Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പെൺകുട്ടികളുടെ മുഖത്ത് പ്രസിഡന്റ് തലോടിയാൽ അത് അവളെ വെപ്പാട്ടിയാക്കുന്നതിനുള്ള അടയാളം; തടവിലിട്ട് പീഡിപ്പിച്ചത് നൂറുകണക്കിന് സ്‌കൂൾ കുട്ടികളെ; പമേല ബോർഡിസിന് ഒപ്പം കഴിഞ്ഞത് രാത്രിയൊന്നിന് പതിനായിരം പൗണ്ട് നൽകി; ആട്ടിടയന്റെ മകനായി കൊടിയ ദാരിദ്രത്തിൽ ജനിച്ച് ലിബിയയുടെ ഭരണം പിടിച്ച് ശത കോടീശ്വരനായി; ഇസ്ലാമിക സോഷ്യലിസ്റ്റിൽനിന്ന് ബാല പീഡകനായ സേഛ്വാധിപതിയിലേക്ക്; സെക്‌സ് സൈക്കോ ലീഡർ എന്നറിയപ്പെട്ട കേണൽ ഗദ്ദാഫിയുടെ കഥ

പെൺകുട്ടികളുടെ മുഖത്ത് പ്രസിഡന്റ് തലോടിയാൽ അത് അവളെ വെപ്പാട്ടിയാക്കുന്നതിനുള്ള അടയാളം; തടവിലിട്ട് പീഡിപ്പിച്ചത് നൂറുകണക്കിന് സ്‌കൂൾ കുട്ടികളെ; പമേല ബോർഡിസിന് ഒപ്പം കഴിഞ്ഞത് രാത്രിയൊന്നിന് പതിനായിരം പൗണ്ട് നൽകി; ആട്ടിടയന്റെ മകനായി കൊടിയ ദാരിദ്രത്തിൽ ജനിച്ച് ലിബിയയുടെ ഭരണം പിടിച്ച് ശത കോടീശ്വരനായി; ഇസ്ലാമിക സോഷ്യലിസ്റ്റിൽനിന്ന് ബാല പീഡകനായ സേഛ്വാധിപതിയിലേക്ക്; സെക്‌സ് സൈക്കോ ലീഡർ എന്നറിയപ്പെട്ട കേണൽ ഗദ്ദാഫിയുടെ കഥ

എം മാധവദാസ്

ഴുപതുകളിലും എൺപതുകളിലുമൊക്കെ കേരളത്തിലെ മുക്കിലും മൂലയിലും പോലും അറിയപ്പെട്ട പേരായിരുന്നു ലിബിയൻ പ്രസഡന്റ് മുഅമ്മർ അൽ ഗദ്ദാഫിയുടേത്. അമേരിക്കക്കും സാമ്രാജ്യത്വത്തിനും എതിരെയുള്ള പോരാട്ടത്തിലെ മുന്നണിപ്പോരാളിയായി വിലയിരുത്തപ്പെട്ടതിനാൽ മാർക്സിസ്റ്റുകാർക്കും സ്വത്വവാദികൾക്കും ഇസ്ലാമിസ്റ്റുകൾക്കും ഒരുപോലെ പ്രിയപ്പെട്ട നേതാവ് ആയിരുന്നു അദ്ദേഹം. യാസർ അറാഫാത്ത് എന്ന് കുട്ടികൾക്ക് പേരിടുംപോലെ, 80കളിൽ ഫാഷനായിരുന്നു കേരളത്തിലെ കുട്ടികൾക്ക് ഗദ്ദാഫിയെന്ന് പേരിടലും! പക്ഷേ കാലം എത്ര നിർദയമായാണ് ഇമേജുകളെ പൊളിക്കുക എന്ന് നോക്കുക. 80 കളിലെ ഹീറോ 90കൾ എത്തിയപ്പോൾ അർധവില്ലനും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തിയപ്പോൾ കൊടും വില്ലനുമായി. 2011ൽ സ്വന്തം ജനത തല്ലിക്കൊന്ന് ഒടായിൽ എറിഞ്ഞ ഗദ്ദാഫിയുടെ മൃതദേഹവും കൃത്യമായ ഒരു രാഷ്ട്രീയ ചിത്രമായിരുന്നു.

ഒരു കാലത്ത് അമേരിക്കയുടെ ഒന്നാം നമ്പർ ശത്രുവും 'പശ്ചിമേഷ്യയിലെ പേപ്പട്ടി'യുമായിരുന്നു ഗദ്ദാഫി. രണ്ടു വിശേഷണങ്ങളും അദ്ദേഹത്തിന് ചാർത്തിക്കൊടുത്തത് ഗദ്ദാഫിയെയും ബ്രെഷ്‌നേവിനെയും ഫിദൽ കാസ്‌ട്രോയെയും 'അവിശുദ്ധ ത്രീത്വ'മായി കണ്ട യുഎസ് മുൻ പ്രസിഡന്റ് റൊണാൾഡ് റീഗനായിരുന്നു. ഒരു പാട് വിശേഷങ്ങൾ ഉണ്ട് ഈ നേതാവിന്. മരുഭൂമിയിലെ കറുക്കൻ, ലോകത്തിലെ ഏറ്റവും വലിയ കിറുക്കൻ നേതാവ്, അങ്ങനെ പോകുന്നു. സെക്സ് സൈക്കോ ലീഡർ എന്നും മറ്റൊരു വിശേഷണം. ഇതാണ് പാശ്ചാത്യമാധ്യമങ്ങളിൽ ഏറ്റവും പ്രചാരത്തിൽ ഉള്ളതും.

മുതലാളിത്തത്തിനും സോഷ്യലിസത്തിനും ബദലായി ഗദ്ദാഫി ആവിഷ്‌കരിച്ച പ്രത്യയശാസ്ത്രത്തിന് ഇസ്ലാമിക സോഷ്യലിസം എന്ന വിശേഷണം ലഭിച്ചു. രാഷ്ട്രീയപ്പാർട്ടികളില്ലാതെ, തൊഴിലാളി സംഘടനകളില്ലാതെ ജനങ്ങളാൽ നേരിട്ടു ഭരിക്കപ്പെടുന്ന ജനകീയ ജനാധിപത്യമാണിതെന്ന് അദ്ദേഹം അവകാശപ്പെട്ടു. അങ്ങനെ ജനക്കൂട്ടത്തിന്റെ രാഷ്ട്രം എന്നർഥം വരുന്ന ജമാഹിരിയ എന്ന സംവിധാനം 1977-ൽ നിലവിൽ വന്നു. തന്റെ തത്ത്വസംഹിതകൾ 'ഹരിതപുസ്തകം' എന്ന പേരിൽ അദ്ദേഹം ക്രോഡീകരിച്ചു.വൈദേശിക ഇടപെടലുകളെ ഗദ്ദാഫി എതിർത്തു. വിദേശികളെ നാടുകടത്തി.ഈ നടപടികൾ ആയിരുന്നു കേരളത്തിലടക്കം വൻ കൈയടി നേടിക്കൊടുത്തത്. പക്ഷേ ഇതൊക്കെ വെറും പുറം പൂച്ച് മാത്രമായിരുന്നു. ലോകം കണ്ട ഏറ്റവും വലിയ ക്രൂരമ്മാരിൽ ഒരാളും, സെക്സ് മാനിയാക്കും, അഴിമതി വീരനും, ആഗോള ഇസ്ലാമിക തീവ്രാവാദത്തിന്റെ ഫണ്ട് റെയസ്റുമായിരുന്നു ഇദ്ദേഹമെന്ന് പിന്നീട് വെളിപ്പെട്ടു.

ഗദ്ദാഫി ഭരണം വിണിട്ട് പത്തുവർഷം ആകാനിരിക്കവേ, ആ നേതാവിന് കുറിച്ച് പുറത്തുവരുന്ന വിവരങ്ങളും ഞെട്ടിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും വലിയ ലൈംഗിക അരാജകവാദിയായ ഭരണാധികാരിയെന്നാണ് ചനാൽ ഫോർ ഒരു ഡോക്യമെന്റിയിൽ ഗദ്ദാഫിയെ വിശേഷിപ്പിച്ചത്. ഗദ്ദാഫിയുടെ കിങ്കരന്മാർ സ്‌ക്ളുകളിൽനിന്ന് തട്ടിക്കൊണ്ടുപോയി അഞ്ചുആറും വർഷം തടവിലിട്ട് പീഡിപ്പിച്ച പതിനാലും പതിനഞ്ചു വയസ്സുള്ള ലൈംഗക അടിമകളുടെ ജീവിതമാണ് ഡോക്യുമെന്ററി വരച്ചു കാട്ടുന്നത്. നേരത്തെ തന്നെ ഉയർന്ന ഗദ്ദാഫിയുടെ കുത്തഴിഞ്ഞ ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള പുസ്തങ്ങളിൽ വന്ന വാർത്തകൾ, വിദേശമാധ്യമങ്ങളുടെ പ്രൊപ്പഗൻഡയല്ലെന്നും ഈ ഡോക്യുമെന്റി തെളിയിക്കുന്നു.

ഗദ്ദാഫിയുടെ സെക്സ് ചേംബർ

1969 തൊട്ട് 2011 ഒക്ടോബർ 20 -ന് വിമതരാൽ കൊല്ലപ്പെടും വരെ ഗദ്ദാഫി അക്ഷരാർത്ഥത്തിൽ ലിബിയയിൽ നടത്തിയത് സമ്പൂർണമായ സ്വേച്ഛാധിപത്യം തന്നെയായിരുന്നു. എണ്ണപ്പാടങ്ങളിൽ നിന്ന് ലഭിച്ചിരുന്ന വരുമാനം തന്റെ വ്യക്തിപരമായ ധൂർത്തുകൾക്കായി അയാൾ ചെലവിട്ടു.സുപ്രസിദ്ധ ഫ്രഞ്ച് ജേർണലിസ്റ്റ് ആയ ആനിക്ക് കോജീൻ എഴുതിയ ''ഏമററമളശ' െഒമൃലാ: ഠവല ടീേൃ്യ ീള മ ഥീൗിഴ ണീാമി മിറ വേല മയൗലെ ീള ജീംലൃ ശി ഘശയ്യമ' എന്ന പുസ്തകത്തിൽ ഗദ്ദാഫിയുടെ ലീലാവിലാസങ്ങളെപ്പറ്റിയുള്ള വിശദമായ വർണ്ണനകൾ ഉണ്ട്. കടുത്ത ലൈംഗികാസക്തി ഉണ്ടായിരുന്ന ഗദ്ദാഫിയുടെ കാമപൂരണത്തിനായി ലിബിയയിലെ സ്‌കൂളുകളിലും കോളേജുകളിലും മറ്റു സ്ഥാപനങ്ങളിലും നിന്ന് കാണാൻ സൗന്ദര്യമുള്ള നൂറുകണക്കിന് യുവതികളെ തട്ടിക്കൊണ്ടു പോയതിന്റെയും ഗദ്ദാഫിയുടെ ലൈംഗിക അടിമകൾ ആക്കി മാറ്റിയതിന്റെയും വിസ്തരിച്ചുള്ള വിവരങ്ങൾ ഈ പുസ്തകത്തിലുണ്ട്. ഇവരിൽ പലരെയും മൂന്നും നാലും വർഷത്തോളം ഗദ്ദാഫിയുടെ കൊട്ടാരത്തിലെ മുറികളിൽ അടച്ചിട്ട് നിരന്തരം പീഡനങ്ങൾക്കു വിധേയരാക്കിയിരുന്നു. ഇവയായിരുന്നു ഗദ്ദാഫിയുടെ സെക്സ് ചേംബർ എന്ന് അറിയപ്പെട്ടിരുന്നത്.

തന്റെ ഇരകളെ പീഡിപ്പിക്കുകയും, ശാരീരികമായി ഉപദ്രവിക്കുകയും, അവരെ അപമാനിക്കുകയും ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്ന ഒരു സൈക്കോ ആയിരുന്നു ഗദ്ദാഫി എന്നാണ് ആനിക്കിന്റെ പുസ്തകം പറയുന്നത്. ടെലിവിഷൻ അവതാരകർ, വിദേശ നയതന്ത്ര പ്രതിനിധികളുടെ ഭാര്യമാർ എന്നിവരെ സമ്മാനങ്ങൾ കൊടുത്ത് വശത്താക്കാനുള്ള ശ്രമങ്ങളും ഗദ്ദാഫി നടത്തിയിരുന്നത്രെ. സ്‌കൂളുകളിലും മറ്റും സന്ദർശനത്തിന് പോകുമ്പോൾ, അവിടെ കാണുന്ന കുട്ടികളെപ്പോലും അയാൾ കണ്ണുവച്ചിരുന്നു. തനിക്ക് ബൊക്കെ കൊണ്ടുതരുന്ന പെൺകുട്ടിയുടെ തലയിൽ ഗദ്ദാഫി വാത്സല്യത്തോടെ തഴുകുന്നതുപോലും, 'ഇവളെ എനിക്ക് വേണം' എന്ന് അനുയായികൾക്ക് നൽകുന്ന സിഗ്നലായിരുന്നു അന്ന്.

അപ്പപ്പോഴത്തെ ആവശ്യങ്ങൾക്ക് കൊണ്ടുവന്നിരുന്ന പുതിയ പെൺകുട്ടികൾക്ക് പുറമെ ഗാലിനെ എന്നുപേരായ ഒരു ഉക്രെയിനിയൻ നഴ്‌സിനെയും ഗദ്ദാഫി സ്ഥിരമായി പരിപാലിച്ചു പോന്നിരുന്നു.ഗദ്ദാഫിയുടെ തടവറയിൽ കഴിഞ്ഞ പെൺകുട്ടികളുമായി ഫ്രഞ്ച് പത്രമായ ലാ മോണ്ടേയുടെ റിപ്പോർട്ടർ അനിക് കൊജീൻ നടത്തിയ അഭിമുഖങ്ങളാണ് പുസ്തകമായി ഇറങ്ങിയത്.

കാപ്പികുടിക്കുമ്പോൾ പോലും സെക്സിൽ ഏർപ്പെട്ടു

കുട്ടികളെ ദിവസത്തിൽ പലതവണ റേപ്പ് ചെയതു. കത്തെഴുതുമ്പോഴും കാപ്പികുടിക്കുമ്പോൾപോലും അയാൾ കുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് ഇരകൾ പറയുന്നതായി കൊജീൻ എഴുയിയിട്ടുണ്ട്. പതിനഞ്ചുവയസ്സുള്ളപ്പോഴാണ് സോഹറായ എന്ന പെൺകുട്ടിയെ ഗദ്ദാഫിയുടെ ടാലന്റ് സ്‌കൗട്ട് സംഘം തട്ടിക്കൊണ്ടുവന്നത്. സ്‌കൂൾ സന്ദർശനത്തിന് എത്തിയ ഗദ്ദാഫിക്ക് പൂച്ചെണ്ട് കൊടുക്കാൻ നിയോഗിക്കപ്പെട്ടവളായിരുന്നു സൊറായ. തുടർന്് ഗദ്ദാഫിയുടെ പിടിയിലാണ ഈ പെൺകുട്ടി നിരവധി തവണ റേപ്പ് ചെയ്യപ്പെട്ടു. 2004ൽ ഗദ്ദാഫിയുുടെ പിടിയിലായ സൊറായക്ക് അഞ്ചുവർഷത്തോളം കഠിനമായ പീഡനങ്ങളാണ് എൽക്കേണ്ടി വന്നത്. ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചാൽ ശക്തമായ ശാരീരിക പീഡനങ്ങൾ എൽക്കേണ്ടിവരും.

സ്വന്തം സഹോദരനെ വിട്ടുകിട്ടുന്നതിന് വേണ്ടിയാണ് ഹൗദ എന്ന 18കാരി ഗദ്ദാഫിയുടെ പിടിയിൽ അകപ്പെടുന്നത്. സഹോദരനെ മോചിപ്പിക്കുന്നതിന് പകരം ഗദ്ദാഫി ആവശ്യപ്പെട്ടത് അവളുടെ ശരീരം ആയിരുന്നു. തുടർന്നുള്ള അഞ്ചുവർഷം ഭീകരമായ അനുഭവങ്ങളാണ് തന്നെ കാത്തിരുന്നതെന്ന് ഹൗദ കൊജീന് നൽകയിയ അഭിമുഖത്തിൽ പറയുന്നു. പല കൂട്ടികളെയും അടിവസ്ത്രങ്ങൾ ധരിക്കാൻ മാത്രമാണ് ഇയാൾ അനുവദിച്ചിരുന്നത്. അശ്ളീല സിനിമകാണാൻ ഇവരെയല്ലാം നിർബന്ധിക്കും. സെക്സ് എജുക്കേഷൻ എന്നാണ് ഇതിന് പറഞ്ഞിരുന്നത്. ഗദ്ദാഫിയുടെ മരണ ശേഷം ഇവർ നാടിനും വീടും ഭാരമായി തീർന്നു. ലൈംഗിക അടിമകൾ ആയിരുന്നതിനാൽ ആരും ഇവരെ വിവാഹം കഴിച്ചില്ല. തന്റെ ജീവിതത്തിലെ ഏറ്റവും വേദനാ ജനകമായ അനുഭവം എന്നാണ് കൊജീൻ ഈ അഭിമുഖത്തെ വിശേഷിപ്പിച്ചത്. പുരുഷന്മാരെ അനുസരിപ്പിക്കാൻ ഗദ്ദാഫി കണ്ടെത്തിയ ഏറ്റവും നല്ല മാർഗം കൂടിയായിരുന്നു അവരുടെ ഭാര്യമാരെയും കുട്ടികളെയും ഉപദ്രവിക്കൽ.

ചാനൽ ഫോർ തയ്യാററാക്കിയ ഡോക്യമെന്റിയിലും ഇത്തരം വിവരങ്ങൾ അക്കമിട്ട് നിരത്തിയിരുന്നു. കുട്ടികളെ ഗദ്ദാഫി ലൈംഗിക പീഡനത്തിന് ഇരയാക്കും മുന്് പരിശോധന നടത്തിയിരുന്നു മുറികളും സംവിധാനങ്ങളുമടക്കം ചിത്രീകരിച്ചിട്ടുണ്ട്. കുട്ടികൾക്ക് എന്തെന്തങ്കിലും ലൈംഗിക രോഗങ്ങൾ ഉണ്ടോലെന്ന് അറിയാനാണ് വിദഗ്ധ ഡോക്ടർമാരുടെ നേൃത്വത്തിൽ പരിശോധന നടത്തുന്നത്. സ്‌കൂളുകളിൽ നിന്നും കൗമാരക്കാരായ വിദ്യാഥിനികളെ പടികൂടുന്നത് സർവീസസ് ഗ്രൂപ്പ് എന്നറിയപ്പെട്ടിരുന്ന ഗദ്ദാഫിയുടെ കിങ്കരന്മാർ ആണ്. പെൺകുട്ടികളെ തിരഞ്ഞെടുക്കാനാണ് ഗദ്ദാഫിയുടെ സ്‌കൂൾ സന്ദർശനം നടത്തിയിരുന്നത്. കുട്ടിയുടെ മുഖത്ത് തട്ടുന്നതോ തടവുന്നതോ ആണത്രേ, സർവീസ്സ് ഗ്രൂപ്പിനുള്ള രഹസ്യ കോഡ്. ഗദ്ദാഫി പെൺകുട്ടിയെ തലോടിയാൽ അതിനർഥം ആകുട്ടി അയാൾക്ക് അടിമയായി എന്ന് മാത്രമാണ്.

രാത്രിയൊന്നിന് പതിനായിരം പൗണ്ട് നൽകിയ പമേല ബോർഡിസിന് ഒപ്പം

ബുദ്ധിജീവിയും തത്ത്വജ്ഞാനിയുമായി സ്വയം കരുതിയിരുന്ന ഗദ്ദാഫി സഫാരി സ്യൂട്ടുകളുടെ ആരാധകനായിരുന്നു. ദിവസത്തിൽ പലവട്ടം വസ്ത്രം മാറി. സുന്ദരമായ വസ്തുക്കളോടും സുന്ദരിമാരോടും അദ്ദേഹത്തിന് പ്രിയമായിരുന്നെന്ന് പരിചാരികമാരായിരുന്ന നഴ്‌സുമാർ പിന്നീട് സാക്ഷ്യപ്പെടുത്തി.

പമേല ബോർഡസ് എന്ന പമേല ചൗധരി സിങ് 1982 -ലെ മിസ് ഇന്ത്യ പട്ടം നേടിയ മോഡൽ ആണ്. 1988-89 കാലത്ത് യുകെയിലെ ഏറ്റവും അധികം പ്രതിഫലം പറ്റിയിരുന്ന ഹൈ ക്‌ളാസ് എക്‌സോർട്ടുകളിൽ ഒരാളായിരുന്ന പമേല, രാത്രിയൊന്നിന് പതിനായിരം പൗണ്ട് പ്രതിഫലം പാർട്ടി തന്റെ സേവനങ്ങൾ ഗദ്ദാഫിക്കും ലഭ്യമാക്കി എന്നത് അന്നത്തെ ലണ്ടൻ വാനിറ്റി സർക്യൂട്ടിൽ പ്രചരിച്ചിരുന്ന ഗോസിപ്പുകളിൽ ഒന്നായിരുന്നു.ഇറ്റലി സന്ദർശിച്ചപ്പോൾ, തന്റെ പ്രസംഗം അറബിയിലേക്ക് പരിഭാഷപ്പെടുത്താൻ 200 ഇറ്റാലിയൻ സുന്ദരികളെ മോഡലിങ് ഏജൻസിക്ക് പണം നൽകിയാണ് അദ്ദേഹം വരുത്തിയത്. ലോകത്ത് എവിടെപോയലും നക്ഷത്രവേശ്യകൾ അദ്ദേഹത്തിന് ചുറ്റം വട്ടമിട്ട് പറക്കും. പക്ഷേ മരണഭീതിയുള്ളതുകൊണ്ട് കർശനമായ പരിശോധനക്ക് ശേഷമാണ് അവരെയൊക്കെ അകത്തുകയറ്റിയിരുന്നത്. ലോകത്തില ഏറ്റവും വിലപ്പെട്ട വെപ്പാട്ടിമാരെയാക്കെ അനുഭവിച്ചിട്ടുണ്ടെന്ന് വീമ്പ് പറയാനും അദ്ദേഹത്തിന് യാതൊരു മടിയും ഉണ്ടായിരുന്നില്ലെന്ന് ബിബിസി ചൂണ്ടിക്കാട്ടുന്നു.

മുഖത്ത് പ്രായം വീഴ്‌ത്തിയ ചുളിവുകളോടെ സ്വന്തം ജനത്തിന് മുമ്പിൽ പ്രത്യക്ഷപ്പെടാതിരിക്കാൻ 1995-ൽ അദ്ദേഹം പ്ലാസ്റ്റിക് സർജറിക്ക് വിധേയനായി.ഗദ്ദാഫി പോകുന്നിടത്തെല്ലാം കൂടെ കൊണ്ട് നടന്നിരുന്ന ബോഡിഗാർഡുമാരുടെ ഒരു സംഘമുണ്ടായിരുന്നു. ആമസോണിയൻ ഗാർഡ്‌സ് എന്നറിയപ്പെട്ടിരുന്ന ആ സംഘത്തിലെ നാല്പതോളം പേരും സ്ത്രീകളായിരുന്നു. 1998 -ൽ ഗദ്ദാഫിക്ക് നേരെ ഭീകരവാദി ആക്രമണം ഉണ്ടായപ്പോൾ സ്വന്തം ജീവൻ ബലികൊടുത്ത് ഗദ്ദാഫിയെ രക്ഷിച്ചത് അവരുടെ ചീഫ് ആയിരുന്ന ആയിഷ എന്ന കമാൻഡോ ആയിരുന്നു. സ്ത്രീ കമാൻഡോകൾ ചുറ്റും ഉണ്ടെങ്കിൽ താൻ പുരുഷന്മാർ സംരക്ഷിക്കുന്നതിനേക്കാൾ സുരക്ഷിതനാവും എന്നായിരുന്നു ഗദ്ദാഫിയുടെ വിശ്വാസം.

ലിബിയയിലെ കമാൻഡോ അക്കാദമിയിൽ ആയോധനകലകളിൽ പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് ഇവർ ഗദ്ദാഫിയുടെ അംഗരക്ഷകരാവുന്നത്. എന്നാൽ, 2011 ഒക്ടോബർ 20 -ന് ഗദ്ദാഫിയെ ലിബിയയിലെ വിമതരുടെ സൈന്യം പിടികൂടിയപ്പോൾ , വളരെ അപകടകാരികൾ എന്നറിയപ്പെട്ടിരുന്ന ഈ വനിതാ പോരാളികളിൽ ആരും തന്നെ ഗദ്ദാഫിയുടെ രക്ഷക്കെത്തിയില്ല എന്നതും വേറെ കാര്യം.

ലിഫ്റ്റ് ഭയം; എവിടെ ചെന്നാലും ടെന്റടിച്ച് താമസം

ഭൂതാവിഷ്ടനെ പോലുള്ള സംസാരവും പെരുമാറ്റവും പശ്ചാത്യ മാധ്യമലോകത്ത് ഗദ്ദാഫിക്ക് പല വിശേഷണങ്ങളും ചാർത്തിക്കൊടുത്തു. കടുത്ത വിഷാദ രോഗിയും സ്‌കിസോഫ്രീനിയ, മെഗാലോമാനിയ എന്നീ മാനസിക അസ്വാസ്ഥ്യങ്ങളും ബാധിച്ചയാളാണ് ഗദ്ദാഫിയെന്ന് അവ എഴുതിക്കൊണ്ടിരുന്നു. കാമ്പുള്ളതും ഇല്ലാത്തതുമായി കഥകൾ ഗദ്ദാഫിയെ കുറിച്ചു പ്രചരിച്ചു. ലിഫ്റ്റിൽ കയറാൻ പേടിയായിരുന്ന അദ്ദേഹത്തിന്. ബഹുനിലക്കെട്ടിടങ്ങളിൽ താമസിക്കാൻ ഇഷ്ടമില്ലാതിരുന്ന ഗദ്ദാഫി, എവിടെച്ചെന്നാലും തന്റെ പേഴ്സണൽ ബുള്ളറ്റ് പ്രൂഫ് ടെന്റടിച്ചാണ് താമസിച്ചിരുന്നത്. ഈ ടെന്റുകളിൽ വെച്ചുതന്നെയാണ് അയാൾ പുതുതായി തട്ടിക്കൊണ്ടു വന്നിരുന്ന സ്‌കൂൾ വിദ്യാർത്ഥിനികൾ അടക്കമുള്ള പെൺകുട്ടികളെ ക്രൂരബലാത്സംഗങ്ങൾക്ക് വിധേയരാക്കിയിരുന്നതും. ഈ ടെന്റ് കൊണ്ടുവരാൻ വേണ്ടി മാത്രം ലക്ഷക്കണക്കിന് രൂപയാണ് സർക്കാർ ഖജനാവിൽനിന്ന് ചെലവിട്ടിരുന്നത്. വെള്ളത്തിന് മീതെ പറക്കാനോ എട്ടു മണിക്കൂറിലധികം വിമാനത്തിൽ യാത്ര ചെയ്യാനോ അദ്ദേഹം കൂട്ടാക്കിയിരുന്നില്ല. കെട്ടിടങ്ങളുടെ താഴത്തെ നിലയിൽ മാത്രമേ അദ്ദേഹം താമസിച്ചിരുന്നുള്ളൂ. 35 പടികളിലധികം കയറിയിരുന്നുമില്ല. ഭക്ഷ്യവിഷബാധ ഭയന്ന് എല്ലാം ആദ്യം മറ്റൊരു സംഘം രുചിച്ചശേഷം മാത്രമേ ഗദ്ദാഫിക്ക് കൊടുക്കാറുണ്ടായിരുന്നുള്ളൂ.

ആയുധങ്ങൾ വാങ്ങിക്കൂട്ടാനും രഹസ്യതാവളങ്ങൾ നിർമ്മിക്കാനുമാണ് സമ്പത്തിൽ ഭൂരിഭാഗവും ചെലവഴിച്ചത്. ആഡംബര വീടുകളും ഹോളിവുഡ് നിക്ഷേപവും അമേരിക്കൻ പോപ് താരങ്ങൾക്കൊപ്പമുള്ള സ്വകാര്യ പാർട്ടികളുമായി ഖദ്ദാഫിയുടെ ബന്ധുക്കൾ ജീവിതം ആഘോഷമാക്കി. അപ്പോൾ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളും ദാരിദ്ര്യത്തിലായിരുന്നു. ലോകം കണ്ടതിൽ വെച്ച് ഏറ്റവും വിചിത്രസ്വഭാവമുള്ള ഭരണാധികാരിയായിരുന്നു ഗദ്ദാഫി. ആഡംബര ജീവിതത്തിന് സമ്പത്ത് ഭൂരിഭാഗം ചെലവഴിച്ചെങ്കിലും രാജ്യമെമ്പാടും വിശാലമായ റോഡുകൾ നിർമ്മിക്കുകയും അടിസ്ഥാന സൗകര്യമൊരുക്കുകയും ചെയ്തു. വനിതകളുടെ സുരക്ഷാസേനയായിരുന്നു ഗദ്ദാഫിയുടെ ഏറ്റവും ശ്രദ്ധേയമായ വലയം. രണ്ടു ഭാര്യമാരിലായി എട്ടു മക്കളുണ്ടായിരുന്നു ഗദ്ദാഫിക്ക്. രാജ്യത്തെ സമ്പത്തിന്റെ നല്ലൊരു ഭാഗം ഗദ്ദാഫിയും കുടുംബവും സ്വന്തക്കാരും കൈയടക്കി.

ഭാര്യമാർ രണ്ടുണ്ടായിരുന്നു ഗദ്ദാഫിക്ക്. ഫാത്തിമയും സഫിയയും. ഫാത്തിമയിൽ ഒരു മകൻ മുഹമ്മദ്. ലിബിയ കലുഷിതമായപ്പോൾ നാടുവിട്ടു ഇദ്ദേഹം. സഫിയയിൽ ഏഴ് മക്കൾ. സയിഫ് അൽ ഇസ്ലാം, സാദി, മുതാസിം, ഹാനിബാൾ, സയിഫ് അൽ-അറബ്, ഖമിസ്, ആയിഷ. സയിഫ് കൊല്ലപ്പെട്ടു. ഹാനിബാളും സാദിയും ആയിഷയും നാടുവിട്ടു. സഫിയയും ലിബിയയിലില്ല. മുതാസിം വിമതസേനയുടെ പിടിയിലാണ്. മിലാദ് എന്ന ഒരു ദത്തുപുത്രനും ഗദ്ദാഫിക്കുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് വിവരമില്ല.

ആട്ടിടയന്റെ മകൻ എന്ന് പരിഹസിക്കപ്പെട്ട ബാല്യം

1942 -ലാണ് ഒരു ആട്ടിടയന്റെ മകനായി കൊടിയ ദാരിദ്രത്തിലാണ് ലിബിയയുടെ പടിഞ്ഞാറൻ പട്ടണങ്ങളിൽ ഒന്നായ സിർത്തെയിൽ ഗദ്ദാഫി ജനിക്കുന്നത്. ഇറ്റാലിയൻ, ബ്രിട്ടീഷ്, ഫ്രഞ്ച് അധിനിവേശങ്ങളിലൂടെ കടന്നു പോയ ഒരു ബാല്യമായിരുന്നു ഗദ്ദാഫിയുടേത്. 1951 -ൽ യുഎൻ, 'ലിബിയ' എന്ന സ്വതന്ത്ര രാഷ്ട്രത്തിന് അംഗീകാരം നൽകുമ്പോൾ ഗദ്ദാഫിക്ക് ഒമ്പതുവയസ്സു മാത്രമാണ് പ്രായം.

തുടക്കത്തിൽ മതപഠനം മാത്രമായിരുന്നു എങ്കിലും, താമസിയാതെ ഗദ്ദാഫി ഔപചാരിക വിദ്യാഭ്യാസത്തിനായി ഒരു എലിമെന്ററി സ്‌കൂളിൽ ചേരുന്നു. മിടുക്കനായ ഒരു വിദ്യാർത്ഥിയായിരുന്ന മുഅമ്മർ വെറും നാലുകൊല്ലം കൊണ്ട് ആറു ഗ്രേഡുകൾ താണ്ടുന്നു. അക്കാലത്ത് പ്രദേശത്തെ ഒരു പള്ളിയിലായിരുന്നു ഗദ്ദാഫിയുടെ അന്തിയുറക്കം. നാടോടിഗോത്രത്തിൽ പെട്ട ആളായിരുന്നു എന്നതിന്റെ പേരിൽ സ്‌കൂളിൽ ഗദ്ദാഫി പരിഹസിക്കപ്പെട്ടിരുന്നു എങ്കിലും, താമസിയാതെ തന്റെ അക്കാദമിക മികവുകൊണ്ട് അതേ സ്‌കൂളിലെ മറ്റുള്ള നാടോടിഗോത്രവിദ്യാർത്ഥികളുടെ 'ആക്ഷൻ ഹീറോ' ആയി ഗദ്ദാഫി മാറി.

സ്‌കൂൾ പഠനകാലം മധ്യപൂർവേഷ്യയിലെ രാഷ്ട്രീയ ചലനങ്ങളിലേക്കും ഗദ്ദാഫിയുടെ ശ്രദ്ധ തിരിച്ചു. കെയ്‌റോയിൽ നിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന 'വോയ്‌സ് ഓഫ് ദ അറബ്‌സ്' എന്ന പത്രം അന്നത്തെ പ്രധാന സംഭവങ്ങളെ എല്ലാം യഥാസമയം ഗദ്ദാഫിയിലേക്ക് എത്തിച്ചു. 1948 -ൽ അറബ്-ഇസ്രയേൽ യുദ്ധം, 1952 -ലെ ഈജിപ്ഷ്യൻ വിപ്ലവം എന്നിവയെപ്പറ്റി ഗദ്ദാഫി പത്രങ്ങളിലൂടെ അറിഞ്ഞു. അന്ന് അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിന്റെ തലവൻ ഗമാൽ അബ്ദുൽ നാസർ, 'സയണിസത്തിനും, പാശ്ചാത്യൻ കൊളോണിയലിസത്തിനും ഒക്കെ എതിരായി അറബ് ദേശീയത' എന്ന സങ്കൽപം ഉയർത്തിക്കൊണ്ടു വന്ന കാലമാണ്. നാസർ തന്റെ പുസ്തകമായ 'ഫിലോസഫി ഓഫ് റെവല്യൂഷനി'ൽ എങ്ങനെ ഒരു സൈനിക വിപ്ലവം സംഘടിപ്പിക്കണം എന്നത് വിശദമായി പ്രതിപാദിച്ചിരുന്നു. അത് ഗദ്ദാഫിയെ അന്ന് ഏറെ സ്വാധീനിച്ചിരുന്നു.

ലിബിയയുടെ അധികാരം പിടിച്ചത് വെറും 27ാം വയസ്സിൽ

ബെൻഗസ്സി സർവകലാശാലയിൽ കുറച്ചുകാലം ചരിത്രം പഠിച്ച ശേഷം ഗദ്ദാഫി പാതിവഴിയെ പഠിത്തം നിർത്തി, സൈനിക പരിശീലനത്തിന് ചേരുന്നു. പട്ടാളപരിശീലനത്തിനിടയിൽ തന്നെ ഗദ്ദാഫിയിൽ അറബ് ദേശീയതാ വാദത്തിന്റെ തീവ്രത ഏറി വന്നു. ബെൻഗസ്സിയിലെ റോയൽ മിലിട്ടറി അക്കാദമിയിലെ ബ്രിട്ടീഷ് ട്രെയിനർമാരുമായി ഗദ്ദാഫി താമസിയാതെ തെറ്റി. ഇംഗ്ലീഷിൽ സംസാരിക്കാൻ പോലും ഗദ്ദാഫി വിസമ്മതിച്ചു. ആ ട്രെയിനർമാർ ഗദ്ദാഫിക്കുമേൽ 'അനുസരണക്കുറവ്' ചുമത്തി അയാളുടെ കോഴ്സ് സർട്ടിഫിക്കറ്റിൽ ചുവന്ന മഷിക്ക് വരഞ്ഞിട്ടും അയാൾ പട്ടാളത്തിലേക്ക് കമ്മീഷൻ ചെയ്യപ്പെട്ടു. ക്യാപ്റ്റൻ ആയി. ലിബിയൻ സിഗ്നൽ കോർപ്സിന്റെ ഭാഗമായി. ഗദ്ദാഫിയുടെ ബാച്ചിൽ ലിബിയൻ പട്ടാളത്തിന്റെ ഭാഗമായ ഓഫീസർമാരിൽ പലരും വിപ്ലവം സ്വപ്നം കണ്ടിരുന്നവരായിരുന്നു. അവർക്കൊപ്പം ചേർന്ന് ഗദ്ദാഫി തുടങ്ങിയ പ്രസ്ഥാനമാണ് ഫ്രീ ഓഫീസേഴ്‌സ് മൂവ്മെന്റ്. ഏറെക്കാലം അത് അണ്ടർഗ്രൗണ്ട് ആയി സമ്മേളിച്ചു, വിപ്ലവത്തിന് കോപ്പുകൂട്ടി.

അന്ന് ലിബിയ ഭരിച്ചിരുന്ന ഇദ്രിസ് രാജാവിന്റെ ജനപ്രീതി ഇടിഞ്ഞുനിന്ന കാലമായിരുന്നു അത്. 1969 സെപ്റ്റംബർ ഒന്നിന്, രാജാവ് തുർക്കി-ഗ്രീസ് സന്ദർശനത്തിനും തിരുമ്മു ചികിത്സക്കുമായി വിദേശത്തായിരുന്ന തക്കം പാർത്ത് ഗദ്ദാഫിയും സഹ വിപ്ലവകാരികളും ചേർന്ന് രാജഭരണത്തെ ലിബിയയിൽ നിന്ന് തൂത്തുനീക്കി. രാജ്യത്ത് അവശേഷിച്ചിരുന്ന രാജാവിന്റെ ബന്ധുക്കളും മറ്റും ഗദ്ദാഫിയെ ഭയന്ന് ഒരക്ഷരം മിണ്ടിയില്ല. അങ്ങനെ രക്തരൂഷിതമല്ലാത്ത ഒരു വിപ്ലവത്തിലൂടെ ഗദ്ദാഫി രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്തു. രാജാവ് തിരികെ വരാതെ ഗ്രീസ് വഴി ഈജിപ്തിലെത്തി അവിടെ അഭയം തേടി.

ഇസ്ലാമും സോഷ്യലിസവും ചേർത്ത് പുതിയ പ്രത്യയശാസ്ത്രം

ഇസ്ലാമിക യാഥാസ്ഥിതിക വാദവും, വിപ്ലവാത്മക സോഷ്യലിസവും, അറബ് ദേശീയതാവാദവും സമാസമം ചേർത്തുകൊണ്ട് ഗദ്ദാഫി ലിബിയയിൽ സ്ഥാപിച്ചെടുത്തത്, പാശ്ചാത്യവിരുദ്ധമായ ഒരു സ്വേച്ഛാധിപത്യ ഭരണവ്യവസ്ഥയായിരുന്നു. സ്ഥാനമേറ്റ് അധികം വൈകാതെ തന്നെ കേണൽ ഗദ്ദാഫി രാജ്യത്തെ അമേരിക്കൻ, ബ്രിട്ടീഷ് സൈനിക ബേസുകൾ അവസാനിപ്പിച്ചു. ഇറ്റാലിയൻ, യഹൂദ പാരമ്പര്യമുണ്ടായിരുന്ന സകല ലിബിയൻ പൗരന്മാരെയും കഴുത്തിന് പിടിച്ച് പുറന്തള്ളി. അത്രയും കാലം വൈദേശിക ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ലിബിയയിലെ എണ്ണപ്പാടങ്ങളുടെ നിയന്ത്രണം നേരിട്ട് ഏറ്റെടുത്തു. മദ്യവും, മദിരാക്ഷിയും, ചൂതാട്ടവുമെല്ലാം നിരോധിച്ചുകൊണ്ടുള്ള കർശനമായ ഇസ്ലാമിക നിയമങ്ങൾ രാജ്യത്ത് നടപ്പിൽ വരുത്തി. എന്നാൽ, അതേ സമയം, സ്ത്രീകളുടെ ശാക്തീകരണത്തിനും വിദ്യാഭ്യാസത്തിനും വേണ്ട നടപടികളും, രാജ്യത്ത് വികസനം ഉണ്ടാകാൻ വേണ്ട പദ്ധതികളും വിഭാവനം ചെയ്തു. അറബ് സമൂഹത്തോട് അടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഈജിപ്തിനെയും മറ്റും അടുത്ത സഖ്യകക്ഷികൾ ആക്കാൻ ശ്രമിച്ചു എങ്കിലും, അവർ ഇസ്രയേലിനോട് ശത്രുത പുലർത്താൻ വിസമ്മതിച്ചതോടെ ഗദ്ദാഫി അവരിൽ നിന്ന് അകന്നു.

എൺപതുകളിൽ ആഫ്രിക്കയിലും മിഡിൽ ഈസ്റ്റിലും നടന്ന നിരവധി തീവ്രവാദപ്രവർത്തനങ്ങൾക്ക് ഗദ്ദാഫി തന്റെ എണ്ണപ്പണം പ്രയോജനപ്പെടുത്തി. ഫലസ്തീനിലെ ഗറില്ലപ്പോരാളികൾ, ഫിലിപ്പീൻസിലെ മുസ്ലിം വിമതർ, ഐറിഷ് റിപ്പബ്ലിക്കൻ ആർമി എന്നിങ്ങനെ പലരെയും ഗദ്ദാഫി ഫണ്ട് ചെയ്തു. യൂറോപ്പിൽ നടന്ന പല ഭീകരാക്രമണങ്ങളുടെയും പിന്നിൽ ഗദ്ദാഫിയുടെ പണമായിരുന്നു എന്ന് പാശ്ചാത്യ രാഷ്ട്രങ്ങൾ ആരോപിച്ചു. പശ്ചിമ ജർമനിയിൽ നടന്ന ഒരു ബോംബാക്രമണത്തിനുള്ള പ്രത്യാക്രമണം എന്ന പേരിൽ 1986 -ൽ അമേരിക്ക ട്രിപ്പോളിയിൽ ബോംബിട്ടു. 1988 -ലെ ലോക്കർബി വിമാന ബോംബിങ്ങും ഗദ്ദാഫിയുടെ പേർക്കാണ് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടത്.

ലോക്കർബിയിലൂടെ സ്വയം കുഴികുത്തി

അമേരിക്കയുമായി സ്ഥിരമായി ഗദ്ദാഫി ഇടഞ്ഞിരുന്നു. ഈ കാരണത്താൽ ഇദ്ദേഹം ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടു. 1986-ൽ ബർലിനിലെ ഒരു നിശാക്ലബ്ലിൽ നടന്ന ബോബാക്രമണത്തിൽ ലിബിയയാണ് പ്രവർത്തിച്ചതെന്ന് അമേരിക്ക ആരോപണം നടത്തി. ഇതിനു പ്രതികാരമെന്ന വണ്ണം അമേരിക്കൻ വിമാനങ്ങൾ ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയിലും രണ്ടാമത്തെ വൻനഗരമായ ബെൻഗസ്സിയിലും ബോംബിട്ടു. ഖദ്ദാഫിയെ ലക്ഷ്യമിട്ടു നടത്തിയ ഈ ആക്രമണത്തിൽ ഗദ്ദാഫിയുടെ ദത്തുപുത്രിയടക്കം 35 പേർ മരണമടഞ്ഞു.

ഇതിന്റെ തുടർച്ചയെന്നവണ്ണം 1988 ഡിസംബർ 21-ന് ബ്രിട്ടനിലെ ലോക്കർബിക്കു മുകളിൽ അമേരിക്കയുടെ ഒരു യാത്രാവിമാനം തകരുകയും ഈ സംഭവം ഖദ്ദാഫി അമേരിക്കക്കു തിരിച്ചടിനൽകിയതായും കരുതപ്പെടുന്നു. 270 അമേരിക്കൻ യാത്രികരാണ് ഇവിടെ കൊല്ലപ്പെട്ടു. ഇതാണ് സത്യത്തിൽ ഗദ്ദാഫയുടെ കുഴി കുത്തിയത്. ഇതിനു കാരണക്കാരായ ഇന്റലിജൻസ് ഉദ്യോഗസ്ഥരെ വിചാരണയ്ക്കായി വിട്ടുകൊടുക്കാൻ ഗദ്ദാഫി തയ്യാറാകാത്തതിനാൽ ലിബിയയ്ക്കെതിരെ യു.എൻ. ഉപരോധം ഏർപ്പെടുത്തി. ഈ സ്ഥിതി മൂലം ലിബിയയുടെ സാമ്പത്തിക സ്ഥിതി താറുമാറായി. തന്മൂലം ഗദ്ദാഫി ഒത്തുതീർപ്പിനു നിർബന്ധിതനാകുകയും ഉദ്യോഗസ്ഥരെ വിചാരണക്കായി വിട്ടുകൊടുക്കുകയും ചെയ്തു. വിചാരണയിൽ ഒരാളെ ജീവപര്യന്തം തടവിനും വിധിക്കുകയും മറ്റേയാളെ വെറുതെ വിടുകയും ചെയ്തു. എന്നാൽ 2009-ൽ ജീവകാരുണ്യപരമായ കാരണത്താൽ ബ്രിട്ടൺ ശിക്ഷിക്കപ്പെട്ടയാളെ വിട്ടയച്ചു.

ഈ സംഭവത്തോടെയാണ് ഗദ്ദാഫിയും പാശ്ചാത്യലോകവും തമ്മിൽ അനുരഞ്ജനശ്രമം ആരംഭിച്ചത്. വിമാനദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കായി നഷ്ടപരിഹാരം നൽകാൻ ഗദ്ദാഫി സമ്മതിച്ചു. ലോക്കർബി വിമാനാക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുക്കുകയും അതോടൊപ്പം അമേരിക്കയുടെ ശ്രമഫലമായി അണ്വായുധനിർമ്മാണങ്ങളിൽ നിന്നും പിന്തിരിയാനും ഗദ്ദാഫി തയ്യാറായി. ഈ സംഭവങ്ങൾ അമേരിക്കയ്ക്ക് അത്യധികം സന്തോഷം ഉളവാക്കി. ഇതോടെ അമേരിക്കയും ലിബിയയും തമ്മിൽ നയതന്ത്രബന്ധം പുനഃസ്ഥാപിക്കപ്പെട്ടു. ഇതിനു ശേഷമാണ് ഗദ്ദാഫി ആദ്യമായി 2009-ൽ അമേരിക്ക സന്ദർശിച്ചത്. യുഎൻ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുവാനായാണ് അദ്ദേഹം അമേരിക്കയിൽ പ്രവേശിച്ചത്്

ലിബിയയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് അൽ ഖ്വെയ്ദയാണെന്ന് ഗദ്ദാഫി പലവട്ടം ആരോപിച്ചിരുന്നു. ലിബിയയിലെ എണ്ണ നിക്ഷേപത്തെ നിയന്ത്രിക്കാൻ ചില ഗൂഢതന്ത്രങ്ങളും നടക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപണങ്ങളിൽ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ തന്റെ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നതിനെക്കുറിച്ച് ഐക്യരാഷ്ട്ര സഭയ്ക്ക് അന്വേഷണം നടത്താമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കൂടാതെ യുദ്ധമോ കലാപങ്ങളോ ഇല്ലാതെ ഭരണഘടനാപരമായ നിയമ വ്യതിയാനങ്ങൾ വരുത്തുവാൻ സന്നദ്ധനാണ് എന്നും അറിയിച്ചിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് ആഫ്രിക്ക എന്നതായിരുന്നു ഗദ്ദാഫിയുടെ സ്വപ്നംധ16പ. ഇതിന്റെ ആദ്യപടിയെന്ന വണ്ണമാണ് ആഫ്രിക്കൻ യൂണിയൻ ഉച്ചകോടിയിൽ ചർച്ച നടന്നതെന്നും 2010 ജൂലൈ 27-ന് ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിൽ നടന്ന ഈ ഉച്ചകോടിക്കു ശേഷം ഗദ്ദാഫി മാധ്യമങ്ങളോടായി സംസാരിച്ചിരുന്നു.

2011 ജൂൺ 8ന് ഗദ്ദാഫി ഉടൻതന്നെ ലിബിയൻ പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ ആവശ്യമുന്നയിച്ചിരുന്നു. 2011 ജൂലൈ 2ന് ലിബിയയിലെ നാറ്റോയുടെ വ്യോമാക്രമണം 100 ദിവസം പിന്നിട്ട നാളുകളിൽ യൂറോപ്പിലെയും മെഡിറ്ററേനിയനിലെയും രാജ്യങ്ങൾ ഈ നടപടികൾക്ക് ശക്തമായ തിരിച്ചടി സ്വീകരിക്കേണ്ടി വരുമെന്ന് ഗദ്ദാഫി അന്ത്യശാസന നൽകിയിരുന്നു. ട്രിപ്പോളിയിലെ ഒരു ചത്വരത്തിൽ ഗദ്ദാഫി ജനസാഗരത്തോടായി പ്രസംഗത്തിൽ പറഞ്ഞതാണിക്കാര്യം.

പാക്കിസ്ഥാന്റെ അണ്വായുധനിർമ്മാണ പരിപാടികൾക്കായി ഗദ്ദാഫി സാമ്പത്തിക സഹായം നൽകിയെന്നു കരുതപ്പെടുന്നു. കൂടാതെ പാക്കിസ്ഥാനിൽ നിന്നും ലിബിയ അണുബോംബ് നിർമ്മാണ സാങ്കേതികവിദ്യ കൈവശമാക്കുവാൻ ശ്രമിച്ചിരുന്നെന്ന് പാക്ക് ബോംബിന്റെ പിതാവ് ഡോ. അബ്ദുൽ ഖാദിർ ഖാൻ വ്യക്തമാക്കിയിരുന്നു. 1996-ൽ ഉണ്ടായ ജയിൽകലാപത്തിൽ ആയിരം തടവുകാരെ ഗദ്ദാഫിയുടെ സൈന്യം വെടിവെച്ചുകൊന്നു് ഇതിനെതിരെ ശബ്ദമുയർത്തിയ അഭിഭാഷകൻ ഫാത്തി ടെർബിലിനെ തടവിലാക്കിയതിൽ പ്രതിഷേധിച്ച് ജനങ്ങൾ സമാധാനപരമായി പ്രക്ഷോഭം ആരംഭിച്ചു. ജനങ്ങൾ ഗദ്ദാഫി ഭരണത്തിനെതിരാണെന്നു മനസ്സിലാക്കിയ ഭരണകൂടത്തിലെ പല ഉന്നതരും ഈ സമയത്ത് അദ്ദേഹത്തെ തള്ളിപ്പറയുകയും രാജിവെച്ച് സമരക്കാർക്കു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. മാധ്യമപ്രവർത്തനത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും ലിബിയയിൽ ഗദ്ദാഫി നിരോധനമേർപ്പെടുത്തി. ഇസ്ലാമിക സംഘടനാപ്രവർത്തകരെ രാജ്യത്ത് നിരോധിക്കുകയും തന്റെ വിമർശകരെ അടിച്ചമർത്തുകയും ചെയ്തു. കൂടാതെ രാജ്യത്ത് രാഷ്ട്രീയപ്രവർത്തനത്തിനു പൂർണ്ണ നിരോധനം ഏർപ്പെടുത്തുകയും ചെയ്തു.

തല്ലിക്കൊന്ന് മൃതദേഹം ഓടയിൽ ഇട്ടു

2011 ആദ്യം ടുണീഷ്യയിൽ പൊട്ടിപ്പുറപ്പെട്ട ജനരോഷമാണ് ലിബിയയിൽ ഗദ്ദാഫിയുടെ അന്ത്യത്തിനു തുടക്കമിട്ടത്. ആദ്യകാലം മുതൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെടും വരെയും ഗദ്ദാഫിയുടെ ഭരണനടപടികളിൽ ജനങ്ങൾ രോഷാകുലരായിരുന്നു. സാമാന്യബോധത്തിന്റെ അതിരുകൾ ലംഘിച്ചു കൊണ്ടുള്ള ഗദ്ദാഫിയുടെ പ്രവർത്തനങ്ങൾ ജനങ്ങളിൽ അസംതൃപ്തിയുളവാക്കി. മകനായ സൈഫൽ ഇസ്ലാമിനെ അടുത്ത ഭരണാധികാരിയാക്കി മാറ്റുവാനുള്ള ശ്രമങ്ങൾ ഗദ്ദാഫി നടത്തിയിരുന്നു. ഇതിനെല്ലാമെതിരെയുള്ള ജനരോഷം ശക്തമായി കലാപം പൊട്ടിപ്പുറപ്പെട്ടു. നാറ്റോയുടെ സഹായവും വിമതർക്ക് കിട്ടി

കലാപം പടർന്നതോടെ ഗദ്ദാഫി ജന്മനാടായ സിർത്തിലേക്ക് മാറി ഒളിൽവിൽപോയി. എന്നാൽ സിർത്ത് കീഴടക്കിയ വിമതർ ഒളിവിടത്തിൽനിന്ന് പിടികൂടിയ ശേഷമാണ് ഗദ്ദാഫിയെ തല്ലിക്കൊന്ന് മൃതദേഹം ഓടയിൽ ഇടുകയായിരുന്നു. ഗദ്ദാഫി കൊല്ലപ്പെട്ടകാര്യം സ്ഥിരീകരിച്ച ഇടക്കാല ഭരണസമിതിയുടെ പ്രധാനമന്ത്രി മെഹമൂദ് ജിബ്രിൽ ലിബിയയിൽ പുതുയുഗത്തിന് തുടക്കംകുറിച്ചതായി പ്രഖ്യാപിച്ചു. ലിബിയയുടെ വിമോചനം പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് വിമതരുടെ ഇടക്കാല ഭരണകൂടം. ഗദ്ദാഫിയുടെ മരണത്തോടെ ലിബിയൻ ജനതയുടെ വേദനാജനകമായ അധ്യായം അവസാനിച്ചതായി യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ വൈറ്റ്ഹൗസിൽ പ്രസ്താവനയിൽ പറഞ്ഞു.

വിമതരുടെ പിടിയിലായ ഗദ്ദാഫി കൊല്ലരുതെന്ന് അഭ്യർത്ഥിച്ചരുന്നു. ഗുരുതരമായി പരിക്കേറ്റ ഗദ്ദാഫിയെ വലിച്ചിഴച്ച് ട്രക്കിൽ കയറ്റുന്നതിന്റെ വീഡിയോ ദൃശ്യം അൽ അറേബ്യൻ ടി.വി. പുറത്തുവിട്ടിരുന്നു. മരണത്തിനുമുമ്പ് ഗദ്ദാഫിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നെന്നും ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നുണ്ട്. ഗദ്ദാഫിയുടെ തലയ്ക്കും വയറിനുമാണ് പരിക്ക്. ഗദ്ദാഫിയുടെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം നടത്തിയിരുന്നെന്നും വാഹനത്തിൽ അദ്ദേഹം ഉണ്ടായിരുന്നോ എന്ന് അറിയില്ലെന്നുമാണ് നാറ്റോ ഭടന്മാർ പറയുന്നത്. മരണം സ്ഥിരീകരിക്കുന്നതിനു മുമ്പുതന്നെ ചോരയിൽ കുളിച്ച് അവശനിലയിലായ ഗദ്ദാഫിയുടെ മൊബൈൽ വീഡിയോ ചിത്രം വിമതപോരാളികൾക്കിടയിൽ പ്രചരിച്ചിരുന്നു. അവസാനം ഒരു ഒടായിലാണ് ഗദ്ദാഫിയുടെ മൃതദേഹം കണ്ടെത്തിയത്.

സ്വേച്ഛാധിപത്യത്തിനു കീഴിൽ ശ്വാസം മുട്ടിക്കഴിയുകയായിരുന്ന അറബ് ജനതയുടെ സ്വാതന്ത്ര്യദാഹം ടുണീഷ്യയും ഈജിപ്തും കടന്ന് ലിബിയയിലെത്തുന്നത് കഴിഞ്ഞ 2011 ഫെബ്രുവരിയിലാണ്. ഗദ്ദാഫിക്കൊപ്പമുള്ള പടിഞ്ഞാറൻ പ്രദേശങ്ങളും വിമതർക്കു മുൻതൂക്കമുള്ള കിഴക്കൻ പ്രദേശങ്ങളും തമ്മിൽ മാസങ്ങൾ നീണ്ട പോരാട്ടമാണ് നടന്നത്. ജനാധിപത്യ പ്രക്ഷോഭത്തിന് അമേരിക്കയുൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ പ്രോത്സാഹനവും പിന്തുണയും നൽകിയതോടെ ഗദ്ദാഫി കൂടുതൽ ഒറ്റപ്പെട്ടു. മാർച്ചിൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള 'നാറ്റോ' സേന വിമതർക്ക് പിന്തുണയുമായെത്തിയതോടെ കലാപം യുദ്ധമായി വളർന്നു. വിദേശരാജ്യങ്ങൾ ഒന്നിനു പിറകെ ഒന്നായി സമരക്കാർക്കു പിന്തുണ പ്രഖ്യാപിച്ചു. ഐക്യരാഷ്ട്ര രക്ഷാസമിതിയും അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഉപരോധം പ്രഖ്യാപിച്ച് സമ്മർദം മുറുക്കിയതോടെ ഗദ്ദാഫിയുടെ പിടി അയഞ്ഞു തുടങ്ങി.

ജൂലായോടെ രാജ്യത്തിന്റെ ഭൂരിപക്ഷം ഭാഗങ്ങളുടെയും നിയന്ത്രണമേറ്റെടുത്ത വിമതർ ബെൻഗസ്സി കേന്ദ്രമാക്കി ദേശീയ പരിവർത്തന സർക്കാറിന് രൂപം നൽകി. ആഗസ്തിൽ തലസ്ഥാന നഗരമായ ട്രിപ്പോളിയിൽ പ്രവേശിച്ച പോരാളികൾ 23ന് ഗദ്ദാഫിയുടെ ഭരണസിരാകേന്ദ്രമായ 'അൽ അസീസിയ' പിടിച്ചെടുത്തു. എന്നാൽ 'അൽ അസീസിയ'യിൽനിന്നു കിലോമീറ്ററുകൾ നീളമുള്ള തുരങ്കം വഴി രക്ഷപ്പെട്ട ഗദ്ദാഫി എവിടെയെന്ന് വ്യാഴാഴ്ച വരെ വിമതസേനയയ്ക്കു കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ജന്മനാടായ സിർത്തിൽ ഒളിച്ചിരിപ്പുണ്ടെന്ന നിഗമനങ്ങൾക്കിടയിലും അദ്ദേഹം അയൽരാജ്യത്തേക്ക് ഒളിച്ചുകടന്നതായി വാർത്തകൾ വന്നിരുന്നു.രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളൊക്കെയും വിമതരുടെ പിടിയിലായിട്ടും സിർത്തിലെ പോരാട്ട വീര്യം കൈമോശം വരാത്ത ബൊദൂവിയൻ ഗോത്രവിഭാഗക്കാർ തങ്ങളുടെ നേതാവിനെ സംരക്ഷിച്ചുപോരുകയായിരുന്നു.

ഗദ്ദാഫിയുടെ മരണത്തിന് പത്തുവർഷം കഴിയുമ്പോൾ ലിബിയിൽ സ്ഥിതിഗതികൾക്ക് മാറ്റം ഉണ്ടായിട്ടില്ല. സാമ്പത്തിക സ്ഥിതി ഗദ്ദാഫിയുടെ കാലത്തേക്കാൾ മോശമായി എന്നു മാത്രം. പക്ഷേ എകാധിപത്യം അവസാനിച്ചുവെന്നതും, ആഗോള ഇസ്ലാമിക തീവ്രാവാദത്തിന് മാറ്റുകൂട്ടുന്ന ഭരണാധികാരി ഇല്ല എന്നതും ലോകത്തിന് ആശ്വസിക്കാം. ഒപ്പം ലിബിയക്കാർക്ക് പ്രസിഡന്റിനെ പേടിക്കാതെ കുട്ടികളെ സ്‌കൂളിലേക്കും വിടാം. വാൽസല്യത്തോടെ മുഖത്തുതട്ടി, ബലാൽസംഗം ചെയ്യുന്ന ഒരു പ്രസിഡന്റ് ഈ രാജ്യത്ത് ഇനി ഉണ്ടാവില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP