Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202019Monday

ശവങ്ങളുമായി രതിയിൽ ഏർപ്പെടുന്നത് മോക്ഷമാർഗമായി കരുതുന്നവർ; കത്തുന്ന ചിതയിൽനിന്ന് മനുഷ്യശരീരം തിന്നുന്നവർ; ചിലർ ആർത്തവ കാലത്തു മാത്രം സ്ത്രീകളുമായി ബന്ധപ്പെടുന്നവർ; മനുഷ്യ തലയോട്ടിയിൽ ചാരായവും ഭാംഗും നുകരുന്നവർ; കേക്കും ചത്തകുറക്കന്റെ ഇറച്ചിയും ഒരുപോലെ ദൈവാംശമായി കാണുന്നവർ; നഗ്നരായി ശ്മശാനങ്ങളിൽ കഴിയുന്ന അഘോരികൾക്കിടയിൽ കോവിഡ് പടർന്നാൽ എന്തുചെയ്യും? പുരാതന തീർത്ഥാടന കേന്ദ്രമായ വാരണാസിയിൽ ഭീതി

ശവങ്ങളുമായി രതിയിൽ ഏർപ്പെടുന്നത് മോക്ഷമാർഗമായി കരുതുന്നവർ; കത്തുന്ന ചിതയിൽനിന്ന് മനുഷ്യശരീരം തിന്നുന്നവർ; ചിലർ ആർത്തവ കാലത്തു മാത്രം സ്ത്രീകളുമായി ബന്ധപ്പെടുന്നവർ; മനുഷ്യ തലയോട്ടിയിൽ ചാരായവും ഭാംഗും നുകരുന്നവർ; കേക്കും ചത്തകുറക്കന്റെ ഇറച്ചിയും ഒരുപോലെ ദൈവാംശമായി കാണുന്നവർ; നഗ്നരായി ശ്മശാനങ്ങളിൽ കഴിയുന്ന അഘോരികൾക്കിടയിൽ കോവിഡ് പടർന്നാൽ എന്തുചെയ്യും? പുരാതന തീർത്ഥാടന കേന്ദ്രമായ വാരണാസിയിൽ ഭീതി

എം മാധവദാസ്

മസോൺ മഴക്കാടുകളിലെ ആദിവാസികൾക്കിടയിൽ കോവിഡ് റിപ്പോർട്ട് ചെയ്തപ്പോൾ, അത് ബ്രസീലിനെ മാത്രമല്ല, ലോകത്തെതന്നെ ഞെട്ടിച്ചിരുന്നു. ആധുനിക മനുഷ്യരുമായി യാതൊരു രീതിയിലും സമ്പർക്കം പുലർത്താത്ത വിഭാഗമാണ് ആമസോൺ മഴക്കാടുകളിലെ ആദിമ ആദിവാസികൾ. സോഷ്യൽ ഡിസ്റ്റൻസിങ്ങിനെയും സാനിറ്റേഷനെയും കുറിച്ചൊന്നും
കേട്ടിട്ടുപോലുമില്ലാത്ത ഈ വിഭാഗത്തിന്റെ ഉന്മൂല നാശനത്തിലേക്കാണ് ഇത് നയിക്കുക എന്നുള്ളതിനാൽ വലിയ ഭീതിയാണ് ഉണ്ടായിരുന്നത്. ഒടുവിൽ ബ്രസീലയിൽ പട്ടാളവും, ഐക്യരാഷ്ട്ര സഭയുടെ വംശീയന്യൂനപക്ഷങ്ങൾക്കായുള്ള എത്നിക്ക് കൗൺസിലും ഇടപെട്ട് ബലപ്രയോഗത്തിലൂടെയാണ് ഇവരിൽ ഒരു വിഭാഗത്തെ ക്വാറന്റൈനിലേക്ക് മാറ്റിയത്.

യുഎൻ എത്തിന്ക്ക് കൗൺസിലും റഫ്യൂജി കൗൺസിലും ഈയിടെ വിലയിരുത്തിയ ഒരു പ്രധാന കാര്യമുണ്ട്. ആദിവാസി- ഗോത്ര-നാടോടി വർഗത്തിലൊക്കെ കോവിഡ് 19 വന്നുകഴിഞ്ഞാൽ ചിലപ്പോൾ ആ വംശംതന്നെ കുറ്റിയറ്റുപോകാൻ ഇടയുണ്ട്. കാരണം ആധുനിക മരുന്നുകളോടും, ജീവിതരീതികളോടുമെല്ലാം വിമുഖത പുലർത്തുന്ന ബദൽ സംസ്‌ക്കാരമാണ് ഇവർ പുലർത്താറുള്ളത്. അതുകൊണ്ടുതന്നെ ഇത്തരം സമൂഹങ്ങൾക്കുമേൽ ഒരു പ്രത്യേക കണ്ണുവേണമെന്നാണ് യുഎൻ പ്രതിനിധികൾ പറയുന്നത്.

ഇന്ത്യയിലെ ഏറ്റവും പുരാതന നഗരവും ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രവുമായ വാരണാസി സമാനമായ ഒരു പ്രശ്നത്തെ അഭിമുഖീകരിക്കയാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യപോലുള്ള ദേശീയ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഹിന്ദുമതത്തിൽ പെട്ടതാണെന്ന് പൊതുവെ പറയാമെങ്കിലും, പ്രത്യേക എത്ത്നിക്ക് ഗ്രൂപ്പിന്റെ എല്ലാ നിർവചനങ്ങളിലും പെടുന്ന ഒരു വിഭാഗമുണ്ട് അവിടെ. ശവപ്പറമ്പുകളിൽ ഉറങ്ങുകയും ദേഹമാസകലം ചുടലഭസ്മം പൂശകയും, മനുഷ്യരുടെ തലയോട്ടികളും അസ്ഥികളും ആഭരണമാക്കുന്ന, എന്തിന് ചിതയിൽനിന്ന് നരമാസം എടുത്ത് തിന്നുകവരെ ചെയ്യുന്ന, പുർണ്ണനഗ്നരോ അൽപ്പവസ്ത്രധാരികളോ ആയ അഘോരികൾ എന്ന് അറിയപ്പെടുന്ന പ്രശസ്തമായ വിശ്വാസ സമൂഹമാണത്. അഘോരികളെ ഹിമാലയം അടക്കമുള്ള ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കാണാമെങ്കിലും ഇപ്പോൾ അവരുടെ പ്രധാന വാസസ്ഥലം വാരാണാസിയാണ്. ആധാർകാർഡുപോയിട്ട്, ആധുനികസമൂഹത്തിന്റെ ഒരുകാര്യത്തിലും പങ്കാളിയാവാതെ ശവസാധനയുമായി
ഇരുട്ടിൽ കഴിയുന്ന ഇവർ എത്രപേർ ഉണ്ടെന്നുപോലും കൃത്യമായ കണക്കില്ല. എന്നാലും ഏറ്റവും ചുരുങ്ങിയത് പതിനായിരത്തിൽ കുറയാത്ത ഘോര അഘോരികൾ കാശിയെന്ന വാരണാസിയുടെ ഗംഗാതീരങ്ങളിൽ മാത്രമുണ്ടെന്നാണ് കണക്ക്. കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായ വർധിക്കുന്ന സംസ്ഥാനമാണ് യുപി. വാരണാസിയിലും നിരവധി കോവിഡ് മരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ അഘോരികൾക്കിടയിൽ ഒരു കോവിഡ് ഔട്ട്ബ്രേക്ക് ഉണ്ടായാൽ എന്തുചെയ്യും? ജില്ലാഭരണകൂടം തലപുകഞ്ഞ് ചിന്തിക്കുന്ന കാര്യമാണിത്.

മാസ്‌ക്ക് വെച്ച് വിഗ്രഹങ്ങൾ

80 ദിവസത്തെ ലോക്ഡൗണിനുശേഷം കാശി വിശ്വനാഥക്ഷേത്രം ജൂലൈ 8ന് ഭാഗികമായി തുറന്നുകൊടുത്തപ്പോൾ മാസ്‌ക്കും സാനിറ്റെസറും അടക്കമുള്ള എല്ലാ വിധ സുരക്ഷാസംവിധാനങ്ങളുമായിട്ടാണ് ഭക്തരെ അകത്തേക്കു പ്രവേശിപ്പിക്കുന്നത്. സോഷ്യൽ ഡിസ്റ്റൻസിങ്ങ് കൃത്യമായി പാലിച്ചുകൊണ്ട് ഒരു സമയം വെറും അഞ്ചുപേർ എന്ന നിലയിലാണ് പ്രവേശനം. പ്രശസ്തമായ ഗംഗാ ആരതിയടക്കമുള്ള കാര്യങ്ങൾ ചടങ്ങിന് മാത്രമാണ്‌
നടക്കുന്നത്. പൗരാണിക ക്ഷേത്രനഗരിയായ കാശി കോവിഡിൽ ആകെ തകർന്നു നിൽക്കയാണ്.ലോക്ഡൗണിനെ തുടർന്ന് ഇങ്ങോട്ട് സഞ്ചാരികളും തീർത്ഥാടകരും എത്തുന്നില്ല. ഇതായിരുന്നു ഈ മഹാനഗരത്തിന്റെ വരുമാന സ്ത്രോതസും. പക്ഷേ ഇപ്പോൾ എല്ലാം നിലച്ചിരിക്കയാണ്.

കാശിയിലെ എല്ലാക്ഷേത്രങ്ങളിലും ഇപ്പോൾ കർശനമായ സുരക്ഷാക്രമീകരണങ്ങൾ ഉണ്ട്. പ്രഹ്ലാദേശ്വർ ക്ഷേത്രത്തിലെ ശിവവിഗ്രഹത്തിന്  മാസ്‌ക് ധരിപ്പിച്ചത് വലിയ വാർത്തയായിരുന്നു. മാത്രമല്ല ക്ഷേത്രത്തിൽ എത്തുന്ന ഭക്തരോട് ഒരു കാരണവശാലും വിഗ്രഹത്തിൽ തൊടാൻ പാടില്ലെന്ന കർശന നിർദ്ദേശവും പൂജാരി നൽകിയതും രാജ്യാന്തര മാധ്യമങ്ങൾവരെ വാർത്തയാക്കി. 'കൊറോണ വൈറസ് രാജ്യത്തുടനീളം വ്യാപിച്ചു കഴിഞ്ഞു. കൊറോണ വൈറസിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഞങ്ങൾ ഭഗവാൻ വിശ്വനാഥന് ഒരു മാസ്‌ക് ഇട്ടുകൊടുത്തിരിക്കുകയാണ്. തണുപ്പുള്ളപ്പോൾ വിഗ്രഹങ്ങളിൽ വസ്ത്രം ധരിപ്പിക്കുന്നതുപോലെയും ചൂടുള്ള സമയത്ത് എസികളോ ഫാനുകളോ ഇടുന്നതുപോലെയും ഭഗവാൻ വിശ്വനാഥനെ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ മാസ്‌ക് ധരിപ്പിക്കുകയായിരുന്നു ഞങ്ങൾ'', എന്നാണ് ക്ഷേത്രത്തിലെ പൂജാരിയായ കൃഷ്ണ ആനന്ദ് പാണ്ഡെ പറഞ്ഞത്.ഭക്തർ വിഗ്രഹത്തിൽ സപർശിക്കാൻ പാടില്ലെന്ന നോട്ടീസും ഇവിടെ പതിപ്പിച്ചിട്ടുണ്ട്. മാസ്‌ക് ധരിച്ചുനിൽക്കുന്ന പൂജാരിയുടേയും മറ്റ് ക്ഷേത്ര ഭാരവാഹികളുടേയും ചിത്രങ്ങളും വൈറലായി.കോവിഡ് പ്രതിരോധത്തിൽ ഇതും വലിയ ഗുണം ചെയ്തു.

പക്ഷേ കോവിഡ് പ്രതിരോധത്തിൽ ഇന്ത്യയിൽ ഏറ്റവും റിസ്‌ക്കുള്ള നഗരങ്ങളിൽ ഒന്നായിട്ടാണ് കാശിയെ കാണേണ്ടതെന്നാണ് ടൈസ് ഓഫ് ഇന്ത്യ ലേഖകൻ നിരുപം റോയി എഴുതുന്നത്. മരണഭയമാണ് മനുഷ്യന് കോവിഡ് പ്രതിരോധത്തിൽ ഏറ്റവും സഹായിക്കുന്നത്. എന്നാൽ ഇവിടെ മരിക്കാൻ വേണ്ടിയാണ് തീർത്ഥാടകരിൽ ഒരു വിഭാഗം എത്തി തമ്പടിക്കുന്നത്. കാശിയിൽ വെച്ച് മരിച്ചാൽ പുണ്യം കിട്ടുമെന്ന വിശ്വാസം അനുസരിച്ച് ആയിരക്കണക്കിന് വൃദ്ധരാണ് ഇവിടെ തമ്പടിച്ച്, മരണം കാത്തുകഴിയുന്നത്. ഇവരിൽ പിന്നെന്ത് ഭയമാണ് ഉണ്ടാവുക. പക്ഷേ കൃത്യമായ ബോധവത്ക്കരണം വഴി എല്ലാവരെയും മാസ്‌ക്ക് ധരിപ്പിക്കാനും, അലഞ്ഞുതിരഞ്ഞ് നടക്കുന്ന സന്യാസികളെ അടക്കം താൽക്കാലിക ഷെൽട്ടറിലേക്ക് മാറ്റാനും എല്ലാവർക്കും ശുചിത്വ നിർശേങ്ങൾ കൊടുക്കാനും സർക്കാറിന് കഴിഞ്ഞു.

വാരണസിയിൽ താമസിക്കുന്ന രണ്ട് സന്യാസികൾക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന വാർത്ത ഞെട്ടലോടെയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതേ തുടർന്ന് ഈ സന്യാസികളെയും ഐസൊലേറ്റ് ചെയ്ത ചികിൽസിക്കാൻ അധികൃതർക്ക് കഴിഞ്ഞു. മറ്റ് സന്യാസ സമൂഹങ്ങളും അധികൃതരോട് സഹകരിക്കുന്നു. പക്ഷേ ഇതിലൊന്നും വഴങ്ങാത്ത ഒരു കൂട്ടർ ആഘോരികൾ ആണ്. കാരണം അവർ വേറെ ലെവലാണ്.

സർവം ശിവമയം; തികഞ്ഞ സോഷ്യലിസം

ശ്മശാനങ്ങളിലെ എരിയുന്നചിതയിൽ നിന്നും ശവശരീങ്ങൾ ഭക്ഷിക്കുന്നവർ, മൃത ശരീരങ്ങളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർ , അഘോരികൾ എന്നറിയപ്പെടുന്ന ഒരു വിഭാഗം ഭാരതീയ സന്ന്യാസിമാരെക്കുറിച്ച് പുറം ലോകം അറിയപ്പെടുന്നത് ഏറെക്കുറെ ഇങ്ങനെയൊക്കയാണ്. കാഴ്ചയിൽ പേടിപ്പിക്കുന്ന രൂപവും ഭാവവും . നീട്ടി വളർത്തിയ മുടിയും താടിയും . പൂർണ്ണ നഗ്നരോ അർദ്ധ നഗ്നരോ ആയ ഇവർ ശരീരമാകെ ചിതാ ഭസ്മവും പൂശിയാണ് നടപ്പ്. ബീഹാറിലും പശ്ചിമ ബംഗാളിലും ഉത്തർ പ്രദേശിലുമാണ് ഇവരുടെ സംഘമുള്ളത്. ബാഹ്യ ലോകവുമായി ഇവർക്ക് വലിയ ബന്ധങ്ങളില്ല. അഘോരികളുടെ അസാധാരണമായ ആചാരങ്ങളും അനുഷ്ടാനങ്ങളും മറ്റുള്ളവർക്ക് എന്നും അതിശയമാണ്. അവർക്ക് പുറംലോകവുമായി പറയത്തക്ക ബന്ധങ്ങൾ ഇല്ല. അങ്ങനെ ഒരു സമൂഹത്തിൽ പകർച്ചവ്യാധി വന്നാൽ എന്താണ് ചെയ്യുക.

എന്നാൽ എല്ലാ അഘോരികളും ഈ ജീവിത രീതി പിന്തുടരുന്നില്ല. ഈ വിശ്വാസ സംഹിതകളെ ആദരിക്കുമ്പോഴും സാധാരണ മനുഷ്യരെ പോലെ ജീവിക്കുന്ന ധാരാളം അഘോരികളുമുണ്ട്. സാമൂഹ്യ സേവന മേഖലയിൽ ധാരാളം സംഭാവനകൾ നൽകിയിട്ടുള്ള നിരവധി പേർ അഘോരികളിലുണ്ട്. അഘോരികളുടെ സെക്കൻഡ് ജനറേഷൻ പൂർണ്ണമായും മാറിക്കഴിഞ്ഞു. അവർ സാധാരണ മനുഷ്യരെപ്പോലെയാണ് ജീവിക്കുന്നത്. മാത്രമല്ല പല ഗുണങ്ങളും അവർക്കുണ്ട്. ജാതി സമ്പ്രദായം അടക്കമുള്ളവെയെല്ലാം അവർ നിരാകരിക്കുന്നു. സ്‌കൂളുകൾ സഥാപിച്ച് വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നൽകുന്നവരും, കുഷ്ഠരോഗ നിർമ്മാർജനത്തിനടക്കം ആശുപത്രികൾ സ്ഥാപിച്ച് പ്രവർത്തിക്കുന്ന ആധുനിക അഘോരികശഴയും നിങ്ങൾക്ക് വാരാണസിയിൽ കാണാം. പക്ഷേ ഘോര അഘോരികൾ എന്നു പറയുന്ന ഒരു വിഭാഗം ഉണ്ട്. അവരെ നിങ്ങൾക്ക് മുഖ്യധാരയിൽ കാണാൻ കഴിയില്ല. പകൽവെളിച്ചത്തിൽ പുറത്തുവാരാതെ രാത്രിഞ്ജരന്മാർ ആണിവർ.

പ്രാർത്ഥനാ നിരതമായ ആത്മീയ ജീവിതം നയിക്കുന്ന ഇവർക്ക് മൃതദേഹാരാധനയും ഉണ്ട്. അതുകൊണ്ട് തന്നെ ധാരാളം മൃതദേഹങ്ങൾ ദഹിപ്പിക്കുവാനെത്തുന്ന വാരാണസിയുടെ ഗംഗാതീരങ്ങളിൽ ഇവരെ കൂടുതലായി കാണാനാകും. ഈയടുത്ത് വാരാണസി സന്ദർശിച്ച പോളിഷ് ഫോട്ടോഗ്രാഫർ ജൻ സ്‌ക്വാര ഇവരുടെ ജീവിതത്തെ അടുത്തുനിന്നറിയുകയും ധാരാളം ചിത്രങ്ങൾ പകർത്തുകയും ചെയ്തിട്ടുണ്ട്.

ശിവനെ ആരാധിക്കുന്നവരാണ് അഘോരികളെങ്കിലും അവരുടെ ആചാരങ്ങൾക്ക് യാഥാസ്ഥിതിക ഹിന്ദു ആചാരങ്ങളുമായി പുലബന്ധം പോലുമില്ല. മൃതദേഹാരാധന ഹിന്ദുക്കളിൽ പതിവില്ല എന്ന് മാത്രമല്ല, അത് വിലക്കപ്പെട്ടതുമാണ്. എന്നാൽ അഘോരികളുടെ വിശ്വാസം അടിസ്ഥാനമാക്കിയിരിക്കുന്നത് ഇതിലാണ്.ജീവിതത്തിന്റെ മിക്ക സമയത്തും ആരാധനയിലും തപസ്സിലും മുഴുകിക്കഴിയുന്ന അവർ സന്ദർശകർ അവരെ തേടി എത്തുന്നത് ഇഷ്ടപ്പെടുന്നില്ല. അത് അവരുടെ ശ്രദ്ധ മറ്റുപല കാര്യങ്ങളിലേക്കും തിരിക്കും എന്നാണവർ പറയുന്നത്. മരണമടഞ്ഞ മൃഗങ്ങളുടെ (ഭക്ഷണത്തിനായി കൊലചെയ്യുക അഘോരികൾക്ക് വിലക്കാണ്) മാസം മാത്രം ഭക്ഷിക്കുന്ന ഇവർ ശവശരീരങ്ങൾ ദൈവാരാധനക്കുള്ള വേദികളും ആക്കാറുണ്ട്.

വൈരാഗ്യം എന്നാൽ, നിങ്ങളുടെ അഭിനിവേശങ്ങൾ, ആഗ്രഹങ്ങൾ, ലജ്ജ തുടങ്ങിയ വികാരങ്ങളെ ഇല്ലാതെയാക്കലാണ് അതിനാൽ തന്നെ ഇക്കൂട്ടർ അല്പ വസ്ത്രധാരികളോ, തീരെ വസ്ത്രം ധരിക്കാത്തവരോ ആയിരിക്കും. അതുപോലെത്തന്നെ പ്രശസ്തിയോടും കീർത്തിയോടും ഇവർക്ക് യാതോരു താത്പര്യവുമില്ല.അതീവ സങ്കീർണ്ണമായ ഒരു തത്വശാസ്ത്രമാണ് അഘോരി വിശ്വാസത്തിന്റെ അടിത്തറ. എന്നാൽ അവരുടെ ആരാധനക്കോ ജീവിത രീതികൾക്കോ മാർഗ്ഗനിർദ്ദേശം നൽകുന്ന നിയമങ്ങൾ ഒന്നുംതന്നെയില്ല. തത്വശാസ്ത്രത്തെ അടിസ്ഥാനമാക്കി ഓരോരുത്തർക്കും അവരവരുടെ ജീവിതശൈലിയും പെരുമാറ്റ രീതികളും തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്.അഘോരികൾ ഒരിക്കലും അസൂയയും വെറുപ്പും കൊണ്ടു നടക്കില്ല. വെറുപ്പുള്ളവർക്ക് ധ്യാനിക്കാൻ കഴിയില്ല എന്നാണ് അവരുടെ വിശ്വാസം. കാക്കകൾക്കും നായകൾക്കും സ്വന്തം പാത്രത്തിൽ നിന്നും ഭക്ഷണം നൽകുന്നതിൽ അവർ സന്തോഷം കണ്ടെത്തുന്നു. മൃഗങ്ങൾ ഭക്ഷണം വൃത്തികേടാക്കും എന്നത് പോലുള്ള ഹീന ചിന്തകൾ ഇല്ലാതാക്കുന്നതിലൂടെ ശിവനൊപ്പം എത്തിച്ചേരുക എന്ന അവരുടെ പരമമായ ലക്ഷ്യത്തിലെത്താൻ കഴിയുമെന്നാണ് അവരുടെ വിശ്വാസം.

ആരോടും ഒന്നിനോടും വെറുപ്പോ, വിദ്വേഷമോ ഉണ്ടാകരുതെന്നാണ് അഘോരികളുടെ നിബന്ധന. ഇത്തരത്തിലെന്തെങ്കിലും ഉണ്ടെങ്കിൽ അത് മോക്ഷത്തിനെ തടഞ്ഞു നിർത്തുമെന്നാണ് അഘോരികൾ വിശ്വസിക്കുന്നത്.മതം, ജാതി, വർഗം, വർണം, ലിംഗം, രാഷ്ട്രീയം, സാമ്പത്തികം തുടങ്ങിയ യാതൊരു വേർതിരിവും ആരോടും കാണിക്കരുത് എന്നുള്ള സന്ദേശം പ്രചരിപ്പിക്കുന്നവരാണ് അഘോരികൾ. ആ അർഥത്തിൽ തികഞ്ഞ സോഷ്യലിസ്റ്റുകൾ കൂടിയാണ് അവർ. നല്ലതും ചീത്തയും എല്ലാം ശൈവ സൃഷ്ടികൾ തന്നെ. അതുകൊണ്ടുതന്നെ അഘോരികളെ സംബന്ധിച്ച് ഒരു കേക്കിന്റെ കഷ്ണവും ചത്ത കുറുക്കന്റെ ഇറച്ചിയും  ഒരുപോലെയാണ്. രണ്ടും ശിവനാണ്! ഗംഗയിലൂടെ ഒഴികിവരുന്ന മൃഗങ്ങളുടെയും മറ്റും ശവശരീരങ്ങളാണ് അഘോരികളുടെ പ്രധാന ഭക്ഷണം. ഒന്നിനെയും അവർ കൊല്ലില്ല. ഓർത്തുനോക്കുക, ഈ കോവിഡ് കാലത്തും ചത്തമൃഗങ്ങളെ തിന്നുന്ന മനുഷ്യരെ! രോഗം വ്യാപിക്കാൻ വേറെ എവിടേക്കെങ്കിലും പോകേണ്ട കാര്യമുണ്ടോ?

ഹുയാൻസാങ്ങിന്റെ യാത്രാവിവരണങ്ങളിൽവരെ

പ്രാചീനകാല  ചൈനീസ് സഞ്ചാരിയായിയും പണ്ഡിതനുമായിരുന്ന ഹുയാൻസാങ്ങിന്റെ ഇന്ത്യയെക്കുറിച്ചുള്ള യാത്രാവിവരണങ്ങളിലാണ് അഘോരികളെക്കുറിച്ച് ആദ്യമായി പരാമർശമുണ്ടായിട്ടുള്ളതെന്ന് കരുതപ്പെടുന്നു. നഗ്നരായ ഈ സന്ന്യാസിമാർ ചിതാഭസ്മം ദേഹത്ത് പൂശിയിരുന്നതായും ഹ്യൂയാൻസാങ്ങ് രേഖപ്പെടുത്തിയിട്ടുണ്ട്.1901-ലെ സെൻസസ് റിപ്പോർട്ടനുസരിച്ച് ഈ സന്ന്യാസിമാരുടെ എണ്ണം 5,580 ആയിരുന്നു. ഇവരിൽ ബഹുഭൂരിപക്ഷവും ബീഹാറിലും പശ്ചിമ ബംഗാളിലും ശേഷിച്ചവർ അജ്മീർ-മേർവാഡായിലും ബീഹാറിലും ആണ് താമസിച്ചിരുന്നത്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാറുണ്ടായിരുന്ന ഇവർക്ക് ആബുപർവതം, ഗിർനാർ, ബുദ്ധഗയ, കാശി, ഹിങ്ളാജ് എന്നിവിടങ്ങളിൽ സന്ന്യാസിമഠങ്ങളുണ്ടായിരുന്നു. ഇവർ പലതരം ആചാര-അനുഷ്ഠാനങ്ങൾക്കും തലയോട്ടികളാണ് ഉപയോഗിക്കുന്നത്. കുതിരയുടേതൊഴിച്ച് മറ്റെല്ലാ മൃഗങ്ങളുടെയും മാംസം ഇവർ ഭക്ഷിച്ചിരുന്നു.. മദ്യം, ഭാംഗ് കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കളും സോമരസവും ഇവരുടെ ഇഷ്ട പാനീയങ്ങളാണ്.

ഉത്തർപ്രദേശിലെ മിസ്രാപൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന വിന്ധ്യാചൽ ഹിന്ദു തീർത്ഥാടനത്തിന് പേരുകേട്ട സ്ഥലമാണ്. കാളിദേവിയുടെ അവതാരമായ വിന്ധ്യാവാസിനിയെ ആരാധിക്കുന്ന ഇവിടം മാർക്കണ്ഡേയ പുരാണത്തിൽ പരാമർശിച്ചിട്ടുള്ള സ്ഥലമാണ്. മഹിഷാസുരനെ വധിച്ച ശേഷം ദുർഗ്ഗാ ദേവി ഇവിടെ എത്തിയെന്നും തന്റെ സ്വന്തം രൂപത്തിൽ ഇവിടെ കുടികൊണ്ടു എന്നുമാണ് വിശ്വാസം. ധാരാളം ഗുഹകളാൽ ചുറ്റപ്പെട്ട ഈ ക്ഷേത്രത്തിന്റെ സമീപത്ത് അഘോരികൾ ധ്യാനിക്കാനായി വരാറുണ്ടെന്നാണ് പറയപ്പെടുന്നത്. ശക്തിപീഠങ്ങളിലൊന്നായഗുപ്തകാശിയിലെ കാളിമഠമാണ് അഘോരികൾ പ്രാർത്ഥനയ്ക്കായി എത്തുന്ന മറ്റൊരു ക്ഷേത്രം. കേദർനാഥ് മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ കാളിദേവിയെയാണ് ആരാധിക്കുന്നത്.പശ്ചിമബംഗാളിലെ രാംപുറത്ത് ജില്ലയിൽ സ്ഥിതി ചെയ്യുന്ന താരാപീഠ് താന്ത്രികവിദ്യകൾക്ക് പേരുകേട്ട ക്ഷേത്രമാണ്. തൊട്ടടുത്തായി തന്നെ വലിയ ഒരു  ശ്മശാനം സ്ഥിതി ചെയ്യുന്നു എന്നതാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. അതിനാൽതന്നെ ഇവിടുത്തെ ശ്മശാനത്തിൽ രാത്രികാലം ചിലവഴിക്കാനും ധ്യാനിക്കാനും അഘോരികൾ എത്താറുണ്ടെന്നാണ് കരുതപ്പെടുന്നത്.

അഘോരി ക്ഷേത്രം എന്നറിയപ്പെടുന്ന മദുരയിലെ കപാലീശ്വർ ക്ഷേത്രം  ഏറെ പേരുകേട്ട ക്ഷേത്രമാണ്. ഇതിനടുത്തുള്ള ആശ്രമത്തിൽ ഇവരുടെ പൂജകളും ആഘോഷങ്ങളും നടക്കുന്നുണ്ടെന്നാണ് വിശ്വാസം.ഇന്ത്യയിൽ ഏറ്റവുമധികം അഘോരികളെ കാണാൻ സാധിക്കുന്ന സ്ഥലമാണ് വാരണാസി. മരണത്തിന്റെ ഗന്ധമുള്ള ഗംഗയുടെ കരകളിൽ ഇവരെ കാണാൻ സാധിക്കും. ആളുകൾ എത്തിച്ചേരാൻ മടിക്കുന്ന ശ്മശാന ഭൂമികളാണ് ഇവരുടെ താവളം.വാരണാസിയിൽ ഏറ്റവും കൂടുതൽ ശവസംസ്‌കാരങ്ങൾ നടക്കുന്ന സ്ഥലമാണ് മണികർണിക ഘട്ടിലാണ് ഏറ്റവും കൂടുതൽ അഘോരികളെ കാണാൻ സാധിക്കുക.

പകൽ സമയങ്ങളിൽ അഘോരികളെ കാണാൻ കഴിയില്ലാ. രാത്രി കാലങ്ങളിലാണ് അഘോരികൾ പുറത്തിറങ്ങാറുള്ളത്. സർവവും ശിവമയമായി കാണുന്ന ഈ സന്യാസിക്കൂട്ടം ഏറ്റവും കൂടുതലായി കാണപ്പെടുന്നത് മോക്ഷം തേടി എത്തുന്ന ഗംഗയുടെ തീരങ്ങളിലാണ്.  ഏറ്റവും കൂടുതൽ ശവസംസ്‌കാരങ്ങൾ കൂടുതൽ നടക്കുന്ന വാരണാസിയിലെ മണികർണികാഘട്ടിൽ തലയോട്ടിമാലകൾ ധരിച്ച ശ്മശാന ഭസ്മം ധരിച്ച ശിവനിൽ അലിഞ്ഞു മോക്ഷത്തിലെത്താൻ കാത്തിരിക്കുന്ന നിരവധി അഘോരി സന്യാസികളുണ്ട്. എല്ലാം ബ്രഹ്മമായി കാണുന്നവർ.

സൂര്യകിരണങ്ങളെ ആവാഹിച്ച് തീയുണ്ടാക്കാൻ കഴിയുന്നവർ

ഹിന്ദുമതത്തിലെ നാല് പ്രധാന വിഭാഗങ്ങളായ വൈഷ്ണവം, ശാക്തേയം, സ്മാർഥം, ശൈവസമ്പ്രദായം എന്നിവയിൽ ഏറ്റവും പഴക്കമേറിയ ശൈവസമ്പ്രദായം അനുവർത്തിച്ചുപോരുന്നവരാണ് അഘോരികൾ. ഇവരെ ശൈവർ എന്നും വിളിക്കുന്നുണ്ട്. ശൈവവിശ്വാസപ്രകാരം സംപൂർണ്ണ പ്രപഞ്ചത്തിലെ സർവ്വവും ശിവമയമാണ്. അഘോരമൂർത്തി എന്ന സങ്കല്പത്തിൽ ശിവനെയും കാളിദേവിയെയും ഭജിച്ചിരുന്ന ഇവർ അസാധാരണങ്ങളായ പല ആചാരങ്ങളും അനുഷ്ഠിച്ചിരുന്നു. ആളുകൾ കടന്ന് വരാൻ മടിക്കുന്ന ശ്മശാന ഭൂമികയിൽ തങ്ങൾക്ക് ഏകാഗ്രതയോടെ ധ്യാനിക്കാൻ കഴിയുന്നതായി ഇവർ അവകാശപ്പെടുന്നു.ധാരാളം അമാനുഷിക ശക്തികൾ ഉള്ളവരാണ് അഘോരികൾ എന്നാണ് വിശ്വാസം. പലരും അഘോരികൾ ആവുന്നതുതന്നെ ഇത്തരം ശക്തികൾ കിട്ടുന്നതിനും കൂടിയാണ്. 'ദ അഘോരീസ്; അൺ ടോർഡ് സ്റ്റോറി' എന്ന പുസ്തകത്തിൽ പ്രദീപ് ജെയിൽ ചൂണ്ടിക്കാട്ടുന്നത് നോക്കുക.

'വളരെ കഠിനമായ സാധനകൾ ഇവർ അനുഷ്ഠിച്ച് പോരുന്നു. സാധനകളിൽ ഏർപ്പെടുന്നത് പോലെയുള്ള ഇത്തരം അനുഷ്ഠാനങ്ങൾ അമാനുഷിക ശക്തികളെ ഉയർത്താൻ സഹായിക്കും എന്നാണ് അവരുടെ വിശ്വാസം. അഘോരി സ്ത്രീകൾ കാളിയെപ്പോലെ ചിതാഭസ്മം പൂശി മന്ത്രങ്ങൾ ഉച്ചരിച്ചും പെരുമ്പറ കൊട്ടിയും ആഗ്രഹ പൂർത്തീകരണം നടത്തും. അഘോരികളുടെ മാനസികശക്തി അപാരമാണെന്ന് കരുതപ്പെടുന്നു. മന്ത്ര-തന്ത്ര സിദ്ധികൾ കൈവരിച്ച ഒരു സാധകനു ആകാശത്തിൽ നിന്നു സൂര്യകിരണങ്ങളെ ആവാഹിച്ച് അതുകൊണ്ടു അഗ്നികുണ്ഡം ജ്വലിപ്പിക്കാൻ സാധിക്കുമെന്നും ആകാശത്തിൽ മഞ്ഞുമഴപെയ്യിക്കാനും മൂടൽമഞ്ഞുകൊണ്ടു മറ സൃഷ്ടിക്കുവാനും ഇവർക്കു കഴിവുണ്ടെന്നും കരുതുന്നു. എരിയുന്നതീയിൽക്കൂടി നടക്കുക. ആളിക്കത്തുന്ന അഗ്നിയിൽ കിടക്കുക. ത്രിശൂലത്താൽ ആഞ്ഞുകുത്തിയാലും രക്തം വരാതിരിക്കുക തുടങ്ങിയ വിദ്യകൾ മിക്കവർക്കും അറിയാം. ഘടികാരം സ്തംഭിപ്പിക്കുക വസ്ത്രം തനിയെ കീറുക. അതു കത്തിക്കുക. ഒരാളുടെ ധമനികൾപൊട്ടിച്ച് രക്തം ഒഴുക്കുക തുടങ്ങിയ പ്രയോഗങ്ങളൊക്കെ ഏകാഗ്രമാക്കിയ മനസ്സിന്റെ അപാരമായ മന്ത്രസിദ്ധികളുടെ ഫലമാണെന്നും ഇാശക്തിയും, ക്രിയാശക്തിയും യോജിക്കുമ്പോൾ ഇതൊക്കെസാധ്യമാണെന്നും അഘോരികൾ സമർത്ഥിക്കുന്നു. പരകായപ്രവേശം അറിയുന്നവരും അഘോരികളിലുണ്ട്. ആത്മാക്കളോടു സംസാരിക്കുവാനും ഇവർക്കു സാധിക്കും. കുണ്ഡലിനീ ശക്തിയെ ഉണർത്തുന്നതിൽ അപാരമായ പ്രാവിണ്യം നേടിയവരാണു അഘോരികൾ.'- പ്രദീപ് ജയിൻ എഴുതുന്നു. പക്ഷേ ഇവയെല്ലാം കേവലും വിശ്വാസങ്ങൾ മാത്രമാണെന്നും ഇത്തര ഒരു യോഗവിദ്യയും തന്ത്രവിദ്യയും തെളിയക്കപ്പെട്ടിട്ടില്ലെന്നുതുമാണ് യാഥാർഥ്യം.

'വെന്ത മനുഷ്യമാസത്തിന് നല്ല രുചിയാണ്'

അഘോരികളെ കുറിച്ച് വിശദമായി പഠിച്ച ബിബിസിയും സിഎൻഎന്നും നാഷണൽ ജിയോഗ്രാഫിക്കും അടക്കമുള്ള ചാനലുകൾക്കുപോലും അഭിപ്രായ വ്യത്യാസം ഉള്ള മേഖലയാണ് അഘോരികളിലെ ശവഭോഗവും നരമാംസഭോജനവും. ഇത്
എല്ലാ അഘോരികൾക്കും ഇല്ല. എന്നാൽ ഘോര അഘോരികളിൽ ഇത് ഉണ്ട്. ഗംഗയിൽ ഒലിച്ചുവരുന്ന ഒരു മനുഷ്യന്റെ ചീർത്ത ശവം പിടിച്ചെടുത്ത്, അതിന്മ്മേൽ ഇരുന്ന് പ്രാർത്ഥനകൾ നടത്തിയശേഷം, ശവത്തിന്റെ ഒരു കൈ വെട്ടിമാറ്റി ഭക്ഷിക്കുന്ന ഒരു അഘോരിയുടെ നടുക്കുന്ന വീഡിയോ ബിബിസിയുടെ ഡോക്യുമെന്ററിയിൽ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഇത് എതിർപ്പുകളെ തുടർന്ന് എഡിറ്റ് ചെയ്യുകയായിരുന്നു. ദൈവം സകലതിലും നിലനിൽക്കുന്നു എന്നതാണ് അവരുടെ വിശ്വാസം അതിനാൽ മാസം ഭക്ഷിക്കുകയും മനുഷ്യന്റെ തലയോട്ടികൾ അണിയുകയും ചെയ്യുന്നത് ഇവർക്ക് തെറ്റല്ല. ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിലൂടെ വിശുദ്ധവും അശുദ്ധവുമായ എല്ലാം ഒന്നാണന്ന തോന്നൽ ഉണ്ടാക്കാനും യഥാർത്ഥ സൗന്ദര്യമെന്താണ് നിർദ്ദേശിക്കാനുമാണ് അഘോരികൾ ശ്രമിക്കുന്നത് എന്നാണ് ഇവരെ അനുകൂലിക്കുന്നവർ പറയുന്നത്. പ്രശസ്ത മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ റെസ അസ്ലാൻ തന്നോട് ഒരു അഘോരി പറഞ്ഞ അനുഭവം ഇങ്ങനെ പറയുന്നു. ' ചിതയിൽ വെന്ത മനുഷ്യമാസത്തിന് നല്ല രുചിയാണ്. അത് കഴിക്കുന്നതിൽ തെറ്റില്ല.'അഘോരികളെ തോടിപ്പോയി ഗംഗാ തടത്തിന്റെ മറുകരെ എത്തിയപ്പോൾ തനിക്കുണ്ടായ ദുരനുഭവം അദ്ദേഹം ചിത്രീകരിച്ചിട്ടുണ്ട്. 'മദ്യം കുടിപ്പിച്ചശേഷം ഒരു സന്യാസി സ്വന്തം മൂത്രം കുടിച്ചശേഷം അൽപ്പം ഞങ്ങളെകൊണ്ട് കുടിപ്പിക്കാൻ നോക്കി. അതോടെ ഞങ്ങൾ ഓടി രക്ഷപ്പെടുകയായിരുന്നു.'- അദ്ദേഹം പറയുന്നു.

അഘോരികളുടെ ഏറ്റവും വൈകൃതമായ ശീലങ്ങളിൽ ഒന്നാണ് ശവരതി. കാളി ദേവി ലൈംഗികബന്ധത്തിലെ തൃപ്തി ആവശ്യപ്പെടുന്നതിനാൽ ഇതിനായി അനുയോജ്യമായ മൃതശരീരം കണ്ടെത്തുകയാണ് ചെയ്യുന്നതെന്നാണ് അവരുടെ അഭിപ്രായം. പ്രശസ്ത ഫോട്ടോഗ്രാഫറായ ഡേവർ റോസ്റ്റ്ഹറിനോട് അഭിമുഖത്തിൽ ഒരു അഘോരി പറഞ്ഞത് പുറത്തുള്ളവർക്ക് ഞങ്ങൾ ചെയ്യുന്നത് നിഷ്ഠൂരവും അനാചാരവുമായി തോന്നുന്നതിന് കാരണം ലളിതമാണ്. ഞങ്ങൾ ഏറ്റവും മലിനമായതിലും വിശുദ്ധി കണ്ടെത്തുകയാണ് ചെയ്യുന്നത്. ഒരു അഘോരി ശവശരീരവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോഴും മനുഷ്യന്റെ തലച്ചർ ഭക്ഷിക്കുമ്പോഴും ഈശ്വരനിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെങ്കിൽ അവൻ ശരിയായ പാതയിലാണ് എന്ന് പറയാം . ആഭിചാര പ്രയോഗങ്ങളിലും അമാനുഷിക ശക്തികളിലും വിശ്വാസമുള്ളവരാണ് അഘോരികൾ. ശവരതിയിലേർപ്പെടുന്നത് ഉൾപ്പടെ വളരെ ജുഗുപ്‌സാവഹമായ പല അനുഷ്ഠാനങ്ങളിലും ഇവർ ഏർപ്പെടുന്നതായി കാണാറുണ്ട്.

 

ശവശരീരങ്ങൾക്കിടയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് പോലെയുള്ള ഇത്തരം അനുഷ്ഠാനങ്ങൾ അമാനുഷിക ശക്തികളെ ഉയർത്താൻ സഹായിക്കും എന്നാണ് അവരുടെ വിശ്വാസം. അതിനാൽ രാത്രിയിൽ അഘോര സന്യാസികൾ ശ്മശാനങ്ങളിൽ എത്തി ഇത്തരം അനുഷ്ഠാനങ്ങളിൽ ഏർപ്പെടാറുണ്ട്. അഘോരി സ്ത്രീകൾ ചിതാഭസ്മം പൂശി മന്ത്രങ്ങൾ ഉച്ചരിച്ചും പെരുമ്പറ കൊട്ടിയും ആഗ്രഹ പൂർത്തീകരണം നടത്തും. ആർത്തവ കാലത്തും സ്ത്രീകൾ ഈ പ്രവർത്തികളിൽ ഏർപ്പെടണമെന്നത് അനിവാര്യമാണ്. ആർത്തവ ദിനങ്ങളിൽ മാത്രം സ്ത്രീകളുമായി ബന്ധപ്പെടുന്ന മറ്റൊരു അഘോരി സമൂഹവും ഉണ്ട്. ആചാരങ്ങളുടെ കാര്യത്തിൽ അഘോരികൾക്ക് എകോപനമില്ല.

സ്ത്രീ-പുരുഷ സംഭോഗം ചിലർക്ക് നിഷിദ്ധം

ആർത്തവകാലത്തുമാത്രം സ്ത്രീകളുമായി ബന്ധപ്പെടുന്ന ചില അഘോരികൾ ഉണ്ട്. എന്നാൽ ചില അഘോരികൾക്ക് സ്ത്രീപുരുഷ സംഭോഗം നിഷിദ്ധമാണ്. എണ്ണത്തിൽ കൂടുതൽ ഉള്ളതും ഈ ഘോര അഘോരികളാണ്. സ്ത്രീക്കും പുരുഷനും തുല്യമായ പ്രാധാന്യം ആണ് ഇവർ കൽപ്പിക്കുന്നത്. അതിനാൽ സ്ത്രീ പുരുഷ സംഭോഗം ഇവർക്കിടയിൽ നിഷിദ്ധമാണ്. പക്ഷെ ഭോഗിക്കാതെ തന്നെ ലൈംഗികസാക്ഷാൽക്കാരം നടത്താൻ ഇവർക്ക് കഴിയും.

ജെയിൻ മേത്ത ഇതേക്കുറിച്ച് ഇങ്ങനെ എഴുതുന്നു.- 'യഥാർത്ഥ അർദ്ധനാരീശ്വര സങ്കൽപ്പം ആണിത്. ഊർജ്ജവും ജഢവും യോചിക്കുകതന്നെ വേണം അപ്പോൾ മാത്രമേ പൂർണതയിലേക്കുള്ള പ്രയാണം പൂർത്തിയാകുന്നുള്ളൂ. സ്ത്രീയും പുരുഷനും സംഭോഗത്തിൽ ഏർപ്പെടുമ്പോൾ ലഭിക്കുന്ന ആനന്ദം ക്ഷണികമാണ്. പെട്ടന്നുള്ള ഇന്ദ്രിയസ്ഖലനം അല്ല യഥാർത്ഥത്തിൽ ഉള്ള ആനന്ദം. ഒന്നോ രണ്ടോ മണിക്കൂറുകൾ കൊണ്ട് ആനന്ദത്തിന്റെ പരമോന്നതിയിൽ എത്തിയ ശേഷം മാത്രം നടക്കുന്ന സ്ഖലനം ആണ് യഥാർത്ഥത്തിൽ ഉള്ള ആനന്ദമൂർച്ച. സ്ഖലനം എത്ര നേരം വേണമെങ്കിലും നീട്ടി കൊണ്ടുപോകാൻ അഘോരികൾക്കു കഴിയും. പൗർണമി ദിവസം മാത്രമേ അഘോരികൾ ഈ സാക്ഷാൽക്കാരത്തിന് വേണ്ടി തുനിയുകയുള്ളൂ. അന്ന് താന്ത്രിക സാധാനയുടെ സാമൂഹികമൈഥുന സമയമാണ്. നരനും നാരിയും (പ്രകൃതി) ഒന്നാകുന്ന പുണ്യമുഹൂർത്തമാണ് അന്ന്. ശിവനും പാർവതിയും ഈ രീതിയിൽ ആനന്ദമൂർച്ചയിൽ എത്തിയതായി കാണാം.

പൗർണമി ദിവസം വൈകിട്ട് എട്ടുമണിക്ക് ശേഷം ആണ് ഈ ആനന്തോത്സവത്തിന് തുടക്കം കുറിക്കുക. അഘോരികൾ ചുറ്റും കൂടിയിരുന്ന് ലഹരി നുണയുകയും മുഖ്യപൂജാരി മന്ത്രോച്ചാരണം നടത്തുമ്പോൾ അവർ ഏറ്റു ചൊല്ലുകയും ആ ശബ്ദത്തിൽ വായുവിലെ കണങ്ങക്ക് സാന്ദ്രത വർധിക്കും ചെയ്യുന്നു. ഇതു സൂഷമ ശരീരത്തെ ഉത്തേജിപ്പിക്കുകയും ചെയ്യും. ഈ സമയത്തു നഗാരി വാദ്യം ആരംഭിക്കുകയും കിന്നര വീണയിൽ നിന്നും ഉയരുന്ന ശബ്ദം നഗാരി വാദ്യത്തിന് കുട്ടാവുകയും ചെയ്യുമ്പോൾ അന്തരീക്ഷം ശബ്ദമുഖരിതം ആകുന്നു. ആ സമയത്തു പുരുഷൻ ഒരു ഇണയെ സ്വീകരിക്കുന്നു. ആർക്കും സ്ഥിരമായ ഒരു ഇണ എന്ന് ഒന്നും ഇല്ല. ഇണയില്ലാതെ തനിയെ നടനം ആടുന്നവരും ഉണ്ട്. ഇണയോട് ഒത്തുള്ള നടനം ഉന്മാദ അവസ്ഥയിൽ എത്തുമ്പോൾ വിവസ്ത്രരാകുന്ന അഘോരികൾ പരസ്പരം ലൈംഗിക അവയവങ്ങളിൽ സ്പർശിക്കാറില്ല.

അത് ഇവരുടെ കർശന നിയമം ആണ്. തെറ്റിക്കുന്നവരെ അപ്പോൾ തന്നെ അയോഗ്യർ ആക്കും. ഈ കർമങ്ങൾ എല്ലാം തന്നെ മുഖ്യ ഗുരുവിന്റെ കർശനമായ നീയമാവലികൾക്കു ഉള്ളിൽ ആയിരിക്കും. അയോഗ്യർ ആക്കുന്നവർക്കു മൂന്നു പൗർണമി നാളുകളിൽ ഈ പ്രക്രിയകളിൽ പങ്കാളികൾ ആകുവാൻ കഴിയില്ല. നടനം അതിന്റെ അവസാനം ആകുമ്പോൾ വാദ്യഘോഷം മുറുകുന്നു. പുലർച്ചയുടെ ആദ്യ യാമത്തിൽ ചന്ദ്രകിരണങ്ങൾക്കു ശക്തിയേറുമ്പോൾ ഗുരുക്കന്മാരുടെ മന്ത്രോച്ചാരണം ഉച്ചത്തിൽ ആകുന്നു. വാദ്യമേളങ്ങൾ കൊഴുക്കുമ്പോൾ പൂജാരിമാർ ചാമുണ്ടദേവിയുടെ വലിയ വിഗ്രഹത്തിന് മുന്നിലെ അഗ്നി കുണ്ഡത്തിലേക്ക് ഭസ്മം വാരി എറിയുകയും ചെയ്യുമ്പോൾ അഘോരി സ്ത്രീകളുടെ ലൈംഗികോന്മാദത്തിന്റെ ഭ്രാന്തമായ ശബ്ദ പ്രകടനത്തിൽ അരക്കെട്ട് അനക്കുമ്പോൾ അവർക്കു രതിമൂർച്ഛ അനുഭവപ്പെടുന്നു. ഇതു പോലെ തന്നെ പുരുഷന്മാർക്കും അനുഭവപ്പെടുന്നു. ഇണകൾ പരസ്പരം കെട്ടിപിടിച്ചു നിലത്തു വീഴുമ്പോൾ ആനന്തോത്സവത്തിന് പരിസമാപ്തി ആകുന്നു. പിറ്റേദിവസം രാവിലെ വരെ ഈ കിടപ്പു ഒന്നുമറിയാതെ അവർ കിടക്കും. ആ അവസ്ഥയിൽ തങ്ങളുടെ സൂഷ്മശരീരം ജ്വലിക്കുന്നതായും ആ നിർവൃതിയിൽ പരമാത്മചൈതന്യം അബോധമാനസിൽ തെളിയുന്നതായും അഘോരികൾ സാക്ഷ്യപ്പെടുത്തുന്നു.'- അദ്ദേഹം വ്യക്താമാക്കുന്നു.

മദ്യവും കഞ്ചാവും ആവശ്യത്തിന്

കപാല അഥവ തലയോട്ടി ആഭരണമാണ് അഘോരകളുടെ യഥാർത്ഥ അടയാളം. ജലസമാധി അടയുന്ന സന്യാസിമാരുടെ ഒഴുകി നടക്കുന്ന ശവശരീരങ്ങളിൽ നിന്നാണ് അവർക്കിത് ലഭിക്കുന്നത്. അവർ ഈ തലയോട്ടികൾ മദ്യം ഒഴിച്ച് കുടിക്കാനും ഭക്ഷണം കഴിക്കാനും ഉള്ള പാത്രമായും ഭിക്ഷാടനത്തിനുള്ള പാത്രമായും ഉപയോഗിക്കാറുണ്ട്.കഴുത്തിന് ചുറ്റും തലയോട്ടി മാലയിട്ടാണ് ഇവരെ പലപ്പോഴും കാണപ്പെടുന്നത്- ജീവിതത്തിന്റെ പ്രധാന ഭാഗമാണ് മനുഷ്യന്റെ തലയോട്ടി എന്നാണ് ഇവരുടെ വിശ്വാസം.അഘോരികൾ മറ്റൊരു അടയാളമായി ദഹിപ്പിച്ച ആളുകളുടെ തുടയെല്ല് എടുത്ത് ഊന്ന് വടിയായും ഉപയോഗിക്കാറുണ്ട്. അവർ സാധാരണ മുടി വെട്ടുകയോ നനയ്ക്കുകയോ ചെയ്യാറില്ല. അതിനാലാണ് സ്വാഭാവികമായുള്ള നീണ്ട ജടപിടിച്ച മുടി അവരുടെ പ്രതിച്ഛായയുടെ ഒരു ഭാഗമായിരിക്കുന്നത്.

അഘോരികൾ ഭാഗും കഞ്ചാവും നന്നായി ഉപയോഗിക്കുന്നത് ശീലമാക്കിയവരാണ്. പതിവ് ശീലമായ ധ്യാനത്തിന് കൂടുതൽ ഏകാഗ്രത നൽകാൻ ഇത് സാഹായിക്കുമെന്നാണ് അവർ കരുതുന്നത്. എല്ലായ്‌പ്പോഴും ലഹരിയിലാണെങ്കിലും എപ്പോഴും വളരെ ശാന്തരായാണ് കാണപ്പെടുക. മയക്ക് മരുന്ന് നൽകുന്ന മതിഭ്രമത്താൽ ഉയർന്ന ആത്മീയ അനുഭവം ഉണ്ടായതായി ഇവർക്ക് തോന്നുകയാണ് ചെയ്യുന്നതെന്നാണ് അഘോരികളെ പഠിച്ചവർ പറയുന്നത്.

ഡ്യൂപ്ലിക്കേറ്റ് ആഘോരികൾ യഥേഷ്ടം

അഘോരി സന്യാസി സമൂഹത്തെക്കുറിച്ചു ഇന്ന് വിവിധ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു വരുന്നത് നുണകഥകളാണെന്നാണ് അഘോരി സമുദായത്തിലെ പുതിയ തലമുറ പറയുക. 'എരിയുന്ന ചിതയിൽ നിന്നും മനുഷ്യ ശരീരത്തിന്റെ ഭാഗങ്ങൾ കടിച്ചു വലിച്ചു തിന്നുന്ന ഭാഗങ്ങൾ ഭീതിപ്പെടുത്തും വിധം പല വെബ്സൈറ്റുകളിലും കാണാൻ കഴിയും. നീണ്ട താടിയും ജടപിടിച്ച മുടിയും ശരീരം ആസകലം ചുടലഭസ്മം പൂശി ഒരു കൈയിൽ ത്രിശൂലവും മറുകൈയിൽ തലയോടും പിടിച്ചു നിൽക്കുന്ന ഇവരാണ് അഘോരികൾ എന്ന പേരിൽ നാം അറിയപ്പെടുന്നത്. എന്നാൽ ഇവരല്ല യഥാർത്ഥ അഘോരികൾ എന്ന് അറിയുക. വയറ്റിപിഴപ്പിന് വേണ്ടി കെട്ടിയ വേഷങ്ങൾ ആണ് അതെന്ന് തിരിച്ചറിയുക. യഥാർത്ഥ അഘോരികൾ മഞ്ഞ വസ്ത്രങ്ങൾ ധരിച്ച് രുദ്രക്ഷ മാലകൾ കഴുത്തിൽ അണിഞ്ഞു, താടിയും ജടപിടിച്ച മുടിയും വളർത്തി ഭസ്മകുറിയും സിന്ദുരവും ചാർത്തി, കമണ്ഡലുവും ത്രിശൂലവും കൈയിലേന്തി കടഞ്ഞെടുത്ത ദേഹപ്രകൃതിയോടെ ഉറച്ച കാൽവെപ്പുകളും ആയി നടന്നടുക്കുന്ന അഘോരി സന്യാസിമാരെ അവരുടെ യഥാർത്ഥ തേജസിൽ നിന്ന് നമുക്ക് തിരിച്ചറിയാം.'- ഇങ്ങനെയാണ് ബാബു മഠായ് എന്ന ആധുനിക അഘോരി സിഎൻഎന്നിനോട് പറഞ്ഞത്.

ആരെയും ശ്രദ്ധിക്കുകയോ ഭിക്ഷ യാചിക്കുകയോ അഘോരികൾ ചെയ്യില്ല.പക്ഷേ കാശശിയിലെ അഘോരികൾ എന്ന് പറയുന്നവർ ഭൂരിഭാഗവും കാശും മദ്യവും മയക്കുമരുന്നും വാങ്ങും. ഇതിൽനിന്ന് കാര്യങ്ങൾ വ്യക്താമാണ്. പലയിടത്തുനിന്നുള്ള പിടികിട്ടാപ്പുള്ളികൾ പോലും ഇപ്പോൾ ഡ്യൂപ്ലിക്കേറ്റ് അഘോരികളായി കഴിയുന്നുണ്ടെന്നാണ് പറയുന്നത്.

'അഘോരി സന്യാസി സമൂഹത്തിൽ സന്യാസിനിമാരും ഉണ്ട്. പ്രജനനം ഇവർക്ക് നിഷിപ്തമായതിനാൽ പുതിയ അംഗങ്ങളെ ചേർക്കുന്നത് ആണ് ഇവരുടെ രീതി. അനവധി കടുത്ത പരീക്ഷണ പ്രക്രിയകടമ്പകൾ കടന്നതിനു ശേഷം മാത്രമേ സംഘത്തിൽ പ്രവേശനം സാധ്യമാകു. വർഷങ്ങളോളവും മാസങ്ങളോളവും നീളുന്ന നിരീക്ഷണ സമയത്തു പിന്തള്ളപ്പെടുന്ന കൂട്ടരാണ് വേഷം കെട്ടി മൃതദേഹവും ചുട്ടു തിന്നു നടക്കുന്ന ഞങ്ങളും അഘോരികൾ ആണ് എന്ന് പറയുന്ന കൂട്ടർ. ഈ രണ്ടാമത്തെ കൂട്ടർ ചെയ്യുന്ന അധമ പ്രവർത്തികൾ ഒന്നും തന്നെ യഥാർത്ഥ അഘോരികൾ ചെയ്യുന്നില്ല എന്നതാണ് സത്യം. തങ്ങളുടേതായ ആചാരഅനുഷ്ടനങ്ങളിൽ ഉറച്ചു നിന്ന് പ്രകൃതിയുമായി ഇണങ്ങി പ്രകൃതിയിലെ അത്ഭുത സിദ്ധികൾ സ്വായത്തമാക്കി ആത്മ ശാന്തിയും സമാധാനവും നേടി ജീവിക്കുന്ന ഒരു സന്യാസി സമൂഹം ആണ് അഘോരികൾ. വടക്കേന്ത്യയിലെ ഹിന്ദുമത സംഘടനകൾ ആണ് ഈ സന്യാസി സമൂഹത്തിനു സാമ്പത്തിക സഹായം നൽകുന്നത്.ഈ സംഘവുമായി ചേർന്നതിന് ശേഷം ആഘോരദിക്ഷ കൈവരിക്കാൻ കഴിയാതെ പുറംതള്ളപ്പെടുന്നവർ ആണ് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നവർ. '- സിഎൻഎൻ ഡോക്യുമെന്റിൽ ഒരു കാശി നിവാസി ഇങ്ങനെ പറയുന്നു.

അവരുടെ അവസാനം ഇങ്ങനെ?

നിറം പിടിപ്പിച്ച കഥകളാണ് അഘോരികളുടെ മരണത്തെക്കുറിച്ചും ഉള്ളത്. തപശക്തിയിലൂടെ മരണം മുന്നേ അറിയാൻ കഴിയുന്നവർ ആണ് ഇവർ എന്നാണ് പ്രചരണം. ആ സമയം ഒരു ശിഷ്യനെയും കൂട്ടി നിബിഡമായ വനത്തിന്റെ ഉള്ളിൽ എവിടെയെങ്കിലും പോയി ശിഷ്യന് തനിക്കു സ്വയത്തമായ എല്ലാ സിദ്ധികളും നൽകി ജീവൻ വെടിയുന്നു. സമാധി ആയ അഘോരിയുടെ തലയോട് ശിഷ്യന് അവകാശമുള്ളതാണ്. ഇത് സ്വന്തമായി ഉപയോഗിക്കുകയോ ചാമുണ്ടി ദേവിയുടെ വിഗ്രഹത്തിന് മുന്നിൽ വെക്കുകയോ ചെയ്യാം. കാശിയിലെ അഘോരികളിൽ ഭൂരിഭാഗവും ജലസമാധിയാവുകയാണ് ചെയ്യുന്നത്.

നിരന്തര സഞ്ചാരികൾ കൂടിയാണ് ഒരു കൂട്ടം അഘോരികൾ. ഈ കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ ഭീതി ഉയർത്തുന്നതും ഇതുതന്നെ. കടുത്ത മഞ്ഞുകാലത്തു ഹിമസാമ്രാജ്യത്തിലൂടെ സഞ്ചരിച്ച് മംഗോളിയവരെ ചെന്നെത്താറുണ്ട്. മധ്യറ്റിബറ്റിലെ മൊണാസിട്രികളിലും ഗുഹകളിലും ഇവർ താമസിക്കാറുണ്ട്. തിബറ്റൻ ലാമമാരുമായി അഘോരികൾക്ക് നല്ല ബന്ധമുണ്ട്.. അരുണാചലിലേയും ബർമ്മയിലേയും വനാന്തരങ്ങളിലും ഇവർക്കു താവളങ്ങളുണ്ട്. പാസ്പോർട്ടും വിസയുമൊന്നും ഇവർക്കാവശ്യമില്ല. അഘോരികളെ ഒരാളും തടയില്ല.തടഞ്ഞാൽ കളി കാര്യമാകും.

അഘോരികൾ ശാസ്ത്ര ദൃഷ്ടിയിൽ

എന്നാൽ അഘോരികളെ കുറിച്ചുള്ള ഈ വീക്ഷണങ്ങൾ എല്ലാം കേവലം വിശ്വാസം മാത്രമാണ്. സൂര്യന്റെ ഊർജ്ജവും ശുദ്ധജലവും ഉണ്ടെങ്കിൽ അഘോരികൾ അനേക ദിവസം ജീവിക്കും എന്ന് പറയപ്പെടുന്നു. ഇതൊക്കെ പൂർണ്ണമായും തെറ്റാണെന്നാണ് ഇതുസംബന്ധിച്ച് വിശദമായി പഠനം നടത്തിയ പ്രൊഫസർ നരേന്ദ്ര നായിക്ക് പറയുന്നത്. ' മാസ് ഹിസ്റ്റീരിയ എന്ന മനഃശാസ്ത്ര വസ്തുകയാണ് അഘോരികൾക്കിടയിൽ പ്രവർത്തിക്കുന്നത്. ഇങ്ങനെ ആയിത്തിരുന്നവരിൽ നല്ലൊരു വിഭാഗത്തിനും മാനസിക പ്രശ്നങ്ങൾ ഉണ്ട്. ശവമാസം തിന്ന് ജീവിക്കുന്ന ഒരു കൂട്ടർ ഇവിടെയുണ്ടെന്ന് പറയുന്നത് ഇന്ത്യക്കുതന്നെ നാണക്കേടാണ്. എന്നിട്ടും ഈ പ്രാകൃത്വത്തെ ന്യായീകരിക്കുകയും ആഘോഷിക്കുകയുമാണ് വിദേശ രാജ്യങ്ങൾ ചെയ്യുന്നത്. ഇവരുടെ ഡോക്യമെന്റികളും മറ്റു കണ്ടിട്ടും പലരും അഘോരികൾ ആയിട്ടുണ്ട്. കർണാടകയിലെ ഒരു എഞ്ചീനിയർ ഇങ്ങനെ എല്ലാം കളഞ്ഞ് അഘോരിയായിട്ടുണ്ട്. അമിതമായ ലഹരി ഉപയോഗാമാണ് തങ്ങൾ മറ്റെന്തോ ആണെന്ന് ഇവർക്ക് തോന്നാനുള്ള കാരണം'- പ്രൊഫസർ നരേന്ദ്രനായിക് ചൂണ്ടിക്കാട്ടുന്നു.

മഞ്ഞുമൂടിയ മലനിരകളിൽ, ചൂടേറിയ മരുപ്രദേശങ്ങളിൽ, വന്യമൃഗങ്ങൾ നിറഞ്ഞ കാടുകളിൽ എന്നുവേണ്ട സാധാരണ മനുഷ്യൻ അതിജീവിക്കാൻ പ്രയാസമേറിയ സ്ഥലങ്ങളിൽ ജീവിക്കാൻ അഘോരികൾക്ക് സാധിക്കുന്നുണ്ട്.അഘോരികളെക്കുറിച്ച് പറയപ്പെടുന്ന കാര്യങ്ങളിൽ അതിശയോക്തി നിറഞ്ഞ് മറ്റൊന്നാണ് അവരുടെ കൈവശമുള്ള മരുന്നുകൾ. അവർ ഇത് ഉണ്ടാക്കുന്നത് ചുടലക്കളങ്ങളിൽ ദഹിപ്പിക്കപ്പെടുന്ന മനുഷ്യ ശരീരത്തിൽ നീന്ന് ഊറിവരുന്ന നെയ്യ് ഉപയോഗിച്ചാണ്. ഇതിന് സകല രോഗങ്ങളേയും പ്രതിരോധിക്കാനുള്ള ശേഷിയുണ്ട് എന്നാണ് അഘോരികൾ പറയുന്നത്. ആധുനിക കാലത്തെ രോഗങ്ങളായ കാൻസറിനേയും എയിഡ്സിനേയും പോലും അതിജീവിക്കാൻ ഇത് മൂലം സാധിക്കുമെന്നാണ് ഇവർ അവകാശപ്പെടുന്നത്...! ഇപ്പോൾ ഇതുകൊണ്ട് അവർ കോവിഡിനെയും അതിജീവിക്കും എന്നാണ് ആരാധകർ പറയുന്നത്.

പക്ഷേ ഇത് പൂർണ്ണമായും അസംബന്ധമാണെന്നാണ് ശാസ്ത്രലോകം പറയുന്നത്. 'അഘോരികളിൽ നിരവധിപേർ പകർച്ച വ്യാധികൾ പിടിപെട്ട് മരിച്ചിട്ടുണ്ട്. പക്ഷേ അതൊന്നും പുറംലോകം അറിയുന്നില്ല. മാത്രമല്ല അഘോരികളിൽ തന്നെ നല്ല പ്രതിരോധ ശേഷിയുള്ളവർ മാത്രമാണ് അതിജീവിക്കുക. പക്ഷേ അവരുടെ ശരാശരി ആയുസ് എടുത്താൽ 40ൽ കൂടില്ല എന്നാണ് നാഷണൽ ജിയോഗ്രാഫിക്ക് ചാനലിന്റെ പഠനം പറയുന്നത്. പക്ഷേ 105 വയസ്സുവരെ ജീവിച്ചു എന്നൊക്കെയാണ് മാധ്യമങ്ങൾ തട്ടിവിടുക. '- പ്രൊഫസർ നരേന്ദ്രനായിക്ക് ചൂണ്ടിക്കാട്ടുന്നു. എന്തായാലും അഘോരികൾക്ക് ഇടയിൽ ഒരു കോവിഡ് ഔട്ട് ബ്രേക്ക് ഉണ്ടാവരുതേ എന്ന് പ്രാർത്ഥിക്കാൻ മാത്രമേ കഴിയൂവെന്നണ് വാരണാസി ആരോഗ്യവകുപ്പിലെ ഉന്നതർ പറയുന്നത്. ഒരു രീതിയിലും പൊതുസമൂഹത്തിലേക്ക് അടുക്കാത്ത ഘോര അഘോരികളുടെ ഉൽമൂലനത്തിലേക്കാവും അത് നയിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP