ജനം പിന്തിരിഞ്ഞ് ഓടുമ്പോഴും ഭ്രാന്തു പിടിച്ചവരെപ്പോലെ പൊലീസ് വെടിവെപ്പ് തുടർന്നു; 30 റൗണ്ട് കഴിഞ്ഞീട്ടും അരിശം തീരാതെ പരിക്കേറ്റ് വീണവരെയും പൊതിരെ തല്ലി; ഒരാളെ തോക്കിന്റെ പാത്തികൊണ്ട് തല്ലിക്കൊന്നു; മിക്കവരും മരിച്ചത് പുറകിൽനിന്ന് വെടിയേറ്റ്; വി എസ് മുഖ്യമന്ത്രിയും കോടിയേരി ആഭ്യന്തരമന്ത്രിയുമായിരുന്ന കാലത്തെ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത് ആറുപേർ; ബീമാപ്പള്ളി വെടിവെപ്പിന് 11 വർഷം തികയുമ്പോഴും നീതി കിട്ടാതെ ഇരകൾ

എം മാധവദാസ്
തിരുവനന്തപുരം: വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ൻ ആഭ്യന്തര മന്ത്രിയായിരിക്കുന്ന സമയത്ത് ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിന് എതാനും കിലോമീറ്റർ അകലെയുള്ള ബീമാപ്പള്ളിയിൽ 2009 മെയ് 17 നു നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ടത് 6 പേരാണ്. പരിക്കേറ്റതാവട്ടെ അമ്പതിലേറെപ്പോർക്കും. വെടിവെപ്പിന് 11വർഷം നാളെ പൂർത്തിയാവുമ്പോഴും ഈ വിഷയം വേണ്ടരീതിയിൽ ചർച്ച ചെയ്യുകപോലും കേരളം ചെയ്തിട്ടില്ല. ഇത്രയും വർഷം കഴിഞ്ഞിട്ടും തങ്ങൾക്ക് നീതികിട്ടിയിട്ടില്ലെന്നാണ് ഇരകൾ പറയുന്നത്. ഗുരുതരമായി പരിക്കു പറ്റിയവർക്കു മതിയായ നഷ്ടപരിഹാരമോ ചികിൽസയോ പുനരധിവാസമോ ലഭിച്ചില്ല. ജസ്റ്റിസ് രാമകൃഷ്ണൻ റിപോർട്ട് അട്ടിമറിക്കപ്പെട്ടു. കുറ്റക്കാരായ പൊലീസുകാർ ശിക്ഷയും കിട്ടിയിട്ടിയില്ല.
ഐക്യകേരളം കണ്ട ഏറ്റവും വലിയ രണ്ടാമത്തെ വെടിവെപ്പാണ് ബീമാപള്ളിയിൽ നടന്നത്. വിമോചന സമരകാലത്ത് നടന്ന വെടിവെപ്പിൽ കൊല്ലപെട്ടത് ഏഴു പേരാണെങ്കിൽ ബീമാപള്ളിയിൽ കൊല്ലപെട്ടത് 6 പേരാണ്. വിമോചന സമരകാലത്തെ പൊലീസ് വെടിവെപ്പ് മുതൽ രാഷ്ട്രീയ കൊലപാതകങ്ങൾ വരെ അത്യുച്ചത്തിൽ ചർച്ച ചെയ്യുന്ന കേരളം ബീമാപ്പള്ളിയുടെ കാര്യത്തിൽ പക്ഷേ സാംസ്കാരിക സ്മൃതിനാശം സംഭവിച്ച പോലെയാണ് പെരുമാറിയത്. വിമോചന സമരം ഒരു ഗവണ്മെന്റിന്റെ രാജിയിൽ കലാശിച്ചപ്പോൾ ബീമാപ്പളിയെ കുറച്ചു ജസ്റ്റിസ് രാമകൃഷ്ണൻ സമർപിച്ച ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ടിലെ ശിപാർശകളിൽ ഒരു നടപടിയും ഉണ്ടായില്ല.
വിമോചന സമര കാലത്തെ അങ്കമാലി വെടിവെപ്പും കൂത്തുപറമ്പ് വെടിവെപ്പുമെല്ലാം എല്ലാ കാലത്തും ചർച്ചയായ കേരളത്തിൽ എന്തുകൊണ്ടാണ് കേരളം കണ്ട ഏറ്റവും വലിയ ഭരണകൂട ഹിംസയായ ബീമാപള്ളി വെടിവെപ്പ് ജനങ്ങളുടെ ഓർമയിൽ ഇല്ലാതെ പോകുന്നത്. 2009 മെയ് 17നാണ് സംഭവം നടന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പിറ്റേ ദിവസം. എൽഡിഎഫ് തെരഞ്ഞെടുപ്പിൽ വെറും നാല് സീറ്റിലേക്ക് ഒതുങ്ങിയതിന്റെ പിറ്റേ ദിവസം. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നപേരിൽ ഭരണകക്ഷിയുടെ മൗനാദുവാദത്തോടെ കലാപം നിയന്ത്രിക്കാനെന്ന പേരിൽ പൊലീസ് ജനങ്ങളുടെ നെഞ്ചത്ത് കയറുകയായിരുന്നോ? പിന്നെന്തിനാണ് പൊലീസ് പ്രകോപനമില്ലാതെ, ഒരു ലാത്തിചാർജുപോലും നടത്താതെ വെടിവെച്ചത്. ഇനി ഒരു വിഭാഗത്തെ ഒതുക്കിയെന്ന പേരിനേടിയെടുത്ത് മറുവിഭാഗത്തിന്റെ നഷ്ടമായ വോട്ടുകൾ നേടാനാണോ സർക്കാർ ശ്രമിച്ചത്. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഏറെയാണ്.
'ജനം പിന്തിരഞ്ഞ് ഓടുമ്പോഴും പൊലീസ് മൽസരിച്ച് വെടിവെച്ചു'
തിരുവനന്തപുരം ജില്ലയിലെ തീര പ്രദേശമാണ് ബീമാപ്പള്ളി. അറേബ്യയിൽനിന്ന് വന്ന ശഹീദ് മാഹിൻ അബൂബക്റിൽ നിന്നും അദേഹത്തിന്റെ ഉമ്മയായ ബീമ ബീവിയിൽ നിന്നുമാണ് ബീമാപള്ളിയുടെ ചരിത്രം തുടങ്ങുന്നത്. ആതുരസേവനവും മതപ്രബോധനവുമായി കേരളം മുഴുവൻ നടന്ന അദേഹം ഒടുവിൽ തെക്കൻ തിരുവിതാംകൂറിൽ എത്തുകയും തിരുവല്ലം എന്ന സ്ഥലത്ത് താമസിക്കുകയും ചെയ്തു. ദലിതജാതികളിൽ പെട്ടവർക്കിടയിൽ മാഹിൻ അബൂബക്കറിന്റെ ചികിൽസയും സേവനവും ഏറെ പ്രചാരം നേടി. അവർ കൂട്ടമായി ഇസ്ലാം സ്വീകരിച്ചു. അങ്ങിനെ അവിടെ ഇസ്ലാം വലിയൊരു സാമൂഹിക സാന്നിധ്യമായി മാറി എന്നും വാമൊഴി ചരിത്രം പറയുന്നു. വർഷങ്ങൾക്കുശേഷം നേർച്ചയും ആഘോഷവും ഒക്കെയുള്ള വലിയൊരു ദർഗയായും അതിനെ ചുറ്റിപ്പറ്റിയുള്ള ഇൻഫോർമൽ മാർക്കറ്റ് ആയും ഈ പ്രദേശം മാറി. ആ മാർക്കറ്റിലെ സീഡി വിൽപ്പനയും വ്യാജ സീഡിയെക്കുറിച്ചുള്ള കഥകളും മറ്റും നിറം പിടിപ്പിച്ച പല മുൻ വിധികളുമാണ് ബീമാപ്പള്ളിയെ കുറിച്ച് പൊതുസമൂഹത്തിന് കിട്ടിയത്.
ലത്തീൻ കത്തോലിക്കരും മുസ്ലീങ്ങളും തമ്മിലുള്ള വർഗീയ കലാപം ഒഴിവാക്കാനാണ് തങ്ങൾ വെടിവെച്ചതെന്ന് പൊലീസ് പറയുമ്പോഴും വെടിവെപ്പിന്റെ ഇരകളും പരിക്കേറ്റവരും പറയുന്നത് അങ്ങനെ അല്ലെന്നാണ്. 2009 മെയ് 17ന് ഉച്ചയ്ക്ക് ബീമാപ്പള്ളി കടപ്പുറത്തേക്ക് ഇരച്ചുകയറി അവിടെ വ്യത്യസ്ത ജോലികളിൽ ഏർപ്പെട്ടിരുന്നവർക്കു നേരെ നിറയൊഴിക്കയായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. അഞ്ചുപേർ വെടിയേറ്റു മരിച്ചു. 52 പേരെ പരിക്കേറ്റു. ഒരാളെ തോക്കിന്റെ പാത്തികൊണ്ട് തലയ്ക്കടിച്ച് പൊലീസ് കൊല്ലുക ആയിരുന്നെന്നും ആരോപണം ഉയർന്നിരുന്നു. സെയ്താലി (24), ബാദുഷ (34) ,ഫിറോസ് (16) ,അഹ്മദലി (45) ,അബ്ദുൽ ഹമീദ് (27) അബ്ദുൽ കനി (55) എന്നിവാരാണ് വെടിവെപ്പിൽ മരിച്ചവർ.പരിക്കു പറ്റി വർഷങ്ങൾക്കു ശേഷം മുഹമ്മദ് സലീം, ഇബ്രാഹിം സലീം എന്നീ രണ്ടുപേർ കൂടി മരിച്ചു.
കൊമ്പൻ ഷിബുവെന്ന ഒരു ഗുണ്ടയുടെ പേരാണ് കലാപത്തിന്റെ പ്രധാന കാരണമായി പൊലീസും നാട്ടുകാരും ഒരു പോലെ പറയുന്നത്. അവർ തമ്മിൽ ഐക്യമുള്ള ഏകവസ്തുതയും അതുതന്നെ. വലിയതുറ പൂന്തുറ റോഡിലുള്ള ബീമാപള്ളി പ്രദേശത്തെയും ചെറിയതുറയെയും വേർതിരിക്കുന്നത് ബീച്ചിലേക്കുള്ള റോഡാണ്. ബീമാപ്പള്ളി ഭാഗത്ത് മുസ്ലിംകളും ചെറിയതുറ ഭാഗത്ത് ലത്തീൻ കത്തോലിക്കരും തിങ്ങിപ്പാർക്കുന്നു. ഇരുവിഭാഗവും കടലിനെ ആശ്രയിച്ച് ജീവിതമാർഗം കണ്ടെത്തുന്നവരായിരുന്നു. കഞ്ചാവ് വിൽപ്പനക്കാരൻ കൂടിയായിരുന്ന ഇയാൾ ചെറിയ തുറയിൽ നിന്ന് മദ്യപിച്ചെത്തി ബീമാപ്പള്ളിയിൽ പ്രശ്നമുണ്ടാക്കിയതാണ് സംഘർഷത്തിൽ കലാശിച്ചത്. ഉത്തരേന്ത്യൻ നഗരങ്ങളിൽ മേഖല തിരിച്ച് ഗുണ്ടാപിരിവ് നടത്തുന്ന സംഘങ്ങൾ വിലസുന്നതായി നമുക്കറിയാം.
എന്നാൽ കേരളത്തിൽ അതൊന്നും നടക്കില്ല. കൊമ്പൻ ഷിബുവിനെ ജനങ്ങൾ കൈകാര്യം ചെയ്തു. തുടർന്ന് ബീമാപ്പള്ളി സ്വദേശികളുടെ വള്ളവും വലയും ഷിബുവിന്റെ നേതൃത്വത്തിലെത്തിയ ഗുണ്ടകൾ കത്തിച്ചു. ഇതിൽ പ്രകോപിതരായ പ്രദേശത്തെ ഒരു വിഭാഗം ചെറുപ്പക്കാർ ചെറിയതുറ ഭാഗത്തേക്ക് പോയി. ഇവിടെയുള്ള ആളുകളുമായി കല്ലേറ് നടന്നതിനെത്തുടർന്ന് പൊലീസ് സംഘം മുന്നറിയിപ്പൊന്നുമില്ലാതെ വെടിവെക്കുകയായിരുന്നെന്നാണ് പരിക്കേറ്റവർ മാധ്യമങ്ങളോട് പറഞ്ഞത്.
'ജനം പിന്തിരിഞ്ഞ് ഓടുമ്പോഴും ഭ്രാന്തു പിടിച്ചവരെപ്പോലെ പൊലീസ് വെടിവെപ്പ് തുടർന്നു. വെടിയുണ്ടകൾ തീരുന്നതു വരെ തുടർച്ചയായി 30 റൗണ്ട് വെടിയുതിർത്തുവെന്നാണ് പ്രാഥമികവിവരം. കേരളത്തിലെ മനുഷ്യസ്നേഹികളെ അമ്പരപ്പിച്ചു കളഞ്ഞു ആ വെടിവെപ്പ്. വെടിയേറ്റു വീണവരെയും പൊലീസ് വെറുതെ വിട്ടില്ല. പിന്നാലെ പാഞ്ഞു വന്ന് തോക്കിന്റെ പുറം പാത്തി കൊണ്ട് പൊതിരെ തല്ലി. വെടിവെപ്പിനു ശേഷമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. '- വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ മാഹീൻ മാധ്യമം പത്രത്തോടെ അന്ന് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
ഓടുന്നതിനിടെ പിറകു വശത്താണ് പലർക്കും വെടിയേറ്റത്. യുദ്ധമുഖത്തെന്ന പോലെയായിരുന്നു പൊലീസിന്റെ പെരുമാറ്റം. വെടിവെപ്പിനു മുമ്പ് പാലിക്കേണ്ട സാമാന്യ നിയമങ്ങൾ പോലും അവർക്ക് ബാധകമായിരുന്നില്ലെന്ന് ഇരകൾ ഇപ്പോഴും പറയുന്നു. എന്തു വലിയ പ്രശ്നമുണ്ടായാലും ടിയർഗ്യാസ്, ജലപീരങ്കി, ലാത്തിച്ചാർജ്ജ് തുടങ്ങിയ പതിവാണ്. എന്നാൽ ബീമാപ്പള്ളിയിൽ ഇപ്പറഞ്ഞ നടപടിക്രമങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നു മാത്രമല്ല, ജനക്കൂട്ടത്തിലേക്ക് വെടിവെക്കേണ്ടി വന്നാൽ മുട്ടിനു താഴെയായിരിക്കണമെന്ന നിയമവും പാലിച്ചില്ല.
കൊമ്പൻ ഷിബുവിന് ഒരു സമുദായത്തിന്റെ പിന്തുണ ഉണ്ടായിരുന്നില്ല
ഏറ്റവും വിചിത്രം കൊമ്പൻ ഷിബുവിന് ഒരു സമുദായത്തിന്റെയും പിന്തുണ ഉണ്ടായിരുന്നില്ല എന്നതാണ്. എയ്ഡ്സ് രോഗിയെന്ന് സ്വയം പ്രഖ്യാപിച്ച് മറ്റുള്ളവരെ ഭീഷണിപ്പെടുത്തി ഗുണ്ടാപിരിവ് നടത്തിവരുന്ന കൊമ്പൻ ഷിബുവിനെ ചെറിയതുറ ഇടവക നേരത്തെ പുറത്താക്കിയിരുന്നു.ഗുണ്ടാ നേതാവ് ഷിബുവിന്റെ അക്രമങ്ങൾ തടയണമെന്ന് ബീമാപ്പള്ളി ജമാഅത്ത് പ്രസിഡണ്ട് എൻ.വി അസീസും വാർഡ് കൗൺസിലറും മുസ്്ലിംലീഗ് നേതാവുമായ ബീമാപ്പള്ളി റഷീദും നേരത്തെ കലക്ടറോട്് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ജില്ലാ കലക്ടർ നിസ്സംഗത നടിച്ചു.അക്രമം നടത്തിയ ഷിബുവിനെ ദിവസങ്ങൾക്കു ശേഷമാണ് അറസ്റ്റ് ചെയ്തത്. കൊമ്പൻ ഷിബുവിന്റെ അറസ്റ്റ് വൈകിയതായിരുന്നു പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാനം.
ബീമാപ്പള്ളിയിൽ കൊല്ലപ്പെട്ടത് പാവങ്ങളായിരുന്നു. അന്നത്തെ അന്നത്തിനു വേണ്ടി കാറ്റിനെയും കടലിനെയും അതിജീവിക്കുന്നവർ. ഒരു ഇസത്തിനും വേണ്ടിയായിരുന്നില്ല അവരുടെ മരണം. അതുകൊണ്ട് തന്നെ അവർക്കു വേണ്ടി സംസാരിക്കാൻ ആളുകളുണ്ടായില്ല. എതാനും മുസ്ലിം സംഘടകകളും മുസ്ലീലുഗുമല്ലാതെ ഒരു രാഷ്ട്രീയ പാർട്ടിയും ഈ വിഷയം കാര്യമായി ഏറ്റെടുത്തതുമില്ല. എൽഡിഎഫ് ഭരണകാലത്ത് നടന്നതായിട്ടുകൂടി കോൺഗ്രസ് അടക്കമുള്ള സംഘടനകൾ ഇക്കാര്യത്തിൽ വേണ്ടത്ര ഇടപെടൽ നടത്തിയില്ല.
പൊലീസ് കെട്ടിയുണ്ടാക്കിയ കഥകളുടെ പിന്നാലെയായിരുന്നു പിന്നീട് മാധ്യമങ്ങളും പൊതുസമൂഹവുമെന്നണ് ഈ പ്രശ്നത്തിൽ സജീവമായി ഇടപെട്ട എൻ പി ചെക്കുട്ടിയെപ്പോലുള്ള മുതിർന്ന മാധ്യമ പ്രവർത്തകർ പറയുന്നത്. ബീമാപ്പള്ളിക്കാർ പ്രശനക്കാരാണെന്ന വ്യാജ പൊതുബോധ നിർമ്മിതിയും ഇവിടെ പ്രശ്നമായി.
ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷം നിയന്ത്രിക്കാനാണ് വെടിവെച്ചത് എന്നായിരുന്നു ഒരു കഥ. അങ്ങനെയൊരു സംഘർഷത്തിനുള്ള വകുപ്പൊന്നും അവിടെയുണ്ടായിരുന്നില്ല എന്ന് ദൃക്സാക്ഷികൾ പറയുന്നു. വെടിവെച്ചില്ലായിരുന്നുവെങ്കിൽ ക്രിസ്ത്യൻ പള്ളി ആക്രമിക്കപ്പെടുമായിരുന്നു എന്നാണ് മറ്റൊരു കഥ. അങ്ങനെയൊരു സാധ്യത ചെറിയതുറയിൽ ഇല്ലെന്ന് പള്ളി അധികാരികൾ തന്നെ പിന്നീട് വിശദീകരിക്കുകയുണ്ടായി. ആക്രമിക്കാൻ വന്ന ജനക്കൂട്ടത്തിനെതിരെ സ്വയരക്ഷാർത്ഥം പൊലീസ് വെടിവെക്കുകയായിരുന്നു എന്ന കഥ ഉരുത്തിരിഞ്ഞ് വന്നത് എന്നാണ് നാട്ടുകാർ പറയുന്നത്.
ബീമാപള്ളിയിൽ നടന്ന പൊലീസ് വെടിവെപ്പിൽ ആറ് പേർ മരിച്ചതാണ് ഒദ്യോഗിക കണക്ക്. പിന്നീട് ഇതിൽ മൂന്ന്പേർ മരിച്ചു. വെടിവെപ്പിൽ മരിച്ചവർക്ക് അന്ന് 10 ലക്ഷം രൂപയും ആശ്രിതർക്ക് ജോലിയും ലഭിച്ചിരുന്നു. എന്നാൽ പരുക്കേറ്റ് ജീവച്ഛവമായി ക്രമേണ മരണത്തിന് കീഴടങ്ങേണ്ടി വന്ന മൂന്ന് പേർക്കും ഒരു സഹായവും കിട്ടിയില്ല. കലാപത്തിന് കാരണക്കാരനായ കൊമ്പൻ ഷിബുവും ഏതാനും വർഷം മുമ്പ് മരിച്ചു.
പരിക്കേറ്റ 52 പേരിൽ ഭൂരിഭാഗം പേർക്കും കിട്ടിയത് താത്കാലിക ധനസഹായമായ 10000 രൂപ മാത്രമാണ്. 25000 രൂപയും 30000 രൂപയും ലഭിച്ച ഏതാനം പേരുമുണ്ട്. ചികിത്സക്ക് പണമില്ലാതെ വലയുകയാണ് പരുക്കേറ്റവർ. വെടിയേറ്റ പരുക്കിനെ തുടർന്ന് നിത്യരോഗികളായി മാറിയവർ നിരവധി. തിരിച്ചറിയാൻ കഴിയാതെ നിരവധി പേർ വേദനയും കടിച്ചമർത്തി കഴിയുകയാണ് ബീമാപള്ളിയിൽ സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും സഹായഹസ്തവും കാത്ത്. വെടിവെപ്പിനെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച ജസ്റ്റിസ് കെ രാമകൃഷ്ണൻ കമ്മറ്റിയുടെ റിപ്പോർട്ടിലും തുടർനടപടികളുണ്ടായില്ലെന്നതാണ് മറ്റൊരു ദുരവസ്ഥ.
വെടിവെപ്പ് വർഗീയ കലാപം ഒഴിവാക്കാനെന്ന് പൊലീസ്
പൊതുവേ നീതിമാനും സത്യസന്ധനുമായ പൊലീസ് ഉദ്യോഗസ്ഥനായ ജേക്കബ് പുന്നുസിന്റെ ഡിജിപി പദവിയിലെ തീരാക്കളങ്കമായിരുന്ന ഈ സംഭവം. വെടിവെപ്പ് നടന്നില്ലായിരുന്നെങ്കിൽ ജനം അടുത്തുള്ള ക്രിസ്ത്യൻ പള്ളി ആക്രമിക്കുമായിരുന്നെന്നും പിന്നീടുണ്ടാവുന്ന സംഭവങ്ങൾ പിടിച്ചാൽ കിട്ടില്ലെന്നുമായിരുന്നു, മുമ്പ് പൂന്തുറ, വലിയ തുറ ഭാഗത്തുണ്ടായ കലാപങ്ങളെ ചൂണ്ടിക്കാട്ടി പൊലീസ് പറയുന്നതത്. വെടിവെപ്പിന് ജില്ലാകലക്ടറുടെ അനുമതി തേടിയിട്ടില്ലെന്നായിരുന്നു അക്കാലത്തെ പ്രധാന വിമർശനം. കലാപ സമയത്ത് അത് തടയുന്നതിനായി വെടിവെപ്പ് നടത്താൻ ജില്ലാ കലക്ടറുടെയോ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റിന്റെയോ അനുമതി ആവശ്യമില്ലെന്ന് ഡിജിപി റിപ്പോർട്ട് നൽകിയത്.
ഡിജിപി ജേക്കബ് പുന്നൂസ് സമർപ്പിച്ച റിപ്പോർട്ടിൽ കേരളത്തിൽ ഇതേ വരെ കണ്ടിട്ടില്ലാത്ത കനത്ത പ്രഹരശേഷിയുള്ള നാടൻബോംബുകളാണ് അക്രമികൾ പൊലീസിനുനേരെ പ്രയോഗിച്ചത് എന്ന് പറയുന്നുണ്ട്. വ്യാജ സിഡി കച്ചവടവും അതിനോടനുബന്ധിച്ച് ഷിബുവെന്ന ഗുണ്ട നടത്തിയ പിരിവും മറ്റുമാണ് സംഘർഷത്തിനിടയാക്കിയതെന്നും റിപ്പോർട്ടിലുണ്ട്. ചിലർ ഈ സംഘർഷത്തെ വർഗീയ കലാപമാക്കി മാറ്റാൻ ശ്രമിക്കുകയായിരുന്നു. ഗുണ്ടാപിരിവ് സംബന്ധിച്ചുണ്ടായ സംഘർഷത്തിലെ പ്രതികളെ അറസ്റ്റുചെയ്യാമെന്ന് കളക്ടറും എഡിജിപിയും സമ്മതിച്ചിട്ടും രണ്ടുദിവസത്തിനുശേഷമാണ് ഷിബു അടക്കമുള്ളവരെ അറസ്റ്റുചെയ്തത്. ഇത് വലിയതുറ പൊലീസിന്റെയും പൂന്തുറ പൊലീസിന്റെയും വീഴ്ചയാണെന്നും റിപ്പോർട്ടിലുണ്ട്.
'പൊലീസ് ഭാഷ്യ പ്രകാരം 'കലാപ'മായ സംഘർഷത്തിൽ നിയോജൽ എന്ന സ്ഫോടക വസ്തു കണ്ടെത്തിയെന്നാണ് പൊലീസ് രേഖ. ഇതേപറ്റി അന്വേഷിക്കാൻ സിബിഐയെ ഏൽപിച്ചിട്ടുണ്ട്. എന്നാൽ അന്വേഷണം ഏൽപിക്കാൻ കേരള സർക്കാർ കാരണമായി പറഞ്ഞത്, നിയോജൽ തീരദേശത്ത് എത്തിയതാണ്. നിയോജൽ എത്തിയതിനേക്കാൾ അപകടരമായ അവസ്ഥ, അത് തീരദേശത്ത് എത്തിയതാണത്രെ! അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും 'തീരദേശം' എന്ന അവരുടെ ജന്മദേശം സ്വയം തന്നെ വലിയ കുറ്റവാളിയായാണ് പരിഗണിക്കപ്പെട്ടത്. അന്വേഷണവുമായി ബന്ധപ്പെട്ട് പിന്നീട് വന്ന എല്ലാ മാധ്യമ വാർത്തകളുടെ വരികൾക്കടിയിലും ഈ 'കുറ്റവാളി'യെ പ്രത്യേകം കണ്ടെത്താൻ കഴിയും.ഇങ്ങനെ തീരദേശം ബീമാപ്പള്ളി തുടങ്ങിയ കുറേവ വാക്കുകളിലൂടെ സൃഷ്ടി അപര നിർമ്മിതിയിലൂടെ പൊതുസമൂഹത്തിന്റെ വായടക്കാൻ പൊലീസ് കഴിഞ്ഞു'- വിഷയം പഠിച്ച സ്വതന്ത്ര മാധ്യമ പ്രവർത്തകൻ ഹംസ ചാല ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്.
പൊലീസ് ഭീകരതയെ പറ്റി അന്വേഷിക്കാൻ സർക്കാർ നിശ്ചയിച്ചത് അതേ വകുപ്പിന്റെ ഭാഗമായ ക്രൈംബ്രാഞ്ചിനെയാണ്. സംഘർഷത്തിന് കാരണക്കാരനായ ഗുണ്ടക്കെതിരായ രണ്ട് കേസുകൾ രഹസ്യമായി എഴുതിത്ത്തള്ളി. പൊലീസിനെതിരായ കേസ് പിൻവലിക്കാൻ കോടതിയെ സമീപിച്ചു, അതും രഹസ്യമായി തന്നെ. പൊലീസിനെതിരെ കൊലക്കുറ്റം ആരോപിച്ച് കൊല്ലപ്പെട്ടയാളുടെ ബന്ധു നൽകിയ കേസാണിത്. ഇതിനെതിരെ പരാതിക്കാരനും ജമാഅത്ത് കമ്മിറ്റിയും കോടതിയെ സമീപിച്ചു. സംഭവം നടന്നയുടൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകിയിട്ടുണ്ട്. അന്ന് പ്രതിപക്ഷത്തിരുന്ന് ബഹളം വച്ചവരുടെ കൈയിലേക്കാണ് റിപ്പോർട്ട് കൊടുത്തത്. എന്നിട്ടും അത് വെളിച്ചം കണ്ടില്ല. പൊലീസ് വെടവപ്പിനെതിരെ കലക്ടറും ആർ.ഡി.ഒയും മൊഴി നൽകുക വഴി ഏറെ ശ്രദ്ധിക്കപ്പെട്ട റിപ്പോർട്ടാണ് പൂഴ്ത്തിവക്കപ്പെട്ടത്.
'വെടിവപ്പിനെ ന്യായീകരിക്കാൻ പൊലീസ് തുടക്കം മുതൽ വർഗീയ കലാപ കഥകളാണ് അഴിച്ചുവിട്ടത്. മുഖ്യധാരാ മാധ്യമങ്ങളും ഇതേറ്റുപിടിച്ചാണ് പൊലീസിനൊപ്പം നിന്നത്. ഇതിലെ ശരിതെറ്റുകൾ കേരളം ഏറെ ചർച്ച ചെയ്തതാണ്. എന്നാൽ ഇത്രയേറെ ഭീകരമായ -പൊലീസ് ഭാഷ്യമനുസരിച്ച് യുദ്ധസമാനമായ- വർഗീയ കലാപ നീക്കം നടന്ന ഈ പ്രദേശത്ത് അതിന് ശേഷം സാമുദായികത പറഞ്ഞ് ഒരു ചെറിയ വാക്കേറ്റം പോലുമുണ്ടായിട്ടില്ലെന്നത് ശ്രദ്ധേയമാണ്'- തുടക്കം മുതലേ ഈ വിഷയം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകൻ എൻ പി ജിഷാർ ഇങ്ങനെയാണ് എഴുതിയത്.
സ്റ്റേറ്റിന്റെ ഇടപെടൽ ശക്തമാക്കണം
അതേസമയം സെക്രട്ടറിയേറ്റിന്റെ മൂക്കിന് താഴെ ഇത്രയും വലിയ ഭരണകൂട ഭീകരത ഉണ്ടായിട്ടും കേരളം എന്തുകൊണ്ട് അത് അർഹിക്കുന്ന രീതിയിൽ ചർച്ചപോലും ചെയ്തില്ല എന്നത് ഈ 11ാം വാർഷികത്തിലും അത്ഭുദപ്പെടുത്തുന്നതാണ്. 'ബീമാപ്പള്ളിയെക്കുറിച്ച് ഇത്ര വലിയൊരു നിശ്ശബ്ദത കേരളത്തിലുണ്ടാക്കിയെടുക്കുന്നത് നമ്മുടെ പൊതുബോധവും മുസ്ലിം അപരവത്ക്കരണത്വരയുമാണ്.അതുകൊണ്ടാണ് ഇത്ര ഹീനമായ ഒരു ഭരണകൂട ഭീകരത നടന്നിട്ടും കേരളത്തിലെ പൊതുമണ്ഡലത്തിൽ നിന്നും പത്രമാധ്യമങ്ങളിൽ നിന്നും മര്യാദക്കൊരു പ്രതിഷേധമോ പത്രവാർത്തയോ വരാതിരുന്നതും. ചുരുക്കിപ്പറഞ്ഞാൽ ചോദ്യംചെയ്യപ്പെടാതെ പോയ നരഹത്യയും അതിനെത്തുടർന്ന് പൊതുമണ്ഡലത്തിലുണ്ടായ നിശ്ശബ്ദതയും ബീമാപ്പള്ളിയെന്ന സ്ഥലത്തെക്കുറിച്ചും അവിടെ ജീവിക്കുന്നവരെക്കുറിച്ചും കേരളത്തിൽ നിലനിൽക്കുന്ന ചില മുൻധാരണകളുടെ തന്നെ പ്രത്യാഘാതമാണ്. - എഴുത്തുകാരിയും ഗവേഷകയുമായ ജെനി റൊവീന ഇങ്ങനെ വിലയിരുത്തുന്നു.
അതേസമയം കടലോരത്തെ സാമുദായിക സംഘടനകൾക്കും മതത്തിനും തീറെഴുതി കൊടുത്തതിന്റെ ഉപോൽപ്പന്നമാണ് ഇത്തരം പ്രശ്നങ്ങൾ എന്നും തീരദേശത്ത് സ്റ്റേറ്റിന്റെ ഇടപെടൽ വർധിപ്പിക്കണമെന്നും ശക്തമായ ആവശ്യവും ഉയരുന്നുണ്ട്.യഥാർത്ഥത്തിൽ ജനാധിപത്യ കേരളത്തിന്റെ വ്യവസ്ഥിതികൾക്ക് പുറത്തു നിൽക്കുന്ന ഒരു സമാന്തര ജീവിത വ്യവസ്ഥ തന്നെ തീരപ്രദേശങ്ങളിൽ നിലനിൽക്കുന്നുണ്ട്. തിരുവനന്തപുരത്തെ കടലോരങ്ങളെ നോക്കിയാൽ ക്രിസ്ത്യൻ സമുദായമായാലും മുസ്ലിം സമുദായമായാലും സാമൂഹിക വ്യവഹാരങ്ങളും സാമ്പത്തിക ഇടപെടലുകളും പ്രാദേശികമായ ചിട്ടവട്ടങ്ങളുടെ നിയന്ത്രണത്തിലാണ് നടത്തിപ്പോരുന്നത്. വികസന പദ്ധതികളിൽ നിന്ന് പുറന്തള്ളപ്പെട്ട, കടുത്ത വിവേചനങ്ങളെ നേരിടുന്ന ഈ സമുദായങ്ങളും നിത്യജീവിതത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നത് പ്രാദേശികമായി അധികാരികളുടെ നേതൃത്വത്തിലാണ്.
മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ സങ്കീർണ്ണതകളെ ലഘൂകരിക്കുന്നതും സാമ്പത്തിക ഇടപാടുകളെ നിയന്ത്രിക്കുന്നതും അതത് സ്ഥലത്തെ പള്ളികളും ചർച്ചുകളുമാണ്. പല സ്ഥലങ്ങളിലും ഗവൺമെന്റ് സ്ഥാപനങ്ങൾ നിർവഹിക്കേണ്ട ഉത്തരവാദിത്തങ്ങൾ ഇതിന്റെ അഭാവത്തിൽ നിർവഹിച്ചു പോരുന്നതും പള്ളിയും ചർച്ചും തന്നെയാണ്. വിവാഹമോചന പ്രശ്നങ്ങൾ, അടിപിടിക്കേസുകൾ, കുടുംബതർക്കങ്ങൾ ഇവയെല്ലാം സാമുദായിക അധികാരികൾ യോഗങ്ങൾ ചേർന്നാണ് പരിഹരിക്കുക. ഇനി പൊലീസ് സ്റ്റേഷനുകളിൽ പരാതികൾ വന്നാലും പലതും തിരിച്ച് സാമുദായിക അധികാരികളിലേക്ക് തിരിച്ചുവിടുകയാണ് പതിവ്. ചുരുക്കത്തിൽ പറഞ്ഞാൽ, സ്റ്റേറ്റിന്റെയും സ്റ്റേറ്റ് ഏജൻസികളുടെയും പ്രവർത്തനങ്ങളുടെ അഭാവത്തിൽ കേരളത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിക്ക് പുറത്തുനിൽക്കുന്ന ഒരു സമാന്തര സാമുദായിക ജീവിതമാണ് കാലങ്ങളായി ഇവിടങ്ങളിൽ നിലനിൽക്കുന്നത്. ആഴക്കടലിൽ അനിശ്ചിതത്വം നിറഞ്ഞ തൊഴിലിലേർപ്പെടുന്ന ഈ ജനതക്ക് ദൈനംദിന ജീവിതം പരസ്പരാശ്രിതത്വത്തിലൂടെ മുന്നോട്ടു നയിക്കുന്ന ചാലക ശക്തിയാണ് മത സമുദായം.
അതുകൊണ്ടുതന്നെ എന്തും പെട്ടെന്ന് സാമുദായികമാവുന്ന അവസ്ഥയും ഇവിടെയുണ്ട്.പെട്ടെന്നുള്ള കാരണങ്ങൾ പുറത്തുനിന്നുള്ള എന്തെങ്കിലും ശക്തികളുടെ ഇടപെടലുകളോ, വ്യക്തികൾ തമ്മിലുള്ള തർക്കങ്ങളോ അങ്ങനെയെന്തുമാവാം. ഉദാഹരണത്തിന് സ്ഥലപരിമിതിയുള്ള കടലോരത്ത് തൊഴിലിടങ്ങളിൽ രണ്ടു വ്യക്തികൾ തമ്മിൽ വാക്കുതർക്കത്തിലേർപ്പെട്ടതാവും ചിലപ്പോൾ കലാപത്തിന്റെ തുടക്കം. പക്ഷേ ഇത്തരം അസാധാരണ സംഭവങ്ങൾ വർഗീയ ധ്രൂവീകരണത്തിന് വഴിയൊരുക്കുന്നത് നേരത്തെ പറഞ്ഞ കാരണങ്ങൾ കൊണ്ടാണ്. 1995ൽ വിഴിഞ്ഞം കലാപം ഉണ്ടായത് വിഴിഞ്ഞം ഹാർബർ പദ്ധതിയുമായി ബന്ധപ്പെട്ട് ഗവൺമെന്റ് ഒരു സമുദായത്തിലെ കുറെ കുടുംബങ്ങളെ കുടിയൊഴിപ്പിച്ചപ്പോഴാണ്. ആ ചെറിയ പ്രദേശത്ത് പെട്ടെന്ന് സംഖ്യാപരമായി ന്യൂനപക്ഷമായത് കുടിയൊഴിപ്പിക്കപ്പെട്ട സമുദായത്തിൽ കനത്ത അസ്വസ്ഥതകളുണ്ടാക്കുകയും ഇത് വലിയ കലാപത്തിന് വഴിയൊരുക്കുകയും ചെയ്തു.
കോഴിക്കോട് മാറാട് കലാപത്തിലും മതത്തിന്റെ ഇടപെടൽ പ്രകടമാണ്. അതുകൊണ്ടുതന്നെ മതത്തിന്റെയും ജാതിയുടെയും പ്രകടമായ ഇടപെടൽ ഒഴിവാക്കാൻ സ്റ്റേറിന്റെ ഇടപെടൽ വർധിപ്പിക്കയാണ് ഒരു മാർഗം. പക്ഷേ ഇത്തരത്തിലുള്ള ഒരു പുരോഗമനപരമായ ആശയവും സർക്കാർ ചർച്ചചെയ്യുന്നില്ല. കടലോരത്തെ ഇപ്പോഴും ഒരു ബോംബിന്റെ പുറത്തുതന്നെ വെച്ചിട്ട് സർക്കാർ നോക്കിയിരിക്കയാണ്.
- TODAY
- LAST WEEK
- LAST MONTH
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- പത്തനാപുരത്ത് കണ്ടത് നെയ്യാറ്റിൻകര ഗോപന്റെ കൂട്ടുകാരന്റെ ആറാട്ട്! യൂത്ത് കോൺഗ്രസുകാരെ പ്രദീപ് കോട്ടാത്തലയും സംഘവും നേരിട്ടത് 'ദേവാസുരം' സ്റ്റൈലിൽ; മാടമ്പിയെ പോലെ എല്ലാം കണ്ടിരുന്ന ജനനേതാവും; പത്തനാപുരത്ത് ഗണേശിന്റെ ഗുണ്ടായിസം പൊലീസിനേയും വിറപ്പിക്കുമ്പോൾ
- യുവമോർച്ച ഇറങ്ങിയാൽ നിന്റെ വണ്ടി തടഞ്ഞ് കരിങ്കൊടികാണിക്കും; അടിക്കാൻ വരുന്ന പിഎ പിന്നെ അവന്റെ ജന്മത്ത് ഒരുത്തനെയും അടിക്കുകയുമില്ല; പത്തനാപുരം ഗണേശ് കുമാറിന്റെ തറവാട്ട് സ്വത്തല്ലെന്ന് യുവമോർച്ചാ നേതാവ്
- കേരളത്തിൽ പിണറായി തരംഗം; മുഖ്യമന്ത്രിമാരിൽ ജനകീയൻ നവീൻ പട്നായിക്ക്; രണ്ടാമൻ കെജ്രിവാളും; ബിജെപി ഭരണമുള്ളിടതെല്ലാം മോജി ജനകീയൻ; രാഹുലിന് ഒരിടത്തും ചലനമുണ്ടാക്കാനാകുന്നില്ല; പത്തു ജനപ്രിയ മുഖ്യമന്ത്രിമാരിൽ ഏഴും ബിജെപി ഇതര പാർട്ടികളിലെ നേതാക്കൾ
- ഡിഎൻഎ ടെസ്റ്റ് കുരുക്കാകുമെന്ന് ഭയം; എങ്ങനേയും ബാർ ഡാൻസറെ അനുനയിപ്പിക്കാൻ വഴി തേടി കോടിയേരിയുടെ മൂത്ത മകൻ; ഒത്തു തീർപ്പിനില്ലെന്ന് പരാതിക്കാരിയും; ബിനോയ് കോടിയേരി ദുബായിൽ തങ്ങുന്നത് വിചാരണയിൽ സംഭവിക്കുന്നത് തിരിച്ചറിഞ്ഞ്; മുംബൈ കേസിൽ ട്വിസ്റ്റുകൾക്ക് സാധ്യത കുറവ്
- സ്വിഫ്റ്റ് കാറിൽ എത്തി പോസ്റ്ററുകൾ കീറിക്കളഞ്ഞ വിശ്വസ്തൻ; തൊട്ടു പിന്നാലെ സ്ഥലത്തെത്തി നേതാവും; എംഎൽഎയെ കരിങ്കൊടി കാട്ടുമോ എന്ന ചോദ്യവുമായി ഡ്രൈവർ റിയാദിന്റെ ആക്രമണം; സ്വിഫ്റ്റ് കാറിൽ കമ്പും പട്ടികയുമായെത്തിയതും ഗൂഢാലോചന; ഭാവഭേദമില്ലാതെ മൊബൈൽ നോക്കുന്ന ഗണേശും; വെട്ടിക്കവലയിലേത് കരുതി കൂട്ടിയുള്ള ആക്രമണം
- മാപ്പ് പറയാം..അല്ലെങ്കിൽ ഇറങ്ങിപ്പോകാം എന്ന് ബിജെപി വക്താവ് സംപിത് പത്രയോട് തുറന്നടിച്ച മാധ്യമപ്രവർത്തക; എൻഡി ടിവിയിൽ നിന്ന് രാജിവച്ചത് ജൂണിൽ; ഹാർവാർഡ് സർവകലാശാലയിൽ ജേണലിസം അസോ.പ്രൊഫസറായി ചേരുന്നുവെന്ന് പ്രഖ്യാപനം; ഒടുവിൽ പണി കിട്ടിയില്ലെന്നും ഇന്റർനെറ്റ് തട്ടിപ്പിന് ഇരയായെന്നും ട്വീറ്റ്
- കെ എസ് ശബരീനാഥ് വെള്ളിമൂങ്ങയിലെ മണിമല മാമച്ചൻ; രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്
- 13 വയസ്സുകാരനെ ബലമായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി; നാലു പേർ ചേർന്ന് വർഷങ്ങളോളം കൂട്ടബലാത്സംഗത്തിന് ഇരയാക്കി; കാഴ്ച വെച്ചത് നിരവധി പേർക്ക്: വെളിപ്പെടുത്തലുമായി വനിതാ കമ്മീഷൻ
- വലിയ ശമ്പളം പറ്റി സ്ഥിരം ജീവനക്കാർ പലരും ഇഞ്ചിയും കാപ്പിയും കൃഷി ചെയ്യുന്നു; ഇന്ധനം കടത്തിയും ടിക്കറ്റ് മെഷീനിൽ ക്രമക്കേട് നടത്തിയും പണം തട്ടിക്കുന്നവരും ഉണ്ട്; ആനവണ്ടിയെ കൊല്ലുന്നത് രാഷ്ട്രീയമുള്ള ജീവനക്കാർ! സഹികെട്ട് സത്യം തുറന്ന് പറഞ്ഞ് കെ എസ് ആർ ടി സി എംഡി ബിജു പ്രഭാകർ; തച്ചങ്കരിയെ കണ്ടം വഴി ഓടിച്ചവർ ഇനി വെറുതെ ഇരിക്കില്ല
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന് മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്