Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202119Saturday

പാവങ്ങളെ ജപ്തി ചെയ്യുന്ന ബാങ്കുകൾ കുത്തകകളുടെ കോടികൾ എഴുതി തള്ളുന്നുണ്ടോ? ഇടതുബുദ്ധിജീവികളും രാഹുൽ ഗാന്ധിയും ഒരു പോലെ പ്രചരിപ്പിക്കുന്നത് ശുദ്ധ വിവരക്കേട്; മെഹുൽ ചോക്സി മുതൽ വിജയ് മല്യവരെയുള്ളവരുടെ ഈടുവസ്തുക്കളിൽ ജപ്തി നടപടികൾ തുടരുന്നു; കണ്ടുകെട്ടിയത് 18,332.7 കോടി രൂപയുടെ ആസ്തികൾ; കിട്ടാക്കടം, എഴുതി തള്ളൽ എന്നിവ ബാങ്കിന്റെ സാങ്കേതിക പദങ്ങൾ മാത്രം; കോവിഡ് കാലത്ത് 65,000 കോടി രൂപയുടെ കിട്ടാക്കടം മോദി സർക്കാർ തള്ളിയെന്ന വാർത്ത വ്യാജം

പാവങ്ങളെ ജപ്തി ചെയ്യുന്ന ബാങ്കുകൾ കുത്തകകളുടെ കോടികൾ എഴുതി തള്ളുന്നുണ്ടോ? ഇടതുബുദ്ധിജീവികളും രാഹുൽ ഗാന്ധിയും ഒരു പോലെ പ്രചരിപ്പിക്കുന്നത് ശുദ്ധ വിവരക്കേട്; മെഹുൽ ചോക്സി മുതൽ വിജയ് മല്യവരെയുള്ളവരുടെ ഈടുവസ്തുക്കളിൽ ജപ്തി നടപടികൾ തുടരുന്നു; കണ്ടുകെട്ടിയത് 18,332.7 കോടി രൂപയുടെ ആസ്തികൾ; കിട്ടാക്കടം, എഴുതി തള്ളൽ എന്നിവ ബാങ്കിന്റെ സാങ്കേതിക പദങ്ങൾ മാത്രം; കോവിഡ് കാലത്ത് 65,000 കോടി രൂപയുടെ കിട്ടാക്കടം മോദി സർക്കാർ തള്ളിയെന്ന വാർത്ത വ്യാജം

എം മാധവദാസ്

'പാവങ്ങൾ പട്ടിണി കിടക്കുമ്പോൾ, ഒരു പശുവിനെ വാങ്ങാൻപോലും ലോൺ എടുത്തവരിൽനിന്ന് മുതലും പലിശയും കൂട്ടുപലിശയും ഈടാക്കുമ്പോൾ കുത്തകളകുടെയും കോർപ്പറേക്കുകളുടെയും കോടികൾ ഇവിടെ എഴുതി തള്ളുകയാണ്്'... 90 കൾ മുതൽ കേരളത്തിൽ ഇടതുപക്ഷ ബുദ്ധിജീവികൾ പ്രചരിപ്പിച്ചകാര്യമാണ് കിട്ടാക്കടവും കോടികൾ എഴുതിത്ത്ത്ത്തള്ളലും. മന്മോഹൻസിംഗിനെ ലക്ഷ്യമിട്ടായിരുന്നു ഇടതുപക്ഷ ഈ ശക്തമായ പ്രൊപ്പഗൻഡ അഴിച്ചുവിട്ടിരുന്നത്. ഇപ്പോഴിതാ മോദി സർക്കാറിനെ ലക്ഷ്യമിട്ട് സാക്ഷൽ രാഹുൽ ഗാന്ധിയും ഈ പ്രചാരണം ഏറ്റെടുത്തിരിക്കുന്നു. ഈ കോവിഡ് കാലത്തും കിട്ടാകടമായി കിടന്നിരുന്ന 65,000 കോടി രൂപയുടെ വായ്പ ബാങ്കുകൾ എഴുതിത്ത്ത്ത്തള്ളിയെന്നാണ് രാഹുൽ ആരോപിച്ചത്. ഇന്ത്യൻ വംശജനായ രത്ന വ്യവസായിയാണ് മെഹുൽ ചോക്സി അടക്കമുള്ള കുത്തകളെ സഹായിക്കാനായിരുന്നു ഈ വഴിവിട്ട ന്ീക്കമെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

എന്നാലും പൂർണ്ണമായും അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് ഈ കിട്ടാക്കടവും വായ്‌പ്പ എഴുതി തള്ളലും. ഒരു ബാങ്കും ഒരു പൈസപോലും എഴുതി തള്ളുന്നില്ല എന്നതാണ് വസ്തുത. ഇത് ബാങ്കിന്റെ സ്ട്രക്ച്ചർ അഡ്ജസ്റ്റ്മെന്റ് മാത്രമാണ്. നോൺ പെർഫോമിങ്ങ് അസറ്റ എന്ന് കിട്ടാക്കടം അല്ല. എത് സമയത്തും തിരിച്ചടക്കേണ്ട കടം ആണ്. അതുപോലെ റൈറ്റ് ഓഫ് (write off) എന്നാൽ എഴുതി തള്ളലുമല്ല. കാർഷിക വായ്‌പ്പകൾ പോലുള്ള സർക്കാർ നയപരമായി തീരുമാനിച്ച് കൊടുക്കുന്ന ഇളവ് മാത്രമാണ് യഥാർഥ എഴുതി തള്ളൽ. ബാക്കിയുള്ള എല്ലായിടത്തും ബാങ്കിൽ നിന്ന് എപ്പോൾ കടം എടുത്താലും അത് കടമായി തന്നെ തുടരും. ആ കടത്തിന് ഈടുള്ള വസ്തുകക്കൾ ജ്പ്തിചെയ്തും മറ്റും കടം വീട്ടുകയും ചെയ്യും. വിജയ്മല്യയുടെ ആസ്തി ജപ്തിചെയ്ത് ആയിരം കോടിയിലധികം രുപ രാജ്യം തിരിച്ചുപടിന്നു കഴിഞ്ഞൂ് ഹർഷദ്മേത്തയും സത്യനാരായണ രാജുവും, നമ്മുടെ ലാബെല്ലാ രാജനും ഉൾപ്പെടെയുള്ള നിരവധി വ്യവസായികളുടെ പണം അങ്ങനെ തിരിച്ചു പി്ടിച്ചിട്ടുണ്ട്. പക്ഷേ കേസും മറ്റും കാരണം അത് വൈകുമെന്ന് മാത്രം. ഇപ്പോൾ മെഹൽ ചോക്സിയുടെ കാര്യത്തിലും കേസ് നടക്കയാണ്. അതായത് ലോൺ കിട്ടാനുമറ്റുമായി ചില രാഷ്്ട്രീയ സ്വാധീനം ഉണ്ടെങ്കിലം തിരിച്ചിടവിന്റെ കാര്യത്തിൽ അത് ബാധിക്കാറില്ല.

മുൻ റിസർവ് ബാങ്ക് ഗവൺറർ രഘുറാം രാജൻ എക്കണോമിക്ക് ടൈംസിൽ എഴുതിയ ലേഖനത്തിൽ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. ' കിട്ടാക്കടമെന്നതും എഴുതിത്ത്ത്തള്ളൽ എന്നതും വെറും പ്രചാരണം മാത്രമാണ്. ഒരു ബാങ്കും അങ്ങനെ ചെയ്യുന്നില്ല. ഒറ്റത്തവ തീർപ്പാക്കൽ അടക്കം ചില ഇളവുകൾ ഉണ്ടാകാം. പക്ഷേ ഒന്നും എഴുതിത്ത്ത്തള്ളപ്പെടുന്നില്ല.'- പക്ഷേ രാഹുൽ ഗാന്ധിയടക്കം പ്രചരിപ്പിക്കുന്നത് കോടികൾ കേന്ദ്രം എഴുതിത്ത്ത്തള്ളിയെന്നാണ്്. ഇതിന് ചുട്ടമറുപടിയായി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ രാഹുൽ മന്മോഹൻ സിങിന്റെ അടുത്തുപോയി അൽപ്പം സാമ്പത്തികം പഠിക്കണം എന്നാണ് ഉപദേശിച്ചത്. മനഃപൂർവം വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്തിയവരെ പിടികൂടുന്നുമുണ്ട. 9,967 ജപ്തി നടപടികളും 3,515 എഫ്ഐആറുകളും ഇത്തരക്കാർക്കെതിരെ ഉണ്ടായി. ഫ്യുജിറ്റീവ് അമൻഡ്മെന്റ് ആക്ട് വന്നു. 18,332.7 കോടി രൂപയുടെ ആസ്തികളാണ് നിരവ് മോദി, മെഹുൽ ചോക്സി എന്നിവരുടേതായി കണ്ടുകെട്ടിയത്.

പക്ഷേ ഇതൊന്നും മനസ്സിലാക്കാതൊ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫേസ്‌ബുക്കിലും വാട്സാപ്പിലുമായി സൈബർ സഖാക്കളും, കോൺഗ്രസ് അനുഭാവികളുമൊക്കെ കിട്ടാക്കടം എഴുതിത്ത്ത്തള്ളുന്നത് തള്ളിമറിക്കയാണ്. കുത്തകൾ ലോൺ എ്ടുത്താൽ എഴുതിത്ത്ത്ത്തള്ളും, പാവങ്ങൾ ലോണെടുത്താൽ ജപ്തി ചെയ്യുമെന്നാണ് ഇവരൊക്കെ അടിച്ചിരിടുന്നത്. സീതാറാം യെച്ചൂരി തൊട്ട് സുനിൽ പി ഇളയിടം വരെ ഇടക്കിടക്ക് ഉദ്ധരിക്കുന്ന കണക്കാണ് കുത്തകകളുടെ കിട്ടാക്കടം എഴുതിത്ത്ത്തള്ളൽ. എന്നാൽ ഒറ്റരൂപ പോലും എഴുതിത്ത്ത്തള്ളുന്നില്ല എന്നാണ് വാസ്തവം. സത്യത്തിൽ ആവർത്തിച്ച് പറഞ്ഞ ഒരു കമ്യൂണിസ്റ്റ് നുണ ഉദ്ധരിച്ച് പുലിവാലുപിടിക്കയാണ് രാഹുൽ ഗാന്ധി ചെയ്തത്. പക്ഷേ നിയമത്തിന്റെ ലൂപ്പ് ഹോളുകൾ നോക്കിയും രാഷ്ട്രീയ സ്വാധീനംവെച്ചും തന്ത്രപുർവം കളിക്കുന്നവർ ഇല്ല എന്നല്ല. പാപ്പർ സ്യൂട്ട് ഹരജി അടക്കമുള്ള അടവുകൾ പയറ്റുന്നവർ നിരവധിയാണ്. പക്ഷേ ഭൂരിഭാഗം കേസുകളിലും കുത്തകയെന്നോ സാധാരണക്കാരൻ എന്നോ നോക്കാതെ നടപടി എടുക്കയാണ് ബാങ്കുകൾ ചെയ്യാറ്.

നോൺ പെർഫോമിങ്ങ് അസറ്റ് കിട്ടാക്കടമല്ല

നോൺ പെർഫോമിങ്ങ് അസറ്റ് അഥവാ എൻപിഎ എന്ന സാങ്കേതിക പദത്തിന് പകരമായി മലയാളത്തിൽ തെറ്റായി ഉപയോഗിക്കുന്ന ഒരു പദമാണ് 'കിട്ടാക്കടം '. ഒരു ആസ്തി, എന്താണോ ചെയ്യാൻ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് അത് നിർവഹിക്കുന്നില്ലെങ്കിൽ ആ ആസ്തി എൻപിഎ ആയി മാറുന്നു. എന്താണോ ചെയ്യാൻ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് അതു ഇപ്പോൾ നടക്കുന്നില്ല എന്ന് മാത്രം അർത്ഥം. എന്താണ് ആ ആസ്തി ചെയ്യേണ്ടത്. മാസ ഗഡുക്കൾ യഥാവിധി വരണം. ആ തുക വീണ്ടും വേറൊരു ആവശ്യക്കാരന് കടമായി കൊടുക്കണം. അങ്ങനെയുള്ള മണി സർക്കുലേഷനുകളിലൂടെ രാജ്യം പുരോഗമിക്കണം. ബാങ്കിന് ലാഭം ഉണ്ടാകണം. ഈ ആസ്തി ഇതൊന്നും ചെയ്യുന്നില്ല നടക്കുന്നില്ല.

ഉദാഹരണമായി ഒരു ബാങ്ക് ഒരു വിദ്യാഭ്യാസ കടം കൊടുത്തു എന്ന് കരുതുക . വിദ്യാർത്ഥി പഠിപ്പുകഴിഞ്ഞു. ജോലിയൊന്നും കിട്ടിയില്ല. മാസ ഗഡു വരുന്നില്ല മൂന്നു മാസം തുടർച്ചയായി മാസ ഗഡു മുടങ്ങിയാൽ ആ ആസ്തിയെ എൻപിഎ ആയി കണക്കാക്കണമെന്ന് ആർബിഐ നിഷ്‌കർഷിച്ചിരിക്കുന്നു. അതുകൊണ്ട് ആ ബാങ്ക് ആ ആസ്തിയെ എൻപിഎ ആയി പ്രഖ്യാപിക്കുന്നു. ആ കടം കുറച്ചുകാലം കഴിഞ്ഞു തിരിച്ചടവ് തുടങ്ങാം. തിരിച്ചടവ് തുടങ്ങിയാൽ പിന്നീടത് എൻപിഎ അല്ല. അത് നല്ല ഒന്നാംതരം ആസ്തി ആയി മാറും. അതിനെ പിന്നെന്തിനാണ് ഇപ്പോൾ തന്നെ കിട്ടാക്കടം എന്ന് വിളിക്കുന്നത്. ആ വിദ്യാർത്ഥി പിന്നീട് ജോലി കിട്ടി വരുമാനം ഉണ്ടാകുമ്പോൾ തിരിച്ചടവ് തുടങ്ങും. ആ വിദ്യാർത്ഥി പുതിയ പദവിയിൽ ഇരിക്കുമ്പോൾ പുതിയ സ്ഥാനമാനങ്ങളിൽ എത്തുമ്പോൾ പുതിയ ഒരു കടം ആവശ്യം വരുമ്പോൾ തന്റെ കടം തിരിച്ചടച്ചിട്ടുപോകും .അല്ലെങ്കിൽ ആ വിദ്യാർത്ഥി ഒരു വാർഡ് മെമ്പറായോ എംഎൽഎ ആയോ തിരഞ്ഞെടുപ്പിന് നിൽക്കേണ്ടിവരുമ്പോൾ പലിശയടക്കം കടം തിരിച്ചടച്ചിട്ടുപോകും. അതുകൊണ്ട് ആ കടം കിട്ടാത്ത കടമല്ല. ആ കടം നോൺ പെർഫോമിങ്ങ് അസറ്റ് മാത്രമാണ്. താൽക്കാലികമായി അധികാരപ്പെട്ടവരുടെ നിരീക്ഷണ സൗകര്യത്തിനായി തരം തിരിച്ചു മാറ്റിവെച്ചിരിക്കുന്ന ഒരു ആസ്തി.

ഇനി എന്തുകൊണ്ടാണ് ആർബിഐ അങ്ങനെ നിഷ്‌കര്ഷിച്ചിരിക്കുന്നത്. അത് ജനാധിപത്യ വ്യവസ്ഥകളിലെ നിയമങ്ങൾ, രീതികൾ ആവശ്യപെടുന്നതുകൊണ്ടാണ് ആർബിഐ അങ്ങനെ എല്ലാ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നിർദ്ദേശം കൊടുത്തിരിക്കുന്നത്. ജനാധിപത്യത്തിൽ നിലനിൽക്കുന്ന സുതാര്യതക്കും ഇന്റർ നാഷണൽ അക്കൗണ്ടിങ് സമ്പ്രദായം ഇന്ത്യയിലും നിലനിൽക്കുന്നതാണ് നല്ലതു എന്ന് ആർബിഐ തീരുമാനിച്ചിരിക്കുന്നതും കൊണ്ടാണ് ഇങ്ങനെയൊരു നിദ്ദേശം കൊടുത്തിരിക്കുന്നത്. ഇതൊരു സുതാര്യമായ ഫിനാൻഷ്യൽ അക്കൗണ്ടിങ് രീതിയുടെ ആവശ്യകതക്കുവേണ്ടിയാണ് പാലിക്കപ്പെടുന്നത്.

എഴുതി തള്ളൽ  ഒരു തട്ടിപ്പല്ല

ഇനി എഴുതി ള്ളൽ, എഴുതി തള്ളൽ എന്നു നിങ്ങൾ വിളിക്കുന്ന റൈറ്റ് ഓഫിലെ എന്ന സാങ്കേതിക പ്രക്രിയ, രാജ്യത്തെ ഫിനാൻഷ്യ abiltiyപാലിക്കാനായി അതാത് സർക്കാരുകളും ആർബിഐയും യും കാലാകാലങ്ങളിൽ നിഷ്‌കര്ഷിച്ച പ്രകാരം എല്ലാ ധനകാര്യസ്ഥാപനങ്ങളും സുതാര്യത പാലിക്കാനായി നടത്തുന്ന ഒരു ഫിനാൻഷ്യൽ വ്യവഹാരം ആകുന്നു. അല്ലാതെ ഏതെങ്കിലും വ്യവസായ സ്ഥാപനങ്ങളെ സഹായിക്കാനായി നടത്തുന്ന ഒരു സാമ്പത്തിക തട്ടിപ്പിന്റെ പേരല്ല. അതിന്റെ യഥാർത്ഥ പേര് ഠലരവിശരമഹ ംൃശലേ ീള്ള എന്നാണ്. എൻപിഎ തുകകളെ കണക്കു കൂട്ടി ചുരുട്ടികെട്ടി ചവറ്റുകൊട്ടയിലിടലല്ല റൈറ്റ് ഓഫ്. ധനകാര്യസ്ഥാപനങ്ങൾ അവരുടെ Balance Sheet വൃത്തിയാക്കുന്ന ഒരു പ്രക്രിയയുടെ സാങ്കേതിക പേരാണിത് . ബാലൻസ് ഷീറ്റിലെ പ്രധാന ആസ്തികളിൽ നിന്ന് കിഴിച്ചു് കണ്ടീജന്റ് അസറ്റ് ആൻഡ് ലയബിലിറ്റീസ് എന്ന ബാലൻസ് ഷീറ്റിലെ വേറൊരു വിഭാഗത്തിലേക്ക് (ഹെഡ് ലേക്ക്) മാറ്റുന്ന വ്യവഹാരത്തിന്റെ പ്രക്രിയയുടെ പേരാണ് റൈറ്റ് ഓഫള. ഈ ഹെഡ് ലേക്ക് മാറ്റിയതുകൊണ്ട് ആ ആസ്തിക്കു മുകളിലുള്ള ബാങ്കിന്റെ ഉടമസ്ഥാവകാശത്തിനു് യാതൊരു മാറ്റവും ഉണ്ടാകുന്നില്ല. ആ ആസ്തിക്കുമേലുള്ള ഇന്നു വരെ കോടതികളിൽ നടന്നുകൊണ്ടിരിക്കുന്ന നടത്തിക്കൊണ്ടിരുന്ന കടം തിരിച്ചുപിടിക്കൽ വ്യവഹാരങ്ങൾക്ക്, പ്രക്രിയക്ക് യാതൊരു മാറ്റവും ഉണ്ടാകുന്നില്ല. അത് തുടർന്നും നടന്നുകൊണ്ടേയിരിക്കും. ആ കടക്കാരൻ വെട്ടിപ്പ് വഞ്ചന നടത്തിയിട്ടുണ്ടെങ്കിൽ അയാൾക്ക് ശിക്ഷ ലഭിക്കുന്നതുവരെ ആ കടക്കാരൻ കൊടുത്തിരിക്കുന്ന ഈട് നടത്തിയെടുക്കുന്നതുവരെ നിയമ പോരാട്ടങ്ങൾക്ക്, റൈറ്റ് ഓഫ് ഒരു മാറ്റവും വരുത്തുന്നില്ല. ആ പ്രക്രിയ തുടർന്നും നടന്നുകൊണ്ടിരിക്കും.

എന്നിട്ടു തുക തിരിച്ചു കിട്ടുമോ ?. അത് ആ കടം കൊടുക്കുന്ന കാലത്ത് വാങ്ങിവെച്ചിരിക്കുന്ന ഈടുകൾക്ക് അനുസരിച്ചിരിക്കും. പല ഈടുകളും കാലം കഴിയുന്തോറും മൂല്യം വർദ്ധിച്ചുകൊണ്ടേയിരിക്കും (ഉദാഹരണം ഭൂമി, വീട് മുതലായവ ). എങ്കിൽ ആ ഈടുകൾ ഇപ്പോൾ തന്നെ എന്തുകൊണ്ട് നടത്തിയെടുത്തുകൂടാ. കാരണം നിയമപരമായ നൂലാമാലകൾ ആകുന്നു. ആ നിയമപരമായ നൂലാമാലകൾ പരിഹരിച്ചു കിട്ടുന്നതുവരെ ഈ ആസ്തിയെ താൽക്കാലികമായി മാറ്റി വേറൊരു ഹെഡിൽ വെക്കുന്ന പ്രക്രിയയുടെ പേരാണ് ഇത്. അല്ലാതെ എടുത്ത് കുപ്പത്തൊട്ടിയിലിട്ട്, മറന്ന് വ്യവസായിയെ ഗൂഢമായി സഹായിക്കുന്ന പ്രക്രിയയുടെ പേരല്ല എഴുതിത്ത്ത്ത്തള്ളൽ.

കിട്ടാകടങ്ങൾ ഇല്ലാത്ത ഒരു ബിസിനസ്സുമില്ല എന്നതാണ് യാഥാർഥ്യം. നിങ്ങളുടെ അടുത്ത റോഡിലെ പലചരക്ക് വ്യാപാരി ആണെങ്കിലും പത്തു ശതമാനം കിട്ടാകടമുണ്ടാകും . കാരണങ്ങൾ പലതുണ്ടാകാം പക്ഷെ കിട്ടാകടമുണ്ടാകും. അതങ്ങനെയാണ്. ഇനി ചോക്‌സിയുടെ കാര്യം. ഗീതാഞ്ജലി ജെംസ് എന്ന കമ്പനിയുടെ 5,492 കോടിരൂപയാണ് ആണ് റൈറ്റ്്സ് ഓഫിൽ വരുന്നത്. ഇപ്പോൾ അതൊരു വലിയ എൻപിഎ ആണ്. എഴുതി തള്ളുന്നില്ലെങ്കിൽ പിന്നെ എന്താണ് ചെയ്യേണ്ടത്. ആ ബാങ്കുകളുടെ ബാലൻസ് ഷീറ്റിൽ തന്നെ ആ തുക നിലനിർത്തണമായിരുന്നുവോ ? എത്ര കാലം. എന്നായിരിക്കും വിദേശത്തുനടക്കുന്ന നിയമ പോരാട്ടങ്ങൾ അവസാനിക്കുക. അവസാനിച്ചു വിജയിച്ചാൽ പിന്നെ എത്ര കാലം ഇന്ത്യൻ നിയമ വ്യവസ്ഥയിൽ ആ പോരാട്ടം തുടരും. എന്നിട്ട് അതിന്റെ ഉടമയെ പിടിച്ച് ജയിലിലിട്ടാൽ കാശ് കിട്ടില്ലല്ലോ. അതിനിടക്ക് ആ ബാങ്കിൽ വേറെ ഏതെങ്കിലും ക്രമക്കേട് നടന്നാൽ ആ ബാങ്കിന്റെ അവസ്ഥ എന്താകും. ബാലൻസ ഷീറ്റിൽ ൽ ഇത്രയും കടം കൂട്ടിവെച്ച ബാങ്കുമായി വിദേശബാങ്കുകൾ, റേറ്റിങ് ഏജൻസികൾ, ബിസിനിസ് തയ്യാറാകുമോ ? ഇതൊക്കെ കൊണ്ടാണ് റൈറ്റ് എന്ന പ്രോസസ്സ് നടത്തുന്നത്.

മെഹുൽ ചോക്സി മുതൽ വിജയ് മല്യവരെ

കോവിഡ് വ്യാപിച്ചതോടെ കടുത്ത സാമ്പത്തിക മാന്ദ്യമാണ് ഇന്ത്യയിലടക്കം ഉണ്ടായിരിക്കുന്നത്. രോഗ വ്യാപനത്തിന് മുമ്പ് തന്നെ വിവിധ ലോകബാങ്കുകളിൽ വിവിധ വായ്പയ്ക്കായി അപേക്ഷ നൽകി കാത്തിരിക്കുകയാണ് ഇന്ത്യ. ഇതിനിടെയാണ് സാകേത് ഗോഖലെ എന്ന വിവരാവകാശപ്രവർത്തകന്റെ അപേക്ഷയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മറുപടി നൽകിയത്. രാജ്യത്ത് എഴുതിത്ത്ത്ത്തള്ളിയ വായ്പകളുടെ കണക്കാണ് സാകേത് ഗോഖലെ ആവശ്യപ്പെട്ടത്. 2019 സെപ്റ്റംബർ 30 വരെയുള്ള കണക്ക് പ്രകാരം വായ്പ തിരികെ അടയ്ക്കാതെ കിട്ടാകടമായി കിടന്നിരുന്ന 68,607 കോടി രൂപയുടെ വായ്പ എഴുതി തള്ളിയെന്നായിരുന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മറുപടി. ഇതാണ് വിലിയ പ്രശ്നമായത്്. റൈറ്റ്സ് ഓഫ് എന്ന വാക്കിന്റെ അർഥം എഴുതി തള്ളിയെന്നും ഇനി അത് ഒരിക്കലും തിരിച്ചുപിടിക്കാൻ ആവില്ല ്്എന്നുമാണ് സാകേസ് ഗോഖലെ വിലയിരുത്തിയത്. ഇതാണ് രാഹുൽഗാന്ധിയടക്കമുള്ളവർ ഏറ്റുപിടിച്ചത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ റൈറ്റ് ഓഫ് ചെയ്തത് മെഹുൽ ചോക്സിയുടേതാണ്. ചോക്സിയുടെ ഗീതാഞ്ജലി ജെംസ് ലിമിറ്റഡിന്റെ 5,492 കോടി രൂപയുടെ കടമാണ് എഴുതിത്ത്ത്ത്തള്ളിയത്. ഗീതാഞ്ജലിയുടെ ഗ്രൂപ്പ് കമ്പനികളായ ഗിലി ഇന്ത്യ ലിമിറ്റഡിന് 1,447 കോടിയും നക്ഷത്ര ബ്രാൻഡ്സ് ലിമിറ്റഡിന് 1,190 കോടി രൂപയുമാണ് കടം. ആന്റിഗ്വയിലും ബാർബുഡയിലും താമസിക്കുന്ന, ഇന്ത്യൻ വംശജനായ രത്ന വ്യവസായിയാണ് മെഹുൽ ചോക്സി. കള്ളപ്പണം വെളുപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നിവയാണ് മെഹുൽ ചോക്സിയക്കും മരുമകൻ നീരവ് മോദിക്കും എതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ. ' മെഹുൽ ചോംസ്‌കി സാമ്പത്തീക തട്ടിപ്പ് നടത്തിയതായി ഇന്ത്യ വിവരം നൽകിയെന്നും രാജ്യത്തെ നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം ചോംസ്‌കിയെ ഇന്ത്യയിലേക്ക് തിരികെ അയക്കുമെന്നും ' ആന്റിഗ്വ പ്രധാനമന്ത്രി ഗസ്സ്റ്റൺ ബ്രൌൺ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പറഞ്ഞിരുന്നു.

റിസർവ് ബാങ്ക് പുറത്തുവിട്ട പട്ടികയിൽ രണ്ടാമതുള്ള ആർഇഐ അഗ്രോ ലിമിറ്റഡിന്റെ 4,314 കോടി രൂപയുടെ കടമാണ് ഇന്ത്യൻ ബാങ്കുകൾ റൈറ്റ് ഓഫ് ചെയതത്. ഇതിന്റെ ഡയറക്ടർമാരായ സന്ദീപ് ഝുഝുൻവാലയും സഞ്ജയ് ഝുഝുൻവാലയും ഒരു വർഷമായി തുകയുടെ കാര്യത്തിൽ ഒൻപതാം സ്ഥാനമാണ് വിജയ് മല്യക്കുള്ളത്. വിജയ് മല്യ വിവിധ ബാങ്കുകൾക്ക് നൽകാനുണ്ടായിരുന്ന 1,962 കോടി രൂപയാണ് കിട്ടാനുള്ളത്. മല്യയുടെ കിങ്ഫിഷർ എയർലൈനിന്റെ പേരിലുള്ള തുകയാണ് ഇങ്ങനെ റൈറ്റ് ഓഫിൽ കിടക്കുന്നത്.. നിലവിൽ യുകെയിൽ ഒളിവിൽ കഴിയുന്ന വിജയ് മല്യയെ രാജ്യത്തെത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. 17 ഇന്ത്യൻ ബാങ്കുകൾക്ക് 9,000 കോടി രൂപ വായ്പാ കുടിശ്ശികയുള്ള മല്യക്കെതിരെ രാജ്യത്ത് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ സാമ്പത്തീക കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മുൻ രാജ്യസഭാ അംഗം കൂടിയായ മല്യ യുണൈറ്റഡ് സ്പിരിറ്റ്സിന്റെ മുൻ ചെയർമാനാണ്.

നിലവിൽ യുണൈറ്റഡ് ബ്രൂവറീസ് ഗ്രൂപ്പ് ചെയർമാനായി തുടരുന്നു. മുമ്പ്, സനോഫി ഇന്ത്യ, ബെയർ ക്രോപ് സയൻസ് എന്നിവയുടെ ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മല്യയുടെ സ്വത്ത് വിറ്റ് പണം കണ്ടെത്താൻ ശ്രമിച്ചിരുന്നെങ്കിലും പല സ്ഥാപനങ്ങളും ഏറ്റെടുക്കാൻ ആരും മുന്നോട്ട് വരാത്തത് വിൽപനയെയും ബാധിച്ചു. ബാബാ രാംദേവ് അദ്ദേഹത്തിന്റെ സന്തത സഹചാരി ബാലകൃഷ്ണ എന്നിവരുടെ ഉടമസ്ഥതയിൽ ഇൻഡോറിൽ പ്രവർത്തിക്കുന്ന രുചി സോയ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 2,212 കോടി രൂപയുടെ വായ്പയും റൈറ്റ് ഓഫിൽ പെടന്നു.. നേപ്പാളിൽ ജനിച്ച ഇന്ത്യൻ പൗരനായ ആചാര്യ ബാലകൃഷ്ണയാണ് പതഞ്ജലി ആയുർവേദിന്റെ ചെയർമാൻ.പതഞ്ജലി ആയുർവേദ്, പതഞ്ജലി യോഗ്പീത്, ഭാരത് സ്വാഭിമാൻ ട്രസ്റ്റ് എന്നിവയുടെ സ്ഥാപകനാണ് ബാബാ രാംദേവ് എന്ന പേരിൽ അറിയപ്പെടുന്ന രാമകൃഷ്ണ യാദവ്.

യോഗയുടെയും ആയുർവേദത്തിന്റെയും വ്യാപാര സാധ്യതകൾ ഇന്ത്യയിൽ ഏറ്റവും നന്നായി ഉപയോഗിക്കുന്നത് രാംദേവ് സ്ഥാപിച്ച പതഞ്ജലി യോഗ്പീത് ആണ്. ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ പതഞ്ജലി യോഗ്പീതിന്റെ രണ്ട് കാമ്പസുകൾ പ്രവർത്തിക്കുന്നു. റോട്ടോമാക് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിന്റെ 2,850 കോടി രൂപയാണ് ഇന്ത്യൻ ബാങ്കുകൾക്ക് കിട്ടാനുള്ളത്. വിക്രം കോത്താരിയുടെ റോട്ടോമാക് റിസർവ് ബാങ്ക് പുറത്ത് വിട്ട പട്ടികയിൽ നാലാമതാണ്. വിക്രമിനെയും മകൻ രാഹുൽ കോത്താരിയെയും ബാങ്ക് വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രത്നവ്യാപാരിയായ ജതിൻ മേത്ത വിവിധ ബാങ്കുകളിൽ നിന്ന് എടുത്ത് തിരിച്ചടയ്ക്കാതിരുന്ന 4,076 കോടി രൂപയുടെ കുടിശ്ശികയാണ് ബാങ്കുകൾ റെറ്റ് ഓഫിലേക്ക് മാറ്റിയത്. ജതിൻ മേത്തയുടെ വിൻസോം ഡയമണ്ട്സ് ജൂവലറിയുടെ പേരിലായിരുന്നു പണമിടപാട്. വിവിധ ബാങ്കുകളുടെ പരാതിയിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനാണ് മേത്തയ്ക്കെതിരെയുള്ള കേസ് അന്വേഷിക്കുന്നത്.

ഇത്രയും വ്യവസായികളുടെ കോടിക്കണക്കിന് രുപ എഴുതിത്ത്ത്ത്തള്ളാൽ ബാങ്കുകൾ വെള്ളരിക്കാപട്ടണത്തിലാണോ ജീവിക്കുന്നത്. അവർ നൽകിയ ആസ്തി ജപ്തിചെയ്ത് കടം തിരിച്ചുപിടിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കയാണ്. അങ്ങനെയാണ് മല്യയുടെ 500 കോടി വരുന്ന സ്വത്തുക്കൾ കണ്ടുകെട്ടിയത്. പക്ഷേ ഇതുമൊത്തമായി എഴുതിത്ത്ത്തള്ളിയെന്ന് തള്ളിമറക്കയാണ് ഇന്ത്യൻ മാധ്യമങ്ങൾവരെ.

രാഹുൽ മന്മോഹനോട് ചോദിക്കട്ടെയെന്ന് നിർമ്മല സീതാരാമൻ

വായ്പാ തിരിച്ചടവിൽ മനഃപൂർവം വീഴ്ച വരുത്തിയവരുടെ കടങ്ങൾ ബാങ്കുകൾ എഴുതിത്ത്ത്ത്തള്ളിയത് ചൂണ്ടിക്കാട്ടി സർക്കാരിനെ വിമർശിച്ച രാഹുൽ ഗാന്ധിക്ക് മറുപടി നൽകാൻ ധനമന്ത്രി നിർമലാ സീതാരാമൻ നടത്തിയത് 13 ട്വീറ്റുകളാണ്.ഏറ്റവും കൂടുതൽ വായ്പ തിരിച്ചടയ്ക്കാത്ത 50 ആളുടെ പേരുകൾ താൻ പാർലമെന്റിൽ ചോദിച്ചപ്പോൾ ധനമന്ത്രി അതിന് മറുപടി നൽകിയില്ല. എന്നാൽ നിരവ് മോദിയും മെഹുൽ ചോക്സിയുമുൾപ്പെടെയുള്ള ബിജെപിയുടെ സുഹൃത്തുക്കളുടെ പേരുകൾ ആർബിഐ പുറത്തുവിട്ടു. ഇതുകൊണ്ടാണ് അവർ പാർലമെന്റിൽ നിന്ന് വിവരങ്ങൾ മറച്ചുവെച്ചത്- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. സർക്കാരിനെ വിമർശിക്കുന്ന തന്റെ വീഡിയോയും രാഹുൽ ട്വീറ്റ് ചെയ്തിരുന്നു.

ഇതിന് മറുപടി നൽകുന്നതിനായി 13 ട്വീറ്റുകളാണ് നിർമലാ സീതാരാമൻ നടത്തിയത്. ലജ്ജയില്ലാതെ രാഹുൽ ഗാന്ധിയും രൺദീപ് സുർജേവാലയും ജനങ്ങളെ തെറ്റിധരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഏതൊരു കോൺഗ്രസുകാരെയുംപോലെ എഴുതാപ്പുറം വായിച്ച് കാര്യങ്ങൾ വിവാദമാക്കുകയാണ് ചെയ്യുന്നതെന്നും നിർമല സീതാരാമൻ പരിഹസിച്ചു.വായ്പ എഴുതിത്ത്ത്തള്ളുക എന്നാൽ എന്താണ് അർഥമാക്കുന്നതെന്ന് മന്മോഹൻ സിങ്ങിനോട് ചോദിച്ച് രാഹുൽ ഗാന്ധി മനസിലാക്കണമെന്നും നിർമല സീതാരാമൻ ഉപദേശിച്ചു.ഇവരുടെ ആരുടെയും വായ്പ തിരികെ വേണ്ടെന്ന് വയ്ക്കുകയല്ല ചെയ്യുന്നതെന്നും ഇത്തരക്കാരുടെ ആസ്തികൾ ബാങ്കുകൾക്ക് ജപ്തി ചെയ്യാമെന്നും നിർമല സീതാരാമൻ പറയുന്നു.തിരിച്ചടയ്ക്കാൻ ശേഷിയുണ്ടായിരുന്നിട്ടും അത് ചെയ്യാതെ ബാങ്കിന്റെ അനുമതിയില്ലാതെ പണവും ആസ്തികളും വക മാറ്റുന്നവരാണ് മനഃപൂർവം വായ്പാ തിരിച്ചടവിൽ വീഴ്‌ച്ച വരുത്തുന്നവരായി തരം തിരിക്കുന്നത്. യുപിഎ സർക്കാരിന്റെ കാലത്തെ ഫോൺ ബാങ്കിങ്ങിന്റെ പ്രയോജനം നേടിയവരാണ് ഇവരൊക്കെയുമെന്നും നിർമല സീതാരാമൻ ആരോപിച്ചു.

2006-2008 കാലത്ത് വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്തിയ ചരിത്രമുള്ളവർക്ക് വീണ്ടും പൊതുമേഖല ബാങ്കുകൾ വായ്പ അനുവദിക്കുന്നത് കൂടുന്നുവെന്ന് കാണിച്ച് മുൻ ആർബിഐ ഗവർണർ രഘുറാം രാജന്റെ പഴയ പ്രസ്താവനയും ധനമന്ത്രി ചൂണ്ടിക്കാട്ടി. ബിജെപി സർക്കാർ വന്നതിന് ശേഷം 2015-ൽ പൊതുമേഖല ബാങ്കുകളോട് 50 കോടിക്ക് മുകളിലുള്ള നിഷ്‌ക്രിയ ആസ്തികളുടെ വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടു.

മനഃപൂർവം വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്തിയവരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടങ്ങി. 9,967 ജപ്തി നടപടികളും 3,515 എഫ്ഐആറുകളും ഇത്തരക്കാർക്കെതിരെ ഉണ്ടായി. ഫ്യുജിറ്റീവ് അമൻഡ്മെന്റ് ആക്ട് വന്നു. 18,332.7 കോടി രൂപയുടെ ആസ്തികളാണ് നിരവ് മോദി, മെഹുൽ ചോക്സി എന്നിവരുടേതായി കണ്ടുകെട്ടിയത്- ധനമന്ത്രി വിശദീകരിക്കുന്നു.2020 ഫെബ്രുവരി 16-ന് രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് ബാങ്കുകൾ തിരിച്ചുള്ള വിവരങ്ങൾ നൽകിയതാണെന്നും അവർ വ്യക്തമാക്കി. അഞ്ച് കോടിക്ക് മുകളിൽ തുകയുള്ള മനഃപൂർവം തിരിച്ചടവിൽ വീഴ്ച വരുത്തിയവരുടെ വിവരങ്ങൾ കഴിഞ്ഞ വർഷം നവംബറിൽ പാർലമെന്റിന് നൽകിയതാണെന്നും ധനമന്ത്രി പറഞ്ഞു.

ആകെയുള്ള സംവിധാനത്തെ വൃത്തിയാക്കിയെടുക്കുന്ന പ്രവൃത്തിയിൽ ക്രയാത്മകമായ പങ്ക് വഹിക്കുന്നതിൽ എന്തുകൊണ്ടാണ് കോൺഗ്രസും രാഹുൽ ഗാന്ധിയും പരാജയപ്പെടുന്നതെന്ന് അവർ ആത്മപരിശോധന നടത്തണമെന്നും നിർമല സീതാരാമൻ പറഞ്ഞു.അധികാരത്തിലിരുന്നപ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും അഴിമതിയും സ്വജനപക്ഷപാതവും തടയാൻ കോൺഗ്രസ് പ്രതിബന്ധത കാണിച്ചിട്ടില്ലെന്നും അവർ കുറ്റപ്പെടുത്തി.

'രാഹുൽ ചിദംബരത്തിന്റെ അടുക്കൽ ട്യുഷൻ പോകട്ടെ'

65,000 കോടി വായ്പാ തിരിച്ചടവ് മോദി സർക്കാർ എഴുതിത്ത്ത്ത്തള്ളിയെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തെ വിമർശിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ. രാഹുൽ ഗാന്ധിയോട് പി.ചിദംബരത്തിന് അടുത്ത് ട്യൂഷന് പോകാനും ജാവഡേക്കർ നിർദ്ദേശിച്ചു. 'റൈറ്റ് ഓഫ്'(എഴുതിത്ത്ത്ത്തള്ളുക), 'വെയവ് ഓഫ്'(ഒഴിവാക്കുക) എന്നിവ തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് മനസ്സിലാക്കാൻ പി ചിദംബരത്തിന്റെ അടുത്ത് നിന്ന് രാഹുൽ ട്യൂഷനെടുക്കണം. മോദി സർക്കാർ ഒരു വായ്പയും ഒഴിവാക്കിയിട്ടില്ല. എഴുതിത്ത്ത്ത്തള്ളുക എന്നുള്ളത് സാധാരണമായ ഒരു അക്കൗണ്ടിങ് പ്രക്രിയയാണ്. ഇത് വീണ്ടെടുക്കുന്നതോ തിരിച്ചടക്കാത്തിനെതിരായ നടപടികളോ അവസാനിപ്പിക്കുന്നില്ല.' ജാവഡേക്കർ പറഞ്ഞു.

എഴുതിത്ത്ത്ത്തള്ളുക എന്നുപറയുന്ന നടപടി നിക്ഷേപകർക്ക് ബാങ്കിന്റെ കൃത്യമായ നടപടികളെ കുറിച്ചുള്ള ചിത്രം നൽകുന്നതിന് വേണ്ടിയുള്ളതാണ്. നടപടികളെടുക്കുന്നതിൽനിന്നും വീണ്ടെടുക്കലിൽനിന്നും ഇത് ബാങ്കുകളെ തടയില്ല. നീരവ് മോദിയുടെ സ്വത്തുക്കൾ എങ്ങനെയാണ് പിടിച്ചെടുത്ത് ലേലം ചെയ്തതെന്ന് നാം കണ്ടതാണ്. മല്യയുടെ അപ്പീൽ ഹൈക്കോടതി നിരസിച്ചതിനാൽ മടങ്ങിവരാതെ മല്യക്ക് മറ്റുമാർഗങ്ങളൊന്നുമില്ല. ജാവഡേക്കർ പറഞ്ഞു.

( വിവരങ്ങൾക്ക് കടപ്പാട്- ഇക്കണോമിക്ക് ടൈംസ്, ഇന്ത്യാടുഡെ, പി ബി ഹരിദാസൻ -ലേഖനം ).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP