1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

മാധവ് രാംദാസിന്റെ ഇളയരാജ ഈ വർഷത്തെ മികച്ച ചിത്രം; കുമ്പളങ്ങിയും ആൻഡ്രായിഡ് കുഞ്ഞപ്പനും, ഇഷ്‌കും, ഉയരെയും, ജല്ലിക്കട്ടും അടക്കം ഒരുപിടി നല്ല ചിത്രങ്ങൾ; വെറും 2 കോടി മുടക്കി 50 കോടിയിലേറെ നേടി വിസ്മയമായ തണ്ണീർ മത്തൻ; മമ്മൂട്ടിയും മോഹൻലാലും ഫാൻസിനുവേണ്ടിയുള്ള കോപ്രായത്തിന് പിറകെ ഓടുമ്പോൾ നല്ല സിനിമക്കായി നിലകൊള്ളുന്നത് യുവ നടന്മാരും സംവിധായകരും; മികച്ച ചിത്രങ്ങൾക്ക് താങ്ങായി സുരാജും സൗബിനും; ഈ വർഷത്തെ മികച്ച സിനിമകൾ മലയാള സിനിമകൾ ഇങ്ങനെ

December 29, 2019 | 03:56 PM IST | Permalinkമാധവ് രാംദാസിന്റെ ഇളയരാജ ഈ വർഷത്തെ മികച്ച ചിത്രം; കുമ്പളങ്ങിയും ആൻഡ്രായിഡ് കുഞ്ഞപ്പനും, ഇഷ്‌കും, ഉയരെയും, ജല്ലിക്കട്ടും അടക്കം ഒരുപിടി നല്ല ചിത്രങ്ങൾ; വെറും 2 കോടി മുടക്കി 50 കോടിയിലേറെ നേടി വിസ്മയമായ തണ്ണീർ മത്തൻ; മമ്മൂട്ടിയും മോഹൻലാലും ഫാൻസിനുവേണ്ടിയുള്ള കോപ്രായത്തിന് പിറകെ ഓടുമ്പോൾ നല്ല സിനിമക്കായി നിലകൊള്ളുന്നത് യുവ നടന്മാരും സംവിധായകരും; മികച്ച ചിത്രങ്ങൾക്ക് താങ്ങായി സുരാജും സൗബിനും; ഈ വർഷത്തെ മികച്ച സിനിമകൾ മലയാള സിനിമകൾ ഇങ്ങനെ

എം മാധവദാസ്

തിരുവനന്തപുരം: 192 ചിത്രങ്ങൾ ഇറങ്ങി മലയാള സിനിമ റെക്കോർഡിട്ട ഒരു വർഷത്തിൽ, നല്ല സിനിമയെന്നത് പൊടിയോളം. കലയും കച്ചവടവും സമന്വയപ്പെടുത്തിക്കൊണ്ട് നീങ്ങുന്ന മലയാള ചലച്ചിത്രമേഖലയുടെ വേറിട്ട രീതി എങ്ങോ കൈമോശം വരുന്നുവെന്നാണ്, കലാപരമായ മികച്ച സിനിമകളുടെ കണക്കെടുക്കുമ്പോൾ കാണുന്നത്. തങ്ങളുടെ ഫാൻസിന് ആവേശം കൊള്ളിക്കാനായുള്ള ചിത്രങ്ങളിലാണ് മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ളവർ ശ്രദ്ധിക്കുന്നത്. അവർ തറ വളിപ്പുകളും ചില നമ്പരുകളും കാട്ടിയാലും മാസ്സ് റിലീസിങ്ങിന്റെയും മാർക്കറ്റിങ്ങിന്റെ പശ്ചാത്തലത്തിൽ ചിത്രം വൻ വിജയം ആവും. നൂറുകോടി ക്ലബിൽ എത്തിയ മമ്മൂട്ടിയുടെ മധുരരാജ നോക്കുക. കലാപരമായി എന്തൊരു കോപ്രായമാണത്.

അതുപോലെ തന്നെ നൂറുകോടിയിൽ എത്തിയ മമ്മൂട്ടിയുടെ മാമാങ്കവും, വടക്കൻ വീരഗാഥയും താരതമ്യം ചെയ്തു നോക്കുക. നമ്മുടെ സംവിധായകരുടെ പ്രതിഭാദാരിദ്ര്യം എത്ര രൂക്ഷമാണെന്ന് അപ്പോൾ മനസ്സിലാവും. മോഹൻലാൽ എന്ന കരുത്തുറ്റ നടനെവെച്ച് എടുത്ത ഇട്ടിമാണി നോക്കുക. വളിപ്പിന്റെ വള്ളംകളിയുൽസവം തന്നെ. അതായത് ആരാധകരെ തൃപ്തരാക്കി സ്വന്തം താര നില മെച്ചപ്പെടുത്തുക എന്നല്ലാതെ മമ്മൂട്ടിയും ലാലും പോലും നല്ല സിനിമക്കായി ശ്രമിക്കുന്നില്ല. മമ്മൂട്ടിയുടെ 'ഉണ്ട' മാത്രമാണ് ഇതിന് അപവാദം. സൗബിൻ ഷാഹിറും, സുരാജ് വെഞ്ഞാറമൂടും അടക്കമുള്ള നടന്മാരാണ് നല്ല സിനിമക്കായി ഇപ്പോൾ മലയാളത്തിൽ നിലകൊള്ളുന്നത്. അല്ലാതെ സൂപ്പർ താരങ്ങളല്ല

എന്നാൽ മലയാളത്തിൽ മികച്ച സിനിമകൾ ഉണ്ടാക്കുന്നത് ആരാണെന്ന് ചോദിച്ചാൽ ഒരുപറ്റം ചെറുപ്പക്കാർ തന്നെയാണ്. കുമ്പളങ്ങി നൈറ്റസിലൂടെ മധു സി. നാരായണൻ, ആൻഡ്രായിഡ് കുഞ്ഞപ്പനിലൂടെ രതീഷ് ബാലകൃഷ്ണൻ, ഉയരെയിലൂടെ മനു അശോകൻ, ഇഷ്‌ക്കിലൂടെ അനുരാജ് മനോഹർ, അതിരനിലൂടെ വിവേക്, തണ്ണീർമത്തനിലൂടെ ഗിരീഷ് എ.ഡി, തമാശയിലൂടെ അഷ്റഫ് ഹംസ എന്നിവർ ഈ വർഷത്തെ നവാഗതരാണ്. നല്ല സിനിമകൾ എടുത്ത് മലയാള സനിമയെ ഉയർത്തുന്നത് ഇവരാണ്. ജല്ലിക്കട്ടിലൂടെ ലിജോജോസ് വീണ്ടും മലയാളത്തിന്റെ അഭിമാനമായി. സനൽകുമാർ ശശിധരന്റെ ചോലയും ഈ വർഷത്തെ നല്ല ചിത്രങ്ങളിൽ ഒന്നാണ്. പക്ഷേ നല്ല ചിത്രങ്ങളെ പ്രേക്ഷകർ കൈയാഴിയുന്നതും കാണാനായി. മാധവ് രാംദാസിന്റെ ഇളയരാജ ആയിരുന്നു ഇതിൽ പ്രാധാനം. ഉള്ളുലയ്ക്കുന്ന അനുഭവമായിട്ടും ഈ പടം വിജയിച്ചില്ല. നല്ല സിനിമകൾ കൃത്യമായി മാർക്കറ്റ് ചെയ്യണ്ടതിന്റെ ആവശ്യകതയും ഇതോടൊപ്പം ഉണ്ട്.

1. ഇളയരാജ: അരികുചേർക്കപ്പെട്ടവരുടെ വിജയഗാഥ

ലോഹിതദാസ് കാലത്തിനുശേഷം കണ്ണുനീർ ഗ്രന്ഥികളെ സ്വാധീനിക്കാൻ ഒരു മലയാള ചലച്ചിത്രത്തിന് കഴിയുമെന്ന് ഈ ലേഖകനൊക്കെ തോന്നിയ ഉള്ളുലയ്ക്കുന്ന അനുഭവമായിരുന്നു, മാധവ് രാംദാസ് എന്ന സംവിധായകൻ കൈയൊപ്പിട്ട 'ഇളയരാജ'. ഇന്ത്യൻ സൈന്യത്തിൽ പോലും ഒളിഞ്ഞിരിക്കുന്ന ജാതിയുടെ കഥ പറഞ്ഞ 'മേൽവിലാസം', മരുന്നുപരീക്ഷണത്തിന്റെ നീരാളിക്കൈകൾ കാണിച്ചുതന്ന 'അപ്പോത്തിക്കിരി'! ഈ രണ്ടു ചിത്രങ്ങൾ മാത്രം മതി മലയാള ചലച്ചിത്ര ലോകത്ത് മാധവ് രാംദാസ് എന്ന സംവിധായകന് കസേര വലിച്ചിട്ട് നിവർന്നിരിക്കാൻ. മൂന്നാമത്തെ ചിത്രത്തിലും മാധവ് രാംദാസ് പ്രതീക്ഷ കാത്തു. ഇത്രക്ക് ഉജ്ജ്വലമായ വൈകാരിക മുഹൂർത്തങ്ങളുള്ള ഒരു ചിത്രം വലിയ തോതിലുള്ള കാണികളെ ആവശ്യപ്പെടുന്നതായിരുന്നു. ചുരുങ്ങിയത് മൂന്നിടത്തെങ്കിലും കണ്ണുനിറയാതെ ഈ ചിത്രം നിങ്ങൾക്ക് കണ്ടു തീർക്കാനാവില്ല. പ്രശസ്തമായ തമിഴ് പടം. 'കാക്കമുട്ടെ' ഒക്കെ കണ്ട അതേ ഫീലിങ്ങ്. പക്ഷേ നോക്കുക, നമ്മുടെ ചലച്ചിത്രലോകം എത്ര നിസ്സംഗതയോടെയാണ് ഈ ചിത്രത്തെ സമീപിച്ചത്. ഒരു സെലിബ്രിറ്റിപോലും ഇത് നിർബന്ധമായും കാണേണ്ട പടമാണെന്ന് പറയുന്നില്ല. പേരൻപിനെ കുറിച്ചും മമ്മൂട്ടിയുടെ അഭിനയത്തെക്കുറിച്ചുമൊക്കെ വാഴ്‌ത്തിപ്പാടിയ നമ്മൾ, സമാനമായ അനുഭവം സമ്മാനിക്കുന്ന ഈ കൊച്ചു ചിത്രത്തെ കാണാതെ പോകരുത്. അല്ലെങ്കിലും മുറ്റത്തെ മുല്ലക്ക് മണമില്ലല്ലോ. തമിഴിലോ ഹിന്ദിയിലോ പോട്ടെ, കൊറിയയിലോ, ഇറാനിലോ ഒക്കെ നല്ല ചിത്രങ്ങൾ ഉണ്ടായാൽ എന്തൊരു തള്ള് തള്ളുന്നവരാണ് മല്ലു ഫേസ്‌ബുക്കികൾ.

മികച്ച ചിത്രമായിട്ടും പക്ഷേ ഇത് സാമ്പത്തികമായി പരാജയപ്പെട്ടു. മേൽവിലാസം, അപ്പോത്തിക്കിരി, എന്നീ തന്റെ മുൻകാല സിനിമകൾക്ക് സംഭവിച്ച അതേ പാളിച്ചയാണ് ഈ ചിത്രത്തിലും മാധവ് രാംദാസിന് ഉണ്ടായത്. മാർക്കറ്റിങ്ങിൽ പാളി. നല്ലതാണെന്ന് തിരിച്ചറിഞ്ഞ് പ്രേക്ഷകർ തീയേറ്ററിൽ എത്തുമ്പോഴേക്കും ചിത്രം ഹോൾഡ് ഓവറായി കഴിഞ്ഞിരുന്നു. ഗിന്നസ് പക്രുവും ഹരിശ്രീ അശോകനും അടക്കമുള്ളവരുടെ കരിയർ ബെസ്റ്റ് പ്രകടനമുള്ള ഈ കൊച്ചു ചിത്രം സാമ്പത്തിക വിജയം അർഹിച്ച ചിത്രം കൂടിയായിരുന്നു.

2. കുമ്പളങ്ങി നൈറ്റ്സ്: നല്ല സിനിമയുടെ വസന്തരാത്രി

കലയും കച്ചവടവും ചേരുമ്പടി ചേർത്ത കുമ്പളങ്ങി ഈ വർഷത്തെ ഏറ്റവും മികച്ച ചലച്ചിത്ര അനുഭവങ്ങളിൽ ഒന്നായിരുന്നു.പ്രണയം, സാഹോദര്യം, സൗഹൃദം, ഭയം, ദുഃഖം അങ്ങനെ എല്ലാം നിറച്ച് ഉയിരിൽ കൊളുത്തി ഹൃദയം കവരുന്ന ചൂണ്ടയായിരുന്നു മധു സി. നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ്. തുരുത്തിൽ ജീവിക്കുന്ന നാല് സഹോദരന്മാരുടെ ജീവിതത്തിലൂടെയാണ് കുമ്പളങ്ങി കഥ പറഞ്ഞത്. ലളിതമായ കഥാതന്തുവിൽനിന്ന് ജീവിതത്തിന്റെ എല്ലാഭാവങ്ങളിലേക്കും ശ്യാം പുഷ്‌കരന്റെ തിരക്കഥ വാതിൽ തുറക്കുന്നു.

സിനിമാറ്റിക് പരിസരങ്ങളിൽ നിന്ന് മലയാള സിനിമ എന്നോ റിയലിസ്റ്റിക് പരിസരത്തിലേക്ക് കൂടുമാറിയിരുന്നു. നല്ല സിനിമകൾ മാത്രം സ്വപ്നം കണ്ട യുവാക്കളുടെ കൂട്ടായ്മയായിരുന്നു ആ കൂട് മാറ്റത്തിന് പിന്നിൽ. ദിലീഷ് പോത്തൻ, ലിജോ ജോസ് പെല്ലിശ്ശേരി, ആഷിഖ് അബു, അമൽ നീരദ്, സമീർ താഹിർ, സകരിയ എന്നിവർ കടന്ന് ആ പങ്കായം ഇപ്പോൾ തുഴയുന്നത് മധു സി. നാരായണാണ്. അത്രമേൽ മനോഹരമായി മധു, കുമ്പളങ്ങിയിലെ രാത്രി കാഴ്ചകളിലൂടെ ആരാധകരുടെ ഹൃദയത്തിലേക്ക് വഞ്ചി തുഴഞ്ഞിരിക്കുന്നു. പോത്തേട്ടൻ ബ്രില്ല്യൻസിനെ പോലെ മധുവും ഇനി മലയാള സിനിമാ ചർച്ചകൾക്ക് ചൂടു പിടിപ്പിക്കുമെന്ന് ഉറപ്പിക്കാം.

ആശാനൊത്ത ശിഷ്യൻ എന്നൊക്കെ പറയാറില്ലെ... അതാണ് മധു സി. നാരായണൻ. ദീലീഷ് പോത്തന്റെ അസോസിയേറ്റായി പ്രവർത്തിച്ച പാടവം തന്നെയാണ് ശ്യാം പുഷ്‌കരന്റെ തിരക്കഥയെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ മധു സി നാരായണന് സാധിച്ചത്. ഒരു വൺലൈനിലുടെ ഒഴുക്കിയങ്ങ് സിനിമയെ കൊണ്ടുപോകുന്ന ദിലീഷ് പോത്തൻ സിനിമകളുടെ ഇഫക്ട് ആസ്വാദകന് ഉറപ്പാണ്. വിഷയാധിഷ്ഠിതമായി കഥയെ റിയലിസ്റ്റിക്കായി അവതരിപ്പിക്കാൻ കഴിയുന്ന അതേ ഫീൽ തന്നെയാണ് കുമ്പളങ്ങി നൈറ്റ്‌സും.

3. ആൻഡ്രായിഡ് കുഞ്ഞപ്പൻ: കഥയുടെ കരുത്ത്

മലയാള സിനിമ ഏറ്റവും വലയ പ്രതിസന്ധി എന്താണെന്ന് ചോദിച്ചാൽ അത് സർഗാത്മക പ്രതിസന്ധിതന്നെയാണ്. പ്രത്യേകിച്ച് എഴുത്തിന്റെ മേഖലയിൽ. നമുക്ക് നല്ല ക്യാമറാന്മാരും സാങ്കേതിക വിദഗ്ധരുമൊക്കെയുണ്ട്. പക്ഷേ നല്ല എഴുത്തുകാർ ഇല്ല. പുതിയ പ്രമേയങ്ങളിലേക്ക് മാറ്റിപ്പിടിക്കാതെ 90കളിലെ കഥാപാത്രങ്ങളുടെ കൈയിലേക്ക് ഒരു സ്മാർട്ട്ഫോൺ വെച്ച് കൊടുക്കുകയാണ് മിക്കവരും ചെയ്യുന്നത്. ഇതിൽ നിന്നുള്ള ഒരു പ്രകടമായ മാറ്റമാണ് നവാഗത സംവിധായകനും എഴുത്തുകാരനുമായ രതീഷ് ബാലകൃഷ്ണൻ 'ആൻഡ്രായിഡ് കുഞ്ഞപ്പനിലൂടെ'.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന ആശയമൊക്കെ മലയാളത്തിലേക്ക് കൊണ്ടുവന്ന ആ തലച്ചോറിനും കൊടുക്കണം ഒരു കുതിരപ്പവൻ. ഋതിക് ഘട്ടക്കിന്റെ 'അജാന്ത്രിക്ക്' എന്ന വിഖ്യാത ചിത്രത്തിലെയൊക്കെ പോലെ മനുഷ്യനും യന്ത്രവും തമ്മിലുള്ള ബന്ധം പറയുകയാണ് ഈ ചിത്രം. രജീനകാന്തിലെ യന്തിരനിൽ നാം കണ്ട ചീപ്പ് ചിട്ടിയല്ല ഇതിലെ റോബോട്ട്. ഒരു വൃദ്ധന്റെ ഏകാന്തമായ ജീവിതത്തിലക്ക് ഒരു റോബോട്ട് കടന്നുവരുന്നതും അത പിന്നീട് അയാൾക്ക് സ്വന്തം മകനെപ്പോലെ ആവുന്നതുമാണ് ചിത്രം പറയുന്നത്. അച്ചനും മകനുമായി ഈ പടത്തിൽ സുരാജ്
വെഞ്ഞാടമൂടും സൗബിൻ ഷാഹിറും മത്സരിച്ച് അഭിനയിക്കയാണ്.

4. ഉയരെ: പ്രമേയവും അവതരണവും ഉന്നതങ്ങളിൽ

നേരത്തെ പറഞ്ഞ, പ്രമേയത്തിന്റെ കരുത്ത് തന്നെയാണ് ഉയരെയിലും കാണുന്നത്. ട്രാഫിക്ക്, ഹൗ ഓൾഡ് ആർ യു പോലുള്ള ചിത്രങ്ങളിലൂടെ നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ ബോബി-സഞ്ജയ് ടീം ഇത്തവണ എത്തിയതും അതി വ്യത്യസ്തമായ ആസിഡ് ആക്രമണക്കേസിലെ ഇരയുടെ കഥയുമായാണ്. പാർവതി തിരുവോത്തിന്റെ അതിഗംഭീരമായ പ്രകടനമാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. മനു അശോകൻ എന്ന പുതുമുഖ സംവിധായക പ്രതിഭയെയും ഈ ചിത്രം കാണിച്ചുതരുന്നു. ടിപ്പിക്കൽ വെറുപ്പിക്കൽ മലയാളി മല്ലു കാമുകനായി ആസിഫലിയുടെ പ്രതിനായക വേഷവും ചിത്രത്തിന്റെ ഹൈലൈറ്റാണ്.

ചെറുപ്പംമുതൽ പൈലറ്റ് ആവാൻ കൊതിച്ച് ഒടുവിൽ തന്റെ ലക്ഷ്യം നേടുന്ന പല്ലവി രവീന്ദ്രൻ (പാർവതി). പക്ഷേ അപ്രതീക്ഷിതമായി പല്ലവി ആക്രമിക്കപ്പെടുന്നതും ആക്രമണത്തെ അവൾ അതിജീവിക്കുന്നതും പ്രേക്ഷകനെ പിടിച്ചിരുത്തി കാണിക്കാൻ സിനിമയ്ക്ക് കഴിയുന്നുണ്ട്. ഒരു ഫീൽ ഗുഡ് മൂഡിൽ ആരംഭിക്കുന്ന ചിത്രം നായികയുടെ വരവോടുകൂടിയാണ് തീവ്രമായ പ്രണയത്തെയും അപക്വമായ ഇടപെടലുകളുടെ ദുരന്തങ്ങളേയും കാണിച്ചു തുടങ്ങുന്നത്. ആകാശ ദൃശ്യങ്ങൾ അടക്കം ഏറ്റവും മനോഹരമായ രംഗങ്ങൾ പ്രേക്ഷകനു മുന്നിൽ എത്തിക്കുന്നതിൽ മുകേഷ് മുരളീധരന്റെ ചായാഗ്രഹണ മികവ് സഹായമായി. ടേക്ക് ഓഫ് എന്ന ചിത്രത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശം നേടിയ മഹേഷ് നാരായണൻ ചിത്രത്തിന്റെ എഡിറ്റിങ് ജോലികൾ ഭംഗിയാക്കി.

5. ഇഷ്‌ക്ക്: സദാചാര പൊലീസിങ്ങിന് ഒരു നടുവിരൽ നമസ്‌ക്കാരം

സദാചാര പൊലീസിങ്ങിനെതിരെ എടുത്ത ചിത്രം എന്ന നിലയിൽ മാത്രമല്ല, സ്ത്രീയുടെ വ്യക്ത്വത്വത്തെയും അസ്തിത്വത്തെയും അടയാളപ്പെടുത്തിയ ചിത്രം എന്ന നിലയിൽ ആയിരുന്നു ഇഷ്‌ക്കിനെ മലയാളി സമൂഹം എറ്റെടുത്തത്. നവാഗതനായ അനുരാജ് മനോഹറും തിരക്കഥയൊരുക്കിയ രതീഷ് രവിയും മലയാള സിനിമ കാത്തിരുന്ന വാഗ്ദാനങ്ങൾ തന്നെ. ഷെയിൻ നിഗത്തിന്റെ അതിഗംഭീരമായ പ്രകടനം ആയിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. ഷൈൻ ടോം ചാക്കോ, ലിയോണ ലിഷോയ് തുടങ്ങിയവരും ചിത്രത്തിൽ തിളങ്ങി.

സദാചാര പൊലീസിങ്ങിനെ അതിനിശിതമായി വിമർശിക്കുമ്പോഴും മെയിൽ ഷോവിനിസത്തെയും ചിത്രം പ്രതിക്കൂട്ടിൽ കയറ്റുന്നു. ഒരു അപകടം ഉണ്ടാകുമ്പോൾ കാമുകിയെ ഒന്നാശ്വസിപ്പിക്കുക കൂടി ചെയ്യാതെ കാറിന്റെ ഉള്ളിൽ വെച്ച് എന്താണ് നടന്നത് എന്നറിയാൻ ആയിരുന്നു ആ കാമുകന് തിടുക്കം. പ്രതികാരം ചെയ്യുമ്പോഴും അവന് അറിയേണ്ടത് അത് തന്നെയായിരുന്നു. അത്തരം ഒരാളെ തിരിച്ചറിഞ്ഞ കാമുകി മോതിരം നീട്ടുമ്പോൾ നടു വിരൽ നീട്ടി അവളുടെ പ്രതിഷേധം അറിയിക്കുന്നതോടെ തിരശ്ശീല വീഴുന്നു. അടുത്തകാലത്തൊന്നും ഈ രീതിയിലുള്ള ഒരു സൂപ്പർ ക്ലൈമാക്സ് മലയാളത്തിൽ കണ്ടിട്ടില്ല.

6. അതിരൻ എന്ന അതിശയൻ

1967ലെ ഒരു ഗംഭീരമായ നായർ തറവാട്. വാതിൽ തുറന്ന് അകത്തേക്കുവരുന്ന ഒരു സ്ത്രീകാണുന്നത് മുറിയിലെ കമ്പിക്കൊളുത്തിൽ തുക്കിയിട്ടിരിക്കുന്ന ഒരു സഹോദരന്റെ മൃതദേഹം! മറ്റൊരു വാതിൽ തുറക്കുമ്പോൾ കുത്തേറ്റ് മരച്ചുകിടക്കുന്ന മറ്റൊരാൾ. മുകളിലുണ്ട് ഒരാൾ കണ്ണുമിഴിച്ച് മരിച്ചുകിടക്കുന്നു. വീടിലെ ഉമ്മറത്ത് വലിയ ചെമ്പിൽ മുക്കിക്കൊല്ലപ്പെട്ട് കിടക്കുകയാണ് ഒരു സ്ത്രീ. അതിനടുത്തിരുന്ന് ഒന്നും സംഭവിക്കാത്തപോലെ ചാക്കുനൂലുകൾ കൈയിലിട്ട് കറക്കുന്ന ഒരു കൗമാരക്കാരിയുടെ വിരലുകൾ.....നാം ഞെട്ടിവിറച്ചുപോകും. 'അതിരൻ' സിനിമ തുടങ്ങുകയാണ്. പേരും നന്ദിയുമൊക്കെയായി പ്രേക്ഷകനെ കോട്ടുവാ ഇടീച്ച്, പതുക്കെ കഥയിലേക്ക് കടക്കുകയാണേല്ലോ ഇപ്പോളും നമ്മുടെ രീതി.

പ്രീ പബ്ലിസിറ്റി കോലാഹലങ്ങളും, സോഷ്യൽ മീഡിയയിലെ പ്രമോഷൻ തള്ളുകളുമൊന്നുമില്ലാതെ പുതുമുഖ സംവിധായകനായ വിവേക്, ഫഹദ് ഫാസിലിനെ നായകനാക്കി എടുത്ത അതിരൻ എന്ന കൊച്ചു ചിത്രം ശരിക്കും അതിശയിപ്പിച്ചു. കെട്ടിലും മട്ടിലും പുതുമയുള്ള സൈക്കോ ത്രില്ലർ. ആദ്യ പകുതിയിൽ പല ഷോട്ടുകളും കണ്ടാൽ നിങ്ങൾ കാണുന്നത് ഒരു വിദേശ ചിത്രമാണോയെന്ന് തോന്നിപ്പോകും. ഫ്രെയിം ബ്യൂട്ടിയിൽ, ക്യാമറാ ആംഗിളിൽ, ശബ്ദ മിശ്രണത്തിൽ, സീൻ കോമ്പോസിഷനിൽ ഒക്കെയുണ്ട് ഒരു കാൻ ഫെസ്റ്റിവൽ സിനിമകളുടെ ടച്ച്. ഈ പുതുമുഖ സംവിധായകൻ വിവേക് മലയാളം കാത്തിരിക്കുന്ന പ്രതിഭ തന്നെയാണ്.

ഷട്ടർ ഐലൻഡുപോലുള്ള ഇംഗ്ലീഷ് ചിത്രങ്ങളുമായുള്ള സാദൃശ്യം പ്രകടമാണെങ്കിലും ഇത് കോപ്പിയാണെന്നൊന്നും പറയാൻ കഴിയില്ല. ഹോളിവുഡ്ഡ് നിലവാരത്തിൽ ഒരു പടം നമ്മുടെ ബജറ്റ് വെച്ചുണ്ടാക്കുക ചില്ലറ കളിയല്ല. പേര് മുതൽ വ്യത്യസ്തത സൂക്ഷിക്കുന്ന അതിരന് സ്‌ക്രിപ്റ്റ് ഒരുക്കിയിരിക്കുന്നത് പ്രശസ്ത കഥാകൃത്തുകൂടിയായ പി എഫ് മാത്യൂസ് ആണ്. 'ഈ മ യൗ' വിന്ന് ശേഷം പി എഫ് മാത്യൂസ് തിരക്കഥ എഴുതുന്ന സിനിമ എന്നൊരു പ്രത്യേകത കൂടി അതിരന് ഉണ്ട്.

7. ജല്ലിക്കട്ട് : മനുഷ്യൻ എന്ന മൃഗത്തിന്റെ കഥ

എത്രതന്നെ വികാസം പ്രാപിച്ചാലും അടിസ്ഥാനപരമായ മൃഗീയ ചോദനകൾ മനുഷ്യനിൽ നിലനിൽക്കുകയാണെല്ലോ എന്ന് ആശങ്കപ്പെടുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി. ഗോവൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌ക്കാരം നേടിയ, ജല്ലിക്കെട്ടിലെ നായകൻ നിരവധി അന്താരാഷ്ട്ര മേളകളിലും ചിത്രത്തിന് അംഗീകരം കിട്ടിയിട്ടുണ്ട്. 'Bull in a China Shop' എന്ന ഇംഗ്ലീഷ് പ്രയോഗത്തിനെ 'buffalo in an Indian 'village' എന്ന് മാറ്റി വായിക്കാവുന്ന ഒരു ചിത്രമാണ് 'ജല്ലിക്കട്ട്' എന്ന് വിഖ്യാത സിനിമാ മാസികയായ 'വെറൈറ്റി' വിശേഷിപ്പിച്ചപ്പോൾ, 'ഈ ലോകത്തെ ഏറ്റവും അപകടകാരിയായ മൃഗം പുരുഷനാണ് എന്ന് സംശയലേശമേതുമില്ലാതെ ലിജോ കാട്ടിത്തരുന്നു' എന്ന് സ്‌ക്രീൻ മാസിക അവരുടെ നിരൂപണത്തിൽ വിലയിരുത്തി.

മനുഷ്യനിലെ 'മൃഗ'ത്തിന്റെ തൊലിയടർത്തിയെടുത്ത് ഉണങ്ങാനിടുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി എന്ന 'ക്രേസി'യായ സംവിധായകൻ. . വിരണ്ടു കൊണ്ടുള്ള ജീവൻ-മരണപാച്ചിലിനിടയിൽ ഒരു നാടിനു തന്നെ പോത്ത് ഭീഷണിയാവുകയാണ്. നാട്ടിലെ ക്രമസമാധാനം തകർക്കുന്ന, നാട്ടുകാരുടെ ഉറക്കം കളയുന്ന പോത്തിനു പിറകെ നിൽക്കാതെ ഓടികൊണ്ടിരിക്കുന്ന ഒരു കൂട്ടം മനുഷ്യർ. ഒരൊറ്റ വരിയിൽ പറഞ്ഞു തീർക്കാവുന്ന ഒരു കഥാതന്തുവിനെ ഒരു മണിക്കൂർ മുപ്പതു മിനിറ്റ് ശ്വാസമടക്കിപിടിച്ച് കണ്ടിരിക്കാവുന്ന ദൃശ്യാനുഭവമാക്കി മാറ്റുകയാണ് ലിജോ. വന്യതയാണ് ജെല്ലിക്കെട്ടിന്റെ ഓരോ ഫ്രെയിമിനെയും സുന്ദരമാക്കുന്നത്. മനുഷ്യർക്ക് ഉള്ളിലെ മൃഗത്തെ കുറിച്ചും മൃഗതൃഷ്ണകളെ കുറിച്ചും ആൾകൂട്ട മനഃശാസ്ത്രത്തെ കുറിച്ചുമൊക്കെ ലിജോ സംസാരിക്കുന്നത് നീണ്ട സംഭാഷണശകലങ്ങളിലൂടെയല്ല, പോത്തിനു പിറകെ ഓടുന്ന മനുഷ്യരുടെ കിതപ്പുകൾ, ദ്രുതചലനങ്ങൾ, ശരീരഭാഷ അതിലൂടെയൊക്കെ സ്വയം പ്രേക്ഷകനു മനസ്സിലാക്കിയെടുക്കാവുന്ന രീതിയിലാണ് 'ജെല്ലിക്കെട്ടി'ന്റെ ദൃശ്യഭാഷയൊരുക്കപ്പെട്ടിരിക്കുന്നത്. ക്ലൈമാക്സിലെ അമച്വർ നാടകത്തിന്റെ സ്വഭാവത്തിൽ മാത്രമാണ് ഈ ചിത്രത്തെക്കുറിച്ച് വിയോജിപ്പുള്ളത്.

8. തണ്ണീർമത്തൻ ദിനങ്ങൾ: സൗമ്യം, ലളിതം, സുന്ദരം

പൊരിവെയിലത്ത് നിന്ന് കയറിവരുമ്പോൾ നല്ല മധുരമൂറുന്ന തണുത്ത തണ്ണിമത്തൻ ജ്യൂസ് കുടിച്ചാൽ കിട്ടുന്ന സുഖം. അതാണ് നവാഗതനായ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രം സമ്മാനിച്ചത്. സൗമ്യവും, ലളിതവുമായ ഒരു സുന്ദര ചിത്രം. പ്രത്യേകിച്ച് സ്‌കുൾ കാലത്തിന്റെ നൊസ്റ്റാൾജിയയിൽ ജീവിക്കുന്ന മലയാളിക്ക് ഇത് ശരിക്കും ചക്കരപ്പായസമായി.

മലയാള സിനിമയിൽ ഈയടുത്തായി പ്ലസ് വൺ, പ്ലസ് ടു കാലഘട്ടം വിഷയമാക്കി നിരവധി ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാൽ അവയിലൊന്നും കാണാത്ത റിയലിസ്റ്റിക്ക് അവതരണമാണ് ഈ കൊച്ചു ചിത്രത്തെ വേറിട്ട് നിർത്തുന്നത്. വിനീത് ശ്രീനിവാസൻ, കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം മാത്യു, ഉദാഹരണം സുജാതയിലൂടെ ശ്രദ്ധേയയായി മാറിയ അനശ്വര എന്നിവരെ ഒഴിച്ചുനിർത്തിയാൽ ഒരു കൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായി ആദ്യാവസാനം ചിത്രത്തിലുള്ളത്.

ജെയ്‌സൺ എന്ന പ്ലസ് വൺകാരൻ പയ്യന്റെ ജീവിത്തിലെ മൂന്ന് പ്രധാന പ്രശ്‌നങ്ങളും അതിന്റെ പരിണാമവുമാണ് ചിത്രത്തിന്റെ കാതൽ. സ്‌കൂളിൽ പുതിയതായി പഠിപ്പിക്കാൻ വന്ന മലയാളം അദ്ധ്യാപകൻ രവി പത്മനാഭനാണ് അവന്റെ ആദ്യത്തെ പ്രശ്‌നം. ക്ലാസിൽ ഒപ്പം പഠിക്കുന്ന കീർത്തി എന്ന പെൺകുട്ടിയോട് ജെയ്‌സണ് തോന്നുന്ന പ്രണയമാണ് രണ്ടാമത്തേത്. ജൂനിയർ ക്ലാസിലെ പയ്യനുമായി നിലനിൽക്കുന്ന വൈര്യമാണ് മൂന്നാമത്തേത്... ജെയ്‌സന്റെ ഈ മൂന്ന് പ്രശ്‌നങ്ങൾക്കും എങ്ങനെയാണ് പരിഹാരം ഉണ്ടാകുന്നതെന്ന് വളരെ മനോഹരമായി തന്നെ ചിത്രം പറഞ്ഞിരിക്കുന്നു. അനശ്വര രാജന്റെ തകർപ്പൻ പ്രകടനമാണ് ഈ ചിത്രത്തിന്റെ ഹൈലറ്ററും.

9. തമാശ: ബോഡി ഷെയിമിങ്ങ് വെറും തമാശയല്ല

ക്രൂരമായ ഫലിതങ്ങൾ ഉപയോഗിച്ച് കുത്താൻ മിടുക്കരാണ് മലയാളികൾ
പലപ്പോളും. അങ്ങനെയുള്ള ഒന്നാണ് ബോഡി ഷെയിമിങ്ങ്. ശരീരം നോക്കി ആളുകളെ പരിഹസിക്കയെന്ന വൃത്തികെട്ട രീതി. കറുത്ത് കരിക്കട്ട പൊലീരിക്കുന്നു','ആനയെ പോലെ ഉരുണ്ടു വരുന്നുണ്ട്', 'തല കാണാൻ വെള്ളിക്കിണ്ണം പോലുണ്ടല്ലോ.'.തമാശയെന്ന പേരിൽ മറ്റുള്ളവർക്ക് നേരെ നമ്മൾ ചൊരിയുന്ന ഇത്തരം കളിയാക്കലുകൽ ബോഡി ഷെയ്മിങ് എന്ന ക്രൂരതയാണെന്ന് എത്ര പേർ അറിയുന്നുണ്ട്. ഇത്തരത്തിലുള്ള പരിഹാസങ്ങൾ അത് കേൾക്കുന്ന വ്യക്തിക്ക് ഉണ്ടാക്കുന്ന മാനസിക സംഘർഷം എത്ര പേർ മനസ്സിലാക്കുന്നുണ്ട്. ഒരു വ്യക്തിയെ തകർത്തു കളയാൻ തക്ക ശക്തിയുള്ള വില്ലനാണ് ബോഡി ഷെയ്മിങ്ങെന്നും തമാശ എന്ന പേരിൽ അത് പ്രയോഗിക്കുന്നവരെ അവ തമാശയല്ലെന്നും ഓർമപ്പെടുത്തുകയാണ് നവാഗതനായ അഷ്റഫ് ഹംസ ഒരുക്കിയിരിക്കുന്ന 'തമാശ' എന്ന ചിത്രം.

വിനയ് ഫോർട്ട് എന്ന നടന്റെ കരിയർ ബ്രേക്കാണ് ഈ ചിത്രം. സംസ്‌കൃത സർവകലാശാലയുടെ കീഴിലുള്ള കോളജിലെ മലയാളം പ്രഫസാറായ ശ്രീനിവാസൻ എന്ന കഥാപാത്രമായി വിനയ് ഫോർട്ട് ചിത്രത്തിലെത്തുന്നത്. മലബാറിലെ ഒരു മിഡിൽ ക്ലാസ് കുടുംബം ശ്രീനിവാസന്റെ കുടുംബത്തെ കാണിച്ചുതരുന്നു. സ്വന്തം ന്യൂനത എന്നത് 30 വയസ് മാത്രമുള്ള ശ്രീനിവാസന്റെ കഷണ്ടി തന്നെയാണ്. ഇതിന്റെ പേരിൽ അദ്ദേഹം ഏൾക്കേണ്ടിവരുന്ന പരിഹാസങ്ങൾ, ഇഷ്ടങ്ങൾ ആഗ്രഹങ്ങൾ ഇവയെല്ലാമാണ് വിനയ് ഫോർട്ട് കാട്ടിത്തരുന്നത്.തനിക്കുള്ള ന്യൂനതകൾ കാരണം ശ്രിനിവാസന്റെ വിവാഹ ആലോചനകൾ മുടങ്ങുന്നു. നിരാശനായ ശ്രീനിവാസൻ പലരേയും ഇഷ്ടപ്പെടുന്നെങ്കിലും ഇവർക്കൊന്നും തന്നോട് പറയാനുണ്ടായിരുന്നത് പ്രണയമോ ഇഷ്ടമോ അല്ലെന്ന് തിരിച്ചറിയുന്ന ഘട്ടത്തിൽ ശ്രീനിവാസൻ എത്തിച്ചേരുന്ന വഴിത്തിരുവകാളാണ് രണ്ടരമണിക്കൂറുള്ള സിനിമയുടെ ഒന്നാം പകുതി പറഞ്ഞു നിർത്തുന്നത്. മലയാള സിനിമയിൽ സമകാലികമായി കണ്ടുവന്ന ദ്വയാർത്ഥ പ്രയോഗങ്ങളോ നോൺവെർബൽ വാക്കുകളോ ഒന്നും ഈ സിനിമയിൽ ഇല്ല എന്നത് തന്നെയാണ് അഷ്റഫ് ഹംസ എന്ന സംവിധായകനെ ഒരു തിരക്കഥാകൃത്തെന്ന നിലയിൽ കെയ്യടി നൽകുന്നത്.

10. ചോല: വേട്ടക്കാരന്റെയും ഇരയുടെ മനഃശാസ്ത്രം

ബലാത്സംഗം ചെയ്യപ്പെടുന്ന ഇരക്ക് വേട്ടക്കാരനായ പുരുഷനോടുള്ള വികാരം എന്തായിരിക്കും. വിശ്രുത കൊറിയൻ സംവിധായകൻ കിം കി ഡുക്ക് ഒക്കെ പറയാൻ ശ്രമിച്ച പ്രമേയം കേരളത്തിലേക്കും കൊണ്ടുവന്നിരിക്കയാണ്, ഒഴിവു ദിവസത്തെ കളിയിലൂടെയും, എസ് ദുർഗയിലൂടെയും ശ്രദ്ധേയനായ സംവിധായകൻ സനൽകുമാർ ശശിധരൻ. ഹൈറേഞ്ചിലെ ഒരു കുഗ്രാമത്തിൽ നിന്നും ദുർബലനും വിനീത വിധേയനുമായ കാമുകനൊപ്പം നഗരത്തിലേക്ക് യാത്ര തിരിക്കുന്ന ജാനുവും അവളുടെ ദുർബലനായ കാമുകനും അവരെയും കൊണ്ട് ജീപ്പിൽ യാത്ര തിരിക്കുന്ന ആശാനും മാത്രമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഈ മൂന്നു കഥാപാത്രങ്ങളുടെ യാത്രയിലൂടെ അവരുടെ മാനസിക സങ്കർഷങ്ങളിലൂടെയാണ് ചോല കഥ പറയുന്നത്.

നിഷ്‌ക്കളങ്കയായ, സ്വന്തമായി തീരുമാനങ്ങളെടുക്കാൻ കഴിയാത്ത ഒരു പാവം പെൺകുട്ടിയായ ജാനുവിന്റെ (നിമിഷ സജയൻ) ജീവിതത്തിലേക്ക് എത്തുന്ന, തന്റെ ആശാന് മുന്നിൽ വിനീത വിധേയകനാകുന്ന കാമുകനും (അഖിൽ) ആണത്തത്തിന്റെ അഹങ്കാരം നോക്കിലും വാക്കിലും കാത്തുവെക്കുന്ന ആശാനും (ജോജു) ചേർന്ന് അവളുടെ ജീവിതത്തെ തകർത്തെറിയുന്നത് ഭീതിയോടെയേ കണ്ടു നിൽക്കാൻ കഴിയുകയുള്ളു.
അവതരണം കൊണ്ട് മനോഹരമാകുമ്പോഴും പ്രമേയപരമായി ഭീകരമാണ് ഈ ചോല. നിസ്സഹായതയെ ചൂഷണം ചെയ്ത് തന്നെ ശാരീരികമായി കീഴ്പ്പെടുത്താൻ ശ്രമിക്കുന്ന ആളോട് ജാനുവെന്ന പെൺകുട്ടി വിധേയത്വം പ്രാപിക്കുമ്പോൾ മനഃശാസ്ത്രപരമായി സനൽകുമാറിന്റെ നിരീക്ഷണങ്ങൾ ശരിയായേക്കാം. പക്ഷേ വിധേയത്വം സ്നേഹമായി മാറുമെന്നിടത്താണ് അദ്ദേഹത്തിന് പിഴക്കുന്നത്. ഇത് ജൈവപരമായും മനഃശാസ്ത്രപരമായും ശരിയല്ല.

പാവപ്പെട്ട പെൺകുട്ടികൾ നിരന്തരം വേട്ടയാടപ്പെടുന്ന വർത്തമാനകാലത്ത് ഇത്തരം കാഴ്ചകൾ നൽകുന്ന സന്ദേശം എന്തെന്നത് മറ്റൊരു ചോദ്യം. ഒരു ചുംബനത്തിലൂടെ തന്റേടികളായ സ്ത്രീകളെ കീഴ്പ്പെടുത്തുന്ന നായകന്മാരെ ആഘോഷിച്ച മലയാള സിനിമയിൽ ഒരു പാവം സ്‌കൂൾ വിദ്യാർത്ഥിനിയെ ആണധികാരത്തിന്റെ കാൽച്ചുവട്ടിൽ വെക്കുമ്പോൾ പരോക്ഷമായെങ്കിലും, ആ അധികാര ഗർവിലേക്ക് പെൺകുട്ടികൾ ആകർഷിക്കപ്പെടും എന്ന് പറയുകയാണ് സംവിധായകൻ. ഈ രാഷ്ട്രീയ വിമർശനം മാറ്റി നിർത്തിയാൽ കെട്ടിലും മട്ടിലും മലയാളിക്ക് പുതുമ സമ്മാനിക്കുന്ന ചിത്രം തന്നെയാണിത്.

മറ്റ് മികച്ച ചിത്രങ്ങൾ

കുഞ്ഞുബജറ്റിലിറങ്ങിയ ഒരുപാട് മികച്ച ചിത്രങ്ങളും ഈവർഷം കണ്ടു. സുരാജ് വെഞ്ഞാറുമൂട് നായകനായി എം സി ജോസഫ് സംവിധാനം ചെയ്ത വികൃതിയാണ് ഇതിൽ പ്രധാനം സൗബിൻ
ഷാഹിറും ഇതിൽ തകർത്ത് അഭിനയിച്ചു. ഖാലിദ് റഹ്മാന്റെ മമ്മൂട്ടി ചിത്രം ഉണ്ടയും വേറിട്ടതായി. പി.ആർ. അരുൺ (ഫൈനൽസ്),മാത്തുക്കുട്ടി സേവ്യർ (ഹെലൻ), അഹമ്മദ് കബീർ (ജൂൺ)നിസാം ബഷീർ (കെട്ട്യോളാണ് എന്റെ മാലാഖ), അർജന്റീന ഫാൻസ് കാട്ടുർക്കടവ് ( മിഥുൻ മാനുവൻ തോമസ്) എന്നിവയും പോയവർഷത്തെ മികച്ച ചിത്രങ്ങളിൽ ഉൾപ്പെടുത്താവുന്നവയാണ്.ഗീതുമോഹൻ ദാസിന്റെ നിവിൻ പോളി ചിത്രം 'മൂത്തോനും' എടുത്തു പറയണം. സ്വവർഗ ലൈംഗികതയൊക്കെ പ്രമേയമാക്കി ചിത്രങ്ങൾ വരുന്നുവെന്നതും മലയാള സിനിമയുടെ പ്രമേയ ഗീതുമോഹൻ ദാസിന്റെ നിവിൻ പോളി ചിത്രം 'മൂത്തോനും' എടുത്തു പറയണം. സ്വവർഗ ലൈംഗികതയൊക്കെ പ്രമേയമാക്കി ചിത്രങ്ങൾ വരുന്നുവെന്നതും മലയാള സിനിമയുടെ പ്രമേയ ഔന്നത്യമാണ് വെളിപ്പെടുത്തുന്നത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
വാവിട്ട വാക്കും കൈവിട്ട ഫേസ്‌ബുക്ക് പോസ്റ്റും; തെറിച്ചത് മാധ്യമപ്രവർത്തകന്റെ പണി; മാധ്യമങ്ങളോട് ചൂടായ മുഖ്യമന്ത്രിയെ വിമർശിച്ച് 'മിസ്റ്റർ പിണറായി' എന്ന് തുടങ്ങുന്ന പോസ്റ്റിട്ട 'കേരള വിഷൻ' ന്യൂസ് ഹെഡിന് കിട്ടിയത് വലിയ പണി; കടുത്ത സൈബർ ആക്രമണത്തിന് പിന്നാലെ പ്രജീഷിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തി മാനേജ്‌മെന്റ്; ആകെ തകർന്നപ്പോൾ ജീവനൊടുക്കാനും മാധ്യമപ്രവർത്തകന്റെ ശ്രമം
ചായക്കടക്കാരന്റെ മകൾ സ്വപ്രയത്നത്തിലൂടെ നേടിയത് 3.83 കോടി രൂപയുടെ സ്കോളർഷിപ്പോടുകൂടി യുഎസിൽ ഉന്നത പഠനത്തിനുള്ള അവസരം; അമ്മാവനൊപ്പം ബൈക്കിൽ ബന്ധുവീട്ടിലേക്ക് പോകവെ അശ്ലീല പദങ്ങളുമായി പിന്നാലെ കൂടിയത് രണ്ട് യുവാക്കൾ; 20കാരിക്ക് ജീവൻ നഷ്ടമായത് യുവാക്കളുടെ അഭ്യാസ പ്രകടനത്തിനിടെയുണ്ടായ അപകടത്തിൽ; സുധിക്ഷയുടെ വിയോ​ഗം താങ്ങാനാകാതെ നാട്ടുകാർ
ആദ്യം അലർട്ട് ആകേണ്ട എയർപോർട്ട് സുരക്ഷാ സംവിധാനങ്ങൾ ദുരന്തം നടന്നിട്ടും ഉണർന്നില്ല; റെസ്‌ക്യൂ ടീമും ഫയർഫോഴ്‌സും കൃത്യസമയത്ത് എത്തിയില്ല; പരിശീലനം നേടിയവർ മാത്രം എയർ റെസ്‌ക്യൂ നടത്തേണ്ട സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത് നാട്ടുകാർ; എയർക്രാഫ്റ്റ് ഇൻവെസ്റ്റിഗേഷന് തടസമായ കാര്യങ്ങളാണ് കരിപ്പൂരിൽ നടന്നത്; മോശം കാലാവസ്ഥയിലും ലാന്റിങ് സാധ്യമാക്കുന്ന ബോയിങ് 737 ന്റെ അപകടകാരണം അറിയാൻ ബ്ലാക്ക്‌ബോക്‌സ് തന്നെ രക്ഷ; കരിപ്പൂർ ദുരന്തത്തെ കുറിച്ച് ക്യാപ്റ്റൻ സാം തോമസ് മറുനാടനോട്
റഷ്യൻ വാക്‌സിന് എന്തൊരു സ്പീഡ്; രണ്ടുമാസത്തെ പരീക്ഷണത്തിന് ശേഷം വാക്‌സിൻ വിജയമെന്ന് പ്രഖ്യാപിച്ചത് സംശയത്തോടെ നോക്കി ആരോഗ്യ വിദഗ്ദ്ധർ; മൂന്നാം ഘട്ട പരീക്ഷണങ്ങൾ ബുധനാഴ്ച തുടങ്ങാനിരിക്കെ ധൃതി പിടിച്ച് പ്രസിഡന്റ് പുടിൻ അറിയിപ്പുമായി വന്നത് കോവിഡിനെതിരെ വാക്‌സിൻ വികസിപ്പിക്കുന്ന ആദ്യ രാഷ്ട്രമെന്ന പ്രശസ്തിക്ക് വേണ്ടിയോ? കർശന സുരക്ഷാ പരിശോധനയ്ക്ക് ശേഷം മാത്രം അംഗീകാരമെന്ന് ഡബ്ല്യുഎച്ച്ഒ; സ്പുട്‌നിക് വി എന്ന് പേരിട്ട വാക്‌സിനായി ബുക്ക് ചെയ്തിരിക്കുന്നത് 20 രാജ്യങ്ങളെന്ന് റഷ്യ
രോഗത്തിന് ഫലപ്രദമായ ചികിത്സ ലഭ്യമാണോ അല്ലയോ എന്നതാണോ, അതോ ചികിത്സ സമ്പ്രദായം സയന്റിഫിക്കലി പ്രൂവൻ ആവണമെന്നതാണോ ഫസ്റ്റ് പ്രിഫറൻസ് ? മൂന്നു തലമുറകളായി ഹോമിയോപ്പതിയെ ആശ്രയിച്ചിട്ടുള്ളവരാണ് ഞങ്ങൾ; 100 ശതമാനം ഫലപ്രദമായ ചികിത്സ ഹോമിയോപ്പതിയിൽ നിന്നും എനിക്കു ലഭിച്ചിട്ടുണ്ട്; ​ഗായത്രി സുരേഷ് എഴുതുന്നു
കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ വിലക്കിയത് 2015 ൽ; വൈഡ് ബോഡി എയർക്രാഫ്റ്റുകളുടെ നിരോധനം നീക്കിയത് 2019 ജൂലൈയിലും; 18 പേരുടെ ജീവനെടുത്ത ബോയിങ് വിമാനാപകടത്തിന് കാരണം കേന്ദ്രവ്യോമയാനമന്ത്രി ഹർദീപ് സിങ് പുരിയുടെ തീരുമാനമെന്ന വിമർശനത്തിന് ചൂടുപിടിച്ചതോടെ ഡിജിസിഎക്ക് മനംമാറ്റം; മഴക്കാലത്ത് കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് വീണ്ടും വിലക്ക്; തീരുമാനം മൻസൂൺകാലത്തേക്ക മാത്രം; കനത്തമഴ ലഭിക്കുന്ന വിമാനത്താവളങ്ങളിൽ പ്രത്യേക പരിശോധനയും
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
ലോറി ഡ്രൈവർമാർക്ക് 'ചരക്കുകളെ' എത്തിച്ചു കൊടുക്കുന്ന ലോട്ടറി കച്ചവടം; പൂനയിൽ നിന്ന് ലോറി എടുക്കുമ്പോൾ ഷാഫി ഓർഡർ ചെയ്തത് പ്രായം കുറഞ്ഞ ഇരയെ; ലക്ഷ്യമിട്ട പെൺകുട്ടി കൈയിൽ നിന്നും വഴുതിയപ്പോൾ റൂമിലേക്ക് ഉന്തിതള്ളി വിട്ടത് വൃദ്ധയെ; കാമഭ്രാന്തനെ പ്രതിരോധിച്ചപ്പോൾ ബ്ലൈഡു കൊണ്ടും ക്രൂരത; കണ്ടു വന്ന മകന് ഹാലിളകിയപ്പോൾ ലോറി ഡ്രൈവർക്കും അമ്മയ്ക്കും കിട്ടിയത് പൊതിരെ തല്ല്; എല്ലാം അനുഭവിച്ചത് 75-കാരി; കോലഞ്ചേരിയിലെ പീഡനത്തിൽ നിറയുന്നത് ഓമനയുടെ വാണിഭ കച്ചവടം
ഭർത്താവിനോട് പോലും നീതി പുലർത്താത്ത, കള്ളം പറയുന്ന ഉത്തമനായ പുരുഷന്റെ മകൾ വിവാഹ മോചനം നേടാൻ പോകുന്നു......; കാരണം..... തെറ്റ് ചെയ്യാത്തവർ ആരും ഇല്ല എന്ന് ഭർത്താവിനോട് പറഞ്ഞതിനാൽ; മനോരമ വാർത്താ അവതാരകയ്ക്കെതിരെ സ്ത്രീ വിരുദ്ധത നിറച്ച് ദേശാഭിമാനിക്കാരന്റെ വ്യാജ ആരോപണ പോസ്റ്റ്; നിഷാ പുരുഷോത്തമനെതിരെ അതിക്രമം കാട്ടിയ സഖാവിനെതിരെ ഒരക്ഷരം മിണ്ടാതെ പത്രപ്രവർത്തക യൂണിയനും സ്ത്രീ സമത്വ വാദികളും; മനോരമ നിലപാട് കടുപ്പിച്ചപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പൽ
സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും മനസ്സാന്നിധ്യത്തോടെ കൂടെയുള്ളവരുടെ ജീവനുകൾ കാത്ത ക്യാപ്റ്റന് സല്യൂട്ട്! ഗിയർ ബോക്‌സിലെ തകരാർ തിരിച്ചറിഞ്ഞതോടെ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം പരമാവധി ഒഴിവാക്കി; സാങ്കേതിക തകരാർ തിരിച്ചറിഞ്ഞ് നിലത്തിറക്കൽ; മഴയിൽ തെന്നിമാറിയപ്പോഴും പറന്നുയരാത്തത് ജനവാസ കേന്ദ്രം മുന്നിലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്; കരിപ്പൂരിൽ വൻ ദുരന്തം ഒഴിവാക്കിയത് യുദ്ധവിമാനങ്ങളെ അടക്കം നിയന്ത്രിച്ച ക്യാപ്ടൻ ഡിവി സാഥെ; വലിയ ദുരന്തം ഒഴിവാക്കിയത് ഈ മനക്കരുത്ത്
ജഡ്ജിയും നേതാവുമായി അടുത്ത ബന്ധം; ഖുറാൻ വാഹനമെത്തി സിആപ്റ്റിലും ബന്ധുവിന്റെ സാന്നിധ്യം; എൻഐഎ നിരീക്ഷണത്തിലൂള്ളത് സ്വപ്നയുടെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുത്ത ഏക നേതാവ്; സർക്കാരിൽ ഉന്നത സ്വാധീനമുള്ള നേതാവിനെ ചോദ്യം ചെയ്യുന്നത് എല്ലാ തെളിവുകളും സൂക്ഷ്മമായി വിലയിരുത്തിയ ശേഷം മാത്രം; സ്വപ്‌നയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ കിട്ടിയാൽ ഉടൻ നേതാവിന് നോട്ടീസ് നൽകും; സ്വർണ്ണ കടത്തിൽ വിഐപി മൂന്നാമാനിലേക്ക് അന്വേഷണം
ഒറ്റയ്ക്ക് പോകാൻ ധൈര്യമില്ല; നേരോടെയുമല്ല.. നിർഭയവുമല്ല... നിരന്തരം മര്യാദകെട്ട്...! ഏഷ്യാനെറ്റിനെ കളിയാക്കി പോസ്റ്റ്; പാർട്ടി അടിമയെ പോലെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പെരുമാറരുതെന്ന് വിനു വി ജോൺ; മര്യാദ കെട്ടവരുമായി കൂട്ടു വേണ്ടാന്നു വെക്കാനുള്ള സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള അധികാരം ഒരു ചാനൽ ജഡ്ജിക്കും ആരും നൽകിയിട്ടുമില്ല... കുഞ്ഞ് പോയി തരത്തിൽ കളിക്ക്...! പിഎം മനോജിന്റെ പരിഹാസത്തിൽ പത്രപ്രവർത്തക യൂണിയന് മൗനം; ചോദ്യം ചെയ്യലുകൾ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുമ്പോൾ
ഷാപ്പിലെ കറിവെപ്പുകാരനായി മണർകാടെത്തി; വട്ടിപ്പലിശക്കാരുടെ ഇടനിലക്കാരനായി ചുവടുമാറ്റം; നിസാര തുക കടം കൊടുത്ത് കോടികൾ മൂല്യമുള്ള വസ്തു വകകൾ തട്ടിയെടുത്ത് വളർന്ന് പന്തലിച്ചു; 20 ലക്ഷം രൂപയ്ക്ക് രണ്ടേ കാൽ മാസത്തേക്ക് പലിശയായി വാങ്ങിയത് ഒരു കോടി രൂപ; കൊള്ളപ്പലിശയ്ക്ക് അവതരിപ്പിച്ചത് പത്താംകളം എന്ന പലിശ രീതി; അച്ഛനെ കിഡ്‌നാപ്പ് ചെയ്ത് യുവതിയെ ധർമ്മ സങ്കടത്തിലാക്കി; മാലം സുരേഷ് ക്രൂരതയുടെ അവതാരം! മല്ലപ്പള്ളിയിലെ പ്രീതി മാത്യുവിനെ തകർത്തതും മണർകാട്ടെ ഷൈലോക്കിന്റെ ചതിക്കുഴി
ശ്രീകണ്ഠൻ നായരുടെ വിദേശയാത്രകൾക്ക് ഹൈക്കോടതിയുടെ വിലക്ക്; വ്യാജ വാർത്താ കേസിൽ അറസ്റ്റ് ചെയ്താൽ 50,000 രൂപ ബോണ്ടിൽ വിട്ടയയ്ക്കണം; ഇനി വ്യാജ വാർത്തകൾ സംപ്രക്ഷേണം ചെയ്താൽ ജാമ്യം റദ്ദാക്കും; മറ്റുള്ളവർക്ക് വഴികാട്ടേണ്ട ശ്രീകണ്ഠൻ നായർ കേട്ടുകേൾവി വാർത്തയാക്കരുതെന്ന് ഓർമ്മിപ്പിച്ച് 24 ചാനൽ മേധാവിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി; ശ്രീകണ്ഠൻ നായർ ഷോയിലെ കോവിഡിനെ കുറിച്ചുള്ള വ്യാജ വാർത്തയിലെ വിധിയിൽ നിറയുന്നത് വിമർശനങ്ങൾ മാത്രം
അമ്മയാണെ സത്യം അമ്മ മരിച്ചുവെന്ന് പറഞ്ഞിട്ടില്ല; ഒരു നടൻ മരിച്ചു പോയി അയാളെ കാണാൻ പോകാനാണ് വണ്ടിക്കൂലിക്ക് എന്തെങ്കിലും സഹായം ചെയ്യണമെന്ന് പറഞ്ഞത്; അപ്പോൾ അയാൾ തിരുവനന്തപുരത്തേക്ക് കൊണ്ടു വിടാമെന്നും പണം അവിടെ എത്തിയിട്ട് നൽകിയാൽ മതിയെന്നും പറഞ്ഞു; വേണ്ട എന്ന് പറഞ്ഞെങ്കിലും അയാൾ എന്നെ നിർബന്ധിപ്പിച്ച് കയറ്റി; വിചിത്ര ന്യായവുമായി മരിയാപുരത്തുകാരൻ നിശാന്തും; ഓട്ടോക്കാരനെ അളിയൻ പണം തരുമെന്ന് പറഞ്ഞ് പറ്റിച്ചു മുങ്ങിയ വിരുതൻ പറയുന്ന കഥ ഇങ്ങനെ
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി