Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

ഷാരൂഖ് ഖാനും ഷാഹിദ് കപൂറും ചേർന്ന് ഒരു വേദിയിൽ പരിഹസിച്ചത് ഹീനമായി; ടിവി ഷോയിൽ ആലിയ ഭട്ട് ചോദിച്ചത് ഇയാൾ ആരാണെന്ന്? 2019ൽ മാത്രം മുടങ്ങിയത് 5 സിനിമകൾ; ബോളിവുഡിൽ താനൊരു എച്ചിലായി മാറിയെന്ന് ആത്മരോഷം; ജസ്റ്റിസ് ഫോർ സുശാന്ത് കാമ്പയിൽ ശക്തമായതോടെ വെളിപ്പെടുത്തലുമായി കൂടുതൽ പേർ; സൽമാൻഖാൻ ജീവിതം തകർത്തെന്ന് ദബാംഗ് സംവിധായകൻ; സുശാന്തിന്റെ മരണത്തിന് പിന്നിൽ ഖാൻ- കപൂർ മാഫിയയോ?

ഷാരൂഖ് ഖാനും ഷാഹിദ് കപൂറും ചേർന്ന് ഒരു വേദിയിൽ പരിഹസിച്ചത് ഹീനമായി; ടിവി ഷോയിൽ ആലിയ ഭട്ട് ചോദിച്ചത് ഇയാൾ ആരാണെന്ന്? 2019ൽ മാത്രം മുടങ്ങിയത് 5 സിനിമകൾ; ബോളിവുഡിൽ താനൊരു എച്ചിലായി മാറിയെന്ന് ആത്മരോഷം; ജസ്റ്റിസ് ഫോർ സുശാന്ത് കാമ്പയിൽ ശക്തമായതോടെ വെളിപ്പെടുത്തലുമായി കൂടുതൽ പേർ; സൽമാൻഖാൻ ജീവിതം തകർത്തെന്ന് ദബാംഗ് സംവിധായകൻ; സുശാന്തിന്റെ മരണത്തിന് പിന്നിൽ ഖാൻ- കപൂർ മാഫിയയോ?

എം മാധവദാസ്

'ഇതൊരു ആത്മഹതയല്ല കൊലപാതകമാണ്. നിരന്തരമായ അവസരങ്ങൾ മുടക്കിയും അപമാനിച്ചും ഒരു മനുഷ്യനെ ഡിപ്രഷനിലേക്ക് തള്ളിവിടുക. ഗോഡ്ഫാദർമാർ ഇല്ലാത്തവർക്ക് ബോളിവുഡിൽ നിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. ഖാൻ - കപുർ മാഫിയായാണ് ഈ മരണത്തിന് പിന്നിൽ'- ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം എം എസ് ധോണിയെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് ശ്രദ്ധേയനായ യുവ നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിൽ നടുങ്ങിയ ഒരു ആരാധകന്റെ ട്വീറ്റാണിത്. ഈ കോവിഡ് കാലത്തും ഒരു കൊടുങ്കാറ്റുപോലെ ട്വിറ്ററിലും ഫേസ്‌ബുക്കിലും തരംഗമാവുകയാണ് ജസ്റ്റിസ് ഫോർ സുശാന്ത് എന്ന ഹാഷ് ടാഗ്. ഇത് ഒരു മരണമല്ല കൊലപാതകമാണെന്നും കരൺ ജോഹർ, ആലിയ ഭട്ട്, ഷാരൂഖ്ഖാൻ, സൽമാൻഖാൻ, ഷാഹിദ് കപൂർ, രൺബീർ കപുർ തുടങ്ങിയവരുടെ പ്രൊഫഷണൽ ജലസിയാണ് സുശാന്തിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് ആരാധകർ ആരോപിക്കുന്നത്.

പ്രശസ്ത നടൻ വിവേക് ഒബ്റോയ് തൊട്ട് കങ്കണ റാവത്ത് തൊട്ട് ഒട്ടനവധിപേർ ഈ വിഷയത്തിൽ പ്രതികരിച്ചു കഴിഞ്ഞു. 2019ൽ മാത്രം അഞ്ച് സിനികളാണ് സുശാന്തിന്റെത് മുടങ്ങിപ്പോയത്. ആരാണ് ഇതിന് പിന്നിൽ എന്നാണ് ആരാധകർ ചോദിക്കുന്നത്. പ്രധാനമായും രൺബീർ കപൂറിന്റെ പേരാണ് ഇതിന് പിന്നിൽ കേൾക്കുന്നത്. എന്തായാലും ഇത്തരും ഒരു പരാതി കിട്ടിയതിനെ തുടർന്ന് താരങ്ങൾക്കിടയിലെ കുടിപ്പകയും ക്ലിക്കും കോക്കസും ഈ മരണത്തിൽ പങ്കുവഹിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുമെന്ന് മഹാരാഷ്ട്രാ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖുഖ് നേരിട്ട് വ്യക്താമക്കിയിട്ടുണ്ട്. അങ്ങനെയാണെങ്കിൽ ബോളിവുഡ് നടന്മ്മാർ പ്രതികൾ ആവുകയോ കോടതി കയറിയിറങ്ങുകയോ ചെയ്യേണ്ടി വരുന്ന കേസായി ഇത് മാറും.

താരങ്ങൾ നേരിടുന്നത് സമാനകൾ ഇല്ലാത്ത ജനരോഷം

ബോളിവുഡിന്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കണം ഖാൻ- കപൂർ കുടുംബാധിപത്യത്തിനെതിരെ ഇത്ര ശക്തമായ വിമർശനം ഉയരുന്നത്. ഖാൻ വിഭാഗത്തിൽ ആമിർ ഖാനെ എവരും ഒഴിവാക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ഹിന്ദി സിനിമയിൽ കാസ്റ്റിങ്ങ് കൗച്ച് തൊട്ട് റിയൽ എസ്റ്റേറ്റ് തട്ടിപ്പിൽ വരെ മുമ്പും ആരോപണ വിധേയവർ ആണിവർ. എന്നിട്ടും ഇവർക്കെതിരെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. പക്ഷേ ഇപ്പോൾ ആരാധക രോഷം അണ പൊട്ടുകയാണ്. സാറ്റലൈറ്റ് ഓവർസീസ് റൈറ്റ് തൊട്ട് ഹിന്ദി സിനിമയുടെ സകലമേഖലും നിയന്ത്രിക്കുന്ന ഇവർക്ക് താര കുടംബത്തിന് പുറത്തുനിന്ന് ഒരാൾ വരുന്നത് തീരെ ഇഷ്ടമല്ലെന്നാണ് പ്രചാരണം. ഉദാഹരണമായി ധോണി സിനിമയിലൂടെയൊക്കെ കിട്ടിയ സുശാന്തിന്റെ ഇമേജ് തനിക്ക് ഭീഷണിയാവുമെന്ന് രൺബീർ കപുർ കരുതുന്നു.' രൺബീറിന്റെ കപുർ കുടുംബത്തിന്റെ പിന്തുണ ഇല്ലെങ്കിൽ അവരുടെ സുഹൃത്തുക്കളായ ഖാൻ കുടുംബത്തിന്റെയും പിന്തുണയില്ല. പിന്നെ നിങ്ങൾ അകാരണമായി സിനിമാ ലോകത്തുനിന്ന് പുറത്താകും'- സുശാന്തിന്റെ മരണത്തിൽ മുബൈ മിററിന്റെ സിനിമാ ലേഖകൻ ആകാശ് ത്രിവേദി എഴുതുന്നു. ഖാൻ-കപൂർ കുടുംബത്തെ നൊട്ടോറിയസ് ഗ്യാങ്ങ് എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്.

സുശാന്തിന്റെ കഴിവിനെ ബോളിവുഡ് അംഗീകരിച്ചിരുന്നില്ലെന്ന് നടി കങ്കണ റണൗത്ത് പറഞ്ഞു. അദ്ദേഹത്തിന് ഗോഡ്ഫാദർമാരില്ലായിരുന്നു. ഒരുഘട്ടത്തിൽ ബോളിവുഡിൽ നിന്നും പുറത്തേക്ക് വലിച്ചെറിയപ്പെടുമെന്ന് പറയേണ്ടിവന്ന സാഹചര്യം പോലുമുണ്ടായെന്നും കങ്കണ ആരോപിച്ചു. വിഷമഘട്ടത്തിൽ പിന്തുണയ്ക്കാതെ മരിച്ചു കഴിഞ്ഞപ്പോൾ സുശാന്തിനോട് സഹതാപം കാണിക്കുന്നത് കാണിക്കുമ്പോൾ ദേഷ്യം തോന്നുന്നുവെന്നായിരുന്നു നടൻ നിഖിൽ ദ്വിവേദിയുടെ പ്രതികരണം. ബോളിവുഡിന്റെ കാപട്യം തനിക്കിപ്പോൾ മനസിലായെന്നും നിഖിൽ പറഞ്ഞു. നിഖിലിന്റെ ഈ ആരോപണം സംവിധായകൻ കരൺ ജോഹറിനെതിരെയാണെന്നാണ് സൂചന. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സുശാന്തിനോട് അടുപ്പം പുലർത്താതിരുന്നതിൽ താൻ ഖേദിക്കുന്നുവെന്നായിരുന്നു സുശാന്ത് മരിച്ചപ്പോൾ കരൺ ജോഹറിന്റെ പ്രതികരണം. കരണും ആലിയ ഭട്ടും കോഫി വിത്ത് കരൺ എന്ന ചാറ്റ് ഷോയ്ക്കിടെ സുശാന്തിനെ പരിഹസിച്ചത് നിരവധി പേർ സോഷ്യൽ മീഡിയയിൽ ചൂണ്ടിക്കാട്ടുന്നു.

ചാറ്റ് ഷോയിൽ സുശാന്ത് സിങ് രാജ്പുത്, രൺവീർ സിങ്, വരുൺ ധവാൻ എന്നിവരെ റേറ്റ് ചെയ്യാൻ കരൺ ജോഹർ ആവശ്യപ്പെട്ടപ്പോൾ 'സുശാന്ത് സിങ് രാജ്പുത്, അതാരാ' എന്നായിരുന്നു ആലിയയുടെ മറുചോദ്യം. സുശാന്തിന് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള ആലിയയുടെയും കരണിന്റെയും ട്വീറ്റിന് താഴെ ഇക്കാര്യം ഓർമിപ്പിച്ചുകൊണ്ടുള്ള നിരവധി കമന്റുകൾ കാണാം. സുശാന്തിനെ കൊലയ്ക്ക് കൊടുത്തവരാണ് ഇപ്പോൾ ുതലക്കണ്ണീരൊഴുക്കുന്നതെന്നാണ് ആരാധകർ പയുന്നത്. അനുശോചനവുമായി എത്തിയ വൻ താരങ്ങളെയും സംവിധായകരെയും ആരാധകർ ആക്രമിച്ചു. ജീവിച്ചിരുന്ന കാലത്ത് സുശാന്തിനെ നിർദ്ദയം തഴഞ്ഞവരാണ് അനുശോചിക്കുന്നതെന്ന് അവർ ആരോപിച്ചു.സുശാന്തിനെ ഒതുക്കുന്നതിൽ ബോളിവുഡിലെ കരുത്തനായ കരൺ ജോഹറിനും പങ്കുണ്ടെന്നാണ് ആരോപണം. കരൺ ജോഹർ ഗ്യാങ്ങിനെ ബഹിഷ്‌കരിക്കുക, സ്വജനപക്ഷപാതം അവസാനിപ്പിക്കുക എന്നീ ഹാഷ്ടാഗുകളാണ് ട്രെൻഡിങ് ആയത്.

ബോളിവുഡിലെ സ്വജനപക്ഷപാതവും 'ഖാൻ-കപൂർ മാഫിയ' ആധിപത്യവുമാണ് സുശാന്തിനെ മരണത്തിലേക്ക് നയിച്ചതെന്നാണ് ട്വിറ്ററിൽ ആരോപണമുയരുന്നത്. തന്നെ ആരും പാർട്ടികൾക്ക് വിളിക്കാറില്ലെന്നും ബോളിവുഡിൽ താനൊരു എച്ചിലായി മാറിയെന്നും സുശാന്ത് ഒരിക്കൽ ഒരു അഭിമുഖത്തിൽ പരാതിപ്പെടുകയുണ്ടായി. താരരാജാക്കന്മാരുടെ മക്കൾ അടിക്കടി പുരസ്‌കാരങ്ങൾ വാങ്ങുകയും ആഘോഷിക്കപ്പെടുകയും ചെയ്യുമ്പോൾ ഒരു ഇടത്തരം കുടുംബത്തിൽ നിന്നും വന്ന, താരപാരമ്പര്യമില്ലാത്ത സുശാന്ത് എല്ലായിടത്തും അവഗണിക്കപ്പെട്ടിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ തന്നെ സൂചിപ്പിച്ചത്.

ഒരു കാലത്തും സുശാന്തിനെ ബോളിവുഡ് ബഹുമാനിച്ചിരുന്നില്ലെന്ന് ട്വിറ്ററാട്ടികൾ പറയുന്നു. ഇപ്പോൾ അയാൾക്ക് തങ്ങളുടെ സഹായം തേടാമായിരുന്നെന്ന് നാട്യം പറയുന്നു. ഷാരൂഖ് ഖാനും ഷാഹിദ് കപൂറും ചേർന്ന് ഒരു വേദിയിൽ വെച്ച് സുശാന്തിനെ പരിഹസിക്കുന്നുവെന്ന് ആരോപണം നേരിടുന്ന ഒരു വീഡിയോ ഇതിനകം ചർച്ചയായിട്ടുണ്ട്. ഒരു പുതുമുഖത്തോട് ഇങ്ങനെയാണോ പെരുമാറുകയെന്നാണ് ചോദ്യമുയരുന്നത്. റ്റൊരു സ്‌ക്രീൻഷോട്ട് പ്രചാരത്തിലുള്ളത് വിവിധ നിർമ്മാണ കമ്പനികൾ സുശാന്തിന് ിരോധനമേർപ്പെടുത്തിയതായുള്ള ഒരു പഴയ ട്വീറ്റാണ് പ്രചരിക്കുന്നത്. സിനിമയിൽ ിരോധനമേർപ്പെടുത്തപ്പെട്ടതോടെ തന്റെ പഴയ മേഖലയായ ടിവി സീരീസിലേക്കും വെബ് സീരീസിലേക്കുമെല്ലാം തിരിച്ചുപോകേണ്ട അവസ്ഥയാണ് അദ്ദേഹത്തിനെന്നും ഈ ട്വീറ്റിൽ പറയുന്നുണ്ട്. മരിക്കുന്നതിന് കുറച്ച് ദിവസം മുമ്പ് സുശാന്ത് തന്റെ വീട്ടിലെ വേലക്കാരനോട് പറഞ്ഞത് അടുത്തമാസം ശമ്പളം തരാൻ കഴിയുമോ എന്ന് അറിയില്ലെന്നായിരുന്നു. ആ രീതിയിൽ സുശാന്ത് സാമ്പത്തികമായി പാപ്പരായി കഴിഞ്ഞരുന്നു. സ്വന്തം കൈയിൽ പണമുള്ളപ്പോൾ ഏവർക്കും വാരിക്കോരി കൊടുത്തിട്ടുള്ള നടൻ പ്രളയക്കാലത്ത് കേരളത്തെ വരെ അകമഴിഞ്ഞ് സഹായിച്ചത് നോക്കുക.

ഇവിടെ എവിടെയാണ് അവസര സമത്വം ഉള്ളത്

ബാളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ സ്വജനപക്ഷ പാതം വീണ്ടും ചർച്ചയായി വന്നിരിക്കുകയാണ്. നടന്റെ മരണത്തിലക്ക് നയിച്ചത് ഈ കാരണമാണെന്ന് ഇതുവരെ റിപ്പോർട്ടുകൾ വന്നിട്ടില്ല.സ്വജനപക്ഷപാതവും കുടുംബാധിപത്യവും ബോളിവുഡിൽ അവസരസമത്വത്തിന് കാരണമാവുന്നുണ്ടെന്ന് പലയിടങ്ങളിൽ നിന്നായി പല സമയത്തും വിമർശനം വന്നിട്ടുണ്ട്. എങ്ങനെയാണ് സ്വജനപക്ഷ പാതം തങ്ങളെ ബാധിക്കുന്നതെന്ന് ചില താരങ്ങൾ പറഞ്ഞതെന്ന് നോക്കാം

'അതെ ചിലപ്പോൾ അത് വിഷമിപ്പിക്കും.ആരെങ്കിലും വിളിച്ച് തന്റെ മകൾക്കോ ബന്ധുവിനോ വേണ്ടി റോൾ കൊടുക്കണമെന്ന് പറയുന്നത് കാരണം ഒരു റോൾ നിങ്ങളുടെ മൂക്കിൻ തുമ്പത്ത് വെച്ച് നഷ്ടപ്പെടുമ്പോൾ. അത് ചിലപ്പോൾ നടന്നിട്ടുണ്ട്. കുറച്ച് വിഷമിപ്പിക്കും. ഞാനൊരുപാട് ഉദാഹരണങ്ങൾ തരാം. മാഗസിൻ കവറുകളിൽ കവർപേജിൽ വരാൻ എനിക്ക് കഴിവുണ്ടെന്ന് അവരിപ്പോഴും കരുതുന്നില്ല. നിങ്ങളുടെ മുന്നിൽ ഇരുന്ന് സംസാരിക്കാൻ ഞാനെടുത്തത് അഞ്ച് വർഷമാണ്. എനിക്ക് നല്ല ജോലി ചെയ്യാൻ പറ്റുമെന്ന് ഞാനെത്ര തവണ തെളിയിക്കണം? അതേ സമയം ആദ്യ സിനിമയ്ക്കു മുമ്പേ ഇത്തരം ബഹുമതികൾ കിട്ടുന്നവർ ഉണ്ട്,'കഴിഞ്ഞ വർഷം നടി തപസി പന്നു ഫിലിം ജേർണലിസ്റ്റായ അനുപമ ചോപ്രയുമായുള്ള അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിത്.ഡൽഹിക്കാരിയായ, ഹിന്ദി സംസാരിക്കുന്ന, ബോക്‌സ് ഓഫീസ് വിജയവും നിരൂപക പ്രശംസയും നേടിയ ബോളിവുഡിൽ ചെയ്ത രണ്ടാമത്തെ സിനിമയായ പിങ്ക് എന്ന സിനിമയിലെ നായികയായ ഒരു നടി പറഞ്ഞ വാക്കുകളാണിത്. എണ്ണപ്പെട്ട സിനിമകളിലെ മികച്ച പ്രകടനങ്ങൾക്ക് നടിക്ക് ഫിലിം ഫെയർ അവാർഡ് ലഭിക്കാത്തത് തുടരെ ചർച്ചയായപ്പോൾ കഴിഞ്ഞ വർഷത്തെ സാന്ദ് കീ ആഖ് എന്ന ചിത്രത്തിനാണ് നടിക്ക് ആദ്യമായി മികച്ച നടിക്കുള്ള ഫിലിം ഫെയർ ലഭിച്ചത്.

സമാനമായ സാഹചര്യങ്ങളിലൂടെ പോയ നിരവധി പേരുണ്ട്. കങ്കണ റണൗത്ത് ഒരഭമിമുഖത്തിൽ പറഞ്ഞ പ്രസക്ത ഭാഗങ്ങളിങ്ങനെയാണ്.'പത്തു വർഷങ്ങൾക്കു ശേഷമാണ് എനിക്ക് ഒരു വിമർശകനെ ലഭിച്ചത്. പത്തുവർഷങ്ങൾക്കു മുമ്പ് ഞാൻ മരിച്ചോ ജീവനോടയുണ്ടോ എന്ന് ആരും നോക്കിയിരുന്നില്ല. നിങ്ങളുടെ വിമർശകരെ പോലും നിങ്ങൾ നേടിയെടുക്കേണ്ടതാണ്,'

'നിങ്ങൾ തുടങ്ങുന്ന പോയിന്റ് (താരങ്ങളുടെ മക്കൾ) എന്നത് ഒരു ഔട്ട്‌സൈഡർ അവരുടെ ജീവിതകാലം കൊണ്ട് നേടിയെടുക്കാത്തിടത്തു നിന്നാണ്,''ഈ കുട്ടികൾക്ക് ( താരങ്ങളുടെ മക്കൾക്ക്) അവരുടെ ചെറുപ്പകാലത്ത് തന്നെ ഓഡിഷനു വേണ്ടി തയ്യാറെടുപ്പിക്കുന്നു. ഫൈറ്റിങ് ക്ലാസുകൾ, ഭാഷാക്ലാസുകൾ തുടങ്ങിയവ ലഭിക്കുന്നുണ്ട്. തീർച്ചയായും അത് ഒരു ചലനം ഉണ്ടാക്കും,'കങ്കണ റണൗത്തും കരൺ ജോഹറും തമ്മിൽ സ്വജന പക്ഷപാതത്തെ ചൊല്ലി പല സന്ദർഭങ്ങളിലും വാഗ്വാദവും നടന്നിട്ടുണ്ട്. കരണിന്റെ ഷോയിൽ വെച്ച് തന്നെ കങ്കണ നിങ്ങൾ സ്വജനപക്ഷ പാതത്തിന്റെ കൊടി പിടിച്ചു നടക്കുന്നയാളാണെന്ന് തുറന്നടിക്കുകയും ചെയ്തു. അന്ന് ഇത് വലിയ ചർച്ചകൾക്ക് വഴി വെച്ചെങ്കിലും പിന്നീട് കങ്കണ വ്യക്തിപരമായ ആക്രമണങ്ങൾക്കം മറ്റും സ്വജനപക്ഷപാതം എന്ന വാദത്തെ ഉപയോഗിച്ചത് വിമർശനത്തിനും ഇടയാക്കി.

സൽമാൻഖാൻ ജീവിതം തകർത്തെന്ന് ദബാംഗ് സംവിധായകൻ

ഇപ്പോഴിതാ താര വില്ലന്മ്മാർക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി പലരും രംഗത്തെത്തിയിരിക്കയാണ്. സംവിധായകൻ അഭിനവ് സിങ് കശ്യപ് സൽമാൻഖാനെതിരെ രൂക്ഷ വിമർശമനമാണ് ഉയർത്തിയത്. സൽമാൻ ഖാനും കുടുംബവുമാണ് കരിയർ തകർത്തതെന്നും തന്റെ ഓരോ സിനിമകളും അട്ടിമറിച്ചത് അവരാണെന്നും അഭിനവ് പറഞ്ഞു. അർബ്ബാസ് ഖാനും സൊഹൈയിൽ ഖാനും അടക്കമുള്ളവരാണ് ഇതിന് പിന്നിലെന്നും അഭിനവ് കുറ്റപ്പെടുത്തി. ഫേസ്‌ബുക്കിൽ പങ്കുവച്ച നീണ്ട കുറിപ്പിലായിരുന്നു വെളിപ്പെടുത്തൽ.

പത്ത് വർഷം മുമ്പ് ദബാംഗ് 2 നിർമ്മിക്കുന്നതിൽ നിന്ന് പിന്മാറിയതിന്റെ കാരണം, സൊഹൈൽ ഖാനും അർബാസ് ഖാനും ഭീഷണിപ്പെടുത്തി തന്റെ കരിയറിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചതിനാലാണെന്ന് അഭിനവ് പറഞ്ഞു. ''എന്റെ എല്ലാ പദ്ധതികളും പരിശ്രമങ്ങളും അട്ടിമറിക്കപ്പെട്ടു. എന്നെ കൊല്ലുമെന്നും, എന്റെ കുടുംബത്തിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്നും പലപ്പോഴും ഭീഷണിപ്പെടുത്തി. നിരന്തരമായ ഭീഷണികൾ എന്റെയും കുടുംബത്തിന്റെയും മാനസികാരോഗ്യത്തെ തകർത്തു. അതെന്റെ കുടുംബം തന്നെ തകരാൻ കാരണമായി. 2017ൽ ഞാൻ വിവാഹ മോചിതനായി'', അഭിനവ് കുറിപ്പിൽ പറയുന്നു.

നടൻ സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യയ്ക്ക് പിന്നാലെയാണ് അഭിനവിന്റെ കുറിപ്പ്. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് സംവിധായകൻ സർക്കാരിനോട് അഭ്യർത്ഥിച്ചു. ''സുശാന്തിനെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതിൽ വൈആർഎഫ് ടാലന്റ് മാനേജ്‌മെന്റ് ഏജൻസി വഹിച്ച പങ്ക് വ്യക്തമാണ്. ഇത് അധികാരികൾ അന്വേഷിക്കേണ്ടതുണ്ട്. ഈ ആളുകൾ കരിയർ സൃഷ്ടിക്കുന്നില്ല. കരിയറും ജീവിതവും നശിപ്പിക്കുകയാണ്. ഒരു ദശാബ്ദക്കാലമായി കഷ്ടപ്പെടുന്ന എനിക്ക്, ബോളിവുഡിലെ എല്ലാ ടാലന്റ് മാനേജ്‌മെന്റ് ഏജൻസികളും കലാകാരന്മാർക്കുള്ള മരണക്കെണിയാണെന്ന് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും'', അഭിനവ് കശ്യപ് തുറന്നടിച്ചു.

ബോളിവുഡിന്റെ കണ്ണുതുറപ്പിക്കണമെന്ന് വിവേക് ഒബ്റോയി

നടൻ സുശാന്ത് സിംഗിന്റെ മരണം ബോളിവുഡിന്റെ കണ്ണ് തുറപ്പിക്കണമെന്ന് വിവേക് ഒബ്റോയി. ബോളിവുഡ് പുനരാലോചിക്കണം, പരസ്പര സഹകരണവും സ്നേഹവും വേണം. സിനിമ മേഖല ഒരു കുടുംബം പോലെ ആകണമെന്നും വിവേക് ഒബ്റോയി പറഞ്ഞു.സുശാന്ത് സിനിമാമേഖലയിൽ പൂർണ്ണമായി ഒറ്റപ്പെട്ട് പോയെന്ന് സെലിബ്രറ്റി ഹെയർസ്റ്റൈലിസ്റ്റും സുഹൃത്തുമായ സപ്ന ഭാവ്നാനി ട്വീറ്റ് ചെയ്തു. സുശാന്തിനെ ഒതുക്കാൻ ശ്രമിച്ചവരെ അറിയാമെന്ന് സംവിധായകൻ ശേഖർ കപൂറും പറഞ്ഞു. സുശാന്തിന്റേത് ദുർബല മനസാണെന്ന പ്രചാരണം കള്ളമാണെന്നും സിനിമാ മേഖലയിൽ നിന്ന് സുശാന്തിനെ പുറത്താക്കാൻ ബോധപൂർവമായ ശ്രമം നടന്നതായും നടി കങ്കണ റണൗത്ത് വീഡിയോ സന്ദേശത്തിൽ പറഞ്ഞിട്ടുണ്ട്. ബോളിവുഡിലെ സ്വജനപക്ഷപാതത്തെക്കുറിച്ച് സുശാന്ത് തന്നെ ഒരിക്കൽ തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്.

ചുരുക്കത്തിൽ ആത്മഹത്യാക്കുറിപ്പ് ഇല്ലെങ്കിലും അടുത്ത സുഹൃത്തുക്കളിലൂടെ ആത്മഹത്യാപ്രേരണ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സുശാന്ത് ഫോണിൽ വിളിച്ച നടി റിയാ ചക്രബർത്തിയുടെയും നടൻ മഹേഷ് ഷെട്ടിയുടേയും മൊഴി നിർണായകമായേക്കും. അതിനിടെ സ്വജനപക്ഷപാതിത്വമെന്ന കാര്യത്തിൽ അഭിപ്രായം പറഞ്ഞിരിക്കുകയാണ് പ്രകാശ് രാജ്. സിനിമാ ഇൻഡസ്ട്രിയിലെ സ്വജനപക്ഷപാതിത്വത്തെ അഭിമുഖീകരിച്ചാണ് താനും ജീവിച്ചതെന്നും അതേൽപ്പിച്ച മുറിവുകളുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു. അതിനെ അതിജീവിക്കാൻ തനിക്ക് കഴിഞ്ഞു. പക്ഷെ സുശാന്തിന് അതിന് കഴിഞ്ഞില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.

താരങ്ങൾക്കെതിരെ കേസ് എടുക്കുമോ?

സുശാന്തിന്റെ ആത്മഹത്യയിൽ ബോളിവുഡിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണ് മുംബൈ പൊലീസ്. കുടുംബം ഉയർത്തിയ ഗൂഢാലോചനാ ആരോപണങ്ങൾ ശരിവച്ചുകൊണ്ട് സുശാന്തിന്റെ ചില സഹപ്രവർത്തകരും രംഗത്ത് വന്നതോടെയാണ് അന്വേഷണം. താരത്തെ സിനിമാമേഖലയിൽ നിന്ന് പുറത്താക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെന്നാണ് സഹപ്രവർത്തകരുടെ വെളിപ്പെടുത്തലുകൾ.

ഇതിനിടെ സുശാന്തിന്റെ മരണത്തിന്റെ ആഘാതത്തിൽ അടുത്ത ബന്ധുവും മരിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന വാർത്തയും എത്തിയതോടെ ആരാധകരോഷം അണപൊട്ടിയിരിക്കയാണ്. സുശാന്തിന്റെ കസിന്റെ ഭാര്യയായ സുധാ ദേവിയാണ് മരിച്ചത്. സുശാന്തിന്റെ മരണത്തിൽ ഇവർ അതീവ ദുഃഖവതിയായിരുന്നെന്നാണ് റിപ്പോർട്ടുകൾ. കുറച്ചു നാളുകളായി ഇവർ രോഗബാധിതയായിരുന്നു. സുശാന്തിന്റെ മരണവാർത്തയറിഞ്ഞ ശേഷം ഇവർ ഭക്ഷണം കഴിക്കാതെ ഇരിക്കുകയായിരുന്നു. തിങ്കളാഴ്ച ബിഹാറിൽ വച്ചാണ് മരണം.ഞായറാഴ്ച ഉച്ചയ്ക്കാണ് സുശാന്തിനെ ബാന്ദ്രയിലെ അപ്പാർട്ട്മെന്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സുശാന്ത് കഴിഞ്ഞ അഞ്ച് മാസമായി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സുശാന്തിന്റെ മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന് സുശാന്തിന്റെ അമ്മാവൻ ആരോപിച്ചിരുന്നു.

ബോളിവുഡിലെ കിടമത്സരം നടൻ സുശാന്ത് സിങിനെ മാനസിക സമ്മർദത്തിലേക്ക് നയിച്ചോ എന്ന് അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖും വ്യക്തമാക്കി. പ്രൊഫഷനിലെ സ്പർധ അദ്ദേഹത്തെ വിഷാദത്തിലേക്ക് നയിച്ചെന്ന റിപ്പോർട്ടുകൾ മുംബൈ പൊലീസ് അന്വേഷിക്കുമെന്നാണ് അനിൽ ദേശ്മുഖ് ട്വീറ്റ് ചെയ്തത്. അതായത് സുശാന്തിന്റെ മരണ കാരണങ്ങൾ പൊലീസിന് കണ്ടെത്താനായാൽ അത് ബോളിവുഡിന്റെ ശുദ്ധീകരണത്തിലേക്ക് കൂടിയാണ് വഴിതെളിയിക്കുക. സിനിമാ കുടുംബത്തിൽനിന്നല്ലായെ പുറത്തുനിന്ന് ഒരുത്തനെ വളരാൻ അനുവദിക്കില്ലെന്ന ധാർഷ്ട്യത്തിന് ഇതോടെ തടയിടാൻ കഴിയുമെന്നാണ് ആരാധകർ കരുതുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP