Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൂർണ്ണ നഗ്നരായി ബീച്ചിൽ കൂട്ടം കൂടുന്ന ന്യൂഡിസ്റ്റുകൾ; കാടുകളിൽപോയി ഭോഗിക്കയും അവയുടെ ചിത്രങ്ങൾ പരസ്യപ്പെടുത്തുകയും ചെയ്യുന്ന 'ഫക്ക് ഫോർ ഫോറസ്റ്റ്' പ്രസ്ഥാനം; മുലഞെട്ടിന്റെ ചിത്രം കൊണ്ട് സ്വകാര്യ ഭാഗങ്ങൾ മറച്ചുപിടിച്ച് പ്രതിഷേധിക്കുന്ന വീ ദി നിപ്പിൾ പ്രസ്ഥാനം; രാവേറെ നീളുന്ന പാട്ടും നൃത്തവും മയക്കുമരുന്ന് ഉപയോഗവും വിചിത്രമായ ലൈംഗിക പരീക്ഷണങ്ങളുമൊക്കെയായി നവ ഹിപ്പി ഗ്രൂപ്പുകൾ; കോവിഡിനെ പ്രതിരോധിക്കുന്ന പാശ്ചാത്യലോകത്തിന് ഭീഷണിയായി പ്രതിസംസ്‌ക്കാര ഗ്രൂപ്പുകൾ

പൂർണ്ണ നഗ്നരായി ബീച്ചിൽ കൂട്ടം കൂടുന്ന ന്യൂഡിസ്റ്റുകൾ; കാടുകളിൽപോയി ഭോഗിക്കയും അവയുടെ ചിത്രങ്ങൾ പരസ്യപ്പെടുത്തുകയും ചെയ്യുന്ന 'ഫക്ക് ഫോർ ഫോറസ്റ്റ്' പ്രസ്ഥാനം; മുലഞെട്ടിന്റെ ചിത്രം കൊണ്ട് സ്വകാര്യ ഭാഗങ്ങൾ മറച്ചുപിടിച്ച് പ്രതിഷേധിക്കുന്ന വീ ദി നിപ്പിൾ പ്രസ്ഥാനം; രാവേറെ നീളുന്ന പാട്ടും നൃത്തവും മയക്കുമരുന്ന് ഉപയോഗവും വിചിത്രമായ ലൈംഗിക പരീക്ഷണങ്ങളുമൊക്കെയായി നവ ഹിപ്പി ഗ്രൂപ്പുകൾ; കോവിഡിനെ പ്രതിരോധിക്കുന്ന പാശ്ചാത്യലോകത്തിന് ഭീഷണിയായി പ്രതിസംസ്‌ക്കാര ഗ്രൂപ്പുകൾ

എം മാധവദാസ്

കോവിഡ് കാലത്ത് നൂൽബന്ധമില്ലാതെ പാർക്കിലും ബീച്ചിലും കറങ്ങി നടക്കുന്നവരെക്കുറിച്ച്‌ എന്തു പറയാനാണ്? ലോകം അതീവ ജാഗ്രതയോടെ മുന്നോട്ടു പാകേണ്ട ഈ കാലത്തും ഇനിയും നേരം വെളിത്തിട്ടില്ലാത്ത കുറേപ്പേർ യൂറോപ്പിലും അമേരിക്കയിലും ഉണ്ട്. കോവിഡ് പ്രതിരോധത്തിൽ സർക്കാറിന് ഏറ്റവും വലിയ തലവേദനയാവുന്നതും ഈ കൗണ്ടർ കൾച്ചർ മൂവ്മെന്റുകാർ തന്നെയാണ്. ഒഴിവുദിനങ്ങളിൽ നഗ്നരായി ബീച്ചുകളിൽ ഒത്തുചേരുന്ന ന്യൂഡിസ്റ്റുകൾ, ചുംബനം കൊണ്ട് അസുഖംവരെ മാറ്റാൻ കഴിയുമെന്ന് വിശ്വസിക്കുന്ന കിസ്സ് ഫോർ ഹെൽത്ത് ഗ്രൂപ്പുകൾ, കാടുകളിൽപോയി ഭോഗിക്കയും അവയുടെ ചിത്രങ്ങൾ പരസ്യപ്പെടുത്തുകയും ചെയ്യുന്ന 'ഫക്ക് ഫോർ ഫോറസ്റ്റ്' പ്രസ്ഥാനം, ആഴ്ചയിൽ 
ഒരിക്കെലെങ്കിലും പ്രകൃതിയോട് ഇണങ്ങിച്ചേരാനായി കാട്ടിലും മേട്ടിലും പോകായെ ഉറക്കംവരാത്ത ന്വാച്ചറലിസ്റ്റുകൾ, മുലഞെട്ടിന്റെ ചിത്രം കൊണ്ട് സ്വന്തം സ്വകാര്യ ഭാഗങ്ങൾ മറച്ചുപിടിച്ച് പ്രതിഷേധിക്കുന്ന വി ദി നിപ്പിൾ പ്രസ്ഥാനം, പഴയ ഹിപ്പി സംസ്‌ക്കാരത്തെ ഓർമ്മിപ്പിക്കുന്ന രീതിയിൽ രാവേറെ നീളുന്ന പാട്ടും നൃത്തവും മയക്കുമരുന്ന് ഉപയോഗവും വിചിത്രമായ ലൈംഗിക പരീക്ഷണങ്ങളുമൊക്കെയായി നടക്കുന്ന നവ ഗോതിക്ക് ഗ്രൂപ്പുകൾ, സ്വവർഗാനുരാഗികളുടെയും ഭിന്നലിംഗക്കാരുടെയും കൂട്ടായ്മകൾ... ഈ ലിസ്റ്റ് നീളും.

ഒരിടത്തും അടങ്ങിയിരിക്കാൻ കഴിയാത്ത, സോഷ്യൽ ഡിസ്റ്റൻസിങ്ങ് ചിന്തിക്കാൻ പോലും കഴിയാത്ത ഈ വിഭാഗത്തെ എങ്ങനെ മെരുക്കും എന്നതാണ് കോവിഡ് പ്രതിരോധത്തിൽ യൂറോപ്പും അമേരിക്കയും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ജർമ്മൻ ചാൻസലർ ആഞ്ചല മെർക്കൽ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. ' ജർമ്മനി കോവിഡുമായുള്ള യുദ്ധത്തിൽ
വിജയിക്കുന്ന ഘട്ടത്തിലാണ്. പക്ഷേ ഒരു തീപ്പൊരി മതി അത് ആളിക്കത്താൻ. ന്യുഡിസ്റ്റുകളും നാച്ചറലിസ്റ്റുകളും മറ്റ് ബൊഹീമിയൻസുമൊക്കെ തങ്ങളുടെ കൂട്ടായ്മകൾ മാറ്റിവെച്ച് രാജ്യത്തോട് സഹകരിക്കണം.'. ഒന്നരലക്ഷം പേരുള്ള ഫേസ്‌ബുക്ക് ഗ്രൂപ്പുകളൊക്കെ നടത്തുന്ന ബ്രിട്ടനിലും ന്യുഡിസ്റ്റുകൾ നിർണ്ണയാക ശക്തിയാണ്. സർക്കാർ പറയുന്നത് കേൾക്കാതെ അവർ ഇപ്പോഴും പലയിടത്തും കൂട്ടം കൂടുന്നുണ്ട്. ഇനിയും ഇങ്ങനെ ഉണ്ടായാൽ ഞങ്ങൾക്ക് ലാത്തിചാർജ് ചെയ്യേണ്ടിവരുമെന്നാണ് ബ്രിട്ടീഷ് അധികൃതർ പറയുന്നത്. ( നമ്മുടെ നാട്ടിലെപ്പോലെയല്ല. പൗരനെ മുന്നിറയിപ്പില്ലാതെ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് വികസിത രാജ്യങ്ങളിൽ മർദിക്കാൻ കഴിയില്ല)

ചെക്ക് റിപ്പബ്ലിക്ക്, സ്വീഡൻ, സ്പെയിൻ, അമേരിക്ക, ഓസ്ട്രേലിയ എന്നിവടങ്ങളിലൊക്കെ സമാനമായ പ്രശ്നങ്ങൾ ഉണ്ട്. അമേരിക്കയിൽ പൂർണ്ണമായും ലോക്ഡൗൺ പ്രഖ്യാപിക്കാത്ത സ്ഥലങ്ങളിൽ ഇവർ കൂട്ടം കൂടുന്നുണ്ട്. ട്രാൻസ് ജെൻഡേഴസിന്റെ അവസാശങ്ങൾക്കുവേണ്ടി വാദിക്കുന്ന ഫെയ്ത്ത് എന്ന ഒരു സംഘടനയുടെ കൂട്ടയ്മയാണ് അമേരിക്കൻ നഗരമായ ഡെട്രോയിറ്റിൽ കോവിഡ് പടരാൻ ഇടാക്കിയതെന്ന് ആരോപണമുണ്ട്. കുറത്ത വർഗക്കാർ കൂടതൽ അംഗങ്ങളായ ഒരു ഡാൻസ് ക്ലബിലൂയൊണ് സപെയിനിൽ രോഗം പടർന്നതെന്നും പറയുന്നു. പാട്ടും നിശാനൃത്തവും തുറന്ന ലൈംഗികയുമൊക്കെയായി സോഷ്യൽ  ഡിസ്റ്റൻസിങ്ങ്‌ 
കാറ്റിൽ പറത്തുന്ന നവ ഹിപ്പികൾക്ക് നല്ല വേരുള്ള രാജ്യമാണ് സ്‌പെയിൻ. കോവിഡിൽ ജനം മരിച്ചു വീഴാൻ തുടങ്ങിയതോടെ സർക്കാർ ഇവരെ കർശനമായി നിയന്ത്രിച്ചിരിക്കയാണ്. അമേരിക്കയിലെ ടെക്സാസിലും ഡെട്രോയിറ്റിലുമെല്ലാം ഇവരെ കുട്ടമായി അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്പെയിനും ഇത്തരം ഗ്രൂപ്പുകൾക്കെതിരെ കർശന നടപടി പ്രഖ്യാപിച്ചിട്ടുണ്ട്.

നഗ്നരായി നിന്നോളൂ പക്ഷേ മാസ്‌ക്ക് വേണം

ജനങ്ങളെ അടിച്ചമർത്തുന്ന കമ്യൂണിസ്റ്റ് ചൈനയുടെയൊക്കെ രീതികളിൽനിന്ന് തീർത്തും വിഭിന്നമായി വ്യക്തി സ്വാതന്ത്രത്തിനും അവകാശങ്ങൾക്കും വലിയ പ്രാധാന്യം കൽപ്പിക്കുന്നവരാണ് പൊതുവേ യൂറോപ്യൻ ജനത. അതുകൊണ്ടുതന്നെ നിയമം കർശനമാക്കി സോഷ്യൽ ഡിസ്റ്റൻസിങ്ങ് കർക്കശമാക്കാൻ അൽപ്പം വൈകിയതാണ് അവർക്ക് പറ്റിയ അബന്ധമെന്ന് ഇന്ന് ശാസ്ത്രലോകം പൊതുവെ വിലയിരുത്തുന്നുണ്ട്. ചുംബിച്ചും കവിളുകൾ ചേർത്തുവെച്ചും സംബോധനചെയ്യുന്ന രീതിയും, ലൈംഗികതയോടുള്ള തുറന്ന സമീപനവും ഇറ്റലിയിലടക്കം കോവിഡ് പടരാന ഇടയാക്കി. കോവിഡ് പടരുന്ന ഫെബ്രുവരി ആദ്യവാരത്തിൽപോലും 'ഹഗ് എ ചൈനീസ്' കാമ്പയിൻ ഇറ്റലിയിൽ വ്യാപകമായിരുന്നു. കോവിഡിന്റെപേരിൽ ചൈനക്കാർ നേരിടുന്ന വംശീയ അധിക്ഷേപങ്ങൾ തടയിടാനുള്ള കാമ്പയിനിൽ പങ്കെടുത്ത് ഫലത്തിൽ ഇറ്റലിക്കാരും കോറോണ ഏറ്റുവാങ്ങുകയായിരുന്നു! കിസ്സ് ഫോർ ഹെൽത്ത് എന്ന കൂട്ടായ്മയുടെ പരിപാടികളും ഈ ഘട്ടത്തിലും ഇറ്റലിയിൽ തുടർന്നു. എന്നാൽ കോവിഡിൽ ജനം മരിച്ചുവീഴാൻ തുടങ്ങിയതോടെ ഈ സംഘടനകൾ എല്ലാം മാളത്തിൽ ഒളിച്ചിരിക്കയാണ്.

സോഷ്യൽ ഗാദറിങ്ങില്ലാതെ ജീവിക്കാൻ കഴിയാത്ത ഒരുപാട് കൂട്ടായമകൾ ഉണ്ടെന്ന് മനസ്സിലാക്കിക്കൊണ്ട് അവർക്കെതിരെ ശക്തമായ നിലപാട് എടുത്തിരിക്കയാണ് സ്വീഡനും ചെക്ക് റിപ്പബ്ലിക്കും. പുറത്തിറങ്ങുന്നവർ മാസ്‌ക് ധരിക്കണമെന്ന് നിർബന്ധമാക്കിയിരിക്കുകയാണ് ചെക്ക് റിപ്പബ്ലിക്. പക്ഷേ അപ്പോഴും ഇതൊന്നും പാലിക്കാതെ കറങ്ങി നടക്കുകയാണ് ഇവിടുത്തെ ചില നഗ്നതാവാദികൾ. മറ്റൊന്നും ധരിച്ചില്ലെങ്കിലും ഫേസ് മാസ്‌ക് ഇല്ലാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങരുത് എന്ന കർശന നിർദ്ദേശവുമായി മുന്നോട്ടു വന്നിരിക്കുകയാണ് ചെക്ക് റിപ്പബ്ലിക്കിലെ പൊലീസുകാർ. പൊതുസ്ഥലങ്ങളിൽ നഗ്നരായി നിന്നാലും വായ മൂടിക്കെട്ടാൻ മറക്കരുത് എന്ന് പൊലീസ് പറഞ്ഞു.

പ്രാഗിന് കിഴക്കു ഭാഗത്തുള്ള ചെറിയ പട്ടണമായ ലസ്നെ ബോഡാനെയിൽ നഗ്നതാവാദികൾ മാസ്‌ക് ധരിക്കാതെ നടക്കുന്നു എന്ന് ആളുകൾ നൽകിയ പരാതി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നിയമപാലകർ മുന്നറിയിപ്പ് നൽകുകയായിരുന്നു. സൺബാത്ത് ചെയ്യാനായി ഇവർ കൂട്ടം കൂട്ടമായാണ് എത്തിയിരുന്നത്. പൊലീസ് എത്തുമ്പോൾ ഏകദേശം 150 ആളുകൾ ഇവിടെയുണ്ടായിരുന്നു. എന്നാൽ പൊലീസ് കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയതോടെ ഫേസ് മാസ്‌കുകൾ ധരിച്ചു കൊള്ളാമെന്ന് ഇവർ ഉറപ്പു നൽകി. വീടിനു പുറത്തിറങ്ങുമ്പോൾ ഫേസ് മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കണം എന്നാണ് സർക്കാർ നിർദ്ദേശം. എല്ലാ വീടുകളിലും പൂന്തോട്ടമില്ലെന്നും ആളുകൾ ഗ്രാമപ്രദേശങ്ങളിൽ ചെന്ന് ശുദ്ധവായു ശ്വസിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഞങ്ങൾ മനസ്സിലാക്കുന്നു. പക്ഷേ നിയന്ത്രണങ്ങൾ ക്രമേണ നീക്കാൻ ഉതകുന്ന തരത്തിൽ സർക്കാർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങളെ മാനിക്കണമെന്ന് ഉദ്യോഗസ്ഥർ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. കൊറോണ വൈറസ് കാരണം ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ ഇവിടെ പതിയെ ഇളവ് വരുത്താൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ മാസം അവസാനം വീണ്ടും ആശങ്ക ഉയർന്നതോടെയാണ് പൊലീസ് ഈ നിർദ്ദേശം മുന്നോട്ടു വച്ചത്.

പ്രതിസംസ്‌ക്കാര ഗ്രൂപ്പിന്റെ രാഷ്ട്രീയവും മന:ശാസ്ത്രവും

രണ്ടാംലോക മഹായുദ്ധത്തെ തുടർന്ന് ലോകവ്യാപകമായ അസ്വസ്ഥതയും മാന്ദ്യവുമാണ് പ്രതിസംസ്‌ക്കാരം ( conter culture) എന്ന് പറയാവുന്ന അരാജക ഗ്രൂപ്പകൾക്ക് യൂറോപ്പിലും അമേരിക്കയിലും തുടക്കം കുറിച്ചത്. ഒറ്റക്കും തെറ്റക്കും നിന്ന ഈ ഗ്രൂപ്പുകൾ ശക്തി പ്രാപിച്ചത് 60കളിലെ അവസാനത്തിൽ തുടങ്ങി ലോകത്തിൽ തരംഗമായ ഹിപ്പി സംസ്‌ക്കാരത്തോടെ ആയിരുന്നു. ഹിപ്പികൾ സമാധാന പ്രിയരും യുദ്ധവിരുദ്ധരും സംഗീത പ്രേമികളും ഒക്കെയായിരുന്നു. പക്ഷേ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അമിതമായ ഉപയോഗവും കുത്തഴിഞ്ഞ ലൈംഗികതയും അവരെ പിന്നീട് ലോകത്തിന്റെ പേടി സ്വപ്നമാക്കി മാറ്റി. ഹിപ്പിസത്തിന്റെ തകർച്ചക്കുശേഷം ചെറിയ ചെറിയ കൂട്ടയ്മകൾ അല്ലാതെ വൻതോതിലുള്ള കൗണ്ടർ കൾച്ചർ പ്രസ്ഥാനങ്ങൾ ലോകത്ത് വരുന്നത് 2010നുശേഷമാണെന്നാണ് ഇത് സംബന്ധിച്ച് വിശദമായി പഠിച്ച ശാസ്ത്രകാരൻ യുവാൽ നോഹ ഹരാരി ചൂണ്ടിക്കാട്ടുന്നത്. 'നിലവിലുള്ള വ്യവസ്ഥിതിയോട് കലഹിക്കുക എന്നത് യുവത്വത്തിന്റെ ഒരു അടിസ്ഥാന ചോദനയാണ്. വേറിട്ട് നിൽക്കുന്നവനാണ് താനെന്ന് തെളിയിക്കാനുള്ള വ്യഗ്രത. പരമ്പരാഗത രീതികളോടുള്ള വിയോജിപ്പ്. റെബൽ ചിന്തകളുടെ മറ്റൊരു വേർഷനാണ് സത്യത്തിൽ ഈ ഗ്രൂപ്പുകൾ'- ഹരാരി ന്യൂയോർക്ക് ടൈംസിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കി.

എന്നാൽ ഹിപ്പികളിൽനിന്ന് ആധുനിക കൗണ്ടർ കൾച്ചർ ഗ്രൂപ്പുകൾക്ക് ഗണ്യമായ വ്യത്യാസം ഉണ്ട്. ഹിപ്പികൾ അരാജകവാദികൾ ആയിരുന്നെങ്കിൽ കൃത്യമായ രാഷ്ട്രീയ ചോദ്യങ്ങളാണ് നഗ്നതാവാദികൾ ഉൾപ്പെടെയുള്ളവർ ചോദിക്കാറുള്ളത്. അഗോളതാപനം തൊട്ട് പ്രകൃതി സംരക്ഷണം വരെയുള്ള വിവധി വിഷയങ്ങൾ ഉന്നയിച്ചാണ് അവർ യോഗങ്ങളും കൂട്ടായ്മകളും നടത്താറുള്ളത്. മാനവിക മൂല്യങ്ങൾക്ക് വലിയ വില കൽപ്പിക്കുന്നവരാണ് ഇവർ എന്നാണ് ഈ ഗ്രൂപ്പുകളെ കുറിച്ച് പഠനം നടത്തിയവർ പറയുന്നത്. സ്ത്രീകൾ ലൈംഗിക ന്യുനപക്ഷങ്ങൾ കുട്ടികൾ എന്നിവർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് അതിശക്തമായും ഇത്തരം സംഘടനകൾ പ്രതികരിക്കാറുണ്ട്. ഉന്നതവിദ്യാഭ്യാസം ലഭിച്ച ആളുകളാണ് ഇത്തരം കൂട്ടായ്മകളിൽ കൂടതലുമെന്നാണ് ഇതുസംബന്ധിച്ച്‌ പഠനം നടത്തിയ എറിക്ക് ഹോം എന്ന സോഷ്യോളജിസ്റ്റ് പ്രതികരിക്കുന്നത്. ' തലേന്ന് കോട്ടും സ്യൂട്ടുമിട്ട് ഒരു പ്രമുഖ കമ്പനിയിലെ സി ഇ ഒ ആയി ഇരിക്കുന്നയാളെ ഞായറാഴ്ച നിങ്ങൾക്ക് ബീച്ചിൽ നൂൽബന്ധമില്ലാതെ ഉല്ലസിക്കുന്ന ഒരു ന്യൂഡിസ്റ്റ് ആയിട്ട് കാണാം. നഗ്നതയിൽ ഇവർ സെക്സ് കാണുന്നില്ല. മനുഷ്യന്റെ അടിസ്ഥാന സൗന്ദര്യം അതാണെന്നും വസത്രങ്ങൾ അവ നശിപ്പിക്കയാണെന്നുമാണ് അവർ പറയുക'- എറിക്ക് ഹോം വ്യക്തമാക്കുന്നു.

വ്യക്തിസ്വാതന്ത്രത്തിന് ഏറ്റവും പ്രധാനം കൽപ്പിക്കുന്ന യൂറോപ്യൻ രാജ്യങ്ങളാവട്ടെ നഗ്നതാവാദികളെ അടിച്ചൊതുക്കാനോ ആട്ടിപ്പായിപ്പിക്കാനോ നിൽക്കാറില്ല. ചെക്ക് റിപ്പബ്ലിക്കും ജർമ്മനിയും ഫ്രാൻസും പോലുള്ള രാജ്യങ്ങൾ ബീച്ചിന്റെ ഒരു ഭാഗം അവർക്കായി മാറ്റിവെക്കുകയാണ് ചെയ്തത്. അങ്ങോട്ടുപോകുന്ന പൊതുജനങ്ങൾക്കായി വലിയ മുന്നറിയിപ്പ് ബോർഡും ഉണ്ടാകും. 'നിങ്ങൾ ഇവിടെ പുർണ്ണ നഗ്നരായ മനുഷ്യരെ കാണൻ സാധ്യതയുണ്ട്' എന്ന മുന്നറിയിപ്പാണത്!

പൊതുവേ സാമൂഹിക വരുദ്ധർ അല്ലെങ്കിലും അശാസത്രീയതയുടെ പേരിൽ പലപ്പോഴും ഇവർ വിമർശിക്കപ്പെടാറുണ്ട്. എച്ച് ഐ വിയും  എയ്ഡ്‌സ് രോഗവുമെല്ലാം
 കെട്ടുകഥയാണെന്ന് വിശ്വസിക്കുന്നവർ ഉണ്ട്. 'ഫക്ക് ഫോർ ഫോറെസ്റ്റ് ' എന്ന സംഘടനയുടെ ആൾക്കാർ  കാടിന് എല്ലാ രോഗങ്ങളും ശമിപ്പിക്കാനുള്ള കഴിവുണ്ടെന്ന് അവർ വിശ്വസിക്കുന്നു. ഇതുപോലുള്ള വിഡ്ഡിത്തങ്ങളാണ് കോവിഡ് കാലത്ത് വില്ലനാവുന്നത്. സർക്കാർ നടപടി കർശനമാക്കുന്നതുവരെ ഇവർ കോവിഡിനെ നിസ്സാരവത്ക്കരിച്ച്‌ കാണുകയായിരുന്നു.

കാർ സംസ്‌ക്കാരത്തിനെതിരെ നേക്കഡ് സൈക്കിൾ റാലി!

വിവിധ വിഷയങ്ങളിൽ നേക്കഡ് റാല നടത്തിയാണ് ന്യൂഡിസ്റ്റുകൾ യൂറോപ്പിൽ പേരെടുത്തത്. ഇത്തരം റാലികളിൽ നഗ്നതാവാദികൾ മാത്രമലല്ല പൊതുജനങ്ങളും ധാരാളം പങ്കെടുത്തു. കഴിഞ്ഞവർഷം ജൂൺ 7 ലണ്ടനിൽ നടന്ന നേക്കഡ് സൈക്കിൾ റെഡ് ശരിക്കും ഞെട്ടിച്ചിരുന്നു. നിയന്ത്രണമില്ലാതെ പെരുകി വരുന്ന കാർ സംസ്‌കാരത്തിനെതിരെയുള്ള വെല്ലുവിളി എന്ന നിലയിൽ നടത്തുന്ന ഈ റാലി ശരീരത്തെ കുറിച്ച് നാണിക്കാൻ പാടില്ലെന്ന ഉറക്കെയുള്ള പ്രഖ്യാപനം കൂടിയായിരുന്നു. ഇതിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങൽ നിന്നും ആയിരക്കണക്കിന് പേരായിരുന്നു ബ്രിട്ടന്റെ തലസ്ഥാനത്തേക്ക് ഒഴുകിയെത്തിയിരുന്നത്. റാലിയുടെ വിജയം ആഘോഷിക്കുന്നതിനായി ഇതിൽ പങ്കെടുത്തവരെല്ലാം ഒന്നിച്ച് കൂടി ഒരു പാർട്ടി നടത്തിയിരുന്നു.എന്നാൽ പാർട്ടിയിൽ പങ്കെടുക്കുന്നവരെല്ലാം വസ്ത്രം ധരിക്കണമെന്ന സംഘാടകർ നിഷ്‌കർഷിച്ചിരുന്നു.

ലണ്ടനിൽ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും അതേദിവസം വലിയ റാലികൾ നടന്നിരുന്നു. മെക്സിക്കോ സിറ്റിയിൽ ഡേ ഓഫ് ദി ഡെഡ് എന്ന് മുഖത്തെഴുതി വച്ചും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുഖം മൂടി വച്ചുമായിരുന്നു റാലിയിൽ പങ്കെടുത്തിരുന്നത്. സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനമെന്നതിലുപരി സുരക്ഷിതമായ സൈക്ലിംഗിനായുള്ള സുരക്ഷ വർധിപ്പിക്കണമെന്ന ആവശ്യവും ഇതിലൂടെ ഉയർത്തിക്കാണിക്കപ്പെട്ടിരുന്നു.ഫോസിൽ ഇന്ധനങ്ങൾ, കാർ സംസ്‌കാരം, എന്നിവയ്ക്കെതിരെയുള്ള എതിർപ്പും റാലിയിൽ ഉയർന്ന് വന്നിരുന്നു. സൈക്ലിസ്റ്റുകളുടെ അവകാശങ്ങൾ നേടിയെടുക്കാനുള്ള ആഹ്വാനവും റാലി ഉയർത്തുന്നുണ്ട്. നിരവധി പേർ നഗ്‌ന ശരീരം ഗ്ലിറ്ററുകളാൽ പൊതിഞ്ഞിരുന്നു.

ചിലർ ശരീരത്തിൽ സ്ലോഗനുകൾ പെയിന്റ് ചെയ്തായിരുന്നു പരിപാടിക്കെത്തിയിരുന്നത്. റോഡിൽ സൈക്ലിസ്റ്റുകൾ അടക്കമുള്ളവർക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്ന തരത്തിലുള്ള മുദ്രാവാക്യങ്ങൾ ചിലർ ശരീരത്തിൽ പെയിന്റ് ചെയ്ത് വച്ചിരുന്നു. ചിലർ സുതാര്യമായ പ്ലാസ്റ്റിക് പേപ്പർ ശരീരത്തിൽ ധരിച്ചായിരുന്നു റാലിക്കെത്തിയിരുന്നത്. പൂർണനഗ്‌നരായി സൈക്കിളോടിക്കുകയെന്നതാണിതിന്റെ ഡ്രസ് കോഡെങ്കിലും നിരവധി പേർ അർധനഗ്‌നരായും സൈക്കിളോടിക്കാനെത്തിയിരുന്നു.സൈക്ലിസ്റ്റുകളെ അനുകൂലിച്ചുള്ള സന്ദേശങ്ങൾക്ക് പുറമെ മാഞ്ചസ്റ്റർ ഭീകരാക്രമണത്തിൽ മരിച്ചവരെ ഓർമിക്കുന്നതും അവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതുമായ സന്ദേശങ്ങളും പലരും ഉയർത്തിയിരുന്നു. 2003ലെ സെക്ഷ്വൽ ഒഫെൻസസ് ആക്ട് നിലവിൽ വന്നതിന് ശേഷം ഇംഗ്ലണ്ടിൽ നഗ്‌നത നിയമവിരുദ്ധമല്ലെന്നാണ് പരിപാടിയുടെ സംഘാടകർ ന്യായീകരണമെന്നോണം പറയുന്നത്. നല്ലൊരു കാര്യത്തിലേക്ക് ശ്രദ്ധ തിരിക്കാനാണ് തങ്ങൾ നഗ്‌നതയെ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതെന്നും ഇവർ വിശദീകരിക്കുന്നു.ലോകമാകമാനമുള്ള എഴുപതോളം നഗരങ്ങളിൽ നഗ്‌ന സൈക്കിൾ ഓട്ടം കഴിഞ്ഞ വർഷം നടന്നിരുന്നു.

ഈവർഷവും ഇതേസമയത്ത് ന്യൂഡിസ്റ്റുകളുടെ ആഭിമുഖ്യത്തിൽ സൈക്കിൾ റാലി പ്ലാൻ ചെയ്തിട്ടുണ്ട്. പക്ഷേ കോവിഡിന്റെ പശ്ചാത്തലത്തിൽ അത് നടക്കുമോ എന്ന കണ്ടറിയണം.

നഗ്നത അനുവദിക്കാത്തതിനെതിരെ വൻ പ്രതിഷേധം

ന്യൂയോർക്കിൽ കഴിഞ്ഞ വർഷം ജൂൺ 2 ന് നടന്ന പ്രകടനം അമേരിക്കയെ ഞെട്ടിച്ചിരുന്നു. നൂറോളം പേർ നടുറോഡിൽ പൂർണനഗ്നരായി കിടന്ന് വേറിട്ട പ്രതിഷേധം ഒരുക്കിയത്. ഫേസ്‌ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും സെൻസർഷിപ്പ് നയങ്ങളിൽ പ്രതിഷേധിച്ച് ന്യൂയോർക്കിലെ ഫേസ്‌ബുക്ക് ഓഫീസിന് മുന്നിലാണ് നൂറോളം പേർ നഗ്‌നരായെത്തി പ്രതിഷേധിച്ചത്. കലാപരമായ നഗ്‌നത ഫേസ്‌ബുക്കും ഇൻസ്റ്റഗ്രാമും മറയ്ക്കുന്നു എന്ന കാരണത്താലാണ് നഗ്‌നരായി പ്രതിഷേധം നടത്തിയത്.#wethenipple/ വീ ദ നിപ്പിൾ എന്ന പേരിൽ അറിയപ്പെടുന്ന പ്രതിഷേധ സമരം അമേരിക്കൻ കലാകാരനായ സ്പെൻസർ ട്യൂണിക്കും നാഷണൽ കോഅലീഷൻ എഗെയ്ൻസ്റ്റ് സെൻസർഷിപ്പും (എൻസിഎസി) ചേർന്നാണ് സംഘടിപ്പിച്ചത്. രാവിലെ തന്നെ പ്രതിഷേധക്കാർ ഫേസ്‌ബുക്ക് ആസ്ഥാനത്തേക്കെത്തി. തുടർന്ന് പ്രതിഷേധക്കാർ റോഡിൽ നഗ്നരായി കിടന്ന് പ്രതിഷേധിച്ചു. മുലഞെട്ടിന്റെ ചിത്രം കൊണ്ട് സ്വന്തം സ്വകാര്യ ഭാഗങ്ങൾ മറച്ചുപിടിച്ചാണ് ഇവർ പ്രതിഷേധിച്ചത്.

ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമിന്റെ കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ് അനുസരിച്ച് നഗ്നത ഇൻസ്റ്റാഗ്രാമിൽ അനുവദിക്കില്ല. സമൂഹത്തിൽ ചിലയാളുകൾക്ക് അത്തരം ഉള്ളടക്കങ്ങൾ സ്വീകാര്യമല്ല എന്ന കാരണമാണ് ഫേസ്‌ബുക്ക് ചൂണ്ടിക്കാട്ടുന്നത്.അതേസമയം സമരങ്ങൾ, ബോധവൽക്കരണം, വിദ്യാഭ്യാസം, ആരോഗ്യരംഗം തുടങ്ങി പലകാരണങ്ങളാൽ നഗ്നത പങ്കുവെക്കപ്പെടുമെന്ന് തങ്ങൾ മനസിലാക്കുന്നുവെന്നും അത്തരം കാരണങ്ങൾ വ്യക്തമാണെങ്കിൽ ആ ഉള്ളടക്കങ്ങൾ അനുവദിക്കുമെന്നും ഫേസ്‌ബുക്കിന്റെ കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ് വ്യവസ്ഥകളിൽ പറയുന്നുണ്ട്.

മുലഞെട്ടുകൾ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളാണ് ഫേസ്‌ബുക്ക് അധികവും നിരോധിക്കുന്നത്. കലാപരമായി ചിത്രീകരിക്കുന്ന നഗ്ന ദൃശ്യങ്ങളും വീഡിയോകളും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ട്. അതേസമയം യഥാർത്ഥത്തിൽ അശ്ലീല സ്വഭാവമുള്ള ഉള്ളടക്കങ്ങൾ പലപ്പോഴും ഫേസ്‌ബുക്കിൽ വ്യാപകമായി പ്രചരിക്കാറുമുണ്ട്.'ഗ്രാബ് ദെം ബൈ ദ ബാലറ്റ്' എന്ന വനിതാ അവകാശ സംഘടനയും പ്രതിഷേധ സമരത്തിൽ പങ്കാളികളായി. ഫേസ്‌ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ് വഴി കലാപരമായ സ്ത്രീ നഗ്നത സെൻസർ ചെയ്യുന്നതിനെയാണ് തങ്ങൾ ചോദ്യം ചെയ്യുന്നതെന്ന് അവർ പറഞ്ഞു.

സ്ത്രീ ശരീരത്തിന്റെ പദവിയുമായി ബന്ധപ്പെട്ട് ഏറെ നാളുകളായി ശാക്തീകരണം നടത്തിവരുന്ന 'ഗ്രാബ് ദെം ബൈ ദ ബാലറ്റ്' 2020ലെ തിരഞ്ഞെടുപ്പ് സ്ത്രീകൾ ബഹിഷ്‌കരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നു. പ്രചാരണങ്ങളുടെ ഭാഗമായി ഫേസ്‌ബുക്കിൽ പങ്കുവെക്കുന്ന സ്ത്രീകളുടെ കലാപരമായ നഗ്നചിത്രങ്ങൾ ഫേസ്‌ബുക്ക് തുടർച്ചയായി നീക്കം ചെയ്യുന്നതാണ് ഇവർക്കിടയിൽ പ്രതിഷേധത്തിനിടയാക്കിയത്. മാതൃദിനത്തിന് വേണ്ടി തയ്യാറാക്കിയ ചിത്രവും ഈ രീതിയിൽ നീക്കം ചെയ്യപ്പെട്ടുവെന്ന് സംഘടനാ സ്ഥാപകയായ ഡൗൺ റോബേർട്ടസൺ പറഞ്ഞു.

നേക്കഡ് ബാറുകളും നേക്കഡ് ജോലിക്കാരും !

നഗ്നതാ ഗ്രൂപ്പുകൾ ഒരു തരംഗം ആയതൊടെ  ലണ്ടനിലെയും സ്പെയിനിലെയും പല ബാറുകളും പബ്ബുകളുമെല്ലാം നേക്കൾഡ് കൾച്ചറിലേക്ക് മാറുന്ന സംഭവങ്ങളും ഉണ്ടായി. ലണ്ടനിലെ ഏറ്റവും പഴയതും പ്രൗഢവുമായ ദ കോച്ച് ആൻഡ് ഹോഴ്‌സസ് പബ്ബ് ഈ രീതിയിലേക്ക് മാറിയത് വലിയ വാർത്തയായിരുന്നു. 187 വർഷം പഴക്കമുള്ള പബ്ബിൽ പോയി ഉല്ലസിക്കണമെങ്കിൽ
 പ്രവേശിക്കുംമുമ്പ് ഉടുതുണിയാകെ അഴിച്ചുവെക്കണം. പൂർണമായി നഗ്നരായിരുന്ന് മദ്യപിക്കാനുള്ള അവസരമാണ് കോച്ച് ആൻഡ് ഹോഴ്‌സസ് ഒരുക്കുന്നത്. പബ്ബിന്റെ പുതിയ
നിയമഭേദഗതിയെ അവിടുത്തെ പതിവുകാർ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്.

പബ് പ്രേമികളുടെ അവസാന വാക്ക് എന്നാണ് കോച്ച് ആൻഡ് ഹോഴ്‌സസ് അറിയപ്പെടുന്നത്. മികച്ച ഭക്ഷണവും സംഗീതവുമൊക്കെ ആസ്വദിക്കാൻ ഇവിടെ അവസരമുണ്ട്. സഹോ ഡിസ്ട്രിക്ടിന്റെ കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഈ പബ്ബ് ബ്രിട്ടനിലെതന്നെ ഏറ്റവും തിരക്കേറിയ പബ്ബായാണ് അറിയപ്പെടുന്നത്. പ്രൈവറ്റ് ഐ മാസികയിലുൾപ്പെടെ ഒട്ടേറ പ്രസിദ്ധീകരണങ്ങളിൽ കോച്ച് ആൻഡ് ഹോഴ്‌സസിന്റെ പ്രതാപം വർണിക്കപ്പെട്ടിട്ടുമുണ്ട്.അടുത്തിടെ പബ്ബിന് നൂഡിറ്റ്‌സ് ലൈസൻസ് കിട്ടിയതോടെയാണ് കോച്ച് ആൻഡ് ഹോഴ്‌സസ് പുതിയ മേഖലയിലേക്ക് കടന്നത്. നഗ്നതയിൽനിന്ന് ആനന്ദം തേടുക മാത്രമല്ല, എല്ലാവരും തുല്യരാണെന്ന സന്ദേശം പകർത്തുക കൂടിയാണ് ചെയ്യുന്നതെന്ന് പബ്ബ് ഉടമ അലസ്റ്റർ ചോട്ട് പറഞ്ഞു. പബ്ബിലെത്തുന്നവർക്ക് നഗ്നരാകുന്നതിന് പ്രാദേശിക കൗൺസിലിന്റെയും അനുമതി ലഭിച്ചിട്ടുള്ളതായി അദ്ദേഹം അറിയിച്ചു. അഡൽറ്റ് എന്റർടെയ്ന്മെന്റ് സ്ഥാപനങ്ങൾക്ക് ഇത്തരം അനുമതി ആവശ്യമാണ്.

പബ്ബിലെ ജീവനക്കാരും ഇവിടെയെത്തുന്നവരെപ്പോലെ നഗ്നരായിരിക്കും. നഗ്നരാകുന്നതിൽ വലിയ കാര്യമില്ലെന്നാണ് അലസ്റ്ററിന്റെ പക്ഷം. ഏറിയാൽ 20 മിനിറ്റിനപ്പുറം അതൊരു കാഴ്ചയേ അല്ലാതായി തീരുമെന്നും അദ്ദേഹം പറയുന്നു. നോർമൻ ബലോണിന്റെ ഉടമസ്ഥതിയിലായിരുന്ന പബ്ബ്, 2006-ലാണ് അലസ്റ്റർ ചോട്ടും ഗ്രെഗ് സ്റ്റിയുവർട്ടും മെലാനി ക്രൂഡിയും ചേർന്ന് വാങ്ങിയത്. തുടക്കത്തിലൊരു ന്യൂഡ് കലൻഡറാണ് പബ് പുറത്തിറക്കിയത്. ഇതേത്തുടർന്നാണ് ന്യൂഡ് പബ്ബ് എന്ന ആശയം ഉയർന്നുവന്നതും ലൈസൻസിനായി ശ്രമം തതുടങ്ങിയതും.

നേക്കഡ് സെർവൻസിനായുള്ള പരസ്യങ്ങളും ബ്രിട്ടനിൽ വർധിച്ചിട്ടുണ്ടെന്നാണ് പ്രമുഖ മാധ്യമമായ ഡെയിലിമെയിൽ ചൂണ്ടിക്കാട്ടുന്നത്.മാഞ്ചസ്റ്ററിലെ വാട്സ് ആപ്പ് ഗ്രൂപ്പിലാണ് നൂൽബന്ധമില്ലാതെ ജോലി ചെയ്യാൻ ആളെ ആവശ്യമുണ്ടെന്ന് കാട്ടി പരസ്യം വന്നത്.വീട് വൃത്തിയാക്കാൻ മണിക്കൂറിൽ 45000 രൂപ ശമ്പളമാണ് പറഞ്ഞിരിക്കുന്നത്. പരസ്യം നൽകിയവരെ തന്നെ അന്പരപ്പിക്കുന്ന പ്രതികരണമാണ് ഉണ്ടായത് . അപേക്ഷകരുടെ തള്ളിക്കയറ്റമായിരുന്നു. പ്രായം പതിനെട്ടിനും 20നുമിടയിൽ ഉള്ളവരാണ് കൂടുതലും അപേക്ഷകരായിട്ടുള്ളത്. അഭിമുഖം കഴിഞ്ഞ് സ്വഭാവശുദ്ധിയും പരിഗണിച്ചേ നിയമനം നൽകൂ.

വീടുകളിൽ ഒരു തരത്തിലുള്ള ശല്യങ്ങളും നേരിടേണ്ടി വരില്ലെന്നാണ് പരസ്യദാതാക്കൾ പറയുന്നത്. നൂൽ ബന്ധമില്ലാതെ ജോലി ചെയ്യുന്പോൾ ദൃശ്യങ്ങൾ വീട്ടുകാർ പകർത്തില്ല. വ്യവസ്ഥകൾ ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കും.വീടിന് പുറത്ത് ജോലി ചെയ്യേണ്ടതില്ല. നഗ്നതാവാദികൾ രണ്ട് വർഷം മുന്പ് ലണ്ടനിൽ തുടങ്ങിയതാണ് നൂൽബന്ധമില്ലാത്ത ജോലി. മറ്റിടങ്ങളിലേക്ക് ഇത് വേഗം തന്നെ വ്യാപിച്ചു. ഒരു കൂട്ടർ ഇതിനെ വിമർശിക്കുമ്പോൾ ഇതിൽ ലൈംഗികതയുടെ കണിക പോലുമില്ലെന്നാണ് നഗ്നതാവാദികൾ വാദിക്കുന്നത്.

ഈ രീതിയിൽ സാമൂഹിക മേഖലകളിലേക്ക് കയറി വരുന്നതിനിടെയാണ് ഇടിത്തീപോലെ കോവിഡ് എത്തുന്നത്. സോഷ്യൽ ഡിസ്റ്റൻസിങ്ങിന് ഏറ്റവും വിഘാതമായ സംഘടനകളെ ഓരോ രാഷ്വ്രും സുക്ഷ്മമായി പഠിച്ചുവരികയാണ്. അടങ്ങി നിന്നില്ലെങ്കിൽ അകത്താവും എന്ന വ്യക്തമായ സൂചനയാണ് യുഎസും, സ്വീഡീനും, ചെക്ക് റിപ്പബ്ലിക്കും
 ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങൾ ഈ പ്രതിസംസ്‌ക്കാരവാദികളോട്‌ പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP