ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരാത്ത പ്രണവ് മോഹൻലാൽ ഇത്തവണത്തെ മോശം നടൻ; കണ്ണിറുക്കി പറ്റിച്ച പ്രിയാവാര്യർ മോശം നടി; ഹൊറർ സിനിമ കോമഡി പടമാക്കിയ വിനയനും, കിളിപോയ സയൻസ് ഫിക്ഷൻ ഒരുക്കിയ ജെനീസ് മുഹമ്മദും മോശം സംവിധായകർ; ഇട്ടിമാണിയും കൽക്കിയും മോശം ചിത്രങ്ങൾ; മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര സംഭവനാ പുരസ്ക്കാരം ജയറാമിന്; 2019ലെ മോശം മലയാള സിനിമകൾക്കുള്ള അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും

എം മാധവദാസ്
ലോകത്തിന്റെ പലഭാഗത്തും നല്ലതിന് മാത്രമല്ല ചീത്തക്കുമുണ്ട് അവാർഡ്. യുഎസിലും യൂറോപ്പിലുമൊക്കെ സിനിമയിലും രാഷ്ട്രീയത്തിലുമെല്ലാം ഇത്തരം നെഗറ്റീവ് അവാർഡുകൾ ഉണ്ട്. നല്ല ജനപ്രതിനിധിക്ക് അവാർഡ് നൽകുന്നതുപോലെതന്നെ മോശം പ്രതിനിധിക്കുമുണ്ട് പുരസ്ക്കാരം. ഈ രീതി നമ്മുടെ നാട്ടിൽ ഇനിയും എത്തിയിട്ടില്ല എന്നേയുള്ളൂ. ഹോളിവുഡ്ഡിന് സമാന്തരമായി മോശം അവാർഡ് നൽകുന്ന കൂട്ടായ്മ ഇന്നും പ്രവർത്തിക്കുന്നു. അത് നിങ്ങളുടെ കലാസൃഷ്ടി മെച്ചമെച്ചമല്ലെന്ന് കാണിച്ച് തിരുത്തൽ വരുത്താനാണ്. ഒരുതവണ മോശം അവാർഡ് വാങ്ങിച്ചവർ അടുത്തതവണ ഓസ്ക്കാർ വാങ്ങി ഞെട്ടിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. തിരുത്തലിനും കൂടുതൽ മെച്ചപ്പെടുത്തലിനുമുള്ള ഒരു കൾച്ചറൽ ഷോക്ക് ട്രീറ്റ്മെന്റ് തന്നെയാണ് ഇത്. മോശം സിനിമകളെ പരിഹസിക്കുകയും നിശിതമായ ആത്മ പരിശോധനക്ക് വിധേയമാക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതുതന്നെയാണ് ഈ അവാർഡുകളുടെ ലക്ഷ്യവും.
തല്ലിപ്പൊളി സിനിമകളുടെ ചാകരക്കാലമായിരുന്നു 2019. 194 സിനിമകളിൽ നല്ല സിനിമകൾ എന്ന വിശേഷിപ്പിക്കാവുന്ന വെറും 20ൽ താഴെ. ബാക്കിയുള്ളവ നോക്കി എറ്റവും അറുബോറൻ ചിത്രങ്ങൾക്ക് അവാർഡ് കൊടുക്കുക എന്നു പറയുന്നത് ശരിക്കും ഒരു ടാസ്ക്കാണ്. ഏറ്റവും ഞെട്ടിപ്പിക്കുന്നത് നമ്മുടെ സൂപ്പർതാര സംവിധായകരും നടന്മാരുമൊക്കെ കൂതറ സിനിമകൾക്കുള്ള നോമിനേഷനിൽ ഉണ്ടെന്നതാണ്. മലയാള സിനിമയുടെ സാമ്പത്തിക അടിത്തറ വർധിക്കുമ്പോളും നിലവാരം പടവലങ്ങപോലാണെന്ന് വ്യക്തം. ഇതിൽ പ്രരാബ്ധങ്ങളുടെ നടുവിൽ കുറഞ്ഞ ചെലവിൽ സിനിമ നിർമ്മിച്ചവരെ മോശം ഈ വാർഡിൽനിന്ന് ഒഴിവാക്കിയിട്ടും. കാരണം അവരുടെ സാഹചര്യം അങ്ങനെയാണ്. പക്ഷേ കോടികൾ പൊടിച്ചിട്ടും, സൂപ്പർ താരങ്ങളുടെ ഡേറ്റ് കിട്ടിയിട്ടും അറു വെറുപ്പിക്കൽ പടങ്ങൾ എടുക്കുന്നവരോ? പ്രേക്ഷകരുടെ തലച്ചോർ കൊള്ളയടിക്കുന്ന ഇത്തരക്കാർക്കുള്ള താക്കീത് കൂടിയാണ ഈ അവാർഡ്.
ഒരു അഡാർ ലൗ, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ഇട്ടിമാണി മെയഡ് ഇൻ ചൈന, ജാക്ക് ആൻഡ് ഡാനിയൽ, ഗാനഗന്ധർവൻ, 9, കൽക്കി, തൊട്ടപ്പൻ, പതിനെട്ടാം പടി, ആകാശഗംഗ -2 കുട്ടിമാമ, ചിൽഡ്രൻസ് പാർക്ക്, എവിടെ, ആദ്യരാത്രി, പ്രണയമീനുകളുടെ കടൽ, പടട്ടാഭിരാമൻ, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ, എടക്കാട് ബറ്റാലിയൻ, ലൂക്ക, മേരാം നാം ഷാജി, വലിയപെരുന്നാൾ, തൃശൂർപൂരം, അള്ള് രാമചന്ദ്രൻ തുടങ്ങിയ ഒരു പാട് ചിത്രങ്ങൾ മോശം ചിത്രങ്ങളുടെ നോമിനേഷനിൽ ഉണ്ട്. മലയാള സിനിമ കലാപരമായി ഒട്ടും മുന്നേറുന്നില്ല എന്നതിന്റെ സൂചകം തന്നെയാണ് ഇത്.
പ്രണവ് പാരമ്പര്യത്തിൽ അഭിരമിക്കരുത്
ഈ വർഷത്തെ മോശം നടനുള്ള പുരസ്ക്കാം പോവുന്നത് പ്രണവ് മോഹൻലാലിനാണ്. മോശം നടി പ്രിയവാര്യരും. മുത്തഛന് ആനപ്പുറത്തിരുന്നതിന്റെ തഴമ്പുണ്ടെങ്കിൽ കൊച്ചുമകന് അതുണ്ടാകില്ലെന്ന സാമന്യബോധം വേണ്ടത് പ്രണവ് മോഹൻലാലിന്റെ ആരാധകർക്കാണ്. ലാൽ എന്ന അതുല്യനടനോടുള്ള മലയാളികളുടെ നൊസ്റ്റാൾജിയ മുതലെടുക്കാൻ വേണ്ടിതന്നെയായിരുന്നു 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്്' എന്നപേരിൽ അരുൺഗോപിയുടെ സംവിധാനത്തിൽ ചിത്രമൊരുക്കിയത്. ലാൽ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട ചിത്രമായ ഇരുപതാം നൂറ്റാണ്ട് എന്ന പേരിനോട് സാമ്യമുള്ള പേരുതന്നെ തന്ത്രപുർവം ഇവർ എടുത്തതുതന്നെ ഈ ലാൽ കരിസ്മ ചൂഷണം ചെയ്യാൻ വേണ്ടിയാണ്. പക്ഷേ ചിത്രത്തിൽ പ്രണവിന്റെ പ്രകടനം നോക്കുക. ഇടിക്കട്ടകൊണ്ട് കുത്തിയാലും ഭാവം വരാത്ത രീതിയിലുള്ള നിർവികാരതയാണ് പലപ്പോളും ഈ നടന്റെ മുഖത്ത് കാണുന്നത്. അറുബോറായ ചിത്രം ബോക്സോഫീസിൽ എട്ടുനിലയിൽ അല്ല 14 നിലയിലാണ് പൊട്ടിയത്. ഒന്നു ചോദിക്കാട്ടെ, താരപുത്രൻ എന്ന പദവി ഒന്നുകൊണ്ട് മാത്രമല്ലേ, പ്രണവ്് പിടച്ചു നിൽക്കുന്നത്. ഓഡിഷനിൽ ഏതെങ്കിലും ഒരു യുവ നടൻ ഇങ്ങനെ പെരുമാറിയിരുന്നെങ്കിൽ, ഇവർ ഓടിച്ച് വിടുമായിരുന്നില്ലേ. ഭാവഭിനയത്തിൽ ഡയലോഗ് ഡെലിവറിയിൽ, എല്ലാം ആവറേജിന് താഴെയാണ് ഈ യുവനടൻ. ആക്ഷൻ രംഗങ്ങളിലെ ചടുലത മാത്രമാണ് ആശ്വാസം. ( നിങ്ങളുടെ ആക്ഷൻ എന്ത് എന്ന് നോക്കിയല്ല, മുഖത്ത് എന്തുവിരിയുന്നു എന്ന് നോക്കിയാണ്, നടനെ വിലയിരുത്തേണ്ടത്)
ആദ്യ ചിത്രമായ ജീത്തുജോസഫിന്റെ 'ആദി'യിലും ആരാധകർ തള്ളിമറിക്കുന്നപോലുള്ള ഒരു പ്രകടനം പ്രണവിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല. പാരമ്പര്യത്തിൽ അള്ളിപ്പിടിച്ചിരിക്കാതെ സ്വന്തമായി ഒരു വ്യക്തിത്വം കണ്ടത്താനാണ് ഈ യുവ നടൻ ശ്രമിക്കേണ്ടത്. രാജഭരണക്കാലത്ത് മക്കൾക്ക് കിരീടവും ചെങ്കോലും കൈമാറുന്നപോലെ, താര പുത്രന്മാരുടെ മക്കൾക്കും ആരാധകക്കൂട്ടങ്ങളെ കൈമാറിക്കിട്ടുന്നത് ഇപ്പോഴും നടന്നുവരികയാണ്. ഫാൻസുകാരുടെ തള്ളലുകളെ അർഹിക്കുന്ന അവഞ്ജയോടെ തള്ളിക്കളണഞ്ഞ് സ്വന്തമായി ഒരു സ്റ്റെൽ ഉണ്ടാക്കാനാണ് പ്രണവ് ശ്രമിക്കേണ്ടത്. ഇതുകൊണ്ട് പ്രണവിനെ എഴുതി തള്ളേണ്ട കാര്യവുമില്ല. പണ്ട് ഫഹദിന്റെ കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിൽ ഒരു അമൂൽബേബിയായി വന്ന ഫഹദ്ഫാസിലിനെ ഓർമ്മയില്ലേ. ആ അർബൻ കാമുകൻ, അങ്ങേയറ്റം പ്രഹരശേഷിയുള്ള ഒരു നടനെ മനസ്സിൽ ഒളിപ്പിച്ച അഗ്നി പർവതമായിരുന്നെന്നും, ഭാവിയിൽ മലയാള സിനിമ അടയാളപ്പെടുത്തുന്ന നടൻ ആവുമെന്ന് നമ്മളിൽ എത്രപേർക്ക് അറിയാമായിരുന്നു. അതായത് ഒന്നോ രണ്ടോ ചിത്രങ്ങൾകൊണ്ട് ഒരു നടനെയും വിലയിരുത്താൻ കഴിയില്ലെന്ന് ചരുക്കം. വിമർശനങ്ങളിൽ്നിന്ന് പാഠം പഠിച്ച് മുന്നേറാൻ പ്രണവിന് ആവട്ടെ.
കണ്ണിറക്കി കാട്ടി പറ്റിക്കുന്നപോലുള്ള ഒരു നടപടിയായിപ്പോയി, അഡാർ പബ്ലിസിറ്റിയുമായി ഇറങ്ങിയ അഡാർ ലൗവിലെ നായിക പ്രിയാവാര്യരുടെ പ്രകടനം. 'മാണിക്യ മലരായ പൂവി' എന്ന ഗാനത്തിലെ പുരികവളക്കൽ രംഗം ലോകവ്യാപകമായാണ് വൈറൽ ആയത്. പക്ഷേ ചിത്രം ഇറങ്ങിയപ്പോൾ, പ്രിയാവാര്യരുടെ പ്രകടനം അതി ദയനീയമായിരുന്നു. സ്ഥിരമായി ഒരു വളിപ്പ് ചിരി മുഖത്ത് ഒട്ടിച്ചുവെച്ചപോലെയാണ് ഈ നടിയുടെ മിക്ക രംഗങ്ങളും ഒമർലുലു ചിത്രീകരിച്ചത്. പുതുമുഖ നടിയേക്കാൾ ഈ വിഷയത്തിൽ വിമർശിക്കപ്പെടേണ്ടത്, മോശം രംഗങ്ങൾ ഒരുക്കിയ സംവധായകൻ തന്നെയാണ്. പക്ഷേ ഒരു നടി എന്ന നിലയിൽ തന്നെ സ്റ്റാമ്പ് പതിപ്പിക്കാൻ പ്രിയാ വാര്യർക്കും ആയില്ല. യുവ നടിയല്ലേ. ഇനിയും സമയമുണ്ട്്. വളർന്നുവരുമെന്ന് പ്രതീക്ഷിക്കാം.
ഇട്ടിമാണിയും കൽക്കിയും : കോപ്രായ ചിത്രങ്ങളിൽ നമ്പർവൺ
2019ലെ നൂറോളം മോശം ചിത്രങ്ങളിൽ നിന്ന് മോസ്റ്റ് ബോറായി തെരഞ്ഞെടുത്ത് മോഹൻലാലിന്റെ ഇട്ടിമാണി, ടൊവീനോയുടെ കൽക്കി എന്നീ ചിത്രങ്ങളാണ്.മോഹൻലാൽ എന്ന അതുല്യ നടനെവെച്ചുള്ള ഒന്നാന്തരം കോപ്രായമായിരുന്നു ഇട്ടിമാണി മെയിഡ് ഇൻ ചൈന. ലാലിനെപ്പോലൊരു നടനെ എങ്ങനെയെല്ലാം ഉപയോഗിക്കാം. പക്ഷേ ഒരു കഥയുമില്ലാതെ സമാന്യബുദ്ധിയെ വക്രീകരിച്ചുകൊണ്ടിറക്കി ഇട്ടിമാണി ബോക്സോഫീസിലും വൻ ദുരന്തമായി. അയൽവാസിയായ വയോധികയെ വിവാഹം കഴിക്കുന്ന ലാൽ കഥാപാത്രത്തിന്റെ ആദ്യരാത്രിയും ഒക്കെ കണ്ടാൽ ഓക്കാനം വരും.മോഹൻലാലിന്റെ കൂടെ തിന്ന് കൊഴുത്തിരിക്കുന്ന വലിയയൊരു വിഭാഗം ഉണ്ടല്ലോ. തിരക്കഥ പരിശോധിക്കാനും കഥ തിരുത്താനും ഒക്കെയായി. ഈ ടീമുകളൊക്കെ ഈ പടത്തിന്റെ കഥ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു. പുതുമുഖങ്ങളായ ജിബിയും ജോജുവും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ഈ ആന്റണി പെരുമ്പാവൂർ ചിത്രം നിങ്ങൾക്ക് ആസ്വദിക്കണമെങ്കിൽ മസ്തിഷ്കത്തിൽ യുക്തിയുടെയും സാമാന്യബോധത്തിന്റെയും ഫാക്കൽട്ടികളെ നിയന്ത്രിക്കുന്ന ഫ്രണ്ടൽ കോർട്ടക്സിന്റെ ഒരു ഭാഗം എടുത്തുകളയേണ്ടി വരും. തലച്ചോറെടുത്ത് തുരന്ന് മുത്തൂറ്റ് ബാങ്കിൽ പണയം വെച്ചവർക്കേ ഈ പടം കണ്ടുതീർക്കാൻ കഴിയൂ.
ഈ ചിത്രത്തിലെ ചില ഉദാഹരണങ്ങൾ നോക്കുക. കാർ ഒന്നും ഉപയോഗിക്കാതെ ഈ പടത്തിലെ നായകൻ ആംബുലൻസിലാണ് യാത്രചെയ്യുക എന്ന് മാത്രമല്ല അയാൾ പെണ്ണുകാണാൻ പോകുന്നതുപോലും ആംബുലൻസിലാണ്.സ്വന്തം അമ്മയുടെ ഓപ്പറേഷന് കെട്ടിയ പണത്തിൽ നിന്ന് ആശുപത്രിക്കാരിൽ നിന്ന് കമ്മീഷൻ വാങ്ങുന്ന നായകൻ, സ്വന്തം വിവാഹത്തിന് കിട്ടുന്ന ബ്രോക്കറേജിൽനിന്നും കമ്മീഷൻ ആവശ്യപ്പെടുന്നു! മരണവീട്ടിൽ ഉച്ചത്തിൽ ടിവിവെക്കുക, കോഴിയെ കെട്ടിത്തൂക്കി വെടിവെച്ചുകൊല്ലുക തുടങ്ങിയ കലാപരിപാടികൾ ചിത്രത്തിൽ വേറെയുമുണ്ട്. ബാക്കിയുള്ളവ പറയുന്നില്ല. എല്ലാം വെറെററ്റി കോമഡികൾ തന്നെ. ഒരു കോമഡി ഫലിക്കുക അത് സന്ദർഭത്തിന് യോജിക്കുമ്പോഴാണെന്ന പ്രാഥമിക പാഠം ഈ പടത്തിന്റെ സംവിധായകർ മറന്നുപോയി. ഇത്തരം അസംബന്ധ രംഗങ്ങളാണ് ചിത്രത്തിൽ ഏറെയും. വേണെങ്കിൽ ഒരു അസംബന്ധ കോമഡിക്കഥ എന്ന് ടൈറ്റിലും കൊടുക്കാമായിരുന്നു. കഷ്ടം തന്നെയാണ് മലയാള സിനിമയുടെ പ്രതിഭാ ദാരിദ്ര്യം. നെഞ്ചുവിരിച്ച് ലാലേട്ടൻ എന്ന് ആർത്തുവിളിച്ച് തീ്യേറ്റിറിൽ കയറിയ പാവങ്ങൾ ഇറങ്ങിപ്പോവുന്നത് ഒന്ന് കാണേണ്ടതാണ്.
തുടർച്ചയായ വിജയങ്ങളിലൂടെ കത്തിക്കയറി വരികയായിരുന്ന യുവതാരം ടൊവീനോ തോമസ് 2019ൽ ഏറ്റവും പ്രതീക്ഷ അർപ്പിച്ചിരുന്ന ചിത്രമായിരുന്നു കൽക്കി. തമിഴിലെ സൂര്യ മൂവികളിലൂടെ ആക്ഷൻ ഹീറോ ആകാനുള്ള ടൊവീനോയുടെ ശ്രമം പക്ഷേ അടപടലം പാളി. അത്തരം കത്തികൾ തമിഴിലും തെലുങ്കിലുമായാൽ കാണും. മലയാളത്തിലയാൽ ട്രോളും. ഈ ടിപ്പിക്കൽ മല്ലു സൈക്കോളജി പക്ഷേ ടൊവീനോക്ക് പിടികിട്ടിയില്ല. പ്രവീൺ പ്രഭരം, സുജിൻ സുജാതൻ എന്നിവർ രചന ഒരുക്കി. പ്രവീൺ പ്രഭരം സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ ത്രില്ലർ എന്നപേരിൽ പ്രേക്ഷകന് നൽകിയത് പെരും കത്തിയാണ്. സൂര്യ' പ്രധാനവേഷത്തിലെത്തിയ 'സിങ്കം' സിനിമ പോലെ ശുദ്ധികലശവുമായി എത്തുന്ന ഇൻസ്പെക്ടർ റോളിലാണ് ടൊവീനോ. മറ്റൊർഥത്തിൽ സിങ്കത്തിന്റെ കോപ്പിയാണ് ഈ ചിത്രം. ആരാധകന് കൈയടിക്കാൻ വകയുള്ള പൊലീസ് കഥാപാത്രം. കോരിത്തരിപ്പിക്കുന്ന മാസ് ഡയലോഗ്-അങ്ങനെയാണ് നായകന്റെ കടന്നുവരവ്. ഇത്തരം കത്തികളൊന്നും മലയാളികൾ അംഗീകരിച്ചു തരില്ല എന്ന സമാന്യബോധംപോലും ടൊവീനോക്ക് ഇല്ലാതെ പോയി. മലയാള സിനിമയെ തമിഴ് പാണ്ടിപ്പടം പോലാക്കാനുള്ള ഒരു ട്രൻഡ് ഈ പടം വിജയിച്ചാൽ ഉണ്ടാകുമായിരുന്നു. അതുകൂടിവച്ചാണ് ഈ അവാർഡ് നൽകുന്നത്.
എന്തുകൊണ്ട് വിനയനും ജെനീസും മോശം സംവിധായകരാവുന്നു?
ലോകത്തിൽ ആദ്യമായിട്ടാണ് ഒരു ഹൊറർ മൂവി കണ്ട് ചിരിച്ചുപോകുന്നതത്. അതായിരുന്നു വിനയൻ സംവിധാനം ചെയ്ത ആകാശഗംഗ-2. അതുകൊണ്ടുതന്നെയാണ് വിനയൻ ഈ വർഷത്തെ മോശം സംവിധായകരിൽ ഒരാൾ ആകുന്നത്. മലയാളത്തിൽ നാളിതുവരെ ഇല്ലാത്ത ഒരു അവസവരം ആയിരുന്നു ജെനീസ് മുഹമ്മദ് എന്ന സംവിധായകൻ കിട്ടയത്. അതായിരുന്നു 9 എന്ന സയൻസ് ഫിക്ഷൻ. പക്ഷേ അത് ഒരു അഴുകിയ പടമാക്കി നശിപ്പിച്ചു കളഞ്ഞു.
വെള്ള സാരിയുടുത്ത് പാട്ട് പാടി നടക്കുന്ന പ്രേതം, ഹോളിവുഡ് സിനിമയിൽ നിന്ന് കടമെടുത്ത പോലുള്ള മറ്റ് പ്രേതങ്ങൾ! പഴകി മടുത്ത കഥയെ വീണ്ടും വിനയൻ ആവർത്തിക്കുമ്പോൾ ഇത് മലയാളം കണ്ട മോശം ഹൊറർ ചിത്രങ്ങളിൽ ഒന്നാവുകയായിരുന്നു.20 വർഷങ്ങൾക്ക് ശേഷം മാണിക്കശേരി കോവിലകത്തേയ്ക്ക് ഗംഗയെന്ന ദുരാത്മാവിനെ തിരികെ കൊണ്ടുവന്ന് പ്രേക്ഷകരെ ഭയത്തിന്റെയും ആകാംക്ഷയുടെയും മുൾമുനയിൽ നിർത്തും എന്നായിരുന്നു സംവിധായൻ അവകാശപ്പെട്ടത്. എന്നാൽ സിനിമ കണ്ട പ്രേക്ഷകർ ഗംഗയെ കണ്ട് പേടിച്ചോ എന്ന് ചോദിച്ചാൽ സംശമാണ്. സിനിമ തുടങ്ങുന്നത് തന്നെ പുതുമഴയായ് വന്നു നീ എന്ന ഗാനത്തോടെയാണ്. ഗാനത്തോടൊപ്പം തന്നെ ഒന്നാം ഭാഗത്തിലെ ഏറെ കുറെ പ്രധാന ഭാഗങ്ങൾ ഗ്രാഫിക്സിലൂടെ കാണിക്കുന്നുണ്ട്.
ഇതെല്ലാം രണ്ടാം ഭാഗം കാണാൻ പ്രേക്ഷകനിൽ താൽപര്യം ജനിപ്പിക്കുന്നു. എന്നാൽ സിനിമ ആരംഭിച്ച് ഇന്റെർവൽ ആവുന്നതിന് മുമ്പ് തന്നെ പ്രേക്ഷകനിൽ നിരാശ ഉണ്ടാക്കുകയാണ് ചിത്രം. ഇരുപത് വർഷങ്ങൾക്ക് മുമ്പുള്ള സിനിമയുടെ ഒന്നാം ഭാഗത്തിന്റെ അതേ പാറ്റേൺ അല്ലെങ്കിൽ ഏറെ കുറെ അതിനോട് അടുത്ത് നിൽക്കുന്ന രീതിയിൽ രണ്ടാം ഭാഗവും ചെയ്യാൻ ശ്രമിച്ചതിലെ പൊരുത്തക്കേടുകൾ സിനിമ മുന്നോട്ട് പോകുന്തോറും പല ഭാഗങ്ങളിലും കാണാം. വെള്ള സാരിയുടുത്ത് പാട്ട് പാടി നടക്കുന്ന പ്രേതം. ഹോളിവുഡ് സിനിമയിൽ നിന്ന് കടമെടുത്ത പോലുള്ള മറ്റ് പ്രേതങ്ങൾ... ഇതെല്ലാം ഈ കാലത്ത് എത്രത്തോളം സക്സസ് ആവുമെന്ന് ചിന്തിക്കാവുന്നതേയുള്ളു. എന്നാൽ ഗ്രാഫിക്സിന്റെ സഹായത്തോടെ മൺമറഞ്ഞ് പോയ മയൂരിയെ അതായത് ആകാശഗംഗയിലെ യഥാർത്ഥ ദുരാത്മാവിനെ വീണ്ടും വെള്ളിത്തിരയിൽ കൊണ്ടുവന്നത് മികച്ച് നിൽക്കുന്നു. എങ്കിൽ പോലും മറ്റ് പേടിപ്പെടുത്തുന്ന രംഗങ്ങൾ ഒന്നും പ്രേക്ഷകനിൽ ഭയം സൃഷ്ടിച്ചില്ല.
വൻ പ്രതീക്ഷകളോടെ വന്ന ചിത്രമായിരുന്നു പ്രഥ്വീരാജ് നായകനായ 9. മലയാളത്തിൽ ഹോളിവുഡ്ഡ് നിലവാരത്തിലുള്ള സയൻസ് ഫിക്ഷൻ എന്നൊക്കെ പറഞ്ഞിട്ട് വെറും കിളിപോയ ചിത്രമാണ് എടുത്തൂവെച്ചത്. ഹൊറർ, സൈക്കോളജിക്കൽ, സയൻസ് ഫിക്ഷൻ, ത്രില്ലർ എന്നിവയെല്ലാം കൂടിക്കൂഴഞ്ഞത് ചിത്രത്തിന്റെ അസാധാരണമായ പ്രമേയത്തിന് തിരിച്ചടിയായി. .ഒരു സുപ്രഭാതത്തിൽ ലോകത്തിൽ വൈദ്യുതി ഇല്ലാതായാൽ, മൊബൈലും ഇന്റർനെറ്റും വാട്സാപ്പും ഒന്നും പ്രവർത്തിക്കാതായാൽ, മോട്ടോർ വാഹനങ്ങൾ അടക്കം സ്റ്റാർട്ട് ചെയ്യാൻപോലും കഴിയാതിരുന്നാൽ..... ശരിക്കും ഒരു ഹോളിവുഡ്ഡ് സയൻസ് ഫിക്ഷനുള്ള എല്ലാ ചേരുവയുമായിട്ടാണ്, നമ്മുടെ പ്രിയതാരം പ്രഥ്വീരാജിന്റെ പുതിയ ചിത്രമായ '9' തുടങ്ങുന്നത്. 'ഈ ലോകത്തിനുമപ്പുറം' എന്ന ടാഗും സൂപ്പർ പെർഫക്ഷനുള്ള ട്രയിലറും ടീസറും ഉയർത്തിയ വമ്പൻ പ്രതീക്ഷകൾ സാധൂകരിക്കുന്ന രീതിയിലാണ്, പ്രശസ്ത സംവിധായകൻ കമലിന്റെ മകൻ ജെനീസ് മുഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 9തിന്റെ ആദ്യത്തെ ഇരുപതുമിനുട്ട്.
അസാധാരണമാംവിധം വലിപ്പമുള്ള ഒരു ഉൽക്ക ഭൂമിയെ തൊട്ടുകൊണ്ട് കടന്നുപോവുന്ന ദിവസത്തിലേക്ക് എത്തുകയാണ് ലോകം. അതിന്റെ കാന്തികവലയത്തിൽപെട്ട് ഭൂമിയിലെ എല്ലാ വൈദ്യുത കാന്തിക ഉപകരങ്ങളും നിശ്ചലമാവും. ഉൽക്ക കടന്നുപോവാൻ 9 ദിവസം നീണ്ടു നിൽക്കും. ഈ ദിനങ്ങൾ ലോകം കഴിച്ചുകൂട്ടേണ്ടത് ശരിക്കും പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ മനുഷ്യനെപ്പോലെ ആയിരിക്കണം. അതായത് വൈദ്യുതിയില്ല, കാറില്ല, ബസ്സില്ല, നെറ്റില്ല അങ്ങനെ. ഈ വിചിത്രമായ ഒമ്പത് ദിവസത്തെ കഥയാണ് ചിത്രം പറയുന്നത്. പക്ഷേ ആ പ്രമേയം കഥയുടെ കാമ്പില്ലായ്മയാൽ മൊത്തം കുളം ആവുകയാണ്. ഇതിൽ ഒരു കുടുംബ കഥയൊകെ കേറ്റിയതോടെ കഥ ആകെ ട്രാക്കുമാറി. നല്ല പ്രമേയമായിരുന്നു പക്ഷേ സിനിമ മോശം. അതാണ് 9 ന്റെ അവസ്ഥ. ഓപ്പറേഷൻ സക്സ്സ് പക്ഷേ രോഗി മരിച്ചു എന്ന് പറഞ്ഞപോലെ.
മറ്റ് പുരസ്ക്കാരങ്ങൾ ഇങ്ങനെ:
മോശം കഥക്ക് ഒരു അവാർഡ് കൊടുക്കയാണെങ്കിൽ അത് പോവുക, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കഥ എഴുതിയ അരുൺ ഗോപിക്ക് തന്നെയായിരിക്കും. ഒരു പുതുമയും ഇല്ലാത്ത 19ാം നൂറ്റാണ്ടിലെ കഥയാണിത്. മോശം തിരക്കഥക്കുള്ള അവാർഡ് കഥ കുളമാക്കിയ തൊട്ടപ്പൻ എന്ന വിനായകൻ ചിത്രത്തിനാണ്. കാരണം ഫ്രാൻസിസ് നൊറോണയുടെ ഒന്നാം തരം കഥയായിരുന്നു 'തൊട്ടപ്പന്' ആധാരമാക്കിയത്. എന്നാൽ സംവിധായകൻ ഷാനവാസ് ബാവക്കുട്ടിയും തിരക്കഥാകൃത്ത് പി എസ് റഫീക്കും അത് കുളമാക്കി. അതുകൊണ്ട് തന്നെ മോശം തിരക്കഥക്കുള്ള അവാർഡ് പി എസ് റഫീക്കിന് ഇരിക്കട്ടെ.
ചവറുകളുടെ ബാഹുല്യം കാരണം ഗാനരചന, സംഗീത സംവിധാനം എന്നീ മേഖലകളിൽ ആർക്കും അവാർഡ് കൊടുക്കുന്നില്ല. കാരണം എല്ലാം ഒന്നിനൊന്ന് മോശം. പ്രശസ്ത ഗാന നിരൂപകൻ ടി പി ശാസ്തമംഗലം ചൂണ്ടിക്കാട്ടുന്നത് നോക്കുക.- ജാക്ക് ആൻഡ് ഡാനിയേൽ എന്ന സിനിമയലെ ഒരു പാട്ടുനോക്കുക.
'ഈ വഴിയൊഴുകിവരും
തണുതണുത്ത കാറ്റിലെ മലർമണമോ
പാതിര കടന്നുവരും
പുലരിയുടെ ചോലെഴുമരുണിമയോ
അറിയാതെന്നിൽ ചേക്കേറുമാരാണു നീ'-
ഷാൻ റഹ്മാന്റെ കുത്തിക്കുറിക്കലിനുസരിച്ച് ഗോപീസുന്ദർ ചിട്ടപ്പെടുത്തിയ ഈ ഗാനമൊക്കെ ഭൂലോക ദുരന്തമാണെന്ന് ടി പി ശാസ്ത മംഗലം ചൂണ്ടിക്കാട്ടുന്നു. എന്താണ് ഈ പാട്ടിന്റെ വരികളുടെ അർഥം. ഒരേ അച്ചിൽ വാർത്ത സംഗീതം.
വെറുപ്പിക്കലിനുള്ള സമഗ്രപുരസ്ക്കാരം ജയറാമിന്
ഒരുകാലത്ത് മലയാളത്തിലെ ഹിറ്റ്മേക്കറായിരുന്ന ജയറാമിന് മോസ്റ്റ് വെറുപ്പിക്കൽ അവാർഡ് കൊടുക്കന്നതിന് ഈ ലേഖകനും വിഷമമുണ്ട്. പക്ഷേ കാര്യങ്ങൾ അങ്ങനെയാണ്. ലോനപ്പന്റെ മാമോദീസ, ദ ഗ്രേറ്റ് ഗ്രാൻഡ്ഫാദർ, മാർക്കോണി മത്തായി, പട്ടാഭിരാമൻ. 2019ൽ ജയറാം നായകനായ ചിത്രങ്ങളാണിത്. എല്ലാം ഒന്നിനൊന്ന് ബോർ. ഇതിൽ കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത പട്ടാഭിരാമനാണ് അൽപ്പം പിടിച്ചു നിന്നത്. അതും അവസാനം ആകുമ്പോഴേക്കും വെറുപ്പിച്ച് കൈയിൽ തരും. എന്തിനാണ് യാതൊരു കഥയും കഴമ്പുമില്ലാത്ത ചിത്രങ്ങളിൽ, ജയറാം തലവെച്ചുകൊടുക്കുന്നതെന്ന് എന്ന് മനസ്സിലാവുന്നില്ല.
കഴിഞ്ഞ കുറേക്കാലമായി ജയറാം സിനിമകളുടെ അവസ്ഥ ഇതുതന്നെയാണ്. ഒരു ഹിറ്റ് ചിത്രം നാം കണ്ടിട്ട് എത്രകാലമായി. കുഞ്ചാക്കോ ബോബൻ, ജയസുര്യ തുടങ്ങിയ നടന്മാരെല്ലാം തിരിച്ചടികൾ വന്നുതുടങ്ങുമ്പോൾ സെലക്റ്റീവ് ആയി മാറി നിൽക്കാറുണ്ട്്. എന്നാൽ ജയാറം മാത്രം തുടർച്ചയായി ചിത്രം കമ്മിറ്റ് ചെയ്ത് പ്രേക്ഷകരെ വെറുപ്പിച്ചുകൊല്ലുന്നു. വിനാശകാലേ വിപരീത ബുദ്ധി അല്ലാതെന്ത് പറയാൻ?
Stories you may Like
- ഇട്ടിമാണിയിലെ അഭിനയത്തിന് മികച്ച നടനുള്ള അവാർഡ് മോഹൻലാലിന്!
- ചന്ദ്രയുടെ ആൽഫിയും ലേഖയുടെ അപ്പുക്കുട്ടനും വന്നിട്ട് 23 വർഷങ്ങൾ; സഫീർ അഹമ്മദ് എഴുതുന്നു
- സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
- ഇന്ത്യയുടെ സയൻസും രാമന്റെ പ്രഭാവവും; ദേശീയ ശാസ്ത്രദിനത്തിൽ ഡോ സാബു ജോസ് എഴുതു
- 'ചിത്രം' റിലീസായിട്ട് ഇന്നേക്ക് 32 വർഷങ്ങൾ; സഫീർ അഹമ്മദ് എഴുതുന്നു
- TODAY
- LAST WEEK
- LAST MONTH
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- പത്തനാപുരത്ത് കണ്ടത് നെയ്യാറ്റിൻകര ഗോപന്റെ കൂട്ടുകാരന്റെ ആറാട്ട്! യൂത്ത് കോൺഗ്രസുകാരെ പ്രദീപ് കോട്ടാത്തലയും സംഘവും നേരിട്ടത് 'ദേവാസുരം' സ്റ്റൈലിൽ; മാടമ്പിയെ പോലെ എല്ലാം കണ്ടിരുന്ന ജനനേതാവും; പത്തനാപുരത്ത് ഗണേശിന്റെ ഗുണ്ടായിസം പൊലീസിനേയും വിറപ്പിക്കുമ്പോൾ
- കേരളത്തിൽ പിണറായി തരംഗം; മുഖ്യമന്ത്രിമാരിൽ ജനകീയൻ നവീൻ പട്നായിക്ക്; രണ്ടാമൻ കെജ്രിവാളും; ബിജെപി ഭരണമുള്ളിടതെല്ലാം മോജി ജനകീയൻ; രാഹുലിന് ഒരിടത്തും ചലനമുണ്ടാക്കാനാകുന്നില്ല; പത്തു ജനപ്രിയ മുഖ്യമന്ത്രിമാരിൽ ഏഴും ബിജെപി ഇതര പാർട്ടികളിലെ നേതാക്കൾ; രാജ്യത്തെ ജനകീയ മുഖങ്ങൾ ഇങ്ങനെ
- യുവമോർച്ച ഇറങ്ങിയാൽ നിന്റെ വണ്ടി തടഞ്ഞ് കരിങ്കൊടികാണിക്കും; അടിക്കാൻ വരുന്ന പിഎ പിന്നെ അവന്റെ ജന്മത്ത് ഒരുത്തനെയും അടിക്കുകയുമില്ല; പത്തനാപുരം ഗണേശ്കുമാറിന്റെ തറവാട്ടു സ്വത്തല്ല; ധാർഷ്ട്യവും അഹങ്കാരവും നിറഞ്ഞ എംഎൽഎ ഈ മഹാനാണ്; വെല്ലുവിളിയുമായി യുവമോർച്ചാ നേതാവ്
- ഡിഎൻഎ ടെസ്റ്റ് കുരുക്കാകുമെന്ന് ഭയം; എങ്ങനേയും ബാർ ഡാൻസറെ അനുനയിപ്പിക്കാൻ വഴി തേടി കോടിയേരിയുടെ മൂത്ത മകൻ; ഒത്തു തീർപ്പിനില്ലെന്ന് പരാതിക്കാരിയും; ബിനോയ് കോടിയേരി ദുബായിൽ തങ്ങുന്നത് വിചാരണയിൽ സംഭവിക്കുന്നത് തിരിച്ചറിഞ്ഞ്; മുംബൈ കേസിൽ ട്വിസ്റ്റുകൾക്ക് സാധ്യത കുറവ്
- മാപ്പ് പറയാം..അല്ലെങ്കിൽ ഇറങ്ങിപ്പോകാം എന്ന് ബിജെപി വക്താവ് സംപിത് പത്രയോട് തുറന്നടിച്ച മാധ്യമപ്രവർത്തക; എൻഡി ടിവിയിൽ നിന്ന് രാജിവച്ചത് ജൂണിൽ; ഹാർവാർഡ് സർവകലാശാലയിൽ ജേണലിസം അസോ.പ്രൊഫസറായി ചേരുന്നുവെന്ന് പ്രഖ്യാപനം; ഒടുവിൽ പണി കിട്ടിയില്ലെന്നും ഇന്റർനെറ്റ് തട്ടിപ്പിന് ഇരയായെന്നും ട്വീറ്റ്
- സ്വിഫ്റ്റ് കാറിൽ എത്തി പോസ്റ്ററുകൾ കീറിക്കളഞ്ഞ വിശ്വസ്തൻ; തൊട്ടു പിന്നാലെ സ്ഥലത്തെത്തി നേതാവും; എംഎൽഎയെ കരിങ്കൊടി കാട്ടുമോ എന്ന ചോദ്യവുമായി ഡ്രൈവർ റിയാദിന്റെ ആക്രമണം; സ്വിഫ്റ്റ് കാറിൽ കമ്പും പട്ടികയുമായെത്തിയതും ഗൂഢാലോചന; ഭാവഭേദമില്ലാതെ മൊബൈൽ നോക്കുന്ന ഗണേശും; വെട്ടിക്കവലയിലേത് കരുതി കൂട്ടിയുള്ള ആക്രമണം
- കെ എസ് ശബരീനാഥ് വെള്ളിമൂങ്ങയിലെ മണിമല മാമച്ചൻ; രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്
- 13 വയസ്സുകാരനെ ബലമായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി; നാലു പേർ ചേർന്ന് വർഷങ്ങളോളം കൂട്ടബലാത്സംഗത്തിന് ഇരയാക്കി; കാഴ്ച വെച്ചത് നിരവധി പേർക്ക്: വെളിപ്പെടുത്തലുമായി വനിതാ കമ്മീഷൻ
- കോൺഗ്രസ് നേതാവ് കെ സുധാകരന്റെ മകൻ വിവാഹിതനായി; സൻജോഗ് സുധാകരനും ശ്രീലക്ഷ്മിയുമായുള്ള വിവാഹ ചടങ്ങുകൾ നടന്നത് ലളിതമായി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന് മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- ഒരുനേരത്തെ ആഹാരത്തിന് വകയില്ലാതെ അറവ് മാലിന്യം കഴിച്ച് വിശപ്പടക്കുന്നു; താമസസ്ഥലം ഒഴിയണമെന്ന സർക്കാർ ഉത്തരവ് വന്നതോടെ പോകാനിടമില്ലാതെ കൊല്ലത്ത് ഷാജിയും അഞ്ചുമക്കളും; സത്യമറിയാൻ എൻജിഒ ക്വാർട്ടേഴ്സിലെ താമസക്കാരനായ ഷാജിയെ തേടി മറുനാടൻ എത്തിയപ്പോൾ കണ്ടെത്തിയത് ഇങ്ങനെ
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- ഇതുവരെ കെട്ടിപ്പൊക്കിയ നുണകൾ പൊളിഞ്ഞു; ബാലാകോട്ട് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 300 പാക് ഭീകരർ; സത്യം തുറന്നുപറഞ്ഞ് മുൻ പാക് നയതന്ത്ര പ്രതിനിധി ആഗ ഹിലാലി; തങ്ങളുടെയും ഇന്ത്യയുടെയും ആക്രമണ ലക്ഷ്യങ്ങൾ വ്യത്യസ്തമായിരുന്നെന്നും ഹിലാലി; റഡാറിന്റെ ചാരക്കണ്ണുകളെ വെട്ടിച്ച് വ്യോമസേന നടത്തിയ ഓപ്പറേഷൻ ബന്ദർ വിജയിച്ചത് ഇന്റലിജൻസിന്റെ ക്യത്യത കൊണ്ട്; ഹിലാലിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി പാക് നേതാക്കൾ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്