കുൾ പ്രകാരം ഇത് ആഗോള സൈനിക ചെലവിന്റെ യുഎസ് വിഹിതത്തേക്കാൾ കൂടതലാണ്. ഇത് 2019ൽ 38 ശതമാനം ആയിരുന്നു.
ഐസിഎഎൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റഷ്യയുടെ കൈയിൽ അമേരിക്കയേക്കൾ കൂടതിൽ ആണവായുധങ്ങൾ ഉണ്ടായിരുന്നു. പക്ഷേ പ്രതിശീർഷ ചെലവിൽ റഷ്യ പിന്നിലാണ്.ചൈന 1050 കോടി ഡോളറും യുടെ 890 കോടി ഡോളറും ആണവായധുങ്ങൾക്കായി ചെലവിട്ടു.
ആണവായുധ ശേഖരം ശക്തിപ്പെടുത്തതാനുള്ള അമേരിക്കയുടെ നീക്കങ്ങളിൽ പരിഭ്രാന്തരായാണ് ചൈനയും നിർമ്മാണം കൂട്ടിയത്. ആഗോള ആണവയുദ്ധത്തിന് കാരണമാകുന്ന യൂറോപ്പിലെ ഇടത്തരം ബാലിസ്റ്റിക്ക് മിസൈലുകളെകുറിച്ചുള്ള ഭയം 1987ലെ എൻഎഫ്എഫ് ആയുധ നിയന്ത്രണ ഉടമ്പടിയിലേക്ക് നയിച്ചു. അത്തതരം ആയുധങ്ങൾ ഭൂഖണ്ഡത്തിൽനിന്ന് നിന്ന് നിരോധിച്ചൂ. എന്നാൽ ട്രംപ് ഭരണകൂടം കഴിഞ്ഞ വർഷം കരാറിൽനിന്ന് പുറത്തുപോയി. റഷ്യ ഇത് ലംഘിക്കയാണെന്ന് അവർ ഔദ്യോഗികമായി അവകാശപ്പെട്ടു. പക്ഷേ തെളിവകൾ നിലകിയല്ല. ചൈനപോലുള്ള മറ്റ് ആണവശക്തികൾകക്ക് ബാധകമല്ലാത്തതിനാൽ ഈ കരാർ കാലഹഹരണപ്പെട്ടതായാണ് യുഎസ് വാദം. എന്തിന് അങ്ങേയറ്റം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഉത്തര കൊറിയപോലും ആയുധങ്ങൾ വാരിക്കുട്ടുകയാണ്.
ലോകാന്ത്യ ഘടികാരത്തിൽ ഇനി രണ്ടു മിനിട്ട്
അമേരിക്കയുടെ ആദ്യ ആണവായുധങ്ങൾ വികസിപ്പിക്കാൻ സഹായിച്ച ശാസ്ത്രജ്ഞർ സ്ഥാപിച്ച സംഘടനയാണ് ബുള്ളറ്റിൻ ഓഫ് ദി അറ്റോമിക് സയന്റിസ്റ്റ്സ്. ഈ സംഘടന 1947-ൽ ഒരു പ്രതീകാത്മക ഘടികാരത്തിന് രൂപം നൽകി. ഡൂംസ്ഡേ ക്ലോക്ക് അഥവാ ലോകാന്ത്യദിന ഘടികാരം. അന്ന് ലോകാന്ത്യമെന്ന പാതിരാവിലേക്ക് ഏഴു മിനിറ്റായിരുന്നു ദൂരം. പിന്നീട് പലകാരണങ്ങളാൽ ആ ദൂരം കുറഞ്ഞു. 2018 ജനുവരി 26-ന് ലോകാന്ത്യത്തിലേക്കുള്ള സമയം അര മിനിറ്റുകൂടി കുറഞ്ഞു. ഇപ്പോഴത് രണ്ടു മിനിറ്റ്. ആണവയുദ്ധഭീഷണി നേരിടുന്നതിൽ ലോകനേതാക്കൾ പുലർത്തുന്ന അലംഭാവമാണ് ഘടികാരത്തിലെ സമയം പുനഃക്രമീകരിക്കാൻ കാരണമായി ശാസ്ത്രജ്ഞരുടെ സംഘം പറഞ്ഞത്.
ബരാക് ഒബാമ പ്രസിഡന്റായിരിക്കെയാണ് ഇതിനുമുമ്പ് അമേരിക്ക ആണവനയം പ്രഖ്യാപിച്ചപ്പോൾ കൈവശമുള്ള അണ്വായുധങ്ങളുടെ എണ്ണവും അവയോടുള്ള ആശ്രിതത്വവും കുറച്ചുകൊണ്ടുവരിക എന്നതായിരുന്നു ആ നയത്തിന്റെ കാതൽ. കര, വ്യോമ, നാവികസേനകളുടെ പക്കലുള്ള ആയുധങ്ങൾ നവീകരിക്കുക എന്ന ലക്ഷ്യവും അതിനുണ്ടായിരുന്നു.ഈ ലക്ഷ്യം ട്രംപിന്റെ നയത്തിലുമുണ്ട്.
ആക്രമണസജ്ജമാക്കിവെച്ചിരിക്കുന്ന അണ്വായുധങ്ങളുടെ എണ്ണം 1,550 ആയി പരിമിതപ്പെടുത്താൻ റഷ്യയുമായി ഒബാമ ഉടമ്പടിയുണ്ടാക്കിയിരുന്നു. ന്യൂ സ്ട്രാറ്റജിക് ആംസ് റിഡക്ഷൻ ട്രീറ്റി എന്നു പേരുള്ള ഈ ഉടമ്പടി നടപ്പാക്കൽ തിങ്കളാഴ്ച പൂർത്തിയാകേണ്ടതാണ്. തങ്ങൾ വാക്കു പാലിച്ചെന്നും റഷ്യ പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും അമേരിക്ക പറഞ്ഞിട്ടുണ്ട്. പക്ഷേ ഇതെല്ലാം പുറം പൂച്ച് മാത്രമാണ്.
കഴിഞ്ഞ വർഷമാണ്പുതിയ രണ്ടു മിസൈൽ യുസ് വികസിപ്പിച്ചത്. ഇവ കടലിൽ വിന്യസിക്കും. 20 കിലോടണ്ണിൽ താഴെയാവും പ്രഹരശേഷിയെന്നത് ഇവയെ മാരകായുധമല്ലാതാക്കുന്നില്ല. ഹിരോഷിമയിൽ അമേരിക്കയിട്ട അണുബോംബിന്റെ പ്രഹരശേഷി ഏകദേശം 15 കിലോടൺ ആയിരുന്നു.1992-നുശേഷം അണ്വായുധ പരീക്ഷണങ്ങളൊന്നും നടത്തിയിട്ടില്ല അമേരിക്ക. അന്നത്തെ പ്രസിഡന്റ് ജോർജ് എച്ച്.ഡബ്ല്യു.ബുഷ് അണ്വായുധ പരീക്ഷണത്തിന് സ്വയം പ്രഖ്യാപിത മൊറട്ടോറിയം ഏർപ്പെടുത്തുകയായിരുന്നു. അതിനുശേഷം ഒരു പ്രസിഡന്റ് പരീക്ഷണത്തിന് സജ്ജരാകാൻ നിർദ്ദേശം നൽകുന്നത് ട്രംപ് വന്നതിന് ശേഷമാണ്.
ആറുമാസത്തിനകം അണ്വായുധപരീക്ഷണം നടത്താൻ തയ്യാറെടുക്കാനാണ് 2018 നവംബറിൽ ട്രംപ് ഊർജ വകുപ്പിനോട് നിർദ്ദേശിച്ചത്. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുട്ടിൻ, ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ, ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള ഖമേനി എന്നിവരെ ഒന്നുവിരട്ടാനാണ് ട്രംപ് ഇതു ചെയ്തതെന്നു കരുതുന്നവരുണ്ട്. എന്നാൽ, അണ്വായുധശേഖരം നവീകരിക്കാൻ 1.2 ലക്ഷം കോടി ഡോളറിന്റെ പദ്ധതി നിർദ്ദേശം വെച്ചത് വിരട്ടൽ മാത്രം ലക്ഷ്യമിട്ടല്ലെന്നു വേണം കരുതാൻ.
ഇതോടെ റഷ്യയും ചൈനയും ഉത്തര കൊറിയയും തങ്ങളുടെ ആണവായുധ ശേഖരം വർധിപ്പിച്ചു. ലോകത്തെ അണ്വായുധങ്ങളുടെ 90ശതമാനവും ഈ രണ്ടുരാജ്യങ്ങളുടെയും പക്കലാണ്. നിരായുധീകരണത്തെപ്പറ്റി പറയുമ്പോഴും അതിന് ഇരുരാജ്യങ്ങളും അത്ര സന്നദ്ധമല്ലെന്നതാണ് വാസ്തവം. ആയുധം കുന്നുകൂട്ടൽ മത്സരം ശീതയുദ്ധകാലത്തെക്കാൾ കുറഞ്ഞിട്ടുണ്ടെന്ന് മാത്രം.
ഇതിനിടയിലാണ് കോവിഡ് വന്നതെന്ന് ഓർക്കണം. രാജ്യങ്ങൾ സാമ്പത്തികമായും തകർന്നു. അമേരിക്കയിൽ മരണം ഒരു ലക്ഷം കടക്കുമെന്ന് ഉറപ്പാണെന്നാണ് ഏറ്റവും ഒടുവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ ഘടത്തിൽ നിങ്ങളുടെ മുൻഗണന എവിടെയാണ്. ആയുധങ്ങളിൽ ആണോ അതോ സൂക്ഷ്മ ജീവികളെ നേരിടുന്നതിലാണോ. ഈ ചോദ്യമാണ് ലോകത്തിന്റെ വിവധ ഭാഗങ്ങളിൽനിന്ന് ശക്തമായി ഉയരുന്നത്.
Stories you may Like
- റഷ്യൻ പ്രസിഡന്റ് വളാദിമർ പുടിന്റെ ജീവിതകഥ
- റഷ്യയെ തകർച്ചയിൽ നിന്ന് കരകയറ്റിയത് വ്ളാഡിമീർ പുടിൻ; വെള്ളാശേരി ജോസഫ് എഴുതുന്നു
- നിരീശ്വരവാദം കളഞ്ഞ് റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിയും ഇനി വിശ്വാസികൾക്കൊപ്പം
- നൂറ്റാണ്ടിനുശേഷം റഷ്യയിൽ ചരിത്രം ആവർത്തിക്കുന്നോ? പുടിൻ റാസ്പുട്ടിന്റെ പുനർജ്ജന്മമോ?
- എതിരാളികളെ വിഷം കൊടുത്തുകൊല്ലുന്നതിൽ റഷ്യക്കുള്ളത് പതിറ്റാണ്ടുകളുടെ 'പാരമ്പര്യം'
- TODAY
- LAST WEEK
- LAST MONTH
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- നാലു മീറ്ററായിരുന്ന റോഡുകളെ 14 മീറ്ററാക്കിയ വികസന വിപ്ലവം; പിഡബ്ല്യൂക്കാർ നോ പറഞ്ഞപ്പോൾ തുണയായത് കോടതി; തടയാൻ സർക്കാർ ശ്രമിച്ചത് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചും; കിഴക്കമ്പലം പഞ്ചായത്തിനെതിരെ നടന്നത് സമാനതകളില്ലാത്ത ജനാധിപത്യ അവഗണന; ആ റോഡുകളെ നന്നാക്കിയ കഥ പറഞ്ഞ് സാബു ജേക്കബ്; കിറ്റക്സ് വിരുദ്ധർ വായിച്ചറിയാൻ
- ഞാൻ ഒരു കാലത്ത് ദുരുപയോഗിക്കപ്പെട്ട ഒരു വ്യക്തിയാണ്; പല ധ്യാനങ്ങൾ കൂടിയിട്ടും ആന്തരികസൗഖ്യം കിട്ടിയില്ല; അങ്ങനെ ഞാൻ കന്യാസ്ത്രീയായെങ്കിലും ഒരു കള്ളനെ കണ്ട് ഞാൻ പേടിച്ചോടിയപ്പോൾ കിണറ്റിൽ വീണതാണ്! ഈ അത്ഭുത പ്രസ്താവന തിരിച്ചെടുത്ത് വൈദികൻ; പ്രതിഷേധ ചൂട് ഫാദർ മാത്യു നായ്ക്കാംപറമ്പിലിനെ മാപ്പു പറയിക്കുമ്പോൾ
- അമ്മ മകളെ കാണാനെത്തിയപ്പോൾ വീട്ടിൽ ആരുമില്ല; ശരത് എത്തി ബാത്ത്റൂമിന്റെ വാതിൽ ചവിട്ടിപ്പൊളിച്ചപ്പോൽ കണ്ടത് കഴുത്തറുത്ത് മരിച്ച നിലയിൽ ആതിരയെ; തിരുവനന്തപുരം കല്ലമ്പലത്ത് ഒന്നര മാസം മുമ്പ് വിവാഹിതയായ യുവതിയുടെ മരണത്തിന്റെ കാരണം തേടി പൊലീസ്
- ഇതരസംസ്ഥാന ഭക്തരെ മകരവിളക്ക് കാട്ടാമെന്ന വാഗ്ദാനത്തിൽ പൂട്ടിയിട്ടത് മൂത്രപ്പുരയിൽ! ഭാര്യ എസ് ഐ ആയതിനാൽ സന്നിധാനത്ത് എന്തുമാകാമെന്ന ഭർത്താവിന്റെ അഹങ്കാരത്തിന് തിരിച്ചടി; മറുനാടൻ വാർത്തയിൽ എഡിജിപി ശ്രീജിത്തിന്റെ ഇടപെടൽ; ശബരിമല പൊലീസ് സ്റ്റേഷനിൽ 2021ലെ ആദ്യ കേസിൽ പ്രതി എസ് ഐ മഞ്ജു വി നായരുടെ ഭർത്താവ്
- തുണി ഉടുക്കാതെ മത്തി വറുക്കുകയോ, കക്ഷത്തെ രോമം കാണിച്ചു ഫോട്ടോ എടുക്കുകയോ, ആർത്തവ ലഹള നടത്തുകയോ, സ്വയം ഭോഗ യന്ത്രങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ല; സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി നടി ലക്ഷ്മി പ്രിയ
- വിവാഹം കഴിഞ്ഞിട്ട് 10 വർഷം; ഭാര്യയ്ക്ക് ഉയരക്കുറവെന്നും വിവാഹമോചനം വേണമെന്നും ഗൾഫുകാരൻ ഭർത്താവ്; പൊക്കം കുറവാണെന്ന് ഇപ്പോഴാണോ അറിഞ്ഞതെന്ന് ഭാര്യ; നാട്ടിൽ പുതിയ വീട്ടിൽ കയറ്റാതെ ഭർതൃവീട്ടുകാർ; നാദാപുരത്ത് ഭർത്താവിന്റെ വീടിന് മുന്നിൽ ഷഫീന കുത്തിയിരിപ്പ് സമരം നടത്തുന്നത് മുത്തലാഖ് ക്രൂരതയ്ക്കെതിരെ
- കാബിനറ്റിലെ ക്യാപ്ടന്റെ അതൃപ്തി തിരിച്ചറിഞ്ഞ് തോമസ് ഐസക് സ്വയം പിന്മാറും; സുധാകരനുമായി ഒത്തുതീർപ്പിലെത്തി മത്സരിക്കാൻ ധനമന്ത്രിക്ക് താൽപ്പര്യമില്ല; ഭരണ തുടർച്ചയുണ്ടായാൽ അടുത്ത ധനമന്ത്രി ആരെന്ന ചർച്ച സിപിഎമ്മിൽ സജീവം; ആലപ്പുഴയിലെ ഭിന്ന സ്വരക്കാർ രണ്ടു പേരും ഇത്തവണ മത്സരിക്കില്ല
- പതിനഞ്ച് കൊല്ലം കഴിഞ്ഞാൽ ബിജെപിയെ തടയാൻ കേരളത്തിലും കോൺഗ്രസ്- സിപിഎം സഖ്യം; ബിജെപി ഒരിക്കൽ ഇന്ത്യ ഭരിക്കുമെന്ന് 28 വർഷം മുൻപ് തന്നെ താൻ പറഞ്ഞിരുന്നുവെന്നും കെഎൻഎ ഖാദർ എംഎൽഎ
- ചെലോർക്ക് ശരിയാവും ചെലോർക്ക് ശരിയാവില്ല; വാക്സിൻ കൊണ്ട് എല്ലാം ശരിയാവുമെന്ന് കരുതുന്നവർക്ക് തിരിച്ചടി നൽകി പുതിയ പഠന റിപ്പോർട്ട്; പ്രതിരോധ ശേഷി അഞ്ചുമാസം വരേ മാത്രം; വാക്സിൻ എടുത്താലും രോഗം വന്നേക്കാമെന്നും റിപ്പോർട്ട്
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന് മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- ഒരുനേരത്തെ ആഹാരത്തിന് വകയില്ലാതെ അറവ് മാലിന്യം കഴിച്ച് വിശപ്പടക്കുന്നു; താമസസ്ഥലം ഒഴിയണമെന്ന സർക്കാർ ഉത്തരവ് വന്നതോടെ പോകാനിടമില്ലാതെ കൊല്ലത്ത് ഷാജിയും അഞ്ചുമക്കളും; സത്യമറിയാൻ എൻജിഒ ക്വാർട്ടേഴ്സിലെ താമസക്കാരനായ ഷാജിയെ തേടി മറുനാടൻ എത്തിയപ്പോൾ കണ്ടെത്തിയത് ഇങ്ങനെ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- ഇതുവരെ കെട്ടിപ്പൊക്കിയ നുണകൾ പൊളിഞ്ഞു; ബാലാകോട്ട് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 300 പാക് ഭീകരർ; സത്യം തുറന്നുപറഞ്ഞ് മുൻ പാക് നയതന്ത്ര പ്രതിനിധി ആഗ ഹിലാലി; തങ്ങളുടെയും ഇന്ത്യയുടെയും ആക്രമണ ലക്ഷ്യങ്ങൾ വ്യത്യസ്തമായിരുന്നെന്നും ഹിലാലി; റഡാറിന്റെ ചാരക്കണ്ണുകളെ വെട്ടിച്ച് വ്യോമസേന നടത്തിയ ഓപ്പറേഷൻ ബന്ദർ വിജയിച്ചത് ഇന്റലിജൻസിന്റെ ക്യത്യത കൊണ്ട്; ഹിലാലിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി പാക് നേതാക്കൾ
- ആഴക്കടലിൽ ഇരുട്ടാണെന്ന് ഖുർആനിൽ പറയുന്നുണ്ടെന്നും അത് പിൽക്കാലത്ത് ശാസ്ത്രം ശരിവെച്ചതാണെന്നും എം എം അക്ബർ; 'ഹൃദയത്തിനു ചിന്തിക്കാൻ പറ്റു'മെന്നും വാദം; എല്ലാം ബാലിശമെന്ന് ഇ എ ജബ്ബാർ; ഇസ്ലാമും യുക്തിവാദവും നേരിട്ട് ഏറ്റുമുട്ടിയ സംവാദത്തിൽ വിജയം ആർക്ക്?
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്