Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബലേകോട്ട് ആക്രമണത്തിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട വക്താവ് ടോം വടക്കൻ; ആൾക്കൂട്ടത്തിൽ അപമാനിച്ചവരെ തിരിച്ചെടുത്തതിന്റെ പേരിൽ ശിവസേനയിൽ ചേർന്ന തീപ്പൊരി നേതാവ് പ്രിയങ്ക ചതുർവേദി; ഏവരെയും ഞെട്ടിച്ച് കാലുമാറിയ ജ്യോതിരാദിത്യ സിന്ധ്യ; ഷഹീൻ ബാഗ് സമരനായകൻ ഷഹസാദ് അലിയും കാവിക്കൊടി പിടിച്ചു; ഒടുവിൽ പ്രസംഗങ്ങളിൽ സംഘപരിവാറിനെ അടിച്ചിരുത്താറുള്ള ഖുശ്‌ബുവും ബിജെപിയിൽ; അമിത്ഷായുടെ ചാണക്യ തന്ത്രങ്ങളിൽ കോൺഗ്രസ് ഇല്ലാതാവുന്നോ?

ബലേകോട്ട് ആക്രമണത്തിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട വക്താവ് ടോം വടക്കൻ; ആൾക്കൂട്ടത്തിൽ അപമാനിച്ചവരെ തിരിച്ചെടുത്തതിന്റെ പേരിൽ ശിവസേനയിൽ ചേർന്ന തീപ്പൊരി നേതാവ് പ്രിയങ്ക ചതുർവേദി; ഏവരെയും ഞെട്ടിച്ച് കാലുമാറിയ ജ്യോതിരാദിത്യ സിന്ധ്യ; ഷഹീൻ ബാഗ് സമരനായകൻ ഷഹസാദ് അലിയും കാവിക്കൊടി പിടിച്ചു; ഒടുവിൽ പ്രസംഗങ്ങളിൽ സംഘപരിവാറിനെ അടിച്ചിരുത്താറുള്ള ഖുശ്‌ബുവും ബിജെപിയിൽ; അമിത്ഷായുടെ ചാണക്യ തന്ത്രങ്ങളിൽ കോൺഗ്രസ് ഇല്ലാതാവുന്നോ?

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സംഘപരിവാറിന്റെ കുടത്ത വിമർശകയും ചാനൽ ചർച്ചകളിലെയും പൊതുസമ്മേനങ്ങളിലെയും വർഗീയ വിരുദ്ധ തീപ്പന്തവുമായ ഖുശ്‌ബുവും ഒടുവിൽ കാവിക്കൊടിയിൽ അഭയം പ്രാപിക്കയാണ്. ഈ വർഷം തന്നെ ബിജെപിയിലേക്ക് കൂറുമാറിയെത്തുന്ന മൂന്നാമത്തെ നേതാവാണ് ഖുശ്‌ബു. ജ്യോതിരാദിത്യ സിന്ധ്യ, പ്രിയങ്ക ചതുർവേദി, ടോംവടക്കൻ, ഖുശ്‌ബു, സോഷ്യൽ ആക്റ്റിവിസ്റ്റ് ഷഹസാദ് അലി,.... കടുത്ത കടുത്ത ഫാസിസ്റ്റ്-ഹിന്ദുത്വ വിരുദ്ധത പറഞ്ഞിരുന്ന ഇവർ ഒക്കെ ഇന്ന് ആ പ്രത്യയശാസ്ത്രത്തിന്റെ കീഴിലുള്ള പാർട്ടികളിൽ ആണ്.

ഇതിൽ കോൺഗ്രസ് മുൻ വക്താവും മഹാരാഷ്ട്രയിലെ തീപ്പൊരിയുമായ പ്രിയങ്ക ചതുർവേദി ശിവസേനയിലേക്കാണ് കൂടുമാറിയത് എന്നു മാത്രം. ഇതുമാത്രമല്ല എൻഡിടിവിയുടെ റിപ്പോർട്ട് അനുസരിച്ച് ഈ വർഷം വിവിധ പ്രാദേശിക നേതാക്കൾ ഉൾപ്പെടെ ആയിരങ്ങളാണ് ബിജെപിയിലേക്ക് മറ്റ് പാർട്ടികളിൽനിന്ന് കാലുമാറിയെത്തിയത്. ബംഗാളിൽ പലയിടത്തും സിപിഎം പാർട്ടി ഓഫീസുകളും ലോക്കൽ സെക്രട്ടറിയും അടക്കം ഒന്നടങ്കം ബിജെപിയിലേക്ക് മുമ്പേതന്നെ മാറിയിരുന്നു. അതുകൊണ്ടുതന്നെ ആർക്കും ഫാസിസ്റ്റ് വിരുദ്ധ പേരാളികൾ എന്നൊന്നും അഭിമാനിക്കാൻ കഴിയില്ല.

ഇനിയങ്ങോട്ട് വരുന്നത് മോദി തരംഗമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് കോൺഗ്രസിൽനിന്ന് നേതാക്കൾ കൂട്ടമായി ബിജെപിയിലേക്ക് എത്തുന്നത്. നമ്മുടെ അബ്ദുല്ലക്കുട്ടി ഇത് മുൻപേ തിരിച്ചറിഞ്ഞുവെന്ന് മാത്രം. ഇപ്പോൾ ആന്ധ്രയിൽ ജഗ്മോഹൻ റെഡ്ഡിയും ബിജെപിയോട് അടുക്കുകയാണ്. അതേസമയം കൃത്യമായി നേതൃത്വം പോലുമില്ലാതെ കോൺഗ്രസ് അടിമുടി ഉലഞ്ഞ് അവസ്ഥയിലാണ്. പല നേതാക്കൾക്കും പ്രാദേശികമായ അക്കോമഡേഷൻ പ്രശ്നവും സീറ്റും തന്നെയാണ് പ്രധാനം. എന്നാൽ അമിത്ഷായെപ്പോലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു രാഷ്ട്രീയ ചാണക്യൻ കോൺഗ്രസിന് ഇല്ലാതെപോയി.

ഇപ്പോൾ കർഷക സമരത്തിന്റെ പേരിൽ അകാലിദൾ എൻഡിഎയിൽനിന്ന് വിട്ടിട്ടും അത് മുതലെടുക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. അതുപോലെ ബീഹാറിൽ നിതീഷ്‌കുമാറുമായി ഇടയുന്ന ബിജെപിനേതാക്കൾ ചിരാഗ പാസ്വാന്റെ പാർട്ടിയിൽ ചേക്കേറുകയാണ്. ഭരണ വിരുദ്ധ വികാരവും ബീഹാറിൽ ഉണ്ട്. പക്ഷേ ഇത് മുതലെടുക്കാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ല. ഈ രീതിയിൽ മോദി ഭരണം തുടർന്നാൽ മൂന്നാലു വർഷത്തിനുശേഷം എത്ര കോൺഗ്രസ് നേതാക്കൾ ബാക്കിയുണ്ടാവും എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

കോൺഗ്രസിൽ കുടുംബാധിപത്യമെന്ന് ടോം വടക്കൻ

2019 മാർച്ച് 14ന് കോൺഗ്രസ് വക്താവായിരുന്ന ടോം വടക്കൻ ബിജെപിയിലേക്ക് കാലുമാറിയത്. കോൺഗ്രസ്സിലെ കുടുംബാധിപത്യം തന്നെ മടിപ്പിച്ചെന്നും ടോംവടക്കൻ മാധ്യമങ്ങളോട് പ്രതികരിച്ചു.ബാലാകോട്ട് ആക്രമണത്തിന് ശേഷം ഇന്ത്യൻ സേനയെ ചോദ്യം ചെയ്തുകൊണ്ടുള്ള കോൺഗ്രസ് നിലപാടിനോട് യോജിക്കാനാവില്ലെന്നും പ്രധാനമന്ത്രിയുടെ വികസന അജണ്ടയോട് യോജിപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിൽ നിന്നാണ് അംഗത്വം ടോം വടക്കൻ അംഗത്വം സ്വീകരിച്ചത്. ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ടോം വടക്കൻ മുൻ എഐസിസി സെക്രട്ടറിയാണ്. അടുത്തകാലത്തായി സജീവ കോൺഗ്രസ് പ്രവർത്തനത്തിൽ നിന്ന് അദ്ദേഹം വിട്ടു നിൽക്കുകയായിരുന്നു. പക്ഷേ വടക്കന്റെ യഥാർഥ പ്രശ്നം സീറ്റ് ആയിരുന്നു. അത് മനസ്സിലാക്കി അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ഒരു ട്രബിൾ ഷൂട്ടർ കോൺഗ്രസിന് ഇല്ലാതെ പോയി. വടക്കന് ജനകീയ അടിത്തറ ഒന്നും ഉണ്ടായിരുന്നില്ല എന്നത് വേറെ കാര്യം.

പ്രിയങ്ക പാർട്ടി വിട്ടത് അപമാന ഭീതിയിൽ

2019 ഏപ്രിൽ 19നാണ് കോൺഗ്രസ് വക്താവും മഹാരാഷ്ട്രയിലെ തീപ്പൊരി നേതാവും ചാനൽ ഡിബേറ്ററുംമൊക്കെയായ പ്രിയങ്കാ ചതുർവേദി പാർട്ടി വിട്ടത്. ഉത്തർപ്രദേശിൽ തന്നെ അപമാനിച്ച പാർട്ടി പ്രവർത്തകരെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചാണ് പ്രിയങ്ക രാജിവച്ചത്. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രിയങ്ക അതിശക്തമായി ട്വിറ്ററിൽ പ്രതികരിച്ചിരുന്നു. കടുത്ത ഹിന്ദുത്വ വിമർശകയായ അവർ ശിവസേനയിലാണ് ചേർന്നത്. സേനയാവട്ടെ അവരെ അർഹിക്കുന്ന രീതിയിൽ പരിഗണിക്കുകയും എംപി ആക്കുകയും ചെയ്തിട്ടുണ്ട്.

പാർട്ടി നടപടിയിൽ അതൃപ്തി രേഖപ്പെടുത്തി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് പ്രിയങ്ക കത്തയിരുന്നു. . തന്റെ സേവനം കോൺഗ്രസ് പാർട്ടിക്ക് വിലമതിക്കുന്നില്ലെന്നു കഴിഞ്ഞ കുറച്ചു ദിവസം കൊണ്ടു മനസിലായെന്നും യാത്രയുടെ അവസാനമെത്തിയെന്നും പ്രിയങ്ക കത്തിൽ കുറിച്ചിട്ടുണ്ട്. കൂടുതൽ കാലം ഇനി പാർട്ടിയിൽ തുടർന്നാൽ ആത്മാഭിമാനത്തിനും അന്തസിനും ക്ഷതമേൽക്കുമെന്നും അവർ വ്യക്തമാക്കി.

കോൺഗ്രസിനു വേണ്ടി വിയർപ്പും ചോരയും ഒഴുക്കിയവരെക്കാൾ 'വൃത്തികെട്ട ഗുണ്ടകൾ'ക്ക് ഇപ്പോൾ പാർട്ടിയിൽ പ്രാമുഖ്യം ലഭിക്കുന്നതിൽ അതിയായ സങ്കടമുണ്ട്. പാർട്ടിക്കു വേണ്ടി നിരവധി പ്രശ്‌നങ്ങളാണ് നേരിടേണ്ടിവന്നത്. എന്നാൽ പാർട്ടിക്കുള്ളിൽ എന്നെ അപമാനിച്ചവർ യാതൊരു നടപടിയും കൂടാതെ തടിതപ്പുന്നത് ദൗർഭാഗ്യകരമാണ്.'' - എന്ന പ്രിയങ്കയുടെ ട്വീറ്റ് ഏറെ വിവാദമായിരുന്നു. ഉത്തർപ്രദേശിൽ മഥുരയിൽ വച്ച് പ്രിയങ്കയോട് അപമര്യാദയായി പെരുമാറിയ ചില നേതാക്കളെ കഴിഞ്ഞ ദിവസം സംസ്ഥാന നേതൃത്വം സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ യാതൊരു നടപടിയും കൂടാതെ ഇവരെ തിരിച്ചെടുത്തു. ഇതിൽ മനംനൊന്താണ് പാർട്ടി വിടാൻ പ്രിയങ്ക തീരുമാനിച്ചത്.

മഥുരയിൽ റഫാൽ സംബന്ധിച്ച് വാർത്താ സമ്മേളനം നടത്തുന്നതിനിടെയാണ് പ്രാദേശിക നേതാക്കൾ പ്രിയങ്കയോട് അപമര്യാദയായി പെരുമാറിയത്. ഇതിൽ ഒരാൾ കോൺഗ്രസ് സ്ഥാനാർത്ഥിയാണെന്നും റിപ്പോർട്ടുണ്ട്. ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ജോതിരാദിത്യ സിന്ധ്യയുടെ പിന്തുണയോടെയാണ് നേതാക്കളെ തിരിച്ചെടുത്തതെന്നാണ് ആരോപണം. ഈ നടപടിയിലുള്ള അതൃപ്തി പ്രിയങ്ക മുതിർന്ന നേതാക്കളെ അറിയിച്ചിരുന്നു.

ഞെട്ടിച്ച് ജ്യോതിരാദിത്യ സിന്ധ്യ

കോൺഗ്രസിന്റെ അവഗണനയുണ്ടാക്കിയ മറ്റൊരു പ്രതിസന്ധിയാണ് ജോതിരാദിത്യ സിൻഹയെന്ന യുവനേതാവിനെ നഷ്ടപ്പെടുത്തിയത്. 2220 മാർച്ച് 11 അദ്ദേഹംബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയിൽ നിന്ന് പാർട്ടി അംഗത്വം സിന്ധ്യ സ്വീകരിച്ചു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളൊന്നും മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിന് പാലിക്കാനിയില്ലെന്ന് സിന്ധ്യ പറഞ്ഞു. ഇതോടെ മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാറും പ്രതിസന്ധിയിൽ ആയിരുന്നു. അച്ഛൻ മാധവറാവു സിന്ധ്യ വിമാനപകടത്തിൽ മരിച്ചതാണ് ജ്യോതിരാദിത്യസിന്ധ്യയുടെ രാഷ്ട്രീയപ്രവേശത്തിനു വഴിതുറന്നത്.

രാഹുൽഗാന്ധിയുടെ ഉറ്റതോഴനായിരുന്ന സിന്ധ്യ എഐസിസി അധ്യക്ഷസ്ഥാനത്തേക്കുപോലും പരിഗണിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ലോക്സഭയിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി ഉപനേതാവിന്റെ സ്ഥാനം ജ്യോതിരാദിത്യക്ക് നൽകാൻ സോണിയ തയ്യാറായില്ല. പിസിസി അധ്യക്ഷപദവിയും ജ്യോതിരാദിത്യക്ക് നിഷേധിച്ചു. ഇതൊക്കെയായിരുന്നു പ്രകോപനം. അല്ലാതെ ആശയപരമായ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. ഇപ്പോൾ ഖുശ്‌ബുവിന്റെ പ്രശ്നവും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചത് തന്നെയാണ്.

ഷഹീൻ ബാഗ് സമരനയാകൻ ഷഹസാദ് അലിയും ബിജെപിയിൽ

ഇക്കഴിഞ്ഞ ആഗസ്്ററ് 16 സാക്ഷ്യം വഹിച്ചത് അത്യപുർവമായ ഒരു രാഷ്ട്രീയ കാഴ്ചക്കായിരുന്നു. ഹീൻ ബാഗ് സമരനായകൻ ഷഹസാദ് അലിയും മറ്റുള്ളവരും ബിജെപിയിൽ ചേർന്നപ്പോൾ മതേര രാഷ്ട്രീയക്കാരുടെ കണ്ണ് തള്ളുകയായിരുന്നു.ഡൽഹി ബിജെപി അധ്യക്ഷൻ ആദേഷ് ഗുപ്ത, നേതാവ് ശ്യാം ജാജു എന്നിവരുടെ സാന്നിധ്യത്തിൽ ഷഹസാദ് അലി പറഞ്ഞു, ''ബിജെപി ഞങ്ങളുടെ ശത്രുവാണെന്ന് കരുതുന്ന ഞങ്ങളുടെ സമുദായത്തിലെ തെറ്റുകൾ തെളിയിക്കാനാണ് ഞാൻ ബിജെപിയിൽ ചേർന്നത്. പൗരത്വ ഭേദഗതി നിയമത്തിന്റെ (സിഎഎ) ആശങ്കകളെക്കുറിച്ച് ഞങ്ങൾ അവരോടൊപ്പം ഇരിക്കും.''അതേസമയം, എല്ലാ മുസ്ലിം സഹോദരന്മാരെയും വികസനത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ പാർട്ടി ആഗ്രഹിക്കുന്നുവെന്ന് ദൽഡി ബിജെപി പ്രസിഡന്റ് ആദേഷ് ഗുപ്ത പറഞ്ഞു.

'ഇന്ന് നൂറുകണക്കിന് മുസ്ലിം സഹോദരന്മാർ മുസ്ലീങ്ങളുമായി വിവേചനമില്ലെന്ന് മനസിലാക്കിയ ശേഷം പാർട്ടിയിൽ ചേർന്നിട്ടുണ്ട്, അവരെ വികസനത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പ്രധാനമന്ത്രിയുടെ നടപടികൾ നിരീക്ഷിച്ച് പാർട്ടിയിൽ ചേർന്ന എല്ലാ സ്ത്രീകളെയും അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മുത്തലാഖ് വിഷയത്തിൽ നരേന്ദ്ര മോദി എടുത്ത നിലപാട് സ്ത്രീകൾക്ക് അനുകൂലമാണ്'- ആദേഷ് ഗുപ്ത പറഞ്ഞു.

തങ്ങളുടെ ദേശീയത ആരും തെളിയിക്കേണ്ടതില്ലെന്ന് ഓരോ മുസ്ലീമും അറിഞ്ഞതായി ബിജെപി നേതാവ് ശ്യാം ജാജു പറഞ്ഞു.'സിഎഎയെക്കുറിച്ച് സംസാരിച്ചപ്പോൾ, ചില രാഷ്ട്രീയ പാർട്ടികൾ മുസ്ലിം സമുദായത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു, പക്ഷേ ഇപ്പോൾ രാജ്യത്തെ എല്ലാ മുസ്ലിംകളും ഒന്നും തെളിയിക്കേണ്ട ആവശ്യമില്ലെന്ന് മനസ്സിലാക്കിയിട്ടുണ്ട്. അവരുടെ വോട്ടവകാശവും ദേശീയതയും ആരും പറിച്ചെടുക്കില്ല. തിരിച്ചറിഞ്ഞ ശേഷം ഈ പാർട്ടിയിലൂടെ മാത്രമേ അവർക്ക് നീതി ലഭിക്കുകയുള്ളൂവെന്ന് ഷഹീൻ ബാഗിൽ പ്രതിഷേധത്തിൽ പങ്കെടുത്ത ധാരാളം മുസ്ലിംകൾ ഇന്ന് പാർട്ടിയിൽ ചേർന്നിട്ടുണ്ട്, ''ജാജു പറഞ്ഞു. ഈ രീതിയിൽ എതിരാളികളെപ്പോലും ആകർഷിച്ച് ബിജെപി മുന്നേറുമ്പോൾ വ്യക്തമായ പദ്ധതികൾ ഇല്ലാതെ കോൺഗ്രസ് തപ്പിത്തടയുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP