Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202001Sunday

എഴുത്തിൽ ഇസ്ലാമിനെ വിമർശിച്ചുപോയാൽ വലതു കാലും ഇടതു കൈയും ചേർത്ത് വെട്ടും; സ്വതന്ത്ര ചിന്തകരെ ഇല്ലായ്മ ചെയ്യുന്നത് കോഴിയെ അറുക്കുന്നപോലെ തലയറുത്ത്; കോപ്പിയടി പിടിക്കാൻ ബുർഖ ധരിപ്പിച്ചതിന് പ്രഫസറെ വെട്ടിക്കൊന്നത് പരസ്യമായി; ഇസ്ലാം സ്വീകരിക്കാത്തതിന് ജപ്പാൻ സ്വദേശിയെ പോലും വെടിവെച്ചു കൊന്നു; സൂഫികളെയും സ്വവർഗ്ഗാനുരാഗികളെയും വെറുതെ വിടില്ല; ചെറുതും വലുതുമായ നൂറോളം കലാപങ്ങൾ; ബംഗ്ലാദേശിൽ മതപീഡനമില്ലെന്ന് പറയുന്നവർ വായിച്ചറിയാൻ

എഴുത്തിൽ ഇസ്ലാമിനെ വിമർശിച്ചുപോയാൽ വലതു കാലും ഇടതു കൈയും ചേർത്ത് വെട്ടും; സ്വതന്ത്ര ചിന്തകരെ ഇല്ലായ്മ ചെയ്യുന്നത് കോഴിയെ അറുക്കുന്നപോലെ തലയറുത്ത്; കോപ്പിയടി പിടിക്കാൻ ബുർഖ ധരിപ്പിച്ചതിന് പ്രഫസറെ വെട്ടിക്കൊന്നത് പരസ്യമായി; ഇസ്ലാം സ്വീകരിക്കാത്തതിന് ജപ്പാൻ സ്വദേശിയെ പോലും വെടിവെച്ചു കൊന്നു; സൂഫികളെയും സ്വവർഗ്ഗാനുരാഗികളെയും വെറുതെ വിടില്ല; ചെറുതും വലുതുമായ നൂറോളം കലാപങ്ങൾ; ബംഗ്ലാദേശിൽ മതപീഡനമില്ലെന്ന് പറയുന്നവർ വായിച്ചറിയാൻ

എം മാധവദാസ്

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം സജീവ ചർച്ചയാവുന്ന ഇക്കാലത്ത്, സോഷ്യൽ മീഡിയയിൽ ചിലർ ഉയർത്തുന്ന ചോദ്യമാണ്, ഇന്ത്യയുടെ അയൽ രാഷ്ട്രങ്ങളിൽ ന്യൂനപക്ഷ പീഡനം ഉണ്ടോയെന്ന്. ചില ഇടതു ചിന്തകർ ചാനലിൽ ഇരുന്ന് പറയുന്നത് ബംഗ്ലാദേശ് ഇപ്പോൾ സാമ്പത്തികമായി ഏറെ പുരോഗമിച്ചെന്നും അവിടെ ന്യുനപക്ഷ പീഡനം ഇല്ല എന്നുമാണ്. എന്നാൽ ഇത് പച്ചക്കള്ളമാണെന്ന് ബംഗ്ലാദേശിന്റെ ചരിത്രം നോക്കിയാൽ മനസ്സിലാവും. ന്യുനപക്ഷങ്ങളായ ഹിന്ദുക്കളും ക്രിസ്ത്യാനികളും ബുദ്ധമതക്കാരും മാത്രമല്ല നിരീശ്വരവാദികളും സ്വതന്ത്ര ചിന്തകരും ബ്ലോഗർമാരും ഇവിടെ
തലയറുക്കപ്പെട്ട് കൊല്ലപ്പെടുന്നത് മുൻ വർഷങ്ങളിൽ പതിവായിരുന്നു. ഒന്നിനുമില്ലാത്ത സൂഫികളെയും ഭിന്നലൈംഗികതയുള്ളവരെയും ഓടിച്ചിട്ട് കൊല്ലുകയാണ് ബംഗ്ലാ തീവ്രാവാദികൾ പലപ്പോഴും ചെയ്തിരുന്നത്.

2016 ജൂൺ 14 ന് ഒരു ലക്ഷത്തോളം ബംഗ്ലാദേശ് മുസ്ലിം പുരോഹിതന്മാർ ഒത്തുചേർന്നാണ് ഒരു ഫത്വ പുറത്തിറക്കിയത്., ''അമുസ്ലിംകൾ, ന്യൂനപക്ഷങ്ങൾ, മതേതര പ്രവർത്തകർ... ഇവരെ ഈ രാജ്യത്ത നിരോധിച്ചിരിക്കുന്നു'. - നോക്കണം പിന്നെ എങ്ങനെയാണ് ഈ രാജ്യത്ത് മത സ്വാതന്ത്ര്യം ഉണ്ടാവുക.ഏറ്റവും വിചിത്രം ഇസ്‌ലാം ഭീകരതയല്ല എന്ന് പ്രഖ്യാപിക്കാൻ ചേർന്ന സമ്മേളനമാണ് ഇത്. പക്ഷേ അവസാനം ഇസ്‌ലാമിനെ മോശമായി ചിത്രീകരിക്കുന്നവർ മതേരവാദികളാണ് അവർ നാടിന്റെ ശാപമാണ് എന്നായി.

അൻസാറുള്ള ബംഗ്ലാ ടീം , ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ്, സിറിയ തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകളെയാണ് ഈ ആക്രമണങ്ങൾ പ്രധാനമായും നടത്തിയിരുന്നത്. 'ഡിഫെൻഡേഴ്‌സ് ഓഫ് ഇസ്ലാം എന്നപേരിൽ ഹിറ്റ് ലിസ്റ്റുണ്ടാക്കി 'വൺ ടൂ ത്രീ' മോഡലയാണ് 2013 മുതൽ 2016വരെ യുക്തിവാദികളെ ഇവിടെ കൊന്നെടുക്കിയത്. ബംഗ്ലാദേശിലെ മതപീഡനത്തിന്റെ ഇര ഒരു തസ്‌ലീമ നസ്രീൻ മാത്രമല്ല. അതുകൊണ്ടാണ് ഇന്ത്യൻ പൗരത്വ നിയമഭേദഗതിയെ സ്വാഗതം ചെയ്ത തസ്‌ലീമ നസ്രീൻ, ബംഗ്ലാദേശിലെ നിരീശ്വരവാദികൾക്കും സ്വതന്ത്രചിന്തകർക്കും കൂടി ഇന്ത്യ പൗരത്വം നൽകണമെന്ന് ആവശ്യപ്പെടുന്നത്.

ബംഗ്ലാദേശിലെ ജനസംഖ്യയുടെ 89% മുസ്ലിംകളാണ്. സമാധാനകാംക്ഷികൾ ആയിട്ടും
മതതീവ്രവാദത്തിന് നല്ലവേരുള്ള ഇവിടെ തുടർച്ചയായ ആക്രമണങ്ങളാണ് ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യുനപക്ഷങ്ങൾക്ക് നേരിടേണ്ടിവന്നത്. റിപ്പോർട്ടേസ് ബിയോണ്ട് ബോർഡേഴ്സ നൽകുന്ന കണക്കുകൾ ഇങ്ങനെ  '2016 ൽ മതനിന്ദ ആരോപണത്തിനെതിരായ അക്രമങ്ങൾ 15 ക്ഷേത്രങ്ങളും 100 വീടുകളും നശിപ്പിക്കുന്നതിലേക്ക് നയിക്കുന്നുവെങ്കിലും 8 ക്ഷേത്രങ്ങളും 22 വീടുകളും മാത്രമാണ് തകർന്നതെന്ന് അധികൃതർ അഭിപ്രായപ്പെടുന്നത്.  782 ഹിന്ദുക്കൾ രാജ്യം വിടാൻ നിർബന്ധിതരായി. കൂടാതെ 23 പേർ മറ്റ് മതങ്ങളിലേക്ക് പരിവർത്തനം ചെയ്യാൻ നിർബന്ധിതരായി. 25 ഹിന്ദു സ്ത്രീകളെയും കുട്ടികളെയും ബലാത്സംഗം ചെയ്തു. 235 ക്ഷേത്രങ്ങളും പ്രതിമകളും നശിപ്പിച്ചു. 2017 ൽ ഹിന്ദു സമൂഹത്തിൽ നടന്ന മൊത്തം അതിക്രമങ്ങളുടെ എണ്ണം 6474 ആണ്. 2019 ബംഗ്ലാദേശ് തിരഞ്ഞെടുപ്പിൽ താക്കൂർഗാവിൽ മാത്രം ഹിന്ദു കുടുംബങ്ങളിലുള്ള എട്ട് വീടുകൾക്ക് തീവെച്ചു.ക്രിസ്തീയ വിശ്വാസത്തിന്റെ പേരിൽ 2016 ൽ നാല് പേർ കൊല്ലപ്പെട്ടു. വർദ്ധിച്ചുവരുന്ന പീഡനങ്ങളിലൂടെയാണ് ക്രൈസ്തവ ജനസംഖ്യ കടന്നപോകുന്നതെന്ന് പല റിപ്പോർട്ടുകളുമുണ്ട്. അഹമ്മദിയാക്കൾക്കുനേരെയുള്ള പീഡനവും ഇവിടെ പതിവാണ്.

മൗലികവാദ ഇസ്ലാമിക ഗ്രൂപ്പുകൾ അഹ്മദികളെ ഔദ്യോഗികമായി കാഫിറുകളായി (അവിശ്വാസികളായി) പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.'- കാര്യങ്ങൾ വ്യക്തമാണ്. സാമ്പത്തികമായ പുരോഗതി മത വിവേചനം കുറക്കില്ല. പീഡനം അവിടെ ഇപ്പോഴും നിർബാധം തുടരുകയാണ്.

ബംഗ്ലാ യുദ്ധകാലത്തും ഹിന്ദുക്കളെയും വേട്ടയാടി ജമാഅത്തെ ഇസ്ലാമി

ചോരയിൽ കുളിച്ചുണ്ടായ ഒരു രാഷ്ട്രം. സത്യത്തിൽ ബംഗ്ലാദേശിനെ അങ്ങനെയല്ലാതെ വിശേഷിപ്പിക്കാൻ കഴിയില്ല. പിറവിതൊട്ട് ഇന്നലെവരെ ആ രാഷ്ട്രം മനുഷ്യരുധിരത്തിൽ കുളിച്ചുണ്ടായതു തന്നെയാണ്. വംശീയമായി തുടങ്ങിയ ബംഗ്ലാദേശ് കലാപത്തിൽ അന്ന് കൊല്ലപ്പെട്ടവരിൽ ഹിന്ദുക്കളും ഏറെയുണ്ടായിരുന്നു. 1970ൽ ബംഗ്ലാദേശ് ഉൾപ്പെട്ട അവിഭക്ത പാക്കിസ്ഥാനിൽ ജനാധിപത്യ രീതിയിൽ നടന്ന ഇലക്ഷനിൽ, കിഴക്കൻ പാക്കിസ്ഥാനിൽ അതായത് ഇന്നത്തെ ബംഗ്ലാദേശിൽ നിന്നുള്ള അവാമി ലീഗാണ് ഭൂരിപക്ഷം നേടിയത്. 300 സീറ്റിൽ നടന്ന ഇലക്ഷനിൽ 160 സീറ്റും നേടി ഷേക്ക് മുജീബുറഹ്മാന്റെ അവാമി ലീഗ് ഒറ്റക്ക് ഭൂരിപക്ഷം നേടി . അവാമി ലീഗ് കിഴക്കൻ പാക്കിസ്ഥാനിൽ മാത്രമുള്ള പാർട്ടിയാണ്.

ഇതോടെ കറുത്ത് കുറുകിയ ബംഗാളികൾ ഞങ്ങളെ ഭരിക്കുകയൊ പാക്കിസ്ഥാന്റെ വംശീയ ബോധം ഫണം വിടർത്തി എഴുന്നേറ്റു .ഷേക്ക് മുജീബ് റഹ്മാനു അവർ അധികാരം കൈമാറിയില്ല. തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടിയിട്ടും ഭരിക്കാൻ അനുവദിക്കാത്തതുകൊണ്ട് ബംഗ്ലാദേശിൽ ജനങ്ങൾ തെരുവിൽ ഇറങ്ങി. ഇതിനെ അടിച്ചമർത്താൻ 'ഓപ്പറേഷൻ സേർച്ച് ലൈറ്റ് ' എന്ന പേരിൽ പാക്കിസ്ഥാൻ സൈനിക നീക്കം തുടങ്ങി . പാക്കിസ്ഥാനിൽ നിന്ന് യാത്രാവിമാനത്തിൽ ബംഗ്ലാദേശിലേക്ക് സൈനികരെ ഇറക്കി. ഇതറിഞ്ഞ ഇന്ത്യ തങ്ങളുടെ ആകാശത്തിലൂടെ പാക്കിസ്ഥാൻ വിമാനങ്ങൾക്ക് പറക്കാൻ അനുവാദം നിഷേധിച്ച. ബംഗ്ലാദേശ് വിമോചനം ആവശ്യപ്പെട്ട് , ഒരു കൂട്ടർ ഒഴികെ ബംഗ്ലാദേശിലെ ആബാല വൃദ്ധം ജനങ്ങളും തെരുവിൽ ഇറങ്ങി. മാറിനിന്ന ആ ഒരുകൂട്ടർ ജമാഅത്തെ ഇസ്ലാമി ആയിരുന്നു. ഇന്ന് സൗമ്യതയുടെ മൂട് പടം ഇട്ട് കേരളത്തിലെ ജനങ്ങളുടെ മുന്നിലേക്ക് വരുന്ന ജമാഅത്ത് / സോളിഡാരിറ്റി ടീമുകളുടെ ബംഗ്ലാദേശ് വേർഷൻ ആയിരുന്നു അത്. കാരണം പാക്കിസ്ഥാൻകാരനായ സയ്യിദ് അബുൾ അലാ മൗദൂദിയാണ് ജമാഅത്തെ ഇസ്ലാമി സ്ഥാപിച്ചത്.

 

മൗദൂദിക്ക് കൂറ് പാക്കിസ്ഥാൻ എന്ന രാഷ്ട്രത്തോട്മാത്രയിരുന്നു. സ്വാഭാവികമായും മൗദൂദിക്ക് മമത ഉള്ളിടത്തേക്ക് ബംഗ്ലാദേശ് ജമാഅത് ഇസ്ലാമിയും കൂറ് കാണിച്ചു. പിന്നീട് ബംഗ്ലാദേശിൽ കണ്ടത് ആധുനിക ലോകം കണ്ടതിൽവെച്ച് ഏറ്റവും വലിയ വംശീയ ഉന്മൂലനമായിരുന്നു. അനൗദ്യോഗികമായി 10 മുതൽ 30 ലക്ഷം വരെ ജനങ്ങൾ കൊല്ലപ്പെട്ടു എന്ന് കരുതപ്പെടുന്നു. 5 ലക്ഷത്തോളം സ്ത്രീകളാണ് ബലാൽസംഗത്തിന് ഇരയായത്. ഷേക്ക് മുജീബുറഹ്മാന്റെ നേതൃത്വത്തിൽ 'മുക്തിബാഹിനി' എന്ന പേരിൽ രൂപം കോടുത്ത ഗറില്ലാ സേന പാക്കിസ്ഥാൻ സൈന്യത്തോട് പൊരുതുമ്പോൾ, ബംഗ്ലാദേശ് ജമാഅത് ഇസ്ലാമിക്കാർ 'റസാക്കർ '( വളണ്ടിയർ) എന്ന പേരിൽ സംഘടനയുണ്ടാക്കി പാക്കിസ്ഥാൻ സൈനികരെ ബംഗാളികളെ കാണിച്ച് കൊടുത്തുകൊല്ലിക്കയായിരുന്നു. അവർക്ക് ആവുന്ന രീതിയിൽ അവരും കൊന്നു കുറേ പേരെ. അന്ന് തൊട്ട് തുടങ്ങിയതാണ് ബംഗാളിലെ ന്യുനപക്ഷ പീഡനം. ഹിന്ദുക്കൾ അവാമി ലീഗിന് വോട്ടുചെയ്യുന്നവർ കൂടി ആയതിനാൽ അവരെ ബംഗ്ലാദേശ് ജമാഅത്തുകാർ തിരഞ്ഞുപിടിച്ച് കാണിച്ചുകൊടുക്കയായിരുന്നു. നൂറുകണക്കിന് ഹെന്ദവക്ഷേത്രങ്ങളും ഇതോടൊപ്പം തകർക്കപ്പെട്ടു. ബുദ്ധമതക്കാരും വ്യാപകമായി ആക്രമിക്കപ്പെട്ടു.

അതോടെ ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് അഭയാർത്ഥി പ്രവാഹം ഉണ്ടായി . അഭയാർത്ഥി പ്രവാഹം നിയന്ത്രിക്കൻ പറ്റാതായതോടെ ഇന്ത്യ, വിഷയത്തിൽ ഇടപെടുകയും പാക്കിസ്ഥാനെ തോൽപിച്ച് ബംഗ്ലാദേശിനെ വിമോചിപ്പിക്കുകയും ചെയ്തു. 1971 ലാണ് യുദ്ധം മൂലം ഇന്ത്യയിലേക്ക് അഭ്യാർത്ഥി പ്രവാഹം ഉണ്ടായത് .അതുകൊണ്ടാണ് എൻആർസി യിൽ 1971 നു മുൻപ് ഇന്ത്യയിൽ താമസിച്ചതായി തെളിയിക്കാൻ ആവശ്യപ്പെടുന്നത്. 71 ൽ അഭയാർത്ഥി ആയി വന്നതാണൊ അല്ലയൊ എന്ന് തെളിയിക്കാൻ ഇന്ന് എൻആർസി ക്ക് എതിരെ പ്രതിഷേധവുമായ് ഇറങ്ങിയട്ടുള്ള ജമാഅത്തെ ഇസ്ലാമിക്കാർ ബംഗ്ലാദേശ് അഭയാർത്ഥികൾ ഉണ്ടാവാൻ കാരണം അവർ കൂടിയാണെന്ന് എല്ലാവരും മറന്നു എന്നാണ് കരുതുന്നത് 2010 ൽ മുജീബുറഹ്മാന്റെ മകൾ ഷേക്ക് ഹസീന ഭരണത്തിൽ വന്നപ്പോൾ രൂപീകരിച്ച ' ഇന്റർനാഷണൽ ക്രൈം ട്രിബ്യൂണൽ ' യുദ്ധകുറ്റവാളി എന്ന് കണ്ടെത്തിയ ജമാഅത് ഇസ്ലാമി നേതാക്കളെ തൂക്കിക്കൊന്നു . അസിസ്ടന്റ്റ് അമീർ, അബ്ദുൽ ഖാദിർ മുല്ല അറിയപ്പെട്ടിരുന്നത് തന്നെ ' മിർപൂരിലെ കശാപ്പ് കാരൻ ' എന്ന പേരിൽ ആയിരുന്നു . മുഹമ്മദ് ഖമർസമാൻ , അബ്ദുൾ ഖാദർ മൊല്ല , അലി അഹ്സൻ മുജാഹിദീൻ എന്നിങ്ങനെ പ്രധനപ്പെട്ട് ജമാഅത് നേതാക്കളെ തൂക്കിലേറ്റി ചരിത്രത്തോട് നീതി പുലർത്തി . (കേരള
ജമാഅത് ഇസ്ലാമിയും മാധ്യമം പത്രവുമൊക്കെ ഇവരെ ' രക്തസാക്ഷികളായ് 'ഏറ്റെടുത്തു' എന്നതും മറന്നപോകരുത്.)

പക്ഷേ അവാമിലീഗിന്റെ ഭരണം തുടരുമ്പോഴും അവിടെ ഹിന്ദു- ക്രിസ്ത്യൻ ന്യുനപക്ഷങ്ങൾക്കും കമ്യൂണിസ്റ്റുകാർക്കും യുക്തിവാദികൾക്കും നേരെ അന്യസ്യൂതം പീഡനം തുടർന്നു. ലോക രാഷ്ട്രങ്ങളുടെ എതിർപ്പനിടയിലെ ബംഗ്ലാദേശിലെ മതമൗലിക വാദികൾ പ്രത്യേകിച്ചും ജമാഅത്തെ ഇസ്ലാമിയും ഐസിസ് അനുഭാവം പുലർത്തുന്ന ഗ്രൂപ്പുകളും ചേർന്ന് ഇവരെ കൊന്നുതള്ളി. ഭരണകക്ഷിയായ അവാമിലീഗും പ്രധാനമന്ത്രി ഷേക്ക് ഹസീനയും പലപ്പോഴും കടുത്ത നടപടി എടുത്തിട്ടും തീവ്രാദികളെ നിയന്ത്രിക്കാനായില്ല. അത്രക്ക് ആഴത്തിൽ വേരോടിയാതായിരുന്നു ബംഗ്ലാദേശിലെ മതതീവ്രവാദം.

എണ്ണിയാൽ ഒടുങ്ങാത്ത കൊലകൾ

ഹിന്ദുക്കളും ബൗന്ധരും അടങ്ങുന്ന മതന്യുനപക്ഷങ്ങൾക്കെതിരായി എണ്ണിയാൽ ഒടുങ്ങാത്ത കലാപങ്ങളാണ് ബംഗ്ലാദേശിൽ ഉണ്ടായത്.  സ്വാതന്ത്ര്യ പിറവിയോട് അനുബന്ധിച്ചുതന്നെ കൊള്ളയും കൊള്ളിവെപ്പും ബലാത്സംഗവും ഇന്ന് ബംഗ്ലാദേശിന്റെ ഭാഗമായ അവിഭക്ത പാക്കിസ്ഥാനിലെ ചിറ്റഗോങിൽ അരങ്ങേറിയിരുന്നു. നവ്ഖാലി കലാപം എന്ന് കുപ്രസിദ്ധമായ സംഭവങ്ങളിലൊക്കെ ഇസ്ലാമിലേക്കുള്ള നിർബന്ധിത മതപരിവർത്തനവും, ഹിന്ദുകൂട്ടക്കൊലയും അരങ്ങേറി. ഏകദേശം അയ്യായിരത്തോളം ഹിന്ദുക്കൾ ഇവിടെ മരിച്ചുവീണു. സാക്ഷാൽ മഹാത്മാഗാന്ധി സമാധനസന്ദേശമായിട്ടും വന്നിട്ടും  പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല. അതിനുശേഷം  ഉണ്ടായി അനവധി കലാപങ്ങൾ.

1948ൽ ഹൈദരാബാദിലെ പൊലീസ് ആക്ഷനെത്തുടർന്നും കിഴക്കൻ ബംഗാളിൽ വൻ കലാപങ്ങള് ഉണ്ടായി. ഇതിനെ തുടർന്നും വൻ തോതിൽ അഭയാർഥികൾ ഒഴുകി. 1949 അവസാനം വീണ്ടും ഹിന്ദു കൂട്ടക്കൊലകൾ ആരംഭിച്ചു. കാല്ഷിറ, നാഖോള്, ധാക്ക, ഖുല്ന, ബരിസാല്, ചിറ്റഗോംഗ്, നവഖാലി, സിലറ്റ്, രാജ്ഷാഹി, മൈമന്സിങ്, ജെസ്സോര് തുടങ്ങിയ സ്ഥലങ്ങളില് കൊള്ളയും കൂട്ടക്കൊലകളും മാസങ്ങളോളം തുടർന്നു. ഇതിനെ തുടര്ന്ന് വീണ്ടും വൻതോതിൽ ഹിന്ദു അഭയാര്ത്ഥികളുടെ ഒഴുക്കുണ്ടായി. അപ്പോഴേക്കും സർക്കാർ അഭയാർഥികളെ തടയാൻ കഴിയില്ല എന്ന സത്യം ഉൾക്കൊണ്ടിരുന്നു. അതുകൊണ്ട് 1952 വരെ അതിർത്തി ഇവർക്കായി തുറന്നു വെച്ചു. പിന്നീട് കുടിയേറ്റം നിയന്ത്രിക്കാൻ പാസ്സ്പൊർട്ട്, മൈഗ്രേഷൻ സര്ട്ടിഫിക്കറ്റ് തുടങ്ങിയ നിബന്ധനകൾ വെച്ചു. 1958-64 വരെയുള്ള കാലഘട്ടത്തിൽ വന്നവരെ അഭയാർത്ഥികളായി അംഗീകരിക്കില്ലെന്നും അതുകൊണ്ട് അവർക്ക് യാതൊരു വിധ സഹായങ്ങൾക്കോ പുനരധിവാസത്തിനോ അവകാശമില്ല എന്നു ഭയപ്പെടുത്തി മടക്കി അയക്കാനാണ് സർക്കാർ ശ്രമിച്ചത്. പക്ഷേ അനധികൃത കുടിയേറ്റം അപ്പോഴും തുടർന്നു. ദാരിദ്രം മാത്രമായിരുന്നില്ല, തുടർച്ചയായുണ്ടായ കലാപവും മതപീഡനവുകൂടി കൊണ്ടായിരുന്നു അത്.

ബംഗ്ലാദശേിലെ ചില പ്രധാന കലാപങ്ങളുടെ ലിസ്റ്റ് ഇങ്ങനെയാണ്.

1962 രാജ്ഷാഹി കൂട്ടക്കൊല
1964 കിഴക്കൻ-പാക്കിസ്ഥാൻ കലാപം
1971 ബംഗ്ലാദേശ് വംശഹത്യ, ചുക്നഗർ കൂട്ടക്കൊല, ജതിഭംഗ കൂട്ടക്കൊല,
1989 ബംഗ്ലാദേശ് വംശഹത്യ
1990 ബംഗ്ലാദേശ് ഹിന്ദു വിരുദ്ധ അക്രമം
1992 ബംഗ്ലാദേശ് അക്രമം
2012 ചിരിബന്ദർ അക്രമം
2012 ഫത്തേപൂർ അക്രമം
2012 ഹതസാരി അക്രമം
2013 ബംഗ്ലാദേശ് ഹിന്ദു വിരുദ്ധ അക്രമം
2014 ബംഗ്ലാദേശ് ഹിന്ദു വിരുദ്ധ അക്രമം
2016 നാസിർനഗർ അക്രമം

മതിനിന്ദാകുറ്റം വ്യാപകം; മറ്റുമതസ്ഥർ രണ്ടാം തരം പൗരർ

ഇന്ത്യകൂടി പങ്കെടുത്തുണ്ടായ യുദ്ധത്തിൽ ഉണ്ടായ രാജ്യമാണ് ബംഗ്ലാദേശ്. അതിൽ തുടക്കത്തിൽ ചില ബംഗ്ലാദേശ് നേതാക്കൾ ഇന്ത്യയുമായി നല്ല ബന്ധം പുലർത്തിയിരുന്നെങ്കിലും
വൈകാതെ തന്നെ അവർ മതരാഷ്ട്രത്തിന്റെ പതിവ് പണി പുറത്തെടുത്തു. 1988 ൽ പ്രസിഡന്റ് ഹുസൈൻ മുഹമ്മദ് എർഷാദ് ഇസ്ലാമിനെ ബംഗ്ലാദേശിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കാൻ ബംഗ്ലാദേശ് ഭരണഘടന ഭേദഗതി ചെയ്തു. ഇതോടെ ബംഗ്ലാദേശിൽ ഹിന്ദുവിന്റെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും കഷ്ടകാലവും വർധിച്ചു. 1989 ലെ ശരത്ക്കാലത്ത്, ബംഗ്ലാദേശിൽ ഹിന്ദു വിരുദ്ധ വംശഹത്യ നടന്നു. ഹിന്ദു ക്ഷേത്രങ്ങൾ വ്യാപകമായി നശിപ്പിക്കപ്പെട്ടു.

1988നുശേഷം മതമൗലിക വാദ സംഘടനകൾ ബംഗ്ലാദേശിലും വൻ തോതിൽ വേരുപടിച്ചു. വലിയ ക്രൂരതകളാണ് ഇവർ പാക്കിസ്ഥാനിലെ ന്യൂനപക്ഷ സമുദായങ്ങളായ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും നേരെ അഴിച്ചുവിട്ടത്. ഇതിൽ എറ്റവും പ്രധാനം മതനിന്ദാകുറ്റമായിരുന്നു. സാധാണക്കാരായ ആളുകൾപോലും ഈ തന്ത്രം നന്നായി ഉപയോഗിച്ചു. ഉദാഹരണമായി രണ്ടു അയൽവാസികൾ തമ്മിൽ തർക്കം ഉണ്ടായാൽ അതിൽ വിജയം കിട്ടിയില്ലെങ്കിൽപോലും പ്രവാചകൻ മുഹമ്മദിനെ അപമാനിച്ചു എന്നുപറഞ്ഞ് കേസാക്കും. പ്രവാചകനെ അപമാനിച്ചാൽ അവിടെ വധശിക്ഷയാണ്. ഇത് മുൻകൂട്ടി കണ്ട് മറ്റ് ന്യുനപക്ഷങ്ങൾ മുസ്ലീങ്ങളെ പിണക്കാതിരിക്കാൻ പല രീതിയിലും ശ്രമിക്കാറുണ്ടെന്ന് മാധ്യമ പ്രവർത്തകനും ബംഗ്ലാദേശിലെ സ്വതന്ത്രചിന്തകനുമായ സമീർ ഹഖ് ചൂണ്ടിക്കാട്ടുന്നു. പാക്കിസ്ഥാനിലെ ആസിയാബീവി എന്ന ക്രിസ്ത്യൻ സ്ത്രീയുടെ അനുഭവം ലോക  മാധ്യമങ്ങൾ ഏറെ ചർച്ചചെയ്താണ്.

2009 ജൂൺ 14 നു വയലിൽ ജോലിചെയ്തുകൊണ്ടിരിക്കെ പൊതുകിണറ്റിൽനിന്ന് വെള്ളം കുടിച്ചതിനെത്തുടർന്ന് അയൽക്കാരായ സ്ത്രീകളുമായുണ്ടായ വഴക്കിൽ, പ്രവാചകൻ മുഹമ്മദ് നബിയെ ആസിയാബീവി ആക്ഷേപിച്ചു എന്നായിരുന്നു ആരോപണം.  തുടർന്ന് 
അവരെ അറസ്റ്റ് ചെയ്യുകയും കീഴ്ക്കോടതി ദൈവനിന്ദ നടത്തിയെന്ന കുറ്റത്തിന് 2010 ൽ വധശിക്ഷയ്ക്കു വിധിക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ നവംബറിൽ പാക്കിസ്ഥാൻ സുപ്രീം കോടതി അവരെ കുറ്റവിമുക്തയാക്കുകയായിരുന്നു. വഴക്കിന്റെ പേരിൽ അയൽവാസികൾ കെട്ടിച്ചമച്ച കേസാണിതെന്ന് കോടതി കണ്ടെത്തിയിട്ടും ആൾക്കൂട്ടം ഇവരെ വെറുതെ വിട്ടില്ല. ഇതേത്തുടർന്ന് രാജ്യമ്പൊടും അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ആസിയാബീവിയുടെയും കുടുംബത്തിന്റെയും സുരക്ഷ പാക്കിസ്ഥാൻ രഹസ്യാന്വേഷണവിഭാഗം ഏറ്റെടുത്ത് അവരെ രഹസ്യതാവളത്തിൽ പാർപ്പിച്ചിച്ചു. പാക്കിസ്ഥാനിൽ ആയിരങ്ങളാണ് ആസിയാബീവിയെ കൊല്ലണമെന്ന് ആവശ്യപ്പെട്ട് തെരുവിൽ ഇറങ്ങിയത്. കേരളത്തിൽ ശബരിമല സമരം നടക്കുമ്പോൾ പാക്കിസ്ഥാനിൽ ആസിയാബീവിയെ കൊല്ലണം എന്ന് ആവശ്യപ്പെട്ട് സമാനമായ രീതിയിൽ സമരം നടക്കുകയായിരുന്നു.ഒടുവിൽ കാനഡയാണ് ആസിയാബീവിക്ക് അഭയം നൽകിയത്. സമാനമായ സംഭവങ്ങൾ ബംഗ്ലാദേശിലും നിരവധിയാണ്. ഏതൊരു അമുസ്ലീമിന്റെയും പേടി സ്വപ്നമാണ് മതനിന്ദകുറ്റം. ഇത് ഭയന്ന് നാടുവിട്ടവർ പോലുമുണ്ട്.

ബാബറി മസ്ജിദ് തകർത്തിനുശേഷമുണ്ടായത് കലാപ പരമ്പര

ഇന്ത്യയിൽ ബാബറി മസ്ജിദ് തകർന്നതിന്റെ ദുരിതം ശരിക്കും അനുഭവിച്ചത് ബംഗ്ലാദേശിലെ മുസ്ലീങ്ങൾ ആയിരുന്നൊണെന്നാണ് കൊല്ലപ്പെട്ട ബ്ലോഗർ അബിജിത്ത് മുഖർജി ഒരിക്കൽ എഴുതിയത്. അന്നത്തെ ഹിന്ദു പത്രത്തിൽ വന്ന റിപ്പോർട്ട് ഇങ്ങനെ-'ഓർഡ് ധാക്കയിൽ മുസ്ലിം പ്രക്ഷോഭകർ ഹിന്ദു ക്ഷേത്രങ്ങൾക്ക് തീയിടാൻ ശ്രമിച്ചു. പ്രകടനക്കാർ ക്ഷേത്രത്തിന് പുറത്തുള്ള വാർത്താ പ്രവർത്തകരുടെ ക്യാമറകൾ പിടിച്ചെടുത്തു. സംഭവത്തെ തുടർന്ന് അഡ്‌മിനിസ്ട്രേറ്റർ ധാക്കയുടെ ചില ഭാഗങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തി . ഒക്ടോബർ 30 ന് പ്രസിഡന്റ് ഹുസൈൻ മുഹമ്മദ് എർഷാദ് ബംഗഭവനിൽ നടന്ന ഒരു യുവജന സമ്മേളനത്തിൽ സംസാരിക്കുമ്പോൾ ഇസ്ലാമിക ജനക്കൂട്ടം ഒരു ഹിന്ദു മഠത്തിൽ ആക്രമണം നടത്തി. ബംഗാഭവന്റെ തെക്ക് ഭാഗത്തുള്ള ഹിന്ദു ഉടമസ്ഥതയിലുള്ള കടകൾക്ക് തീയിട്ടു . ഒക്ടോബർ 31 ന്, ആയിരക്കണക്കിന് മുസ്ലിം ജനക്കൂട്ടം ധാക്കയിലെ ഇന്ത്യൻ എംബസിയിലേക്ക് മാർച്ച് നടത്തി, എംബസിക്ക് പുറത്ത് ഒരു മധ്യവയസ്‌കനായ ഹിന്ദുവിനെ മർദ്ദിച്ചു.കർഫ്യൂ നഗരം മുഴുവൻ നീട്ടി.

ലാൽബാഗിൽ ധാക്കേശ്വരി ക്ഷേത്രവും ക്ഷേത്ര സമുച്ചയമുള്ള മറ്റ് കെട്ടിടങ്ങളും കൊള്ളയടിക്കുകയും നശിപ്പിക്കുകയും തീകൊളുത്തുകയും ചെയ്തു. പുരോഹിതന്റെയും മറ്റ് പത്ത് ഹിന്ദു കുടുംബങ്ങളുടെയും വസതി കൊള്ളയടിക്കുകയും നശിപ്പിക്കുകയും തീകൊളുത്തുകയും ചെയ്തു. ക്ഷേത്ര സമുച്ചയത്തിന്റെ മതിലിനു മുകളിലൂടെ ചാടി പുരോഹിതൻ തന്റെ ജീവൻ രക്ഷിച്ചു. തീപിടുത്തം നാല് മണിക്കൂർ തുടർന്നു. ധ1പ ലാൽബാഗ് റോഡിലെ ദുർഗ ക്ഷേത്രം, പുഷ്പരാജ് സാഹ ലെയ്‌നിലെ ഗിരിഗോവർധൻ ജിയു ക്ഷേത്രം, ഹരനാഥ് ഘോഷ് ലെയ്‌നിലെ രഘുനാഥ് ജിയു അഖാര, ലാൽബാഗിലെ കമ്രിംഗിർചാർ ശ്മശാനം എന്നിവ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു. ലാൽബാഗ് റോഡിലും ഹരനാഥ് ഘോഷ് റോഡിലും 50 ഓളം ഹിന്ദു വീടുകളും കടകളും കൊള്ളയടിച്ചു.. നഗർ ബെൽറ്റോളിയിലും ഹസാരിബാഗിലും നൂറോളം ഹിന്ദു വീടുകളും കടകളും ഒരു ഡസനോളം ഹിന്ദു ക്ഷേത്രങ്ങളും കൊള്ളയടിച്ച് തീകൊളുത്തി. സൂത്രപൂരിൽ പതിനാല് ഹിന്ദു ക്ഷേത്രങ്ങളും അഖാറകളും മൃഗങ്ങളും ആക്രമിക്കപ്പെട്ടു, കൊള്ളയടിച്ചു, നശിപ്പിക്കപ്പെട്ടു, തീകൊളുത്തി. നൂറിലധികം ഹിന്ദു കടകളും വീടുകളും കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു. മിക്ക കേസുകളിലും തീയിട്ടു.' -റിപ്പോർട്ടിൽ പറയുന്നു.

30% ഹിന്ദു ജനസംഖ്യയുള്ള ബംഗ്ലാദേശിലെ രണ്ടാമത്തെ വലിയ നഗരമായ ചിറ്റഗോംഗിലും പിരിമുറുക്കം ആരംഭിച്ചു. ഒക്ടോബർ 30 വൈകുന്നേരം നഗരത്തിൽ പ്രശ്‌നങ്ങൾ പൊട്ടിപ്പുറപ്പെട്ടു. മുസ്ലിം ജനക്കൂട്ടം തെരുവിലിറങ്ങി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിയുതിർക്കുകയും ചിറ്റഗോംഗിൽ അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തു. ഒക്ടോബർ 30 ന് അർദ്ധരാത്രിക്ക് ശേഷം, കെയ്ബല്യാഥം ക്ഷേത്രത്തിന് ചുറ്റുമുള്ള വാസസ്ഥലത്തിലൂടെ കത്തിയും ഇരുമ്പുവടികളുമായി ആയുധമുള്ള 2,000 ഇസ്ലാമിക ജനക്കൂട്ടം ആക്രമിക്കുകയും മുന്നൂറിലധികം ഹിന്ദു വീടുകൾക്ക് തീയിടുകയും ചെയ്തു. അഗ്നിശമന സേനാംഗങ്ങൾ എത്തിയപ്പോൾ ജനക്കൂട്ടം അവരെ പ്രദേശത്ത് പ്രവേശിക്കുന്നത് തടഞ്ഞു. അർദ്ധരാത്രി ആക്രമണത്തിനിടെ ചീംക്ക്‌ബസാറിലെ 1,500 ഓളം ഹിന്ദു മത്സ്യത്തൊഴിലാളികൾ വീടുകളിൽ നിന്ന് ഓടിപ്പോയി. റിയാസുദ്ദീൻ ബസാറിലെയും ചിറ്റഗോംഗ് മെഡിക്കൽ കോളേജിലെയും 200 ശക്തമായ ജനക്കൂട്ടം ക്ഷേത്രങ്ങൾ നശിപ്പിക്കാനും ഹിന്ദു ഉടമസ്ഥതയിലുള്ള കടകൾ കത്തിക്കാനും ശ്രമിച്ചു. ഹിന്ദു മത്സ്യത്തൊഴിലാളികളുടെ 50 കുടിലുകൾ നശിച്ചു. ഹിന്ദുവിന്റെ ഉടമസ്ഥതയിലുള്ള ഗാരേജ് ആക്രമിക്കുകയും അഞ്ച് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഒക്ടോബർ 31 ന് പുലർച്ചെ 100 ഇസ്ലാമിസ്റ്റുകളുടെ ഒരു സംഘം കർഫ്യൂ ലംഘിച്ച് ഒരു ഹിന്ദു ആരാധനാലയം അപമാനിച്ചു.നവംബർ 2 ന്, വെള്ളിയാഴ്ച നമസ്‌കാരത്തിനായി കർഫ്യൂ കുറച്ച് മണിക്കൂർ ഇളവ് നൽകി. ചിറ്റഗോങ്ങിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഹിന്ദു ഗ്രാമത്തിൽ കത്തിയും വീട്ടിൽ നിർമ്മിച്ച ബോംബുകളും ഉപയോഗിച്ച് 500 ശക്തരായ ഇസ്ലാമിക ജനക്കൂട്ടം ആക്രമിച്ചു. ധ6പ പതർഗഞ്ച്, ബൂൽഖാലി, അൻവാര, ഹതസാരി എന്നിവിടങ്ങളിൽ നടന്ന വിവിധ നിയമലംഘനങ്ങളിൽ നൂറോളം ഹിന്ദുക്കൾക്ക് പരിക്കേറ്റു. ധാക്കയിൽ നിന്നും ബംഗ്ലാദേശിലെ മറ്റ് 12 നഗരങ്ങളിൽ നിന്നും ഹിന്ദു വിരുദ്ധ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ജെസ്സോർ , നരേൽ , ഗൈബന്ധ , മൈമെൻസിങ് , സുനാംഗഞ്ച് , സിൽഹെറ്റ് എന്നിവിടങ്ങളിലും വ്യാപക അക്രമം ഉണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബാബറി മസ്ജിദിന്റെ തകർച്ചക്ക് ശേഷം കടുത്ത പീഡനമാണ് ബംഗ്ലാദേശിലെ ഹിന്ദു സമൂഹം നേരിട്ടത്. മതം മാറ്റലും, തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്യലും അവിടെ വ്യാപകമായി.

കൊല്ലപ്പെട്ടുന്ന സ്വതന്ത്രചിന്തകർ

ബംഗ്ലാദേശിൽ ബുദ്ധമതക്കാർ, ക്രിസ്ത്യാനികൾ, ഷിയകൾ തുടങ്ങിയവർ അനുഭവിച്ച പീഡനങ്ങളൊന്നും അവിടുത്തെ നിരീശ്വരവാദികളും സ്വതന്ത്ര ചിന്തകരും അനുഭവിച്ച പീഡനത്തുനുമുന്നിൽ ഒന്നുമല്ല. 1988ൽ തന്നെ തുടങ്ങിയ ഈ പ്രശ്നങ്ങൾ മൂർധന്യത്തിലെത്തിയത്, 2013 നും 2016 നും ഇടയിലാണ്. ബംഗ്ലാദേശിലെ നിരവധി മതേതര, ബ്ലോഗർമാർ, പ്രസാധകർ, ഭിന്നലൈംഗികതയുള്ളവർ എന്നിവർക്കെതിരായ ആക്രമണങ്ങൾ ആരെയും ഞെട്ടിക്കുന്നതായിരുന്നു. വിദേശികൾക്കുനേരെയും തുടർച്ചയായ ആക്രമണങ്ങൾ ഉണ്ടായി. വിദേശ പൗരന്മാർ ഉൾപ്പെടെ 48 പേർ ഇത്തരം ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. അൻസാറുള്ള ബംഗ്ലാ ടീം , ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ്, സിറിയ തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകളെയാണ് ഈ ആക്രമണങ്ങൾ ഏറെയും സംഘടിപ്പിച്ചത്. സർക്കാർ അവട്ടെ പലപ്പോളും തീവ്രാവാദികളുടെ ഭാഗത്താണ് നിന്നത്. ഇസ്ലാമിനെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് ബ്ലോഗർമാരിൽ പലരെയും കുറ്റം ചുമത്തി ജയിലിലടച്ചു.പലരും വിദേശത്തേക്ക് പലായനം ചെയതു. 2016 ജൂൺ 18 വരെയുള്ള ഒരാഴ്ചയ്ക്കുള്ളിൽ 11,000 ൽ അധികം ആളുകൾ അറസ്റ്റിലായി.

2014-ൽ 'ഡിഫെൻഡേഴ്‌സ് ഓഫ് ഇസ്ലാം' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു സംഘം 84 ബംഗ്ലാദേശികളുടെ ഒരു ഹിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു, അതിൽ ഭൂരിഭാഗവും മതേതരവാദികളാണ്. ബംഗ്ലാദേശ് സർക്കാർ ഇസ്ലാമിനെ അപകീർത്തിപ്പെടുത്തിയതിന് നിരവധി മതേതര ബ്ലോഗർമാരെ അറസ്റ്റ് ചെയ്യുകയും ജയിലിലടയ്ക്കുകയും നിരവധി വെബ്‌സൈറ്റുകൾ അടച്ചുപൂട്ടുകയും ചെയ്തു. സർക്കാറിന്റെ അഭിപ്രായത്തിൽ, 'വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വിജയിക്കാൻ പിന്തുണ ആവശ്യമുള്ള ഒരുപിടി മുല്ലകളെ പ്രീണിപ്പിക്കാൻ ഇത് എളുപ്പമായിരുന്നു.ഹ്യൂമൻ റൈറ്റ്സ് വാച്ച് , ആംനസ്റ്റി ഇന്റർനാഷണൽ , റിപ്പോർട്ടേഴ്‌സ് ബിയോണ്ട് ബോർഡേഴ്‌സ്
, പെൻ ഇന്റർനാഷണൽ , പെൻ കാനഡ , മാധ്യമപ്രവർത്തകരെ സംരക്ഷിക്കാനുള്ള കമ്മിറ്റി എന്നിവയുൾപ്പെടെ നിരവധി സർക്കാരിതര സംഘടനകൾ ( എൻജിഒകൾ ) സർക്കാരിനെ  പൗരന്മാരെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ആക്രമണങ്ങളെ അപലപിക്കുന്നില്ലെന്നും വിമർശിച്ചു.  ബ്ലോഗർമാരെ തടവിലാക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ആക്രമണമാണെന്ന് അവർ അപലപിച്ചു,

2015 മെയ് 22 ന് ദി ഗാർഡിയനിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ സൽമാൻ റുഷ്ദി , മാർഗരറ്റ് അറ്റ്‌വുഡ് , യാൻ മാർട്ടൽ എന്നിവരുൾപ്പെടെ 150 എഴുത്തുകാർ ബ്ലോഗർമാർക്കെതിരായ മാരകമായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ബംഗ്ലാദേശ് സർക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്നുമാസത്തെ ദാരുണമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും കുറ്റവാളികളെ നീതിപീഠത്തിലേക്ക് കൊണ്ടുവരാനും അവരുടെ കഴിവിന്റെ പരമാവധി ചെയ്യുക. പക്ഷേ ഒരുകാര്യവും ഉണ്ടായില്ല. 2016 ജൂൺ 14 ന് ഒരു ലക്ഷത്തോളം ബംഗ്ലാദേശ് മുസ്ലിം പുരോഹിതന്മാർ ഒരു ഫത്വ പുറത്തിറക്കി, ''അമുസ്ലിംകൾ, ന്യൂനപക്ഷങ്ങൾ, മതേതര പ്രവർത്തകർ...ഇവരെ നിരോധിച്ചിരിക്കുന്നു'' എന്ന് വിധിച്ചു.

ഖുർആനെ വിമർശിച്ചതിന് കോഴിയെ കൊല്ലുന്നപോലെ കഴുത്തറുത്തു

ബംഗ്ലാദേശിൽ ആക്രമിക്കപ്പെട്ട പ്രധാന സ്വതന്ത്രചിന്തകരുടെ ലിസ്റ്റ് എഴുതിയൽ തീരില്ല. ഇതിൽ ലോകം നടുങ്ങിയ കൊലപാതകമായിരുന്നു. എഴുത്തുകാരനും ബ്ലോഗറുമായ ഡോ അബിജിത്ത് റോയിയുടേത്. അമേരിക്കൻ പൗരനും, ബംഗ്ലാദേശ് ബ്ലോഗായ മുക്തോ-മോനയുടെ ('ഫ്രീതിങ്കേഴ്സ്') സ്ഥാപകനുമായിരുന്നു റോയ്. പരസ്യമായി നിരീശ്വരവാദിയും മതതീവ്രവാദത്തിന്റെ എതിരാളിയുമായിരുന്നു. പത്ത് പുസ്തകങ്ങളുടെ രചയിതാവായിരുന്നു അദ്ദേഹം, അതിൽ ഏറ്റവും അറിയപ്പെടുന്നത് മത തീവ്രവാദത്തെ വിമർശിച്ച വൈറസ് ഓഫ് ഫെയ്ത്ത് ആയിരുന്നു. ഇതിൽ ഖുർആനെ വിമർശിച്ചു എന്നതാണ് ഇയാൾക്കുനേരെ ഉയർത്തിയ കുറ്റം.

ആൾത്തിരിക്കുന്ന നഗര രാത്രിയിൽ പരസ്യമായി കോഴിയെ അറുക്കുന്നപോലെ അബിജിത്തിന്റെ തല അറുത്തെടുക്കയാണെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. 2015 ഫെബ്രുവരി 26 ന് അബിജിത് റോയിയും ഭാര്യ ബോന്യ അഹമ്മദും ധാക്കയിൽ പുസ്തകമേളയിൽ നിന്ന് സൈക്കിൾ റിക്ഷയിലൂടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. രാത്രി എട്ടരയോടെ ധാക്ക സർവകലാശാലയിലെ ടീച്ചർ സ്റ്റുഡന്റ് സെന്റർ കവലയ്ക്ക് സമീപം അജ്ഞാതർ ആക്രമിച്ചു. സാക്ഷികൾ പറയുന്നതനുസരിച്ച്, രണ്ട് അക്രമികൾ അവരെ തടഞ്ഞുനിർത്തി റിക്ഷയിൽ നിന്ന് നടപ്പാതയിലേക്ക് വലിച്ചിഴച്ചു.തുടർന്ന് കത്തി ഉപയോഗിച്ച് റോയിയെ തലയറുക്കുകയായിരുന്നു. ഭർത്താവിന്റെ സഹായത്തിനായി പോകാൻ ശ്രമിക്കുമ്പോൾ ഭാര്യയെ തോളിലും കൈയിലും വെട്ടറ്റു. അവരുടെ ഇടതുകൈയുടെ വിരലുകൾ മുറിഞ്ഞു തൂങ്ങി. ഇരുവരെയും ധാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തവാർച്ച നിയന്ത്രിക്കാൻ കഴിയാഞ്ഞതോടെ രാത്രി 10: 30 നാണ് റോയ് മരിച്ചത്.

അൻസാറുള്ള ബംഗ്ലാ എന്ന് സ്വയം വിളിക്കുന്ന ഒരു സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്തംഏറ്റെടുത്തു, റോയിയുടെ രചനകൾ ഇസ്ലാമിനെതിരായ കുറ്റകൃത്യമാണെന്ന് വിശേഷിപ്പിച്ചു. സിറിയയിൽ ഐസിസ് തീവ്രവാദികൾക്കെതിരെ യുഎസ് ബോംബാക്രമണം നടത്തിയതിന്റെ പ്രതികാരമായാണ്  യുഎസ് പൗരനായ  ഇയാളെ ലക്ഷ്യമിട്ടതെന്നും അവർ വ്യക്തമാക്കി. റോയിയുടെ കൊലപാതകം അന്താരാഷ്ട്ര തലത്തിൽ വൻ പ്രതിഷേധം ഉണ്ടാക്കി.
 കുറ്റവാളികളെ നീതിപീഠത്തിലേക്ക് കൊണ്ടുവരണമെന്നും അഭിപ്രായ സ്വാതന്ത്ര്യവും പൊതുചർച്ചയും സംരക്ഷിക്കണമെന്നും യുനെസ്‌കോ ഡയറക്ടർ ജനറൽ ഐറിന ബൊക്കോവ ആവശ്യപ്പെട്ടു. എഴുത്തുകാരൻ തഹ്മിമ ആനം ന്യൂയോർക്ക് ടൈംസിൽ എഴുതി: 'ബ്ലോഗിങ് ബംഗ്ലാദേശിൽ അപകടകരമായ ഒരു തൊഴിലായി മാറിയിരിക്കുന്നു', 'അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാൻ വേണ്ടത്ര കാര്യങ്ങൾ ചെയ്യാത്തതിന്' അധികാരികളെ വിമർശിക്കാൻ എഴുത്തുകാർ ധാക്ക സർവകലാശാലയിൽ അണിനിരന്നു. പക്ഷേ കാര്യമായ ഫലങ്ങൾ ഉണ്ടായില്ല. കൊലകൾ വീണ്ടും തുറന്നു.

വലതുകാലും ഇടതുകൈയും ചേർത്ത് വെട്ടുന്നു

'ബ്ലോഗിങ് ബംഗ്ലാദേശിൽ അപകടകരമായ ഒരു തൊഴിലായി മാറിയിരിക്കുന്നു'- എന്നത് അക്കാലത്ത് ഒരു രാഷ്ട്രീയ മുദ്രാവാക്യം പോലെയായി. 2013ൽ തുടങ്ങിയ കൊലകളാണ് 2016വരെ തുടർന്നത്. സ്വതന്ത്രചിന്തകനയ ബ്ലോഗറായ ആസിഫ് മൊഹിയുദ്ദീനായിരുന്നു ആദ്യ ഇര. 2013 ജനുവരി 15 ന് ധാക്കയിലെ മോതിജീലിലുള്ള ഓഫീസിനു സമീപത്തുവെച്ച് ഇദ്ദേഹത്തിന് കുത്തേറ്റു. മരണത്തിൽനിന്ന് അദ്ദേഹം കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഓൺലൈൻ ആക്ടിവിസത്തിനുള്ള ബോബ്സ് അവാർഡ് ജേതാവായ മൊഹിയുദ്ദീൻ  ഇസ്ലാമിസ്റ്റുകളുടെ ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക മതമൗലികവാദ ഗ്രൂപ്പായ അൻസറുല്ല ബംഗ്ലാ ടീം ഏറ്റെടുത്തു. മൊഹിയുദ്ദീൻ പിന്നീട് അദ്ദേഹം തന്റെ ആക്രമണകാരികളെ ജയിലിൽ കണ്ടുമുട്ടിയിരുന്നു. 'നിങ്ങൾ ഇസ്ലാം വിട്ടു, നിങ്ങൾ ഒരു മുസ്ലിം അല്ല, നിങ്ങൾ ഖുറാനെ വിമർശിച്ചു, ഞങ്ങൾ ഇത് ചെയ്യേണ്ടതുണ്ട്.'- അവരുടെ നിലപാട് കൃത്യമായിരുന്നു.

2013 ഫെബ്രുവരി 15 ന് രാത്രി, നിരീശ്വരവാദിയായ ബ്ലോഗറായ അഹമ്മദ് രാജിബ് ഹൈദർ , ധാക്കയിലെ മിർപൂർ അയൽപക്കത്തെ ഏരിയ പാലഷ്നഗറിലെ വീട്ടിൽ നിന്ന് പോകുമ്പോൾ ആക്രമിക്കപ്പെട്ടു. അദ്ദേഹത്തിന്റെ മൃതദേഹം രക്തത്തിൽ കുളിച്ചാണ് കിടന്നിരുന്നത്. സുഹൃത്തുക്കൾക്ക് തിരിച്ചറിയാൻ കഴിയാത്തവിധം വികൃതമായിരുന്നു. അടുത്ത ദിവസം ഒരു ലക്ഷത്തിലധികം ആളുകൾ പങ്കെടുത്ത പൊതു പ്രതിഷേധത്തിലായിരുന്നു അദ്ദേഹത്തിന്റെ സംസ്‌ക്കാരം നടന്നത്. അതായത് ബംഗ്ലാദേശിലെ ജനങ്ങളിൽ നല്ലൊരു ഭാഗവും ഈ കൊലകളെ എതിർക്കുന്നുണ്ട്. പക്ഷേ അവർ സംഘടിതരല്ല. ഭരണകൂടത്തിന്റെ പിന്തുണയുമില്ല.

സുന്നൂർ റഹ്മാൻ എന്ന യുക്തിവാദിയായിരുന്നു അടുത്ത ഇര. 2013 മാർച്ച് 7 ന് രാത്രി രണ്ടുപേർ ഇദ്ദേഹത്തെ വെട്ടുകയായിരുന്നു. രാത്രി ഒൻപത് മണിയോടെ ധാക്കയിലെ മിർപൂരിലെ പുരബി സിനിമാ ഹാളിന് സമീപമാണ് ഇയാൾ ആക്രമണത്തിനിരയായത്. തല, കഴുത്ത്, വലത് കാൽ, ഇടത് കൈ എന്നിവക്ക് സാരമായ പരിക്കറ്റു. വലതുകാലം ഇടതുകൈയും നോക്കി വെട്ടുന്നത് ഇസ്ലാമിക രീതിയാണെന്നാണ് പറയുന്നത്. ഇത്തരത്തിൽ എതിർഭാഗത്തുള്ള കൈയും കാലും പോയ നിരവധിപേർ ഈ രാജ്യത്തുണ്ട്. ( കേരളത്തിൽ ജോസഫ് മാഷെ അടക്കം വെട്ടാൻ ശ്രമിച്ചത് ഈ രീതിയിൽ ആയിരുന്നു. ഇത് മതാധിഷ്ഠിതമായ ഒരു ആക്രമണ രീതിയാണ്)
ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെ വിവിധ മതപാർട്ടികളുടെ വിമർശിച്ചു എന്നതായിരുന്നു റഹ്മാൻ ചെയ്ത കുറ്റം.

ബുർഖ ധരിക്കാൻ അനുവദിക്കാത്തതിന് വെട്ടിക്കൊന്നു

കേട്ടുകേൾവിയില്ലാത്ത കൊലകളാണ് അക്കാലത്ത് നടന്നത്. പരീക്ഷാക്രമക്കേട് നടക്കാതിരിക്കാനായി ബുർഖ ഉപയോഗിക്കാൻ അനുമതി നൽകാതിരുന്നു അദ്ധ്യാപകനെ വെട്ടിക്കൊന്നത് ലോകത്തിൽ എവിടെയും കേട്ടിട്ടുണ്ടോ. എന്നാൽ ബംഗ്ലാദേശിൽ അതും നടന്നു. 2014 നവംബർ 15 ന് രാജ്ഷാഹി യൂണിവേഴ്‌സിറ്റി സോഷ്യോളജി വിഭാഗത്തിലെ അദ്ധ്യാപകനായ ഷാഫി ഇങ്ങനെയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ' അൻസാർ അൽ ഇസ്ലാം ബംഗ്ലാദേശ് -2 ' എന്ന മതമൗലികവാദ ഇസ്ലാമിക തീവ്രവാദ സംഘടന ഏറ്റെടുത്തു. ഒരു സോഷ്യൽ മീഡിയ വെബ്‌സൈറ്റിൽ സംഘം ഇങ്ങനെ പ്രഖ്യാപിച്ചു: ''നമ്മുടെ മുജാഹിദുകൾ പോരാളികൾ ഇന്ന് രാജ്ഷാഹിയിൽ ഒരു 'മുർതാദിനെ' വധിച്ചു. തന്റെ വകുപ്പിലെ സ്ത്രീ വിദ്യാർത്ഥികൾക്ക് 'ബുർഖ ' ധരിക്കാൻ വിലക്കേർപ്പെടുത്തിയിരുന്നു'. എന്നാൽ ഇദ്ദേഹത്തിന്റെ , സഹപ്രവർത്തകർ പറയുന്നത് അദ്ദേഹം ഇസ്ലാം വിരുദ്ധനല്ല എന്നാണ്. എന്നാൽ പരീക്ഷകളിൽ കോപ്പിയടി ഒഴിവാക്കാനും ആൾമാറാട്ടം തടയാനുമാണ് പെൺകുട്ടികൾ മുഖം മറക്കുന്നത് അദ്ദേഹം വിലക്കിയത്.

2015 മാർച്ച് 30 ന് മറ്റൊരു ബ്ലോഗർ വാഷിക് റഹ്മാൻ ധാക്കയിൽ കൊല്ലപ്പെട്ടു. കാരണം ഇസ്ലാമിനെ വിർമശിച്ചതുതന്നെ. അൻസാർ അൽ ബംഗ്ലാ ടീമിലെ അംഗങ്ങളാണെന്നും ബ്ലോഗറെ കൊല്ലുന്നതിനുമുമ്പ് പതിനഞ്ച് ദിവസം പരിശീലനം നേടിയിട്ടുണ്ടെന്നും 
പ്രതികൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. നിരീശ്വരവാദിയായ ബ്ലോഗറായ അനന്ത ബിജോയ് ദാസിനെ 2015 മെയ് 12 ന് സിൽഹെറ്റിൽ മുഖംമൂടി ധരിച്ച നാല് പേർ വെട്ടിക്കൊല്ലുക ആയിരുന്നു.

സോവിയറ്റ് യൂണിയനിൽ ശാസ്ത്രം, പരിണാമം, വിപ്ലവം എന്നിവയെക്കുറിച്ച് മൂന്ന് പുസ്തകങ്ങൾ രചിച്ച അദ്ദേഹം സിൽഹെറ്റ് അധിഷ്ഠിത ശാസ്ത്ര-യുക്തിവാദി സമിതിയുടെ തലവനായിരുന്നു. ജുക്തി (ലോജിക്) എന്ന ത്രൈമാസ മാസികയുടെ പത്രാധിപരായിരുന്നു. അനന്തയുടെ കൊലപാതകത്തെക്കുറിച്ച് ഏഷ്യയിലെ ഹ്യൂമൻ റൈറ്റ്സ് വാച്ച് ഡയറക്ടർ ബ്രാഡ് ആഡംസ് പറഞ്ഞു, ''മതേതര, നിരീശ്വരവാദികൾക്കെതിരായ ഈ ക്രൂരമായ ആക്രമണരീതി ഇരകളെ നിശബ്ദരാക്കുക മാത്രമല്ല, മതപരമായ വിഷയങ്ങളിൽ സ്വതന്ത്രമായ വീക്ഷണം പുലർത്തുന്ന ബംഗ്ലാദേശിലെ എല്ലാവർക്കും  ഭീതിതമായ ഒരു സന്ദേശം അയയ്ക്കുകയും ചെയ്യുന്നു.

നിലോയ് ചാറ്റർജി എന്ന എഴുത്താന്റെ ഊഴമായിരുന്നു അടുത്ത്. 2015 ഓഗസ്റ്റ് 7 ന് ഗോരാനിലെ വീട്ടിൽ വെച്ച് ആറോളം പേരുടെ സംഘം അദ്ദേഹത്തെ വെട്ടിക്കൊന്നു. തന്റെ ജീവന് ഭീഷണി ഭയന്ന് നീൽ മുമ്പ് പൊലീസിൽ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ബംഗ്ലാദേശിലെ സയൻസ് ആൻഡ് യുക്തിവാദി അസോസിയേഷന്റെ സംഘാടകനായിരുന്ന അദ്ദേഹം 2013 ൽ ധാക്ക സർവകലാശാലയിൽ നിന്ന് ഫിലോസഫിയിൽ ബിരുദാനന്തര ബിരുദം നേടിയിരുന്നു. കൊല്ലപ്പെട്ട ബ്ലോഗർമാരായ അനന്ത ബിജോയ് ദാസ്, അവിജിത് റോയ് എന്നിവരോട് നീതി ആവശ്യപ്പെട്ട് അദ്ദേഹവും സുഹൃത്ത് സഹേദുൽ സാഹേദും പൊതു പ്രതിഷേധത്തിൽ പങ്കെടുത്തു. അൽ ക്വയ്ദ ഗ്രൂപ്പായ അൻസറുല്ല അൽ ഇസ്ലാം ബംഗ്ലാദേശ്, നിലോയിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഇതോടെ ലോക വ്യാപക പ്രതിഷേധം ഉണ്ടാതോടെയാണ് ഷെയ്ഖ് ഹസീനയുടെ സർക്കാർ അനങ്ങിത്തുടങ്ങിയത്.

ഫൈസൽ അരേഫിൻ ദിപാൻ 2015 ഒക്ടോബർ 31 ന് ധാക്കയിൽ വച്ചാണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ പബ്ലിഷിങ് ഹൗസിലെ മൂന്നാം നിലയിലെ ഓഫീസിൽ ഇരച്ചുകയറിയ തീവ്രവാദികൾ തുടർച്ചയായി കുത്തുകയായിരുന്നു.പ്രസാധകൻ അഹമ്മദുർ റാഷിദ് ചൗധരിക്കും മറ്റ് രണ്ട് എഴുത്തുകാരായ രണദീപ് ബസു, താരെക് റഹിം എന്നിവർക്കും കുത്തേറ്റുവെങ്കിലും അവർ ആക്രമണത്തിൽ രക്ഷപ്പെടുകയായിരുന്നു.

ഹിന്ദുപുരോഹിതന്റെ തലവെട്ടി; സ്വവർഗാനുരാഗികളെയും വിദേശികളെയും വെറുതെവിട്ടില്ല

66-കാരനായ ജാപ്പാൻകാരൻ കുനിയോ ഹോഷിയുടെ കൊലയും രാജ്യത്തെ നടുക്കിയിരുന്നു.ഒരു വിദൂര ബംഗ്ലാ ഗ്രാമമായ രംഗ്പൂരിൽ വെടിയേറ്റാണ് ഇദ്ദേഹം മരിച്ചത്. പുല്ല് കൃഷി പദ്ധതിയിൽ നിക്ഷേപിക്കുകയും ഭൂമി പാട്ടത്തിന് കൃഷിചെയ്യുകയുമായിരുന്നു അദ്ദേഹം. ബംഗ്ലാദേശിലെ താരതമ്യേന കുറഞ്ഞ ജീവിതച്ചെലവും സമ്പന്നമായ മണ്ണും കാരണം തന്റെ ഭാഗ്യം പരീക്ഷിക്കാൻ പ്രേരിപ്പിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് പിന്നീട് ഈ അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. കുനിയോ ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചുവെന്നതും കൊലക്ക് പ്രധാന കാരണമായി. മുതിർന്ന ഹിന്ദു പുരോഹിതനായ ജോഗേശ്വർ റോയിയെ 2016 ഫെബ്രുവരി 21 ന് ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് തലവെട്ടിക്കൊല്ലുകയായിരുന്നു. കാരണം എന്താണെന്ന് പ്രത്യേകം വിശദീകരിക്കേണ്ടതില്ലല്ലോ.

23 ഏപ്രിൽ 2016 ന് രാജ്ഷാഹി സർവകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫസറായ എ.എഫ്.എം റെസോൾ കരീം സിദ്ദിഖിനെ രാജ്ഷാഹി നഗരത്തിലെ യൂണിവേഴ്‌സിറ്റി കാമ്പസിലേക്ക് ബസിനായി കാത്തുനിൽക്കുന്നതിനിടെ നിരവധി അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി.  അദ്ദേഹത്തിന്റെ മരണത്തിന്റെ ഉത്തരവാദിത്തവും ഇസ്ലാമിക തീവ്രാവാദികൾ ഏറ്റെടുത്തു. സിദ്ദിഖിന്റെ കൊലപാതകത്തിന് രണ്ട് ദിവസത്തിന് ശേഷം (2016 ഏപ്രിൽ 25) സ്വവർഗ്ഗാനുരാഗികളും ആക്റ്റീവിസ്റ്റുകളുമായ സുൽഹാസ് മന്നൻ , മഹബ്ബ് റബ്ബി ടോനോയ് എന്നിവരെ ധാക്കയിലെ കലബഗൻ പരിസരത്തുള്ള മന്നാന്റെ അപ്പാർട്ട്മെന്റിൽ കയറി ഇസ്‌ലാമിസ്റ്റുകൾ
വെട്ടിക്കൊലപ്പെടുത്തി. ഇവർ നാടക പ്രവർത്തകരായിരുന്നു. ഇസ്ലാം ഇത്തരം ലൈംഗികത അനുവദിക്കുന്നല്ല എന്നാണ് കൊലയാളികൾ കാരണമായി പറഞ്ഞത്. 2016 ഏപ്രിൽ 30 ന് മധ്യ ബംഗ്ലാദേശിലെ തംഗൈലിൽ രണ്ട് അക്രമികൾ മോട്ടോർ സൈക്കിളിൽ സഞ്ചരിച്ച രണ്ട് അക്രമികൾ നിഖിൽ ജോവർഡറെ ഹിന്ദു തയ്യൽക്കാരൻ വെട്ടിക്കൊന്നു. കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം തീവ്രവാദ ഗ്രൂപ്പിന്റെ വാർത്താ ഏജൻസി വഴി ഇസ്ലാമിക് സ്റ്റേറ്റ്  വേഗത്തിൽ അവകാശപ്പെട്ടു. 2016 മെയ് 7 ന് ഇസ്ലാമിക തീവ്രവാദികൾ 65 കാരനായ ന്യൂനപക്ഷ സൂഫി മുസ്ലിം പുരുഷനായ മുഹമ്മദ് ഷാഹിദുള്ളയെ മൈമെൻസിംഗിലെ ഒരു ഇടവഴിൽ വെച്ച് കൊലപ്പെടുത്തി.തെക്കുകിഴക്കൻ ബംഗ്ലാദേശിലെ ബന്ദർബാൻ ജില്ലയിൽ 2016 മെയ് 14 ന് 75 കാരനായ ബുദ്ധ സന്യാസിയായ മൗഴിങ്ങ്
ഷൂ യു ചാക്കിനെ വെട്ടിക്കൊന്നു.

2016 മെയ് 20 ന് ബംഗ്ലാദേശിലെ കുഷ്തിയ ജില്ലയിൽ ഒരു ഗ്രാമീണ ഡോക്ടറെ വെട്ടിക്കൊലപ്പെടുത്തി ഒരു യൂണിവേഴ്‌സിറ്റി അദ്ധ്യാപകനെ മുറിവേൽപ്പിച്ചു. ഹോമിയോ ഡോക്ടർ മിർ സനൗൃർ റഹ്മാൻ (55) സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു.  ഒപ്പം അദ്ദേഹത്തിന്റെ കൂട്ടുകാരൻ സൈഫുസ്സമാന് ഗുരുതരമായി പരിക്കേറ്റു. ഇയാൾ ഗ്രാമീണർക്ക് സൗജന്യ ചികിത്സ നൽകിയിരുന്നു. തീവ്രാവാദികളോട് സഹകരിച്ചില്ല എന്നയായിരുന്നു ഇവർക്കെതിരായ കുറ്റം.

2016 മെയ് 25 ന് ധാക്ക ജില്ലയിലെ ഗൈബന്ദയിലെ 68 കാരനായ ദേബേഷ് ചന്ദ്ര പ്രമാണിക് എന്ന 68 കാരനായ ഹിന്ദു വ്യവസായിയെ തന്റെ ഷൂ ഷോപ്പിൽ വെച്ച് ആക്രമിച്ച് കൊലപ്പെടുത്തി. ഇതിന്റെ ഉത്തരവാദിത്തവും ഇസ്ലാമസിറ്റുകൾ എറ്റു. 2016 ജൂൺ 7 ന് 70 കാരനായ ഹിന്ദു പുരോഹിതനായ ആനന്ദ ഗോപാൽ ഗാംഗുലി, ഖുൽന ഡിവിഷനിലെ ജെനൈദാഹ ജില്ലയിൽ ഇസ്ലാമിസ്റ്റുകൾ  കഴുത്ത് അറുത്തുകൊന്നു. എന്നിട്ട് മരണം ഉറപ്പിക്കാൻ വെടിവെക്കുകയും
ചെയ്തു. 2016 ജൂൺ 10 ന് പബ്നയിലെ ഒരു ഹിന്ദു മഠത്തിൽ ജോലി ചെയ്യുന്ന നിത്യരഞ്ജൻ പാണ്ഡെ എന്ന 60 കാരനെ മഠത്തിന് സമീപം നിരവധി പേർ വെട്ടിക്കൊന്നു. 2016 ജൂൺ 15 ന് മദരിപൂർ ജില്ലയിലെ ഹിന്ദു കോളേജ് അദ്ധ്യാപകനായ റിപ്പൺ ചക്രബർത്തിയെ വീട്ടിൽ വെച്ച് മൂന്ന് പേർ ആക്രമിച്ചു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും ഗുരുതരമായി പരിക്കേറ്റു. ആക്രമണകാരികളായ മൂന്ന് പേരിൽ ഒരാളായ ഗുലാം ഫൈജുള്ളാഹ ഫാഹിം രക്ഷപ്പെടുന്നതിനിടെ പിടികൂടി പ്രദേശവാസികൾ പൊലീസിന് കൈമാറി. 2016 ജൂലൈ 1 ന് ഹിന്ദു ക്ഷേത്രത്തൊഴിലാളിയായ ശ്യമാനന്ദ ദാസിനെ മൂന്ന് ഇസ്ലാമിക തീവ്രവാദികൾ മോട്ടോർ സൈക്കിളുകളിൽ സത്ഖിര ജില്ലയിൽ വെട്ടിക്കൊന്നു. തടയാൻ ചെന്ന സുരേന്ദ്ര സർക്കാർ, താരക് സാഹ എന്നിവർക്ക് പരിക്കേറ്റു.

ബുദ്ധമത കർഷകനും അവാമി ലീഗിലെ വൈസ് പ്രസിഡന്റുമായ മോങ് ഷ്വേ ലംഗ് മർമയെ 2016 ജൂലൈ 2 ന്  ബന്ദർബാനിൽ വച്ച് കൊലപ്പെടുത്തി . കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. മുമ്പ് മറ്റൊരു ബുദ്ധമതക്കാരനെ കൊന്ന സ്ഥലത്തിന് സമീപമാണ് കൊല്ലപ്പെട്ടത്.

28 പേർ കൊല്ലപ്പെട്ട ഗുൽഷൻ ആക്രമണം

ജൂലൈ 2016 1 ന് 11:30നാണ് അക്കാലത്ത് ഏറ്റവും കൂടതൽപേർ കൊല്ലപ്പെട്ട ആക്രമണം
നടത്ത്. ആറു തീവ്രാവാദികൾ ചേർന്ന് ഗുൽഷൻ എന്ന സ്ഥലത്തെ ചിലരെ ബന്ദിയാക്കുക ആയിരുന്നു.17 വിദേശികൾ, രണ്ട് പൊലീസ് ഉദ്യോഗസ്ഥർ, അഞ്ച് തോക്കുധാരികൾ എന്നിവരുൾപ്പെടെ 28 പേരാണ് അവിടെ കൊല്ലപ്പെട്ടത്. തോക്കുധാരികളിൽ ഒരാളെ പിടികൂടി. 13 ബന്ദികളെ ബംഗ്ലാദേശ് സായുധ സേന , പൊലീസ്, ആർഎബി , ബിജിബി , സംയുക്ത സേന എന്നിവ മോചിപ്പിച്ചു . ആക്രമണം നടത്തിയ ആറ് പേരും ബംഗ്ലാദേശ് പൗരന്മാരാണെന്ന് ബംഗ്ലാദേശ് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് പറഞ്ഞു.

പൊലീസ് നടപടി കർശനമാക്കിയതോടെ പൊലീസിനെതിരെയും തീവ്രവാദികൾതിരിഞ്ഞു.5 ജൂൺ 2016 ന് ചിറ്റഗോംഗിലെ തിരക്കേറിയ റോഡ് ജംഗ്ഷനിൽ ബംഗ്ലാദേശ് പൊലീസ് സൂപ്രണ്ട് ബാബുൽ അക്തറിന്റെ ഭാര്യ മഹ്മൂദ ഖനം മിതുവിനെ അടക്കം മൂന്നുപേരെയാണ് തീവ്രവാദികൾ കൊലപ്പെടുത്തിയത്. കൊല്ലപ്പെടുമ്പോൾ അവളുടെ ആറുവയസ്സുള്ള മകൻ അവളോടൊപ്പം ഉണ്ടായിരുന്നു. ഭർത്താവ് ചിറ്റഗോംഗിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട നിരവധി അന്വേഷണങ്ങൾക്കും ഓപ്പറേഷൻ റെയ്ഡുകൾക്കും നേതൃത്വം നൽകിയിരുന്നു അവർക്കുനേരെയുള്ള കുറ്റം.

കമ്യുണിസ്റ്റ് നേതാക്കൾക്കും രക്ഷയില്ല

കേരളത്തിൽ ഇരവാദം പറഞ്ഞ് മുസ്ലം മതമൗലികവാദികളെ ന്യായീകരിക്കുന്ന കേരളത്തിലെ ഇടത് സാംസ്കാരിക നായകരൊക്കെ ബംഗ്ലാദേശിലെ കമ്യൂണിസ്റ്റുകാരുടെ അനുഭവം ഓർക്കണം. എപ്പോഴൊക്കെ തങ്ങളുടെ താൽപ്പര്യങ്ങൾക്ക് എതിരാവുന്നോ അപ്പോഴൊക്കെ കമ്യുണിസ്റ്റുകാരടെ തലയരിയാൻ അവർ മടിച്ചിട്ടില്ല. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ബംഗ്ലാദേശിലെ അമാദർ ബിക്രംപൂറിന്റെ ആക്ടിങ് എഡിറ്ററും മുൻ ജനറൽ സെക്രട്ടറിയുമായ ഷാജഹാൻ ബച്ചു 2018 ജൂൺ 11 ന് വെടിയേറ്റ് മരിച്ചത് ഏവരെയും ഞെട്ടിച്ചിരുന്നു. പിതാവിന് നിരവധി തവണ മൊബൈൽ ഫോണുകളിൽ വധഭീഷണിയുണ്ടായിരുന്നെന്നാണ് അദ്ദേഹത്തിന്റെ മകൾ പറയുന്നത്.

ബോംബ് പൊട്ടിച്ച് ഭീകരത സൃഷ്ടിച്ച ശേഷമായിരുന്നു കൊലപാതകം. മുൻഷിഖഞ്ചിലെ മരുന്നുകടയിൽ നിന്ന് വലിച്ചിറക്കി ഇദ്ദേഹത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു.പ്രമുഖ എഴുത്തുകാരനും പ്രസാധകനുമായിരുന്നു കൊല്ലപ്പെട്ട നേതാവ്. രണ്ട് ബൈക്കുകളിലായി എത്തിയവരാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സുഹൃത്തുക്കളെ കാണാൻ എത്തിയതായിരുന്നു ബച്ചു. ബിശാക പ്രകാശൻ എന്ന പ്രസിദ്ധീകരണ സ്ഥാപനം നടത്തുകയായിരുന്നു. കവിതകളും എഴുതിയിരുന്നു. ഒരു മത നിരപേക്ഷ കൂട്ടായ്മ സംഘടിപ്പിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു.

കുറച്ചു കാലമായി അദ്ദേഹം നിരീശ്വരവാദി, അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടുന്നയാൾ എന്നീ നിലകളിൽ ഭീകരവാദികൾ അദ്ദേഹത്തെ ലക്ഷ്യം വച്ചിരുന്നു. കുറച്ചുകാലം ബച്ചു വീട്ടിൽ നിന്ന് മാറി ഒളിയിടങ്ങളിൽ താമസിച്ചിരുന്നു. എന്നാൽ അടുത്തകാലത്ത്, ഭീഷണി മയപ്പെട്ടു എന്നു തോന്നിയതിനെ തുടർന്നാണെന്നു കരുതപ്പെടുന്നു, അദ്ദേഹം സ്വതന്ത്രമായി സഞ്ചരിച്ചു തുടങ്ങിയിരുന്നു.

പുരോഗമിക്കുന്ന ബംഗ്ലാദേശ് പക്ഷേ...

കഴിഞ്ഞ രണ്ടുവർഷമായി താരമമ്യേന മെച്ചപ്പെട്ട അവസ്ഥയിലാണ് ബംഗ്ലാദേശ് എന്നത് മറക്കാൻ കഴിയില്ല. ഏഷ്യയിൽ ഇന്ന് ഏറ്റവുമധികം സാമ്പത്തിക വളർച്ചയുള്ള രാജ്യമാണ് ബംഗ്ലാദേശ്. കഴിഞ്ഞ സാമ്പത്തിക വർഷം ലക്ഷ്യമിട്ടതിനേക്കാളും കണക്കുകൂട്ടിയതിനേക്കാളും ജിഡിപി വളർച്ച കൈവരിക്കാൻ ബംഗ്ലാദേശിന് സാധിച്ചു. 2018-19ലെ ബംഗ്ലാദേശിന്റെ ജിഡിപി 8.15 ശതമാനമാണ്. ഇന്ത്യയുടേത് വെറും 7.1 ശതമാനവും. 2019-2020 ൽ ജിഡിപി 8.13 ശതമാനമാകുമെന്നും ബംഗ്ലാദേശ് കണക്കുകൂട്ടുന്നു. ഇന്ത്യയുടെ പ്രതീക്ഷിത വളർച്ച വെറും 4.5 ശതമാനവും. അതുകൊണ്ട് ഇന്ത്യയേക്കാളും ഏതാണ്ട് ഇരട്ടി വളർച്ചയുള്ള രാജ്യത്ത് നിന്ന് അനധികൃത കുടിയേറ്റം നടക്കുന്നു എന്ന വാദത്തെ ബംഗ്ലാദേശ് സർക്കാർ തള്ളുകയാണ്. ഇവിടെയാണ് കേന്ദ്രസർക്കാറിന്റെ വാദത്തിന്റെ പ്രസക്തിയും. സാമ്പത്തികമായി അഭയാർഥികൾ അല്ല മതപരമായ വിവേചനം നേരിടുന്ന അഭയാർഥികൾക്കാണ് തങ്ങൾ ഇളവ് കൊടുത്തത് എന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. ബംഗ്ലാദേശിന്റെ ചരിത്രം നോക്കുമ്പോൾ ആ വാദം ശരിയാണ താനും. സാമ്പത്തികമായി പുരോഗമിക്കുമ്പോഴും ബംഗ്ലാദേശിൽ ന്യുനപക്ഷ പീഡനം ഇപ്പോളും തുടരുകയാണ്.

1971 ൽ സ്വാതന്ത്ര്യം നേടുമ്പോൾ പൂജ്യത്തിനും താഴെ -14 ശതമാനമായിരുന്നു വംഗനാടിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം. ഇന്നത് ശരാശരി 8 ശതമാനമാണ്. ഏഷ്യൻ ശരാശരിയേക്കാൾ കൂടുതലാണ് വളർച്ചാ നിരക്ക്. ജനസംഖ്യാ വളർച്ചാ നിരക്കും കുറവാണ്. ഇത് പ്രതീശീർഷ വരുമാനം കൂടുന്നതിന് സഹായിക്കുന്നു. സ്വാതന്ത്ര്യം കിട്ടുമ്പോൾ ബംഗ്ലാദേശിലെ ആയുർദൈർഘ്യം 39 വയസായിരുന്നു. ഇന്നത് 73 ആണ്. ഇന്ത്യയിൽ ശരാശരി ആയുർദൈർഘ്യം 71 വയസ് ആണെന്ന് കൂടി ഓർക്കണം.2010 ൽ ദാരിദ്ര്യരേഖക്ക് താഴെ ജീവിച്ചിരുന്ന തൊഴിലാളികളുടെ എണ്ണം 73.5 ശതമാനമായിരുന്നു. വെറും 9 വർഷം കൊണ്ട് ഇത് 10.4 ശതമാനത്തിലേക്ക് കുത്തനെ താഴ്‌ത്താൻ ബംഗ്ലാദേശിന് സാധിച്ചു. പക്ഷേ ഇതിനിയിലും മതിവേചനവും എതിർക്കുന്നവരെ ഇല്ലാതാക്കലും ഈ നാട്ടിൽ വ്യാപകവുമാണ്. ഷെയ്ക്ക് ഹസീനയെപ്പോലുള്ള ഒരു ഭരണാധികാരി ജമാഅത്തെ നേതാക്കൾ അടക്കമുള്ള തീവ്രവാദികളെ തൂക്കിക്കൊന്നും മറ്റും തീവ്രവാദത്തിന് കർശന മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും ന്യുനപക്ഷങ്ങളിൽ ഭീതി ഒഴിഞ്ഞിട്ടില്ല. പൗരത്വഭേദഗതിയുടെ ഇളവിന്റെ പ്രസക്തിയും അവിടെ തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP